Home Blog Page 1549

ഞങ്ങളുടെ കുടുംബത്തിന്റെ വിലയേറിയ രണ്ട് ആളുകളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

0
Spread the love

നടി താര കല്യാണിൻ്റെ മകളും നടനും ഡാൻസറുമായ അർജ്ജുൻ സോമശേഖരൻ്റെ ഭാര്യയും ആയ സൗഭാഗ്യ പങ്കുവച്ച ചിത്രമാണ് നമ്മെ സങ്കടത്തിൽ ആകുന്നത്. അവരുടെ വീട്ടിലെ രണ്ട് അംഗങ്ങളുടെ മരണവാർത്തയാണ് സൗഭാഗ്യ പങ്കുവെക്കുന്നത്.

ദി ശേഖർ ഫാമിലി ഫ്രം ദി എൽ‌എച്ച്‌എസ്

എന്റെ അനന്തരവൻ, സഹോദരി, സഹോദരൻ,അമ്മായിയമ്മ, ഭർത്താവ്, അമ്മായിയച്ചൻ, ഞാൻ, മരുമകൾ

ഒരുകാലത്ത് സന്തുഷ്ടവും സമ്പൂർണ്ണവുമായ ഒരു കുടുംബം … ജീവിതം വളരെ പ്രവചനാതീതവും വിചിത്രവുമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ വിലയേറിയ രണ്ട് തൂണുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്റെ സഹോദരിയും അമ്മായിയച്ചനും.

നമുക്ക് നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ തീർച്ചയായും നമുക്ക് അധികാരമില്ല, എന്നാൽ നമ്മോടൊപ്പമുള്ളവരെ അവന്റെ ദൈവകൃപയാൽ സംരക്ഷിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
സൗഭാഗ്യ കുറിക്കുന്നു.

കോവിഡിൽ ധനസഹായം; എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും 1000 രൂപ, സർക്കാർ ഉത്തരവിറങ്ങി

0
Spread the love

കോവിഡിൽ ധനസഹായം; എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും 1000 രൂപ, സർക്കാർ ഉത്തരവിറങ്ങി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം രൂപ വിതരണം ചെയ്യാന്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.

മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്.

ധനക്കമ്മിയുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വാഴക്കൂമ്പ് വെറുതെ കളയല്ലേ- ഈ ഔഷധ ഗുണങ്ങൾ അറിയൂ

0
Spread the love

വാഴക്കൂമ്പ് വെറുതെ കളയല്ലേ- ഈ ഔഷധ ഗുണങ്ങൾ അറിയൂ

മലയാളികൾക്ക് സുപരിചിതമാണ് വാഴക്കൂമ്പ് . പണ്ട് ആഴ്ചയിൽ ഒരിക്കൽ എങ്കിലും വാഴക്കൂമ്പ് കൊണ്ട്
തോരൻ ഉണ്ടാക്കാത്ത അടുക്കളകൾ കുറവായിരുന്നു. കാലം മാറിയതോടെ , ആഹാര ശീലങ്ങൾ മാറിയതോടെ
വാഴ്കകൂമ്പിനോടുള്ള പ്രിയം കുറഞ്ഞു. വാഴപ്പഴം കഴിക്കുമ്പോഴും കൂമ്പിനെ തൊടിയിൽ ഉപേക്ഷിച്ചു.
എന്നാൽ വാഴക്കൂമ്പിന്‍റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ പഴയ ആഹാര ശീലത്തിലേക്ക് മടങ്ങിപ്പോകാൻ നമ്മൾ
തയ്യാറാവും.

പോഷകത്തിന്‍റെ കാര്യത്തിൽ വാഴപ്പഴത്തേക്കാൾ മുന്നിലാണ് കൂമ്പ്. വിറ്റാമിൻ സി, എ, ഇ എന്നിവയുടെ കലവറയാണ്
വാഴക്കൂമ്പ്. അതുകൊണ്ട് തന്നെ ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധ ശക്തി
വർധിപ്പിക്കും. അകാല വാർധക്യം തടയാനും കാൻസർ പ്രതിരോധത്തിനും ഇതിൽ അടങ്ങിയ പോഷകങ്ങൾ
ഗുണം ചെയ്യും. മുറിവുണങ്ങുന്നതിനും ഉത്തമമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തേയും
സഹായിക്കും.

കുട്ടികളിലെ വിളർച്ചക്ക് ഉത്തമ പരിഹാരമാണ് കൂമ്പ് എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ എച്ച്ബി
കുറവുള്ളവരെയും കൂമ്പ് സഹായിക്കും. പ്രമേഹരോഗികൾക്കും
ഗുണമുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ കൂമ്പ് പാകം ചെയ്തത് കഴിക്കണം.
എങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ പിടിച്ച് നിർത്താനാവും .

സ്ത്രീകൾക്ക് വാഴക്കൂമ്പ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആർത്തവത്തോട് അനുബന്ധിച്ചുള്ള
അമിത രക്തസ്രാവത്തിന് ശമനമുണ്ടാക്കും. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിക്കുന്നതിനും കൂമ്പ് സഹായകരമാണ്.
കൂമ്പ് കറി വച്ച് കഴിക്കാതെ സാലഡ് ആയി മറ്റ് പച്ചക്കറികൾക്കൊപ്പം കഴിക്കുന്നത് നല്ലതാണെന്ന് ഡയറ്റിഷ്യൻമാരും സൂചിപ്പിക്കുന്നു.

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ഈ മാസം തന്നെ റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം

0
Spread the love

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ഈ മാസം തന്നെ റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം

പൃഥ്വിരാജ് നായകനായ പൊലീസ് വേഷത്തിലെത്തുന്ന കോൾഡ് കേസിന്‍റെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം
30ന് ആമസോൺ പ്രൈമിലാണ് ചിത്രം പ്രേക്ഷകരിൽ എത്തുക. ഓടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്‍റെ ആദ്യ ചിത്രമാണ്
കോൾഡ് കേസ്. നവാഗതനായ തനു ബാലക് ആണ് സംവിധാനം.

ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് കോൾഡ് കേസ്. എസ്‍പി സത്യജിത്ത് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. യഥാർത്ഥ
സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സാങ്കൽപിക കഥയാണ് കോൾഡ് കേസ് എന്ന് സംവിധായകൻ പറയുന്നു.
പൊലീസ് സ്റ്റോറി ആണെങ്കിലും ആക്ഷൻ രംഗങ്ങളില്ലെന്ന പ്രത്യേകതയും ഉണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രം തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തത്.
ഭൂരിഭാഗം രംഗങ്ങളും ഇൻഡോർ ആയാണ് ചിത്രീകരിച്ചത്. അദിതി ബാലൻ ആണ് നായിക. ശ്രീനാഥ് വി നാഥ് രചന
നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോൺ,
ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമാണം.

തിയറ്ററുകൾ തുറക്കാത്തതിനാൽ പ്രതിസന്ധിയിലാണെന്നും താൻ നിർമാണത്തിൽ പങ്കാളിയായ രണ്ട് ചിത്രങ്ങൾ ഓടിടി
റിലീസ് ചെയ്യുകയാണെന്നും നിർമാതാവ് ആന്‍റോ ജോസഫ് തന്നെ വ്യക്തമാക്കിയത് വലിയ ചർച്ചയായിരുന്നു.
ഫഹദ് ഫാസിന്‍റെ ബിഗ് ബജറ്റ് ചിത്രം മാലിക് ആണ് ഓടിടി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. എന്നാൽ മാലിക്കിന്‍റെ
റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വൻതുകയ്ക്കാണ് രണ്ട് ചിത്രങ്ങളും ആമസോൺ പ്രൈം വാങ്ങിയതെന്നാണ് റിപ്പോർട്ട്.

മറ്റൊരാളെ കീറി മുറിക്കുമ്പോൾ വീഴുന്നത് നിങ്ങളാവും; സൈബർ ആക്രമണത്തെക്കുറിച്ച് നടി പാർവതി

0
Spread the love

മറ്റൊരാളെ കീറി മുറിക്കുമ്പോൾ വീഴുന്നത് നിങ്ങളാവും; സൈബർ ആക്രമണത്തെക്കുറിച്ച് നടി പാർവതി

റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ ആരോപണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ
പ്രധാനമായും ചർച്ച ചെയ്തത്. വേടന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതിന് നടി പാർവതി വലിയ വിമർശനവും നേരിട്ടു. പിന്നാലെ
അതിജീവിച്ചവരോട് മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയെങ്കിലും നടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി.
വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് പാർവതി.

തനിക്കെതിരെ ഇത്തരം ഒരു ആക്രമണം ആദ്യമല്ലെന്നും ഇത് അവസാനത്തേതായിരിക്കില്ലെന്നും പാർവതി പറഞ്ഞു.
തന്നോടുള്ള വെറുപ്പും പൊതു ഇടത്തിൽ നിന്നും വേർപെടുത്തിയതിലുള്ള സന്തോഷവും, താൻ ആരാണെന്ന്
കാണിക്കുന്നതിനേക്കാൾ നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നതെന്ന് താരം കുറ്റപ്പെടുത്തി.
ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാൽ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ
ഇടം നില നിർത്താൻ കഴിയുന്നില്ലെങ്കിൽ, ഭ്രഷ്ട് കൽപിക്കുന്ന സംസ്കാരത്തോടാണ് ചേർന്നു നിൽക്കുന്നതെന്നും പാർവതി
ഓർമിപ്പിക്കുന്നു.

എനിക്കും മറ്റുള്ളവർക്കും ഒരിടം ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം കൊണ്ട് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി
മാറുന്നതിൽ ലജ്ജിക്കാറില്ല. നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര
ചെയ്യുമ്പോൾ ഓർക്കുക, വീഴുന്നത് നിങ്ങൾ തന്നെയാവും – പാർവതി പറഞ്ഞു.

വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങളുടെ
തെറ്റുകൾ സമ്മതിക്കാറില്ല എന്നതിനാൽ ആണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.
അതിജീവിച്ചവരോടൊപ്പം നില്‍ക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന് വിശ്വസിക്കുന്നു എന്നും അവരോട്
മാപ്പ് പറയുന്നു എന്നുമായിരുന്നു പാർവതി ഖേദം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റ്.

മലയാളം റാപ്പർമാർക്കിടയിൽ ശ്രദ്ധേയനായിരുന്നു വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. വോയ്സ് ഓഫ് വോയ്സ് ലെസ്
എന്ന പേരിൽ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാൻ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു.
ഇതിന് പിന്നാലെയാണ് വിമൺ എഗെയിൻസ്റ്റ് സെക്ച്വൽ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ
ആരോപണങ്ങൾ ഉയർന്നതും ഗായകൻ ഇൻസ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞതും.

അപകടം അതിജീവിച്ചതെങ്ങനെ? നസ്രിയ നൽകിയ പിന്തുണ; ഹൃദയം തൊടുന്ന കുറിപ്പുമായി ഫഹദ് ഫാസിൽ

0
Spread the love

അപകടം അതിജീവിച്ചതെങ്ങനെ? നസ്രിയ നൽകിയ പിന്തുണ; ഹൃദയം തൊടുന്ന കുറിപ്പുമായി ഫഹദ് ഫാസിൽ

ജീവിതത്തിൽ ഉണ്ടായ ഒരു വലിയ അപകടത്തെക്കുറിച്ചും അത് അതിജീവിച്ചതിനെക്കുറിച്ചും ഒപ്പം ഭാര്യ നസ്രിയ തനിക്ക്
നൽകുന്ന പിന്തുണയെക്കുറിച്ചും ഹൃദയസ്പർശിയായാണ് ഫഹദ് ഫാസിൽ കുറിച്ചിരിക്കുന്നത്. മലയൻകുഞ്ഞ് എന്ന സിനിമയുടെ
ചിത്രീകരണത്തിനിടെ ആണ് ഫഹദിന് അപകടം സംഭവിക്കുന്നത്. ഡോക്ടർമാർ ക്ലോസ് എന്നാണ് പറഞ്ഞതെന്ന് ഫഹദ് ഓർക്കുന്നു.
വീണപ്പോൾ മുഖം താഴെയടിക്കും മുമ്പ് തന്നെ ഞാൻ കൈകൾ കുത്തി. 80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തിൽ
ആളുകൾക്ക് സാധിക്കില്ല. പക്ഷേ മനസ്സാന്നിധ്യം കൈവെടിയാത്തതിനാൽ അത് സാധിച്ചു. മുൻപത്തെ പോലെ ഭാഗ്യംവീണ്ടും തുണച്ചു.
പക്ഷേ എന്‍റെ ലോക്‍ഡൗൺ അങ്ങനെ മാർച്ച് രണ്ടിന് തുടങ്ങിയെന്നും ഫഹദ് കുറിക്കുന്നു.

മാലിക് എന്ന ഏറെ പ്രതീക്ഷകൾ ഉള്ള ബിഗ് ബജറ്റ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാത്തതിലെ നിരാശയും താരം മറച്ചു വയ്ക്കുന്നില്ല.
അടുത്ത കാലത്ത് ഓടിടിയിൽ റിലീസ് ചെയ്ത തന്‍റെ സിനിമകൾ അത്തരം പ്ലാറ്റ് ഫോമിന് വേണ്ടി നിർമിച്ചതായിരുന്നു. എന്നാൽ മാലിക്
അങ്ങനെ ആയിരുന്നില്ല. ആ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വർഷങ്ങളായുള്ള പരിശ്രമത്തിന്‍റെ ഫലമാണ്. എന്നാൽ
എല്ലാവരും ചേർന്നെടുത്ത തീരുമാനത്തോട് താനും യോജിക്കുന്നു. എല്ലാവരും സിനിമ കാണണമെന്നും ഫഹദ് അഭ്യർത്ഥിച്ചു.

ബാംഗ്ലൂർ ഡേയ്സിന്‍റെ ഏഴാം വാർഷികത്തിന്‍റെ സന്തോഷവും നസ്രിയയോടുള്ള പ്രണയവും അവർ തന്ന പിന്തുണയും എല്ലാം
ഫഹദ് കുറിച്ചിട്ടുണ്ട്. ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ്
പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. മറ്റ് രണ്ട് സിനിമകളിൽ കൂടി അഭിനയിക്കുന്പോഴും നസ്രിയയെ കാണാനുള്ള ആഗ്രഹം കൊണ്ട്
ബാംഗ്ലൂർ ഡെയ്സ് ലൊക്കേഷനിൽ ഓടിയെത്തി.

എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വച്ചിട്ടുണ്ട്. അത്തരം ചിന്തകൾ
അലട്ടുമ്പോൾ രസകരമായ മറുപടിയാണ് നസ്രിയ നൽകുക. ” നിങ്ങൾ ആരാണെന്നാണ് വിചാരം. ഒരു ജീവിതമല്ലേ ഉള്ളൂ. ആവശ്യമുള്ളവരെയും
ആവശ്യമുള്ളതിനെയും ബാഗിൽ നിറച്ച് മുന്നോട്ട് പോവുക” . വിവാഹം കഴിഞ്ഞ് ഏഴ് വർഷമായിട്ടും റിമോട്ട് ബാത്ത് റൂമിൽ കൊണ്ടു വയ്ക്കുന്നത്
പോലുള്ള അബദ്ധങ്ങൾ താൻ ചെയ്യാറുണ്ടെന്ന് താരം സമ്മതിക്കുന്നു. എന്നാലും കൂളായി ഇതേ ചോദ്യം നസ്രിയ ചോദിക്കും. നസ്രിയ വന്ന ശേഷമാണ്
ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടായത്. നസ്രിയക്ക് അത്രക്ക് ഉറപ്പില്ലായിരുന്നെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നു എന്നും ഫഹദ് പറയുന്നു.

എപ്പോഴും പഠിച്ചു കൊണ്ടിരിക്കുക എന്നതാണ് ഞാൻ പിൻതുടരുന്ന രീതി. ഒരു കഥ എങ്ങനെ അവസാനിക്കുന്നു എന്നത് എപ്പോഴും കൗതുകത്തോടെ
നോക്കാറുണ്ട്. എന്‍റെ ജീവിതകഥയും അവസാനിച്ചതായി തോന്നിയിട്ടുണ്ട്. എന്നാൽ നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും അത് തുടരുകയാണ്.
എല്ലാ അവസാനത്തിനും ഒരു നല്ല കഥയുടെ തുടക്കമാണ്. നമ്മുടെയോ നമ്മൾ ഭാഗമായ മറ്റൊരാളുടേയോ കഥയുടെ തുടക്കമാകാം അത്.
പക്ഷേ നമുക്ക് അതിൽ കൃത്യമായ റോൾ ഉണ്ട്. ഈ കാലം ബുദ്ധിമുട്ടുള്ളതാണ്. പക്ഷേ ഒരു പുതിയ കഥയ്ക്കായി ഇതും അവസാനിക്കും
എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ഫഹദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രജനീകാന്ത് ചികിത്സക്കായി അമേരിക്കയിലേക്ക്

0
Spread the love

രജനീകാന്ത് ചികിത്സക്കായി അമേരിക്കയിലേക്ക്

സൂപ്പർ സ്റ്റാർ രജനീകാന്ത് വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക്. സാധാരണയായി നടത്താറുള്ള
വിദഗ്ധ പരിശോധനക്കായാണ് പോകുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
ശനിയാഴ്ച പ്രത്യേക വിമാനത്തിൽ രജനീകാന്ത് അമേരിക്കയിലേക്ക് പോവും.

നാല് വർഷം മുൻപ് താരം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് പരിശോധന.
കഴിഞ്ഞ ദിവസം ചെന്നെയിലെ വസതിയിൽ ഡോക്ടർമാർ പരിശോധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ
പരിശോധനകൾ വിദേശത്ത് നടത്താൻ തീരുമാനിച്ചത്.

ഹൈദരാബാദിൽ അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ആരോഗ്യനില മോശമായതിനെ
തുടർന്ന് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്നാണ്
അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്. സൂപ്പർ സ്റ്റാറിന്‍റെ രാഷ്ട്രീയ പ്രവേശം ആരാധകർ ഉറ്റുനോക്കിയിരുന്ന
സമയം ആയിരുന്നു അത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പ്രഖ്യാപിച്ചത്
ആരാധകരെ നിരാശരാക്കുകയും ചെയ്തു.

അതിനിടയിലും അണ്ണാത്തെയുടെ ചിത്രീകരണം രജനീകാന്ത് പൂർത്തിയാക്കി. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ
പെടുന്നതാണ് ചിത്രം എന്നാണ് സൂചന. സൺ പിക്ചേഴ്സ് നിർമിച്ച്, സിരുത്തൈ സിവ സംവിധാനം ചെയ്ത
ചിത്രത്തിൽ മീന, ഖുശ്ബു, കീർത്തി ഷെരോഫ്, ജാക്കി ഷെറോഫ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഒറ്റ-ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം

0
Spread the love

ഒറ്റ-ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസകള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറുകള്‍ക്കും
ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ അക്ക നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്.

അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ സ്വകാര്യ ബസ് സര്‍വീസിന് അനുമതിയില്ല.

എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താനുള്ള സാഹചര്യം നിലവിലില്ല. അതുകൊണ്ടാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താമെന്ന് തീരുമാനിച്ചതെന്ന് ആന്റണി രാജു വ്യക്തമാക്കി. തുടര്‍ന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ പാലിച്ചാകണം സര്‍വീസ് നടത്തേണ്ടത്.

കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1595, കൊല്ലം 1405, എറണാകുളം 1257, മലപ്പുറം 1261, തൃശൂര്‍ 1135, കോഴിക്കോട് 951, പാലക്കാട് 614, ആലപ്പുഴ 947, പത്തനംതിട്ട 576, കണ്ണൂര്‍ 474, കോട്ടയം 437, ഇടുക്കി 396, കാസര്‍ഗോഡ് 410, വയനാട് 242 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂര്‍ 6 വീതം, എറണാകുളം, കാസര്‍ഗോഡ് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂര്‍ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂര്‍ 700, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,08,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,53,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,55,596 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 30ന് മുകളിലുള്ള 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

യഥാർത്ഥത്തിൽ വൈബ്രേറ്ററിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു

0
Spread the love

വൈബ്രേറ്ററിനെക്കുറിച്ച് അറിയാൻ ഗൂഗിളിൽ തിരഞ്ഞു; ലസ്റ്റ് സ്റ്റോറീസിലെ സീനിനെക്കുറിച്ച് കിയാര അദ്വാനി

ബോളിവുഡ് താരം കിയാര അദ്വാനിയുടെ കരിയർ ബ്രേക്ക് ആയിരുന്നു ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളി ചിത്രം.
എമ്മി അവാർഡിനടക്കം നാമനിർദ്ദേശം ചെയ്ത ചിത്രം പുറത്തിറങ്ങിയിട്ട് മൂന്ന് വർഷമായിരിക്കുകയാണ്.
നാല് ചിത്രങ്ങളിൽ, കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ വിക്കി കൗശലിന്‍റെ നായികയായാണ്
കിയാര എത്തിയത്.

ചിത്രത്തിൽ വിവാഹിതയായ അധ്യാപികയുടെ വേഷമായിരുന്നു കിയാരക്ക്. ഭർത്താവിൽ നിന്നും ലൈംഗിക സംതൃപ്തി
ലഭിക്കാത്തതിനെത്തുടർന്ന് കഥാപാത്രം സ്വയം ഭോഗം ചെയ്യുന്ന ഒരു സീൻ ചിത്രത്തിൽ ഉണ്ടായിരുന്നു. വലിയ തോതിൽ ചർച്ച
ചെയ്യപ്പെട്ട ആ സീനിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത് കേൾക്കൂ.

യഥാർത്ഥത്തിൽ വൈബ്രേറ്ററിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്നാണ് കിയാര പറഞ്ഞത്. സീനിനെക്കുറിച്ച്
കരൺ ജോഹർ പറഞ്ഞപ്പോൾ ഒരു ഐഡിയയും ഉണ്ടായില്ല. വൈബ്രേറ്ററിനെക്കുറിച്ച് ഗൂഗിൾ ചെയ്താണ് മനസ്സിലാക്കിയതെന്നും
കിയാര വെളിപ്പെടുത്തുന്നു.

വളരെ കുറച്ച് ക്രൂ മാത്രമാണ് ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ സെറ്റിൽ ഉണ്ടായിരുന്നത്. തനിക്ക് പ്രശ്നങ്ങൾ ഉണ്ടാവരുതെന്നും
ആരും ചിരിക്കരുതെന്നും കരണിന് നിർബന്ധം ഉണ്ടായിരുന്നു. എന്നാൽ റിയലിസ്റ്റിക്കായ തരത്തിൽ ആത്മാർത്ഥമായി ചെയ്യൂ എന്ന്
സംവിധായകൻ ഓർമിപ്പിച്ചെന്നും താരം പറഞ്ഞു. അത്തരം ഒരു സീനിൽ അഭിനയിക്കുന്നത് തന്നെ ശരിക്കും മടിയായിരുന്നു.
എന്നാൽ കഥാപാത്രം അത് ആവശ്യപ്പെടുന്നുമുണ്ട്. ഒരുപാട് ടേക്കുകൾ എടുക്കുക സാധ്യമല്ല, അതുകൊണ്ട് തന്നെ
അനുഭവമില്ലാഞ്ഞിട്ടും തന്‍റെ പരമാവധി എക്സ്പ്രഷൻ മുഖത്ത് കൊണ്ടുവരാൻ ശ്രമിച്ചെന്നും കിയാര ഓർമിക്കുന്നു.

അനുരാഗ് കശ്യപ്, സോയാ അക്തർ, ദിബാകർ ബാനർജി എന്നിവരാണ് ആന്തോളജിയിലെ മറ്റ് മൂന്ന് ചിത്രങ്ങൾ
സംവിധാനം ചെയ്തത്. രാധിക ആപ്തേ, ഭൂമി പട്നേക്കർ, മനീഷ കൊയ്‍രാള, നീൽ ഭൂപാളം, നേഹ ധൂപിയ, സഞ്ജയ് കപൂർ
തുടങ്ങിയവരാണ് മറ്റ് ചിത്രങ്ങളിൽ അഭിനയിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts