Home Blog Page 1552

ലഗാൻ-ആമിർഖാൻ രണ്ടു വട്ടം നിരസിച്ച സിനിമ; ചിത്രത്തിന്‍റെ ഇരുപതാം വാർഷികം ആഘോഷിച്ച് അണിയര പ്രവർത്തകർ

0
Spread the love

ലഗാൻ-ആമിർഖാൻ രണ്ടു വട്ടം നിരസിച്ച സിനിമ; ചിത്രത്തിന്‍റെ ഇരുപതാം വാർഷികം ആഘോഷിച്ച് അണിയര പ്രവർത്തകർ

2002ൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഹിറ്റ് ചിത്രമാണ് ലഗാൻ. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഗ്രാമീണരുടെ
പോരാട്ടത്തിന്‍റെ കഥ പറഞ്ഞ ചിത്രം പുറത്തിറങ്ങി 20 വർഷം പൂർത്തിയാവുകയാണ്. എന്നാൽ ആമിർഖാൻ രണ്ട് തവണ
നിരസിച്ച ചിത്രമാണ് ലഗാൻ എന്ന് എത്ര പേർക്കറിയാം.

സംവിധായകൻ അശുതോഷ് ഗൗരിക്കർ അഞ്ച് മിനിറ്റ് നേരം കഥ പറഞ്ഞപ്പോൾ തന്നെ താൻ തള്ളിക്കളഞ്ഞെന്ന് ആമിർ
വെളിപ്പെടുത്തുന്നു. 1983ൽ ബ്രിട്ടീഷ് ഭരണകാലത്ത് നടക്കുന്ന കഥ. ലഗാൻ അഥവാ കാർഷിക നികുതിക്കെതിരെ ഒരു കൂട്ടം
ഗ്രാമീണർ പ്രതിഷേധവുമായി എത്തുന്നു. ബ്രിട്ടീഷ് വെല്ലുവിളി ഏറ്റെടുത്ത് , തങ്ങൾക്കറിയാത്തി ക്രിക്കറ്റ് കളിച്ച് ബ്രിട്ടീഷുകാരെ
തോൽപ്പിക്കുന്നു എന്നാണ് അശുതോഷ് പറഞ്ഞത്.

എന്നാൽ അതൊരു ഭ്രമകഥയാണെന്ന് പറഞ്ഞ് ആമിർ കളിയാക്കി. വിചിത്രമായ കഥയ്ക്ക് പകരം മറ്റൊരു കഥ കൊണ്ടു വരൂ എന്ന്
സംവിധായകനോട് ആവശ്യപ്പെട്ടു. തൊട്ടുമുൻപേ തങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ബാസി പോലൊരു
ചിത്രം ചെയ്യാമെന്നും അശുതോഷിനോട് നിർദ്ദേശിച്ചു.

എന്നാൽ മൂന്ന് മാസത്തിന് ശേഷം മുഴുവൻ തിരക്കഥയുമായാണ് അശുതോഷ് ആമിറിനെ കണ്ടത്. പഴയ കഥയെക്കുറിച്ച് സംസാരിക്കാൻ
പോലും മടിയായിരുന്നു. എന്നാൽ മുഴുവൻ തിരക്കഥ കേട്ട ശേഷം താൻ ആ കഥയുമായും കഥാപാത്രവുമായും പ്രേമത്തിലായി എന്ന് ആമിർ
. സാധാരണ സിനിമാ സങ്കൽപങ്ങളെ അത് തകർക്കുമെന്ന് ഉറപ്പായിരുന്നു, പക്ഷേ അപ്പോഴും അശുതോഷിനോട് യെസ് പറയാൻ
എനിക്ക് മടി തോന്നി- ആമിർ പറയുന്നു. ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് വേണ്ടത്ര വിശ്വാസം തോന്നിയില്ല. കഥ നന്നായിട്ടുണ്ടെങ്കിലും
സിനിമ വർക്കൗട്ട് ആകുമോ എന്ന് അപ്പോഴും സംശയിച്ചു.

അതിന് പിന്നാലെ സംവിധായകനും നിർമാതാവുമായ പിതാവ് താഹിർ ഹുസൈനോട് അഭിപ്രായം ചോദിച്ചു. കഥ കേട്ട മാതാപിതാക്കൾ
നിറ കണ്ണുകളോടെ ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും ആമിർ വ്യക്തമാക്കി. പിന്നെയും
തടസ്സങ്ങൾ നീങ്ങിയില്ല. 25 കോടി രൂപ ചിലവിട്ട് ആരും ചിത്രം നിർമിക്കാൻ തയ്യാറായില്ല. അപ്പോൾ അച്ഛന് കൊടുത്ത വാക്ക് തെറ്റിച്ച്
സിനിമ നിർമിക്കാനും താരം തയ്യാറായി.

ഗുജറാത്തിലെ ഭുജിൽ നിന്നും കിലോമീറ്ററുകൾ അകലെയായിരുന്നു ഷൂട്ടിങ്. ഹോട്ടലുകൾ ഇല്ലാത്തതിനാൽ പുതുതായി നിർമിച്ച
ഒരു അപ്പാർട്ട്മെന്റ് വാടകക്കെടുത്താണ് അണിയറ പ്രവർത്തകർ താമസിച്ചത്. 50 ഡിഗ്രി സെൽഷ്യസ് ചൂടിൽ പലർക്കും അസുഖങ്ങൾ
പിടിപെട്ടു. സംവിധായകൻ അശുതോഷിന്‍റെ ഇടുപ്പെല്ലിന് തകരാർ സംഭവിച്ചു. ഒരു മാസക്കാലം കട്ടിലിൽ കിടന്നു കൊണ്ട് മോണിറ്ററിന്‍റെ
സഹായത്തോടെ ആണ് അദ്ദേഹം സംവിധാനം ചെയ്തത്. അങ്ങനെ നാല് വർഷത്തെ പ്രതിബന്ധങ്ങൾക്കൊടുവിൽ ലഗാൻ എന്ന
ചരിത്ര സിനിമ പിറന്നു. ആമിർഖാന്‍റെ കരിയർ ബെസ്റ്റ് എന്ന് എപ്പോഴും വിശേഷിപ്പിക്കാവുന്ന സിനിമയായി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള
ഓസ്കാർ നോമിനേഷൻ വരെ ലഭിച്ചു. അവാർഡ് കിട്ടാത്തതിൽ വിഷമം ഉണ്ടെങ്കിലും പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതാണ് ഏറ്റവും വലിയ അവാർഡ്.
20 വർഷത്തിനിപ്പുറവും ആവേശത്തോടെയാണ് അവർ സിനിമ കാണുന്നത് എന്നതാണ് വലിയ സന്തോഷം- ആമിർ പറയുന്നു.

നാളെ അർധരാത്രി മുതൽ ലോക്ക്ഡൗണ്‍ ലഘൂകരിക്കും;

0
Spread the love

നാളെ അർധരാത്രി മുതൽ ലോക്ക്ഡൗണ്‍ ലഘൂകരിക്കും; പൊതുപരിപാടികള്‍ അനുവദിക്കില്ല, ചടങ്ങുകളിൽ 20 പേർ മാത്രം

? ലോക്ക്ഡൗണ്‍ ലഘൂകരിക്കുമെങ്കിലും സംസ്ഥാനത്ത് പൊതുപരിപാടികള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേരെ മാത്രമേ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

? റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. ഹോം ഡെലിവറിയും പാഴ്‌സലും തുടരാം.

? ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ പാടില്ല. മാളുകളും പ്രവര്‍ത്തിക്കാന്‍ പറ്റില്ല.

കുറച്ചു ദിവസം കൂടി ആളുകള്‍ സഹകരിക്കണം- മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

? എല്ലാ പൊതുപരീക്ഷകളും അനുവദിക്കും.

? കുടുംബത്തില്‍ ആദ്യം പോസിറ്റീവാകുന്ന വ്യക്തി സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാവൂ.

? ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ കടകളും തുറക്കാം.

? എട്ടു മുതല്‍ 20 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തനം അനുവദിക്കും.

? മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

? അമ്ബത് ശതമാനം ജീവനക്കാരെ മാത്രമേ കടകളില്‍ അനുവദിക്കൂ.

? ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്ഥലത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.

? മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം.

? മുപ്പത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

? അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.

? അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.

? സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 25% ജീവനക്കാരെ വെച്ച്‌ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

? വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ നിരക്കില്‍ അനുവദിക്കും.

? ബാങ്കുകള്‍ നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

? മാളുകളും തിയേറ്ററുകളും തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.

? ബാറുകളു ബീവറേജുകളും തുറന്നു പ്രവര്‍ത്തിക്കും.

സ്കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിനു നിര്‍ബന്ധിച്ച ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്.

0
Spread the love

പെൺകുട്ടികളെ മുറിയിലെത്തിക്കും; വസ്ത്രങ്ങളഴിച്ച് നൃത്തം ചെയ്യിക്കും; ആൾദൈവത്തിനെതിരെ കേസ്

സ്കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിനു നിര്‍ബന്ധിച്ച ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്. ചെന്നൈയിലെ പ്രമുഖ ആള്‍ൈദവം ശിവശങ്കര്‍ ബാബയ്ക്കെതിരെയാണു ചെങ്കല്‍പേട്ട് പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്നവരാണു പരാതി നല്‍കിയത്. അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറി.

ചെന്നൈയിലെ പണക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ആള്‍ദൈവമാണു സുശീല്‍ കുമാര്‍ ബാബ. കേളമ്പാക്കത്ത് അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമത്തില്‍ അടുത്തകാലത്തുവരെ വന്‍തിരക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നതു ബാബയുടെ ലൈംഗിക വൈകൃതങ്ങളുടെ വിവരങ്ങളാണ്. ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നു. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്.

പോക്സോ വകുപ്പുകളടക്കം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അതേ സമയം അറസ്റ്റ് ഉറപ്പായതോടെ ശിവശങ്കര്‍ ബാബ മുങ്ങി. ഇയാള്‍ രാജ്യത്തിനു പുറത്താണെന്നാണു സൂചന.സുശീല്‍ ഹരി സ്കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തുപറയാന്‍ തയാറായിരുന്നില്ല. അടുത്തിടെ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണു പൂര്‍വവിദ്യാര്‌‍ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ തയറായത്.

കുട്ടികളെ നഗ്നനൃത്തത്തിനു നിര്‍ബന്ധിച്ച ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്.

‘അന്യൻ’ ആകാൻ രൺവീർ സിംഗ്; നായികയാവാൻ കിയാര അദ്വാനി

0
Spread the love

‘അന്യൻ’ ആകാൻ രൺവീർ സിംഗ്; നായികയാവാൻ കിയാര അദ്വാനി

ചിയാൻ വിക്രമിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോൾ
വിക്രം ചെയ്ത റോളുകളിൽ എത്തുക രൺവീർ സിംഗ് എന്ന് ഉറപ്പായി. ശങ്കർ തന്നെയായിരിക്കും
ചിത്രം സംവിധാനം ചെയ്യുക. ശങ്കറുമായി ചർച്ചകൾ നടത്തുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചത്.
പേരുൾപ്പെടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2005ൽ ആണ് അന്യൻ റിലീസ് ചെയ്തത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ്
വിക്രം അവതരിപ്പിച്ചത്. വിക്രമിന്‍റെ പ്രകടനം ഏറെ കയ്യടി നേടുകയും ചെയ്തു. ഇത്തരത്തിൽ മൂന്ന്
കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ത്രില്ലിങ് ആയാണ് രൺവീർ കരുതുന്നതെന്ന് താരവുമായി
അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ചിത്രത്തിലെ നായികാ കഥാപാത്രം നന്ദിനിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. സദ അവതരിപ്പിച്ച കഥാപാത്രം
ആരായിരിക്കുക ചെയ്യുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. കിയാരാ അദ്വാനി ആയിരിക്കും
നന്ദിനിയായി എത്തുക എന്നാണ് റിപ്പോർട്ടുകൾ. ധോണി, കബീർ സിംഗ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ
ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് കിയാര.

എട്ട് ഫിലിംഫെയർ പുരസ്കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്പെഷ്യൽ ഇഫക്ട്സിനുള്ള
ദേശീയ ചലച്ചിത്ര പുരസ്കാരവും അന്യന് ലഭിച്ചിരുന്നു. തെന്നിന്ത്യയിൽ അക്കാലത്ത് പുറത്തിറങ്ങിയ
ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നുഅന്യൻ. കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു.
നാല് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്തു. അതുകൊണ്ട് തന്നെ
മൊഴിമാറ്റത്തിൽ നിന്നും റീമേക്കിൽ എത്തുമ്പോൾ എന്തൊക്കെ വ്യത്യാസമാവും ഉണ്ടാവുക എന്ന് കാത്തിരുന്നു കാണാം.

‘ആറാട്ട്’ തിയറ്റർ റിലീസിന് തന്നെ; ഒക്ടോബറിൽ എത്തുമെന്ന് ബി.ഉണ്ണികൃഷ്ണൻ

0
Spread the love

‘ആറാട്ട്’ തിയറ്റർ റിലീസിന് തന്നെ; ഒക്ടോബറിൽ എത്തുമെന്ന് ബി.ഉണ്ണികൃഷ്ണൻ

മോഹൻലാൽ നായകനായ ആറാട്ട് ഓടിടി റിലീസിനില്ല. ഒക്ടോബർ 14ന് തിയറ്ററുകളിൽ തന്നെ
റിലീസ് ചെയ്യുമെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ലോക്‍ഡൗണിന് ശേഷം ഓണത്തിന്
തിയറ്ററുകൾ തുറക്കുമെന്നാണ് പ്രതീക്ഷ. പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഉള്ള മരയ്ക്കാർ -അറബിക്കടലിന്‍റെ
സിംഹം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് സൂചന.

ബി.ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിലുള്ള മോഹൻലാൽ ചിത്രം എന്നതുകൊണ്ട് തന്നെ ആറാട്ട് ഒരു മാസ് പടമാകും
എന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ആക്ഷൻ പടമാണ് ആറാട്ട്
എന്നാണ് സൂചന. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഉദയ്‍കൃഷ്ണയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായി‍കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി,
ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല,സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവർ
പ്രധാന വേഷത്തിൽ എത്തുന്നു. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്.
സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ.

കൊവിഡ് മൂലം സിനിമ മേഖലയാകെ പ്രതിസന്ധിയിലാണ്. തിയറ്റർ തുറക്കുന്നതിൽ അനിശ്ചിതത്വം
തുടരുന്നതിനാൽ പല ചിത്രങ്ങളും ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലിന്‍റെ ബിഗ് ബജറ്റ്
ചിത്രം മാലിക്, പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് എന്നിവയുടെ എല്ലാം ഓടിടി റിലീസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അഭ്യൂഹങ്ങൾക്കൊടുവിൽ മോഹൻലാലിന്‍റെ രണ്ട് ചിത്രങ്ങൾ ആറാട്ടും മരക്കാറും തിയറ്റർ
റിലീസ് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1702,കൊല്ലം 1597,തിരുവനന്തപുരം 1567,തൃശൂര്‍ 1095,മലപ്പുറം 1072,പാലക്കാട് 1066,ആലപ്പുഴ 887,കോഴിക്കോട് 819,കണ്ണൂര്‍ 547,ഇടുക്കി 487,പത്തനംതിട്ട 480,കോട്ടയം 442,കാസര്‍ഗോഡ് 301,വയനാട് 184
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,13,93,618 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി.

നാളെമുതല്‍ സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാർ

0
Spread the love

നാളെമുതല്‍ സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ ക്കാർ

നാളെമുതല്‍ സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. സ്വര്‍ണത്തിന്റെ പരിശുദ്ധിയും വില്പന ശാലയെ തിരിച്ചറിയാനുള്ള കോഡും ഹാള്‍മാര്‍ക്കില്‍ ഉണ്ടാകും. കൂടാതെ 14,18,22 കാരറ്റ് സ്വര്‍ണം മാത്രമേ ആഭരണ ശാലയില്‍ വില്‍ക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്വര്‍ണവിപണിയിലെ തട്ടിപ്പ് ഒഴിവാക്കാനാണ് പുതിയ നടപടി. അതേസമയം 65 ശതമാനം വ്യാപാരികള്‍ നിലവില്‍ ഹാള്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അതേസമയം സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. പവന് എട്ടുരൂപയാണ് കുറഞ്ഞത്. പവന് 36,400 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് 4550 രൂപയാണ് വില. 22കാരറ്റ് സ്വര്‍ണത്തിന് എട്ടുരൂപ കുറഞ്ഞ് 38,200 രൂപയാണ് വില. കുറച്ചുനാളുകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഡോളര്‍ തിരിച്ചുവരുന്നതും സ്വര്‍ണത്തിന്റെ വില ഇടിവിന് കാരണമാകുന്നുണ്ട്.

സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

0
Spread the love

സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് മുക്തരായ പത്തോളം പേര്‍ക്ക് ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്തിട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ ക്ഷയരോഗ നിര്‍ണയത്തിലെ കാലതാമസം വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മുക്തരായ രോഗികളില്‍ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കോവിഡ് മുക്തരായവരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെന്നുകണ്ടാല്‍ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടിബി സ്‌ക്രീനിംഗ് നടപ്പിലാക്കും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ വരുന്ന എല്ലാ രോഗികള്‍ക്കും അവബോധം നല്‍കുന്നതാണ്. 2 ആഴ്ചയില്‍ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന പനി, രാത്രികാലങ്ങളിലെ വിയര്‍പ്പ്, ഭാരം കുറയല്‍, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കുകയും നാറ്റ് പരിശോധകള്‍ നടത്തുകയും ചെയ്യും.

ശ്വാസകോശ ലക്ഷണങ്ങളുള്ള കോവിഡ് മുക്തരായ രോഗികളെ ടെലി കണ്‍സള്‍ട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കില്‍ അവരെയും ക്ഷയ രോഗപരിശോധനക്ക് വിധേയരാക്കും. കിടത്തിചികിത്സ ആവശ്യമായിവരുന്ന കോവിഡ് രോഗികളെ എന്‍ടിഇപി അംഗങ്ങള്‍ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമെങ്കില്‍ അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ്.

രാജ്യത്ത് കോവിഡ് കുറയുന്നു; യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കി ഉത്തരേന്ത്യ.

0
Spread the love

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയും, രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്തതോടെ പലസംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവുകൾ.

Covid is declining in the country; North India lifts travel restrictions

എന്നാൽ, ചിലയിടങ്ങളിൽ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചിട്ടുണ്ട്.95.43 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിൽ 70.421 കേസുകളാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്തത്. മാർച്ചിന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.14.92ലക്ഷം സാമ്പിളുകളാണ് ടെസ്റ്റ് ചെയ്ത്. പൊതുവേ കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതയാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തമിഴ്നാട്(14,106), മഹാരാഷ്ട്ര(10,442 ),കേരളം (7,719) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപെടുത്തിയിരിക്കുന്നത്.
എന്നാൽ,നിലവിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഭാഗിക ലോക്ഡൗണിലാണ്. ഡൽഹി,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വാരാന്ത്യ കർഫ്യൂവും കർശനമാണ്.എല്ലായിടത്തും രാത്രികാല കർഫ്യൂവും ഉണ്ട്.

എന്നാൽ,യാത്രാ നിയന്ത്രണങ്ങൾ ഒരിടത്തും കർശനമല്ല. ഡൽഹിയിൽ കഴിഞ്ഞ ആഴ്ച തന്നെ ഇളവുകൾ നൽകി തുടങ്ങിയിരുന്നു.ഇന്നലെ മുതൽ കടകളെല്ലാം തുറന്നു.അസമിൽ രണ്ട് ഡോസ് വാക്സിൻ എടുത്ത സർക്കാർ ജീവനക്കാർക്ക് ഓഫീസിലെത്താൻ നിർദ്ദേശമുണ്ട്.ഉത്തരാഖണ്ഡ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 21 വരെ നീട്ടി.
തമിഴ്നാട്ടിൽ 27 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.ബംഗാളിൽ ലോക്ഡൗൺ ജൂലൈ 1വരെ നീട്ടി.മഹാരാഷ്ട്ര,
തെലങ്കാന,ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയും പിൻവലിച്ചിട്ടുണ്ട്. കർണാടകയും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സീരിയൽ രംഗത്തും സിനിമകളിലും തൻ്റേതായ വ്യക്തമുദ്ര പതിപ്പിച്ച എന്നാല് കഴിവിനൊത്ത് അവസരങ്ങൾ ലഭിക്കാതെ പോയ നടനാണ് ഷിജു

0
Spread the love

ഷിജു അബ്ദുൽ റഷീദിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. സീരിയൽ രംഗത്തും സിനിമകളിലും തൻ്റേതായ വ്യക്തമുദ്ര പതിപ്പിച്ച എന്നാല് കഴിവിനൊത്ത് അവസരങ്ങൾ ലഭിക്കാതെ പോയ നടനാണ് ഷിജു. ഇപ്പൊൾ ഷിജുവിനെ കുറിച്ച് വന്ന ഒരു കുറിപ്പാണ് വൈറൽ ആവുന്നത്.
തൊഴുതുപറമ്പിൽ രതീഷ് ത്രിവിസ് എഴുതിയ കുറിപ്പ് വായിക്കാം

“കാബൂളിവാല”യിൽ നായകൻ !!!
കാബൂളിവാലയിൽ നീയാടാ നായകൻ !!!
ആ യുവാവിന് ചുറ്റുമുള്ള കൂട്ടുകാരും
സിദ്ദിഖ് -ലാൽ മാരോട് അടുത്ത് നിൽക്കുന്ന സിനിമാവൃത്തങ്ങളും പറയുന്നത് കേട്ടപ്പോൾ അയാൾ ശരിക്കും ത്രില്ലടിച്ചു !!!

സിദ്ധിഖ് -ലാൽ കത്തി നിൽക്കുന്ന സമയമാണ് ,,,ആ സമയത്ത് അങ്ങനെയൊരു നായകൻ എൻട്രി കിട്ടാന്ന് പറഞ്ഞാൽ ചില്ലറ സന്തോഷമല്ലല്ലോ !!!

ആ യുവാവ് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു !!!നായകനായി വരുന്ന ആ പടത്തെ പറ്റി ,,
പക്ഷെ !!!! ആ യുവാവിന്റെ സ്വപ്നങ്ങൾക്കെല്ലാം ഈയാംപാറ്റയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ !!!

ചുറ്റുവട്ടാരത്തെ സ്ഥിരമായി കാണുന്ന സിനിമാചങ്കുകൾ പറഞ്ഞതൊക്ക വെറുംവാക്കായി !!!ആ യുവാവ് മോഹിച്ചയിടത്തേക്ക് വിനീത് വന്നു !!!

കയ്യിൽ കിട്ടി എന്നാഗ്രഹിച്ച സ്വപ്‌നങ്ങൾ കണ്മുന്നിൽ ചുണ്ടിനും കപ്പിനുമിടയിൽ വീണുടഞ്ഞപ്പോൾ സാധാരണ ഏതൊരു മനുഷ്യനും ഉണ്ടാവുന്ന സങ്കടം ആ യുവാവിനും വന്നു ……

സങ്കടം മാറി എങ്ങനെയെങ്കിലും സിനിമയിൽ എത്തണം എന്ന വാശിയായി !!!അക്കാലത്ത് സിനിമാമോഹങ്ങളുമായി നടക്കുന്ന ഒരു ശരാശരി സിനിമാപ്രേമി എങ്ങോട്ടാണോ വണ്ടി കയറുന്നത് അങ്ങോട്ടേക്ക് ആ യുവാവും വച്ച് പിടിച്ചു ….

അഭിനയിക്കണമെന്ന അതിയായ മോഹമല്ലാതെ കലാപരമായുള്ള വലിയ കഴിവുകളോ ,,,ചെറിയ നാടകങ്ങളിൽ പോലും അഭിനയിച്ചുള്ള പരിചയമോ എടുത്ത് പറയാൻ ഇല്ലാതെ അയാൾ ചെന്നൈയിൽ കാല് കുത്തി …..

ഞാൻ 6.2 അടി ഉയരമുണ്ട് ,, സിനിമയിൽ നായകനാകാനുള്ള തരക്കേടില്ലാത്ത ഒരു ലുക്കുമുണ്ട് !!!

അയാൾക്ക്‌ ആത്മവിശ്വാസമുണ്ടായിരുന്ന ആകെ രണ്ടു കാര്യങ്ങൾ അതായിരുന്നു !!!ആ വിശ്വാസത്തിൽ തന്നെ അന്വേഷണം ആരംഭിച്ചു !!!അന്നത്തെ കാലത്ത് സിനിമയിൽ ചാൻസ് കിട്ടാൻ ഒരു സാധാരണക്കാരന് അനുഭവിക്കേണ്ടി വന്ന യാതനകളൊക്കെ മൂപ്പരുടെ ജീവിതത്തിലും വ്യത്യ്സ്തമായിരുന്നില്ല ,,,

ഇരുട്ട് പടർത്തിയ അലച്ചിലുകൾക്കൊടുവിൽ പ്രതീക്ഷയുടെ വെട്ടം അയാൾക്ക് മുന്നിലും തെളിഞ്ഞു !!!

ഐ വി ശശി സംവിധാനം ചെയ്യുന്ന” ദി സിറ്റി “എന്ന പടത്തിൽ ഒരു വേഷം അയാൾക്കും ലഭിക്കുന്നു !!!വീണ്ടും പ്രതീക്ഷയുടെ ചിറകിലേറി അയാൾ കാത്തിരുന്നു തന്റെ നേരെ ക്യാമറ തിരിയുന്ന ആ നിമിഷത്തിനായി !!!

സീനിൽ സംസാരിക്കേണ്ട ഡയലോഗ് ഒക്കെ ഉത്സാഹത്തോടെ മുന്നേക്കൂട്ടി തന്നെ കാണാപാഠം പഠിച്ചു ,,സീനിന് വേണ്ടി കാത്തിരുന്നു …..

ഒരു വീടിന്റെ ഉൾവശത്തെ സീനാണ് എടുക്കുന്നത് ,,വീടിനുള്ളിലെ വാഷ് ബേസിനിൽ നിന്നും മുഖം കഴുകിയതിന് ശേഷം തന്റെ മുന്നിൽ നിൽക്കുന്ന അമ്മ ,,അച്ഛൻ ,,ചേട്ടൻ എന്നിവരോടുള്ള തുടർച്ചയായ ഡയലോഗ് കൂടി ഉൾപ്പെട്ടതാണ് സീൻ ,,,അയാൾ അത്യാവശ്യം ആത്മവിശ്വാസത്തോടെ തന്നെ ആ സീൻ കൈകാര്യം ചെയ്തു ….

ഐ വി ശശി സാറിന്റെ അഭിപ്രായം എന്താന്നറിയാനുള്ള ആകാംഷ അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു !!! പക്ഷെ അയാളെയും കൂടെ സെറ്റിൽ നിന്നവരെയും ഞെട്ടിച്ചുകൊണ്ട് ഐ വി ശശി അവിടെ നിന്നും പുറത്തേക്ക് പോയി !!!

എന്താ സംഗതിയെന്ന് കുറച്ചു സമയത്തേക്ക് അയാൾക്ക്‌ മനസ്സിലായില്ല ,,,പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ഐ വി ശശിയുടെ അസിസ്റ്റന്റ് ആയിരുന്ന ഷാജൂൺ കാര്യാലിൽ നിന്നും അയാൾ ഞെട്ടലോടെ ആ വാർത്ത കേട്ടു !!!

എടോ താൻ ഭയങ്കര ഉയരക്കൂടുതൽ ആണെടോ !!! കൂടെ നിന്ന് തന്റെ ഫാമിലി മെമ്പർമാർ ആയി അഭിനയിക്കുന്ന ആളുകളുമായി ഒന്നും ഒരു മാച്ച് ഇല്ലെടോ ,,,ഇത്തവണ ഒന്ന് ക്ഷമിക്ക് !!അടുത്തത് ഏതേലും നമുക്ക് സെറ്റാക്കാം !!

അയാളുടെ ആത്മവിശ്വാസങ്ങളിൽ ഒന്നായ “ഉയരം”തന്നെ അയാളുടെ ആദ്യത്തെ റോൾ നഷ്ടമാക്കി!!!

തത്കാലം ഈ ഷൂട്ടിന്റെ പരിസരത്തൊക്കെ തന്നെ കൂടിക്കോ എന്ന് ആ പടത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞെങ്കിലും പിന്നെ അയാൾ അവിടെ നിന്നില്ല !!
അയാളുടെ സങ്കടം അവിടെ നിർത്തിയില്ല എന്നതാണ് സത്യം !!! ആ ഒരു ദിവസം മുഴുവനും കരഞ്ഞു !!!ഇനിയെന്ത് എന്നറിയാതെ വഴിമുട്ടിയ മനസ്സ്നെ തിരികെ വീണ്ടും ആഗ്രഹത്തിന്റെ വഴിയേ ആത്മവിശാസത്തോടെ നടത്താൻ സ്വന്തം ചേട്ടനും കൂട്ടുകാരുമടക്കം പലരും കൂടെ നിന്നു ……….

വീണ്ടും മനസ്സൊരുക്കി ഐ വി ശശിയുടെ സെറ്റിലേക്ക് ,,ആ പടത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി തന്റെ ആഗ്രഹമടക്കി ,,,ആ സമയത്ത് ഒരു സുഹൃത്ത് മുഖാന്തരം തമിഴിലെ ഒരു വലിയ പ്രൊഡ്യൂസർ ആയിരുന്ന ജി കെ റെഡ്ഢിയുടെ ഓഫീസിലെത്തുന്നു ,,,

റെഡ്ഢി പുതുതായി ചെയ്യാൻ പോകുന്ന പടത്തിലേക്കുള്ള ഓഡിഷൻ അറ്റൻഡ് ചെയ്യുന്നു ,,,തനിക്ക് കിട്ടിയ തമിഴ് ഡയലോഗ് മനസ്സിരുത്തി പഠിച്ചു തന്നെ അവിടെ അയാൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു !!!

ശരത് കുമാർ നായകനായ “മഹാപ്രഭൂ “എന്ന പടത്തിൽ വില്ലനായി പേരെടുത്ത് പറയാവുന്ന അരങ്ങേറ്റം !!!

സിനിമാലോകത്തേക്ക് ചുവട് വയ്ക്കുന്ന ആ യുവാവിന് ജി കെ റെഡ്ഢി ഒരു പേര് നിർദ്ദേശിച്ചു ,,,അദ്ദേഹത്തിന്റെ ഇളയ മകന്റെ പേര് !!!

അങ്ങനെ ജി കെ റെഡ്ഢിയുടെ മകനായ ,,ഇന്നത്തെ തമിഴിലെ യൂത്ത് സ്റ്റാർ ആയ “വിശാൽ “ന്റെ പേരിൽ അയാളുടെ അരങ്ങേറ്റം …..

ആ പടത്തിൽ അഭിനയിച്ചോണ്ടിരിക്കുമ്പോഴാണ് രാജൻ പി ദേവുമായി സൗഹൃദത്തിലാവുന്നതും ആ സൗഹൃദം മൂലം സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന മലയാളം പടത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതും !!!ഒരിക്കൽ ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞു വിട്ട നമ്മുടെ മലയാളത്തിലേക്കുള്ള മൂപ്പരുടെ ആദ്യവരവായിരുന്നു ആ പടം ……

തമിഴിലെ “മഹാപ്രഭൂ” അത്യാവശ്യം പേരെടുത്തതോടെ അയാളെ തേടി തെലുങ്കിൽ നിന്ന് മറ്റൊരു ഭാഗ്യമെത്തി!!!!

“കോടി രാമകൃഷ്ണ”

തെലുങ്ക് സിനിമാചരിത്രത്തിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ സംവിധായകൻ …..

തന്റെ 125മത് പടമായ “ദേവി”യിലേക്ക് നായകന്റെ റോളിൽ ആ യുവാവിനെ ക്ഷണിച്ചു !!! ആ സമയം തന്നെ സിദ്ദിഖ് ഷമീർന്റെ മൂന്നാമത്തെ പടമായ ഇഷ്ടമാണ് നൂറ് വട്ടത്തിലേക്കും നായകനായി അയാളെ ക്ഷണിക്കുന്നു !!!

രണ്ടു പടങ്ങളുടെയും പൂജ ഒരു ദിവസം !!!

രണ്ടും ചെന്നൈയിൽ രണ്ടു സ്റ്റുഡിയോകളിലായി !!!

ദേവിയുടെ പൂജാവേള ബ്രഹ്‌മാണ്ഡമായി തന്നെ നടക്കുന്നു !!!രാം ഗോപാൽ വർമ്മയും ചിരഞ്ജീവിയുമടക്കം പ്രമുഖർ ആ യുവാവിനെ തെലുങ്ക് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്യാനെത്തിയിരുന്നു !!! ആ പൂജ നടക്കുന്നതിനിടയിൽ പ്രൊഡ്യൂസറെ കണ്ട് അനുവാദം വാങ്ങി തൊട്ടപ്പുറത്ത് ഇഷ്ടമാണ് നൂറു വട്ടം സിനിമയുടെ പൂജയ്ക്ക് ചെല്ലുന്നു !!!

അയാൾ തുടങ്ങുകയാണ് !!!!

മലയാളത്തിൽ ഷിജു റഷീദ് എന്ന പേരിൽ !!!
തെലുങ്കിൽ “ദേവി “ഷിജുവായി !!!

അന്ന് ദേവിയിൽ ഷിജുവിനൊപ്പം മറ്റൊരു പ്രതിഭ കൂടി അരങ്ങേറ്റം കുറിച്ചിരുന്നു ,,,സൗത്ത് ഇന്ത്യയിൽ ഇന്ന് “DSP “എന്നറിയപ്പെടുന്ന പ്രമുഖ സംഗീതസംവിധായകൻ ശ്രീപ്രസാദ് അങ്ങനെ ദേവിയിലൂടെ “ദേവി ശ്രീ പ്രസാദ് “ആയി അരങ്ങേറ്റം കുറിച്ചു ………

രണ്ടു പടങ്ങളും ഒരുമിച്ചു തന്നെ ഷൂട്ടിംഗ് തുടങ്ങി ,,ആദ്യം ഇഷ്ടമാണ് നൂറു വട്ടം ഷൂട്ടിങ് കഴിഞ്ഞു ,,,

ദേവിയിൽ നായകനായ സമയത്ത് തന്നെ ഷിജുവിന് പന്ത്രണ്ടോളം പടങ്ങൾ തമിഴിൽ നിന്ന് വരുന്നു ,,ആ വർഷം മുഴുവനും അയാളുടെ കാൾ ഷീറ്റ് ഫിൽ ആവുന്നു !!!

ഇനി ഞാൻ തന്നെ അടുത്ത സൂപ്പർസ്റ്റാർ എന്ന് അയാളുടെ മനസ്സ് ആവേശത്തിലായിരുന്നു !!!

പക്ഷെ !!!

അയാളുടെ സ്വപ്നങ്ങളൊക്കെയും വരാൻ പോണ ദിവസങ്ങളിൽ തകരാൻ പോകുന്ന തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള കൊട്ടാരമാണെന്ന് അയാൾ അറിഞ്ഞില്ല !!

തമിഴ് സിനിമാപ്രവർത്തകർക്കിടയിൽ തൊഴിൽ സമരം !!!സമരങ്ങൾ മാറിയപ്പോ നിയമങ്ങളും മാറുന്നു ,,,അത് വരെ പുതിയ താരങ്ങളെ സ്വാഗതം ചെയ്യാൻ മനസ്സ്കാട്ടിയിരുന്ന നിർമാതാക്കൾ തിയറ്റർ വാല്യൂ ഉള്ള രജനി ,,കമൽ ,,ശരത് കുമാർ ,,മുരളി തുടങ്ങിയവരിൽ മാത്രമായി ഒതുങ്ങാൻ തുടങ്ങി !!!

ഷിജു റഷീദ് എന്ന പുതുമുഖനായകന് വന്ന റോളുകൾ എല്ലാം തന്നെ ക്യാൻസൽ ചെയ്യപ്പെട്ടു ,,,പലരുടെയും കയ്യിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുക്കേണ്ടി വന്നു !!!

സിനിമയുടെ വർണ്ണക്കാഴ്ചകൾ ഏറ്റവുമുയരത്തിൽ അയാൾക്ക്‌ മുന്നിൽ തെളിഞ്ഞതും ഇരുട്ട് പടർന്നതുമെല്ലാം പെട്ടെന്നായിരുന്നു !!!

തെലുങ്കിൽ അഭിനയിക്കുന്ന ദേവിയുടെ ഷൂട്ട് ഏതാണ്ട് മൂന്ന് കൊല്ലത്തോളം നീണ്ടു !!!ഷൂട്ട് മുഴുമിക്കാൻ പ്രൊഡ്യൂസർക്ക് ഒട്ടു മിക്കതും വിൽക്കേണ്ടി വന്നു !!!

ഇതിനിടയിൽ ഇഷ്ടമാണ് നൂറുവട്ടം മലയാളത്തിൽ റിലീസ് ആവുകയും പടത്തിന് നല്ല അഭിപ്രായം കിട്ടിയെങ്കിലും നായകൻ എന്ന നിലയിൽ ആഗ്രഹിച്ച പോലെ അദ്ദേഹത്തിന്റേതായ ഒരോളം ഉണ്ടാക്കാൻ പറ്റാതെ പോവുകയും ചെയ്തു !!!

നടുക്കടലിൽ ഒരു മരത്തടി പോലും സപ്പോർട്ട് ഇല്ലാതെ കൈകാലിട്ടടിച്ച സമയത്ത് അയാൾക്ക്‌ മുന്നിൽ ഒരു കപ്പൽ തന്നെ പ്രത്യക്ഷപ്പെടുന്നു !!!അതിൽ നിന്നും ഇട്ടുകൊടുത്ത കയറിൽ തൂങ്ങി അയാൾ കപ്പലിൽ കയറി കുറച്ചു ദൂരം പോകുന്നു !!തീരം തൊടാറായി എന്ന് തോന്നിയ സമയം ആ കപ്പൽ ഒരു ചുഴിയിൽ പെടുന്നു !!! ഏതാണ്ട് ഇതേ നിർണ്ണായകവസ്ഥയിൽ ആയിരുന്നു അയാൾ !!! പക്ഷെ മഴക്കാറ് നീങ്ങി മാനം തെളിഞ്ഞ പോലെ തെലുങ്കിൽ ദേവി റിലീസ് ചെയ്യപ്പെട്ടു ,,, അത് അയാൾക്ക് പുതുവെളിച്ചമായി !!!
ദേവി ബ്രഹ്മാണ്ഡഹിറ്റായി !!!ഏകദേശം ഒരു വർഷത്തോളം ആ പടം തെലുങ്കിൽ കളിച്ചു !!!

ഇനി തന്റെ രാശി തെലുങ്കിലാണെന്ന് ഉറപ്പിച്ചുകൊണ്ട് ദേവി ഷിജു ഇറങ്ങി ,,കയ്യിൽ കിട്ടിയ കുറച്ചു പടങ്ങൾ ചെയ്യവേ ,,, രവി തേജയുടെ കൂടെയുള്ള ഒരു പടത്തിന്റെ ഫൈറ്റിനിടെ മുതുകിന് പരിക്ക് പറ്റുന്നു !!!അഞ്ച് ഡിസ്ക് തെറ്റി കിടപ്പിലാവുന്നു !!!

സിനിമയില്ലാതെ ഒരു വർഷത്തോളം ബെഡിൽ !!!

വീണ്ടും തുടങ്ങിയിടത്ത് തന്നെ വന്ന് നിൽക്കുന്ന അവസ്ഥ !!!

പക്ഷെ തോൽക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു !!!ഇനിയെന്ത് എന്നാലോചിച്ചു നിൽക്കുന്ന സമയത്ത് അയാൾക്ക് തണലായി ചില സീരിയലുകൾ വന്നു ,,,സീരിയലും ഇടയ്ക് ഓരോ സിനിമയുമായി അയാൾ വീണ്ടും സ്ക്രീനിലേക്ക് വന്നു !!!സിനിമയായാലും സീരിയൽ ആയാലും കിട്ടുന്ന ഏതു ചെറിയ റോളിലും സന്തോഷം കണ്ടെത്തുന്ന ഒരു മനസ്സുമായി അഭിനയത്തെ മുറുകെപിടിച്ചുകൊണ്ട് അയാൾ ഇവിടെ തന്നെയുണ്ട് ……..

പലപ്പോഴും ചില ഇന്റർവ്യൂവിൽ അദ്ദേഹത്തോട് ചിലർ ചോദിക്കുന്നത് കണ്ടിട്ടുണ്ട് ,,,

ഷിജുവിന് ആഗ്രഹിച്ച പോലെ ഒരുയരത്തിൽ എത്താൻ പറ്റാത്തതിൽ വിഷമമുണ്ടോ എന്ന് ???

ആ ചോദ്യത്തോട് ശക്തമായി വിയോജിച്ചുകൊണ്ട് തന്നെ പറയട്ടെ ,,,

പേരെടുത്ത് പറയാൻ ഒരു ഗോഡ്ഫാദർ ഇല്ലാതെ ,,,സാധാരണ സിനിമാമോഹികൾ അനുഭവിക്കുന്ന ബുദ്ദിമുട്ടുകൾ എല്ലാം തന്നെ അനുഭവിച്ചുകൊണ്ട് ഫീൽഡിൽ വന്ന് തന്റെ വളരെ ചെറിയ വയസ്സിൽ തന്നെ പരിചയമില്ലാത്ത മറ്റൊരു ഭാഷയിൽ പോയി ഏതാണ്ട് ഒരു കൊല്ലത്തോളം ഓടിയ ഒരു പടത്തിന്റെ ഹീറോ ആയി!!!

മലയാളം ,,തമിഴ് ,,തെലുങ്ക് ,,കന്നഡ ,,ഇംഗ്ലീഷ് ,,ഒഡിയ തുടങ്ങി ആറു ഭാഷകളിലെ അഭിനയപരിചയം !!!

2002-ൽ “In the name of Buddha “എന്ന ഇംഗ്ലീഷ് സിനിമയിൽ നായകനായി “Oslo film festival”പോലുള്ള അന്താരാഷ്ട്രചലച്ചിത്രമേളകളിൽ നിരൂപകരുടെ ശ്രദ്ധയാകർഷിച്ചു !!!

ഒന്നാലോചിച്ചു നോക്കിയാൽ ഇവിടെ മൂപ്പര് കണ്ട ഉയരങ്ങളൊന്നും ഇപ്പോഴും ഇമ്മടെ പല മെയിൻ സ്റ്റാറുകളും കണ്ടിട്ടില്ല !!!

താരത്തിളക്കം കാണേണ്ടത് ഉയരങ്ങൾ കാണിച്ചുള്ള താരതമ്യങ്ങളിലല്ല ….
സിനിമ എന്നത് അനന്തമായ ആകാശം കണക്കാണ് ,,അഞ്ഞൂറ് രൂപ വാങ്ങുന്ന ജൂനിയർ നക്ഷത്രങ്ങളും ആയിരങ്ങളും ലക്ഷങ്ങളും കോടികളും വാങ്ങുന്ന മറ്റ് നക്ഷത്രങ്ങളുമുള്ള ആകാശം …
ഭൂമീന്ന് നോക്കിയാൽ നമ്മള് പ്രേക്ഷകർക്ക് അതിനെല്ലാം ഒരേ തിളക്കമാണ് !!!

സിനിമയുടെ കയറ്റമിറക്കങ്ങളിൽ അടിപതറാതെ കിട്ടിയ വേഷങ്ങളൊക്കെയും സന്തോഷത്തോടെ അർപ്പണബോധത്തോടെ കെട്ടിയാടി പ്രേക്ഷകരെ രസിപ്പിക്കുന്ന ആ നക്ഷത്രങ്ങൾക്ക് വേണ്ടി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts