Home Blog Page 1550

വിദ്യാ ബാലന് ശരിക്കും പാചകം അറിയില്ലേ? താരത്തിന്‍റെ മറുപടി

0
Spread the love

വിദ്യാ ബാലന് ശരിക്കും പാചകം അറിയില്ലേ? താരത്തിന്‍റെ മറുപടി കേൾക്കൂ

പല പ്രമുഖരും പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന ഒരു ചോദ്യമാണ് പാചകം അറിയില്ലേ എന്ന്.
എന്നാൽ ഈ ചോദ്യത്തിന് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ബോളിവുഡ് താരം
വിദ്യാ ബാലൻ. സ്ത്രീകളോട് മാത്രമായി ഇത്തരം ചോദ്യം ചോദിക്കുന്നത് ലിംഗ വിവേചനം ആണെന്ന്
വിദ്യ പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവവും താരം പങ്കു വയ്ക്കുന്നു. ഒരു പാട് പേർ പങ്കെടുത്ത ഒരു പാർട്ടിയിൽ
തനിക്ക് പാചകം അറിയില്ലേ എന്ന് ചോദിച്ച് ചിലർ പരിഹസിച്ചു. തനിക്കും ഭർത്താവിനും പാചകം
അറിയില്ലെന്നാണ് വിദ്യ മറുപടി നൽകിയത്. തീർച്ചയായും പാചകം അറിഞ്ഞിരിക്കണമെന്ന് അവർ ഉപദേശിച്ചു.
തനിക്കും സിദ്ധാർത്ഥിനും അക്കാര്യത്തിൽ എന്ത് വ്യത്യാസം എന്ന് ചോദിക്കാനാണ് തോന്നിയതെന്നും
വിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ലിംഗവിവേചനത്തിനെതിരെയും സ്തീ സമത്വത്തിന് വേണ്ടിയും നിലപാട് എടുക്കുന്നയാളാണ് വിദ്യാ ബാലൻ.
ബോഡി ഷെയിമിങ്ങിനെതിരെയും താരം രംഗത്തെത്തിയിരുന്നു. തന്‍റെ തടിയെ കളിയാക്കിയവരോട്
രൂക്ഷമായ ഭാഷയിലാണ് വിദ്യ പ്രതികരിച്ചത്. വിദ്യയുടെ പുതിയ ചിത്രം ഷെർണി വെള്ളിയാഴ്ച ആമസോൺ
പ്രൈമിൽ റിലീസ് ചെയ്യും. ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥയായാണ് വിദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ തീയതി പുനക്രമികരിച്ചു, പരീക്ഷ ജൂണ്‍ 28 മുതല്‍

0
Spread the love

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ തീയതി പുനക്രമികരിച്ചു, പരീക്ഷ ജൂണ്‍ 28 മുതല്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്‍.എസ്.ക്യു.എഫ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതലും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രാക്ടിക്കല്‍ പരിശീലനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂണ്‍ 17-ാം തിയതി മുതല്‍ 25 വരെ ആവശ്യമെങ്കില്‍ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്‌കൂളില്‍ എത്താവുന്നതും സ്‌കൂളിന്റെ നിര്‍ദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.

പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്. സമയക്രമം നല്‍കിയിട്ടില്ലാത്ത വിഷയങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രായോഗിക പരീക്ഷകള്‍ക്ക് ലഭ്യമാകുന്നത്ര ലാപ്ടോപ്പുകള്‍ ഉപയോഗിക്കാനായി നല്‍കുന്നതാണ്. വിദ്യാര്‍ഥികളുടെ ഹാജര്‍ അധ്യാപകര്‍ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാര്‍ത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. ഓരോ പ്രാക്ടിക്കല്‍ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

ഫിസിക്സ്- പരീക്ഷാസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരുവിദ്യാര്‍ത്ഥി ഒരു പരീക്ഷണം ചെയ്താല്‍ മതിയാകും. വിദ്യാര്‍ഥി ലാബിനുള്ളില്‍ ചെലവഴിക്കേണ്ട സമയവും ഒബ്സര്‍വേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

കെമിസ്ട്രി- പരീക്ഷാസമയം ഒന്നര മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിങ് ജാര്‍/മാര്‍ക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എ ന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യേണ്ടതാണ്. സോള്‍ട്ട് അനാലിസിസിനുവേണ്ടി ലായനികള്‍ കുട്ടികള്‍ മാറിമാറി ഉപയോഗിക്കേണ്ടതിനാല്‍ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്സാമിനര്‍ നിര്‍ദ്ദേശിക്കുന്ന സോള്‍ട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയര്‍ കുട്ടികള്‍ എഴുതി നല്‍കേണ്ടതാണ്.

ബോട്ടണി- പരീക്ഷാസമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും മൈക്രോസ്‌കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. സ്പെസിമെന്‍ സംബന്ധിച്ച് എക്സാമിനര്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതിമാറ്റി അധ്യാപിക പ്രദര്‍ശിപ്പിക്കുന്ന ഇനങ്ങള്‍ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.

സുവോളജി- പരീക്ഷാസമയം ഒരു മണിക്കൂര്‍. സമ്പര്‍ക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ള ചോാദ്യങ്ങള്‍ക്കായി സ്‌കോര്‍ വിഭജിച്ച് നല്‍കുന്നതാണ്.

മാത്തമാറ്റിക്സ് (സയന്‍സ് ആന്‍ഡ് കോമേഴ്സ്)-പരീക്ഷാ സമയം ഒന്നര മണിക്കൂര്‍. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കല്‍ ചെയ്താല്‍മതിയാകും.

കമ്പൂട്ടര്‍ സയന്‍സ്- പരീക്ഷാസമയം രണ്ടുമണിക്കൂര്‍. നല്‍കിയിരിക്കുന്ന രണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ഥികള്‍ ചെയ്താല്‍ മതിയാകും.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹ്യുമാനിറ്റീസ് ആന്‍ഡ് കോമേഴ്സ്)- പരീക്ഷാസമയം രണ്ടു മണിക്കൂര്‍. പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിവയില്‍ നിന്നായി നല്‍കിയിരിക്കുന്ന രണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ത്ഥികള്‍ചെയ്താല്‍ മതിയാകും.

കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് -പരീക്ഷാസമയം ഒന്നര മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് – പരീക്ഷാസമയം ഒന്നര മണിക്കൂര്‍.

ഇലക്ട്രോണിക് സിസ്റ്റംസ്/ഇലക്ട്രോണിക് സര്‍വ്വീസ് ടെക്നോളജി – പരീക്ഷാസമയം രണ്ടു മണിക്കൂര്‍.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- പരീക്ഷാ സമയം രണ്ടു മണിക്കൂര്‍.

സ്റ്റാറ്റിറ്റിക്സ്- പരീക്ഷാസമയം രണ്ടു മണിക്കൂര്‍. പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിവയില്‍ നിന്നായി നല്‍കിയിരിക്കുന്ന രണ്ടുചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ത്ഥികള്‍ ചെയ്താല്‍ മതിയാകും.

സൈക്കോളജി- കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കല്‍ ക്യാരക്ടറസ്റ്റിക്സ് അനലൈസ് ചെയ്യേണ്ടതാണ്.

ഹോം സയന്‍സ്-പരീക്ഷാസമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ്.

ഗാന്ധിയന്‍ സ്റ്റഡീസ്- പരീക്ഷാസമയം ഒന്നര മണിക്കൂര്‍. ക്രാഫ്റ്റ്മേക്കിങ്ങും ഡെമോന്‍സ്ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താല്‍ മതിയാകും.

ജിയോളജി-പരീക്ഷാ സമയം ഒന്നര മണിക്കൂര്‍. സ്പെസിമെന്‍ സ്റ്റോണുകള്‍ ഒരു മേശയില്‍ ക്രമീകരിക്കുകയും കുട്ടികള്‍ അത് സ്പര്‍ശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്.

സോഷ്യല്‍വര്‍ക്ക്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സോഷ്യല്‍ വര്‍ക്കിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പതിവുരീതിയില്‍ നടത്തുന്നതാണ്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പതിവുരീതിയില്‍ നടത്തുന്നതാണ്.

ജേര്‍ണലിസം-ക്യാമറ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള സ്‌കോര്‍ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നല്‍കുന്നതാണ്.

ജ്യോഗ്രഫി- പരീക്ഷാസമയം ഒരു മണിക്കൂര്‍. കുട്ടികള്‍ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.

മ്യൂസിക്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അദ്ധ്യാപകന്‍ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ഓണ്‍ലൈനായോ നേരിട്ടോ നടത്തുന്നതാണ്.

രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക.

വിദ്യാര്‍ഥികള്‍ ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, സാമൂഹിക അകലം പാലിക്കണം.
വിദ്യാര്‍ഥികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും ലാബില്‍നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലര്‍ത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തില്‍ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്.

ലാബുകളില്‍ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റു കുട്ടികള്‍ കൈമാറി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ലാബുകളില്‍ എ.സി. ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്.

ഒരുസമയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍/ചീഫ് സൂപ്രണ്ട് അറിയിക്കുന്നതാണ്.

സമയക്രമം കൃത്യമായി പാലിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞാലുടന്‍ സ്‌കൂള്‍ വിട്ടുപോകേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സീജിയര്‍ എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്സ്മുറികളില്‍ വച്ചും നടത്തുന്നതാണ്.

മലപ്പറത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു;

0
Spread the love

മലപ്പറത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച സഹോദരി ഗുരുതരാവസ്ഥയില്‍

മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് മുതുകുർശ്ശി- കൂഴന്തറയിൽ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊലപ്പെടുത്തി. സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതി പിടിയിലായി. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്.

കുത്തേറ്റ 13 വയസുള്ള സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടിലെത്തിയാണ് പ്രതി വിജേഷ് ദൃശ്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരിയേയും ആക്രമിച്ചത്. ഇതിന് മുമ്പ് കഴിഞ്ഞ ദിവസം ബാലചന്ദ്രന്റെ കടക്ക് തീകൊളുത്തുകയും ചെയ്തിരുന്നു പ്രതി എന്നും റിപ്പോർട്ടുണ്ട്.

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും

0
Spread the love

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ലോട്ടറി വില്‍പന ഇന്ന് പുനഃരാരംഭിക്കും. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. ഒന്‍പതുദിവസം കൊണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയാക്കും.

സ്ത്രീശക്തി 259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 25ന് നടക്കും. അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223 , വിന്‍വിന്‍ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര ബിഎം 6 , ലൈഫ് വിഷു ബമ്പര്‍ ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 29, ജൂലൈ 2, 6, 9, 13, 16, 20, 22 തീയതികളില്‍ നടക്കും.

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ

0
Spread the love

ലോക്ഡൗണ്‍ ഇളവ് :
യാത്ര സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.

പ്രാദേശികാടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ‘എ’ കാറ്റഗറിയിലും എട്ടു മുതൽ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതൽ 30 വരെ ‘സി’ കാറ്റഗറിയിലും 30നു മുകളിൽ ‘ഡി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണം.

keralapolice #lockdown #covid19 #epass

പാപനാശം 2 വിൽ ഗൗതമിക്ക് പകരം മീന? ഔദ്യോഗിക പ്രഖ്യാപനം ഉടൻ

0
Spread the love

പാപനാശം 2 വിൽ ഗൗതമിക്ക് പകരം മീന? ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ദൃശ്യം 2 വിജയത്തിന് പിന്നാലെ തമിഴ് റീമേക്ക് ഉടൻ ഷൂട്ടിങ് തുടങ്ങുമെന്ന് റിപ്പോർട്ട് . കമൽ ഹാസനെ
നായകനാക്കി പാപനാശം എന്ന പേരിലായിരുന്നു തമിഴിൽ ചെയ്തത്. കമൽ ഹാസൻ തയ്യാറായാൽ ഉടൻ
ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങുമെന്ന് സംവിധായകൻ ജിത്തു ജോസഫ് അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ
തെലുങ്ക് പതിപ്പിന്‍റെ ഷൂട്ടിങ് പൂർത്തിയായിരുന്നു.

മോഹൻ ലാൽ ചിത്രം റീമേക്ക് ചെയ്തപ്പോൾ കമൽഹാസനും ഗൗതമിയുമാണ് പാപനാശത്തിൽ പ്രധാന
വേഷത്തിൽ എത്തിയത്. ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിൽ ഗൗതമി ഉണ്ടാവില്ല എന്നാണ് പുതിയ
റിപ്പോർട്ടുകൾ. മീനയായിരിക്കും കമൽഹാസന്‍റെ ഭാര്യയായി അഭിനയിക്കുക എന്നാണ് വിവരം.
മലയാളം, തെലുങ്ക് ചിത്രങ്ങളിൽ മീനയാണ് നായികയായി എത്തിയത്.

13 വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു കമലഹാസനും ഗൗതമിയും. ആ സമയത്താണ് ഇരുവരും
ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിൽ അഭിനയിച്ചത്. ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും
ചെയ്തിരുന്നു. 2016ൽ ആണ് അഭിപ്രായ വ്യത്യാസം മൂലം ഇരുവരും പിരിഞ്ഞിരിക്കുന്നു. പിന്നാലെ
പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി ഗൗതമി രംഗത്തെത്തുകയും ചെയ്തു.

ലോകേഷ് കനകരാജിന്‍റെ വിക്രം ആണ് കമൽഹാസൻ അടുത്തതായി അഭിനയിക്കുന്ന ചിത്രം.
വിക്രം ഷൂട്ടിങ് തുടങ്ങുന്നതിന് മുന്നേ പാപനാശം 2 പൂർത്തിയാക്കാനാണ് ആലോചന. അണിയറ
പ്രവർത്തകരെ ഉൾപ്പടെ ഉടൻ പ്രഖ്യാപിച്ചേക്കും.

ജഗമേ തന്തിരം റിലീസ് വെള്ളിയാഴ്ച ഉച്ചയ്കക്ക് 12.30ന് നെറ്റ്ഫ്ലിക്സിൽ

0
Spread the love

ജഗമേ തന്തിരം റിലീസ് വെള്ളിയാഴ്ച ഉച്ചയ്കക്ക് 12.30ന് നെറ്റ്ഫ്ലിക്സിൽ

ധനുഷിന്‍റെ സൂപ്പർ ആക്ഷൻ ചിത്രം ജഗമേ തന്തിരത്തിന്‍റെ ഓടിടി റിലീസ് സമയം പ്രഖ്യാപിച്ചു.
നെറ്റ്ഫ്ലിക്സിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. പുതിയ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ്
അണിയറ പ്രവർത്തകർ റിലീസ് സമയം അറിയിച്ചത്. ലണ്ടൻ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ മുണ്ടുടുത്തിരിക്കുന്ന
ധനുഷ് ആണ് പോസ്റ്ററിൽ ഉള്ളത്.

കോളിവുഡ് പ്രേക്ഷകർക്കൊപ്പം തെന്നിന്ത്യ മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം.
മെയ് മാസത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം ഓടിടി റിലീസ് ചെയ്യാൻ
തീരുമാനിക്കുകയായിരുന്നു. കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം.

മധുരയിലെ ഗുണ്ടാത്തലവനായ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ
സുരുളി ലണ്ടനിൽ എത്തുന്ന കഥയാണ് ചിത്രം പറയുന്നത്. വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറിൽ
ശശികാന്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, കലയരസൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഹോളിവുഡ് താരം ജെയിംസ് കോസ്മോ അതിഥി വേഷത്തിൽ അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാത്തതിൽ നിരാശയുണ്ടെന്നും എന്നാൽ ഓടിടിയിൽ എങ്കിലും റിലീസ് ചെയ്യുന്നുണ്ടല്ലോ
എന്ന ആശ്വാസം ഉണ്ടെന്നും ധനുഷ് പറഞ്ഞിരുന്നു. തന്‍റെ കഥാപാത്രത്തിന് സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ മാനറിസങ്ങൾ
ഉണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. ശ്രേയാസ് കൃഷ്ണ ആണ് ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ.
സന്തോഷ് നാരായണൻ ആണ് സംഗീതം .

മദ്യ വില്‍പ്പന നാളെ മുതല്‍; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

0
Spread the love

മദ്യ വില്‍പ്പന നാളെ മുതല്‍; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ മുതൽ.ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. പകരം ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വിൽപ്പന നടത്തണം എന്നാണ് നിർദ്ദേശം. ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വിൽപ്പന എന്നാണ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ ബീവറേജസ് കോർപ്പറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തിയിരുന്നു. ആപ്പ് ഉടൻസജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് ആപ്പ് ഒഴിവാക്കുന്നത്.

അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ്; തിരക്കഥക്ക് പ്രചോദനമായത് ആരെന്ന് നോക്കൂ

0
Spread the love

അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ്; തിരക്കഥക്ക് പ്രചോദനമായത് ആരെന്ന് നോക്കൂ

നടൻ പൃഥ്വിരാജിന്‍റെ സംവിധാന മികവുകൊണ്ടും മോഹൻലാലിന്‍റെ അഭിനയത്തികവുകൊണ്ടും ശ്രദ്ധേയമായ ചിത്രം
ആയിരുന്നു ലൂസിഫർ. മോഹൻ ലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ സംവിധാന സഹായിയായും പൃഥ്വിരാജ്
പ്രവർത്തിക്കുന്നുണ്ട്. പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചും ഏറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
അതേക്കുറിച്ച് താരം തന്നെ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ്.

മകൾ അലംകൃത എഴുതിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്.
നോട്ട്പാടിൽ ഒരു ചെറിയ കഥയാണ് അലംകൃതയെന്ന അല്ലി എഴുതിയത്. കഥയിങ്ങനെ- അമേരിക്കയിൽ ഒരു അച്ഛനും
മകനും ജീവിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധം സംഭവിച്ചപ്പോൾ ഇരുവരും അഭയാർത്ഥി ക്യാമ്പിലേക്ക് പോയി. യുദ്ധം തീർന്നു.
ഇരുവരും വീട്ടിലേക്ക് മടങ്ങി. സന്തോഷമായി ജീവിച്ചു.

ലോക്‍ഡൗണിനിടയിൽ താൻ കേട്ട മനോഹരമായ വൺ ലൈൻ ഇതാണെന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്. എന്നാൽ കൊവിഡ്
സാഹചര്യങ്ങളിൽ ആ കഥ ഷൂട്ട് ചെയ്യുന്നതിന് വഴിയില്ല. അതുകൊണ്ടു തന്നെ മറ്റൊരു തിരക്കഥ തെരഞ്ഞെടുക്കുകയാണെന്നും
ക്യാമറയ്ക്ക് പിന്നിൽ ഉടൻ പ്രവർത്തിക്കാൻ ആലോചിക്കുന്നെന്നും പൃഥ്വിരാജ് പറയുന്നു. പുതിയ സിനിമയുടെ വിശദാംശങ്ങൾ
വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കൊവിഡ് നിയമങ്ങൾ പാലിച്ച് ഷൂട്ട്
ചെയ്യാവുന്ന ചിത്രം എന്ന സൂചന മാത്രമാണ് നൽകിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

അയ്യപ്പനും കോശിയും ആണ് പൃഥ്വിരാജിന്‍റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തിയറ്ററുകൾ തുറക്കാത്തതിനാൽ
തനു ബാലക്ക് സംവിധാനം ചെയ്ത കോൾഡ് കേസ് ഓടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എസ്‍പി സത്യജിത്ത്
എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കുരുത്തി, ഭ്രമം, ബറോസ്, ആടുജീവിതം, തീർപ്പ് തുടങ്ങിയ ചിത്രങ്ങളും
പുറത്തിറങ്ങാനുണ്ട്.

കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു

0
Spread the love

കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെയുള്ള ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച്ചയാണ് പുതിയ പ്രസിഡന്റ് ആയി കെ. സുധാകരന്‍ അധികാരമേറ്റത്.

ഇന്ദിരാഭവനില്‍ മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി. പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരന്‍ ചുമതലയേറ്റെടുത്തത്.
രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts