Home Blog Page 1546

18 വയസ്സിനു മുകളില്‍ ഏവര്‍ക്കും സൗജന്യ വാക്‌സിന്‍ നാളെ മുതല്‍; മുന്‍കൂര്‍ രജിസ്‌ട്രേഷനും വേണ്ട

0
Spread the love

18 വയസ്സിനു മുകളില്‍ ഏവര്‍ക്കും സൗജന്യ വാക്‌സിന്‍ നാളെ മുതല്‍; മുന്‍കൂര്‍ രജിസ്‌ട്രേഷനും വേണ്ട

ന്യൂഡല്‍ഹി: 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ജൂണ്‍ 7ാം തിയ്യതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല.
വാക്‌സന്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സൗജന്യമായി നല്‍കും.

ജനുവരി 16ാം തിയ്യതിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സന്‍ വിതരണം ആരംഭിച്ചത്. കമ്പനികളില്‍ നിന്ന് 100 ശതമാനം വാക്‌സിനും വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്കു നല്‍കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്.

ആദ്യം 60 വയസ്സിനു മുകളിലുളളവരെയും പിന്നീട് 45 വയസ്സിനു മുകളിലുള്ളവരെയും മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്നും ശേഷിക്കുന്നത് സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് പണം കൊടുത്ത് വാങ്ങണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ക്ക് അതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലും ചെറിയ ആശുപത്രികള്‍ പ്രത്യേകിച്ച്‌ ഗ്രാമീണ മേഖലയിലുളള ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭ്യത പ്രശ്‌നമാവുകയും ചെയ്‌ത സാഹചര്യത്തില്‍ പൊതുസമൂഹവും കോടതിയും ഇടപെട്ടതോടെയാണ് കേന്ദ്രം നിര്‍ദേശങ്ങള്‍ പുനപ്പരിശോധിച്ചത്.

പുതിയ തീരുമാനമനുസരിച്ച്‌ കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഏത് സര്‍ക്കാര്‍, സ്വകാര്യ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ആര്‍ക്കും വാക്‌സിന്‍ ലഭിക്കും. കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ വാങ്ങുന്ന പദ്ധതിയും വലിയ പരാജയമായിരുന്നു. ഇന്റര്‍നെറ്റ് ലഭ്യതയും അതുണ്ടെങ്കില്‍ തന്നെ സ്ലോട്ട് ലഭ്യമല്ലാത്തതും പ്രശ്‌നമായി മാറിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,19,61,374 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,060 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 554 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1497, എറണാകുളം 1432, കൊല്ലം 1214, മലപ്പുറം 1140, തൃശൂര്‍ 1102, പാലക്കാട് 703, കോഴിക്കോട് 971, ആലപ്പുഴ 624, കോട്ടയം 578, കണ്ണൂര്‍ 435, കാസര്‍ഗോഡ് 463, ഇടുക്കി 423, പത്തനംതിട്ട 226, വയനാട് 174 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 9, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പാലക്കാട് 5, കൊല്ലം 4, പത്തനംതിട്ട 3, കോട്ടയം, എറണാകുളം 2 വീതം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,459 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1877, കൊല്ലം 805, പത്തനംതിട്ട 517, ആലപ്പുഴ 844, കോട്ടയം 215, ഇടുക്കി 435, എറണാകുളം 1186, തൃശൂര്‍ 1251, പാലക്കാട് 972, മലപ്പുറം 1520, കോഴിക്കോട് 1240, വയനാട് 272, കണ്ണൂര്‍ 892, കാസര്‍ഗോഡ് 433 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,05,936 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,90,958 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,48,037 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,131 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,906 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

കേരളത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയെ ഒന്നാം സ്ഥാനത്തിന്റെ മികവിലേക്ക് നയിച്ച മനുഷ്യൻ സൈക്കിളിൽ നീങ്ങുന്ന കാഴ്ച

0
Spread the love

ദിവസങ്ങൾക്ക് മുൻപ് വരെ
കേരളത്തിന്റെ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു
പ്രൊഫ സി.രവീന്ദ്രനാഥ്,
SFI അരണാട്ടുകരയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിനു ശേഷം വീട്ടിലേക്ക്
മടങ്ങുന്നതാണ് ….

ഇയാളെ നോക്കൂ,
കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയിൽ നിന്ന്,
MLA പദവിയിൽ നിന്ന്
വീട്ടിലെത്തുമ്പോൾ
ഒരു വസ്ത്രം മാറിയ ലാഘവത്തോടെ അയാൾ
അയാളിലേക്ക് ഇറങ്ങുകയാണ് ….
കേരളത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയെ ഒന്നാം സ്ഥാനത്തിന്റെ മികവിലേക്ക് നയിച്ച മനുഷ്യൻ
സൈക്കിളിൽ നീങ്ങുന്ന കാഴ്ച …
ദിവസങ്ങൾക്ക് മുൻപ് വരെ കേരളത്തിലെ മന്ത്രിയായിരുന്നൊരാൾ ….

രാഹുൽ ഗാന്ധിക്ക് ഇന്ന് 51 വയസ്സ്

0
Spread the love

രാഹുൽ ഗാന്ധിക്ക് ഇന്ന് 51 വയസ്സ്

1970 ജൂൺ 19- നു ഡൽഹിയിലാണ് രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തവനായി രാഹുലിന്റെ ജനനം.രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി, മുത്തശ്ശി ഇന്ദിരാഗാന്ധി, മുതുമുത്തശ്ശൻ ജവഹർലാൽ നെഹ്രു എന്നിവരെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന ഫിറോസ് ഗാന്ധി ഗുജറാത്തിൽ നിന്നുള്ള ഒരു പാർസി വംശജനായിരുന്നു. പ്രിയങ്കാ ഗാന്ധി ഇളയ സഹോദരിയും റോബർട്ട് വാധ്ര സഹോദരി ഭർത്താവുമാണ്.

1981 മുതൽ 1983 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ പ്രവേശനം നേടുന്നതിനുമുമ്പ് രാഹുൽ ഗാന്ധി ഡൽഹി സെന്റ് കൊളംബ സ്കൂളിൽ ചേർന്നു.അതേസമയം, പിതാവ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 1984 ഒക്ടോബർ 31 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായിത്തീരുകയും ചെയ്തു. സിഖ് തീവ്രവാദികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ കുടുംബം നേരിട്ട സുരക്ഷാ ഭീഷണികളെത്തുടർന്ന് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കയും പിന്നീട് ഭവനത്തിലിരുന്ന് സ്‌കൂൾ വിദ്യാഭ്യാസം നേടിയത്.

ബിരുദ പഠനത്തിനുമുന്നോടിയായി 1989 ൽ ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്ന രാഹുൽ ഗാന്ധി ഒന്നാം വർഷ പരീക്ഷ പൂർത്തിയാക്കിയ ശേഷം ഹാർവാർഡ് സർവകലാശാലയിലേക്ക് മാറി.1991 ലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പിതാവ് രാജീവ് ഗാന്ധിയെ തമിഴ് പുലികൾ (എൽടിടിഇ) കൊലപ്പെടുത്തിയ ശേഷം, സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിലെ ഫ്ലോറിഡയിലെ റോളിൻസ് കോളേജിലേക്ക് അദ്ദേഹം മാറുകയും അവിടെനിന്ന് ബി.എ. ബിരുദം നേടുകയും ചെയ്തു.റോളിൻസ് കോളജിലെ അദ്ദേഹത്തിന്റെ കാലത്ത് റൗൾ വിൻസി എന്ന ഓമനപ്പേര് സ്വീകരിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം സർവകലാശാലാ ഉദ്യോഗസ്ഥർക്കും സുരക്ഷാ ഏജൻസികൾക്കും മാത്രമേ അറിയാമായിരുന്നുള്ളു.തുടർപഠനത്തിലൂടെ അദ്ദേഹം 1995 ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഒരു എംഫിൽ നേടി.

2004 മുതൽ ലോക്‌സഭാ അംഗമായ ഇദ്ദേഹം 2019 വരെ അമേഥി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019 മുതൽ വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2017 ഡിസംബറിൽ കോൺഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുൽ ഏറ്റെടുത്തു. 2019 തിൽ ലോകസഭ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാജിവെച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ട്രസ്റ്റിയായി അദ്ദേഹം തുടരുന്നു.

കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും

0
Spread the love

വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചു; കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും

കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.

വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ ത്തിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പൊലീസ് കാവലില്‍ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കുന്നത്. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.

മോഹനന്‍ വൈദ്യരെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
Spread the love

മോഹനന്‍ വൈദ്യരെ തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ കാലടിയുള്ള ബന്ധു വീട്ടില്‍ മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണ് മരിച്ച നിലയില്‍. വിശ്വാസത്തിലൂന്നിയ സമാന്തര ചികിൽസാ മാർഗങ്ങളുടെ പ്രചാരകനായിരുന്ന മോഹനൻ വൈദ്യരെ ശനിയാഴ്‌ച വൈകിട്ട് എട്ട് മണിയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. അശാസ്‌ത്രീയവും അടിസ്‌ഥാന തെളിവുകൾ പോലും നിരത്താനും കഴിയാത്ത ചികിൽസാ സമ്പ്രദായത്തിലുടെയും തുടർന്നുള്ള വിവാദങ്ങളിലൂടെയും മറ്റും പ്രസിദ്ധനായ മോഹനൻ വൈദ്യർ എന്ന മോഹനൻ നായർ തന്റെ മകനൊപ്പം രണ്ട് ദിവസമായി മൃതദേഹം കണ്ടെത്തിയ ബന്ധുവീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാവിലെയോടെ മോഹനന്‍ വൈദ്യര്‍ക്ക് പനിയും ശ്വാസ തടസവും ഉണ്ടായിരുന്നുവെന്നും തുടർന്നാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ രാവിലെയോടെ മാത്രമേ ലഭിക്കു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. ആധുനിക ചികിൽസക്കെതിരെ മോഹനൻ വൈദ്യർ നടത്തിയ പ്രസ്‌താവനകൾ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. കോവിഡ് രോഗബാധക്ക്‌ അനധികൃത ചികിൽസ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നര വയസുണ്ടായിരുന്ന കുട്ടിയെ അശാസ്‌ത്രീയ ചികിൽസ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ പരാതിയെതുടർന്ന് വൈദ്യർക്കെതിരേ മാരാരിക്കുളം പോലീസ് നരഹത്യക്ക്‌ കേസെടുത്തിരുന്നു.

കേരളത്തിലുണ്ടായ നിപ്പ ഉൾപ്പടെയുള്ള ഒട്ടുമിക്ക രോഗങ്ങൾക്ക് എതിരെയും ഇദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നു. അർബുദം സ്വയംഭോഗം കൊണ്ട് ഉണ്ടായതാണ് എന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. കോവിഡ്, ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങളിലും തികഞ്ഞ അശാസ്‌ത്രീയ വിവരങ്ങളിലൂടെ ഒരുപറ്റം ജനതയെ തെറ്റിദ്ധരിപ്പിക്കാനും കൂടെ നിറുത്താനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. നിരവധി ആരാധകരുള്ളപ്പോൾ തന്നെ മോഹനൻ വൈദ്യർക്ക് വൈദ്യർക്ക് അനേകം വിമർശകരും ഉണ്ടായിരുന്നു.

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി (സിഇയു) ഓപ്പൺ സൊസൈറ്റി സമ്മാനം കേരള മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്

0
Spread the love

2021 ലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി (സിഇയു) ഓപ്പൺ സൊസൈറ്റി സമ്മാനം കേരള മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നൽകി. സിഇയു പ്രസിഡന്റും റെക്ടറുമായ മൈക്കൽ ഇഗ്നാത്തിഫ് പറഞ്ഞു, “ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ പൊതുജനാരോഗ്യ മന്ത്രി എന്ന നിലയിൽ, കോവിഡ് -19 പാൻഡെമിക് സമയത്ത്, കെ കെ ഷൈലജ ടീച്ചർക്ക് ലോകത്തിന് മുന്നിൽ നേതൃത്വം, കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യം ഫലപ്രദമായ ആശയവിനിമയത്തിലൂടെ ജീവൻ രക്ഷിക്കാൻ കഴിഞു. ”
സർവകലാശാലയുടെ ബിരുദദിനത്തിലെ ഒരു ഓൺലൈൻ സെഷനിലാണ് അവാർഡ് പ്രഖ്യാപിച്ചത്. സ്വീകാര്യ പ്രസംഗത്തിൽ കെ കെ ഷൈലജടീച്ചർ പറഞ്ഞു, “ഓപ്പൺ സൊസൈറ്റി സമ്മാനം നൽകിയതിന് സിഇയുവിന് എന്റെ നന്ദിയർപ്പിക്കുന്നു. മുമ്പത്തെ വിശിഷ്ട ബഹുമതി നേടിയവരോടൊപ്പം സ്ഥാനം പിടിക്കാൻ ഞാൻ ശരിക്കും വിനീതനും ബഹുമാനിക്കപ്പെടുന്നവനുമാണ്, അവരെല്ലാം സമൂഹത്തിന് സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. ”

സിഇയു ഓപ്പൺ സൊസൈറ്റി സമ്മാനത്തിന്റെ മുൻ ഓണററിയിൽ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് ഉൾപ്പെടുന്നു; 2015 സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവ് സ്വെറ്റ്‌ലാന അലക്സിവിച്ച്; ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറൽ കോഫി അന്നൻ; ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് വാക്ലാവ് ഹവേൽ; എന്നിവർ ഉൾപ്പെടുന്നു. 1994 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. തത്ത്വചിന്തകനായ സർ കാൾ പോപ്പറിനാണ് ഇത് ആദ്യമായി ലഭിച്ചത്.

“കേരളത്തിൽ പകർച്ചവ്യാധിയെ നേരിടാനുള്ള ഒരു തന്ത്രം ഞങ്ങൾ തീരുമാനിച്ചപ്പോൾ, ജനങ്ങളോട് സർക്കാരിന്റെ പ്രതിബദ്ധതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിലും സിവിൽ സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെയും ഇത് കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. . കേരളത്തിലെ കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലെ പ്രധാന ആകർഷണമാണ് ടീം വർക്കും യോജിപ്പും. ദയയിലും സഹാനുഭൂതിയിലും നിന്ന് തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നിരവധി ആളുകൾ മുൻ‌നിരകളിൽ പ്രവർത്തിച്ചതായി തന്റെ പ്രസംഗത്തിൽ ഷൈലജ ടീച്ചർ പറഞ്ഞു.

“ഭാവിയിൽ മറ്റ് പ്രതിസന്ധികളോട് ഫലപ്രദമായി പ്രതികരിക്കാനുള്ള തയ്യാറെടുപ്പിനായി സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ വ്യവസ്ഥയുടെ ശേഷിയും ഊർജ്ജസ്വലതയും വ്യവസ്ഥാപിതമായി വർദ്ധിപ്പിക്കുന്നതിനുള്ള സമീപനം സംസ്ഥാനം സ്വീകരിച്ചു.

സമയബന്ധിതമായ ഇടപെടലുകൾ സംസ്ഥാനത്ത് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചതായും അവർ പ്രസംഗത്തിൽ പറഞ്ഞു. പഠനം തുടർച്ചയായ പ്രക്രിയയായതിനാൽ ജിജ്ഞാസയോടെ തുടരാനും അറിവ് മറ്റുള്ളവരുമായി പങ്കിടാനും അവർ ബിരുദ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. “നമ്മൾ കൂടുതൽ കൂടുതൽ അസ്ഥിരവും പ്രവചനാതീതവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്, അവിടെ നേതാക്കൾ ആഗോള വെല്ലുവിളികളിലേക്ക് ഉയരുകയും തുല്യമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പുതിയ സൃഷ്ടിപരമായ പരിഹാരങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും വേണം,” അവർ പറഞ്ഞു.

കേരളത്തിലെ എൽ‌ഡി‌എഫ് സർക്കാരിന്റെ 2016-2021 കാലാവധിക്ക് ശേഷം മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് കെ കെ ശൈലജ വീണ്ടും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റെക്കോർഡ് വിജയ മാർജിനിൽ 60,000 ത്തിലധികം വോട്ടുകൾ നേടി. നിലവിലെ എൽ‌ഡി‌എഫ് സർക്കാരിൽ മന്ത്രിസഭാ സ്ഥാനമൊന്നുമില്ലാതെ സിപിഐ എം പാർട്ടി വിപ്പായി നിയമിക്കപ്പെട്ടു.

2020 ജൂണിൽ ഷൈലജയെ ഐക്യരാഷ്ട്രസഭ ബഹുമാനിക്കുകയും ഐക്യരാഷ്ട്ര പൊതുസേവന ദിനത്തിൽ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തു. രാജ്യത്ത് നിന്നുള്ള ഏക പ്രഭാഷകയായിരുന്നു അവർ.

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,639 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1624, എറണാകുളം 1512, തൃശൂര്‍ 1404, മലപ്പുറം 1248, കൊല്ലം 1123, പാലക്കാട് 636, കോഴിക്കോട് 795, ആലപ്പുഴ 791, കോട്ടയം 624, കണ്ണൂര്‍ 463, കാസര്‍ഗോഡ് 479, പത്തനംതിട്ട 422, ഇടുക്കി 308, വയനാട് 210 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട, എറണാകുളം 6 വീതം, പാലക്കാട്, വയനാട് 4 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1659, കൊല്ലം 1398, പത്തനംതിട്ട 541, ആലപ്പുഴ 1376, കോട്ടയം 552, ഇടുക്കി 533, എറണാകുളം 1010, തൃശൂര്‍ 935, പാലക്കാട് 1236, മലപ്പുറം 1560, കോഴിക്കോട് 1232, വയനാട് 239, കണ്ണൂര്‍ 341, കാസര്‍ഗോഡ് 533 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,78,499 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,621 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,754 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,867 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

പിണറായിയെ ചവിട്ടിയിട്ടെന്ന് പറഞ്ഞിട്ടില്ല‌; മുഖ്യമന്ത്രിയ്ക്കു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ

0
Spread the love

പിണറായിയെ ചവിട്ടിയിട്ടെന്ന് പറഞ്ഞിട്ടില്ല‌; മുഖ്യമന്ത്രിയ്ക്കു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ

തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് അതേപടി മറുപടിയില്ലെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. പിആര്‍ ഏജന്‍സിയുടെ പിടിയില്‍ നിന്ന് പുറത്തുവന്ന വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ് കണ്ടത്. അതേപടി തിരിച്ചു മറുപടി പറയാനില്ല. പിണറായിയെ ചവിട്ടിയിട്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല‌. ഇത്രയും സംസ്കാരഹീനമായ പ്രതികരണം ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇതാദ്യമായിട്ടാണ്. പിണറായിയുടെ നിലവാരത്തിലേക്ക് താഴാൻ കഴിയില്ല.

ഒരു സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ എഴുതിവായിക്കണോ ? പിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണ്. അങ്ങനെയുണ്ടെങ്കിൽ ആദ്യം പറയേണ്ടത് പൊലീസിനോടാണ്. എന്തുകൊണ്ട് പൊലീസിനോട് അന്നേ പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഡോളര്‍ കടത്ത് നടന്നതെന്ന് ജനങ്ങള്‍ക്കറിയാം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞയാളാണ് പിണറായി. എങ്ങനെ ഇത് പറയാൻ സാധിച്ചു. കള്ളവാര്‍ത്ത പ്രചരിപ്പിക്കാന്‍ അപാര തൊലിക്കട്ടി വേണം. പിണറായി വെടിയുണ്ട കൊണ്ടുനടന്നത് പുഴുങ്ങിത്തിന്നാനാണോ? തോക്കുള്ള പിണറായിയാണോ മാഫിയ, തോക്കില്ലാത്ത ഞാനാണോ മാഫിയ?.

നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കണം. ചീഞ്ഞളിഞ്ഞ, വിദ്വേഷമുള്ള മനസല്ല, തുറന്ന മനസാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. തന്നെ അര്‍ധനഗ്നനാക്കി ഓടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞതും നുണയെന്ന് സുധാകരന്‍.

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും.

0
Spread the love

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും.ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.

തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ (COWIN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇപ്പോള്‍, വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts