Home Blog Page 1527

ഓൺലൈൻ കുട്ടികളികൾ മരണകളികൾ ആകരുത്

0
Spread the love

രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്. ഇത്തരം ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ചു വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികൾ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം.

രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു.

ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. പലകോണുകളിൽ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരുപക്ഷെ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവർ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.

യഥാർത്ഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു.

ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയൊരുക്കുന്നു.

കളിയുടെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയർ കളിക്കാരെ പ്രചോദിപ്പിക്കുന്നു.

തുടർച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കിൽ കളിക്കാർക്കുള്ള ദൗത്യങ്ങളായി (Missions) മറച്ചുവച്ചോ , ഓൺലൈൻ വാങ്ങലുകൾ നടത്താനുള്ള സമ്മർദ്ദം ഇത്തരം ഗെയിമുകളിൽ വളരെ കൂടുതലാണ്.

ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവൽക്കരിക്കുകയും, സ്ത്രീ കഥാപാത്രങ്ങൾ വിവസ്ത്രരായും കാണപ്പെടുന്നു.

അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീൻ വർക്കിനെയും പോലെ ആയതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.

2021 ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യുക. കായികവിനോദങ്ങളിൽ ഏർപ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യുക.

അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം

0
Spread the love

അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ:
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം

എസ് .എം.എസ് ആയോ ഈ മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റഫോമിലൂടെയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണെന്ന വ്യാജേന ഒരു ഡോക്യുമെന്റ്, വീഡിയോ അല്ലെങ്കിൽ സോഫ്ട്‍വെയർ എന്നിവ ഏതെങ്കിലും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇ-മെയിൽ അയക്കും. ഇത്തരം മെയിലുകളിൽ മാൽവെയർ ഹാക്കർമാർ കടത്തി വിടുന്നു. ഇവ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വഴി ഇവയിൽ ഹാക്കർമാർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മാൽവെയറുകൾ നിങ്ങളുടെ സിസ്റ്റത്തിലേക്ക് പ്രവേശിക്കും.

എസ് .എം.എസ് ആയി ലഭിക്കുന്ന ടെക്സ്റ്റുകളിലും ഇത്തരത്തിൽ ഒരു ഫിഷിംഗ് വെബ് സൈറ്റിലേക്ക് നയിക്കുന്ന ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും [സ്മിഷിംഗ്]. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് വഴി,വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ഇരയെ പ്രേരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തേക്കാം.

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്, യോഗ്യത ബിരുദം

0
Spread the love

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്, യോഗ്യത ബിരുദം

കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്മെന്റ് നമ്പർ: 01/2021) പ്രസിദ്ധീകരിച്ചു. ഒഴിവുകൾ: 55. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ബിരുദം. അല്ലെങ്കിൽ നിയമബിരുദം. കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത. കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്.

പ്രായം: 02.01.1985-നും 01.01.2003-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷംവരെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷംവരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിധവകൾക്കും അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. എന്നാൽ, പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

ശമ്പള സ്കെയിൽ: 39,300-83,000 രൂപ.

തിരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജെക്ടീവ് പരീക്ഷ 100 മാർക്കിന് ഒ.എം.ആർ. രീതിയിലാകും. ഒബ്ജെക്ടീവ് പരീക്ഷയ്ക്ക് 75 മിനിറ്റാണ് പരമാവധിസമയം. ജനറൽ ഇംഗ്ലീഷ് -50 മാർക്ക്, പൊതുവിജ്ഞാനം -40 മാർക്ക്, അടിസ്ഥാനഗണിതവും മാനസികശേഷിപരിശോധനയും -10 മാർക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക. ഒരു ഉത്തരത്തിന് ഒരു മാർക്ക്. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാർക്ക് നഷ്ടമാവും.

ഡിസ്ക്രിപ്റ്റീവ് പരീക്ഷ 60 മാർക്കിനാണ്. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതൽ, കോംപ്രിഹെൻഷൻ, ഷോർട്ട് എസ്സേ തയ്യാറാക്കൽ എന്നിവയാണ് ഇതിലുണ്ടാവുക. അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും. ടെസ്റ്റിന് ഡിഗ്രി ലെവൽ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.

അപേക്ഷ: രണ്ടുഘട്ടങ്ങളിലായി ഓൺലൈനായി നൽകണം. ജൂലായ് 8-ന് അപേക്ഷിച്ചുതുടങ്ങാം. വിവരങ്ങൾക്ക്: www.hckrecruitment.nic.in.

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് പത്തിലധികം പേര്‍ക്ക് രോഗം

0
Spread the love

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് പത്തിലധികം പേര്‍ക്ക് രോഗം

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയസാംപിൾപരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകുകൾ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും.

പകൽ കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികൾക്ക് നൽകുക സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാൽ പൂർണമായും മാറും. എന്നാൽ ഗർഭിണികളെയാണ് ബാധിക്കുന്നതെങ്കിൽ ഗർഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളർച്ചക്കുറവ് ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചേക്കാം. അതിനാൽ ഗർഭിണികൾ അതീവജാഗ്രത പുലർത്തണം.

രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം. രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,40,45,894 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,250 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,937 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1946, കോഴിക്കോട് 1682, തൃശൂര്‍ 1397, എറണാകുളം 1291, കൊല്ലം 1143, പാലക്കാട് 703, തിരുവനന്തപുരം 944, കണ്ണൂര്‍ 795, ആലപ്പുഴ 642, കാസര്‍ഗോഡ് 647, കോട്ടയം 603, വയനാട് 445, പത്തനംതിട്ട 427, ഇടുക്കി 272 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 9, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം, എറണാകുളം 3, വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,414 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 643, കൊല്ലം 1141, പത്തനംതിട്ട 328, ആലപ്പുഴ 603, കോട്ടയം 489, ഇടുക്കി 287, എറണാകുളം 1812, തൃശൂര്‍ 1206, പാലക്കാട് 1056, മലപ്പുറം 1091, കോഴിക്കോട് 1048, വയനാട് 209, കണ്ണൂര്‍ 863, കാസര്‍ഗോഡ് 638 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,10,136 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,00,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2534 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

0
Spread the love

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍ നിബന്ധനകളോടെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ 90 ലാബ്/വര്‍ക്ക്‌ഷോപ്പ് തസ്തികകള്‍ ഒന്നാം ഘട്ടമായി സൃഷ്ടിക്കും. ട്രേഡ്‌സ്മാന്‍ – 51, ട്രേഡ് ഇന്‍സ്ട്രക്ടര്‍-24, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (2) – 7, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (1) – 4, സിസ്റ്റം അനലിസ്റ്റ് – 2, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ – 1, മോഡല്‍ മേക്കല്‍ – 1 എന്നിങ്ങനെയാണിത്.

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. മിനിമം ഫെയര്‍ – 20 രൂപ (3 കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വര്‍ദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് അധികാരം നല്‍കി. മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാവും.

സംസ്ഥാനത്തെ ചില്ലറ റേഷൻ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 28,398 എഫ്.പി.എസ്. ഡീലര്‍മാര്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും 7.5 ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുക.

രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പറായിരുന്ന ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. ഇതിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. വീടും നിർമിച്ച് നൽകും. ഇതിന് പുറമെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. മകന്റെ 18 വയസ്സുവരെയുള്ള വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 2021 ജൂലായ് 21 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

കോവിഡ് ബാധിച്ച് 2020 ഒക്‌ടോബര്‍ 14 ന് മരണപ്പെട്ട ഓട്ടോഡ്രൈവറായിരുന്ന തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി ടട്ടുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് / ഫ്‌ളാറ്റ് അനുവദിക്കും. അതുവരെ കോര്‍പ്പറേഷന്‍ പരിധിയില്‍ താത്ക്കാലിക താമസസൗകര്യം ഒരുക്കുന്നതിന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് മുഖാന്തിരം അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

” My evertime superstar ” വാണിയുമായുള്ള വർക്ക്‌ഔട്ട്‌ ഫോട്ടോ പങ്ക് വച്ച് ബാബുരാജ്.

0
Spread the love

” My evertime superstar ” വാണിയുമായുള്ള വർക്ക്‌ഔട്ട്‌ ഫോട്ടോ പങ്ക് വച്ച് ബാബുരാജ്.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ വാണിയുടെ ചിത്രങ്ങളും മറ്റും അപൂർവമായേ പ്രേക്ഷകർക്ക് ലഭിക്കാറുള്ളു. ഇപ്പോൾ ഭർത്താവ് ബാബുരാജ്നൊപ്പം വർക്ക്ഔട്ട്‌ ചെയ്യുന്ന ചിത്രമാണ് ബാബുരാജ് തന്നെ പങ്ക് വച്ചിരിക്കുന്നത്. എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

മലയാളികളുടെ ആക്ഷൻ ലേഡി ആണ് വാണിവിശ്വനാഥ്‌. ഇന്നും സിനിമയിൽ നിൽക്കുക ആണെങ്കിൽ മലയാളത്തിന്റെ ലേഡിസൂപ്പർ സ്റ്റാർ ആയേനെ വാണി.
അതിശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് വാണി ജീവൻ നൽകിയിട്ടുണ്ട്.
ബാബുരാജും മലയാളികളുടെ പ്രിയപ്പെട്ട നാടനാണ്.
വില്ലൻ വേഷങ്ങളിലൂടെ വന്ന് ഇപ്പോൾ
കാരക്ടർ റോളിലും കോമഡിയിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം.

0
Spread the love

മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം. 20 ലക്ഷം ധനസഹായം നല്‍കാന്‍ തീരുമാനമായി.ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്.ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.

തുരുവനന്തപുരം മൃഗശാലയിൽ കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് ആണ് മൃഗശാല ജീവനക്കാരൻ ആയ ഹർഷാദ് മരിച്ചത്.

മൃദുല വിജയും യുവ കൃഷ്ണനും വിവാഹിതരായി.

0
Spread the love

മൃദുല വിജയും യുവ കൃഷ്ണനും വിവാഹിതരായി.

ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് രാവിലെ 8 മണിക്കും 8.15നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ്ഇരുവരും ഒന്നായത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ ചടങ്ങ് ആയിരുന്നു.
സിമ്പിൾ ലുക്കിലാണ് ഇരുവരും എത്തിയിരുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ആണ് മൃദുലയെ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകരുടെ ഇഷ്ട്ട ജോടിയാണ് ഇവർ. “മൃദ്വ ” എന്നാണ് ഈ ജോടികൾക്ക് ആരാധകർ നൽകിയ പേര്.
നിശ്ചയം മുതൽ എല്ലാ വിവരവും ഇരിവരും സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്.

“എന്റെ സ്നേഹത്തിനു വിവാഹ വാർഷിക ആശംസകൾ” ആറാം വിവാഹവാർഷികം ആഘോഷിച്ച് നടി അനുസിത്താര

0
Spread the love

“എന്റെ സ്നേഹത്തിനു വിവാഹ വാർഷിക ആശംസകൾ” ആറാം വിവാഹവാർഷികം ആഘോഷിച്ച് നടി അനുസിത്താര

തന്റെ ആറാം വിവാഹവാർഷികം നേർന്നുകൊണ്ട് ഭർത്താവിനെ ടാഗ് ചെയ്ത് വിവാഹ ഫോട്ടോ പങ്ക് വച്ചിരിക്കുകയാണ് അനു. പ്രണയവിവഹമാണ് അനുവിന്റേത്.2015 ജൂലൈ 8 ആയിരുന്നു അനുവും വിഷ്ണുവും വിവാഹിതരായത്.ഭർത്താവ് വിഷ്ണുപ്രസാദ് ഫാഷൻ ഫോട്ടോഗ്രാഫർ ആണ്.വളരെ ലളിതമായ വിവാഹ ചടങ്ങ് ആയിരുന്നു ഇരുവരുടെയും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനു. മലയാള തനിമയുള്ള പെൺകുട്ടി. സഹനടിയായാണ് തുടക്കാമെങ്കിലും ഇന്ന് മലയാളത്തിന്റെ മുൻനിര നായികമാരിൽ ഒരാളാണ് അനുസിത്താര.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts