Home Blog Page 1438

മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി; അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്: ഭാമ

0
Spread the love

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കുടുംബ സുഹൃത്തായ അരുണ്‍ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്.

ഇപ്പോളിതാ മകളെക്കുറിച്ച്‌ വാചാലയാവുകയാണ് താരം. മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്ബോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,’ ഭാമ കുറിച്ചു. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുമായെത്തുന്നത്. മകളുടെ ഫോട്ടോ കാണണമെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുകയും ചെയ്യുന്നുണ്ട്.

നടി ഭാമ ഒരു പെണ്‍കുഞ്ഞിനു മാര്‍ച്ച്‌ 12നാണ് ജന്മം നല്‍കിയത്.. ഭാമയുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. താരത്തിന്റെ വിവാഹം നടന്നത് കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്ബായിരുന്നു . നിരവധി താരങ്ങള്‍ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഗംഭീരമായ വിവാഹ സത്കാരവും പിന്നീട് സുഹൃത്തുക്കള്‍ക്കായി നടത്തി. വിരുന്നില്‍ മലയാളത്തിലെ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു.

കുഞ്ഞിനെ ഒരു നോക്ക് കണ്ടു, പ്രസവിച്ച് അഞ്ചാം നാള്‍ കോവിഡ് ബാധിതയായ അമ്മയുടെ മരണം

0
Spread the love

അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിന്‍. 8 മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിന്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.

ആണ്‍കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവന്‍ അപഹരിച്ചത്. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്പില്‍ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യയാണ് മെറിന്‍ മാത്യു എന്ന 36കാരി. കോവിഡ് മൂലമാിരുന്നു മെറിന്റെ മരണം. പ്രസവത്തിന് പിന്നാലെ മെറിന് ശ്വാസ തടസ്സം രൂക്ഷമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. ഞായറാഴ്ച രാത്രി 10ന് മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്‌കാരം ഇന്നലെ മുടിയൂര്‍ക്കര ഹോളിഫാമിലി പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.

വാക്​സിന്‍ ചലഞ്ചിലേക്കായി ഇരുചക്ര വാഹനം വില്‍പനക്ക്​ വെച്ച്‌​ അധ്യാപകന്‍

0
Spread the love

വാ​ക്സി​ന്‍ ച​ല​ഞ്ചി​ല്‍ സം​ഭാ​വ​ന ചെ​യ്ത​തി​ന് പു​റ​മെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ന​ല്‍​കാ​ന്‍ സ്വ​ന്തം ഇ​രു​ച​ക്ര വാ​ഹ​നം വി​ല്‍​പ​ന​ക്ക് വെ​ച്ച്‌ സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍. പു​റ​ത്തൂ​ര്‍ തൃ​ത്ത​ല്ലൂ​ര്‍ സ്വ​ദേ​ശി​യും തി​രൂ​ര്‍ ചെ​മ്ബ്ര എ.​എം.​യു.​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യ പ്ര​വീ​ണ്‍ കൊ​ള്ള​ഞ്ചേ​രി​യാ​ണ് തന്‍റെ ബൈ​ക്ക് വി​റ്റു​കി​ട്ടു​ന്ന പ​ണം മു​ഴു​വ​ന്‍ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച്‌ സ​മൂ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്​​റ്റ്​ ചെ​യ്ത​ത്.

ത​െന്‍റ​യും കു​ടും​ബ​ത്തി​െന്‍റ​യും വാ​ക്സി​നാ​യി ചെ​ല​വാ​കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി​യ പ്ര​വീ​ണ്‍ കൂ​ടു​ത​ല്‍ തു​ക ന​ല്‍​കാ​നാ​യാ​ണ് ബൈ​ക്ക് വി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കെ.​എ​സ്.​ടി.​എ തി​രൂ​ര്‍ സ​ബ് ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യ പ്ര​വീ​ണും ഭാ​ര്യ പാ​റ​മ്മ​ല്‍ എ.​എ​ല്‍.​പി.​ബി സ്കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ പി. ​നി​മ്മി​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലും സാ​ല​റി ച​ല​ഞ്ചി​ലു​മ​ട​ക്കം അ​ധി​കൃ​ത​രു​ടെ ആ​ഹ്വാ​ന​ത്തി​ന് മു​മ്ബു​ത​ന്നെ സ​ഹ​ക​രി​ച്ചി​രു​ന്നു. സി.​പി.​എം പു​റ​ത്തൂ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ. ​ഗോ​പി മാ​സ്​​റ്റ​റു​ടെ​യും വ​ത്സ​ല​യു​ടെ​യും മ​ക​നാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദേ​വ​ന​ന്ദ പ്ര​വീ​ണ്‍, ദീ​ക്ഷി​ത് പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.​

മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് മാറ്റി; ചിത്രമെത്തുക ഓണം റിലീസായി

0
Spread the love

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യും. മെയ് 13 നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാര്‍. നിലവില്‍ ദേശീയ പുരസ്‌കാര നിറവിലാണ് ചിത്രം. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലാകു കയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

ആദിത്യന്റെ ഈ അഭിനയത്തിന് ഓസ്‌കാർ അവാർഡ് കൊടുക്കണമെന്ന് അമ്പിളി ദേവിയുടെ അമ്മ

0
Spread the love

സിനിമ സീരിയൽ താരം നടൻ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കാറിൽ കണ്ടെത്തിത്. കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. തൃശൂർ വടക്കും നാഥ ക്ഷേത്രത്തിന് സമീപത്ത് കനാലിലേക്ക് ചരിഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു കാർ. ഇത് ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നി നാട്ടുകാർ വന്നുനോക്കിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ താരത്തെ കണ്ടത്.

രക്ഷിക്കാനെത്തിയ നാട്ടുകാരോട് ‘എനിക്ക് മരിക്കണം എന്നാണ് ആദിത്യൻ പറഞ്ഞത്. നാട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടനെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ആദിത്യൻ. ആദിത്യനും നടിയും ഭാര്യയുമായ അമ്പിളി ദേവിയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കാർ അവാർഡ് കൊടുക്കണമെന്ന് അമ്പിളി ദേവിയുടെ അമ്മ പറയുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടി അനുജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ അമ്മയുടെ പ്രതികരണം.

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൻ വേണ്ടന്ന്മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം.

0
Spread the love

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൻ വേണ്ടെന്നും വാരാന്ത്യ സെമിലോക്ക്ഡൗൻ തുടരുമെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം.രാത്രികാല കർഫ്യു തുടരും.കടകളുടെ പ്രവർത്തന സമയം ഏഴര വരെയാക്കി.കോവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം.തിരഞ്ഞെടുപ്പ് ഭലപ്രഖ്യാപന ദിവസമായ മെയ് 2 ആഹ്ലാദ പ്രെകടനങ്ങൾ ഒഴിവാക്കുവാനുള്ള നിർദ്ദേശം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും അംഗീകരിച്ചിട്ടുണ്ട്.കുറച്ചു ദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം കൂടിയാൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നാണ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.സമ്പൂർണ ലോക്ക്ഡൗണിലേക്കു പോകുകയാണെങ്കിൽ സംസ്ഥാനത്തിന്റെ സമ്പത്ഘടനയെയും ജനങ്ങളേയും മോശമായി ബാധിക്കുമെന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് പരിഗണിച്ചാണ് സമ്പൂർണ ലോക്ക്ഡൗൻ വേണ്ടെന്ന് സർവകക്ഷിയോഗം തീരുമാനിച്ചത്.

ഉള്ളത് കൊണ്ട് ഒരുമയോടെ ഒരു വര്‍ഷം; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി നടന്‍ മണികണ്ഠന്‍ ആചാരി

0
Spread the love

കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ ചിത്രങ്ങളില്‍ താരം തിളങ്ങി. പേട്ടയിലൂടെ തമിഴിലും മണികണ്ഠനെത്തി. സിനിമാപാരമ്ബര്യം ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണകുടുംബത്തില്‍ നിന്നും സിനിമയിലെത്തി കഴിവ് തെളിയിച്ച മണികണ്ഠന്‍ തന്റെ വിവാഹ വാര്‍ഷികമായ ദിനമായ ഇന്ന് പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

താനും അഞ്ജലിയും ഒന്നായിട്ട് ഒരു വര്ഷം ആയെന്ന് പറയുകയാണ് ഇപ്പോള്‍ നടന്‍ മണികണ്ഠന്‍. ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വര്‍ഷം എന്ന ക്യാപ്‌ഷന്‍ ആണ് മണികണ്ഠന്‍ പങ്കിട്ടത്.ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് രംഗത്ത് വരുന്നത്. താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം അടുത്തിടെയാണ് ആരാധകരെ അറിയ്ച്ചത്. നമസ്കാരം, എനിക്ക് കുഞ്ഞു പിറന്നിരിക്കുന്നു. ഞാന്‍ അച്ഛനായ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിച്ചു കൊള്ളാം എന്നാണ് മകന്‍ ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

സീരിയല്‍ താരം ആദിത്യന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

0
Spread the love

തൃശൂർ: സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ അദ്ദേഹത്തെ കാറിൽ കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ സ്വരാജ് റൗണ്ടിലാണ് കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ നടനെ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായുള്ള കുടുംബ പ്രശ്നങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും ഉടൻ വിവാഹമോചനം നേടുമെന്നും ഭാര്യ അമ്പിളി ദേവി പറഞ്ഞതാണ് വാർത്തകൾക്ക് തുടക്കം. എന്നാൽ ഇത് വ്യാജ ആരോപണമെന്ന് നടൻ ആരോപിച്ചു. അമ്ബിളിക്ക് വിവാഹത്തിന് മുൻപ് മറ്റൊരു ബന്ധമുണ്ടെന്ന് ആദിത്യൻ ആരോപിച്ചു.

ഓർഗാനിക് കൃഷിയുമായി ലാൽ മാജിക്

0
Spread the love

ജൈവകൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെ തന്റെ ജൈവ കൃഷി തോട്ടത്തെ ആരാധകർക്ക് പരിചയപ്പെടുത്തി മോഹൻലാൽ.ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുകയാണ് മോഹൻലാൽ.കൊച്ചിയിലെ ലാലേട്ടന്റെ വീട്ടിലെ ചെറിയ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പച്ചക്കറി തൊട്ടമാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്.ആ ചെറിയ കൃഷിസ്ഥലത്തു തന്നെ വീട്ടിലേക്ക് വേണ്ടിയ എല്ലാവിധ പച്ചക്കറികളും വളർത്തിയെടുത്തിട്ടുണ്ട്.താൻ വീട്ടിലുള്ളപ്പോഴെല്ലാം ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്നും ലാലേട്ടൻ വിഡിയോയിൽ പറയുന്നു.വഴുതനങ്ങ,പാവക്ക,മുളക്,തക്കാളി,ചോളം,പയർ തുടങ്ങി നിരവധി പച്ചക്കറികളാണ് ലാലേട്ടൻ തന്റെ തോട്ടത്തിൽ വളർത്തിയെടുത്തിരിക്കുന്നത്.പച്ചക്കറികളിൽ അമിത അളവിൽ കീടനാശിനികൾ ഉപയോഗിക്കുന്ന ഈ സാഹചര്യത്തിൽ ജൈവ പച്ചക്കറികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.ആരോഗ്യം സംരക്ഷിക്കാനും ജൈവ പച്ചക്കറികൾ സഹായിക്കും.

ജൈവകൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെ തന്റെ ജൈവ കൃഷി തോട്ടത്തെ ആരാധകർക്ക് പരിചയപ്പെടുത്തി മോഹൻലാൽ.ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുകയാണ് മോഹൻലാൽ.

വേറിട്ട വിവാഹത്തിന് സാക്ഷിയായി ആലപ്പുഴ മെഡിക്കല്‍ കോളജ്; ശരത്തിനും അഭിരാമിക്കും കൊവിഡ് വാര്‍ഡില്‍ മാംഗല്യം

0
Spread the love

വരൻ കൊവിഡ് ചികിത്സയിലായിരുന്നിട്ടും ആ വിവാഹം മുടങ്ങിയില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ കൊവിഡ് വാർഡ് ആ വേറിട്ട വിവാഹത്തിന് വേദിയായി. പള്ളാത്തുരുത്തി സ്വദേശി ശരത്തും തെക്കനാര്യാട് സ്വദേശിനി അഭിരാമിയും തമ്മിലുള്ള വിവാഹമാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ നടന്നത്. കൊവിഡ് വാർഡിൽ പ്രത്യേകമായി സജ്ജീകരിച്ച മുറിയിലായിരുന്നു വിവാഹം. പി പി ഇ കിറ്റ് ധരിച്ചാണ് അഭിരാമി ചടങ്ങിനെത്തിയത്. വിവാഹ ശേഷം വധു ബന്ധുവിന്റെ വീട്ടിലേക്കും വരൻ കൊവിഡ് വാർഡിലേക്കും തിരികെ പോയി.

നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹ തീയതിക്ക് ഏതാനും ദിവസം മുൻമ്ബാണ് ശരത്തിനും മാതാവിനും കൊവിഡ് ബാധിച്ചത്. എന്നാൽ മുഹൂർത്തം തെറ്റാതെ ചടങ്ങ് നടത്താൻ വധൂവരന്മാരുടെ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. പള്ളാത്തുരുത്തി കൈനകരി എൻ ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്ത്. തെക്കനാര്യാട് പ്ലാംപറമ്പിൽ സുജിയുടെയും കുസുമത്തിന്റെയും മകളാണ് അഭിരാമി.

ഖത്വറിലാണ് ശരത്തിന്‌ ജോലി. ഒരു വർഷം മുമ്പ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താൻ കഴിയാതിരുന്നതിനാൽ നടന്നില്ല. കഴിഞ്ഞമാസം 22ന് നാട്ടിലെത്തിയ ശരത്ത് 10 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.എന്നാൽ,

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ശരത്തിനും മാതാവിനും ശ്വാസതടസ്സം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. അധികൃതരുടെ അനുമതി വാങ്ങിയാണ് കൊവിഡ് വാർഡിൽ വച്ച്‌ വിവാഹച്ചടങ്ങ് നടത്തിയത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts