Home Blog Page 1443

ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

0
Spread the love

ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98-ാം വയസ്സിൽ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്.

ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി.കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രമായി സിനിമയിൽ സജീവമായ അദ്ദേഹം ഒരാൾ മാത്രം, കളിയാട്ടം, മേഘമൽഹാർ, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫർ, ലൗഡ്സ്പീക്കർ, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

എന്താണ് ഫോര്‍പ്ലേ? ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട് ‘കുടുങ്ങി’ മലയാളികള്‍

0
Spread the love

നിമിഷ സജയനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ദി ​ഗേറ്റ് ഇന്ത്യന്‍ കിച്ചന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ ആകാതെ അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രതീകമായാണ് നിമിഷ എത്തിയത്. അതിനൊപ്പം തന്നെ ലൈം​ഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യവും ചിത്രം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

ലൈം​ഗിക ബന്ധത്തിലെ അസംതൃപ്തി അറിയിക്കുന്ന നിമിഷയും അതിനോടുള്ള സുരാജിന്റെ പ്രതികരണവുമാണ് ചിത്രത്തിലുള്ളത്. അതിനിടെ നിമിഷ പറയുന്ന ഒരു വാക്കിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളികള്‍. ഫോര്‍പ്ലേ. സാധാരണക്കാരായ മലയാളികള്‍ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഈ വാക്ക് തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഫോര്‍പ്ലേ വേണമെന്നാണ് നായികയുടെ ആവശ്യം. എന്നാല്‍ ഇതിനോട് തിരിഞ്ഞു കിടക്കുകയാണ് നായകന്‍. എന്നാല്‍ ഈ വാക്കിന്റെ അര്‍ഥം മിക്കവര്‍ക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചിന്റെ സഹായം തേടാന്‍ തുടങ്ങിയത്. ഗൂഗിള്‍ സേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സേര്‍ച്ച്‌ ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ചിലര്‍ ഫോര്‍പ്ലേയുടെ മലയാളം അര്‍ത്ഥവും അന്വേഷിക്കുകയാണ്. 

ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക് ; നായകനാകാന്‍ പൃഥ്വിരാജ്

0
Spread the love

ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. പൃഥിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 27-ന് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആയുഷ്മന്‍ ഖുറാന അവതരിപ്പിച്ച അന്ധ ഗായകന്റെ വേഷമാകും പൃഥി ചെയ്യുന്നത്.

ഒരേ സമയം മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറക്കാനാണ് പദ്ധതി. നിര്‍മ്മാതാവും സംവിധായകനുമായ ത്യാഗരാജനാണ് അന്ധാദുനിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. രവി കെ. ചന്ദ്രനാകും മലയാള ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുക. നായികാ കഥാപാത്രമായി അഹാന കൃഷ്ണയേയും നമിതാ പ്രമോദിനേയുമാണ് പരിഗണിക്കുന്നത്.

സാധാരാണയുള്ള മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തം, പ്രണവിനും കല്യാണിക്കുമൊപ്പം മാസ്‌റ്റര്‍ കണ്ട അനുഭവം പങ്കുവച്ച്‌ വിനീത് ശ്രീനിവാസന്‍

0
Spread the love

പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം ‘മാസ്‌റ്റര്‍’ കണ്ട അനുഭവം പങ്കുവച്ച്‌ വിനീത് ശ്രീനിവാസന്‍. ‘അവസാനം ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിച്ചു. സാധാരണയുള്ള മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തം’ എന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്. പ്രണവിനും കല്യാണിക്കുമൊപ്പമുള്ള സെല്‍ഫി ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

അതേസമയം, പ്രണവിനെയും കല്യാണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ഒരുക്കുന്ന ഹൃദയം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാന്‍ -പ്രിയദര്‍ശന്‍- ശ്രീനിവാസന്‍ എന്നിവരുടെ മക്കള്‍ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് മീന; ഒപ്പം വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രിയ താരങ്ങള്‍ക്ക് ക്ഷണം

0
Spread the love

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നമ്മുടെ പ്രിയ താരം മീന. ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മീന വൃക്ഷതൈകള്‍ നട്ടത്. ഒന്നും രണ്ടുമല്ല മൂന്ന് തൈകളാണ് താരം നട്ടത്.

തൈകള്‍ നട്ടത് മാത്രമല്ല മറ്റ് താരങ്ങളെയും വെല്ലുവിളിച്ചിട്ടുമുണ്ട്. വെങ്കടേഷ് ദഗ്ഗുബാട്ടി, കിച്ച സുധീപ്, കീര്‍ത്തി സുരേഷ് ഒപ്പം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറിനേയും താരം ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ ക്ഷണിച്ചിട്ടുണ്ട്.

ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ പച്ചപ്പ് എങ്ങും നിലനിര്‍ത്തുവാനും ശുദ്ധമായ വായുവിന്റെ അളവ് കൂട്ടുവാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഗ്രീന്‍ ഇന്ത്യ ചലഞ്ച്. ഈ ചലഞ്ചില്‍ താരങ്ങളുടെ പങ്കാളിത്തം വഴി കോടിക്കണക്കിന് വരുന്ന അവരുടെ ആരാധകരിലൂടെ ഈ ചലഞ്ച് സൗത്ത് ഇന്ത്യ മുഴുവന്‍ നിറയും. നേരത്തെ മഹേഷ് ബാബു , വിജയ് തുടങ്ങിയവരെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു.

കമല്‍ഹാസന്റെ സര്‍ജറി വിജയകരം; ആരാധകരുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി അറിയിച്ച്‌ മകള്‍

0
Spread the love

ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരം. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി നടന്നത്. കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദികുറിച്ചുകൊണ്ടാണ് കമലഹാസനുവേണ്ടി ശ്രുതി ആരോഗ്യ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ആളുകളുമായി സംവദിക്കാന്‍ അദ്ദേഹം എത്തുമെന്നാണ് ശ്രുതി അറിയിച്ചത്.

അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ ചിലവഴിച്ച ശേഷമായിരിക്കും ഡിസ്ചാര്‍ജ്ജ്.

വിവാഹത്തിന് നിബന്ധനകള്‍ ഒന്നും തന്നെ ഇല്ല; മനസ്സ് തുറന്ന് നടി സുബി സുരേഷ്

0
Spread the love

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുബി സുരേഷ്. സൂര്യ ടി വി സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന ഷോയിലും താരം അവതാരയായണ് എത്തുന്നത്. വേറിട്ട അവതരണ ശൈലിയും കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും കൗണ്ടറുകളുമായെത്തുന്ന സുബിക്ക് ആരാധകരും ഏറെയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു വൈറലായി മാറിയത്. താനെങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച്‌ താരം പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നിരവധി തവണ താന്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലൂടെ പറയാത്തതിനാലാവും വീണ്ടും ഇതേ ചോദ്യങ്ങളെന്ന് പറഞ്ഞായിരുന്നു സുബി സംസാരിച്ച്‌ തുടങ്ങിയത്. പ്രേമിച്ചിട്ടുണ്ടോ, ഇനി കല്യാണം കഴിക്കില്ലേയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തതെന്നാണ് ചോദ്യം. കല്യാണം കഴിക്കാത്തതിന് അങ്ങനെ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നുമില്ല. അതിനൊരു മൂഡ് വരണമല്ലോ, അത് ഇതുവരെ വന്നിട്ടില്ല. വീട്ടുകാര്‍ സ്വന്തമായി സെലക്റ്റ് ചെയ്‌തോളാനൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രേമമൊന്നും അങ്ങനെ വന്നിട്ടില്ല. ഒളിച്ചോടിപ്പോയതിന് മറുവീഡിയോയുമായി താനെത്തിയിരുന്നു. സുബിയെ അന്വേഷിച്ച്‌ അടുത്ത വീട്ടിലെ അങ്കിളൊക്കെ വന്നിരുന്നു. നിങ്ങള്‍ വിഷമിച്ചിരിക്കുവാണേല്‍ എങ്ങനെ ആശ്വസിപ്പിക്കുമെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്.

കല്യാണം കഴിക്കില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ല താനെന്ന് സുബി പറയുന്നു. പ്രേമിച്ചിട്ടില്ല, വീട്ടുകാരോടൊക്കെ ഇണങ്ങിനില്‍ക്കാനും, യാത്രകളിലുമൊക്കെ കൂട്ടായി ഒരാള്‍ എത്തുന്നതില്‍ സന്തോഷമുണ്ട്. പ്രേമിച്ചിട്ടുണ്ട്, വീട്ടില്‍ നിന്നും വിട്ട് വേറെ രാജ്യത്ത് പോവേണ്ടി വരുമെന്നുമൊക്കെയുള്ളതുകൊണ്ട് ആ പ്രേമം വേണ്ടെന്ന് വെക്കുകയായിരുന്നു. വീട്ടുകാര്‍ക്കൊക്കെ അറിയാവുന്നയാളാണ്. അളിയാ, അളിയന്‍ വേറെ കല്യാണം കഴിക്ക്, നമ്മള്‍ സെറ്റാവുമെന്ന് തോന്നുന്നില്ലെന്ന് പറയുകയായിരുന്നു. പുള്ളി വിവാഹം കഴിഞ്ഞ് സുഖമായി കഴിയുന്നു. വിവാഹത്തെക്കുറിച്ച്‌ ഒരുപാട് നിബന്ധനകളൊന്നുമില്ലെന്നും സുബി സുരേഷ് പറയുന്നു.

ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു- അനാര്‍ക്കലി മരിക്കാര്‍

0
Spread the love

കുട്ടിക്കാലത്ത് ഉണ്ടായ മോശം അനുഭവം പങ്കുവെച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടി അനാർക്കലി മരിക്കാർ. ഒരു പരിപാടിക്കിടെയാണ് അനാർക്കലി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരാളിൽ നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് അനാർക്കലി പറയുന്നു.

അനാർക്കലിയുടെ വാക്കുകൾ ഇങ്ങനെ,

‘ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളിൽ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയിൽ പോകുമ്ബോഴായിരുന്നു സംഭവം. ഒരു മനുഷ്യൻ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും അയാൾ തൊടാൻ ശ്രമിച്ചപ്പോൾ അത് എന്താണെന്ന് അറിയില്ലെങ്കിൽ കൂടി അയാളുടെ പിടിയിൽ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടിൽ ചെന്ന് പറയാൻ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോൾ ഇത്തരം കാര്യങ്ങൾ നീ തനിയെ ഡീൽ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്.’

പഠനത്തിൽ താൻ ആവറേജ് ആയിരുന്നു. സ്‌കൂളിൽ ഒരു ചെറിയ ഗ്രൂപ്പിന് കൂടുതൽ പരിഗണന കിട്ടിയിരുന്നു. തനിക്ക് പാട്ടുപാടാനും ഡാൻസ് ചെയ്യാനും ഇഷ്ടമായിരുന്നു എന്നാൽ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. അതിൽ വല്ലാത്ത സങ്കടവുമുണ്ടായിരുന്നു. താൻ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു, ഒട്ടും സുന്ദരി ആയിരുന്നില്ല. അതായിരിക്കണം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നത്. വളരെ നിരാശയായ ഒരു സമയത്ത് സ്‌കൂൾ മാറണം എന്നുവരെ തോന്നിയിരുന്നെന്നും അതൊന്നും പക്ഷെ നടന്നില്ലെന്നും അനാർക്കലി പറയുന്നു. സ്‌കൂളിൽ നിന്നും കിട്ടിയ അവഗണന തന്നെ വളരെ മോശമായി ബാധിച്ചിരുന്നു. പടം വരക്കാനും പാട്ടുപാടാനും ഡാൻസ് ചെയ്യാനും അറിയാമെങ്കിലും അതൊന്നും മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കാത്തത് ഇതേ കാരണത്താലാണ്. എന്നാൽ താൻ ഇന്ന് നിൽക്കുന്ന പൊസിഷൻ തനിക്ക് വളരെ ആത്മവിശ്വാസം തരുന്നു എന്നും അന്ന് സ്‌കൂളിൽ ഉണ്ടായിരുന്നവർ ഒരിക്കലും താൻ ഈ നിലയിൽ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ല.

താൻ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ കുറെ ആളുകളുടെ മോശം കമന്റുകൾ കേൾക്കാനിടയായി. നല്ല കമന്റ് ഇട്ട കുറച്ചാളും ഉണ്ടായിരുന്നു. തന്റെ വീട്ടുകാർ ഇങ്ങനെ ഒരു ഫോട്ടോ ഇടേണ്ടിയിരുന്നോ എന്ന് ചോദിച്ചു. പക്ഷെ താൻ സോഷ്യൽ മീഡിയയിലെ കമന്റുകളൊന്നും മുഖവിലക്കെടുത്തില്ല. അതൊന്നും ശ്രദ്ധിക്കാനും പോയില്ല. പിന്നീട് കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ഒരു ഫോട്ടോഷൂട്ട് ചെയ്തത് വലിയ ഒച്ചപ്പാടുണ്ടാക്കി. ഒരു രാഷ്ട്രീയപ്പാർട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ നീങ്ങി. മഹാദേവൻ തമ്ബി എന്ന ഫോട്ടോഗ്രാഫർ ആയിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്തത്. വളരെ നാളായി സുഹൃത്തായ മഹാദേവൻ തമ്ബിയോട് നോ പറയാൻ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അത്. തന്റെ ചില സുഹൃത്തുക്കൾ, ചില ദളിത് ആക്ടിവിസ്റ്റുകൾ ഒക്കെ വിളിച്ചു അനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. തന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഈ സംഭവം കുറച്ചു നാൾ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നും കരകയറി. ആ സംഭവം മറക്കാനും മറ്റു ചിലതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. കാരണം ദുഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം. എങ്കിലും ഓരോ സംഭവങ്ങളിൽ നിന്നും പലതും പഠിക്കുന്നുണ്ട്.

തനിക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളെയും നേരിടുന്നത് അത് അവഗണിച്ചുകൊണ്ടാണ്. അത് നമ്മുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കാൻ പാടില്ല. ഈ അബ്യൂസ് ഒക്കെ നേരിട്ട് കഴിഞ്ഞും താൻ അതൊക്കെ മറക്കാൻ ശ്രമിക്കാറുണ്ട്. അതൊക്കെ ഓർമ വരുമ്പോ താൻ ഏറ്റവും ഇഷ്ടമുള്ളത് ചെയ്യും, ചിലപ്പോൾ പടം വരക്കും, സന്തോഷമായി ഇരിക്കാൻ തന്നെ ശീലിപ്പിക്കും. മറ്റുള്ളവരോടും തനിക്ക് അതാണ് പറയാനുള്ളത്. നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ജീവിതം നശിപ്പിക്കാൻ സമ്മതിക്കാതിരിക്കുക. അങ്ങനെയുള്ള സംഭവങ്ങൾ മറക്കാനും അവഗണിക്കാനും പഠിക്കുക. എന്നാലേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ.

നസ്രിയയുടെ ഇന്‍സ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു

0
Spread the love

മലയാളികളുടെ ഇഷ്ടതാരം നസ്രിയ നാസീമിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെ ആണ് നടി ഇക്കാര്യം അറിയിച്ചത്. തന്‍റെ അക്കൗണ്ടില്‍ വരുന്ന മെസേജുകള്‍ക്ക് ആരും മറുപടി നല്‍കരുതെന്നും അവര്‍ പറഞ്ഞു. ഈ ഈയിടെയായി പല താരങ്ങളുടേയു൦ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നുണ്ട്.

നസ്രിയ തന്റെ പ്രൊഫെഷണല്‍ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തില്‍ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളര്‍ന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളില്‍ പിന്നണി ഗായികയിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം കൂടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. ഫഹദ് ചിത്രം ട്രാന്‍സില്‍ ആണ് താരം അവസാനമായി അഭിനയിച്ചത്.

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്

0
Spread the love

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. ബാല ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി താരത്തിന് ആദരം നല്‍കുന്നത്.

കോട്ടയത്ത് വെച്ച്‌ പത്തൊമ്ബതാം തിയതിയാണ് ബിരുദദാനച്ചടങ്ങ്. അമേരിക്കയില്‍ വെച്ച്‌ നടക്കേണ്ടിയിരുന്ന ചടങ്ങ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച്‌ നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ആണ് ഔദ്യോഗിക അറിയിപ്പ് വന്നത്.

സൗത്ത് ഇന്ത്യയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച്‌ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts