Home Blog Page 1551

കുവൈത്തിൽ ഓഫീസ് തുറന്ന് ഡബ്ല്യുഎച്ച്ഒ.

0
Spread the love

കുവൈത്ത് സിറ്റി : ലോകാരോഗ്യ സംഘടനയുടെ( ഡബ്ല്യുഎച്ച്ഒ ) ഓഫീസ് ഇനി കുവൈറ്റിലും. ഓഫീസ് കുവൈറ്റ് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസിൻ അൽ സബാഹ് ഉദ്ഘാടനം ചെയ്തു.

WHO opens office in Kuwait

പുതിയ ഓഫീസ് കുവൈത്തും ലോകാരോഗ്യസംഘടനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴിയാകുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രാസ് അദാനോo ഗബ്രിയോസിസ് പറഞ്ഞു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി ഡസനോളം റിജിനൽ ഓഫീസുകളുണ്ട് ലോകാരോഗ്യ സംഘടനക്ക്‌.

രാജ്യാന്തര ആരോഗ്യ സംഘടനയുമായി കുവൈറ്റിത്തിനുള്ള ബന്ധം ഉന്നതനിലവാരത്തിലുള്ളതാണെന്നും, ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന സമഗ്ര പദ്ധതികൾക്ക് കരുത്ത് പകരാൻ ഈ നടപടി പ്രയോജനപ്പെടുമെന്നും മന്ത്രി ഷെയഖ് ബാസിൽ അൽ സബാഹ് വ്യക്തമാക്കി.

പൗരത്വ നിയമ വിരുദ്ധ സമരം ;വിദ്യാർത്ഥികൾക്ക് ജാമ്യം,പ്രതിഷേധ സമരങ്ങൾ രാജ്യദ്രോഹക്കുറ്റമല്ലെന്ന് ഹൈക്കോടതി.

0
Spread the love

ന്യൂഡൽഹി :പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഭീകരവാദ പ്രവർത്തനമായി ചിത്രീകരിക്കാൻ കഴിയില്ല എന്നും,ഇത് രണ്ടും തമ്മിൽ അന്തരവുണ്ടെന്നും വ്യക്തമാക്കി ഡൽഹി ഹൈക്കോടതി.

Citizens ‘Illegal Strike: High Court rules students’ bail and protests are not treasonous.

പൗരത്വ നിയമ വിരുദ്ധ സമരത്തിൻറെ പേരിൽ ഡൽഹി കലാപ കേസിൽ പ്രതി ചേർക്കപ്പെട്ട് ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളായ ആസിഫ് ഇഖ്ബാൽ,തൻഹ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒപ്പം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ,അനൂപ് ജയറാം ഭംഭാനി എന്നിവർ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.പ്രതിഷേധം സംഘടിപ്പിക്കുന്നത് അവകാശമാണ് അത് രാജ്യദ്രോഹക്കുറ്റമായി മാറില്ല എന്ന് വ്യക്തമാക്കിയ കോടതി ഇവർക്കെതിരെ ചുമത്തിയ യുഎപിഎ കുറ്റങ്ങളൊന്നും പ്രഥമ പരിശോധനയിൽ കുറ്റങ്ങൾ അല്ലെന്നും,ഉള്ളത് അതിശയോക്തി കലർത്തി വലിച്ചുനീട്ടിയവയാന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികളെ കഴിഞ്ഞ വർഷം മെയിൽ അറസ്റ്റ് ചെയ്തത്.മറ്റു കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും,യുഎപിഎ കേസ് നിലനിൽക്കുന്നതിനാൽ ഇവർ ജയിലിൽ തന്നെ തുടരുകയായിരുന്നു.പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും, ഭീകരപ്രവർത്തനവും തമ്മിൽ അന്തരമുണ്ട്.പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടിയ കോടതി, പ്രശ്നങ്ങളെ സങ്കീർണ്ണമാക്കി ജാമ്യത്തിന് വിലങ്ങുതടിയാവാൻ ഭരണകൂടത്തിന് കഴിയില്ല എന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

പ്രതീക്ഷയായ് ശബരി റെയിൽ പദ്ധതി; എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാൻ നിർദ്ദേശം.

0
Spread the love

കൊച്ചി :അങ്കമാലി- എരുമേലി ശബരി റെയിൽപാത പദ്ധതി മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കാൻ ഒരുങ്ങി റെയിൽവേ ബോർഡ്.

Sabari Rail project in hopes; Proposal to revise and submit the estimate.

പകുതി ചെലവ് വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കെ -റെയിലിനോട് (കേരള റെയിൽവേ ഡെവലപ്മെൻറ് കോർപറേഷൻ )എസ്റ്റിമേറ്റ് പുതുക്കാൻ ആവശ്യപ്പെട്ടതായും, അതു ലഭിച്ചാലുടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും റെയിൽവേ അറിയിച്ചു. 2017 ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2,815 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. പദ്ധതിക്കായി 2,000 കോടി രൂപ കിഫ്ബി വഴി നൽകുമെന്ന് കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പദ്ധതി മരവിപ്പിച്ച റെയിൽവേയുടെ തീരുമാനം ഇതുവരെ പിൻവലിക്കാത്തതിനാൽ ഈ പണം ഉപയോഗിച്ച് ഭൂമി എടുക്കുവാനും കഴിയില്ല. എന്നാൽ ഇതിനായി കാലടി വരെ റെയിൽ പാതയും പെരിയാറിൽ പാലവും നിർമ്മിച്ചിട്ടുണ്ട്.റെയിൽ പദ്ധതിക്കായി റെയിൽവേ ഇതുവരെ 254 കോടി രൂപ ചെലവിട്ടു.

ആക്ഷൻ കൗൺസിലിൻറെ ആവശ്യം പദ്ധതിക്കായി കാലടി മുതൽ രാമപുരം വരെ (63 കിലോമീറ്റർ) ഭാഗത്ത് ആദ്യം സ്ഥലം ഏറ്റെടുക്കണം എന്നാണ്.
കുന്നത്തുനാട് താലൂക്കിൽ സാമൂഹിക ആഘാത പഠനം നടത്തിയെങ്കിലും പണമില്ലാത്തതിനാൽ ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടില്ല.മൂവാറ്റുപുഴ,കോതമംഗലം താലൂക്കുകളിൽ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട പബ്ലിക് ഹിയറിങ്ങും നടന്നിട്ടില്ല. എന്നാൽ പദ്ധതി പുനഃപരിശോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട്,എസ്റ്റിമേറ്റ് പുതുക്കുന്നതിന്റെ ഭാഗമായി രാമപുരം മുതൽ എരുമേലി വരെ ആകാശ സർവേ (ലിഡാർ) നടത്താനുള്ള കരാർ കെ -റെയിൽവേ ക്ഷണിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നാണ് സൂചന.

അസമിൽ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ കൊയിലാണ്ടി സ്വദേശി ആത്മഹത്യ ചെയ്തു

0
Spread the love

അസമിൽ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ കൊയിലാണ്ടി സ്വദേശി ആത്മഹത്യ ചെയ്തു

കോഴിക്കോട്: ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ ന​ഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളിൽ ആത്മഹത്യ ചെയ്തത്. വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ആത്മഹത്യക്ക് കാരണം എന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞത്.

റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകൾ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരം​ഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക്  തിരിച്ചു വരാൻ മടി കാണിച്ചതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു. 

യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമിൽ കുടുങ്ങിയ ഈ തൊഴിലാളികൾ വലിയ ദുരിതമാണ് ഇത്രയും കാലം നേരിട്ടത്. ആഴ്ചകൾക്ക് മുൻപ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഈ മരണത്തിൻ്റെ ആഘാതം മാറും മുൻപാണ് ബസ് ജീവനക്കാരൻ്റെ ആത്മഹത്യ. അസമിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാൻ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ അസമിലേക്ക് വിട്ട ഏജൻ്റുമാരും ബസ് ഉടമകളും ഇവരെ തിരികെ കൊണ്ടു വരാൻ കാര്യമായ ഇടപെടൽ ഒന്നും നടത്തിയിട്ടില്ല. 

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22 മുതൽ ആരംഭിക്കും

0
Spread the love

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22 മുതൽ ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22മുതൽ ആരംഭിക്കും. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്ഇ, ഐഎസ്‍സി 12 –ാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയ സാഹചര്യത്തിൽ കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ.

എഴുത്ത് പരീക്ഷയ്ക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കില്ലെന്നും ഒരേ ഉപകരണങ്ങൾ പല വിദ്യാർഥികൾ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാൻ ഇടയാക്കുമെന്നും വിദ്യാർത്ഥികൾ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ കർശന സുരക്ഷാ സംവിധാനങ്ങളോടെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദ്യാർത്ഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.വിദ്യാർത്ഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്.പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്.കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവന്നതാണ്.ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ പാടുള്ളതല്ല.
ലാബുകളിൽ എ.സി. ഉപയോഗിക്കുന്നതല്ല, വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരു സമയത്ത് കുടുതൽ വിദ്യാർത്ഥികൾ സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നിർദേശമുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട; 76 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

0
Spread the love

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട; 76 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം മൂന്നു പേരില്‍ നിന്നായി 76 ലക്ഷം രൂപയുടെ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. കോട്ടക്കല്‍, എടപ്പാള്‍, മലപ്പുറം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ കോട്ടക്കല്‍ സ്വദേശി, 44 ലക്ഷം രൂപയ്ക്കുള്ള 951 ഗ്രാം മിശ്രിത സ്വര്‍ണം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തുന്നതിനിടയിലാണ് പിടിയിലായത്.

എടപ്പാള്‍ സ്വദേശി 15 ലക്ഷം രൂപയ്ക്കുള്ള 302 ഗ്രാം സ്വര്‍ണ്ണം എമര്‍ജന്‍സി വിളക്കിനുള്ളിലും മലപ്പുറം സ്വദേശി 17 ലക്ഷം രൂപയ്ക്കുള്ള 350 ഗ്രാം സ്വര്‍ണ്ണം കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രണ്ട് പേരും സ്വര്‍ണ്ണം കുറ്റികളായിട്ടാണ് എമര്‍ജന്‍സി വിളക്കിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചിരുന്നത്.

ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്: രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

0
Spread the love

ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്: രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ബി.ജി.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, കുട്ടികളെ ജയിലില്‍ പോയി കാണേണ്ടിവരും എന്ന് പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ..? തെറ്റായ രീതിയില്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവന ചൂണ്ടീക്കാണിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ക്രമത്തില്‍ നടക്കുന്ന അന്വേഷണം ഗവണ്‍മെന്റ് ഇടപെട്ട് അവസാനിപ്പിച്ചോണം അല്ലെങ്കില്‍ വരുന്നത് ഇതാണ് എന്നാണ് അവര്‍ പറയുന്നത്, ഇതാണ് ഭീഷണി. മക്കളെ ജയിലില്‍ പോയി കാണേണ്ടിവരും എന്നത് കൊണ്ട് നല്‍കുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്.

ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ അമിത താല്പര്യത്തോടെയോ തെറ്റായോ ഗവണ്‍മെന്റ് ഇടപെട്ടു എന്ന് ആരോപണം ഉയര്‍ന്നിട്ടില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ സംഭവിച്ചു എന്നതും ആക്ഷേപമായി ഉയര്‍ന്നിട്ടില്ല. കേസ് അന്വേഷിക്കുകയാണെങ്കില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ കുടുക്കും എന്നത് മറ്റൊരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണന്റെ ആളുകള്‍ ഇങ്ങനെയുള്ള പല ഭീഷണികളും വളരെക്കാലം മുന്നേ തനിക്ക് നേരേ ഉയര്‍ത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ജയിലില്‍ കിടക്കലല്ല, അതിനപ്പുറവുമുള്ളത്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിലൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോര്‍ക്കുന്നത് നല്ലത്. ഈ തരത്തിലുള്ള ഭീഷണികള്‍ കടന്നുവന്നയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാകരുതെന്നും അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തില്‍ എന്തുവേണമെന്ന് ഞാനങ്ങ് തീരുമാനിക്കും അങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കില്‍ അതൊന്നും നടപ്പാകില്ല എന്ന് നമ്മുടെ നാട് തെളിയിച്ചില്ലേ ? എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കും; സ്‌ളോട്ടുകള്‍ ആപ്പ് മുഖേന ബുക്ക് ചെയ്യണം

0
Spread the love

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കും; സ്‌ളോട്ടുകള്‍ ആപ്പ് മുഖേന ബുക്ക് ചെയ്യണം

തിരുവനന്തപുരം: ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ആപ്പ് മുഖേന സ്‌ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം. ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, മദ്യശാലകൾക്ക് മുന്നില്‍ ആള്‍ക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍. ടി.പി.ആര്‍. 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. ടി.പി.ആര്‍. നിരക്ക് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളടത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍. 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളടത്ത് ഭാഗിക ലോക്ഡൗണും 8ല്‍ താഴെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനവും അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. ഇവിടങ്ങളില്‍ ജീവനക്കാര്‍ 50 ശതമാനമേ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ട് 17 മുതല്‍ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവദിക്കും.

ടി.പി.ആര്‍. 8 മുതല്‍ 20 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റ് കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. 17 മുതല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ട് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും.

ടി.പി.ആര്‍. 20ന് മുകളിലുള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റ് കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ടി.പി.ആര്‍. 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മംഗല്യപൂജ

0
Spread the love

മംഗല്യഭാഗ്യത്തിന് തടസം നേരിട്ട് ദുഃഖിതരായ യുവതീയുവാക്കൾക്ക് ഉണ്ണിഗണപതിയുടെ അനുഗ്രഹത്താൽ തടസങ്ങളൊഴിഞ്ഞ് മംഗല്യഭാഗ്യം സിദ്ധിക്കുന്നതിനായി
ശ്രീ. തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ നടത്തപ്പെടുന്ന ഏറെ വിശിഷ്ടമായ വഴിപാടാണ് #മംഗല്യപൂജ തുടർച്ചയായ മൂന്ന് വർഷങ്ങളിലായി മൂന്ന് പൂജകളാണ് നടത്തേണ്ടത്.
ഈ കാലയളവിനുള്ളിൽ മിക്കവാറും ആദ്യ തവണത്തെ പൂജക്ക് ശേഷം വൈകാതെ തന്നെ മംഗല്യഭാഗ്യം ലഭിക്കുന്നതായാണ് മാല്യപൂജ നേർന്ന മിക്കവരുടേയും അനുഭവം. എന്നാൽ വിവാഹം നടന്നാലും നേർന്നപ്രകാരം മൂന്ന് പൂജകളും പൂർത്തിയാക്കേണ്ടതുണ്ട്.
ഇഷ്ടനിവേദ്യങ്ങളായ കദളിപ്പഴം, അപ്പം, അട, പായസം തുടങ്ങിയവയാൽ ശ്രീമൂലസ്ഥാനത്ത് വാണരുളുന്ന ഉണ്ണിഗണപതിയെ പ്രീതിവരുത്തുന്ന അതീവശ്രേഷ്ഠകരമായ മംഗല്യപൂജ എല്ലാ ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലും നടത്തിവരുന്നു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാ ജാതി, മത വിഭാഗത്തിൽ പെട്ടവരും മംഗല്യപൂജയിൽ പങ്കുകൊള്ളുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. മംഗല്യപൂജ തൊഴുന്നതിനായി കാലത്ത് ഒൻപത് മണിക്ക് മുന്‍പ് ക്ഷേത്രത്തിൽ എത്തിച്ചേരണം. പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി വേണം മടങ്ങാൻ തുലാം മാസത്തിലെ മുപ്പെട്ടു വെള്ളിയാഴ്ച നടത്തുന്ന (മലയാളത്തിലെ ആദ്യ വെള്ളിയാഴ്ച) മഹാമാംഗല്യപൂജയും ഏറെ വിശേഷപ്പെട്ടതാണ്.

മലപ്പുറം ജില്ലയിൽ വള്ളുവനാടിന്റെ സിരാകേന്ദ്രമായ പെരിന്തൽമണ്ണ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെ ക്ഷേത്രനഗരിയായ അങ്ങാടിപുറത്ത് കോഴിക്കോട്-പാലക്കാട് ഹൈവേയിൽ നിന്നും കാണാവുന്ന അകലത്തിൽ പ്രശാന്തസുന്ദരമായ പ്രദേശത്ത് അതീവ ചെതന്യത്തോടെ സ്ഥിതി ചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമാണ് ശ്രീ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. കേരളത്തിനകത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഒട്ടനേകം ഭക്തജനങ്ങൾ എത്തിച്ചേരുന്ന തിരുമാന്ധാംകുന്നിലെ മംഗല്യപൂജയിലൂടെ മംഗല്യഭാഗ്യം സിദ്ധിച്ചവർ ഒട്ടനവധിയാണ്.ശ്രീപാർവ്വതി പൂജിച്ചിരുന്നത് എന്ന് വിശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠയെങ്കിലും ഭഗവതിക്ക് ഇവിടെ കൂടുതൽ പ്രാധാന്യം കല്പിക്കപ്പെടുന്നു. അതുപോലെ തന്നെ ശ്രീ മൂലസ്ഥാനത്ത് വാണരുളുന്ന വിഘ്നവിനാശകനായ ഉണ്ണിഗണപതിക്കും പ്രാധാന്യമേറെയാണ്. തെക്കേനട കയറി തിരുമുറ്റത്തെത്തുമ്പോൾ കിഴക്കോട്ട് അഭിമുഖമായി കാണുന്ന ശ്രീമൂലസ്ഥാനത്ത് ആദ്യം തൊഴുത് വേണം . തുടർന്ന് ഗണപതിയെയും തൊഴുത് വടക്കേ നടയിലെത്താം. വടക്കേ ബലിക്കൽപുരയിലൂടെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് ദേവിയെ തൊഴാം. മൂലസ്ഥാനത്ത് തൊഴുത് പ്രാർഥിച്ചശേഷമേ നാലമ്പലത്തികത്ത് പ്രവേശിക്കാവൂ.
എല്ലാ കാര്യതടസ്സങ്ങളും വിഘ്നേശ്വരൻ മാറ്റിത്തരുമെന്നാണ് വിശ്വാസം.
,
ചുറ്റമ്പലത്തിനകത്ത് സപ്തമാതൃക്കളോടൊപ്പം മാതൃശാലയിൽ കുടികൊള്ളുന്ന ശ്രീ തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം വരിക്കപ്ലാവിന്റെ തടിയിൽ കടഞ്ഞെടുത്തതാണ്. ഭദ്രകാളീഭാവത്തിൽ വാണരുളുന്ന അമ്മയുടെ ദാരുവിഗ്രഹത്തിന് ഏതാണ്ട് ആറരയടിയോളം വലിപ്പമുണ്ട്. വടക്കോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മാതൃശാലക്ക് സമീപത്തായി
വടക്ക് -പിടഞ്ഞാറെ മൂലയിൽ ശ്രീ പരമേശ്വരന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലും മുഖമണ്ഡപവും കിഴക്കോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്നു. ചുറ്റമ്പലത്തിന് പുറത്തായി ക്ഷേത്രപാലസ്വാമിയുടേയും ശ്രീമൂലസ്ഥാനത്തെയും പ്രതിഷ്ഠകൾക്ക് പുറമേ നാഗങ്ങളുടെയും ബ്രഹ്മരക്ഷ സ്സിന്റെയും പ്രതിഷ്ഠകളും കൂടാതെ വടക്കേനടയിലെ ആൽമരച്ചുവട്ടിൽ ആൽത്തറ ഗണപതിയെന്ന് അറിയപ്പെടുന്ന ശ്രീമഹാഗണപതിയുടെ പ്രതിഷ്ഠയുമുണ്ട്.

വസൂരി പോലുള്ള മാറാരോഗങ്ങൾ പടർന്നിരുന്ന കാലങ്ങളിൽ ദേവീഭജനത്താൽ രോഗമുക്തി നേടാമെന്ന് വിശ്വസിച്ചു വന്നിരുന്നതും ഭക്തകവി പൂന്താനത്തിന് രോഗം വന്നപ്പോൾ ഇവിടെ ഭജിച്ചാണ് രോഗം ഭേദമായതെന്നും ഐതീഹ്യമുണ്ട്.

മിഥുനം, കർക്കടകം എന്നീ മാസങ്ങളിൽ നടത്തിവരുന്ന ചാന്താട്ടം തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ്. അതുപോലെതന്നെ
തുലാം മാസം ഒന്നാം തീയതി രാവിലെ പന്തീരടി പൂജയ്ക്ക് മുൻപായി വടക്കേ നടയിൽ പത്തു നടയിലും താഴെയുമായി ഭക്തജനങ്ങൾ ചേരിതിരിഞ്ഞ് ആട്ടങ്ങ കൊണ്ട് പരസ്പരം എറിയുന്ന ആട്ടങ്ങയേറ്ക്ഷേത്രോൽപ്പത്തിയുടെ ഐതീഹ്യമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചു വരുന്ന സവിശേഷമായ ചടങ്ങാണ്. ശ്രീമാന്ധാതാവ് മഹർഷിയിൽ പ്രസീദനായ ശ്രീ പരമേശ്വരൻ കൈലാസത്തിൽ ശ്രീപാർവ്വതി ദേവീ പൂജിച്ചിരുന്ന ശിവലിംഗം മാന്ധാതാവ് മഹർഷിക്ക് നൽകുകയും ആയതറിഞ്ഞ് ശിവലിംഗം തിരിച്ചെടുക്കാനായെത്തിയ ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ആളുകളും തമ്മിൽ യുദ്ധമുണ്ടായതിന്റെ സ്മരണ പുതുക്കുന്ന ചടങ്ങാണ് ആട്ടങ്ങയേറ്.
വർഷംതോറും മീനമാസത്തിൽ മകയിരം നാൾ മുതൽ പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന പുരോത്സവം വള്ളുവനാടിന്റെ ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്ന പ്രധാനപ്പെട്ട ഉത്സവാഘോഷമാണ്.

കസിൻസിനൊപ്പം അവധിക്കാലം ആഘോഷിച്ച് ‘മലർ മിസ്’; വൈറലായി സായ് പല്ലവിയുടെ ചിത്രങ്ങൾ

0
Spread the love

കസിൻസിനൊപ്പം അവധിക്കാലം ആഘോഷിച്ച് ‘മലർ മിസ്’; വൈറലായി സായ് പല്ലവിയുടെ ചിത്രങ്ങൾ

കൊവിഡ് ലോക്ഡൗണിൽ താരങ്ങൾ എന്തു ചെയ്യുന്നു എന്ന് ആരാധകർ ആകാംക്ഷയോടെ ചോദിക്കാറുണ്ട്.
പല താരങ്ങളും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമാണ്. ഫിറ്റ്നെസ്, കുക്കിങ് വീഡിയോ ആണ് പലരും പോസ്റ്റ്
ചെയ്യുന്നത്. ചിലർ ഫോട്ടോഷൂട്ടിനും സമയം കണ്ടെത്തുന്നു.

തെന്നിന്ത്യൻ സൂപ്പർ നായിക സായി പല്ലവി പങ്കു വച്ച ചില കാൻഡിഡ് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കസിൻസിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് സായ് പല്ലവി. നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടു മുട്ടിയതിന്‍റെ
സന്തോഷത്തിലാണ് എല്ലാവരും എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം.

മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലെ മലർ എന്ന അധ്യാപികയുടെ വേഷത്തിലാണ്
സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരു പിടി ഹിറ്റ് ചിത്രങ്ങൾ. ദുൽഖർ
സൽമാൻ, ധനുഷ് തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം സായ് അഭിനയിച്ചു.

ആന്തോളജി ചിത്രം പാവക്കഥൈകളിൽ, വെട്രിമാരൻ സംവിധാനം ചെയ്ത ഊർ ഇരവ് ആണ് സായ് പല്ലവിയുടെ
അവസാനം പുറത്തിറങ്ങിയ ചിത്രം. ശേഖർ കമുലയുടെ ലവ് സ്റ്റോറി, വേണു ഉദുഗുലയുടെ വിരാട പർവം എന്നീ ചിത്രങ്ങളാണ് ഇനി
റിലീസ് ചെയ്യാനുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ ലവ് സ്റ്റോറിയിലെ ഗാനം സായ് പല്ലവിയുടെ ചടുലമായ നൃത്തരംഗങ്ങൾ
കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts