Home Blog Page 1547

യാത്രാ നിരക്ക് കൂട്ടണം; ഇല്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസുടമകൾ

0
Spread the love

യാത്രാ നിരക്ക് കൂട്ടണം; ഇല്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസുടമകൾ

യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രം സമരമെന്നാണ് ബസുടമകളുടെ നിലപാട്.

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് ഇന്ന് വീണ്ടും തുടങ്ങിയിരുന്നു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം റജിസ്ട്രേഷന്‍ നമ്പറിനെ ഒറ്റ, ഇരട്ട അക്കനമ്പറായി തിരിച്ചാണ് സര്‍വീസ് നടത്തുന്നത്. അതേസമയം നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകളുടെയും തൊഴിലാളികളുടെയും വാദം.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം 6 -8 ആഴ്ചക്കകമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി.

0
Spread the love

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത 6-8 ആഴ്ചകൾക്കകം ഉണ്ടാകുമെന്നും, ഇതൊഴിവാക്കാൻ സാധിക്കില്ലെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗൗലേറിയ.

AIIMS chief warns of third wave of Covid in the country

ആഴ്ചകൾ നീണ്ട അടച്ചിടലിനൊടുവിൽ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ അൺലോക്ക് ആരംഭിച്ചെങ്കിലും നിലനിൽക്കുന്ന കോവിഡ് സ്ഥിതി കണക്കിലെടുക്കാതെയുള്ള പെരുമാറ്റ രീതിയാണ് ജനങ്ങളിൽ കാണുന്നത്. കോവിഡിന്റെ ഒന്ന് രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല.ആൾക്കൂട്ടങ്ങളുണ്ടാകുന്നു, ജനങ്ങൾ ഒത്തുചേർന്നു.ദേശീയ എണ്ണം ഉയരാൻ സമയമെടുക്കും എങ്കിലും ആറു മുതൽ എട്ടുവരെ ആഴ്ചകൾക്കുള്ളിൽ മൂന്നാംതരം രാജ്യത്ത് ആരംഭിക്കുമെന്നും ഗുലേറിയ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

രാജ്യത്തെ രണ്ടാം തരംഗം മെഡിക്കൽ സൗകര്യങ്ങളുടെയും, ഉപകരണങ്ങളുടെയും ലഭ്യതയിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. കോവിഡിന്റെ മൂന്നാംതരംഗത്തിൽ ജനങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നും, ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നും ഗുലേറിയ വ്യക്തമാക്കി. പ്രധിദിന കോവിഡ് കണക്ക് കുറഞ്ഞുവരുന്നതിനിടെയാണ് മൂന്നാം തരംഗ മുന്നറിയിപ്പ്. എന്നാൽ, സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.

വ്യാജ അക്കൗണ്ടുകൾ വഴി പ്രവാസികളുടെ പണം തട്ടൽ; ജാഗ്രതാ നിർദേശവുമായി അധികൃതർ.

0
Spread the love

ദുബായ് : വ്യാജ അക്കൗണ്ട് വഴി പ്രവാസികളുടെ പണം കവരുന്ന തട്ടിപ്പ് സംഘത്തിനെതിരെ ജാഗ്രത നിർദേശവുമായി അധികൃതർ.

Extortion of expatriate money through fake accounts; Authorities with vigilance order.

വ്യക്തികളുടെ പഴയ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകമാണ്.കേരളത്തിൽ വ്യാപകമായ തട്ടിപ്പ് ഇപ്പോൾ പ്രവാസ ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണ്. പല പ്രവാസികളുടെയും പേരിൽ ഇങ്ങനെ വ്യാജ അക്കൗണ്ടുകളിലൂടെ സഹായ അഭ്യർത്ഥനയും നടന്നിട്ടുണ്ട്. ഇപ്പോൾ നാട്ടിൽ ആണെന്ന് ഗൾഫിലേക്ക് മടങ്ങാൻ പണം വേണമെന്നും,ജൂൺ 25ന് ദുബായിലേക്ക് പോകേണ്ടതാണെന്നും സന്ദേശം അയക്കുന്നവരുണ്ട്.എന്നാൽ ഇപ്പോൾ ദുബായിലേക് വിമാന സർവീസ് ഇല്ലാത്ത സാഹചര്യത്തിൽ ഈ സന്ദേശത്തിൽ സംശയം തോന്നിയതാണ് ചിലരെ തട്ടിപ്പിൽ നിന്ന് രക്ഷിച്ചത്.
തുടർന്ന്, അവർ യഥാർത്ഥ ഫോൺ നമ്പർ ഉടമകളെ നേരിൽ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വിവരം പുറത്തുവന്നത്.

കോവിഡ് കാലത്താണ് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതെന്ന് ഇൻറർപോൾ അടക്കമുള്ള ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.92 രാജ്യങ്ങളിലായി വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഓപ്പറേഷൻ പാജിയ 14 എന്ന പേരിൽ നടന്ന അന്വേഷണത്തിൽ 1,13,020 വ്യാജ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള വെബ് ലിങ്കുകളാണ് നശിപ്പിച്ചത്. ഓപ്പറേഷൻ പാജിയക്ക് ശേഷം ഇത്രയധികം തട്ടിപ്പുകൾ കണ്ടെത്തുന്നതും ഇതാദ്യമായാണെന്ന് അവർ വ്യക്തമാക്കുന്നു.ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘമാണ് കേരളത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തുന്നതെന്നാണ് കോട്ടയം സൈബർ സെൽ സിഐ ബിനോജ് പറയുന്നത്. ഇപ്പോൾ പ്രവാസ ലോകത്തേക്ക് കടന്ന തട്ടിപ്പിന് പിന്നിലും ഇവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്കിൽ ഫോൺനമ്പർ നൽകിയവരാണ് ഇവരുടെ തട്ടിപ്പിന് ഇരകളാകുന്നത്. തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് പോലീസും മുന്നറിയിപ്പു നൽകി.

മരം കൊള്ള; വനം വിജിലൻസ് റിപ്പോർട്ട് മടക്കി മന്ത്രി.

0
Spread the love

കോഴിക്കോട് :നിഗമനങ്ങൾ ഇല്ലാതെയും ഉത്തരവാദികളെ കണ്ടെത്താതെയും മരം കൊള്ളക്കേസിൽ വനം വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി മന്ത്രി എ.കെ.ശശീന്ദ്രൻ. സമർപ്പിച്ച റിപ്പോർട്ടിലുള്ളത് കുറേ കണക്കുകൾ മാത്രം.

Wood robbery; Minister returns forest vigilance report

ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച പിഴവുകൾ വ്യക്തമാക്കിയും, കുറ്റക്കാരയ ഉദ്യോഗസ്ഥരുടെ പട്ടിക ഉൾപ്പെടുത്തിയുള്ള സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്രി. വിജിലൻസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വയനാട്- 101, തൃശ്ശൂർ- 500, എറണാകുളം -600, ഇടുക്കി- 600 എന്നീ തോതിൽ മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ലാൻഡ് അസൈൻമെന്റ്,ലാൻഡ് ട്രൈബ്യൂണൽ പട്ടയ ഭൂമികളിൽ നിന്നാണ് മരങ്ങൾ പോയിട്ടുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. വന ഭൂമിയിൽ നിന്ന് മരം പോയതായി സൂചനകളൊന്നുമില്ല.തൃശ്ശൂർ മച്ചാട് റേഞ്ചിൽ വ്യാപകമായി മര കുറ്റികൾ കത്തിച്ചിട്ടുണ്ടെങ്കിലും,ഇതിനു പിന്നിൽ ആരെന്ന സൂചനകളൊന്നും ഇല്ല.

അതിനാൽ,റിപ്പോർട്ട് തൃപ്തികരമല്ലെന്നും സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നുമായിരുന്നു മന്ത്രിയുടെ നിർദ്ദേശം. വയനാട്ടിലെ മരംമുറി കേസ് ഫെബ്രുവരിയിൽ കണ്ടെത്തിയപ്പോൾ തന്നെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അട്ടിമറി ശ്രമവും പുറത്തുവന്നിരുന്നു.ഇതുസംബന്ധിച്ച് കൺസർവേറ്ററും,റേഞ്ച് ഓഫീസറും, ഫോറസ്റ്ററും ഉൾപ്പെടെ വലിയ വിഭാഗം അട്ടിമറിയിൽ പങ്കാളികളാണെന്നും വ്യക്തമായിയിരുന്നു.എന്നാൽ ഇത്തരത്തിലുള്ള കണ്ടെത്തലുകളിലേക്കൊന്നും കടക്കാതെയുള്ള റിപ്പോർട്ടായിരുന്നു വനംവകുപ്പിന്റേത്.22 നകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്രി.

ഇന്ന് വായനാ ദിനം

0
Spread the love

പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.


1909 മാര്‍ച്ച് ഒന്നിന് ചങ്ങനാശ്ശേരിയ്ക്ക് അടുത്തുള്ള നീലംപേരൂരില്‍ ആയിരുന്നു പണിക്കരുടെ ജനനം. അച്ഛന്‍ പുതുവായില്‍ നാരായണപ്പണിക്കര്‍, അമ്മ ജാനകിയമ്മ. ചെറുപ്പത്തിലേ വായനയ്ക്കായി ഉഴിഞ്ഞ് വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു, വളര്‍ന്ന അദ്ദേഹം വീടുകള്‍ തോറും കയറി ഇറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോള്‍ വയസ്സ് 17തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് പിന്നീട് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്.

പഠനത്തിന് ശേഷം നീലംപേരൂരിലെ തന്നെ മിഡില്‍ സ്ക്കൂളില്‍ അധ്യാപകനായി. 1945ല്‍ 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തക സമ്മേളനവും അദ്ദേഹം വിളിച്ച് കൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. ഇതിനിടെ സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങി പണിക്കര്‍ മുഴുവന്‍ സമയ ഗ്രന്ഥശാല പ്രവര്‍ത്തകനായി. ”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയുടെ മുന്‍ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു.
മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാലാസംഘത്തിന്റെ സെക്രട്ടിയായി പി എന്‍ പണിക്കര്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഇത് ഏറ്റെടുത്തതോടെയാണ് പിഎന്‍ പണിക്കര്‍ ഈ സ്ഥാനത്ത് നിന്ന് മാറുന്നത്. അധികാര കളികളില്‍ മനം മടുത്തായിരുന്നു പിന്മാറ്റം. സെക്രട്ടറിയേറ്റിലും മറ്റും നിരന്തരം കയറി ഇറങ്ങിയാണ് അദ്ദേഹം ഇതിന് ഗ്രാന്റടക്കമുള്ളവ സംഘടിപ്പിച്ചത്. 1977ന് കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറി സ്ഥാനത്ത് നിന്നും അതിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്. പിന്നീട് സാക്ഷരത യജ്ഞത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ വരവോടെ സാക്ഷരതാ പ്രസ്ഥാനം അതിവേഗം വളര്‍ന്നു. അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.


1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു. വായനാദിനം എന്നതിനോടൊപ്പം പരാമര്‍ശിക്കേണ്ട പേരാണ് ഇദ്ദേഹത്തിന്റെത്. കേരള സർക്കാർ 1996മുതലാണ് അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിച്ച് തുടങ്ങിയത്. വായനയുടെ ആചാര്യന് ലഭിച്ച മരണാനന്തര ബഹുമതിയായി വേണം ഇത് കണക്കാക്കാന്‍

പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി; ഒപ്പം കൈക്കുഞ്ഞും

0
Spread the love

പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി; ഒപ്പം കൈക്കുഞ്ഞും

പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാല്കാരിയെ ക്രൈംബ്രാഞ്ച് കണ്ടെത്തി. മധുരയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒപ്പം നാല് മാസം പ്രായമുള്ള കുഞ്ഞിനേയും കണ്ടെത്തി.

ഒരു യുവാവിനൊപ്പമാണ് പെണ്‍കുട്ടി നാടുവിട്ടതെന്നാണ് സൂചന. ഇയാള്‍ക്കായി ക്രൈംബ്രാഞ്ച് തിരച്ചില്‍ തുടരുകയാണ്. വീട്ടുകാരുടെ കൂടി അറിവോടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം പോയതെന്ന് സൂചനയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താതെ വന്നതോടെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മിൽഖാ സിംഗ് അന്തരിച്ചു

0
Spread the love

മിൽഖാ സിംഗ് അന്തരിച്ചു

ഇന്ത്യൻ കായിക ഇതിഹാസം മിൽഖ സിംഗ് (91) അന്തരിച്ചു. ചണ്ഡിഗഡ് PGI ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായിരുന്നു. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിത്സയിൽ ആയിരുന്നു.
1958, 1962 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലുകൾ നേടി. പറക്കും സിംഗ് എന്ന് അറിയപ്പെട്ടു. പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

അഞ്ച് ദിവസം മുൻപാണ് മിൽഖ സിംഗിന്റെ ഭാര്യ നിർമ്മൽ മിൽഖ സിംഗ് അന്ധരിച്ചത്.
മകൻ ജീവ് മിൽഖ സിംഗാണ് മരണവാർത്ത സ്‌ഥിരീകരിച്ചത്‌.

തെലുങ്കിൽ ചുവടുറപ്പിക്കാൻ വിജയ് സേതുപതി; ജൂനിയർ എൻടിആറിനൊപ്പം പുതിയ ചിത്രം

0
Spread the love

തെലുങ്കിൽ ചുവടുറപ്പിക്കാൻ വിജയ് സേതുപതി; ജൂനിയർ എൻടിആറിനൊപ്പം പുതിയ ചിത്രം

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ
സുപ്രധാന വേഷത്തിൽ വിജയ് സേതുപതിയും. ജൂനിയർ എൻടിആർ ആണ് ചിത്രത്തിൽ
നായകൻ. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിലും വിജയ് സേതുപതി
പ്രതിനായക വേഷത്തിൽ എത്തുന്നുണ്ട്.

ചിരഞ്ജീവി നായകനായ സെയ്റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ
പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഉപ്പേനയിലും വില്ലൻ വേഷത്തിൽ എത്തി.
വില്ലനായി അഭിനയിക്കുന്നതിൽ താരപരിവേഷം തടസ്സമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

വിജയ് ചിത്രം മാസ്റ്ററിലും രജനീകാന്ത് ചിത്രം പേട്ടയിലും താരത്തിന്‍റെ വില്ലൻ വേഷം കയ്യടി നേടി.
കമൽ ഹാസൻ നായകൻ ആകുന്ന വിക്രം ആണ് വിജയ് സേതുപതിയുടെ പുതിയ തമിഴ് ചിത്രം.
ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിൽ വില്ലൻ. കാക്കമുട്ടൈ സംവിധായകൻ മണികണ്ഠനൊപ്പം
ചെയ്ത കടൈസി വ്യവസായി ഓടിടിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ആദ്യമായി മലയാളത്തിൽ നായകനാകുന്ന
19 എ എഡിറ്റിങ് പുരോഗമിന്നു. ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്തതത്.
മാ നഗരത്തിൻ്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും താരം എത്തും.
സന്തോഷ് ശിവനാണ് സംവിധാനം

എസ്. രമേശൻ നായർ അന്തരിച്ചു

0
S. Ramesan Nair
Spread the love

എസ്. രമേശൻ നായർ അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ(73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

500 ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ഷഡാനനൻ തമ്പിയുടെയും പാർവതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീത സംവിധായകനാണ്.

2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരം, ആശാൻ പുരസ്കാരം എന്നിവ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്. ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ധനുഷിന്‍റെ ജഗമേ തന്തിരം ഏറ്റെടുത്ത് ആരാധകർ; മണിക്കൂറുകൾക്കകം വ്യാജപതിപ്പ്

0
Spread the love

ധനുഷിന്‍റെ ജഗമേ തന്തിരം ഏറ്റെടുത്ത് ആരാധകർ; മണിക്കൂറുകൾക്കകം വ്യാജപതിപ്പ്

സൂപ്പർ താരം ധനുഷിന്‍റെ പുതിയ ചിത്രം ജഗമേ തന്തിരം സൂപ്പർ ഹിറ്റ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത
ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കം വ്യാജപതിപ്പ് ടെലഗ്രാമിൽ
എത്തി.

കഴിഞ്ഞ മെയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും , കൊവിഡ് പ്രതിസന്ധി മൂലം തിയറ്റർ റിലീസ് ഒഴിവാക്കി
ഓടിടി റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു. 190 രാജ്യങ്ങളിലായി 17 ഭാഷകളിലായി ബ്രഹ്മാണ്ഡ റിലീസ് ആണ്
നടത്തിയത്. വ്യാജപതിപ്പുകൾ ഒഴിവാക്കണമെന്ന് അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു.

ഹോളിവുഡ് നടൻ ജയിംസ് കോസ്മോ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മലയാള നടൻ ജോജു ജോർജ് ആണ്
വില്ലൻ ആയി എത്തുന്നത്. ഐശ്വര്യ ലക്ഷ്മി ആണ് നായിക. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും
ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമാണം.

മധുരയിലെ ഗ്യാങ് ലീഡർ സുരുളി ആയാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ബിസിനസ് പൂർത്തിയാക്കാനായി
ലണ്ടനിലേക്ക് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ
മാനറിസങ്ങൾ കഥാപാത്രത്തിന് ഉണ്ടെന്ന് ധനുഷ് തന്നെ സമ്മതിച്ചിരുന്നു. രജനീകാന്തിനെ നായകനായി സംവിധാനം
ചെയ്ത പേട്ടക്ക് ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts