Home Blog Page 1442

വിഷ്ണു ഉണ്ണികൃഷ്ണന്‍ – സുജിത് ലാല്‍ ചിത്രം ‘രണ്ട്’ ചിത്രീകരണം പുരോഗമിക്കുന്നു

0
Spread the love

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ ഒരുക്കുന്ന ചിത്രമാണ് ‘രണ്ട്’. ‘ഫൈനല്‍സ്’ എന്ന ചിത്രത്തിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് ചിത്രം.

‘വാവ’ എന്ന ഓട്ടോ ഡ്രൈവറായി വിഷ്ണു ഉണ്ണിക്കൃഷ്ണനെത്തുമ്പോൾ അന്ന രേഷ്മ രാജന്‍ ചിത്രത്തിലെ നായികയായി എത്തുന്നു. ഗ്രാമീണ കുടുംബാന്തരീക്ഷത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, സുബീഷ് സുധി,രാജേഷ് ശര്‍മ്മ തുടങ്ങിയവരും വേഷമിടുന്നു.

ആനക്കാര്യം പറയാന്‍ പെപ്പെയും കൂട്ടരും എത്തുന്നു; ‘അജഗജാന്തരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

0
Spread the love

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയ്‌ക്കു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം ഫെബ്രുവരി 26 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. ഉത്സവപ്പറമ്ബിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ പശ്ചാത്തലം.

ആന്റണി വര്‍ഗീസ് (പെപ്പെ) സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി പുറത്തിറക്കിയ ഫസ്റ്റ് ലുക്കില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോക്, സുധി കോപ്പ, ലുക്‌മാന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ കൂടിയായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ഉണ്ട്.

എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സിനോജ് വര്‍ഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്‌, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട്‌ ഗോകുല്‍ ദാസ് എന്നിവരാണ്.

‘ദളപതി 65’ ഷൂട്ടിംഗ് ഫെബ്രുവരിയില്‍, വിജയുടെ നായികയാകാന്‍ പൂജ ഹെഗ്‌ഡെ

0
Spread the love

‘ദളപതി 65’ ഒരുങ്ങുകയാണ്. വിജയും നെല്‍‌സണ്‍ ദിലീപ് കുമാറും ഒന്നിക്കുമ്ബോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നു.

നടി പൂജ ഹെഗ്‌ഡെ വിജയുടെ നായികയായി എത്തുമെന്നാണ് വിവരം. അരുണ്‍ വിജയും ഈ പ്രൊജക്ടില്‍ ഒപ്പുവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പൂജ നായികയായി എത്തുമ്ബോള്‍ അരുണ്‍ വിജയ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2022 പൊങ്കലിന് റീലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്.

വിജയുടെ ‘മാസ്റ്റര്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനകം 200 കോടി കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന തമിഴ് ആക്ഷന്‍ കോമഡിയായ ഡോക്ടര്‍ എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് നെല്‍സണ്‍ ദിലീപ് കുമാര്‍.

ആത്മഹത്യാ പ്രവണത വല്ലാതെ കൂടുന്നു, വിഷാദരോഗത്തെക്കുറിച്ച്‌ പൂർണ്ണിമ

0
Spread the love

കുട്ടികള്‍ക്കിടയില്‍ ഡിപ്രെഷനെക്കുറിച്ച്‌ സംസാരിച്ച്‌ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. കേരളത്തില്‍ ഡിപ്രെഷനും ആത്മഹത്യാ പ്രവണതയും കൂടിവരുന്ന സാഹചര്യത്തില്‍ നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സംസാരിക്കുന്ന അവബോധ വീഡിയോയാണിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ അവബോധ കാമ്ബെയ്ന്‍.

ആകെ ഡാര്‍ക്ക് അടിച്ചിരിക്കുകയാ. ഒറ്റയ്ക്കിരിക്കാന്‍ തോന്നും, ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ല, എന്തിനോടും വെറുപ്പും വിദ്വേഷവും, ചെറിയ ഒരു ശബ്ദം പോലും കേള്‍ക്കാന്‍ പറ്റില്ല. വേണ്ടാത്ത ചിന്തകള്‍, കുറ്റബോധം, ദേഷ്യം, തളര്‍ച്ച, വെറുതെ കിടക്കാന്‍ തോന്നുന്നു, ഉറക്കമില്ല, വിശപ്പില്ല, ആകെ മടുത്തു, എന്തിനാ ഇങ്ങനെ ജീവിക്കുന്നത്?

എന്ന് തുടങ്ങിയ ചിന്തകള്‍ നിങ്ങളില്‍ അലട്ടുന്നുണ്ടെങ്കില്‍, ഇതിനെ വിളിക്കുന്ന പേരാണ് ഡിപ്രെഷന്‍ അഥവാ വിഷാദം. മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ഇതുവല്ലതും അറിയുന്നുണ്ടോ? മനസ്സിലാക്കുന്നുണ്ടോ? പൂര്‍ണിമ ചോദിക്കുന്നു.

കുട്ടികള്‍ക്ക് വളരാന്‍ സാഹചര്യമില്ലാത്ത 50 ശതമാനത്തിലേറെ വീടുകള്‍ കേരളത്തിലുണ്ടാകുമെന്നു പൂര്‍ണിമ പറയുന്നു.ഇതിന് മാറ്റം വരുത്താനായി അവരിലെ കലാവാസന ഉണര്‍ത്തല്‍, യാത്രകള്‍, തമാശ, എക്സര്‍സൈസ്, കായികവിനോദത്തോടുള്ള താല്‍പ്പര്യം എന്നിവ പരിപോഷിക്കാവുന്ന്താണ് . ഈനും പൂര്‍ണിമ വിഡിയോയില്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാലിന്‍റെ ആറാട്ട് ഓഗസ്റ്റ് 12-ന് തിയറ്ററുകളില്‍ എത്തും

0
Spread the love

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. ചിത്രം ഓഗസ്റ്റ് 12-ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിയറ്ററുകള്‍ക്ക് ഇതു സംബന്ധിച്ച്‌ അറിയിപ്പു ലഭിച്ചു കഴിഞ്ഞു.

ഷൂട്ടിങ് പുരോഗമിക്കുന്ന ആറാട്ടിന്റെ ഷെഡ്യൂള്‍‌ ഊട്ടിയിലാണ് ഇപ്പോള്‍ നടക്കുന്നത്. മാസ് ആക്‌ഷന്‍‌ ചിത്രമായ ആറാട്ട് സംവിധാനം ചെയ്യുന്നത് ബി ഉണ്ണിക്കൃഷ്ണനാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്.

ആറാട്ടിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക. നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.

കമല്‍ഹാസന്‍ ഒരു പാവകളിക്കാരന്‍; അറപ്പുളവാക്കുന്ന വ്യക്തി; നടനെതിരെ സുചിത്ര

0
Spread the love

നടന്‍ കമല്‍ ഹാസനെ അറപ്പുളവാക്കുന്ന വ്യക്തിയെന്ന് വിളിച്ച്‌ ഗായിക സുചിത്ര. കമലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക ഉയര്‍ത്തുന്നത്. കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരുന്നു ഇവര്‍. പിന്നീട് സുചിത്ര ഷോയില്‍നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

ഈ ഷോയില്‍ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചരണം നല്‍കിയിരുന്നു. എല്ലാ മത്സരാര്‍ഥികള്‍ക്ക് ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, കമല്‍ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നല്‍കിയതെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍. കമല്‍ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്ന് സുചിത്ര പറയുന്നു.

കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിതയാണ് സുചിത്ര ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

നേരത്തെ, കോളിവുഡിനെ തന്നെ പിടിച്ചുകുലുക്കിയ സുചി ലീക്ക്‌സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനും അമലാ പോളിനും നിരവധി താരങ്ങള്‍ക്കുമെതിരെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സുചിത്ര സിനിമയില്‍നിന്ന് ഇടവേളയെടുത്തു. ഇവര്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും സിനിമയില്‍ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നായിരുന്നു സുചിത്ര പിന്നീട് വെൡപ്പെടുത്തിയിരുന്നത്.

‘ഇക്വിലിബ്രിയം, അതാണ് എല്ലാം’; ശിവാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മുടിയന്‍

0
Spread the love

ഉപ്പും മുളകും എന്ന പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ഋഷി എസ് കുമാറും ശിവാനിയും. മുടിയന്‍ വിഷ്ണു എന്ന കഥാപാത്രമായാണ് ഋഷി വേഷമിടുന്നത്. ഇവരുടെ കെമസ്ട്രീ സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോക്കൊക്കെ ​ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ റിഷി പങ്കുവെച്ച ശിവാനിക്കൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്.കടല്‍ത്തീരത്ത് നിന്നുള്ള വ്യത്യസ്തമായൊരു ചിത്രമാണ് റിഷി പങ്കുവച്ചത്.

നിരവധി ആരാധകര്‍ ഇവര്‍ക്ക് സപ്പോര്‍ട്ടുമായെത്തിയിട്ടുണ്ട്.നടന്‍ മാത്രമല്ല തികഞ്ഞ നര്‍ത്തകന്‍ കൂടിയാണ് മുടിയന്‍. അത് പലപ്പോഴും പല എപ്പിസോഡുകളിലും, ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ കൂടിയും താരം തെളിയിച്ചിട്ടുണ്ട്. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് മുടിയന്‍ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വച്ചത്.

മാ​സ്ക് എ​ങ്ങ​നെ​യാ​ണ് ധ​രി​ക്കു​ന്ന​തും ധ​രി​ക്കേ​ണ്ട​തും; വീ​ഡി​യോ​യു​മാ​യി “മാ​സ്റ്റ​ര്‍’ താ​രം

0
Spread the love

മാ​സ്ക് എ​ങ്ങ​നെ​യാ​ണ് ധ​രി​ക്കേ​ണ്ട​തെ​ന്ന വീ​ഡി​യോ​യു​മാ​യി ന​ടി മാ​ള​വി​ക മോ​ഹ​ന​ന്‍. അ​ശ്ര​ദ്ധ​യോ​ടെ മാ​സ്ക് ധ​രി​ക്കു​ന്ന ചി​ല രീ​തി​ക​ളെ‍​യാ​ണ് ആ​ദ്യം മാ​ള​വി​ക വീ​ഡി​യോ​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. മാ​സ്ക് താ​ടി​യി​ല്‍ ധ​രി​ക്കു​ന്ന​തും ഫോ​ണ്‍ വി​ളി​ക്കു​ന്പോ​ള്‍ മാ​സ്ക് മാ​റ്റി വ​യ്ക്കു​ന്ന​തും ചെ​വി​യി​ല്‍ തൂക്കി​യി​ടു​ന്ന​തും ക​ണ്ണി​ലേ​ക്ക് വെ​ളി​ച്ചം ത​ട്ടാ​തി​രി​ക്കാ​ന്‍ മാ​സ്ക് വ​ച്ച്‌ ക​ണ്ണു മൂ​ടു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

പി​ന്നീ​ട് കൃ​ത്യ​മാ​യി മാ​സ്ക് എ​ങ്ങ​നെ​യാ​ണ് ധ​രി​ക്കേ​ണ്ട​തെ​ന്ന് താ​രം കാ​ണി​ച്ചു ത​രു​ന്നു. ശ്ര​ദ്ധ​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും മാ​സ്ക് ധ​രി​ക്കൂ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ജ​യ് ചി​ത്രം മാ​സ്റ്റ​ര്‍ ആ​ണ് മാ​ള​വി​ക​യു​ടേ​താ​യി ഒ‌​ടു​വി​ല്‍ തി​യ​റ്റ​റി​ലെ​ത്തി​യ​ത്.

https://www.instagram.com/reel/CKQZ31IHEgg/?utm_source=ig_embed

സ്വന്തം നിര്‍മാണ കമ്പനി പ്രഖ്യാപിച്ച്‌ ടോവിനോ തോമസ്

0
Spread the love

അഭിനയത്തിനൊപ്പം സിനിമാ നിര്‍മാണവും ഏറ്റെടുക്കുന്ന നടന്‍മാരുടെ കൂട്ടത്തേക്ക് ടോവിനോ തോമസും. ജന്മദിനത്തിലാണ് ടോവിനോ തന്‍റെ പുതിയ സംരംഭം ടൊവീനോ തോമസ് പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത്. കലാമൂല്യമുള്ള ചിത്രങ്ങളും മലയാള സിനിമാ വ്യവസായത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്ന ചിത്രങ്ങളും നിര്‍മിക്കുമെന്ന് ടോവിനോ പറയുന്നു.

‘ഇതൊരു വലിയ ഉത്തരവാദിത്വമായി ഞാന്‍ കാണുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്ന പടങ്ങള്‍ നിര്‍മ്മിക്കും. നിങ്ങള്‍ നല്‍കുന്ന സ്നേഹത്തെയും പിന്തുണയേക്കാളും വലിയ ഇന്ധനം മറ്റൊന്നുമില്ല,’ ടോവിനോ പറയുന്നു.

ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സാമൂഹ്യ ആക്ഷേപഹാസ്യ ചിത്രം നാരദനില്‍ ടോവിനോ ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. കോവിഡ് 19 മൂലം ഷൂട്ടിംഗ് തടസപ്പെട്ട ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി ഇതിനു ശേഷമാണ് പൂര്‍ത്തിയാക്കുക.

സണ്ണി ലിയോണ്‍ ഇനി ഒരു മാസം കേരളത്തില്‍; തിരുവനന്തപുരത്തെത്തി, ഒരാഴ്ച ക്വാറന്റൈന്‍

0
Spread the love

ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഭര്‍ത്താവും കുട്ടികളുമായാണ് താരം കേരളത്തിലെത്തിയത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ പ്രിയപ്പെട്ട സ്ഥലത്തേയ്ക്ക്, ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് എന്ന് താരം കുറിക്കുന്നു.

സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച താരം ക്വാറന്റീനിലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം താരം കേരളത്തിലുണ്ടാവും.

2017 ല്‍ കൊച്ചിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണി ലിയോണിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. നടിയെ കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയതു മൂലം കൊച്ചിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും നടിയെ കാണാനായി അടുത്തെന്നുമില്ലാത്ത ആള്‍ക്കൂട്ടം എത്തിയിരുന്നു. ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ശേഷമാണ് താരം രണ്ടാമതും കേരളത്തിലെത്തിയിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts