Home Blog Page 1436

സഹായമായി ആരുമെത്തിയില്ല, നടൻ മേള രഘു അന്തരിച്ചു

0
Spread the love

നടൻ മേള രഘു(60) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു അഭിനയ രംഗത്ത് എത്തിയത്. മുപ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2ലാണ് അവസാനമായി മേള രഘു അഭിനയിച്ചത്.

ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻ വെളി രഘു ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ സഹായവുമായി സിനിമ മേഖലയിൽ നിന്നുമുള്ളവർ എത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഏഴ് ദിവസത്തിലധികം അബോധാവസ്ഥയിൽ കിടന്നു. കഴിഞ്ഞ 16-ാം തീയതി രഘു വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മ സംഘടനയിൽ അംഗമായ രഘുവിന്റെ ചികിത്സാ സഹായത്തിനായി സംഘടനയെയോ താരങ്ങളെയോ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ സന്ദേശം പ്രചരിച്ചിരുന്നു. എന്നാൽ ആരും സഹായങ്ങൾ നൽകിയില്ലെന്നാണ് വിവരം.

കമൽഹാസനൊപ്പം അപൂർവസഹോദരങ്ങൾ എന്ന ചിത്രത്തിൽ ഒരു മുഖ്യവേഷം ചെയ്ത നടനാണ് മേള രഘു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ മേളയിൽ നായകനായിട്ടാണ് രഘു സിനിമയിലെത്തുന്നത്. സർക്കസുകാരനായ രഘു മേളയിൽ അഭിനയിച്ചതോടെ മേള രഘു എന്നറിയപ്പെടുകയായിരുന്നു. ആദ്യ സിനിമയോടെ തന്നെ പ്രശസ്തനായെങ്കിലും മേള രഘുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.

മേളയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം ദൃശ്യം 2ൽ അവസാനിച്ചപ്പോൾ ഏകദേശം 30 സിനിമകളിൽ രഘു അഭിനയിച്ചിട്ടുണ്ട്. സഞ്ചാരികൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ്വ സഹോദരങ്ങൾ , ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിൽ അദ്ദേഹം ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നാളെ​ മുതല്‍ ‘മിനി ലോക്​ഡൗണ്‍’; നിയന്ത്രണങ്ങള്‍ ഇവയാണ്, തെറ്റിച്ചാല്‍ പിടിവീഴും

0
Spread the love

തിരുവനന്തപുരം: കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്​ച മുതൽ ഞായറാഴ്​ച വരെ സംസ്ഥാനത്ത്​ ലോക്​ഡൗണിന്​ സമാനമായ കർശനനിയന്ത്രണങ്ങൾ. ഇൗ ദിവസങ്ങളിലെ രോഗവ്യാപനം വിലയിരുത്തിയശേഷം നിയന്ത്രണങ്ങൾ തുടരണമോ, അതോ ലോക്​ഡൗണിലേക്ക്​ പോകണമോ എന്ന്​ തീരുമാനിക്കും. നിയന്ത്രണങ്ങൾ കർശനമായി പാലിക്കു​െന്നന്ന്​ ഉറപ്പാക്കാൻ പൊലീസിനും നിർദേശമുണ്ട്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

പ്രധാന നിയന്ത്രണങ്ങൾ

*അവശ്യസർവിസുകൾ ഒഴികെയുള്ള എല്ലാവക്കും കർശന നിയന്ത്രണം

*ഫാർമസികൾക്കും മാധ്യമങ്ങൾക്കും പ്രവർത്തിക്കാം

  • ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇറച്ചി- മത്സ്യവിപണ സ്​റ്റാളുകൾ, കള്ളുഷാപ്പുകൾ എന്നിവക്ക്​ പ്രവർത്തിക്കാം
  • വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവിസ് കേന്ദ്രങ്ങൾ എന്നിവക്ക്​ പ്രവർത്തിക്കാം.
  • പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം.

*എല്ലാ സ്ഥാപനത്തിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ധരിക്കണം

*രാത്രി ഒമ്ബതിനുമുമ്ബ് കടകൾ അടക്കണം.

*റസ്​റ്റാറൻറുകളിലും ഭക്ഷണശാലകളിലും പാർസൽ മാത്രമേ അനുവദിക്കൂ. ഇവയും രാത്രി ഒമ്ബതിന് മുമ്ബ് അടക്കണം

*ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെ മാത്രം. ഇൻറർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം

*ദീർഘദൂര ബസ്​, ട്രെയിൻ, പൊതുഗതാഗതസംവിധാനങ്ങൾ എന്നിവ അനുവദിക്കും. യാത്രക്കാരുടെ പക്കൽ യാത്രാരേഖകൾ ഉണ്ടായിരിക്കണം

*വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. എണ്ണം ഇതിലും കുറക്കണം

*റേഷൻ കടകൾ, സിവിൽ സപ്ലൈസ്​ സ്​റ്റോറുകൾ തുറന്ന് പ്രവർത്തിക്കും

*അന്തർസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ ജോലിചെയ്യാം

*ആരാധനാലയങ്ങളിൽ പരമാവധി 50 പേർ. ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച്‌ എണ്ണം കുറക്കണം

  • സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

*സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്​ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്​ പ്രവർത്തിക്കാം

*അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം. ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസ്​ട്രേറ്റുമാർ പരിശോധന നടത്തും

*അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്ബനികൾ, വ്യവസായശാലകൾ, സംഘടനകൾ എന്നിവക്ക്​ 24 മണിക്കൂറും പ്രവർത്തിക്കാം. സാധുവായ തിരിച്ചറിയൽ രേഖ സൂക്ഷിക്കണം

*മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തും. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ-ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്​ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ സൂക്ഷിച്ച്‌​ യാത്ര ചെയ്യാം

*ടെലികോം സർവിസ്, ഇൻറർനെറ്റ് സേവന ദാതാക്കൾ, പെട്രോളിയം, എൽ.പി.ജി യൂനിറ്റുകൾ എന്നിവ അവശ്യസേവനവിഭാഗത്തിൽ ഉൾപ്പെടുത്തി​

*ഐ.ടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ടവർ മാത്രമേ ഓഫിസിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കണം

*രോഗികൾ, കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി അധികൃതർ നൽകുന്ന രേഖകൾ ഉപയോഗിച്ച്‌​ യാത്ര ചെയ്യാം

കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു ; പിണറായി സര്‍ക്കാരിന് അഭിനന്ദനം അറിയിച്ച്‌ വിവേക് ഗോപന്‍

0
Spread the love

തന്റെ ആദ്യ മത്സരത്തിലെ പരാജയത്തെ അംഗീകരിക്കുന്നതായി അറിയിച്ച്‌ നടന്‍ വിവേക് ഗോപന്‍. ചവറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു വിവേക് ഗോപന്‍. ഫേസ്ബുക്കിലൂടെയാണ് വിവേക് പ്രതികരണം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:

നന്ദി,

നമസ്കാരം. വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു.എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച ചവറയിലെ എല്ലാ വോട്ടര്‍മാരോടും കൂടെനിന്നവരോടും.. നന്ദി രേഖപെടുത്തുന്നു .നിയുക്ത ചവറ MLA ശ്രി സുജിത് വിജയന്‍പിള്ളക്കും , ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.
നിങ്ങളോടു പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും. കൂടെയുണ്ടാകും എന്നും.

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി

0
Spread the love

ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേർന്നത്.നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ

ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നലെയായിരുന്നു. എൽഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വർഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.

ഇടത് സർക്കാർ കേരളത്തിന് നൽകിയ കരുതലും സ്‌നേഹവും ജനങ്ങൾ തിരിച്ചു നല്കിയെന്നത് വ്യക്തമാണ്. ചരിത്രത്തിലാദ്യമായി ഇടത് സർക്കാർ വീണ്ടും അധികാരത്തിലിരുന്ന അപൂർവ നിമിഷം കൂടിയാണിത്.

അരികുവൽക്കരിക്കപ്പെട്ട ജനങ്ങളെ പോലും കരുതിയതും ക്ഷേമപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതും പിണറായി സർക്കാരിനുള്ള ഏറ്റവും നല്ല പ്രോഗ്രസ്സ് കാർഡായി

‘വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു’, കൃഷ്ണകുമാര്‍

0
Spread the love

നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തെത്തിയപ്പോള്‍ വന്‍ വിജയമാണ് ഇടത് പക്ഷം നേടിയത്. ബിജെപിക്ക് ഉണ്ടായിരുന്ന സിറ്റിങ് സീറ്റ് വരെ നഷ്ടപ്പെട്ട അവസ്ഥായണ്. സിറ്റിങ് സീറ്റ് ആയ നേമത്ത് ഒ രാജഗോപാലിന്റെ പിന്‍ഗാമിയായി എത്തിയ കുമ്മനം രാജശേഖരന് വിജയിക്കാനായില്ല. ബിജെപി വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് നിന്നും മത്സരിച്ച കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ഇപ്പോള്‍ തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

കൃഷ്ണകുമാറിന്റെ കുറിപ്പ്, നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി.. ലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.

ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെയാണ്, ഇപ്പോള്‍ എന്നെ ഏറ്റവും ആവശ്യമുള്ളത് അവര്‍ക്കാണ്

0
Spread the love

ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളായ ഡിംപൽ ഭാലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. ഡൽഹിയിൽ വച്ചായിരുന്നു സത്യവീർ സിങ് ഭാലിന്റെ അന്ത്യം. പനിബാധിച്ചായിരുന്നു മരണം. ഇപ്പോളിതാ ബി​ഗ് ബോസിൽ നിന്നും പോയതിനുശേഷമുള്ള ആദ്യ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തങ്ങളുടെ വേദനയിൽ പ്രാർഥനയുമായി ഒപ്പം നിന്നവരോടുള്ള നന്ദി അറിയിക്കുകയാണ് വീഡിയോയിൽ ഡിംപൽ. ഇപ്പോൾ, ഞാൻ എൻറെ കുടുംബത്തോടൊപ്പമാണ്. പക്ഷേ ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാർഥനകൾക്കും നിങ്ങൾ ഓരോരുത്തരോടും ഞാൻ നന്ദി അറിയിച്ചേ തീരൂ” എന്ന ക്യാപ്‍ഷനൊപ്പമാണ് വീഡിയോ ഷെയർ ചെയ്തത്

വാക്കുകൾ, നമസ്‍കാരം, ഹലോ. ഇത്രയും ദിവസം ഞാൻ എൻറെ സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ എൻറെ ആവശ്യം അവർക്കാണ്. ഞങ്ങൾക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോർട്ട് ആണ് ഏറ്റവും കൂടുതൽ ആവശ്യം വന്നിരിക്കുന്നത് എന്നു ഞാൻ ചിന്തിച്ചു. പക്ഷേ അതേസമയം എൻറെ കണ്ണീരൊപ്പിയ ഓരോ കുടുംബങ്ങൾക്കും, ഓരോ കുടുംബവും എന്നു ഞാൻ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങൾ തന്ന ആ വാക്കുകൾ ഞാൻ വായിച്ചിരുന്നു. എനിക്കും എൻറെ അച്ഛനും എൻറെ കുടുംബത്തിനും നിങ്ങൾ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാൻ ഈ നിമിഷം ഓർക്കുന്നത്. എല്ലാവർക്കും എൻറെയും കുടുംബത്തിൻറെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാർഥനയും നൽകിയതിന്.   View this post on Instagram  

A post shared by Dimpal Bhal (@dimpalbhal)

കൊവിഡ്; ബോളിവുഡ് നടന്‍ ബിക്രംജീത്ത് അന്തരിച്ചു

0
Spread the love

ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നായിരുന്നു താരത്തിന്റെ അന്ത്യം.

ആര്‍മി ഓഫിസറായി റിട്ടയര്‍ചെയ്ത ബിക്രംജീത്ത് പ്രമുഖ ടെലിവിഷന്‍ ഷോകളിലൂടേയും സിനിമകളിലൂടെയുമാണ് ശ്രദ്ധേയനാകുന്നത്. ബിക്രംജീത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് നിരവധിപേരാണ് ബിക്രംജീത്തിന് അനുശോചനം അറിയിച്ചത്. കൊവിഡ് മൂലം മേജര്‍ ബിക്രംജീത്ത് അന്തരിച്ചെന്ന വാര്‍ത്ത വലിയ ദുഃഖം ഉളവാക്കിയെന്നാണ് സംവിധായകന്‍ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തത്. നടന്‍ രോഹിത് ബോസ് റോയ്, സംവിധായകന്‍ വിക്രം ബട്ട് ഉള്‍പ്പടെ നിരവധി പേരാണ് അനുശോചനം അറിയിച്ചത്.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തന്‍ ധന്‍ പായോ’, ‘2 സ്റ്റേറ്റ്‌സ്’ തുടങ്ങിയ സിനിമകളില്‍ തന്റെ അഭിനയ മികവ് തെളിയിച്ചു

വിശപ്പ് എന്തെന്നും അതിന്റെ വിലയും മനസ്സിലാക്കട്ടെ, മകനെക്കുറിച്ച് നിര്‍മല്‍ പാലാഴി

0
Spread the love

മകന്‍ റമദാന്‍ വ്രതം പിടിച്ചതിന്റെ അനുഭവം പങ്കുവെച്ച്‌ നടന്‍ നിര്‍മല്‍ പാലാഴി. ഫേസ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്പെടുക്കാൻ ആഗ്രഹം തോന്നിയതോടെയാണ് മകന്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മല്‍ കുറിച്ചു. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ, സന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്ബ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ. ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.

മിമിക്രി രംഗത്ത് നിന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന നടനാണ് നിര്‍മല്‍ പാലാഴി. വളരെ കുറച്ച്‌ വേഷങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. കോഴിക്കോട് ജില്ലയിലെ പാലാഴി ആണ് സ്വദേശം. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിങ്ങല്ലൂരില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലെമ്പാടും നിരവധി സ്‌റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മഴവില്‍ മനോരമ ചാനലിലെ കോമഡി എക്‌സ്പ്രസ് എന്ന പരിപാടിയിലൂടെയാണ് പ്രശസ്തനായത്. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ക്യാപ്റ്റന്‍, ലവകുശ, ലീല, സുഖമാണോ ദാവീദേ, ഖലീഫ, ആഭാസം, വെള്ളം, യുവം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഞാനെന്റെ ജീവിതം വീണ്ടെടുത്തു; വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്

0
Spread the love

മംമ്ത മോഹന്‍ദാസിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടുന്നു. വ്യത്യസ്ത കോസ്റ്റ്യൂമിലും ബാക്ഗ്രൗണ്ടിലുമുളളതാണ് ചിത്രങ്ങള്‍. സെലിബ്രിറ്റി ഫോട്ടോഗ്രാഫ‍ര്‍ അരുണ്‍ മാത്യുവാണ് മംമ്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

പോരാളിയെ ഓര്‍മിപ്പിക്കും വിധം കുതിരപ്പുറത്തേറിയിരിക്കുന്ന മംമ്തയെയും ചിത്രങ്ങളില്‍ കാണാം. ലെന, ഗൗതമി നായര്‍, സയനോര അടക്കം നിരവധി പേര്‍ മംമ്തയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് കയ്യടിച്ചിട്ടുണ്ട്.

മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ല, പാര്‍ട്ടിയുടെ കൂടെ തന്നെ കാണുമെന്ന് കൃഷ്‌ണകുമാര്‍

0
Spread the love

തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബിജെപിയോടൊപ്പം തന്നെയുണ്ടാവുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃ‌ഷ്‌ണകുമാര്‍.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എന്റെ ഉദ്ദേശം ഇവിടെ നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. മുന്‍പ് ബിജെപിയിലേക്ക് വന്ന സെലിബ്രിറ്റികള്‍ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച്‌ ബിജെപിയില്‍ വന്നവരാണ്, ഞാന്‍ ആദ്യമെ തന്നെ ബിജെപി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.

ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും അവരെ വോട്ട് ബാങ്കായി മാത്രമാണ് പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെന്ന് മനസിലായിട്ടുണ്ട്. ഇത് തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.റിസൈന്‍ മോദി ഹാഷ് ടാ​ഗ് ട്രെന്റിങ്ങാകുന്നതില്‍ കാര്യമില്ല. സമരങ്ങള്‍ എല്ലാം പൊളിഞ്ഞതുകൊണ്ടാണ് ഈ ഹാഷ് ടാ​ഗ് ഇപ്പോള്‍ വരുന്നതെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts