Home Blog Page 1440

ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് പോയ തന്നെ നിര്‍ബന്ധിച്ച്‌ ത്വക്ക് ചികിത്സ നടത്തി; നീര് വച്ച മുഖവുമായി നടി

0
Spread the love

ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് പോയ തന്നെ നിര്‍ബന്ധിച്ച്‌ ത്വക്ക് ചികിത്സ നടത്തിഎന്നും, അതിലെ പിഴവ് മൂലം മുഖം നീരുവച്ചു എന്ന ആരോപണവുമായി തമിഴ് നടി റെയ്‌സ വില്‍സണ്‍. ചികിത്സിച്ച ക്ലിനിക്കിന്റെയും, ഡോക്ടറുടെയും പേരും അടക്കം വെളിപ്പെടുത്തിയാണ് നടി രംഗത്ത് എത്തിയത്. ഇടത് കണ്ണിന് താഴെയായി നീലനിറത്തില്‍ തടിച്ചിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് പോയത്, എന്നെ നിര്‍ബന്ധിച്ച്‌ ഒരു ചികിത്സയക്ക് വിധേയയാക്കി.

അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്-നടി സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നു.തമിഴ് ബിഗ് ബോസ് ആദ്യ സീസണ്‍ മത്സരാര്‍ത്ഥിയായാണ് റെയ്‌സ. ആലീസ്, കാതലിക്കയാരുമില്ല, എന്നീ ചിത്രങ്ങളില്‍ റെയ്‌സ അഭിനയിച്ചിട്ടുണ്ട്.

കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമൊരു സെല്‍ഫി.സണ്ണി ലിയോണ്‍ കേരളത്തില്‍

0
Spread the love

ആരാധകരെ ആവേശത്തിരയിലാഴ്ത്തി സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെത്തിയതിന് തൊടിടു പിന്നാലെ കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ സെൽഫിയാണിപ്പോൾ വൈറലാകുന്നത്. നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സെൽഫി പങ്കുവെച്ചത്.

കേരളത്തിന്റെ സൗന്ദര്യവും ശുദ്ധ വായുവും എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. സൈക്കോളജിക്കൽ ത്രില്ലർ ച്തിരമായ ഷീറോയുടെ ചിത്രീകരണത്തിനാണ് താരം കേരളത്തിലെത്തിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയൻ നിർവഹിക്കും. ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷീറോയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പങ്കുവെക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

തൃശൂര്‍ പൂരത്തിന് ഇത്തവണ ആഘോഷമില്ല, ചടങ്ങുകള്‍ മാത്രമായി നടത്തും

0
Spread the love

തൃശൂര്‍ പൂരം ആഘോഷമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനമായി. പൊതു ജനങള്‍ക്ക് ഇത്തവണ പ്രവേശനമുണ്ടാകില്ല.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൂരത്തിന്റെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ പ്രധാനമായ രണ്ടു മണിക്കൂറിലേറെ നീളുന്ന കുടമാറ്റം സമയം ചുരുക്കി നേരത്തെ നടത്താന്‍ തീരുമാനമായി. അഞ്ചര മണിക്കായിരിക്കും കുടമാറ്റം.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചടങ്ങ് അവസാനിപ്പിക്കും. പൂര സംഘാടകര്‍ക്ക് മാത്രമായിരിക്കും പുരപറമ്പിലേക്ക് പ്രവേശനം.സാമ്പിള്‍ വെടിക്കെട്ട് പേരിനു മാത്രമാകും. തൃശൂരുക്കാരുടെ പകല്‍ പൂരം, അഥവ ദേശക്കാരുടെ പൂരമെന്നറിയപ്പെടുന്ന 24 തീയതി രാവിലത്തെ പൂരം ഉണ്ടാകില്ല. രണ്ട് ഘട്ട കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍.ടി .പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമെ പൂര പറമ്പിലേക് പ്രവേശനം അനുവദിക്കുകയുള്ളൂ.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതു ബാധകമാണ്. ഇരു വിഭാഗങ്ങളും വലിയ പ്രാധാന്യത്തോടെ നടത്തുന്ന ചമയ പ്രദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്.

കുറ്റ സമ്മതം നടത്തി സനു മോഹന്‍, വൈഗയ്ക്ക് ഒപ്പം ജീവനൊടുക്കാനായിരുന്നു തീരുമാനം, നടന്നില്ലെന്ന് മൊഴി

0
Spread the love

കൊച്ചി: ആ പിഞ്ച് കുഞ്ഞിനെ ഇല്ലാതാക്കിയത് സ്വന്തം പിതാവ് തന്നെ. എറണാകുളം മുട്ടാര്‍ പുഴയില്‍ നിന്നും 13കാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുറ്റ സമ്മതം നടത്തി പിതാവ് സനു മോഹന്‍. വൈഗയുടെ മരണത്തിന് പിന്നാല്‍ താന്‍ തന്നെയാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. മകളോടൊപ്പം ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ പുഴയില്‍ തള്ളിയെങ്കിലും തനിക്കതിന് സാധിച്ചില്ലെന്ന് സനു മോഹന്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടര്‍ന്ന് വരികയാണ്. സനു മോഹനെ കേരള പോലീസ് തന്നെയാണ് പിടികൂടിയത്. മൂകാംബികയില്‍ നിന്നും ഗോവ ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്നു സനു മോഹന്‍. കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്നും സനു മോഹനെ മൂന്നംഗ സംഘം പിടികൂടുകയായിരുന്നു.

സനു മോഹന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മകളുടെ മരണത്തിന് പിന്നാലെ സനു മോഹന്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മൂകാംബികയില്‍ നിന്നും കാര്‍വാറിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഈ സമയം കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഇയാളെ കേരള പോലീസ് പിടികൂടുകയായിരുന്നു. കൊച്ചിയില്‍ എത്തിച്ച സനു മോഹനെ പോലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെ 11 മണിയോടെ പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും.

മാര്‍ച്ച് 21ന് വൈകുന്നേരത്തൊടെ എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്നും അച്ഛനെയും മകളെയും കാണാതാവുകയായിരുന്നു. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുവാണ് പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 13കാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും മാര്‍ച്ച് 22ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാല്‍ സനു മോഹന്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹനനും പിടിയിലായത്.

അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

0
Spread the love

കണ്ണൂർ മട്ടന്നൂരിലെ കാനാട് മാതാവും കുഞ്ഞും തീപ്പൊള്ളലേറ്റു മരിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ ഇരുപത്തിനാലുകാരിയായ കെ ജിജിന , നാല് വയസ്സുകാരി മകൾ അൻവിക എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഇരുവരെയും ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

മുറിയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാർ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടത്. ജിജിനയുടെ ഭർത്താവ് വിദേശത്താണ്. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്താണ് മരണ കാരണമെന്ന് മനസ്സിലായിട്ടില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനുശേഷം സംസ്ക്കരിക്കും

“നിസാരമായി കാണരുത്: താങ്ങാന്‍ പറ്റില്ല” കോവിഡ് അനുഭവം പറഞ്ഞ് ഗണേഷ് കുമാര്‍

0
Spread the love

കോവിഡിനെ നിസാരമായി കാണരുത് എന്ന് അനുഭവത്തില്‍ നിന്നും വ്യക്തമാക്കി രംഗത്തെത്തി യിരിക്കുകയാണ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ.

‘രോഗം വന്നവര്‍ക്ക് ഇത് അറിയാം. ചിലര്‍ക്ക് വല്യ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാല്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും. മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മള്‍ ആശുപത്രിയില്‍ കിടന്നാല്‍ ഒരു മുറിയില്‍ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാന്‍ഡറു പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല.’ ഗണേഷ് കുമാര്‍ വീഡിയോയിലൂടെ അനുഭവം പങ്കുവെച്ചു.

‘നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കാനായാണ് ഞാന്‍ ഇത് പറയുന്നത്. നിസ്സാരമായി ഈ രോഗത്തെ കാണരുത്. ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളര്‍ത്തും. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാന്‍ കരുതല്‍ എടുക്കുന്നതാണ്.’ ഗണേഷ് പറ‍ഞ്ഞു.

കോവിഡിനെ നിസ്സാരമായി കാണരുത് എന്ന് ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം.

കോവിഡ് വ്യാപനം; എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

0
Spread the love

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് വീണ്ടും പതിനായിരം കടന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. സ്വകാര്യ ചടങ്ങുകള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ക്കും ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും പങ്കെടുക്കാം. ഇത് കര്‍ശനമായി നടപ്പാക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കൊവിഡ് കേസുകള്‍ ആയിരം കടന്നിരുന്നു. എറണാകുളം ജില്ലയില്‍ 2187 ഉം കോഴിക്കോട് 1504 ഉം ആണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം.

കണ്ണില്ലാത്ത ക്രൂരത വീണ്ടും, മലപ്പുറത്ത് വളർത്തുനായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു

0
Spread the love

മലപ്പുറം എടക്കരയിൽ വളർത്തുനായയോട് വീട്ടുകാരന്റെ കണ്ണില്ലാത്ത ക്രൂരത. വളർത്തുനായയെ ബൈക്കിന്റെ പുറകിൽ കെട്ടിയിട്ട് വാഹനം ഓടിച്ചു.വണ്ടിക്ക് ഒപ്പമെത്താൻ പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാർ ഇവർക്ക് പുറകെ പോയി.വാഹനം നിർത്താനുള്ള നാട്ടുകാരുടെ ആവശ്യത്തെ അവഗണിച്ച്‌ ഉടമ വീണ്ടും സ്‌കൂട്ടറോടിച്ചു. പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന.

നായയെ കെട്ടിവലിച്ചയാളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വകവെയ്ക്കാതെ ഇയാള്‍ യാത്ര തുടരുകയായിരുന്നു. മൂന്ന് കിലോമീറ്ററോളമാണ് ഇയാള്‍ നായയെ കെട്ടിവലിച്ച്‌ യാത്ര നടത്തിയത്. നായയെ ഒഴിവാക്കാന്‍ കൊണ്ടുപോകുകയാണെന്നും വീട്ടിലെ ചെരിപ്പുകളടക്കം കടിച്ച്‌ നശിപ്പിക്കുന്നെന്നുമാണ് ഇയാള്‍ പറഞ്ഞത്.

കുറച്ച്‌ ദൂരം കുറഞ്ഞ വേഗതയില്‍ പോയ ഇയാള്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ സ്പീഡ് കൂട്ടി കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള കെ.എല്‍ 11 എഡബ്ലു 5684 എന്ന സ്‌കൂട്ടറാണ് ഇയാള്‍ ഓടിച്ചിരുന്നത്. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നായയുടെ ശരീരത്ത് റോഡിൽ ഉരഞ്ഞതിന്റെ മുറിവുകളും ചോരപ്പാടികളുമുണ്ടായിരുന്നു. ണ്ണില്ലാത്ത ക്രൂരതയാണ് സാധുമൃഗത്തോട് കാട്ടിയത്. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. ​പിന്നീട് ഇയാളെയോ നായയെയോ കണ്ടെത്താന്‍ ആയിട്ടില്ല. സംഭവത്തില്‍ പരാതികള്‍ വന്നിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദീപ് ചന്ദ്രൻ അച്ഛനായി, ആശംസകളുമായി ആരാധകരും താരങ്ങളും

0
Spread the love

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രൻ. കറുത്തമുതത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥി ആയും പ്രദീപ് എത്തിയിരുന്നു. ബിഗ്‌ബോസിൽ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതൽ പ്രേക്ഷകർ മനസിലാക്കുകയും ചെയ്തു. പോയ വർഷം ആയിരുന്നു പ്രദീപ് വിവാഹിതൻ ആകുന്നത്.

താൻ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രദീപ്. ആൺകുഞ്ഞിനാണ് അനുപമ ജന്മം നൽകിയതെന്ന് നടൻ അറിയിച്ചു. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റിട്ടിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്തായിരുന്നു പ്രദീപിന്റെയും അനുപമ രാമചന്ദ്രന്റെയും വിവാഹം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയാണ് അനുപമ.

അടുത്തിടെ ബേബി ഷവർ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ‘ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ…’ എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്.

പ്രാര്‍ത്ഥനകള്‍ വിഫലം, നടന്‍ വിവേക് അന്തരിച്ചു

0
Spread the love

പ്രാര്‍ത്ഥനകള്‍ എല്ലാം വിഫലമായി, തമിഴ് നടന്‍ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. വിവേകാനന്ദന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയാഘാതത്തെ തുടര്‍ന്ന ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. രാവിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിച്ചെന്ന് വരില്ലെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കും. അതിനാല്‍ തന്നെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്.

ഇന്നലെ മുതല്‍ തമിഴ് സിനിമ ലോകം അദ്ദേഹത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ഇന്നലെ വൈകുന്നേരം എത്തിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വിവേകിന്റെ നില അതി ഗുരുതരമെന്നായിരുന്നു. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. ഇത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് കൊണ്ടാവണമെന്നില്ലും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts