Home Blog Page 1528

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു

0
Spread the love

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു

ദീർഘകാലമായി അസുഖബാധിതനായിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.

തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. രണ്ട് തവണ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

കീം 2021: പരീക്ഷ മാറ്റിവെച്ചു

0
Spread the love

കീം പ്രവേശന പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2021-ലെ കേരള എൻജിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ. ജൂലൈ 24-ന് രാവിലെ 10 മണിമുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) നടത്തും.

പരീക്ഷാത്തീയതിക്ക് പുറമേ എൻജിനീയറിങ്/ ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപ പിഴ.

0
Spread the love

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപ പിഴ.

നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ പറഞ്ഞതിനാണ് കൊൽക്കത്ത ഹൈകോർട്ട് ജഡ്ജ് ജസ്റ്റിസ് കൗഷിക് ചന്ദ്ര മുഖ്യമന്ത്രി മമതബാനർജിക്ക് എതിരെ 5 ലക്ഷം രൂപ പിഴ ചുമത്തിയത്.
മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയ ജഡ്ജി കേസ് പരിഗണിക്കുന്നതിൽ നിന്നും സ്വയം പിന്മാറുകയും ചെയ്തു. തന്നെ അപകീർത്തിപെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടെന്ന് ജസ്റ്റിസ് കൗഷിക് ചന്ദ്ര നിരീക്ഷിച്ചു.
സാദാരണ പിന്മാറൽ ആവശ്യം കോടതിയിൽ ആണ് ഉന്നയിക്കേണ്ടത്. എന്നാൽ തനിക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിനു കത്ത് അയക്കുകയാണ് ചെയ്തത്. മാനസികമായ ബുദ്ധിമുട്ടിക്കാൻ വരെ ആസൂത്രിത ശ്രമങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ മമതയുടെ തിരെഞ്ഞെടുപ്പ് ഹർജിയിൽ വാദം കേൾക്കില്ലെന്നും പിഴ ഈടാക്കുകയാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.

ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള

0
Spread the love

ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള

നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്തിയ ഫാർമ, ലൈഫ് സയൻസ് വ്യവസായം, 2022 ഓടെ 1.22 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, വ്യക്തിഗത വൈദ്യശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മനുഷ്യ ജീനോമിനെക്കുറിച്ച് നന്നായി മനസിലാക്കൽ എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന ഘടകങ്ങൾ. ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലെ ഈ വളർച്ച കണക്കിലെടുക്കുമ്പോൾ ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന് കണക്കാക്കപെടുന്നു. അത് കണക്കിലാക്കി ഈ മേഖലയിൽ ബിരുദമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഫാർമ ബിസിനസ് അനലിറ്റിക്സ്

കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)

യോഗ്യത – മെഡിസിൻ, ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ ടി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. (കുറഞ്ഞത് 60% മാർക്ക് )

ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
Accreditation Council for Clinical Research Education, USAയുടെയും ഫാർമസ്യുട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ക്ലിനിമൈൻഡ്സും ചേർന്ന് നൽകുന്നത്.

ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ് – Healthcare Decision Analytics

കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത – ബി ടെക്ക്, എം ടെക്ക് ഇൻ (കമ്പ്യൂട്ടർ സയൻസ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാർമ കോർപറേറ്റുകളിൽ നിലവിൽ work ചെയ്യുന്ന പ്രൊഫഷണലുകൾ, കോൺസൽട്ടിങ്ങിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് ഈ കോഴ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുക.

സെർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് LSSSDC സർട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലഭിക്കുന്നതാണ്.

  1. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ് – Certificate Programme for Clinical Research and Pharmacovigilance

കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത – MD, MS, MBBS, BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

  1. സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻറ് – Certificate Programme for Clinical Research and Clinical data Management

കോഴ്സ് കാലാവധി – 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ – ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത – BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://asapkerala.gov.in/?q=node/1243 എന്ന ലിങ്ക് സന്ദർശിക്കുക..

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര്‍ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂര്‍, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂര്‍ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂര്‍ 653, കാസര്‍ഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,58,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,278 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2218 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് ഭീതി മറികടന്ന് കുരുന്നു ജീവന് കാവലായി മാന്നാര്‍ പോലീസ്.

0
Spread the love

കോവിഡ് ഭീതി മറികടന്ന് കുരുന്നു ജീവന് കാവലായി മാന്നാര്‍ പോലീസ്. കോവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ചാണ് മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോണ്‍ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉല്‍ അക്ബര്‍, ജഗദീഷ് എന്നിവര്‍ മാതൃകയായത്. കുഞ്ഞിനേയും കൊവിഡ് പോസിറ്റീവായ മാതാപിതാക്കളെയും പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബുധനൂരില്‍ നിന്നും പട്രോളിങ് കഴിഞ്ഞു വരുന്ന വഴിയാണ് പൊലീസ് സംഘം റോഡരികില്‍ കൈക്കുഞ്ഞുമായി വാഹനം കാത്തുനില്‍ക്കുന്ന ദമ്പതികളെ കണ്ടത്. കായംകുളം -തിരുവല്ല സംസ്ഥാന പാതയില്‍ സ്റ്റോര്‍ മുക്കില്‍ റോഡരികില്‍ നില്‍ക്കുന്ന ഇവര്‍ വാഹനങ്ങള്‍ക്കെല്ലാം കൈകാട്ടുന്നുണ്ടായിരുന്നു. എന്നാല്‍, ആരും വാഹനം നിര്‍ത്തിയില്ല. പൊലീസ് സംഘം വിവരം തിരക്കിയപ്പോഴാണ് ദമ്പതികള്‍ കൊവിഡ് പോസിറ്റാവാണെന്ന് അറിയുന്നത്. കുഞ്ഞിനാകട്ടെ, ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. എത്രയും വേഗം മൂവരെയും പൊലീസ് ജീപ്പില്‍ കയറ്റി സമീപത്തുള്ള പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച പൊലീസ് സംഘം ഇപ്പോള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.

ചോക്ലേറ്റിനായി ഇന്നത്തെ ദിനം; ദിവസവും ചോക്ലേറ്റ് കഴിക്കാമോ? ഗുണമോ ദോഷമോ?

0
Spread the love

ചോക്ലേറ്റിനായി ഇന്നത്തെ ദിനം; ദിവസവും ചോക്ലേറ്റ് കഴിക്കാമോ? ഗുണമോ ദോഷമോ?

ചോക്ലേറ്റിനായി ഒരു ദിനമുണ്ടോ? ഉണ്ട്. അത് ഇന്നാണ്. ജൂലായ് ഏഴ്. ചോക്ലേറ്റ് കഴിക്കല്ലേ
പല്ല് കേടാവും, ഷുഗർ വരും, തടി കൂടും ഇങ്ങനെയൊക്കെയാവും നിങ്ങൾ കേൾക്കുന്നത് അല്ലേ.
അത്ര മോശക്കാരനാണോ ചോക്ലേറ്റ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ
ചോക്ലേറ്റ്സ് അത്ര കുഴപ്പക്കാരനല്ല എന്നാണ് ആദ്യമറിയേണ്ടത്. മാത്രവുമല്ല പോഷകങ്ങളുടെ
കലവറ കൂടിയാണ്. ഞെട്ടിയോ? എങ്കിൽ ചോക്ലേറ്റിന്‍റെ ഗുണങ്ങൾ വിശദമായി തന്നെ
പരിശോധിക്കാം.

പോഷകസമ്പുഷ്ടമാണ് ഡാർക്ക് ചോക്ലേറ്റ്സ്. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ
ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. സിങ്കിന്‍റെ ഏറ്റവും വലിയ
സ്രോതസ്സാണ് ചോക്ലേറ്റ്. 70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം
ചോക്‌ലേറ്റിൽ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം ,ഫോസ്ഫറസ് തുടങ്ങി
ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക മൂലകങ്ങളും ഉണ്ട്.

രക്തയോട്ടം കൂട്ടുമെങ്കിലും രക്തസമ്മർദ്ദം കുറയ്ക്കാൻ ചോക്ലേറ്റ് സഹായിക്കും. മോശം
കൊളസ്ട്രോൾ കുറക്കാനും ഇത് സഹായകരമാണ്. ഹൃദ്രോഗ സാധ്യത, പക്ഷാഘാതം
എന്നിവ തടയാനും ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം
വരുമെന്ന് പേടിച്ച് പലരും ചോക്ലേറ്റ് കഴിക്കാറില്ല. എന്നാൽ ആ പേടിയും അസ്ഥാനത്താണ്.
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലവനോയിഡ് എന്ന ആന്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.
ഫ്ലവനോൾ നൈട്രിക് ആസിഡിന്‍റെ അളവ് കൂട്ടുകയും ഇൻസുലിന്‍റെ അളവ് നിയന്ത്രിക്കുകയും
ചെയ്യുന്നു. അതായത് പ്രമേഹത്തെ പേടിക്കാതെ ഡാർക്ക് ചോക്ലേറ്റ് കഴിയ്ക്കാം എന്നർത്ഥം.

ചോക്ലേറ്റ് കഴിച്ചാൽ തടി കൂടുമോ? ഡയറ്റ് നിയന്ത്രിക്കുന്നവർ തടി പേടിച്ച് ചോക്ലേറ്റ്
അകറ്റി നിർത്തുകയാണ് പതിവ്. പക്ഷേ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയും.
അതുമൂലം മറ്റ് ഭക്ഷണമോ മധുര പലഹാരങ്ങളോ കഴിക്കുന്നത് നിയന്ത്രിക്കും.
ഇത് തടി കൂടുന്നത് തടയുമല്ലോ. ഒപ്പം ഫ്ലവനോയിഡുകൾ ശരീരഭാരം കുറയ്ക്കുന്നതിനും
സഹായകരമാണ്. അപ്പോൾ ഇനി ദിവസവും ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കാം അല്ലേ?

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും

0
Spread the love

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്.

കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. ഇതു വഴി നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും. എംപാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും.

അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.

സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കേരളത്തിലെ നഗരസഭകൾ ഒരു വർഷം ഏകദേശം 80,000 കെട്ടിട നിർമ്മാണ അപേക്ഷയും, ഗ്രമപഞ്ചായത്തുകൾ ഒരു വർഷം ഏകദേശം 1,65,000 കെട്ടിട നിർമ്മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം 2,00,000 കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാൻ കഴിയുന്നവയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോസ് വൈറൽ.

0
Spread the love

നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോസ് വൈറൽ. നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോസ് വൈറൽ. മാസികയുടെ കവർചിത്രത്തിന് വേണ്ടിയിട്ടാണ് നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്‌. മോഡലിംഗ് രംഗത്തിലൂടെ സിനിമയിൽ എത്തിയതാണ് ഐശ്വര്യ. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആണ് ആദ്യ സിനിമ. ധനുഷിനൊപ്പം ജഗമേതന്തിരം ആണ് ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ഐശ്വര്യയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. അർച്ചന 31 നോട്ട് ഔട്ട്‌, കാണെ കാണെ, തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിൽ റിലീസിന് ഒരുങ്ങുന്നുണ്ട്.

അഞ്ച് വർഷത്തിന് ശേഷം കരൺ ജോഹർ എത്തുന്നത് വ്യത്യസ്ത പ്രണയകഥയുമായി?

0
Spread the love

അഞ്ച് വർഷത്തിന് ശേഷം കരൺ ജോഹർ എത്തുന്നത് വ്യത്യസ്ത പ്രണയകഥയുമായി?

വർഷങ്ങൾക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡിലെ
ഹിറ്റ് സംവിധായകൻ കരൺ ജോഹർ. ഏത് തരത്തിലുള്ള ചിത്രം ആയിരിക്കും
എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. റോക്കി ഓർ റാണി കി പ്രേം കഹാനി എന്നാണ് ചിത്രത്തിന്
പേരിട്ടിരിക്കുന്നത്. അതു കൊണ്ടുതന്നെ ഒരു പ്രണയകഥയാണ് ചിത്രം
പറയുന്നതെന്ന് ഉറപ്പായി.

എന്നാൽ വെറമൊരു പ്രണയകഥയല്ല ഇതെന്ന് കരൺ തന്നെ പറയുന്നു. അഞ്ച് വർഷത്തിന്
ശേഷം എത്തുമ്പോൾ കരൺ ജോഹർ എന്ത് അത്ഭുതമായിരിക്കും കാത്തുവയ്ക്കുക
എന്നതുതന്നെയാണ് ബി ടൗണിൽ ഇപ്പോൾ ചർച്ച. രൺവീർ സിങ്ങും ആലിയഭട്ടും ആണ്
ചിത്രത്തിൽ നായികാ നായകൻമാരാകുന്നത്. ഗള്ളിബോയ്ക്ക് ശേഷം ഹിറ്റ് ജോഡികൾ
വീമ്ടും എത്തുകയാണ്. ധർമേന്ദ്ര , ജയ ബച്ചൻ, ശബാന അസ്മി തുടങ്ങിയവരും
പ്രധാന വേഷത്തിൽ എത്തുന്നു.

1988ൽ പുറത്തിറങ്ങിയ മർദോം വാലി ബാത് എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ്
ധർമേന്ദ്രയും ശബാന ആസ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിൽ
ആലിയഭട്ടിന്‍റെ മുത്തച്ഛനും മുത്തശ്ശിയും ആയാണ് ഇരുവരും അഭിനിയിക്കുന്നത്.
ഇഷിത മൊയ്‍ത്ര, ശശാങ്ക് ഖെയ്‍താന്‍, സുമിത് റോയ് എന്നിവർ ചേർന്നാണ് രചന.

2016ൽ രൺബീർ കപൂർ, ഐശ്വര്യറായ്, അനുഷ്ക ശർമ്മ എന്നിവർ ഒരുമിച്ച
യെ ദിൽ ഹെ മുഷ്കിൽ ആണ് കരണിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ധർമ പ്രൊഡക്ഷൻസ് എന്ന പേരിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഇതിനിടയിൽ
നിർമിച്ചു. ഒപ്പം ആന്തോളജി ചിത്രങ്ങളിൽ ചെറുചിത്രങ്ങളും സംവിധാനം ചെയ്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts