Home Blog Page 1441

അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം; മോഹന്‍ലാലും മമ്മൂട്ടിയും ഉദ്ഘാടനം നിര്‍വ്വഹിക്കും

0
Spread the love

മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. എറണാകുളം കലൂരിലാണ് മൂന്ന് നിലകളിലായുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് നിര്‍വ്വഹിക്കും. രാവിലെ പത്ത് മണിയ്ക്ക് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങ് നടക്കുക. നൂറ് പേര്‍ക്ക് മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങില്‍ പ്രവേശനം. അമ്മയുടെ പ്രവര്‍ത്തനം ആരംഭിച്ച്‌ 25 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴാണ് ആസ്ഥാന മന്ദിരത്തിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്.

2019 നവംബറിലായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കാനായി ആറു മാസത്തെ സമയ പരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പ്രതീക്ഷിച്ചതിലും നീണ്ടു പോകുകയായിരുന്നു. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ ഇനി പുതിയ ആസ്ഥാന മന്ദിരത്തില്‍ വെച്ചായിരിക്കും.

‘അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?’; വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി കനി

0
Spread the love

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കനി കുസൃതി ഒരു റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. എന്നാല്‍ ഇതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. മുന്‍പ് ഒരു മാഗസിന്റെ കവര്‍ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന് ശേഷം തന്നെ വെളുപ്പിച്ചതിന്റെ പേരില്‍ കനി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കനിക്കെതിരായ പുതിയ വിമര്‍ശനം.

എന്നാല്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് കനി നല്‍കുന്നത്. ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് താരം വ്യക്തമാക്കുന്നു. ലോകപ്രശസ്ത പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചതെന്ന് പറയുന്നു കനി. സോഷ്യല്‍ മീഡിയയിലൂടെയാണ് കനിയുടെ പ്രതികരണം.

“അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്.. അറിഞ്ഞുകൊണ്ട്‌ തന്നെയാണ് ലോക പ്രശസ്തയായ ‘റിയാന’ എന്ന സിംഗര്‍, സോങ്ങ് റൈറ്ററുടെ ‘ഫെന്‍റിബ്യൂട്ടി’ ബ്രാന്‍റിലെ ‘യൂണിവേഴ്സല്‍ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌.” ആ ‘റെഡ്‌ ലിപ്സ്റ്റിക്‌’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക എന്ന കുറിപ്പോടെയാണ് ഇതേക്കുറിച്ച്‌ കനി വിവരിക്കുന്നത്.

ലോക പ്രശസ്തയായ ഗായിക റിഹാനയുടെ ഫെന്റിബ്യൂട്ടീ എന്ന ബ്രാന്റിലെ യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്കാണ് കനി ചടങ്ങിന് വരുമ്ബോള്‍ ഉപയോഗിച്ചത്. കറുത്ത നിറമുള്ള തൊലിയുള്ളവര്‍ക്ക് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇണങ്ങില്ലെന്ന പറച്ചിലുകള്‍ക്കെതിരെയാണ് റിഹാനയുടെ ചുവന്ന ലിപ്സ്റ്റിക്ക് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടാണ് ആ ലിപ്സ്റ്റിക്ക് തന്നെ താന്‍ തിരഞ്ഞെടുത്തതെന്നും കനി പറയുന്നു.

ലൈഫ്‌സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റാപ്പറായ റോക്കി വെളുത്ത തൊലിയുള്ളവര്‍ക്കാണ് ചുവന്ന ലിപ്സ്റ്റിക്ക് ചേരുന്നത് എന്ന് പറഞ്ഞതിനെക്കുറിച്ചും ആ പരാമര്‍ശം വിമര്‍ശം ഏറ്റുവാങ്ങിയതിനെക്കുറിച്ചും പോസ്റ്റില്‍ കനി പറയുന്നു.

കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ ചുണ്ടുകള്‍ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച്‌ ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും മറച്ചുവെക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുധാരണയാണ് റാപ്പര്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതെന്ന ലേഖനത്തിലെ ഭാഗവും കനി പോസ്റ്റില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സല്‍ ലിപ്സ്റ്റിക്കിനെ കുറിച്ച്‌ കൂടുതല്‍ അറിയേണ്ടവര്‍ക്കായി വിവരങ്ങള്‍ അടങ്ങിയ ലിങ്കും കനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

ജീവിത പങ്കാളി സുഹൃദ് വലയത്തില്‍ നിന്നുള്ള ആള്‍ തന്നെ ആകും, നടി അനുശ്രീ

0
Spread the love

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യക്തമായ അഭിപ്രായം മലയാളികളുടെ ഇഷ്ട താരം അനുശ്രീയ്ക്കുണ്ട്. സുഹൃത്തുക്കളില്‍ നിന്നൊരാളെയാവും ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് അനുശ്രീ ആഗ്രഹം പങ്കുവെയ്ക്കുന്നത്. എന്നാല്‍ അതാരാണെന്നൊന്നും പറയാറായിട്ടില്ലെന്നും അനുശ്രീ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തില്‍ ഏറെ ആരാധകരുള്ള നടി അനുശ്രീ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ചത്.

പ്രണയം തകർന്നതിൻറെ വേദനകളൊക്കെ അറിഞ്ഞിട്ടുണ്ടെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ സമയമെടുത്തുവെന്നും അനുശ്രീ പറയുന്നു. അന്നനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്നോർക്കുമ്പോൾ ചമ്മൽ തോന്നുന്നുവെന്നും താരം പറയുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ പ്രേമലേഖനമൊക്കെ കിട്ടിയിട്ടുണ്ട്. പ്രേമം നല്ലൊരു വികാരം തന്നെയാണ്. പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ലെന്നാണ് അനുശ്രീയുടെ അഭിപ്രായം. പരസ്പര ധാരണയുടെ പുറത്തേ പ്രണയം നിലനിൽക്കൂ എന്നും അനുശ്രീ പറയുന്നു.

കേരള രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

0
Spread the love

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഐഎഫ്‌എഫ്കെയുടെ വെബ്സൈറ്റിലൂടെ രാവിലെ 10 മണി മുതല്‍ രജിസ്റ്റര്‍ ചെയ്യാനാകും.

മുന്‍പു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യാനാവും.തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിങ്ങനെ നാലിടത്തായാണ് ഇത്തവണ ചലച്ചിത്രോത്സവം നടക്കുന്നത്.

ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

ജയലളിതയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയാവാന്‍ ഒരുങ്ങി കങ്കണ

0
Spread the love

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായി തലൈവി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ ഇന്ദിര ഗാന്ധിയാവാന്‍ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണൗട്ട്. സംവിധായകന്‍
സൗയ് കബിര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ എത്തുന്നത്. എന്നാല്‍ ഇന്ദിര ഗാന്ധിയുടെ ബയോപിക്കായല്ല ചിത്രം ഒരുങ്ങുന്നത്.

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, എമര്‍ജന്‍സി പിരീഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമായി ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഇപ്പോഴത്തെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതി മനസിലാക്കാന്‍ ഈ തലമുറയെ സഹായിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാകും ഇതെന്ന് കങ്കണ പറഞ്ഞു.

– Kangana Ranaut (@KanganaTeam) January 29, 2021

സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. കങ്കണയുടെ
റിവോള്‍വര്‍ റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സായ് കബീര്‍.ജയലളിതയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയാവാന്‍ ഒരുങ്ങി കങ്കണ

നടി ആന്‍ അ​ഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

0
Spread the love

നടി ആന്‍ അ​ഗസ്റ്റിനും ഛായാ​ഗ്രാഹകന്‍ ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു.

ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് ജോമോന്‍ പറയുന്നത്. 2014-ലായിരുന്നു ജോമോന്റെയും ആന്‍ അഗസ്റ്റിന്റെയും വിവാഹം. ഇരുവരും ഏറെ നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി സിനിമകളില്‍ താരം വേഷമിട്ടു. വിവാഹശേഷം അഭിനയത്തില്‍ അത്ര സജീവമല്ല ആന്‍. ചാപ്പാകുരിശിലൂടെ സിനിമയില്‍ എത്തിയ ജോമോന്‍ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകള്‍ക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിങ് ചിത്രത്തിലാണ് ജോമോന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

മക്കളോട് ആദ്യമായി കള്ളം പറയേണ്ടി വന്നതിന്റെ വേദന പങ്കുവെച്ച്‌ സാന്ദ്ര തോമസിന്റെ കുറിപ്പ്

0
Spread the love

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ മക്കളായ തങ്കവും കൊലുസും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞാണ് മക്കളെ സാന്ദ്ര വളര്‍ത്തുന്നത്. അവരോട് കള്ളം പറയാറില്ലെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ സാന്ദ്ര പറഞ്ഞിരുന്നു. എന്നാല്‍ വാക്കു തെറ്റിച്ച്‌ മക്കളോട് ആദ്യമായി കള്ളം പറയേണ്ടി വന്നതിന്റെ വേദന പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര.

സാന്ദ്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

അമ്മ കള്ളത്തരം പറഞ്ഞതാണോ?

എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം.

എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല.

14 ദിവസത്തെ ആയുര്‍വേദ ട്രീറ്റ്‌മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോള്‍ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോള്‍ തങ്കകൊലുസ് വിഷമിക്കാതിരിക്കാന്‍ അവര്‍ ഹോസ്പിറ്റലില്‍ പോയെന്നും ഇന്‍ജെക്ഷന്‍ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാന്‍ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.

രണ്ട് ദിവസങ്ങള്‍ക് ശേഷം

ഞാന്‍ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്ബോള്‍ തങ്കത്തിനും കുല്‍സുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു.

കുല്‍സു: ഉമ്മി ഇന്‍ജെക്ഷന്‍ എടുത്തു കഴിഞ്ഞോ

തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ

ഞാന്‍ : അത്…. ഞാന്‍….

തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാന്‍ പാടില്ലെന്ന്

ഞാന്‍ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല.

കുല്‍സു : സാരമില്ല കള്ളത്തരം പറയാന്‍ പാടില്ലാട്ടോ

ഇത് എഴുതുമ്ബോള്‍ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ നിറയുന്നു

രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാന്‍ തിരുത്തുകയാണ്

നടി ശരണ്യ പൊന്‍വണ്ണന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

0
Spread the love

നടി ശരണ്യ പൊന്‍വണ്ണന്റെ മകള്‍ പ്രിയദര്‍ശിനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സംവിധായകനും നടനുമായ പൊന്‍വര്‍ണ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്.

പ്രിയദര്‍ശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകള്‍ കൂടിയുണ്ട് ഇരുവര്‍ക്കും. വിവാഹ തിയതി സംബന്ധിച്ച വിവരം പുറത്തു വന്നിട്ടില്ല. അധികം വൈകാതെ വിവാഹ തിയതി കുടുംബം പുറത്തുവിട്ടേക്കും. 1996-ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ നായകന്‍ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ നായികയായി ശരണ്യ തിളങ്ങി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ ശരണ്യ അമ്മവേഷങ്ങളിലാണ് പിന്നീട് സജീവമായത്. സൂര്യ, ധനുഷ്, നയന്‍താര, വിജയ് സേതുപതി തുടങ്ങിയ താരങ്ങളുടെയെല്ലാം അമ്മയായി ശരണ്യ നിരവധി സിനിമകളില്‍ വേഷമിട്ടു.

നടന്‍ ധര്‍മജന്‍ ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ചേക്കും

0
Spread the love

നടന്‍ ധര്‍മജന്‍ ബാലുശേരി മണ്ഡലത്തില്‍ മത്സരിച്ചേക്കും. ഇതുസംബന്ധിച്ച ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രാഥമിക ചര്‍ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് നടന്‍. ബാലുശേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ലീഗിലും നടക്കുന്ന ചര്‍ചകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.


സിപിഎമ്മിലെ പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15,464 വോട്ടിനാണ് മുസ്ലിം ലീഗിലെ യു സി രാമന്‍ പടനിലത്തിനെ പുരുഷന്‍ കടലുണ്ടി തോല്‍പിച്ചത്. അതിനു മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ 8882 വോട്ടുകള്‍ക്കാണ് പുരുഷന്‍ കടലുണ്ടി കോണ്‍ഗ്രസിലെ എ ബലറാമിനെ തോല്‍പിച്ചത്. രണ്ടു തവണ വിജയിച്ച പുരുഷന്‍ കടലുണ്ടിയെ ഇത്തവണ മത്സരിപ്പിക്കാനിടയില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന്റെ പേരിനാണ് മുന്‍തൂക്കം.

ജയസൂര്യയെ കെട്ടിപ്പിടിച്ച്‌ ഉമ്മവെയ്ക്കാന്‍ തോന്നി; വെള്ളം സിനിമയെ കുറിച്ച്‌ പത്മകുമാര്‍

0
Spread the love

ജയസൂര്യ ചിത്രമായ വെള്ളം സിനിമയെ അഭിനന്ദിച്ച്‌ സംവിധായകന്‍ പത്മകുമാര്‍. സിനിമ കണ്ടിറങ്ങുമ്പോൾ ഈ സംവിധായകന്റെ സുഹൃത്താണെന്നതില്‍ അഭിമാനം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യയെ കെട്ടിപ്പിടിച്ച്‌ ഒന്ന് ഉമ്മ വെയ്ക്കണം എന്ന് തോന്നിയെന്നും സിനിമയ്ക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിക്കുന്ന ചിത്രമാണ് വെള്ളം.

‘ഞാന്‍ എന്റെ ആദ്യസിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സമയത്ത് എന്റെ സുഹൃത്ത്, മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍, ഒപ്പം ആ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ രഞ്ജിത്ത് പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമക്ക് സംവിധായക ദാരിദ്ര്യം ഒട്ടും തന്നെ ഇല്ല, സിനിമകളുടെ എണ്ണം കൊണ്ടും നമ്മള്‍ വളരെ അധികം സമ്ബന്നരാണ്.. അപ്പോള്‍ ഒരു പുതിയ സംവിധായകന്‍ വരുമ്ബോള്‍ പുതിയ എന്തെങ്കിലും കൊണ്ടുവരണം.. അല്ലെങ്കില്‍ സമൂഹത്തിന് നല്‍കാന്‍ നന്മയുടെ ഒരു നല്ല സന്ദേശം എങ്കിലും അതില്‍ ഉണ്ടാവണം.. അങ്ങനെയാണ് ‘അമ്മക്കിളിക്കൂട്’ എന്ന ആശയവും സിനിമയും ഉണ്ടാവുന്നത്.

Prajesh Sen എന്ന സംവിധായകന്‍ തന്റെ സിനിമ ആലോചിക്കുമ്ബോഴും രഞ്ജി എന്നോട് പറഞ്ഞ ആ ആശയങ്ങള്‍ അയാളുടെ ഹൃദയത്തിലൂടെ കടന്ന് പോയിരിക്കണം.. അതുകൊണ്ട് തന്നെ ആവണം ‘ക്യാപ്റ്റന്‍’ പോലെ, ഇപ്പോള്‍ ‘വെള്ളം’ പോലെ ഒക്കെ ഉള്ള ചിത്രങ്ങള്‍ ചെയ്യാന്‍ Prajeshന് സാധിക്കുന്നതും…നിറഞ്ഞ സദസ്സില്‍ (തിയേറ്ററില്‍ അനുവദിക്കപ്പെട്ട) ഇന്ന് ‘വെള്ളം’ കണ്ട് ഇറങ്ങുമ്ബോള്‍ ഈ സംവിധായകന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് ഞാനും എന്ന അഭിമാനം എനിക്കു തോന്നി. ജയസൂര്യയെ കെട്ടിപ്പിടിച്ച്‌ ഒന്ന് ഉമ്മ വെക്കണം എന്ന് തോന്നി.. ഇത് ഒരായിരം മുരളിമാരുടെ മാത്രം കഥയല്ല, അത്രയും സുനിതമാരുടെയും കഥയാണ് എന്ന് തോന്നി.. ലളിതമായി സുനിതയെ അവതരിപ്പിച്ച സംയുക്ത മേനോന്‍ അടക്കമുള്ള എല്ലാ അഭിനേതാക്കളേയും സിനിമക്ക് ഒപ്പം നിന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കണം എന്നും തോന്നി’

ഇരുള്‍ നീങ്ങി സിനിമ അതിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുമ്ബോള്‍ നമ്മുടെ പ്രതീക്ഷകള്‍ മാനംമുട്ടെയാണ്..ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയൊരു കൈത്താങ്ങ് ആവട്ടെ ‘വെള്ള’ ത്തിന്റെ ഈ മഹനീയ വിജയവുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts