സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
കാലിക്കറ്റ് സർവകലാശാല കോവിഡ്-19 ഡിഗ്രി/പിജി സ്പെഷ്യൽ പരീക്ഷ
കാലിക്കറ്റ് സർവകലാശാല കോവിഡ്-19 ഡിഗ്രി/പിജി സ്പെഷ്യൽ പരീക്ഷ
കോവിഡ് മഹാമാരിയുടെ കാലത്ത് കാലിക്കറ്റ് സർവകലാശാല നടത്തിയ വിവിധ പരീക്ഷകൾ എഴുതാൻ കഴിയാത്ത കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾ, ക്വാറന്റൈൻ ആയിരുന്നവർ, ഗർഭിണികൾ, differently-abled ആയവർ, കഠിനമായ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർ, വിദേശത്ത് ആയ കാരണത്താൽ പരീക്ഷ നഷ്ടപെട്ട വിദ്യാർത്ഥികൾ എന്നിവർക്കായി നടത്താനിരിക്കുന്ന വിവിധ പരീക്ഷകൾക്കുള്ള COVID-19 Special Examination ന് July 7 മുതൽ July 16 വരെ അപേക്ഷിക്കാം.
COVID-19 Special Exam-ൽ ഉൾപ്പെട്ടിട്ടുള്ള ചില പരീക്ഷകൾ
UG:
1st Sem Regular(CBCSS) and Supplementary/Improvement (CUCBCSS) MALAYALAM (Common Course, Core, Complementary) Nov 2019
2nd Sem Regular (CBCSS) and Supplementary/Improvement(CUCBCSS) APRIL 2020
4th Sem Regular/Supplementary/Improvement(CUCBCSS) APRIL 2020
5th Sem Regular/Supplementary/Improvement(CUCBCSS) NOV 2020
6th Sem Regular/Supplementary/Improvement(CUCBCSS) APRIL 2021
PG:
2nd Sem PG Regular(PG-CBCSS)/Supplimentary/Improvement(CUCSS-PG) Examination April 2020
3rd Sem PG Regular(PG-CBCSS)/Supplimentary/Improvement(CUCSS-PG) Examination Nov 2020
4th Sem PG Regular/Supplimentary/Improvement Examination April 2020
അപേക്ഷകൾക്കുള്ള ലിങ്ക്:
COVID-19 Special Examination UG-CUCBCSS/CBCSS:
http://www.cupbonline.uoc.ac.in/CuPbOnline/cucbcss/covid19ugspcl.php
B.Tech/B.Arch COVID-19 Special Examination:
http://www.cupbonline.uoc.ac.in/CuPbOnline/btech7online/covid19spcl1.php
COVID-19 Special Examination for B.Ed/ BHI/ B.PEd/ M.PEd courses:
http://www.cupbonline.uoc.ac.in/CuPbOnline/bd_online/covid19bdspcl.php
COVID-19 Special Examination SDE CUCBCSS/CBCSS:
http://www.cupbonline.uoc.ac.in/sde_cucbcss/covid19spcl.php
COVID-19 Special Examination for PG courses:
http://www.cupbonline.uoc.ac.in/CuPbOnline/cucbcss/covid19ugspcl.php
COVID-19 Special Examination for LLB/LLM/Medical courses:
http://www.cupbonline.uoc.ac.in/CuPbOnline/medicalonline/medon/medicalonline/med_covid19spcl.php
അപേക്ഷയോടപ്പം അനുയോജ്യമായ രേഖകൾ ഉൾപ്പെടുത്തി 22/07/2021ന് മുമ്പ് യൂണിവേഴ്‌സിറ്റിയിൽ എത്തിക്കേണ്ടതാണ്.
റഗുലർ വിദ്യാർത്ഥികൾ അവരുടെ അപേക്ഷ കോളേജ് പ്രിൻസിപ്പൽ മുഖേനെയാണ് യൂണിവേഴ്‌സിറ്റിയിൽ എത്തിക്കേണ്ടത്.
അപേക്ഷിക്കാൻ ഫീസ് ഇല്ല.
രേഖകൾ ഉൾപ്പെടുത്തിയ കവറിന്റെ മുകളിൽ ഇടത് വശത്തായി APPLICATION FOR COVID-19 SPECIAL EXAMINATION എന്ന് എഴുതേണ്ടതാണ്.
ഇന്ധനവില ഇന്നും കൂട്ടി; നാൽപത് ദിവസത്തിനിടെ വില കൂട്ടിയത് 24 തവണ
ഇന്ധനവില ഇന്നും കൂട്ടി; നാൽപത് ദിവസത്തിനിടെ വില കൂട്ടിയത് 24 തവണ
തൃശൂരില്‍ നിന്ന് 30 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. മൂന്നു പേര്‍ അറസ്റ്റിൽ; കേരളത്തില്‍ ആദ്യം
തൃശൂരില്‍ നിന്ന് 30 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. മൂന്നു പേര്‍ അറസ്റ്റിൽ; കേരളത്തില്‍ ആദ്യം
തൃശൂര്‍: സുഗന്ധലേപന വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന ‘തിമിംഗല ഛര്‍ദ്ദി’ (ആംബര്‍ഗ്രിസ്) തൃശൂരില്‍ നിന്ന് പിടികൂടി. 18 കിലോ ഭാരമുള്ള ആംബര്‍ഗ്രിസാണ് ചേറ്റുവയില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. വനംവകുപ്പ് വിജിലൻസിൻ്റെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതികൾ പിടിയിൽ ആയത്. വീഡിയോ കോളിലൂടെ നോട്ടുകൾ കാണിച്ചപ്പോൾ ആണ് പ്രതികൾ മുഖം കാണിക്കാൻ ആയി തയ്യാറായത്. അങ്ങനെ പ്രതികളെ പിടികൂടുകയായിരുന്നു.
മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയുമായി ബെവ്കോ
മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയുമായി ബെവ്കോ
തിരുവനന്തപുരം: മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചതിനെത്തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകി. ആൾക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ബെവ്കോ പുറപെടുവിച്ച സർക്കുലറിൽ പറയുന്നു.
ആൾക്കൂട്ടം ഒഴിവാക്കാൻ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഇങ്ങനെയാണ് :
- ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം.
*അനൗൺസ്മെന്‍റ് നടത്തണം.
*ടോക്കൺ സമ്പ്രദായം നടപ്പാക്കണം. *പോലീസിന്‍റെ സഹായം തേടണം.
*മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം.
*ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ.
*നിയന്ത്രിക്കാൻ പൊലീസ് സഹായം ഉറപ്പ് വരുത്താം.
കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു. അതിർത്തികളിലും നഗരത്തിലും അതിർത്തികളിലും വലിയ തിരക്കുള്ള സാഹചര്യത്തിലാണ് ബെവ്‌കോയുടെ ഈ ഇടപെടൽ.
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,41,76,318 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1933, കോഴിക്കോട് 1464, കൊല്ലം 1373, തൃശൂര്‍ 1335, എറണാകുളം 1261, തിരുവനന്തപുരം 1070, പാലക്കാട് 664, കണ്ണൂര്‍ 737, ആലപ്പുഴ 684, കോട്ടയം 644, കാസര്‍ഗോഡ് 567, പത്തനംതിട്ട 407, വയനാട് 325, ഇടുക്കി 305 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍ 3, വയനാട് 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 854, കൊല്ലം 769, പത്തനംതിട്ട 277, ആലപ്പുഴ 511, കോട്ടയം 542, ഇടുക്കി 206, എറണാകുളം 1389, തൃശൂര്‍ 1243, പാലക്കാട് 1060, മലപ്പുറം 1038, കോഴിക്കോട് 765, വയനാട് 128, കണ്ണൂര്‍ 816, കാസര്‍ഗോഡ് 856 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,115 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,11,054 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,87,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2200 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
2021 ജൂലൈ 11: കണ്ണൂർ, കാസർഗോഡ്.
എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm ന് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2021 ജൂലൈ 09: ഇടുക്കി
2021 ജൂലൈ 10: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
2021 ജൂലൈ 11: മലപ്പുറം,കോഴിക്കോട്, വയനാട്.
2021 ജൂലൈ 12: കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2021 ജൂലൈ 09: തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
2021 ജൂലൈ 10: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർഗോഡ്.
2021 ജൂലൈ 11: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
2021 ജൂലൈ 12: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്.
2021 ജൂലൈ 13: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിതീവ്രമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.
കേരളം കണികണ്ടുണരും നന്മ ഇനി ആനവണ്ടിയിലും; ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മികച്ച പ്രതികരണം
കേരളം കണികണ്ടുണരും നന്മഇനി ആനവണ്ടിയിലും;’മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മികച്ച പ്രതികരണം
തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും.
ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് ക്ഷീര വികസന വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി ‘ഡബിൾ ബെൽ’ നൽകി. മിച്ചംവരുന്ന പാൽ പാൽപ്പൊടിയാക്കി സംസ്കരിച്ച് സൂക്ഷിക്കുവാനുള്ള സംവിധാനം കേരളത്തിൽ വേണമെന്നും
കോവിഡ് പ്രതിസന്ധിയിൽ
മിച്ചം വന്ന പാൽ ഇതരസംസ്ഥാന തൊഴിലാളികൾ, അങ്കണവാടി കുഞ്ഞുങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, കോവിഡ് രോഗികൾ എന്നിവർക്ക് വിതരണം ചെയ്ത മിൽമയുടെ നടപടി പ്രശംസാർഹമാണെന്നും മന്ത്രി പറഞ്ഞു.
ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസ്സിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ്
‘മിൽമ ബസ് ഓൺ വീൽസ്’ എന്ന വിപണന പദ്ധതി. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും ആവശ്യക്കാർക്ക് വാങ്ങാനാകും.
കൂടാതെ നാല് പേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസ്സുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം കെഎസ്ആർടിസിക്ക്
മുതൽക്കൂട്ടാകും.
പദ്ധതി വിജയമാകുന്നതനുസരിച്ച് മേഖലാ യൂണിറ്റിന് കീഴിലുള്ള എല്ലാ പ്രധാന കെഎസ്ആർടിസി സ്റ്റാൻഡുകളിലും പദ്ധതി നടപ്പാക്കുമെന്ന്
ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.
ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിച്ച് കോവിഡിന്റെ പ്രതിസന്ധിയിലും കാർഷികമേഖലയ്ക്ക് താങ്ങായി നിന്ന പൊതുമേഖലാ സ്ഥാപനമാണ് മിൽമ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻസെന്റീവായി 5.5 കോടി രൂപ മിൽമ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നു.
മിൽമ ഓൺ വീൽസ് പദ്ധതി ഉൾപ്പെടെയുള്ള നൂതനവിപണന മാർഗങ്ങൾ നടപ്പിലാക്കാനും ഓൺലൈൻ വിപണനം ശക്തിപ്പെടുത്താനും
മിൽമ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.
തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച്
ക്ഷീര വികസന വകുപ്പ് മന്ത്രി
ജയ് ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. എംഎൽഎ കെ പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു.
വാർഡ് കൗൺസിലർ വിനോദ് പൊള്ളേഞ്ചേരി
ഉൽപന്നം ഏറ്റുവാങ്ങി.
ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മിൽമ കെഎസ്ആർടിസി അധികൃതർ,
ജനപ്രതിനിധികൾ തുടങ്ങിയവർ
പങ്കെടുത്തു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
2021 ജൂലൈ 9 മുതൽ 13 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09-07-2021: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10-07-2021 മുതൽ 13-07-2021 വരെ: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
09-07-2021: കന്യാകുമാരി – മാലിദ്വീപ് – ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10-07-2021 മുതൽ 12-07-2021 വരെ: കന്യാകുമാരി – മാലിദ്വീപ് – ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിലും, തമിഴ്നാട് തീരത്തും തെക്ക് ബംഗാൾ ഉത്കടലിലും മധ്യ ബംഗാൾ ഉത്കടലിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09-07-2021 മുതൽ 12-07-2021 വരെ: മാലിദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09-07-2021 മുതൽ 11-07-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
12-07-2021 മുതൽ 13-07-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക
പുറപ്പെടുവിച്ച സമയം 09/07/2021, 01.00 PM
മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെൻറർ പ്രവർത്തനം ആരംഭിച്ചു.
മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദ്ദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെൻറർ പ്രവർത്തനം ആരംഭിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കോൾ സെന്ററുമായി ബന്ധപ്പെടാം.
കടൽ സുരക്ഷാ സംബന്ധമായ അറിയിപ്പുകളും പരാതികളും കോൾ സെൻററിൽ സ്വീകരിക്കുന്നതാണ്.
എട്ടു മണിക്കൂർ ലൈവായും പതിനാറ് മണിക്കൂർ റെക്കോർഡിങ് രീതിയിലായിരിക്കും പ്രവർത്തനം.
കോൾ സെന്റർ നമ്പറുകൾ
0471 252 5200
ടോൾ ഫ്രീ നമ്പർ: 1800 425 3183
ഇതിന് 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുന്നതായിരിക്കും.
അതോടൊപ്പം മന്ത്രി ഓഫീസിലെ
0471-232 7796 എന്ന നമ്പറിലും വിവരം അറിയിക്കാം.













