പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ആക്രമണം നടത്തിയത്. വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ചുടി പ്രദേശത്താണ് സംഭവം.
എന്നാൽ കേന്ദ്രമന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാറിന്റെ ഡ്രൈവർക്കും മറ്റ് നിരവധി പേർക്കും ഗുരുതര പരിക്കേറ്റു.
“വെസ്റ്റ് മിഡ്‌നാപൂരിലെ എന്റെ കോൺവോയിയെ ടിഎംസി ഗുണ്ടകൾ ആക്രമിച്ചു, ജനാലകൾ തകർത്തു, വ്യക്തിഗത ഉദ്യോഗസ്ഥരെ ആക്രമിച്ചു. എന്റെ യാത്ര ചുരുക്കി, ” മന്ത്രി ട്വീറ്റ് ചെയ്തു.”
ടിഎംസി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് മുരളീധരൻ . പോലീസിന്റെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു, മമത ബാനർജി സർക്കാർ കണ്ണടച്ചിരിക്കുകയാണ്.
ആക്രമണത്തിൽ ടിഎംസി ഗുണ്ടകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഞങ്ങൾ പോലീസ് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ടിഎംസി അഴിച്ചുവിട്ട വ്യാപകമായ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദർശിക്കാൻ പോവുകയായിരുന്നു.
ടിഎംസി പിന്തുണയുള്ള ഗുണ്ടകൾ നിരവധി തൊഴിലാളികളെ കൊന്നിട്ടുണ്ട്, വനിതാ അംഗങ്ങളെ ആക്രമിച്ചു, വീടുകൾ നശിപ്പിച്ചു, അംഗങ്ങളുടെ കടകൾ കൊള്ളയടിച്ചു, ഓഫീസുകൾ കൊള്ളയടിച്ചുവെന്ന് കുങ്കുമ പാർട്ടി ആരോപിച്ചു. പശ്ചിമ ബംഗാളിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി ബിജെപി 77 സീറ്റുകൾ നേടുകയുണ്ടായി.
അതേസമയം, ബിജെപി മുതിർന്ന നേതാവ് രാഹുൽ സിൻഹയുടെ കാറും തൃണമൂൽ കോൺഗ്രസ് ആക്രമിച്ചു.
പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാലംഗ വസ്തുതാന്വേഷണ സംഘത്തെ രൂപീകരിച്ചു. മന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ കൊൽക്കത്തയിലെത്തി. വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഇത്തരം സംഭവങ്ങൾ “സമയനഷ്ടം കൂടാതെ” തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ബുധനാഴ്ച എംഎച്ച്എ പശ്ചിമ ബംഗാൾ സർക്കാരിന് കടുത്ത ഓർമ്മപ്പെടുത്തൽ അയച്ചിരുന്നു. സംസ്ഥാനം പരാജയപ്പെട്ടാൽ ഇക്കാര്യം ഗൗരവമായി കാണുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
കേന്ദ്രമന്ത്രി വി മുരളീധരനു നേരെ ബംഗാളിൽ ടി എം സി പ്രവർത്തകരുടെ ആക്രമണം..
ലോക്ക്ഡൗൺ :വിസ വിതരണം നിർത്തി ഒമാൻ.
മസ്കറ്റ് : ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി താല്ക്കാലികമായി വിസ വിതരണം നിർത്തിവെച്ചതായി റോയൽ ഒമാൻ പോലീസ്. മെയ് 8 മുതൽ 15 വരെ വൈകുന്നേരം 7 മുതൽ പുലർച്ചെ 4 വരെ ആണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് തടയുന്നതിന്റെ ഭാഗമായി ജോലി സ്ഥലങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുള്ള നടപടിയും ഇതിനോടകം ഒമാൻ സ്വീകരിച്ചു കഴിഞ്ഞു.
ഒമാനി പാസ്പോർട്ട്, വിസ, ട്രാഫിക് ആൻഡ് സിവിൽ സ്റ്റാറസ് സർവീസ് എന്നിവ ആർഒപിയുടെ കീഴിലാണ്.
ഒമാനി പൗരന്മാർക്കു പാസ്പോർട്ട് നല്കുന്നത് ആർഒപിയുടെ കീഴിലുള്ള ജനറൽ ഡയറക്ടർ ഓഫ് പാസ്പോർട്ട് ആൻഡ് റെസിഡൻസിന്റെ ഉത്തരവാദിത്തമാണ്. പലചരക്ക്, ഗ്യാസ്, ആരോഗ്യ സ്ഥാപനങ്ങൾ ഫർമസികൾ, ഡെലിവറി സേവനങ്ങൾ എന്നിവ ഒഴികെ ഉള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്.
മെയ് 9 മുതൽ 11 വരെ ഗതാഗതം, പാസ്പോർട്ട്, റെസിഡൻസി, സിവിൽ സ്റ്റാസ് മുതലായ സേവനങ്ങൾ നിർത്തിവയ്ക്കുമെന്നു ഒമാൻ പോലീസ് അറിയിച്ചു. രാത്രി 9 മുതൽ 4 വരെയുള്ള സമയത്ത് പോലീസിന്റെ നിരീക്ഷണം ശക്‌തമായിരിക്കും
മിനി ലോക്‌ഡൗൺ ഗുണം ചെയ്യുന്നില്ലന്നു പോലീസ് :സംസ്ഥാനം സമ്പൂർണ ലോക്‌ഡൗണിലേക്ക്.
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായതിനാൽ സമ്പൂർണ ലോക്‌ഡൗൺ ഏർപ്പെടുത്താൻ ആലോചന.ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്‌ഡൗൺ വേണ്ടത്ര ഗുണം ചെയ്യുന്നില്ല എന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ലോക്‌ഡൗൺ എന്ന തീരുമാനത്തിൽ എത്തിയത്.
പോലീസിന്റെ പരിശോധന പലയിടത്തും പരുതി ലംഘക്കുന്നു എന്നും ഗതാഗത കുരുക്ക് വർധിപ്പിക്കുകയും ചെയുന്നു എന്നും പരാതി ഉയർന്നിട്ടുണ്ട്.

ഓഫീസുകളിലും, ഹോസ്റ്റളുകളിലും പോകൻ ഇറങ്ങിയവർ പോലീസ് പരിശോധനയിൽ ബുദ്ധിമുട്ട് നേരിട്ടു.എന്നാൽ 80% ആളുകളും അനാവശ്യമായി യാത്ര ചെയുന്നവരാണെന്നും ഡി ജി പി ക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രാജ്യത്ത് വൈറസിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും അത് എത്രത്തോളം അപകടകാരമാണെന്നു വ്യക്തമല്ല എന്നും ആരോഗ്യ മന്ത്രാലയം വ്അറിയിച്ചു. കേരളം, ഉത്തർപ്രേദേശ്,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിലവിൽ ഒന്നര ലക്ഷത്തിൽപരം രോഗബാധിതർ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഇലക്ഷൻ സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ…ഇപ്പോൾ അടച്ചിച്ചിട്ട് ഇനിയെന്താക്കാനാണ്? ഇത് കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ? ഡോക്ടർ ഷിംന അസീസിൻ്റെ പോസ്റ്റ് വൈറൽ ആവുന്നു..
കേരളത്തിൽ covid 19രണ്ടാം വരവിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗണിൻ്റെ ആവശയകതയെ പറ്റി പറയുകയാണ് ഡോ. ഷിംന അസീസ്
പോസ്റ്റ് വായിക്കാം:
ലോക്ക് ഡൗണാണ് കേരളത്തിൽ.
മെയ് 8-16 വരെ.
ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഇലക്ഷൻ സമയത്ത് ഇതൊന്നും കണ്ടില്ലല്ലോ…ഇപ്പോൾ അടച്ചിച്ചിട്ട് ഇനിയെന്താക്കാനാണ്? ഇത് കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?
ഉണ്ട്. ആ കാര്യങ്ങൾ രോഗപ്പകർച്ച കുറക്കുക എന്നത് മാത്രമല്ല. വേറെ പലതുമാണ്.
നമ്മുടെ കേരളത്തിലും വാതിൽക്കൽ വന്ന് നിൽക്കുന്ന ആ ദുരന്തമുണ്ട്- ആശുപത്രി കിടക്കകൾ നിറയുന്നു, ഓക്‌സിജൻ ദൗർലഭ്യമുണ്ട്. എന്നിട്ടും രണ്ടറ്റം കൂട്ടി മുട്ടിച്ച് പോകുന്നത് നമുക്ക് അത്ര നല്ലൊരു സിസ്‌റ്റമുള്ളത് കൊണ്ട് മാത്രമാണ്. പക്ഷേ, ഇപ്പോൾ ഈ നിമിഷം ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് ചികിത്സ കിട്ടാതെയും ശ്വാസം മുട്ടിയും ഇല്ലാതാകുന്നവരിൽ ഞാനോ നിങ്ങളോ നമ്മുടെ പ്രിയപ്പെട്ടവരോ ഉണ്ടാകും.
ഭയപ്പെടുത്തലായിട്ട് തോന്നുന്നുണ്ടോ? വെറും പറച്ചിലോ ഭീഷണിയോ ആയി തോന്നുന്നുണ്ടോ? രാഷ്‌ട്രീയം പറഞ്ഞ് ആക്ഷേപിക്കാൻ തോന്നുന്നുണ്ടോ? അത് സ്വന്തം വീടിനകത്തുള്ളവർക്ക് രോഗം വരുന്നത് വരെ മാത്രമുള്ള നെഗളിപ്പാണ്. അത്തരക്കാരോട് കൂടിയാണിത് പറയുന്നത്.
തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് ഇവിടെ കാട്ടിക്കൂട്ടിയതെല്ലാം രോഗം പടരാൻ കാരണമായിരുന്നിരിക്കണം. അന്നത്തെ ആൾക്കൂട്ടങ്ങളോട് ഒരിക്കലും യോജിക്കുന്നില്ല. അതോടൊപ്പം നമ്മൾ കാണിച്ച് പോന്ന “കോവിഡൊക്കെ കഴിഞ്ഞു, ഇനി തോന്നിയ പടി നടക്കാം” എന്ന ചിന്തയും മനോഭാവവും ചെയ്‌ത ദ്രോഹവും ചെറുതല്ല. അപ്പോൾ ഇനിയെന്ത്?
കുറച്ച് ദിവസം വീടിനകത്തിരുന്ന് ജനങ്ങൾ സഹകരിക്കണം. അനാവശ്യ കാരണങ്ങൾ കണ്ടെത്തി പുറത്തിറങ്ങരുത്. അഥവാ പുറത്തിറങ്ങുന്നുവെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഇതെല്ലാം കാറ്റിൽ പറത്തി വല്ലതും ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ അതൊരു ക്രൈം ആണെന്നും ചതിക്കുന്നത് അവനവനെ തന്നെയുമാണെന്നോർക്കണം. പോലീസോ മുൻനിരപ്പോരാളികളിൽ ആരും തന്നെയോ അവരുടെ ജോലി ചെയ്യുന്നതിന് അസ്വസ്‌ഥരാവേണ്ട. അവർ പറയുന്നത് നമുക്ക് വേണ്ടിയാണ്, അവരെ രക്ഷിക്കാൻ മാത്രമല്ല.
ഇത് വഴിയെല്ലാം തടയാനാവുന്ന കോവിഡ് രോഗപ്പകർച്ച കൊണ്ട് ആശുപത്രികളിലേക്ക് വരുന്ന രോഗികളുടെ എണ്ണം കുറയും. അങ്ങനെ ആരോഗ്യമേഖലക്ക് രോഗികൾക്ക് വേണ്ടി കുറച്ച് കൂടി മെച്ചപ്പെട്ട സൗകര്യങ്ങളും ശ്രദ്ധയും കൊടുക്കാനാകും. ഇത്തവണത്തെ കോവിഡ് ആഞ്ഞ് വീശി വരുത്തുന്ന നഷ്‌ടങ്ങൾ സാധിക്കുന്നത്ര കുറയ്‌ക്കാനാകും. ഇപ്പോൾ നമ്മുടേതായവർ പൊഴിയുന്നത് ഒഴിവാക്കാനാണ് ഈ അടച്ചിടൽ.
ഇപ്പോൾ ചെയ്‌തില്ലെങ്കിൽ ഇനിയൊരിക്കലും ബാക്കിയില്ലാത്ത വിധം നമ്മളെ നശിപ്പിച്ചേക്കാവുന്ന ആസന്നദുരന്തം മുറ്റത്ത് വന്ന് നിൽപ്പുണ്ട്. അകത്ത് കയറ്റിയിരുത്തണോ കല്ലെടുത്തെറിഞ്ഞോടിക്കണോ എന്ന് തീരുമാനിക്കേണ്ട നേരമാണ്.
ലോക്ക്‌ഡൗൺ വേണം.
അപ്പോ തൊഴിൽ, ജീവിതം?
അതിനെല്ലാം വഴിയുണ്ടാകും, ഇത് കേരളമാണ്.
അല്ലാത്ത പക്ഷം ചിലപ്പോൾ നമ്മളുണ്ടാവില്ല. ചിത്രമെഴുതാൻ ചുമരില്ലാത്തിടത്തോളം ചായത്തിന് പ്രസക്‌തിയില്ലല്ലോ…
Dr. Shimna Azeez
ഇനി മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവുമില്ല. ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും ഇഷ്ട്ടം ഉണ്ണിയുടെ ഭാര്യയും ഒന്നിക്കാൻ ഞാൻ കാരണമായി എന്നുപറയുന്നതാണ്
ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇപ്പോളിതാ വിവാഹ ബന്ധം വേർപിരിഞ്ഞെന്ന് തുറന്നുപറയുകയാണ് താരം
എൻ്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്. ഞാൻ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേർപിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവർ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു
അതുകൊണ്ട് തന്നെ ഞാൻ ഉണ്ണിയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുകയാണ്. വേർപിരിക്കാൻ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവർ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയിൽ നിന്നും വക്കിൽ നോട്ടീസ് അയച്ചതിനാലും ആണ് ഞാൻ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതിൽ ഞാൻ സന്തോഷിക്കുന്നു.
കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിൻ്റെ വിഷമം. ഇനി ഇന്ന് മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതിൽ ഞാൻ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാൻ ഞാൻ ഒരു കാരണം ആയിഎന്ന് പറയാനും കേൾക്കാനും ആണ് എനിക്കിഷ്ട്ടം. ഞാൻ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോൾ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട്. നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴിൽ അഭിപ്രായങ്ങൾ പറഞ്ഞെത്തിയത്.
തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെ വാല്മീകനാഥൻ എന്ന ശിവൻ..
തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെ വാല്മീകനാഥൻ എന്ന ശിവൻ.. തമിഴ് നാട്ടിൽ തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ട നിന്ന് അമ്പതു കിലോമീറ്റർ അകലെയാണ് 18 ഭാവങ്ങളിൽ ശിവഭഗവാൻ കുടികൊള്ളുന്ന ശങ്കരൻകോവിൽ. ഉദ്ദേശം പതിനൊന്നാം നൂറ്റാണ്ടിൽ ഉഗ്രപാണ്ഡ്യ മഹാരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. അന്ന് പുന്നമരങ്ങൾ നിറഞ്ഞ കാടായിരുന്നു. ഒരിക്കൽ പുന്നയ്ക്ക പെറുക്കാൻ പോയ മണിക്കിരുവർ എന്ന ഒരു ശിവഭക്തൻ ഈ കാടിനുള്ളിൽ ഒരു ചിതൽപ്പുറ്റ് കാണുകയും ആ ചിതൽപ്പുറ്റിൽ ശിവനെ ദർശിക്കുകയും ചെയ്തു. വിവരം ഉഗ്രപാണ്ഡ്യ മഹാരാജാവിന്റെ അരികിലെത്തി. ഉഗ്രപാണ്ഡ്യ മഹാരാജാവ് പരിവാരങ്ങളുമായി ചെന്ന് ആ ചിതൽപ്പുറ്റ് പൊട്ടിച്ചു.അപ്പോൾ അതിനകത്ത് ശിവലിംഗം കണ്ടു. ആ ശിവലിംഗ പ്രതിഷ്ഠയാണ് ഇപ്പോഴും ശങ്കരൻകോവിലിൽ ഉള്ളത്. ഇന്നും പുന്നമരങ്ങൾ ക്ഷേത്രപരിസരങ്ങളിലുണ്ട്. ക്ഷേത്രത്തിലെ പുണ്യവൃക്ഷവും പുന്നമരമാണ്. മധുര മീനാക്ഷി ദേവീ ഭക്തനായിരുന്നു പാണ്ഡ്യ രാജാവ്.അദ്ദേഹത്തിന്റെ സ്ഥിരം മീനാക്ഷി ക്ഷേത്ര തീർത്ഥാടനം ഒരുപാടു ദിവസം നീണ്ടുനിൽക്കുന്നതും ദുർഘടമായ കാട്ട് വഴികളിലൂടെയുള്ളതും ആയിരുന്നു. പ്രായാധിക്യത്താൽ തീർത്ഥാടനം ഒഴിവാക്കാനും കൂടിയാണ് രാജാവ് ശങ്കരൻകോവിൽ നിർമിച്ചതെന്നും കരുതുന്നു.ഇതിന് പരിഹാരമായാണ് ഉമാപതിശിവം എന്ന ഉപദേശകന്റെ നിർദ്ദേശ പ്രകാരം ക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയത്. വാല്മീക നാഥൻ ചിതൽപ്പുറ്റിൽ നിന്നു ലഭിച്ച വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം പണിതപ്പോൾ സംഭവിച്ച മറ്റൊരു അദ്ഭുതമാണ്. ശിവലിംഗത്തിന്റെ ആകൃതിയിൽ വീണ്ടും വീണ്ടും പുറ്റുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത്. ഇങ്ങനെ പൊടിഞ്ഞു വീഴുന്ന ചിതൽപ്പുറ്റായിരുന്നു ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി കൊടുത്തിരുന്നത്. പിന്നീട് ചിതൽപ്പുറ്റിന്റെ തന്നെ ആകൃതിയിൽ മണ്ണു കൊണ്ട് ശിവലിംഗമുണ്ടായി. അങ്ങനെ മൺപുറ്റിന്റെ ആകൃതിയിൽ തന്നെയുള്ള വിശേഷപ്പെട്ട ഒരു ശിവലിംഗവും ശങ്കരൻകോവിലിൽ ഇപ്പോഴുണ്ട്. ചിതൽപ്പുറ്റിൽ നിന്നു പിറവിയെടുത്ത ഇവിടെയുള്ള ശിവന് ഒരു പേരുണ്ട് വാല്മീക നാഥൻ. ശങ്കരനാരായണ പ്രതിഷ്ഠയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഒരേ വിഗ്രഹത്തിന്റെ പകുതി ശിവനും പകുതി വിഷ്ണുവുമാണ്. വിഗ്രഹങ്ങൾക്ക് രണ്ടുതരം ചാർത്തും അലങ്കാരവുമാണ്.ശൈവ – വൈഷ്ണവ മന്ത്രങ്ങൾ മുറപോലെ ഉൾപ്പെടുത്തിയാണ് ഇവിടെ പൂജ നടത്തുന്നത്. ക്ഷേത്രത്തിൽ ഒരു സ്വർണ്ണ കൊടിമരമുണ്ട്. പഞ്ചലോഹങ്ങളിലുള്ള കൊടിമരങ്ങൾ വേറെയുമുണ്ട്.ഓരോ വിശേഷദിവസങ്ങൾക്കും പ്രത്യേകം പ്രത്യേകം കൊടിയേറ്റുമുണ്ട്. രാജഗോപുരത്തിന്റെ തൊട്ടടുത്ത് ഒരു കൂവളമരമുണ്ട്. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടാകും ആ കൂവളത്തിന് ഇവിടുത്തെ ശിവപൂജയ്ക്ക് ഈ മരത്തിലെ കൂവളത്തില നിർബന്ധമാണ്.
ഭാര്യ ഐശ്വര്യക്കായി അച്ഛന്റെ ഗാനം പാടി ധനുഷ് : വീഡിയോ ഏറ്റെടുത്ത് ആരാധകർ.
ഭാര്യ ഐശ്വര്യക്കായി അച്ഛൻ രജനികാന്തന്റെ ഗാനം ആലപിച്ച് നടൻ ധനുഷ്. ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. മികച്ച നടൻ എന്നതിലുപരി ഒരു മികച്ച സംഗീത സംവിധായകനും ഗായകനും ആണു ധനുഷ്. കാർത്തിക് സുബ്ബരാജിന്റെ സംവീധാനത്തിൽ പേട്ട എന്ന ചിത്രത്തിലെ ” ഇളമൈ തിരുബുതേ…. ” എന്ന ഗാനമാണ് ഭാര്യ ഐശ്വര്യക്കായി ധനുഷ് പാടിയത്.

പാടുത്തതോടൊപ്പം ഇരുവരും ഒന്നിച്ച് സ്റ്റെപ് വെക്കുന്നതും വീഡിയോയിൽ കാണാം. ഐശ്വര്യ നാണിച്ചു മുഖം തിരിക്കുകയാണോ എന്നു ആരാധകർ ചോദിക്കുന്നു.
ധനുഷ് മുമ്പു പല സിനിമങ്ങൾക്കായും സ്റ്റേജ് ഷോകളിലും പാടിയിട്ടുണ്ടെങ്കിലും ഭാര്യക്കുവേണ്ടി ഉള്ള ഈ ഗാനം വേറിട്ടതും ക്യൂട്ടും ആണ് എന്നാണ് ആരാധകർ പറയുന്നത്. മിനിറ്റുകൾ മാത്രം ഉള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈയറലായത്.
ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹം 2004 – ൽ ആയിരുന്നു. മക്കൾ യാത്ര, ലിങ്ക എന്നിവരാണ്. കർണൻ എന്ന ചിത്രത്തിന്റെ മഹാ വിജയത്തിനു ശേഷം ദ ഗ്രേ മാൻ എന്ന തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ധനുഷ് ഇപ്പോൾ
സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ
കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മറ്റന്നാൾ(മെയ് എട്ട് ) രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.
എല്ലാം മരവിപ്പിക്കാതെ സ്തംഭിപ്പിക്കാതെ സെൽഫ് ലോക്‌ഡോൺ ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ സാധിക്കാത്തതു കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. മെയ് 15 വരേ കോവിഡ് വ്യാപനം രൂക്ഷമാകും എന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി കേരളത്തിൽ കുറച്ച് നാളുകളായി ശനി ഞായർ ദിവസങ്ങളിൽ നിയന്ത്രണങ്ങളും പിന്നീട് കർശന നിയന്ത്രണങ്ങളിലേക്കും എത്തിയിരുന്നു. എന്നാൽ അത് ഫലം കാണാത്ത സാഹചര്യത്തിൽ ആണ് സമ്പൂർണ്ണ നിയ്ത്രണം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്
ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു…..പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു…..മകന് പിറന്നാളാശംസകൾ നേർന്ന് കിഷോർ സത്യ..
മകന് പിറന്നാളാശംസകൾ നേർന്ന് കിഷോർ സത്യ. മകന് കേക്ക് മുറിക്കുന്നതുൾപ്പടെയുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് സെൽഫ് ക്വാറന്റൈൻ ആയതിനാൽ പിറന്നാളിന് പങ്കെടുക്കാൻ പറ്റാത്ത വിഷമവും താരം പങ്കുവെക്കുന്നുണ്ട്.
കുറിപ്പ് വായിക്കാം:
ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു…..
പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു…..
കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്….
ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചു ഞാൻ.
യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും…. അങ്ങനെ അങ്ങനെ….
ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം…..
മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു….. ദൂരെ മാറിനിന്ന്….
മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ…..
ഈ birthday ക്ക് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്….
ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്…..
അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും…
കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു: ഇത്തവണയും ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല: ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് വിദ്യാഭ്യാസ വകുപ്പ്
ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ക്ലാസുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.
2021-2022 അധ്യന വര്‍ഷത്തിലും സാധാരണ നിലയിലേക്ക് സംസ്ഥാനത്തെ സ്കുളുകള്‍ക്ക് മടങ്ങാനാവില്ല. ജൂണ്‍ ഒന്നിന് സ്കൂളുകള്‍തുറക്കില്ലെന്ന് അനൗദ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹച്യത്തില്‍ ട്യൂഷന്‍സെന്‍ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്.
കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഓണ്‍ലൈന്‍ ക്ളാസുകളുമായി അധ്യന വര്‍ഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. പുതിയസര്‍ക്കാര്‍ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍നയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.