Home Blog Page 1525

ട്വൽത്ത് മാൻ ചിത്രീകരണം ഉടൻ; മോഹൻലാൽ- ജിത്തുജോസഫ് ചിത്രത്തിൽ അഞ്ച് നായികമാർ

0
Spread the love

ട്വൽത്ത് മാൻ ചിത്രീകരണം ഉടൻ; മോഹൻലാൽ- ജിത്തുജോസഫ് ചിത്രത്തിൽ അഞ്ച് നായികമാർ

മോഹൻലാൽ -ജിത്തുജോസഫ് ഹിറ്റ് കൂട്ടുകെട്ടിന്‍റെ അടുത്ത ചിത്രം
ട്വൽത്ത്മാൻ , ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഒറ്റ ദിവസത്തെ ഒരു സംഭവമാണ് കഥയാക്കുന്നതെന്ന് സംവിധായകൻ
തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സസ്‍പെൻസ് ത്രില്ലർ
തന്നെയാണ് ട്വൽത്ത്മാൻ എന്നാണ് സൂചന. കൊവിഡ് നിയന്ത്രണങ്ങളിൽ
ഇളവു വന്ന് അനുമതി ലഭിച്ചാലുടൻ ചിത്രീകരണം ആരംഭിക്കും.

25 ദിവസം കൊണ്ട് ഷൂട്ടിങ് തീർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി കുളമാവിലെ
റിസോർട്ടും കൊച്ചിയും മാത്രമായിരിക്കും ലൊക്കേഷൻ. 14 പേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
അതുകൊണ്ട് തന്നെ കൊവിഡ് സാഹചര്യങ്ങൾക്ക് അനുസരിച്ച് ചിത്രീകരണം നടത്താനാകും.
ചിത്രത്തിൽ അഞ്ച് നായികമാർ ഉണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വിവരം.
അദിതി രവി, അനുശ്രീ, ശിവദ, പ്രിയങ്ക നായർ, വീണാ നന്ദകുമാർ, ലിയോണ ലിഷോയ് എന്നിവർക്കൊപ്പം
സൈജുകുറുപ്പും അനുമോഹനും പ്രധാനവേഷങ്ങളിൽ
എത്തുന്നു. കെ.ആർ കൃഷ്ണകുമാറിന്‍റേതാണ് തിരക്കഥ.

നിഗൂഢത നിറഞ്ഞ ചിത്രത്തിന്‍റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 12 പേർ നിൽക്കുന്ന ഒരു വീട്ടിലേക്ക് മോഹൻ ലാൽ
നടന്നുവരുന്ന തരത്തിലായിരുന്നു പോസ്റ്റ‍ർ. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ
തന്നെയാണ് നിർമാണം. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് വി.എസ്. വിനായക്.
ചിത്രത്തിൽ പാട്ടുകളില്ല. പശ്ചാത്തല സംഗീതം ഒരുക്കുന്നത് അനിൽ ജോൺസൺ.

ദൃശ്യം തെലുങ്ക് പതിപ്പിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ജിത്തു ജോസഫ്.
വെങ്കിടേഷാണ്തെലുങ്ക് ചിത്രത്തിലെ നായകൻ. ഒപ്പം ദൃശ്യം 2വിന്‍റെ തമിഴ് റീമേക്കിനായുള്ള ചർച്ചകളും നടക്കുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് മുന്നേ ട്വൽത്ത് മാൻ
ചിത്രീകരണം പൂർത്തിയാക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ഷൂട്ടിങ്ങ് പൂർത്തിയാക്കാനുണ്ട്.
അതിന് ശേഷമാകും എമ്പുരാൻ തുടങ്ങുക. മരയ്ക്കാറും ആറാട്ടും തിയറ്റർ തുറന്നാലുടൻ റിലീസ് ചെയ്യും.

സിക്കാ വൈറസ് അപകടകാരിയോ? അറിയേണ്ടതെല്ലാം

0
Spread the love

സിക്കാ വൈറസ് അപകടകാരിയോ? അറിയേണ്ടതെല്ലാം

കൊതുകു ജന്യ രോഗമായ സിക്കാവൈറസ് രോഗം റിപ്പോർട്ട് ചെയ്തത് വലിയ
ആശങ്കയുണ്ടായിരിക്കുകയാണ്. ഡെങ്കി, യെല്ലോ ഫീവർ, വെസ്റ്റ്നൈൽ എന്നിവയുൾപ്പടെ
മറ്റ് ഫ്ലാവി വൈറസ് ഇനത്തിൽ പെട്ടതാണ് രോഗം പരത്തുന്ന സിക്കാ വൈറസും.
ഈ വൈറസ് മൂലം ഉണ്ടാകുന്ന അണുബാധ തലച്ചോറിനെയാണ് ബാധിക്കുന്നത്.
1947ൽ ഉഗാണ്ടയിലെ വനങ്ങളിലെ കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.
ആ വനത്തിന്‍റെ പേരിലാണ് രോഗം അറിയപ്പെടുന്നതും.

ഗർഭിണികളിലും കുട്ടികളിലുമാണ് വൈറസ് ബാധ സങ്കീർണമാകുന്നത്. സ്ത്രീകളിൽ ഗർഭകാലത്ത്
രോഗം ബാധിച്ചാൽ കുഞ്ഞിനെ അത് ബാധിക്കും. കുഞ്ഞിന്‍റെ തലച്ചോറ് ചെറുതാകുന്ന സ്ഥിതി
വരെ ഉണ്ടാകം . ഇതുകൂടാതെ ഞരമ്പുകളെയും സുഷുമ്നയെയും രോഗം ബാധിക്കാം. അതുകൊണ്ടു തന്നെ
ഗർഭിണികൾ അതീവ ജാഗ്രത പുലർത്തണം.

രോഗ ലക്ഷണങ്ങൾ

*ചെറിയ പനിയും തലവേദനയും
ശരീരത്തിൽ ചൊറിച്ചിലും ചുവന്നപാടുകളും
സന്ധിവേദനയും പേശിവേദനയും
കണ്ണുകൾ ചുവക്കൽ, കണ്ണിന്‍റെ പിറകിൽ വേദന

പകർച്ചയും പരിശോധനയും

കൊതുക് കടിക്കുന്നതാണ് പ്രധാനമായും രോഗബാധയുണ്ടാവാനുള്ള പ്രധാന കാരണം.
രക്തത്തിലൂടെയും അവയവദാനത്തിലൂടെയും സിക്ക വൈറസ് പകരാം.
ലൈംഗിക ബന്ധത്തിലൂടെയും രോഗബാധ ഉണ്ടാകാം. ശുക്ലത്തിലും സ്ത്രീ ജനനേന്ദ്രിയ
സ്രവങ്ങളിലും വൈറസ് നിലനിൽക്കാം.

സാധാരണയായി ആർടിപിസിആർ ടെസ്റ്റ് വഴിയാണ് രോഗം കണ്ടെത്തുന്നത്.

രോഗപ്രതിരോധത്തിന് എന്ത് ചെയ്യണം?

ഈഡിസ് കൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. പകൽസമയത്തും സന്ധ്യാസമയത്തുമാണ്
ഈ കൊതുകുകൾ സാധാരണയായി കാണുന്നത്. കൊതുകു കടിയേൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
ദേഹം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. വെള്ളക്കെട്ടുകൾ ഒഴിവാക്കണം. ജലസംഭരണികൾ മൂടണം.
അഴുക്കുചാലുകൾ അടിക്കടി ശുചിയാക്കുക. വ്യക്തിഗത ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.
ഉറങ്ങുമ്പോൾ കൊതുകുവലകൾ ഉപയോഗിക്കുക

ചികിത്സ എങ്ങനെ?

സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങളെ ആണ് ചികിത്സിയ്ക്കുന്നത്.
പനി, വേദന എന്നിവയ്ക്ക് പാരസെറ്റാമോൾ ഉൾപ്പടെയുള്ള മരുന്നുകളാണ് നൽകുന്നത്. നിർജലീകരണം
തടയാനുള്ള ദ്രവങ്ങളും കഴിക്കണം. പരമാവധി വിശ്രമിക്കണം.

പനി വന്നാൽ സ്വയം ചികിത്സ അരുത്. അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് നിർബന്ധമായും
പരിശോധന നടത്തണം. ഡെങ്കിപ്പനി, വൈറൽ പനി എന്നിവ പോലെ ശരിയായ രോഗനിർണയവും
ചികിത്സയും നിർണായകമാണ്. വാക്സിൻ വികസനത്തിനുള്ള പരീക്ഷണങ്ങൾ നടന്നുവരുന്നു എന്നതും
പ്രതീക്ഷ നൽകുന്നു.

പി.കെ.വാരിയർക്ക് ആദരം- പുതുതായി കണ്ടെത്തിയ ഔഷധ സസ്യത്തിന്‍റെ പേര് ‘ജിംനോസ്റ്റാക്കിയം വാരിയരാനം’

0
Spread the love

പി.കെ.വാരിയർക്ക് ആദരം- പുതുതായി കണ്ടെത്തിയ ഔഷധ സസ്യത്തിന്‍റെ പേര് ‘ജിംനോസ്റ്റാക്കിയം വാരിയരാനം’

അന്തരിച്ച പ്രമുഖ ആയുർവേദ ഭിഷഗ്വരൻ പി.കെ.വാര്യർക്ക് ആദരമായി പുതുതായി കണ്ടെത്തിയ ഔഷധ സസ്യത്തിന്
അദ്ദേഹത്തിന്‍റെ പേര് നൽകി. കണ്ണൂർ ജില്ലയിലെ ആറളം പ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ് പേരിട്ടത്.
ജിംനോസ്റ്റാക്കിയം വാരിയരാനം എന്നാണ് പേര്. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം
വിഭാഗത്തിൽ പെട്ടതാണ് ഇത്.

2015 സെപ്തംബറില്‍ ആറളം വന്യജീവിസങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്‌.
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം
ശാസ്ത്രജ്ഞനായ ഡോക്ടർ കെ എം പ്രഭുകുമാറിന്‍റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള
ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ നിന്നുള്ള അന്താരാഷ്ട്ര സസ്യവർഗീകരണ
ജേർണലായ ക്യൂ ബുള്ളറ്റിനിൽ ഇതിന്‍റെ കണ്ടെത്തൽ സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

70 സെ. മീ. നീളത്തില്‍ വളരുന്ന സസ്യം നവംബറിനും മാര്‍ച്ച് മാസത്തിനും ഇടയിൽ പൂക്കും. പര്‍പ്പിള്‍ നിറത്തിലുള്ള
പൂക്കളാണ് ഇതിലുണ്ടാകുക. ഇന്ത്യയില്‍ ഈ ഇനത്തില്‍പ്പെട്ട 14 സസ്യങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍
കേരളത്തില്‍ ഏഴെണ്ണം മാത്രമാണുള്ളത്. വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തില്‍ ആണ് ഇത്
പരിപാലിക്കുന്നത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആയുർവേദകോളേജ്, സെന്റർ ഓഫ് മെഡിസിനൽ പ്ലാന്റ് റിസർച്ച് എന്നിവ
സ്ഥാപിച്ച് ആയുർവേദ രംഗത്ത് ഗവേഷണത്തിന് പ്രാധാന്യം നൽകിയ ആളാണ് പി.കെ.വാര്യർ
അപൂർവ ഇനത്തിൽ പെട്ട സസ്യങ്ങളടക്കം നൂറുകണക്കിന് ഔഷധച്ചെടികളുടെ
വലിയ തോട്ടമാണ് കോട്ടയ്ക്കലിൽ പി.കെ. വാര്യരുടെ നേതൃത്വത്തിൽ സംരക്ഷിച്ചു വരുന്നത്.

നാഗ് ചൈതന്യ ബി ടൗണിൽ ; ആമിർഖാനൊപ്പം ‘ലാൽ സിംഗ് ഛദ്ദ’ തുടങ്ങി

0
Spread the love

നാഗ് ചൈതന്യ ബി ടൗണിൽ ; ആമിർഖാനൊപ്പം ‘ലാൽ സിംഗ് ഛദ്ദ’ തുടങ്ങി

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്കിലെ സൂപ്പർ താരം നാഗ് ചൈതന്യ. ആമിർഖാനൊപ്പം
ലാൽസിംഗ് ഛദ്ദയിലാണ് നാഗ് ചൈതന്യ അഭിനയിക്കുന്നത്. ലഡാക്കിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും
ആമിർ തന്നെയാണ് ചിത്രം പങ്കുവച്ചത്. ഇരുവരും സൈനിക വേഷത്തിലാണ് ഉള്ളത്. ആമിറിനും
കിരൺ റാവുവിനും ഒപ്പമുള്ള ഫോട്ടോ നാഗചൈതന്യയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ലാൽസിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ്
സംവിധാനം. കരീനാകപൂർ ആണ് നായികയായി എത്തുന്നത്. ആമിർ അവതരിപ്പിക്കുന്ന
കഥാപാത്രത്തിന്‍റെ ആത്മസുഹൃത്തായ ബാല എന്ന കഥാപാത്രമായാണ് നാഗ് ചൈതന്യ
എത്തുന്നത്. കഠിനാധ്വാനം ചെയ്താണ് ആർമി ഓഫീസറുടെ ശരീരപ്രകൃതിക്ക് നാഗ്ചൈതന്യ
നേടിയെടുത്തത്. നേരത്തെ ഈ റോൾ വിജയ് സേതുപതി ചെയ്യുമെന്ന് അഭ്യൂഹങ്ങൾ
ഉണ്ടായിരുന്നു. ലഡാക്കിൽ 20 ദിവസത്തിലധികം ചിത്രീകരണം നടക്കും.

ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രമാണ് നാഗ് ചൈതന്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. ലവ്സ്റ്റോറിയുടെ
ആദ്യഗാനം അടുത്തിടെ പുറത്തുവിട്ടപ്പോൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ‘താങ്ക് യൂ’ ചിത്രവും
ഷൂട്ടിങ് പൂർത്തിയാക്കിയിരിക്കുകയാണ്. വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
രാഷി ഖന്നയാണ് നാഗ് ചൈതന്യയുടെ നായിക.

‘വിക്രം വേദ’ ആവാൻ ഋത്വിക് റോഷനും സെയ്ഫ് അലിഖാനും- റിലീസ് അടുത്ത വർഷം

0
Spread the love

‘വിക്രം വേദ’ ആവാൻ ഋത്വിക് റോഷനും സെയ്ഫ് അലിഖാനും- റിലീസ് അടുത്ത വർഷം

അഭ്യൂഹങ്ങൾക്കൊടുവിൽ വിക്രം വേദ ഹിന്ദിപതിപ്പിലെ താരങ്ങളെ പ്രഖ്യാപിച്ചു. ഋത്വിക്
റോഷനും സെയ്ഫ് അലിഖാനും ആവും പ്രധാനവേഷങ്ങളിൽ എത്തുന്നത്. അടുത്ത വർഷം സെപ്തംബർ
30ന് ആകും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ ടൈറ്റിൽ ഉൾപ്പടെ ഔദ്യോഗിക പ്രഖ്യാപനം
ഉടൻ ഉണ്ടാവും.

2017ൽ തമിഴിൽ പുറത്തിറങ്ങിയ വിക്രം വേദ സൂപ്പർ ഹിറ്റായിരുന്നു. വിക്രം എന്ന പൊലീസ് ഓഫീസറായി
മാധവനും വേദയെന്ന ഗുണ്ടാത്തലവനായി വിജയ് സേതുപതിയുമാണ് എത്തിയത്. എന്നാൽ ഹിന്ദിപതിപ്പിൽ
ഋത്വിക്കും സെയ്ഫും ഏത് റോളുകളിലാവും എത്തുക എന്നതിൽ വ്യക്തതയില്ല. ഋത്വിക് ആവും വിജയ് സേതുപതിയുടെ
റോളിൽ എന്നാണ് അഭ്യൂഹങ്ങൾ. തമിഴ് ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും ചേർന്നാവും
ബോളിവുഡ് ചിത്രവും സംവിധാനം ചെയ്യുക.

ഋത്വിക് റോഷനും ദീപികാ പദുക്കോണും അഭിനയിക്കുന്ന ഫൈറ്റർ എന്ന ചിത്രവും 2022 സെപ്തംബറിൽ
റിലീസ് ചെയ്യുമെന്ന് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന
ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത ദിവസം തുടങ്ങും. കൃഷ്-4 ആണ് ഋത്വിക്കിന്‍റെ മറ്റൊരു ചിത്രം. ഭൂത്
പോലീസ്, ആദിപുരുഷ്, ബണ്ടി ഓർ ബബ്ലി 2 എന്നിവയാണ് സെയ്ഫ് അലിഖാന്‍റെ പുറത്തിറങ്ങാനിരിക്കുന്ന
ചിത്രങ്ങൾ.

മാലാഖയായി ഡി മരിയ ; കോപ്പ അമേരിക്കയിൽ മുത്തമിട്ട് അർജന്‍റീന

0
Spread the love

മാലാഖയായി ഡി മരിയ ; കോപ്പ അമേരിക്കയിൽ മുത്തമിട്ട് അർജന്‍റീന

മാരക്കാനയിൽ നടന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ അർജന്റീനിയൻ തേരോട്ടം.
ഒരിക്കൽ കൂടി മാരക്കന ബ്രസീലിന് മരണക്കാനയായി. ഏയ്ഞ്ചൽ ഡി മരിയ നേടിയ
ഏകപക്ഷീയമായ ഒരു ഗോളിന്‍റെ മികവിലാണ് അർജന്റീന
കപ്പടിച്ചത്. ബ്രസീൽ പ്രതിരോധത്തെ നിഷ്പ്രഭമാക്കി, കളിയിലുടനീളം
വ്യക്തമായ ആധിപത്യം പുലർത്തിയാണ് അർജന്റീന ജേതാക്കളായത്. ബ്രസീൽ നേടിയ
ഗോളാവട്ടെ ഓഫ്സൈഡ് ആയിരുന്നു.

1993ന് ശേഷം ആദ്യമായാണ് അർജന്റീനയുടെ കിരീട വരൾച്ചക്ക് വിരാമമാവുന്നത്.
അത് കോപ്പ അമേരിക്കയുടെ രൂപത്തിൽ, ചിരവൈരികളായ ബ്രസീലിയൻ മണ്ണിൽ ആവുമ്പോൾ
ഇരട്ടി മധുരവും. ഫുട്ബാൾ ഇതിഹാസമെന്ന് വാഴ്ത്തുന്ന മെസിക്ക് സ്വന്തം
രാജ്യത്തിനായി കിരീടം നേടിക്കൊടുക്കാനായില്ലെന്ന പരിഹാസത്തിനും ഇതോടെ
മുനയൊടിയുകയാണ്. ടൂർണമെന്റിൽ പതിനഞ്ചാം കിരീടവുമായി
ഉറുഗ്വേയുടെ റെക്കോർഡിന് ഒപ്പവും അർജന്റീനയെത്തി.

കലാശപ്പോരാട്ടത്തിന്‍റെ ആദ്യ മിനിറ്റ് മുതൽ പരുക്കൻ അടവുകളാണ് കണ്ടത്. ആദ്യ മിനിറ്റുകളിൽ
തന്നെ ബ്രസീൽ താരത്തിന് മഞ്ഞക്കാർഡ്. അവിടെ മുതൽ ബ്രസീലിന് എല്ലാം പിഴച്ചു. സെമിഫൈനൽ
ടീമിൽ നിന്നും അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയ അർജന്റീന ടീമിന്‍റെ സ്റ്റാർട്ടിങ് ഇവലനിലേക്ക്
ഡിമരിയയെ തിരിച്ചുവിളിച്ച സ്കലോണിയുടെ തന്ത്രം തന്നെയാണ് ഫലം കണ്ടത്.

22ആം മിനിറ്റിന് തൊട്ടുമുന്നേ സ്വന്തം ബോക്സിൽ റോഡ്രിഗോ ഡി പോളിന്‍റെ കാലുകളിൽ പന്ത്
എത്തുന്നു. നാല് ചുവട് നീക്കം. ലോങ് പാസ്. ഓഫ് സൈഡ് കെണിയിൽ കുടുങ്ങാതെ
വലതു വിങ്ങിൽ കാത്തു നിന്ന ഏയ്ഞ്ചൽ ഡി മരിയയുടെ കാലുകൾ മായാജലം തീർത്തു. മാർക്ക് ചെയ്യാൻ
നിന്ന റെനാൻ ലോധിയുടെ ഗുരുതര പിഴവ് അർജന്റീന മുതലാക്കിയപ്പോൾ
ബ്രസീലിന് കൊടുക്കേണ്ടി വന്നത് വലിയ വില.

ഗോൾ വീണതോടെ ഫൈനലിനൊത്ത വിധം കാലുകൾക്ക് തീപിടിട്ടു. ഫുട്ബാൾ ആരാധകരുടെ
നെഞ്ചിടിപ്പേറ്റി ആക്രമണ പ്രത്യാക്രമണങ്ങൾ. ഗോളിനായി കാനറികൾ ദാഹിച്ചു. നെയ്മറെ ഫൗൾ ചെയ്തതിന്
33ആം മിനിറ്റിൽ പരേഡസിന് മഞ്ഞക്കാർഡ്. പക്ഷേ ബോക്സിന് തൊട്ടുപുറത്ത് നിന്നുള്ള നെയ്മറിന്റെ
ഫ്രീകിക്ക് അർജന്റീനിയൻ പ്രതിരോധക്കോട്ടക്ക് മുന്നിൽ തട്ടിത്തക‍ർന്നു.43ആം മിനിറ്റിൽ എവർട്ടന്‍റെ നീക്കം,
കൈപിടിയിലൊതുക്കി മാർട്ടിനസ് ബ്രസീലിനെ വീണ്ടും നിരാശപ്പെടുത്തി.

ഫ്രഡിന് പകരം ഫെർമിനോയുമായി രണ്ടാം പകുതിയിൽ ബ്രസീൽ ആദ്യ പരീക്ഷണം തുടങ്ങി. 53ആം മിനിറ്റിൽ
റിച്ചാർലിസൺ ഗേളടിച്ചെങ്കിലും ഓഫ് സൈഡ് കുരുക്കിൽ സമനില സ്വപ്നം പൊലിഞ്ഞു. പിന്നെയും റിച്ചാർലിസൺ
ശ്രമം നടത്തിയെങ്കിലും ഗോളി മാർട്ടിനസ് അർജന്റീനിയൻ രക്ഷകനായി. 62ആം മിനിറ്റിൽ കിട്ടിയ
ഫ്രീ കിക്ക് മുതലാക്കാൻ മെസിക്ക് സാധിച്ചില്ല. ഫൈനലിൽ മെസിയുടെ ഗോൾ എന്ന് ആർപ്പുവിളിച്ച ആരാധകരെ
ഫുട്ബാൾ മിശിഹ നിരാശപ്പെടുത്തി.

ഒരു ഗോൾ ലക്ഷ്യമിട്ട് ബ്രസീൽ കളിക്കാരെ മാറ്റി പരീക്ഷിച്ച് പല തന്ത്രങ്ങളും പയറ്റി. എന്നാൽ അവസാന പത്ത് മിനിറ്റ്
പൂർണമായും പ്രതിരോധത്തിലേക്ക് മാറിയതോടെ എല്ലാ ശ്രമങ്ങളും പരാജയമായി. 83ആം മിനിറ്റിൽ ബാർബോസയുടെ
മുന്നേറ്റം കോർണറിൽ അവസാനിച്ചു. വീണ്ടും കോർണർ കിട്ടിയെങ്കിലും ബ്രസീലിന് അവസരം മുതലാക്കാനായില്ല.
87ആം മിനിറ്റിൽ വീണ്ടും ബാർബോസയുടെ നീക്കം, ഗോളി മാർട്ടിനസ് കൈപിടിയിലൊതുക്കിയതോടെ ബ്രസീലിന്‍റെ
എല്ലാ സ്വപ്നങ്ങളും പൊലിയുകയായിരുന്നു.

89ആം മിനിറ്റിൽ വിമർശകർക്ക് മറുപടി നൽകാനും മികവ് തെളിയിക്കാനും മെസിക്ക് ഒരു ഓപ്പൺ ചാൻസ്
കിട്ടി. പക്ഷേ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിനായില്ല. ആശ്വാസ സമനില ഗോളിനായി അവസാന മിനിറ്റിലെ
ബ്രസീൽ നീക്കവും വെറുതെയായി. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഏയ്ഞ്ചൽ ഡി മരിയയുടെയും ഗോളി എമിലിയാനോ
മാർട്ടിനസിന്റെയും
ചിറകിലേറി അർജന്റീന ജേതാക്കളായി. ഗോൾ നേടാനായില്ലെങ്കിലും കരിയറിൽ ,ലയണൽ മെസിക്കും ഇത് പൊൻ തൂവൽ തന്നെ.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ റീലോഡിങ്- രണ്ടാം ഭാഗം ഉടൻ

0
Spread the love

ആൻഡ്രോയിഡ് കുഞ്ഞപ്പൻ റീലോഡിങ്- രണ്ടാം ഭാഗം ഉടൻ

സുരാജ് വെഞ്ഞാറമ്മൂട് നായകനായ ഹിറ്റ് ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ രണ്ടാം ഭാഗം
വരുന്നു. ‘ഏലിയൻ അളിയൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ്
രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അച്ഛനായി സുരാജും മകനായി സൗബിനും ഇവരുടെ
ഇടയിൽ എത്തുന്ന റോബോട്ടും ചേർന്ന കഥ സൂപ്പർ ഹിറ്റായിരുന്നു. കുഞ്ഞപ്പനെന്ന റോബോട്ടായി
എത്തി സൂരജ് തേലക്കാടും ക്യടി നേടി.

കെന്‍റി സിർഡോ, സൈജു കുറുപ്പ്, മാല പാർവതി തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തി. ചിത്രത്തിലെ
വൃദ്ധനായ അച്ഛന്‍റെ ഭാവങ്ങൾ അതിമനോഹരമായി അഭിനയിച്ച സുരാജ്
വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. ഏലിയൻ അളിയനിൽ സുരാജ്
തന്നെയായിരിക്കുമോ പ്രധാനവേഷത്തിൽ എന്നത് പുറത്തുവിട്ടിട്ടില്ല. മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ
ബാനറിൽ സന്തോഷ്.ടി.കുരുവിളയാണ് നിർമാണം.

അതിനിടെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. ഗൂഗിൾ കുട്ടപ്പൻ എന്നാണ്
പേരിട്ടിരിക്കുന്നത്. സംവിധായകനും നടനുമായ കെ.എസ്. രവികുമാറാണ് ചിത്രത്തിൽ
സുരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ്
മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തരംഗമായി ‘വിക്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ; കമൽഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും

0
Spread the love

തരംഗമായി ‘വിക്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ; കമൽഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും

വെള്ളിത്തിരയിൽ വീണ്ടും വിസ്മയിപ്പിക്കാൻ ഒരു ലോകേഷ് കനകരാജ് ചിത്രം. കമൽഹാസൻ
നായകനാകുന്ന ‘വിക്രം’ സിനിമയെ ഒറ്റവരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. ആരാധക‍ർ ആകാംക്ഷയോടെ
കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ശൗര്യമുള്ളയാൾക്കായിരിക്കും കിരീടം’
എന്ന തലക്കെട്ടോടെ കമൽഹാസൻ തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. കമലിനോടൊപ്പം ഫഹദ് ഫാസിലും
വിജയ് സേതുപതിയും പോസ്റ്ററിൽ ഉണ്ട്. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പ് ഫോട്ടോകൾ ഉൾപ്പെടുത്തി
ബ്ലാക്ക് ആന്റ് വൈറ്റിലാണ് പോസ്റ്റർ.

തോക്കുകൾക്കിടയിലാണ് വിക്രം എന്ന ടൈറ്റിൽ എഴുതിയിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായിരിക്കും
ചിത്രം എന്നാണ് സൂചന. നരേനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ജല്ലിക്കെട്ടിലൂടെ ലോക ശ്രദ്ധ
പിടിച്ചുപറ്റിയ ഗിരീഷ് ഗംഗാധരനാണ് ഛാാഗ്രഹണം. അനിരുദ്ധ് രവിശങ്കറാണ് സംഗീതം. രാജ്‍കമല്‍ ഫിലിംസ്
ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം.

നേരത്തെ കമൽഹാസന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു ടൈറ്റിൽ പ്രഖ്യാപനം. കമൽഹാസന്‍റെ 232ആം ചിത്രമാണിത്.
2018ൽ വിശ്വരൂപം 2വിന് ശേഷം കമൽ ചിത്രം റിലീസ് ചെയ്തിട്ടില്ല. മാനഗരം, കൈദി എന്നീ ചിത്രങ്ങൾ പിന്നാലെ വിജയ് ചിത്രം
മാസ്റ്ററും ഹിറ്റാക്കിയ ശേഷമാണ് ലോകേഷ് കനകരാജ് ‘വിക്രം ‘ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ചെന്നൈയിൽ ഉടൻ
ചിത്രീകരണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവർഷമായിരിക്കും ‘വിക്രം’ പുറത്തിറങ്ങുക.

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി
മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347,പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765,കാസര്‍ഗോഡ് 691, കോട്ടയം 682,പത്തനംതിട്ട 357, വയനാട് 330,ഇടുക്കി 313 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.,പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്ബിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂര്‍ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂര്‍ 685, കാസര്‍ഗോഡ് 646 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 29,22,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 3,59,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

പി കെ വാര്യർ അന്തരിച്ചു

0
Spread the love

കോഴിക്കോട്: ആയുർവേദം ലോകമെമ്പാടും പ്രചാരത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആയുർവേദ ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ച പ്രമുഖ ആയുർവേദ വൈദ്യനും കോട്ടക്കൽ ആര്യ വൈദ്യ ശാല (എവിഎസ്) മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ വാര്യർ അന്തരിച്ചു. നൂറ് വയസായിരുന്നു. ജൂൺ എട്ടിന് ആയിരുന്നു അദ്ദേഹത്തിൻ്റെ നൂറാം ജന്മദിനം ആഘോഷിച്ചത്.

ദർശനാത്മക സ്ഥാപന നിർമ്മാതാവായ വാരിയർ തന്റെ പതിറ്റാണ്ടുകളായി നടത്തിയ ആയുർവേദ പരിശീലനത്തിൽ രാഷ്ട്രത്തലവന്മാർക്കും ദരിദ്രർക്കും അടങ്ങുന്ന അസംഖ്യം രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകിയിട്ടുണ്ട്. ഡോ. വാര്യർ ചികിത്സിച്ച വിശിഷ്ടാതിഥികളിൽ മുൻ പ്രസിഡന്റുമാരായ വി.വി ഗിരി, പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി എ.ബി. ഏറ്റവും പ്രധാനമായി, ആയുർവേദത്തിന്റെ ക്ലിനിക്കൽ, ഫാർമസ്യൂട്ടിക്കൽ, വിദ്യാഭ്യാസ, ഗവേഷണ ഡൊമെയ്‌നുകൾ നവീകരിച്ച് ആയുർവേദത്തിന്റെ ഗവേഷണത്തിനും നവീകരണത്തിനും വിപുലീകരണത്തിനും കാര്യമായ സംഭാവനകൾ നൽകി ആയുർവേദത്തിന്റെ പരമ്പരാഗത രീതികളെ ശക്തിപ്പെടുത്തുന്നതിൽ വാര്യർ ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട് ആയുർവേദത്തിന് നൽകിയ സംഭാവനകൾക്ക് 2010 ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

1921 ൽ കോട്ടക്കലിൽ ജനിച്ച വാര്യറിന് സംഭവബഹുലമായ ഒരു ജീവിതമുണ്ട്. തന്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആര്യവൈദ്യ ശാലയിൽ (ഇപ്പോൾ വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളേജ്) ആയുർവേദം പഠിച്ച ശേഷം 1947 ൽ എവിഎസിന്റെ മെഡിസിൻ മാനുഫാക്ചറിംഗ് പ്ലാന്റിലെ ഫാക്ടറി മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
വിമാനാപകടത്തിൽ മൂത്ത സഹോദരൻ പി എം വാര്യരുടെ നിര്യാണത്തെത്തുടർന്ന് 1954 ൽ എവിഎസിന്റെ മാനേജിംഗ് ട്രസ്റ്റിയായി അദ്ദേഹം ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാര്യവിചാരകത്വത്തിൽ കോട്ടക്കലിന്റെ പേര് ആയുർവേദത്തിന്റെയും ഏറ്റവും വിശ്വസനീയമായ ആരോഗ്യ സംരക്ഷണ ബ്രാൻഡുകളുടെയും പര്യായമായി മാറി. ഏറ്റെടുക്കുമ്പോൾ ഒമ്പത് ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ള എവിഎസ് വളർന്നു, ഇപ്പോഴത്തെ വിറ്റുവരവ് 400 കോടി രൂപയാണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, എവി‌എസ് ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബയോ ആക്റ്റീവ് തന്മാത്രകളെ തിരിച്ചറിയുന്നതിനും ഉൽ‌പാദന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനുമായി സി‌എസ്‌ഐആറുമായി സഹകരിച്ച് ഗവേഷണ പരിപാടികൾ ഏറ്റെടുക്കുകയും ചെയ്തു. എവിഎസിലെ കാൻസറുമായി ബന്ധപ്പെട്ട പഠനങ്ങളുടെ വ്യക്തിപരമായി അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.
ആയുർവേദത്തിന്റെ വളർച്ചയിൽ ഔഷധ സസ്യങ്ങളുടെ നിർണായക പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹം കോട്ടക്കലിൽ ഔഷധ സസ്യ ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. മയക്കുമരുന്ന് സ്റ്റാൻഡേർഡൈസേഷൻ, മയക്കുമരുന്ന് വികസനം, പ്രക്രിയ മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ ഗവേഷണ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു. അദ്ദേഹം പ്രധാന ഗവേഷണ ഏജൻസികളായ സി‌എസ്‌ഐ‌ആർ, ജിഎസ്ടി, ആയുഷ്, ഐഐടി എന്നിവയുമായി സംയുക്ത പരിപാടികളിൽ രസയാന, ഹെർബോ-മെറ്റൽ ഫോർമുലേഷനുകൾ, ബയോ ആക്റ്റീവ് തന്മാത്രകൾ എന്നിവയുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

ശാസ്ത്രീയ ഗവേഷണത്തിനും ഡോക്യുമെന്റേഷനുമായുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് ‘ഇന്ത്യൻ മെഡിസിനൽ പ്ലാന്റുകൾ – 500 ഇനങ്ങളുടെ ഒരു സമാഹാരം’ എന്ന അഞ്ച് വാല്യഗ്രന്ഥങ്ങൾ വാര്യർ രചിച്ചിട്ടുണ്ട്.
ഇപ്പോൾ കോട്ടക്കലിലെയും കഞ്ചിക്കോഡിലെയും എവിഎസിന്റെ രണ്ട് ഫാക്ടറികളിൽ 530 ലധികം ക്ലാസിക്കൽ ഫോർമുലേഷനുകൾ നിർമ്മിക്കുന്നു. കർണാടകയിലെ നഞ്ചൻഗുഡിലെ പുതിയ ഫാക്ടറിയിൽ 37 പുതുതലമുറ ഫോർമുലേഷനുകൾ നിർമ്മിക്കുന്നു. 700 ലധികം വ്യത്യസ്ത തരം അസംസ്കൃത ഔഷധസസ്യങ്ങൾ രാജ്യത്തുടനീളം ഈ മരുന്നുകൾ ഉത്പാദിപ്പിക്കുന്നു.
ഓരോ ദിവസവും 1,500 ഔട്ട്പേഷ്യന്റ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ചാരിറ്റബിൾ ഹോസ്പിറ്റലിലേക്ക് പോകുന്ന എവിഎസിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് സ്ഥാപനത്തിന്റെ ചാരിറ്റബിൾ സ്വഭാവത്തിൽ ഉറച്ചുനിൽക്കുന്നതായി വാര്യർ ശ്രദ്ധിച്ചിടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts