Home Blog Page 1434

അഹങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും വിളിച്ചു മാറ്റിനിർത്തിയ ഒരു പരുക്കൻ പെണ്ണിനെ കല്യാണം കഴിക്കുക …അവളുടെ കൂടെ ജീവിക്കുക.!!

0
Spread the love

ബന്ധുക്കളും നാട്ടുകാരുമൊക്കെ തന്റേടിയെന്നും അഹങ്കാരിയെന്നും വിളിച്ചു മാറ്റിനിർത്തിയ ഒരു പെണ്ണിന്റെ ആലോചന വന്നാൽ അതൊരിക്കലും ഉപേക്ഷിച്ചു കളയരുത് .. വ്യത്യസ്തമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വർഗ്ഗീസ് പ്ലാതോട്ടം. ഉത്തമ ഭാര്യാ സങ്കല്പങ്ങളെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ് വർഗ്ഗീസ്.

വർഗീസിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ബന്ധുക്കളും നാട്ടുകാരുമൊക്കെ തന്റേടിയെന്നും അഹങ്കാരിയെന്നും വിളിച്ചു മാറ്റിനിർത്തിയ ഒരു പെണ്ണിന്റെ ആലോചന വന്നാൽ അതൊരിക്കലും ഉപേക്ഷിച്ചു കളയരുത് ..

സിനിമയിലും സീരിയലിലും കാണുന്നതു പോലെ അവൾ നിങ്ങളെ പിറകെ നടന്നു പ്രണയിചെന്നുവരില്ല..ഭർത്താവിൽ മധുവിധു കാലത്തു മാത്രം കണ്ടുവരുന്ന” കൊഞ്ചിക്കൽ ആൻഡ് പുന്നാരിക്കൽ “കാലം കഴിഞ്ഞാലും സീസൺ കഴിഞ്ഞെന്ന കാര്യം മനസിലാവാതെ പഴയ പുന്നാരിക്കൽ പ്രതീക്ഷിച്ചു പിന്നാലെ നടന്നു വാടി തളരാനും അവളെ കിട്ടിയെന്നു വരില്ല .

ബന്ധുക്കളുടെ മുന്നിൽ ഉത്തമ കുടുംബിനി ആവാൻ അവൾ പുലർച്ചെ ഉണർന്നു കുളിച്ചു സെറ്റുമുണ്ട് ഉടുത്തു മുടിയുടെ തുമ്പു കെട്ടി അടുക്കളയിൽ കയറി യെന്നു വരില്ല ..രണ്ടെണ്ണം അടിച്ചിട്ടു വരുമ്പോൾ കുല സ്ത്രീകൾ ചെയ്യുന്നതു പോലെ വാവിട്ടു കരഞ്ഞു ഏട്ടൻ ഇനി കുടിക്കില്ലന്നു എന്റെ തലയിൽ തൊട്ടു സത്യം ചെയ്യെന്നു വാശിപിടിച്ചു നിങ്ങളെ രോമാഞ്ചം കൊള്ളിച്ചുവെന്നും വരില്ല .

കൂട്ടുകാരുടെ മുന്നിൽ ധീരത കാണിക്കാൻ ഭാര്യയെ കാരണമില്ലാതെ വഴക്കു പറയുമ്പോൾ, വിനീത വിധേയയായി മുഖം കുനിച്ചു നിൽക്കാതെ “ഒരു കാര്യോം ഇല്ലാതെ എന്നെ ചീത്ത വിളിച്ച ഒരു കുത്തു വെച്ചുതരും കേട്ട ” എന്നു അവൾ നിങ്ങളെ ഭീഷണി പെടുത്തിയേക്കാം ..നമ്മുക്കു ഏറ്റവും പ്രിയപ്പെട്ട ചില കൂട്ടുകാരെ വീട്ടിൽ വിളിച്ചു കൊണ്ടു ചെല്ലുമ്പോൾ അവരിൽ ചിലരുടെ ശരീര ഭാഷ നോക്കി “അവനെ ഇനി വീട്ടിൽ വിളിച്ചോണ്ടു വന്ന രണ്ടിനും കൂടി ഞാൻ ചായയിൽ വിമ്മു കലക്കി തന്നു തൂറ്റിക്കു “മെന്നു ഭീഷണി പെടുത്തിയേക്കാം .

ചില ദിവസങ്ങളിൽ “എനിക്കിന്നു വയ്യെന്നു” തുറന്നു പറഞ്ഞും” എനിക്കിന്നു വേണമെന്നു” മനസു തുറന്നും ഒരു ശരാശരി ഭാരത ഭർത്താവിന്റെ മനസിൽ തീകോരിയിട്ടു ഞെട്ടിച്ചുകളഞ്ഞേക്കാം .

കല്യാണം കഴിഞ്ഞു അടുത്ത വർഷം പ്രസവിച്ചില്ലേ മച്ചിയെന്നു വിളിക്കപെട്ടാലോ എന്ന വേവലാതി കാട്ടാതെ “നമ്മുടെ കുഞ്ഞിനെ നന്നായി വളർത്താനുള്ള സാഹചര്യം ഉണ്ടായിട്ടു മതി കുഞ്ഞെന്നു അവൾ കല്പന പുറപ്പെടുവിച്ചേക്കാം .

“എന്ന മോളെ വിശേഷമൊന്നുമായില്ലേ ,ആർക്കാകുഴപ്പം “എന്ന് ചോദിക്കാൻ വരുന്ന അകന്ന ബന്ധത്തിലെ കുശുമ്പി അമ്മായിയോട് “നിങ്ങളുപോയി നിങ്ങടെ പണിനോക്കു തള്ളെ ” യെന്നു പറഞ്ഞു കലിതുള്ളി വെറുപ്പിച്ചേക്കാം .അടുക്കളയിൽ കയറി ഭാര്യക്ക് അല്പം ഉള്ളി അരിഞ്ഞു കൊടുത്തു സഹായിക്കുന്നതോ അവൾ മീൻകറി വെക്കുമ്പോൾ രണ്ടു പപ്പടം കാച്ചുന്നതോ ഒന്നും വലിയ അപരാധമല്ലെന്ന അവളുടെ ചിന്തകൾക്ക് പിറകെ നിങ്ങളെയും വലിച്ചു കൊണ്ടു പോയേക്കാം ..ജന്മ ദിനവും വിവാഹ വാർഷികവും മറന്നുപോയെന്ന നിസ്സാര കാരണത്തിന് അവൾ ആർത്തലച്ചു കരഞ്ഞു കലഹമുണ്ടാക്കിയേക്കാം

ഒരു ശരാശരി ഭർത്താവിന്റെ സന്തോഷങ്ങൾക്കു വിരുദ്ധമായി പെരുമറിയാലും അവൾ പക്ഷെ എല്ലാ അർത്ഥത്തിലും നിങ്ങളെ ഏറ്റെടുത്തു കഴിഞ്ഞിരിക്കും .ഏട്ടാ പൂട്ട എന്നു വിളിച്ചു പിറകെ നടന്നില്ല എങ്കിലും അവളുടെ സ്നേഹാർദ്രമായാ പരിഗണയിലായിരിക്കും നിങ്ങളുടെ രാപകലുകൾ .എന്നും അല്പം മദ്യപിക്കാറുള്ള നിങ്ങൾ ഒരു ദിവസം പച്ചക്കു കയറി ചെന്നാൽ “എന്താ എന്തേലും വയ്യഴികയുണ്ടോ “എന്ന് ചോദിച്ചു വേവലാതി പെടാൻ ഇങ്ങനെയൊരു അഹങ്കാരി ഭാര്യക്കു മാത്രമേ കഴിയൂ .

രാവിലെ എണീറ്റ് കുളിച്ചു അടുക്കളയിൽ കയറുന്ന പരമ്പരാഗത ഭാര്യ ആയില്ലങ്കിലും വീട്ടിലെ വരവു ചിലവു കണക്കുകളെല്ലാം അവൾക്കു ഹൃദിസ്ഥ മായിരിക്കും . കൃത്യ മായ ഇടവേളകളിൽ നാളെയാണ് ചിട്ടി ..മറ്റന്നാൾ ഹോം ലോൺ .ഇൻസ്റ്റാൾ മെന്റ് .വണ്ടിയുടെ തവണ .KSFE .LIC .എന്നിങ്ങനെ നിങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും .

നിങ്ങളുടെ വരുമാനം കൊണ്ടു കാര്യങ്ങൾ ഓടുന്നില്ല എന്ന ഘട്ടം വരുമ്പോൾ അവളും ജോലിചെയ്യാൻ തയ്യാറാവും .ഒരിക്കലും ആഘോഷിച്ചിട്ടാല്ലാത്ത നിങ്ങളുടെ ജന്മ ദിനം ആഘോഷിക്കുവാനും ,നിങ്ങളുടെ പഴഞ്ചൻ സ്‌കൂട്ടർ കളഞ്ഞിട്ടു ഒരു ബുള്ളറ്റ് വാങ്ങുവാനും അവളാവും മുൻകൈ എടുക്കുക .

നിങ്ങളുടെ മാതാപിതാക്കൾക്ക് കൃത്യമായ ഇടവേളകളിൽ നിങ്ങൾ വസ്ത്രങ്ങൾ വാങ്ങികൊടുക്കാറുണ്ട് എങ്കിലും അവർക്കു ” അതു മാത്രം പോരാ നിങ്ങളോടു പറയാൻ പറ്റാത്ത വേറെയും സാധനങ്ങൾ അവർക്കു വേണമെന്ന്” കണ്ണുരുട്ടി പറഞ്ഞു അവരെയും കൂട്ടി അവൾ ഷോപ്പിംഗിനു പോവും .

നിങ്ങൾ രണ്ടു പേരുടെയും മാസവരുമാനത്തിൽ നിന്നുമിച്ചം പിടിച്ചു ഒരു ചെറിയ തുക നിങ്ങളുടെ പെൺകുഞ്ഞുങ്ങളുടെ പേരിൽ നിക്ഷേപിക്കുവാനും അവളാവും തയാർ ആവുക .”ന്റെ മോളുടെ ജീവിതത്തിൽ എന്ത് നടന്നാലും ,അതു നല്ലതായാലും ചീത്ത ആയാലും അമ്മയോട് പറയണം ട്ടാ ” ന്നു മോളെ കൊഞ്ചിച്ചു കൊണ്ടവൾ പറയുന്നത് പാതി ഉറക്കത്തിൽ നിങ്ങൾ പലപ്പോഴും കേൾക്കും .ഒരു ഗെറ്റ് ടുഗതറിലോ മറ്റോ പങ്കെടുത്തു മൂന്നെണ്ണം കൂടുതൽ അടിച്ചിറങ്ങുമ്പോ “കൊച്ചിനെ പിടിച്ചോ വണ്ടി ഞാനോടിക്കാം എന്ന് പറഞ്ഞു നിങ്ങളുടെ സമ്മതത്തിനു കാത്തു നിൽക്കാതെ അവൾ നിങ്ങളുടെ സാരഥിയാവും .

പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ ജീവിതം നയിച്ചിരുന്ന നിങ്ങൾ രണ്ടു മൂന്നോ വർഷം കഴിഞ്ഞൊന്നു പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോൾ പ്രതിസന്ധികളെ അതിജീവിച്ചു ബഹുദൂരം മുന്നോട്ടു പോയെന്നു കാണും …

ഇങ്ങനെയാത്ര തുടരുന്നതിനു നിങ്ങൾക്കൊരു കൂട്ടുവേണമെന്നുതോന്നുമ്പോൾ ,നാട്ടുകാരുടെയും വീട്ടുകാരുടെയൂം സൽസ്വൊഭാവ സെർട്ടിഫികേറ് കിട്ടിയ മാലാഖക്കുഞ്ഞിനെയല്ല, അവരൊക്കെ അങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും വിളിച്ചു മാറ്റിനിർത്തിയ ഒരു പരുക്കൻ പെണ്ണിനെ കല്യാണം കഴിക്കുക …അവളുടെ കൂടെ ജീവിക്കുക.!!

റീ പോസ്റ്റ് ആണ് .പുതിയ ആളുകൾ വായിച്ചു വഴി തെറ്റട്ടെ ?

അവധിയില്ലാതെ ജോലി ചെയ്യാനാവില്ല, പത്തുദിവസത്തെ ഡ്യൂട്ടിക്ക് മൂന്നു ദിവസം ഓഫ് പുനഃസ്ഥാപിക്കണം; നഴ്‌സുമാര്‍ സമരത്തില്‍

0
Spread the love

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പ്രതിഷേധം. പത്തുദിവസത്തെ ഡ്യൂട്ടിക്ക് മൂന്നു ദിവസം ഓഫ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. നേരത്തെ ഏഴു ദിവസത്തിന് ശേഷം ഒരു അവധി എന്നായിരുന്നു. പിന്നീട് കൊവിഡ് രോഗികള്‍ അധികരിച്ചതോടെ അത് പത്തു ദിവസം ഡ്യൂട്ടി ചെയ്താല്‍ മൂന്നു ദിവസം അവധി എന്നാക്കി.

എന്നാല്‍ ഇന്നലെ അത് റദ്ദാക്കി സൂപ്രണ്ട് ഒരു ഉത്തരവിറക്കിയെന്നാണ് സമരക്കാര്‍ പറയുന്നത്. ആറു ദിവസം ഡ്യൂട്ടി ചെയ്താല്‍ ഒരു ഓഫ് എന്നാക്കിയാണ് ഉത്തരവ്. മാത്രമല്ല കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ഉള്ളവര്‍ അവിടെത്തന്നെ തുടരണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടി അത്യന്തം പ്രയാസകരമാണെന്നും അവിടെ ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് നേരത്തെ ഉള്ളതു പോലെ പത്തു ദിവസത്തിന് മൂന്ന് ഓഫ് എന്നത് പുനഃസ്ഥാപിക്കണെന്നും സമരക്കാര്‍ പറയുന്നു.ഡ്യൂട്ടി ഒഴിവാക്കിയല്ല ഇന്ന് സമരം ചെയ്യുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്.

0
Spread the love

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. എകെജി സെന്ററിൽ വെച്ചാണ് ചര്‍ച്ച നടന്നത്. 91 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് സഭയിലെത്തിയത്. സ്വതന്ത്രരടക്കം 67 പേര്‍ സിപിഐഎമ്മിനും 17 പർ സിപിഐയില്‍ നിന്നും. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഞ്ച് പേരും ജെഡിഎസ്, എന്‍സിപി എന്നിവരില്‍ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോണ്‍ഗ്രസ് ബി, എല്‍ജെഡി, ഐഎന്‍എല്‍ തുടങ്ങിയ ഇടത് കക്ഷികള്‍ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.

15 ട്രെയിനുകള്‍ റദ്ദാക്കി.

0
Spread the love

15 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 15 ട്രെയിനുകള്‍ 2021 മേയ് 31 വരെ റദ്ദാക്കി. വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി, ഏറനാട്, കണ്ണൂര്‍ ജന്‍ശതാബ്ദി, പാലരുവി എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ–തിരുവനന്തപുരം അന്ത്യോദയ, ബാനസവാടി–എറണാകുളം എക്സ്പ്രസ്, മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ്, നിസാമുദീന്‍–തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ–കൊല്ലം, എറണാകുളം–ആലപ്പുഴ, ഷൊര്‍ണൂര്‍–എറണാകുളം മെമുവും റദ്ദാക്കി.

ആര്യാ രാജേന്ദ്രൻ,നിങ്ങളായിരുന്നു ശരി !

0
Spread the love

തൈക്കാട് ശാന്തികാവടം ശ്മശാനത്തിൽ പുതിയ ഗ്യാസ് ചൂളകൾ ഉദ്ഘാടനം ചെയ്തതിൻറെ പേരിൽ കുറച്ച് ദിവസങ്ങളായി തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രൻ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. കേരളത്തിലെ കൊറോണ നിരക്ക് കൂടുന്നതിനാലും ആരും മരിച്ചുകഴിഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിലെ പോലെ തെരുവിൽ കിടക്കേണ്ടിവരരുത് എന്ന് വിചാരികുന്നതിനാലും ആണ് ഇങ്ങനെയൊരു പ്രതിരോധ സംവിധാനംമുൻകൂട്ടി തയ്യാറാക്കിയത് എന്ന് ആര്യ പറയുന്നൂ ..

മേയറെ പ്രശംസിച്ച് അഷ്റഫ് കൊളമ്പലം എഴുതിയ കുറിപ്പ് വായിക്കാം:
അഞ്ചുദിവസം മുമ്പ് ഇടതുപക്ഷ, പ്രൊഫൈലുകളിൽ നിന്നടക്കം രൂക്ഷമായ സൈബർ ബൂമറിങ്ങിന് വിധേയമായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ..!

ഇന്ന് കാലത്ത് മുതൽ ഞാൻ ടിവിയിൽ
കാണുന്ന ബ്രേക്കിങ് ഇങ്ങനെയായിരുന്നു..

തിരുവനന്തപുരം ശാന്തികവാടത്തിൽ
സംസ്കാരം നടത്താൻ ബുക്കിംഗ്,
ഇപ്പോഴറിഞ്ഞത് രണ്ടുദിവസത്തേക്ക്
പരിപൂർണ തിരക്കിലേക്ക് ശ്മശാനം പോകുന്നു,

മറനെല്ലൂരിൽ സംസ്കാരത്തിനായി
ബന്ധുക്കളുടെ തിരക്ക് അനുഭവപ്പെടുന്നു..!

എന്ത് തന്നെയായാലും നമ്മളാരും ഓർമിക്കാനോ,കേൾക്കാനോ ഇഷ്ട്ടപ്പെടാത്ത
വാർത്തകളും കാഴ്ചകളും തന്നെയാണിതൊക്കെ..

അതിന് മുമ്പ് തന്നെ നാം
രാജ്യത്തലസ്ഥാനത്ത് മറാത്തയുടെ
തീരങ്ങളിൽ മനുഷ്യ മാസംങ്ങൾ
പച്ചക്ക് കൂട്ടമായി കാത്തിയമരുന്ന
കാഴ്ചകളിൽ വിറങ്ങലിച്ചു നിന്നവരാണ്…

” ഗ്യാസ് ശ്മശാനം ഇന്നലെ
മുതൽ പ്രവർത്തനം ആരംഭിച്ചു “

കോവിഡ് ഏതെല്ലാം വിധത്തിൽ ദുരന്തങ്ങൾ ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു ചെറിയ പെൺകുട്ടിയുടെ വാക്കുകളായിരുന്നു,
അന്ന് ഉറഞ്ഞു തുള്ളിയവർ ഒക്കെ
ഈ കാഴ്ചകൾ കാണണം…

ഒരു മനുഷ്യന്റെ അവസാന യാത്രയ്ക്ക്
മാന്യമായ അവസരം ഒരുക്കി കൊടുക്കണം
എന്ന് ചിന്തിച്ചതിന്റെയും അക്കാര്യം തുറന്ന് പറഞ്ഞതിന്റെയും പേരിൽ ആക്രമിക്കപ്പെട്ട
ആ യുവ മേയർ എത്ര മാത്രം ശരിയായിരുന്നു
എന്ന് കാലം തെളിയിക്കുന്നു…

മനുഷ്യർ ബാക്കിയാകുന്ന നല്ല
നാളെക്കായി നമുക്കെല്ലാം ജാഗ്രതയോടെ
ഈ കെട്ടകാലത്തിന്റെ വറുതികളിൽ., അതിജീവനത്തിന്റെ മാർഗ്ഗളിൽ ഇതെല്ലാം
കണ്ടില്ലെന്ന് വെക്കാനുമാകില്ല സുഹൃത്തേ..

ആര്യാ രാജേന്ദ്രൻ,നിങ്ങളായിരുന്നു ശരി !

താരറാണിമാരുടെ സൗന്ദര്യം കണ്ടാൽ ഇതൊക്കെ മേക്കപ്പ് അല്ലേ എന്ന് തമാശക്കെങ്കികും പറയുന്നവരാണ് നമ്മളിൽ പലരും. എന്നാല് അങ്ങനെയല്ല…

0
Spread the love

താരറാണിമാരുടെ സൗന്ദര്യം കണ്ടാൽ ഇതൊക്കെ മേക്കപ്പ് അല്ലേ എന്ന് തമാശക്കെങ്കികും പറയുന്നവരാണ് നമ്മളിൽ പലരും. എന്നാല് അങ്ങനെയല്ല.മേക്കപ്പ് ഇല്ലാതെ തിളങ്ങുന്ന താരസുന്ദരികളും കുറവല്ല. മേക്കപ്പ് കൊണ്ട് മാത്രം തിളങ്ങാനും ആവില്ല. ഐശ്വര്യ റായും ദീപിക പദു്കോണും ആലിയ ഭട്ടും എല്ലാം മേക്കപ്പ് ഇല്ലാതെയും തിളങ്ങുന്നവരാണ്. അവരുടെ ചർമ സംരക്ഷണത്തിന് പൊതുവായ ചില ചിട്ടകൾ കൂടിയുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്തുക..
ചിട്ടയായ വ്യായാമം ഭക്ഷണക്രമം എന്നിവയിലൂടെ ശരീരം സംരക്ഷിക്കാം… എന്നാല് സൗന്ദര്യ സംരക്ഷണത്തിന് വെള്ളം കൂടിയേ തീരൂ. തങ്ങളുടെ സൗന്ദര്യതിൻ്റെ രഹസ്യം പലപ്പോഴായി അവർ തുറന്നു പറഞ്ഞിട്ടുമുണ്ട്. കേൾക്കുമ്പോൾ നമ്മുക്ക് നിസാരമായി തോന്നാം എന്നാല് വെള്ളവും ശരീരവും തമ്മിലുള്ള ബന്ധം ചെറുതല്ല. ശരീര സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർ ആദ്യം ഉറപ്പാക്കേണ്ടത് നമ്മൾ എത്ര വെള്ളം കുടിക്കുന്നു എന്നാണ്..

ഇന്ന് നോ ഡയറ്റ് ഡേ. ഡയറ്റിങ് നല്ലതല്ലേ, പിന്നെ എന്തിനാ നോ ഡയറ്റ് ഡേ. പറയാം.. തോമസ് റാഹേൽ മത്തായി

0
Spread the love

എല്ലാ വർഷവും മെയ് 6 ന് ഇന്റർനാഷണൽ നോ ഡയറ്റ് ദിനം ആഘോഷിക്കുന്നു. ഇത് ശരീര സ്വീകാര്യതയുടെ ആഘോഷമാണ്, അതിൽ എല്ലാ ആകൃതികളും വലുപ്പങ്ങളും ഉൾപ്പെടുന്നു. ഇത് ശരീര സ്വീകാര്യതയെയും ശരീര ആകൃതി വൈവിധ്യത്തെയും കുറിച്ചുള്ള അവബോധം ഉയർത്തുന്നു. ഏത് വലുപ്പത്തിലും ആരോഗ്യത്തെ കേന്ദ്രീകരിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാൻ ഇൻ്റർനാഷണൽ നോ ഡയറ്റ് ഡേ പ്രോത്സാഹിപ്പിക്കുന്നു..

നോ ഡയറ്റ് ഡേ യെ കുറിച്ച് തോമസ് റാഹേൽ മത്തായി എഴുതിയ കുറിപ്പ് വായിക്കാം:

ഇന്ന് നോ ഡയറ്റ് ഡേ. ഡയറ്റിങ് നല്ലതല്ലേ, പിന്നെ എന്തിനാ നോ ഡയറ്റ് ഡേ. പറയാം.

കൊഴുപ്പ് തീരെ പുറത്ത് കാണാത്ത ശരീരമാണ് ഭംഗിയുള്ള ശരീരം എന്ന ചിന്ത മനസ്സിൽ വേരുറച്ചവരാണ് നമ്മിലധികവും. മീഡിയായും ഇന്റർനെറ്റും ചേർന്ന് തലയിൽ അടിച്ചുറപ്പിച്ചതാണ് ഈ ഇമേജ്. എവിടെ നോക്കിയാലും വണ്ണം കുറഞ്ഞിരിക്കുന്നതാണ് യൗവനത്തിന്റെ ലക്ഷണം, അല്ലെങ്കിൽ സൗന്ദര്യത്തിന്റെ മാനദണ്ഡം എന്നർത്ഥം വരുന്ന പോസ്റ്റുകളും പരസ്യങ്ങളുമല്ലേ. മമ്മൂട്ടിയെയും കൂടെ അഭിനയിച്ച ഒരു നടനെയും കാണിച്ചിട്ട്, ദാ കണ്ടോ മമ്മൂട്ടി ചെറുപ്പമായിരിക്കുന്നു എന്ന് ശരീരഭാരത്തെ മാത്രം ആസ്പദമാക്കി പറയുമ്പോൾ, മറ്റെയാളെ ക്രൂരമായി ഷെയിം ചെയ്യുകയാണ് നമ്മൾ. എന്തിന്, ബോഡി ഷെയ്മിങ്ങിനെതിരെ വാ തോരാതെ സംസാരിക്കുന്നവർ പോലും, പ്രേമിക്കുന്ന ചെറുക്കന് വയറ് ചാടിയിട്ട് ആവരുത്, അല്ലെങ്കിൽ കെട്ടാൻ പോണ പെണ്ണിന് തടി പാടില്ലാ എന്നെല്ലാം വാശി പിടിക്കുന്നതായി കാണാറുണ്ട്. ശരീരഭാരം കൂടുതൽ ഉള്ളവരെ കാണുമ്പോൾ കുശുകുശുക്കാനും കൂട്ടം ചേർന്ന് കളിയാക്കാനും യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത സമൂഹമാണ് നമ്മുടേത്.

സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ടേ വണ്ണമുള്ളതിന്റെ പേരിൽ ബുള്ളിയിങ് അനുഭവിക്കുന്നയാളാണ് ഞാൻ. ‘തടിയാ’ എന്ന സഹപാഠികളുടെയും അധ്യാപകരുടെയും വിളി വല്ലാതെ മനസ്സിനെ നോവിച്ചിരുന്നു. കളിക്കാൻ ചെന്നാൽ കൂട്ടംചേർന്ന് ക്രൂരമായ പരിഹാസം, ‘ഒന്ന് അനങ്ങി ഓടെടാ’ എന്നാർത്ത് ചിരിക്കുന്ന കൂട്ടുകാർ. ഇപ്പോൾ നിങ്ങൾക്കിത് സില്ലിയായി തോന്നാമെങ്കിലും, ഒരു കുട്ടിയുടെ മനസ്സിന് അതൊരു മുറിവ് തന്നെയാണ്. പലപ്പോഴും കരഞ്ഞ് കൊണ്ട് ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വന്നിട്ടുണ്ട്. അന്ന് അപ്പനും അമ്മയുമാണ് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത്. ബസിൽ സ്ഥിരമായി കേറുന്ന ഒരു ചേട്ടൻ ‘നിന്നെ കണ്ടാൽ ഷക്കീലയെ പോലെ ഉണ്ട് മോനെ’ എന്ന് പറഞ്ഞ് തുടകളിൽ അമർത്തി പിടിക്കാറുള്ളത് ഇന്നും അറപ്പോടെ ഓർക്കുന്നു. അന്ന് ഷക്കീല ആരാണെന്ന് പോലും അറിയില്ലാത്ത പ്രായം. അങ്ങനെ പറയാൻ ഇഷ്ടപ്പെടാത്ത എത്രയോ അനുഭവങ്ങൾ.

ഏഴിലോ എട്ടിലോ പഠിക്കുമ്പോളാണെന്ന് തോന്നുന്നു, ഇതിനൊരു അന്ത്യം വരണം, എല്ലാവരും എന്നെ അവരിലൊരാളായി ആക്‌സെപ്റ്റ് ചെയ്യണം എന്ന ആഗ്രഹത്തോടെ ഞാൻ കഠിനമായി ഡയറ്റ് ചെയ്യാൻ തീരുമാനിച്ചു. വളരുന്ന പ്രായം ആയിട്ട് കൂടി, ഭക്ഷണം അങ്ങേയറ്റം കുറച്ച്, ഉച്ചയ്ക്ക് ഒരു പഴം മാത്രം കഴിച്ച് പട്ടിണി കിടന്നു. വിശന്നാലും കുഴപ്പമില്ലാ എങ്ങനേലും വെയ്റ്റ് കുറയ്ക്കണം, ബാക്കിയുള്ളവരുടെ കൂടെ നോർമലായി ബിലോങ് ചെയ്യണം എന്ന് മാത്രമായിരുന്നു മനസ്സിൽ. അത് വഴി കുറച്ച് നാൾ വെയ്റ്റ് കുറച്ച് നിലനിർത്താൻ സാധിച്ചെങ്കിലും, പിന്നീട് സാധാരണ പോലെ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോൾ പോയ വെയ്റ്റ് അതേ പോലെ തിരികെ വന്നു.

കോളേജ് കാലഘട്ടത്തിൽ പരിഹാസങ്ങൾ തുടർന്നെങ്കിലും, അപ്പോഴേക്കും മനസ്സ് ഒന്ന് പാകപ്പെട്ടിരുന്നു. ഇനിയാര് എന്ത് പറഞ്ഞാലും വിഷമിക്കില്ലാ എന്നങ്ങ് തീരുമാനിച്ചു. പിന്നീട് സൈക്യാട്രി പിജി ചെയ്തപ്പോളാണ് ശരീരഭാരത്തെ സംബന്ധിച്ച പല ശാസ്ത്രീയ വസ്തുതകളും വായിച്ചറിഞ്ഞത്. ഒരു മനുഷ്യന് ശരീരഭാരം കൂടുന്നത് അയാൾ മനഃപൂർവം വിചാരിച്ചിട്ടല്ലാ, അതിന് പിന്നിൽ വളരെ കോംപ്ലിക്കേറ്റഡായ ന്യൂറോബയോളജിയും ജെനെറ്റിക്സും എൻഡോക്രൈൻ ഫാക്ടേഴ്സും ഉണ്ടെന്ന് വ്യക്തമായി. അത് പോലെ, ശരീരഭാരം കുറയ്ക്കുക എന്നത് പരസ്യങ്ങളിൽ പറയുന്നത് പോലെ വെറും വിൽപവറിന്റെ കളിയല്ലെന്നും, എല്ലാവർക്കും അത് അത്ര എളുപ്പമല്ലെന്നും മനസ്സിലായി. മൈര്!! പിന്നെന്തിനാണ് ഇവറ്റകളെല്ലാം നമ്മളെന്തോ തെറ്റ് ചെയ്ത പോലെ ഇങ്ങനെ ചെറുപ്പം മുതൽക്കേ പീഡിപ്പിക്കുന്നത്, എന്തിനാണ് ഒന്നുമറിയാത്ത പ്രായത്തിൽ വിശപ്പ് കടിച്ചു പിടിച്ച് പട്ടിണി കിടക്കേണ്ടി വന്നത്.

ഇത് എന്റെ മാത്രം അനുഭവമല്ലാ. സമൂഹം സൃഷ്ടിച്ച ഈ ബോഡി ഇമേജ് തടവറയ്ക്കുള്ളിൽ കിടന്ന് നരകിച്ച്, ഓരോ നിമിഷവും സ്വന്തം ശരീരത്തെയും സെല്ഫിനെയും വെറുത്ത് ജീവിക്കുന്ന അനേകം പേരുണ്ട് നമുക്ക് ചുറ്റും. പലരിലും അത് Anorexia nervosa, bulimia nervosa തുടങ്ങിയ ഈറ്റിങ് ഡിസോർഡേഴ്സായി മാറാറുണ്ട്. ഓരോ വട്ടം ഭക്ഷണം കഴിക്കുമ്പോഴും തനിക്ക് വെയ്റ്റ് കൂടുമോ എന്ന് ആകുലപ്പെട്ട് കഴിയുന്നവർ, എപ്പോഴും കണ്ണാടി നോക്കി കരയുന്നവർ, വിശപ്പ് മാറാനായി കോട്ടൻ ബോൾസ് തിന്നുന്നവർ, കഴിച്ച ഉടനെ കുറ്റബോധം സഹിക്കാൻ വയ്യാതെ വായിൽ വിരലിട്ട് ഛർദ്ദിച്ച് കളയുന്നവർ… ഇവരെ എല്ലാം രോഗികളാക്കുന്നത് നിങ്ങളും ഞാനുമടങ്ങുന്ന സമൂഹമാണ്, അതിനെയാണ് അവർ നിരന്തരം ഭയക്കുന്നത്.

അതേ തടവറയിൽ കിടന്ന്, തനിക്ക് വെയ്റ്റ് കൂടുമോ തന്നെ എല്ലാവരും ഇഷ്ടപ്പെടാതെ വരുമോ എന്ന ഇൻസെക്യൂരിറ്റിയെ മറ്റുള്ളവരിലേക്ക് പ്രോജക്ട് ചെയ്ത്, അവരെ കളിയാക്കി നടക്കുന്നവരുടെ അവസ്‌ഥയും കഷ്ടമാണ്. അതും മനോവൈകല്യം തന്നെ. ജാതി, മതം, നിറം പോലെ, ഒരാളുടെ ശരീരം നോക്കി വിവേചനം കാണിക്കാൻ പ്രേരിപ്പിക്കുന്ന, മനുഷ്യനെ പല മനോരോഗങ്ങൾക്കും അടിമപ്പെടുത്തുന്ന ഈ ഡയറ്റ് കൾച്ചറിന് എതിരെയുള്ള പ്രതിഷേധമാണ് No diet day. ഫാറ്റ് ആക്‌സെപ്റ്റൻസാണ് ലക്ഷ്യം. അതായത്, ഇന്ന് ഡയറ്റ് ഒന്നും വേണ്ടാ, ഇഷ്ടമുള്ളത് കഴിച്ചോളാൻ.

See, നിങ്ങൾക്കാർക്ക് വേണേലും വെയ്റ്റ് കുറയ്ക്കാം, അതിപ്പോൾ ലാലേട്ടനായാലും മഞ്ജു വാര്യരാണേലും, അത് ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ അത് ഒരിക്കലും യൗവനത്തിന്റെയോ ചുറുചുറുക്കിന്റെയോ സിംബൽ ആവുന്നില്ലാ. ശരീരഭാരം കൂടുതലുള്ളവരെ by default രോഗികളായും വിരൂപരായും കാണുന്നത് നിർത്തണം, അവരെ ഇൻസെക്യൂർ ആക്കുന്ന ഫാഷൻ മാസികകളും മീഡിയാ പ്രചരണങ്ങളും ചവറ്റുകുട്ടയിൽ തള്ളുക. എല്ലാ തരം ശരീരങ്ങളും ബ്യൂട്ടിഫുളാണ്. I repeat, all bodies are beautiful. ഇത് ഈ നാട്ടിലെ ഓരോ കുട്ടിയും മനസ്സിലാക്കി വളരണം. ഈ പേരിൽ ഇനിയാരും വേദനിക്കരുത്, ഒറ്റപ്പെടരുത്.

ഈ രാജ്യം അതിൻ്റെ ജനതയെ മുഴുവൻ ഒറ്റയാക്കുകയാണ്. പഞ്ചാബി ഭാഗിലെ ആ ശ്മശാനമാണ് ഇന്ന് ഇന്ത്യ…

0
Spread the love

വർത്തമാന ഇന്ത്യയുടെ നേർചിത്രം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാണിക്കുകയാണ് നിതീഷ് നാരായണൻ എന്ന ചെറുപ്പക്കാരൻ. കോവിഡും അതിൻ്റെ ഭീകരതയും ഇന്ത്യയിൽ എത്രമാത്രമാണ് എന്നും ഈ പോസ്റ്റിലൂടെ നമ്മുക്ക് മനസ്സിലാകാൻ സാധിക്കും..

കുറിപ്പ് വായിക്കാം:

ഒരു കുഞ്ഞ് ആംബുലൻസിൽ അഞ്ച് മൃതദേഹങ്ങൾ അട്ടിയട്ടിയായിട്ടാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുക.

ഒരു രാത്രി മുഴുവൻ തൻ്റെ മകനൊപ്പം ഒരു ആശുപത്രി കിടക്ക തേടി അലഞ്ഞ് പുലർച്ചെ രണ്ടരയോടെ നിരാശനായി വീട്ടിലേക്ക് തിരിച്ചെത്തിയ മനുഷ്യനാണ്. അടുത്ത ദിവസം രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ ഗവൺമെൻ്റ് ആശുപത്രികളിൽ ഒന്നിൽ ഒരു ബെഡ് കിട്ടിയപ്പോഴേക്കും അയാളുടെ ഓക്സിജൻ ലെവൽ അറുപതിലേക്ക് താഴ്ന്നിരുന്നു. പിന്നെ പത്ത് ദിവസത്തിലധികം അവിടെ. അതിനിടയിൽ കൂടെ നിന്ന മൂത്ത മകനും ഭാര്യയും ഇളയ മകനുമെല്ലാം കോവിഡ് ബാധിതരായി. ഓരോ ദിവസവും അയാളുടെ ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. ഒടുവിൽ മെയ് അഞ്ചിന് പുലർച്ചെ രണ്ടരയോടെ ആ മനുഷ്യൻ മരിച്ചു. രാവിലെ നിരനിരയായി നിർത്തിയിട്ട ആംബുലൻസുകളിലൊന്നിൽ പൊതിഞ്ഞ് കൂട്ടിയിട്ട അഞ്ച് ശരീരങ്ങളിലൊന്ന് അയാളുടേതായിരുന്നു. ആ ആംബുലൻസ് ദില്ലിയിലെ പഞ്ചാബി ഭാഗ് ശ്മശാനത്തേക്ക് നീങ്ങി. തൊട്ടുപിറകെ ഒരു ടാക്സിയിൽ ഞങ്ങളും.

അമ്മയും ഇളയ മകനും വീട്ടിലാണ്. മരണ വാർത്ത അവരെ അറിയിച്ചിട്ടില്ല. അറിഞ്ഞാൽ, അവരൊന്ന് തളർന്ന് വീണാൽ ചേർത്ത് പിടിക്കാൻ ഒരു മനുഷ്യൻ പോലും ചുറ്റിലുമുണ്ടായിരുന്നില്ല. അറിയുന്ന വളരെ ചുരുക്കം ചിലർ സ്വാഭാവികമായ കോവിഡ് ഭീതിയിൽ അങ്ങോട്ട് പോയതുമില്ല.

ശ്മശാനത്തിലേക്ക് ഞങ്ങൾക്ക് വരാനാകില്ലെന്നും എത്രയും വേഗം ആ വീട്ടിലേക്ക് എത്തിച്ചേരണമെന്നും മൃതദേഹം സംസ്കരിക്കാനുള്ള ഏർപ്പാട് ചെയ്യണമെന്നും അപേക്ഷിച്ചു നോക്കിയതാണ്. അത് നിരാകരിക്കപ്പെട്ടു. സംസ്കാരം നടക്കണമെങ്കിൽ വേണ്ടപ്പെട്ടവർ ആരെങ്കിലും അവിടെ എത്തണമെന്നും ചില ഡോക്യുമെൻ്റുകൾ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു.

ശ്മശാനത്തിൽ എത്തിയപ്പോഴാണറിയുന്നത് ഗ്യാസ് അടുപ്പിൽ സംസ്കരിക്കണമെങ്കിൽ ആ പകൽ മുഴുവൻ അവിടെ കാത്തിരിക്കണമെന്ന്. അത്രയേറെ മൃതദേഹങ്ങൾ ക്യൂവിലുണ്ടെന്ന്. നിങ്ങൾ കുറച്ച് വൈകിപ്പോയി എന്നാണ് ഒരാൾ പറഞ്ഞത്. എന്തിന്? ആ മനുഷ്യൻ അവസാന ശ്വാസമെടുക്കാനോ എന്ന് നമുക്ക് ചോദിക്കാനാകില്ല. അവിടെ എത്തിയ എല്ലാ മൃതദേഹങ്ങളും സംസ്കരിക്കപ്പെടണം. അതൊരു മനുഷ്യന് ഇവിടെ ജീവിച്ചതിന് നമ്മൾ കൊടുക്കുന്ന അവസാനത്തെ കൂലിയാണ്. നമുക്കെല്ലാം അവകാശപ്പെട്ടത്.

മറ്റൊരു വഴി വിറകുപയോഗിച്ച് ദഹിപ്പിക്കുകയാണ്. അത് നമ്മൾ തന്നെ ചെയ്യണം. എൺപതോളം ശവങ്ങൾ സംസ്കരിക്കുവാനുള്ള ഇടങ്ങളിൽ നിന്ന് ഒന്ന് ഞങ്ങൾക്ക് തരും. വിറക് അടുക്കുന്നതും മൃതദേഹം വയ്ക്കുന്നതും എല്ലാം നമ്മൾ തന്നെ. പണം കൊടുത്താൽ ചില ചെറിയ സഹായങ്ങൾ മാത്രം ലഭിക്കും.

വിറക് പുരയ്ക്ക് തീ പിടിച്ചത് പോലെ ശ്മശാനം. ഏകദേശം എല്ലാ അടുപ്പുകളിലും ശ്വാസം മുട്ടി മരിച്ച മനുഷ്യർ കത്തിയമർന്നുകൊണ്ടിരിക്കുന്നു. ഓരോ പത്ത് മിനിട്ടിലുമെന്നോണം മൂടിപ്പുതഞ്ഞ ശരീരങ്ങൾ അതിനകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. ഏങ്ങലടിച്ച് കരയുന്ന മനുഷ്യർ, നിർത്താതെ നിരനിരയായി കത്തുന്ന ശ്മശാന അടുപ്പുകൾ, കത്തിക്കരിഞ്ഞു പോയ ശ്മശാന വളപ്പിലെ മരങ്ങൾ, അതിനിടയിൽ ഒരു പിപിഇ കിറ്റ് പോലും ധരിക്കാനില്ലാതെ ഞങ്ങൾ..

വിവരമറിഞ്ഞ് അതിനടുത്ത് താമസിക്കുന്ന മറ്റൊരു മനുഷ്യൻ കൂടി ശ്മശാനത്തിലേക്കെത്തിയിരുന്നു. എത്രയും വേഗം മൃതദേഹം സംസ്കരിക്കണം. ഭാര്യയും മകനും മരണവാർത്തയറിയുമ്പോഴേക്കും ഞങ്ങൾക്ക് അവിടെയെത്തണം.

വിറക് നിരത്തി, മൃതദേഹം എടുത്ത് വച്ച്, വിറകു കൊണ്ട് മൂടി ദഹിപ്പിക്കാനുള്ള അനുവാദം കാത്ത് ഞങ്ങൾ നിന്നു. ആ നിൽപ് പിന്നെയും നീണ്ടു. ഒന്നു രണ്ട് നിരകൾ കൂടി ശവങ്ങൾ വച്ചാലേ കത്തിക്കാനാകൂ എന്ന് മറുപടി. അടുപ്പിൻ്റെ നിരകൾ ശവങ്ങൾ കൊണ്ട് നിറച്ച് ഒരറ്റത്ത് നിന്നും കത്തിച്ച് തുടങ്ങുകയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ആ അഗ്നിഗോളങ്ങൾക്കിടയിൽ ഇടയ്ക്കിടയ്ക്ക് ശവങ്ങൾ സംസ്കരിക്കാനായി തയ്യാറാക്കി വെക്കാനാകില്ല. പിന്നെ നിങ്ങൾ കാത്തിരിക്കുക എന്തിന് വേണ്ടിയാണെന്നറിയുമോ? ആ നിരകൾ നിറയാൻ കൂടുതൽ ശവങ്ങൾ എത്തിച്ചേരാൻ. ആ ചുടലപ്പറമ്പിൽ നിന്നും ഒന്ന് രക്ഷപ്പെടാൻ.

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഒരു ഓക്സിജൻ സിലിണ്ടറിനായി രണ്ട് രോഗികളുടെ ബന്ധുക്കൾ വഴക്ക് കൂട്ടുന്നതും അതിലൊരാൾ കൺമുന്നിൽ മരിച്ചതും നിസഹായതയോടെ നോക്കി നിൽക്കേണ്ടി വന്നതിനെക്കുറിച്ച് സഖാവ് വിജൂ കൃഷ്ണൻ പറഞ്ഞിരുന്നു. ശ്മശാനത്തിലെ വഴക്ക് ആദ്യമെത്തിയ ശവം ആരുടേതാണ് എന്നതിനെ ചൊല്ലിയായിരുന്നു. നിസ്സഹായതയാണ് ഈ രാജ്യത്തിൻ്റെ ഭാഷ. അതു കൊണ്ടാണ് ഒരു ശവം കത്തിത്തുടങ്ങുമ്പോൾ നിങ്ങൾക്ക് എന്തോ ഒരാശ്വാസം തോന്നുന്നത്.

ഒടുവിൽ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ്റെ സംസ്കാരം മകനും മരുമകനുമൊപ്പം നടത്തി അവരുടെ വീട്ടിലേക്ക് ഞങ്ങൾ മടങ്ങി. മടങ്ങുമ്പോൾ ആ ചിത കത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഗതികേട് കൊണ്ടാണ്, തീ പിടിച്ചുവെന്ന് ഉറപ്പായ നിമിഷം മടങ്ങേണ്ടി വന്നത്. ഒന്നുമറിയാതെ രണ്ടു പേർ വീട്ടിൽ ഒറ്റയ്ക്കാണ്. നമ്മളും ഒറ്റയ്ക്കാണ്. ഈ രാജ്യം അതിൻ്റെ ജനതയെ മുഴുവൻ ഒറ്റയാക്കുകയാണ്. പഞ്ചാബി ഭാഗിലെ ആ ശ്മശാനമാണ് ഇന്ന് ഇന്ത്യ.

‘സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മത്സരിക്കൂ ത്രിശ്ശൂര്‍ ഞങ്ങള്‍ തരും’;ഒമര്‍ ലുലു

0
Spread the love

സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമറിന്റെ കമന്റ്.

‘സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും Love u sureshetta’, എന്നായിരുന്നു ഒമറിന്റെ കമന്റ്. തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.

‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! നല്‍കാത്തവര്‍ക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!’, എന്നായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റ്.

തമിഴ് ഹാസ്യ നടൻ പാണ്ഡു കോവിഡ് ബാധിച്ച് അന്തരിച്ചു.

0
Spread the love

തമിഴ് ഹാസ്യ നടൻ പാണ്ഡു കോവിഡ് ബാധിച്ച് അന്തരിച്ചു 74 വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നു നടന്‍. കൊവിഡ് ബാധിച്ച് മരിച്ചതിനാല്‍ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കില്ല.കരയെല്ലാം സെമ്പകപ്പൂ എന്ന ചിത്രത്തിലൂടെയാണ് പാണ്ഡു സിനിമാ ലോകത്ത് അരങ്ങേറിയത്. അജിത്ത് നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ ഹാസ്യ വേഷത്തിലൂടെയാണ് പാണ്ഡു ശ്രദ്ധിയ്ക്കപ്പെട്ടത്. വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധേയമായിരുന്നു.അശ്വിന്‍ കുമാറും രാം കുമാറും നിവേദിത സതീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ പാണ്ഡു അഭിനയിച്ചത് . സിനിമയ്ക്ക് പുറമെ കാപിറ്റല്‍ ലെറ്റേഴ്‌സ് എന്ന കമ്പനിയും അദ്ദേഹം നടത്തിയിരുന്നു.ബെസന്റ് നഗറിലുള്ള ശ്മാശാനത്തില്‍ വച്ചായിരിയ്ക്കും സംസ്‌കാര ചടങ്ങുകള്‍.പാണ്ഡുവിന്റെ ഭാര്യ കുമുദവും കൊവിഡ് ചികിത്സയിലാണ്.ഇവര്‍ ഇപ്പോഴും ഐ സി യുയില്‍ തുടരുകയാണ് .

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts