സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കും. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിപ്പിക്കും. ഓരോ സബ് സെന്റര്‍ പ്രദേശത്തുള്ള മുഴുവന്‍ ഗര്‍ഭിണികളും രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിച്ചു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കും.ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പ്രത്യേക ദിവസങ്ങളില്‍ ജില്ലാതലത്തില്‍ തീരുമാനിച്ച് നടത്തും. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതാണ്.കോവിഡ് ബാധിച്ചാല്‍ അത് ഗര്‍ഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കുക എന്നത് വളരെ പ്രധാനമായ പ്രതിരോധ നടപടിയാണ്. നിലവില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്‌സിനും ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിന്‍ സ്വീകരിക്കാനാകും. ഗര്‍ഭാവസ്ഥയില്‍ തന്നെ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിക്കാനായാല്‍ അത് കൂടുതല്‍ സുരക്ഷ നല്‍കും. കഴിയുന്നതും മുന്നേ തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിതയായാല്‍ പ്രസവം കഴിഞ്ഞ് മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാനാവുക. എന്നാല്‍ കോവിഡ് രോഗമുക്തയായി മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവു.വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതല്‍ മൂന്ന് ദിവസം വരെ ക്ഷീണം എന്നിവ കണ്ടേക്കാം. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാലും മാസ്‌ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ പ്രതിരോധ ശീലങ്ങള്‍ തുടരേണ്ടതാണ്.
സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കും.

മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു
മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു
തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.
ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞ് മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് വണ്ടു തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചത്.
നുള്ളിപ്പാടി ചെന്നിക്കരയിലെ എ.സത്യേന്ദ്രന്റെ മകന്‍ എസ്. അന്‍വേദാണ് മരിച്ചത്.
വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് കാസര്‍ക്കോട്ടെ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് കോവിഡ് സപ്പോർട്ടിങ് സ്കോളർഷിപ് : പ്രചരിക്കുന്നത് വ്യാജസന്ദേശങ്ങൾ
വിദ്യാർത്ഥികൾക്ക് കോവിഡ് സപ്പോർട്ടിങ് സ്കോളർഷിപ് : പ്രചരിക്കുന്നത് വ്യാജസന്ദേശങ്ങൾ
ഡാറ്റ ശേഖരണവും സാമ്പത്തിക തട്ടിപ്പുമാണ് ലക്ഷ്യം
സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പെന്ന പേരിൽ ധനസഹായം നൽകുന്നതായുള്ള വ്യാജ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇല്ലാത്ത സ്കോളര്ഷിപ്പിന്റെ പേരിൽ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ പേര് രജിസ്റ്റർ ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തുകയാണ്.
കൊവിഡ് സപ്പോർട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ കേന്ദ്ര ധനസഹായം നൽകുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. യാഥാർഥ്യമറിയാതെ അദ്ധ്യാപകരടക്കം സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്‌ട്രേഷൻ ഫീസായി 100 രൂപ മാത്രം ഈടാക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ നൽകുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനാണ് സാദ്ധ്യത.
സോഷ്യൽ മീഡിയകൾ വഴി ‘അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ 4,000 രൂപ കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു’ എന്ന വ്യാജ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിരുദ വിദ്യാർഥികൾക്ക് 15,000 രൂപയുടെ സ്‌കോളർഷിപ്പ്, ലോക് ഡൗൺ കാലത്ത് വ്യാപരികൾക്ക് സർക്കാരിന്റെ ധനസഹായം, ദിവസ വേതന തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും മൂന്ന് മാസം 10,000 രൂപ വീതം തുടങ്ങിയ വ്യാജ പ്രചാരണം കൊവിഡിന്റെ മറവിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സർക്കാരിന്റെയും ഐ.ടി മിഷൻ, അക്ഷയ എന്നിവയുടെ ലോഗോ സഹിതമാണ് പ്രചാരണം.
സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വാസത്തിൽ എടുക്കേണ്ടത്.
സംഗീത സംവിധായകന് മുരളി സിതാരയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: സംഗീത സംവിധായകന് മുരളി സിതാര(65)യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.വട്ടിയൂര്‍കാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.ഇന്നലെ വൈകീട്ട് മൂന്നിനാണ് വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിൽ മുരളിയെ കണ്ടെത്തിയത്.
അകത്ത് നിന്നും പൂട്ടിയ മുറി തുറക്കാതെ വന്നപ്പോള്‍ മകന്‍ എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്പോസറായിരുന്നു മുരളി.90കളിൽ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം നൽകി. ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട് .
പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു
മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു
മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75 ) കാലം ചെയ്തു. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദരോഗ ബാധിതനായി പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാവ ഇന്ന് വെളുപ്പിന് 2.35 നാണ് വിടവാങ്ങിയത്. ശ്വാസതടസത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങൾ വെന്റിലേറ്ററിന്റെ സഹായത്തോടെ വിദഗ്ദ്ധ ചികിത്സ നൽകി വരികയായിരുന്നു. മലങ്കര ഓർത്തോഡോക്സ് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനകളും തൈലാഭിഷേക ശിശ്രൂഷയും നടത്തിയിരുന്നു. വിശ്വാസികൾക്ക് പൊതുദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി പരുമല പള്ളിയിലേക്ക് കൊണ്ടുവരും.
ഭൗതിക ശരീരം പരുമല പള്ളിയിൽ പൊതുദർശനത്തിന് വക്കും. പരുമല പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവല്ലാ, കോട്ടയം വഴി കാതോലിക്കേറ്റ് ആസ്ഥാനമായ ദേവലോകം അരമനയിൽ ഭൗതിക ശരീരം എത്തിച്ച് സമാപന ശുശ്രൂഷകൾ പൂർത്തീകരിക്കും.
കബറടക്ക ശുശ്രൂഷകൾക്ക് സീനിയർ മെത്രാപ്പോലിത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമ്മീസ് നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പോലിത്തന്മാർ സഹകാർമ്മികരായിരിക്കും.
മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമാണ് പരിശുദ്ധ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ. കൂനൻ കുരിശ് സത്യത്തിന് ശേഷം മലങ്കര സഭയുടെ 21-മത്തെ മലങ്കര മെത്രാപ്പോലീത്തയും എട്ടാം കാതോലിക്കായുംമാണ് പൗലോസ് ദ്വിതീയൻ. പൗരസ്ത്യ കാതോലിക്കാ എന്ന നിലയിൽ ഇദ്ദേഹം ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളാണ്.
1912ൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയിലുണ്ടായ ഭിന്നതയ്ക്ക് ശേഷം അന്നത്തെ മലങ്കരമെത്രാപ്പോലീത്തയായിരുന്ന വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ആതിഥേയത്വത്തിൽ കേരളത്തിൽ എത്തിയ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് പൗലോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയെ കിഴക്കിന്റെ കാതോലിക്കായായി വാഴിച്ചു. നിരണം പള്ളിയിൽവച്ചായിരുന്നു ഈ വാഴ്ച നടന്നത്. അതുവരെ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ ആദ്ധ്യാത്മിക അദ്ധ്യക്ഷത്വം അംഗീകരിച്ചിരുന്ന മലങ്കര സഭ അതോടെ പൗരസ്ത്യ കാതോലിക്കാ ആദ്ധ്യാത്മിക അദ്ധ്യക്ഷനായ സ്വതന്ത്രവും ദേശീയവുമായ സഭയായി മാറി.
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിടവാങ്ങല്‍ ഒരു നിഷ്‌കളങ്ക ജീവിതത്തിന്റെ പരിസമാപ്തികൂടിയാണ് എന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തല അജിത്തിന്‍റെ ‘വലിമൈ’ മോഷൻ പോസ്റ്റർ സൂപ്പർ ഹിറ്റ്
തല അജിത്തിന്‍റെ ‘വലിമൈ’ മോഷൻ പോസ്റ്റർ സൂപ്പർ ഹിറ്റ്
അജിത്ത് ആരാധകരുടെ പ്രതീക്ഷകൾ വെറുതെയാവില്ലെന്ന് ഉറപ്പു നൽകി പുതിയ ചിത്രം വലിമൈയുടെ മോഷൻ പോസ്ററർ പുറത്ത്. ചിത്രംഎന്ന് റിലീസ് ചെയ്യുമെന്ന ചോദ്യങ്ങൾക്കിടെയാണ് പോസ്റ്റർ വന്നത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ തന്നെയായിരിക്കുംഎന്ന സൂചനയാണ് പോസ്റ്റർ തരുന്നതും.മങ്കാത്തെ, യെന്നെ അറിന്താൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്ത് പൊലീസ് വേഷത്തിൽഎത്തുന്നു എന്നതാണ് വലിയ പ്രത്യേകത. കൂടെയുള്ള പോലീസുകാർ ശത്രുതയോടെപെരുമാറുമ്പോഴും ചുറുചുറുക്കുള്ള പൊലീസ് ഓഫീസറായി അജിത്ത് ഡ്യൂട്ടി ചെയ്യുന്നു.പുതിയ ലുക്കിൽ കുറച്ചു കൂടി ചെറുപ്പം തോന്നിക്കുന്നുണ്ട്. ഹൈദരാബാദിൽ ആയിരിക്കുംചിത്രത്തിന്‍റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. നേരത്തെ സംഘട്ടനവുംബൈക്ക് ചേസിങ്ങും ചിത്രീകരിക്കുന്നതിനിടെ രണ്ട് തവണ അജിത്തിന്പരിക്ക് പറ്റിയിരുന്നു.ഹുമ ഖുറേഷിയാണ് വലിമൈയിലെ നായിക. തെലുങ്ക് താരം കാര്‍ത്തികേയ ഗുമ്മകൗണ്ട, മലയാളി താരങ്ങളായ പേളി മാണി,ദിനേശ് പ്രഭാകര്‍, ശിവജി ഗുരുവായൂര്‍ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. ബോണി കപൂറിനൊപ്പം സീ സ്റ്റുഡിയോസുംചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിയറ്ററിക്കൽ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളുടെ വിൽപന നടത്തി ഇതിനോടകം200 കോടി ക്ലബിൽ വലിമൈ ഇടം പിടിച്ചെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1812, കോഴിക്കോട് 1402, തൃശൂര്‍ 1300, എറണാകുളം 1118, കൊല്ലം 1010, തിരുവനന്തപുരം 933, പാലക്കാട് 529, കണ്ണൂര്‍ 718, കാസര്‍ഗോഡ് 635, കോട്ടയം 566, ആലപ്പുഴ 568, വയനാട് 386, പത്തനംതിട്ട 287, ഇടുക്കി 233 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, വയനാട് 6, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം 2, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,502 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 896, കൊല്ലം 1637, പത്തനംതിട്ട 440, ആലപ്പുഴ 898, കോട്ടയം 390, ഇടുക്കി 218, എറണാകുളം 1524, തൃശൂര്‍ 1334, പാലക്കാട് 1040, മലപ്പുറം 1382, കോഴിക്കോട് 1250, വയനാട് 332, കണ്ണൂര്‍ 606, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,14,844 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,35,423 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,86,876 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,022 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,854 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2279 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
9 വർഷത്തെ പ്രണയം വെളിപ്പെടുത്തി നടി സ്വാസിക. വിവാഹം ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും.
9 വർഷത്തെ പ്രണയം വെളിപ്പെടുത്തി നടി സ്വാസിക.
വിവാഹം ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും.
നടി അനുജോസഫിന്റെ യൂട്യൂബ് ചാനലിൽ അനുവിന്റെ അതിഥിയായി എത്തിയാത്തതായിരുന്നു സ്വാസിക. കോവിഡ് കാരണമാണ് വിവാഹം അത്രേം നീണ്ടതെന്നും നടി വ്യക്തമാക്കി.
എന്നാൽ ആളുടെ പേരോ മറ്റുവിവരങ്ങളോ നടി വെളിപ്പെടുത്തിയില്ല.
ഇൻസ്റ്റാഗ്രാം പേജിൽ തിരഞ്ഞാൽ സൂചന ലഭിക്കുമെന്ന് മാത്രമാണ് പറഞ്ഞത്.
ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിരുന്നു.
അർജൻ്റീനക്ക് കപ്പ്: ആഹ്ലാദത്തിമർപ്പിൽ രണ്ട് പേർക്ക് അപകടം
അർജൻ്റീനക്ക് കപ്പ്: ആഹ്ലാദത്തിമർപ്പിൽ രണ്ട് പേർക്ക് അപകടം
മലപ്പുറം തിരൂര്‍ താനാളൂരിൽ ഇന്ന് രാവിലെ പടക്കം പൊട്ടി കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർക്ക് പരിക്ക് ഗുരുതരമാണ്.
ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകര്‍ തെരുവില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചു കൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്.
ഇതിനിടെയാണ് വീര്യമേറിയ പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിയത്.തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ഇജാസിനും സിറാജിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരുടെയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ചിത്രയുടെ സ്വരമാധുരിയിൽ മാലിക്കിലെ ആദ്യഗാനം.
ചിത്രയുടെ സ്വരമാധുരിയിൽ മാലിക്കിലെ ആദ്യഗാനം.
ഫഹദ് ഫാസിലിന്‍റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റ്. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാണ്
തീരമേ ദൂരമേ എന്ന പാട്ട് പാടിയിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാമിന്‍റേതാണ് സംഗീതം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്
ആമസോൺ പ്രൈമിൽ ഈ മാസം 15ന് റിലീസ് ചെയ്യും.
ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പേോൾ തന്നെ ട്രെൻഡിങ് ആയിരുന്നു. സുലൈമാൻ മാലിക് എന്നയാളുടെയും അയാൾ താമസിക്കുന്ന തുറയുടെയും
കഥയാണ് ചിത്രം പറയുന്നത്. സുലൈമാന്‍റെ 20 വയസ്സു മുതൽ 55
വയസ്സുവരെയുള്ള ജീവിതമാണ് ഫഹദ് അഭിനയിക്കുന്നത്. സിനിമയക്ക് വേണ്ടി ഫഹദ്
20 കിലോയോളം തൂക്കം കുറച്ചത് ചർച്ചയായിരുന്നു.
നിമിഷ സജയനെ കൂടാതെ വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്,
സലിം കുമാര്‍, ശരത്ത് അപ്പാനി, സുധി കോപ്പ, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ്
സംഘട്ടനം ഒരുക്കിയത്. 27 കോടിയിൽ അധികമാണ്
ആന്റോ ജോസഫ് നിർമിച്ച ചിത്രത്തിന്‍റെ
മുതൽ മുടക്ക്. നേര ത്തെ തിയറ്റർ
റിലീസിനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് സാഹചര്യങ്ങൾ മൂലം
ഓടിടി റിലീസിന് തയ്യാറാവുകയായിരുന്നു.














