Home Blog Page 1437

സംവിധായകന്‍ കെ വി ആനന്ദ് അന്തരിച്ചു

0
Spread the love

തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്, 54 വയസ്സായിരുന്നു. 1994ല്‍ മോഹന്‍ലാല്‍ നായകന തേന്മാവിന്‍ കൊമ്ബത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛയാഗ്രാഹകനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായി തന്റെ കരിയര്‍ ആരംഭിച്ച കെ.വി ആനന്ദ് പിസി ശ്രീറാമിന്റെ ഗോപുര വാസലിലെ, മീര, ദേവര്‍ മഗന്‍, അമരന്‍, തിരുവിത തിരുവിത എന്നി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ഛായാഗ്രാഹകനായി ഒരു ദശാബ്‌ദം നീണ്ട കരിയറില്‍ മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ല്‍ കാണ കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് അയന്‍, കോ, മാട്രാന്‍, അനേഗന്‍, കവന്‍, കാപ്പന്‍ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങള്‍ തമിഴ് സിനിമാലോകത്തിന് നല്‍കി.

ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
Spread the love

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാര്‍ച്ചില്‍ കോവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട ശ്വാസതടസത്തെ തുടര്‍ന്ന് നിരവധി ദിവസം ആശുപത്രിയിലായിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം മോചിതനായി കൊട്ടാരക്കരയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

പിന്നീട് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വീണ്ടും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ’ എന്ന് സന്തോഷ് കീഴാറ്റൂര്‍, മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

0
Spread the love

നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് വിവാദ കമന്റുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. സന്തോഷിന് ഉണ്ണി തക്ക മറുപടി കൂടി നല്‍കിയതോടെ സംഭവം വിവാദമായി.

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

ചേട്ടാ… നമ്മള്‍ ഒരുമിച്ച്‌ അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുത്- എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി.

പാലക്കാട് കിഴക്കഞ്ചേരിയിൽ നിന്ന് അടുത്തയാഴ്ച മുതൽ ഓക്സിജൻ എത്തും.

0
Spread the love

വടക്കാഞ്ചേരി(പാലക്കാട്): കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വലയുന്ന ഈ സാഹചര്യത്തിൽ പാലക്കാട്ടെ മലയോര മേഖലയായ കിഴക്കഞ്ചേരിയിൽ നിന്നൊരു സന്തോഷവാർത്ത.

കിഴക്കഞ്ചേരി കണിച്ചിപ്പരുതിയിൽ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.തൃശൂർ സ്വദേശി പീറ്റർ സി.മാത്യൂസിന്റെ എ
എസ് യു എന്ന ഓക്സിജൻ നിർമാണ കമ്പനിയാണ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്ത് പെട്രോളിയം ആൻഡ് എസ്പ്ലോസീവ്സ് സേഫ്റ്റി ഓർഗണയ്സേഷന്റെ അനുമതിയോടെ
അതിവേഗം ഉത്പാദനം തുടങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് കമ്പനി.40 കിലോലിറ്റർ സംഭരണ ശേഷിയാണ് പ്ലാന്റിനുള്ളത്.

മണിക്കൂറിൽ 235 ലിറ്റർ ദ്രവ ഓക്സിജനും 260 ക്യൂബിക് മീറ്റർ വാതക ഓക്സിജനും നിർമിക്കാനുള്ള ശേഷിയുണ്ട്.ദിവസേന അയ്യായിരം ക്യുബിക് മീറ്റർ ഓക്സിജൻ ഉല്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇത്തവണയും വിശേഷം ഒന്നും ഇല്ല അല്ലേ എന്ന് ചോദിക്കുന്നവർക്കുള്ള കിടിലൻ മറുപടി, കുറിപ്പ്

0
Spread the love

വിവാഹം കഴിഞ്ഞ ഏതെരു സ്ത്രീയും കേൾക്കുന്ന ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേയെന്ന്. മുനവെച്ചുള്ള ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥകളെക്കുറിച്ച് തുറന്നെഴുതുകയാണ് നിത്യ എസ് ശ്രീകുമാർ. വിശേഷം ഒന്നും ആയില്ലേ” എന്ന ചോദ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് നിങ്ങൾക്ക് ഊഹിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാക്കുന്ന മുറിവിന്റെ ആഴം !നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാകുന്ന മനോ വ്യഥ !ഈ ഒരു ഒറ്റ ചോദ്യം കൊണ്ട് മാത്രം തങ്ങൾക്കു എന്തോ പ്രശ്നമുണ്ടെന്നു കരുതി ഡോക്ടറെ കാണാൻ പോയി, ഉള്ള മെഡിസിൻ എല്ലാം കഴിച്ച്, stressed ആയി ഒടുവിൽ കുട്ടികൾ ഉണ്ടാവാൻ വൈകുന്ന ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാമെന്ന് കുറിപ്പിൽ പറയുന്നു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

“വിശേഷം ഒന്നും ആയില്ലേ” എന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയാൽ ആ സുഹൃത്വ്യക്തികുടുംബ ബന്ധം അതോടെ തീരും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രം ഞാൻ മനപ്പൂർവം ഒഴിവാക്കിയ family_friends_gettogetherകൾ _സംസാരങ്ങൾ എനിക്കുണ്ട് !സമൂഹമേ, നിങ്ങൾക്ക് ഊഹിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാക്കുന്ന മുറിവിന്റെ ആഴം !നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാകുന്ന മനോ വ്യഥ !ഈ ഒരു ഒറ്റ ചോദ്യം കൊണ്ട് മാത്രം തങ്ങൾക്കു എന്തോ പ്രശ്നമുണ്ടെന്നു കരുതി ഡോക്ടറെ കാണാൻ പോയി, ഉള്ള മെഡിസിൻ എല്ലാം കഴിച്ച്, stressed ആയി ഒടുവിൽ കുട്ടികൾ ഉണ്ടാവാൻ വൈകുന്ന ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം. കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണ് എന്ന സ്ഥിരം ക്‌ളീഷേ ഞാൻ പറയുന്നില്ല, പക്ഷെ നിങ്ങളുടെ ഈ ചോദ്യം മൂലം മാനസികമായി തകർന്ന്, ദൈവം വിചാരിച്ചിട്ടും ഫലം കാണാൻ പറ്റാത്ത ദമ്പതിമാർ ഈ നാട്ടിൽ ഉണ്ട്. ദയവായി ഒരു കാര്യം മനസിലാക്കുക.
നിങ്ങൾ വിചാരിക്കുമ്പോൾ തന്നെ ആ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവണം എന്ന മണ്ടൻ ചിന്ത ആദ്യമേ മനസ്സിൽ നിന്ന് കളയുക. അവരെ ജീവിക്കാൻ അനുവദിക്കുക. എപ്പോൾ കുഞ്ഞുങ്ങൾ എന്നത് അവരുടെ മാത്രം തീരുമാനം ആണ്. ഏറ്റവും personal ആയ ഒരു കാര്യം മുഖത്ത് നോക്കി ചോദിക്കുന്ന ശീലം കഴിയുമെങ്കിൽ ഇനി എങ്കിലും അവസാനിപ്പിക്കുക. അനാവശ്യമായ caring കാണിക്കൽ നിങ്ങളുടെ തന്നെ വില കളയും. ഇനി അവരുടെ മനസ് ഉടയ്ക്കാൻ വേണ്ടി മനഃപൂർവം ചോദിക്കുന്നതാണ് എങ്കിൽ നിങ്ങൾക്കുള്ള മറുപടി കാലം കരുതി വെച്ചിട്ടുണ്ടാകും എന്ന് മറക്കരുത്.

പ്രിയപ്പെട്ടവരെ, medical science + time + god, ഒരു adaar combination ആണ്. സൊസൈറ്റിയുടെ ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ കളയാൻ ഞാൻ പറയില്ല. മുഖത്ത് നോക്കി ചുട്ട മറുപടി കൊടുക്കുക, മിനിമം പുച്ഛിച്ചു തള്ളാൻ എങ്കിലും ശ്രമിക്കുക. നിങ്ങൾ treatmentil ആയിക്കോട്ടെ അല്ലായിരിക്കട്ടെ അത് നിങ്ങളുടെ സ്വകാര്യ വിഷയം ആണ്. നിങ്ങളുടെ last mentrural date അത് നിങ്ങൾ മാത്രം അറിഞ്ഞാൽ മതി. കൂട്ടുകാരേം കുടുംബക്കാരേം നാട്ടുകാരേം അറിയിക്കേണ്ട ഒന്നല്ല അത്. “ഇത്തവണയും ഒന്നും ഇല്ല അല്ലേ” എന്ന ഊള ചോദ്യം ഉണ്ടാക്കുന്ന വൃത്തികെട്ട ആ feelings ഒഴിവാക്കാൻ സാധിക്കും.

എല്ലാത്തിനും ഉപരി love marriage / arranged marriage- ഏതും ആയിക്കോട്ടെ, നിങ്ങളുടെ life partner നിങ്ങളെ എത്ര ആഴത്തിൽ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു ചേർത്തു നിർത്തുന്നു എന്ന് ഏറ്റവും കൃത്യമായി അറിയാൻ സാധിക്കുന്ന ഒരു കാലഘട്ടം കൂടി ആണ് ഇത്. ആറു വർഷം ഞങ്ങളെ കാത്തിരുത്തി വന്ന ഞങ്ങളുടെ അമ്മാളുന് നൽകാൻ ഞങ്ങൾ ഒരുക്കിയത് ഏറ്റവും നന്നായി പരസ്പരം മനസിലാകുന്ന, അനാവശ്യമായ arguments ഇല്ലാത്ത, സ്നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം ആണ്. ഒരുപക്ഷെ കുറെ മുന്നെ അവൾ എത്തിയിരുന്നു എങ്കിൽ ഇത്രത്തോളം ആഴത്തിൽ പരസ്പരം മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കില്ലായിരുന്നു അല്ലെങ്കിൽ സാധിക്കില്ലായിരുന്നു. PS : എന്തിനാണ് ഇങ്ങനെ ഒരു post എന്ന് കരുതുന്നുണ്ടോ? എന്റെ facebook whatsapp മെസ്സജ് ബോക്സ്‌ മുഴുവനും ഒരു സമയത്തു ഞാൻ അനുഭവിച്ച അതേ വേദനയും അതിലുപരി അമർഷവും അനുഭവിക്കുന്ന ഒരുപാടാളുകളുടെ മെസ്സേജുകൾ ആണ്. എഴുതിയില്ലെങ്കിൽ വന്ന വഴി മറന്ന പോലെ ആകും. എഴുതി പോയതാണ് !

പാലക്കാട് കിഴക്കഞ്ചേരിയിൽ നിന്ന് അടുത്തയാഴ്ച മുതൽ ഓക്സിജൻ എത്തും.

0
Spread the love

വടക്കാഞ്ചേരി(പാലക്കാട്): കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വലയുന്ന ഈ സാഹചര്യത്തിൽ പാലക്കാട്ടെ മലയോര മേഖലയായ കിഴക്കഞ്ചേരിയിൽ നിന്നൊരു സന്തോഷവാർത്ത.

കിഴക്കഞ്ചേരി കണിച്ചിപ്പരുതിയിൽ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.തൃശൂർ സ്വദേശി പീറ്റർ സി.മാത്യൂസിന്റെ എ
എസ് യു എന്ന ഓക്സിജൻ നിർമാണ കമ്പനിയാണ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്ത് പെട്രോളിയം ആൻഡ് എസ്പ്ലോസീവ്സ് സേഫ്റ്റി ഓർഗണയ്സേഷന്റെ അനുമതിയോടെ
അതിവേഗം ഉത്പാദനം തുടങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് കമ്പനി.40 കിലോലിറ്റർ സംഭരണ ശേഷിയാണ് പ്ലാന്റിനുള്ളത്.

മണിക്കൂറിൽ 235 ലിറ്റർ ദ്രവ ഓക്സിജനും 260 ക്യൂബിക് മീറ്റർ വാതക ഓക്സിജനും നിർമിക്കാനുള്ള ശേഷിയുണ്ട്.ദിവസേന അയ്യായിരം ക്യുബിക് മീറ്റർ ഓക്സിജൻ ഉല്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

വ്യാജവർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഇനി പിടി വീഴും.

0
Spread the love

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജവർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാദ് ബെഹ്റ.

ഇത്തരം വാർത്തകൾ പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഇത് കണ്ടെത്താനായി സമൂഹ മാധ്യമങ്ങളിൽ സൈബർ പെട്രോളിംഗ് കർശനമാക്കാൻ പോലീസ് ആസ്ഥാനത്തെ സൈബർ ഡോം, ഹൈ-ടെക് ക്രൈം എൻക്വയറി സെല്ലിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകള്‍ നേരുകയാണ് നടന്‍ പൃഥ്വിരാജ്

0
Spread the love

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകള്‍ നേരുകയാണ് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെ വിവാഹം. സിനിമാകുടുംബത്തില്‍ നിന്നു തന്നെയാണ് സുചിത്രയുടെയും വരവ്. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.

വിവാഹ ശേഷം മോഹന്‍ലാല്‍ പട്ടണപ്രവേശത്തിന്റെ സെറ്റിലായിരുന്നു ജോയിന്‍ ചെയ്തത്. വിവാഹത്തിന് മുന്‍പ് അംബിക അഭിനയിച്ച അവസാനത്തെ സിനിമ കൂടിയായിരുന്നു അത്. മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കോംപോയിലെ എക്കാലത്തേയും മികച്ച സിനിമ കൂടിയായിരുന്നു ഇത്. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിക്കാറുണ്ട് മോഹന്‍ലാല്‍. മക്കളുടെ കാര്യങ്ങളും ബിസിനസിലുമെല്ലാം സഹായിച്ച്‌ കൂടെത്തന്നെയുണ്ട് സുചിത്രയും.

ബിഗ് ബോസ് സീസൺ താരം ഡിംപൽ ഭാലിന്റെ പിതാവ് അന്തരിച്ചു, ഞെട്ടലിൽ താരങ്ങൾ

0
Spread the love

ബി​ഗ് ബോസ് ഹൗസിൽ വീണ്ടുമൊരു ദുംഖ വാർത്ത, ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളാണ് ഡിംപൽ ഭാൽ. വളരെ നല്ല രീതിയിലാണ് ഡിംപൽ ​ഗെയിം കളിച്ചിരുന്നത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്.

ഇപ്പോളിതാ ഡിംപലിന്റെ പിതാവ് അന്തരിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗായികയും ഈ സീസണിലെ ബിഗ് ബോസ് താരവുമായിരുന്ന ലക്ഷ്മി ജയനാണ് വാർത്ത പുറത്ത് വിട്ടത്.

വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് സഹതാരങ്ങൾ. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഡിംപലിന്റെ പിതാവ് മരിച്ചതെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയ ഡിംപല്‍ ഡല്‍ഹിയിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഡിംപലും മത്സരത്തിൽ നിന്ന് പുറത്ത് പോവാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. പിതാവിനെ കുറിച്ച്‌ പലതവണ തുറന്ന് സംസാരിക്കാറുള്ള ഡിംപലിന് ഇതൊരു കനത്ത ആഘാതമായിരിക്കും.

കോവിഡ് ബാധിച്ചാണോ മരണമെന്ന കാര്യത്തിലും ആശങ്കയുള്ളതിനാൽ ടെസ്റ്റ് റിസൽറ്റ് ലഭിക്കാനായി കാത്തിരിക്കുകയാണ് കുടുംബമെന്ന് ഡിംപലിന്റെ സുഹൃത്തും ബിഗ് ബോസ് മത്സരാർത്ഥിയുമായ മജിസിയ ഭാനു പറഞ്ഞു.ബിഗ് ബോസ് വീട്ടിലുള്ള ഡിംപലിനെ വിവരം അറിയിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ചാനലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

വാക്സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ടെന്ന പുതിയ മാർഗ്ഗനിർദ്ദേശവുമായി യു. എസ്‌

0
Spread the love

ന്യൂയോർക്ക്:വാക്സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ടെന്നു യൂ. എസ്. രണ്ട്‌ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവർ വാക്സിനേഷൻ എടുത്തവരുമായി പുറത്തു പോവുമ്പോഴോ ,ഒറ്റക്കു പുറത്ത് പോവുമ്പോഴോ മാസ്ക് നിർബന്ധമല്ല.എന്നാൽ തിരക്കേറിയ സ്ഥാലങ്ങളിൽ മാസ്‌ക് ധാരിക്കണമെന്നും പുതിയ മർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ട് ആഴ്‌ച കഴിഞ്ഞവർക്ക് ഭക്ഷണം കഴിക്കാനും,വ്യായാമം ചെയുന്നതിനുമെല്ലാം മാസ്‌കില്ലാതെ പുറത്തു പോകാമെന്നും യു എസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) സെന്റർ മേധാവി ഡോ.റോഷെൽ വാലെൻസ്കി പറഞ്ഞു. മൊത്തം ജനസംഖ്യയുടെ 41 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചെന്നും സെന്റർ അറിയിച്ചു.വാക്സിനേഷൻ പൂത്തിയാക്കിയവർ വയറസ്‌ പടർത്താനിടയില്ലെന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ.

വാക്സിൻ സ്വീകരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും സംരക്ഷണം ലഭിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനും അത് സഹായിക്കും.പുതിയ മാർഗ്ഗരേഖ വാക്സിൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യം നല്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts