Home Blog Page 1444

ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍

0
Spread the love

വീണ്ടും ബോളിവുഡ് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും ബല്‍കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

ദുല്‍ഖര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം നിഗൂഢതയുടെ പരിവേഷമുള്ള നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. നായികയടക്കമുള്ളവരുടെ താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

ഭരണസമിതിയെ വഞ്ചിച്ച്‌ അന്യായമായ ലാഭമുണ്ടാക്കി; നടി അനുശ്രിക്കെതിരെ പരാതി നല്‍കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

0
Spread the love

ഭരണസമിതിയെ വഞ്ചിച്ച്‌ അന്യായമായ ലാഭമുണ്ടാക്കിയെന്ന് ആരോപിച്ച്‌ നടി അനുശ്രീയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി ഗുരുവായൂര്‍ ദേവസ്വം അനുശ്രീക്ക് പുറമെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്‌സ്ത് സെന്‍സ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്ക് എതിരെയും ദേവസ്വംബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്‌ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നല്‍കുന്നതിനും, ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ഭരണ സമിതി നല്‍കിയ അനുമതി, ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച്‌ അനധികൃതമായി ലാഭം ഉണ്ടാക്കി എന്നാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരിയുടെ പരാതിയില്‍ പറയുന്നത്. അനുശ്രി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണെന്നും പരാതിയില്‍ പറയുന്നു

‘കാഴ്ച കുറഞ്ഞു, ഉറങ്ങുമ്പോൾ ശ്വാസ തടസ്സം’ കോവിഡ് അനുഭവം പങ്കുവെച്ച്‌ സാനിയ ഇയ്യപ്പൻ

0
Spread the love

ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ് സാനിയ. കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള അനുഭവം സാനിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാനിയ. താന്‍ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നു എന്നും അതിനാല്‍ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി.

സാനിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

2020 മുതല്‍ കോവിഡ് 19 നെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഞങ്ങള്‍ കേള്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികള്‍ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവര്‍ക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട് .

വെള്ളപ്പൊക്കമാകട്ടെ പകര്‍ച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈന്‍ അനുഭവം ഞാന്‍ ഇവിടെ പങ്കുവെയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങള്‍ വരുന്നതുവരെ ഞാന്‍ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാന്‍ പോസിറ്റീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിയ്ക്കുക്കറിയില്ലായിരുന്നു. ഞാന്‍ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഞാന്‍ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ച്‌ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയില്‍ത്തന്നെയിരുന്നു ദിവസങ്ങള്‍ എണ്ണുവാന്‍ തുടങ്ങി.

നെറ്റ്ഫ്ലിക്സില്‍ കൂടുതല്‍ എന്‍ഗേജ്ഡ് ആവാന്‍ തീരുമാനിച്ചെങ്കിലും സഹിക്കുവാന്‍ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകള്‍ തുറക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോള്‍ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്ബോള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.

ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതല്‍ ഈ സമയം വരെ ഞാന്‍ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതല്‍ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാന്‍ ഉണരുമെന്നു പോലും എനിയ്ക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോൾ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങള്‍ ഒരു മുറിയില്‍ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ )അതിനാല്‍, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !!Ps – ഞാന്‍ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി

“അജഗജാന്തരം” ടെെറ്റില്‍ റിലീസ് പ്രകാശനം ചെയ്തു

0
Spread the love

ആന്റെണി വര്ഗ്ഗീസ്സ്,അര്ജ്ജുന് അശോകന്,ചെമ്പൻ‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന”അജഗജാന്തരം ” എന്ന ചിത്രത്തിന്റെ ടെെറ്റില് ലുക്ക് പോസ്റ്റര് പ്രശസ്ത ചലച്ചിത്ര നടന് ടൊവിനോ തോമസ്സ് ,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. സാബുമോന്,സുധി കോപ്പ,കിച്ചു ടെല്ലസ്,ടിറ്റോ വിത്സല്,സിനോജ് വര്ഗ്ഗീസ്സ്,രാജേഷ് ശര്മ്മ,ലുക്ക്മാന്,ജാഫര് ഇടുക്കി,വിനീത് വിശ്വം,ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്.

സില്വര് ബേ സ്റ്റുഡിയോസിന്റെ ബാനറില് ഇമ്മാനുവല് ജോസഫ്,അജിത് തലപ്പിള്ളി എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്ജ്ജ് നിര്വ്വഹിക്കുന്നു. കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവര് ചേര്ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

34 വര്‍ഷത്തിന് ശേഷം ഇത് ആദ്യം, നിശബ്ദ സിനിമയുമായി വിജയ് സേതുപതി

0
Spread the love

വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ പോലും ഏറ്റെടുത്ത് വിജയ് സേതുപതി കയ്യടി നേടാറുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു പരീക്ഷണ ചിത്രവുമായി എത്തുകയാണ് താരം. നിശബ്ദ സിനിമയുമായാണ് താരം എത്തുന്നത്. ​ഗാന്ധി ടോക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് സേതുപതിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിലസമയങ്ങളില്‍ മൗനത്തിന് വളരെ അധികം ശബ്ദമാണ്. എന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കുകയാണ്. പുതിയ വെല്ലുവിളിക്ക് ഒരുങ്ങുകയാണ് ഞാന്‍. ഇതിലൂടെ നിശബ്ദ സിനിമകള്‍ക്ക് പുതിയ തുടക്കമിടാനാവും. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണം- വിജയ് സേതുപതി കുറിച്ചു.

ദിവേ ധമീജയും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. മൂവി മില്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി സിങ്കീതം ശ്രീനിവാസറാവു സംവിധാനം ചെയ്ത പുഷ്പക വിമാനത്തിന് ശേഷം 34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴില്‍ നിന്ന് മുഖ്യധാര സിനിമയില്‍ ഒരു നിശബ്ദചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു പരീക്ഷണചിത്രമായി പുറത്തിറങ്ങിയ പുഷ്പക വിമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

97-ാം വയസ്സിൽ കോവിഡിനെ അതിജീവിച്ച് ഉണ്ണികൃഷ്ണൻ നമ്പൂതിരി

0
Spread the love

97ാം വയസിൽ കോവിഡിനെ അതിജീവിച്ചിരിക്കുകയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഇപ്പോൾ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മകൻ ഭവദാസൻ മാധ്യമങ്ങളോട് പറഞ്ഞു.ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു.

ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്.

നടൻ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കല്യാണരാമൻ. ചിത്രത്തിലെ ഓരോ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ സെന്റിമെൻസിലൂടെയും കോമഡിയിലൂടെയും ശ്രദ്ധിക്കപ്പെട്ട ആളാണ് ഗോപാലകൃഷ്ണൻ എന്ന മുത്തച്ഛൻ.ദേശാടനത്തിലൂടെ മുത്തച്ഛനായി എത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി മാറുകയായിരുന്നു. കൈകുടന്ന നിലാവ്, മധുര നൊമ്പരക്കാറ്റ്, സദാനന്ദന്റെ സമയം, നോട്ട് ബുക്ക്, രാപ്പകൽ, ലൗഡ് സപീക്കർ, പോക്കിരി രാജ, കല്യാണരാമൻ, മായാ മോഹിനി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2012 ലാണ് അവസാനമായി വെളളിത്തിരിയിലെത്തിയത്. ഇന്നും മലയാള സിനിമയിലെ മുത്തശ്ശൻ കഥാപാത്രങ്ങളിൽ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് കല്യാണരാമനിലെ കഥാപാത്രമാണ്.FacebookTwitterWhatsAppShare

സിനിമയോടുള്ള താല്‍പ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത്; എന്നെ കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞതു കൊണ്ട് വാശിതീര്‍ക്കാന്‍; ഗൗതമി

0
Spread the love

ദുൽഖർ സൽമാന്റെ നായികയായി എത്തി മലയാളികളുടെ മനസു കവർന്ന നായികയാണ് ​ഗൗതമി. പിന്നീട് ഫഹദ് ഫാസിലിനൊപ്പമുള്ള ഡയമണ്ട് നെക്ലസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ സിനിമയോടുള്ള താൽപ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്.ചിലരോടുള്ള വാശി തീർക്കാനായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ‘2011 ലായിരുന്നു ആ ഓഡിഷൻ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമയായിരുന്നു. വലിയ താരങ്ങളൊക്കെയുണ്ടെന്നാണ് പറഞ്ഞത്.

അവർ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകൾക്ക് ശേഷം അതിൽ വർക്ക് ചെയ്യുന്നൊരു ചേട്ടൻ എന്നോട് പറഞ്ഞു, എല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ കാണാൻ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തിൽ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.പിന്നെയെനിക്ക് വാശിയായിരുന്നു. ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കൻഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷൻ നടത്തുന്നുണ്ടായിരുന്നു.ഫോട്ടോ അയച്ച്‌ കൊടുത്തപ്പോൾ ഇഷ്ടപ്പെട്ട് അവർ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാൻ സെക്കൻഡ് ഷോ യിൽ അഭിനയിക്കുന്നത്’- ​ഗൗതമി പറഞ്ഞു.

ആ സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കൻഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും താരം കൂട്ടിച്ചേർത്തു.ഇപ്പോൾ സംവിധാന രം​ഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. വൃത്തം എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായികയായി അരങ്ങേറുന്നത്.

പ്രേംനസീറിന്റെ നായികയാവാന്‍ ക്ഷണമുണ്ടായിരുന്നു; പോയില്ല, ഇന്നതില്‍ ഖേദം: കോഴിക്കോട് മേയര്‍

0
Spread the love

കോഴിക്കോട്: പ്രേംനസീറിന്റെ വനദേവത എന്ന സിനിമയില്‍ നായികയാവാന്‍ ക്ഷണമുണ്ടായിരുന്നു എന്നും അതു നിരസിച്ചുവെന്നും കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. കോഴിക്കോട്ട് പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.

യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് നാടകം കണ്ട് കവി യൂസഫലി കേച്ചേരിയാണ് വീട്ടുകാരെ വന്നുകണ്ട് സംസാരിച്ചത്. എന്നാല്‍ ആ കാലത്ത് സിനിമയെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. എന്തോ മോശം കാര്യമാണെന്നായിരുന്നു ധാരണ. അതിനാല്‍ വേണ്ടെന്നുവെച്ചു. പക്ഷേ, ഇന്നതില്‍ ഖേദിക്കുന്നു- മേയര്‍ പറഞ്ഞു.

പ്രേംനസീര്‍, മധുബാല, കെപിഎസി ലളിത, അടൂര്‍ ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് വനദേവത. യൂസഫലി കേച്ചേരിയായിരുന്നു സംവിധാനം. വിഖ്യാത ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടകുമായി ചേര്‍ന്നാണ് യൂസഫലി കേച്ചേരി ചിത്രത്തിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. 1976ലാണ് ചിത്രം പുറത്തിറങ്ങിയത്.

നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു ഡോ. ബീന ഫിലിപ്പ്. പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്ന് 652 വോട്ടിന് ജയിച്ചാണ് ഇവര്‍ കോര്‍പറേഷനിലെത്തിയത്.

തെലുങ്ക് ലൂസിഫറില്‍ നായിക നയന്‍‌താര

0
Spread the love

മലയാളത്തിലെ ഹിറ്റ്‌ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീ മേക്കില്‍ നായികയായി നയന്‍‌താര. ചിരഞ്ജീവി നായകനാകുന്ന സിനിമയില്‍ ആര് നായികയാകും എന്ന് ഇത് വേറെ കൃത്യമായ ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നില്ല. മോഹന്‍ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്.

അതേ കഥാപാത്രമായിട്ടാണ് തെലുങ്കില്‍ നയന്‍താര എത്തുക. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയന്‍താര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ.

സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മമ്മൂട്ടി

0
Spread the love

സണ്ണി വെയിന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിടുന്നത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ പലയിടങ്ങളിലും ട്രെയിലര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെലിയര്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും തിയറ്ററുകള്‍ അടച്ചതോടെ റിലീസ് ചെയ്യാന്‍ പറ്റിയിരുന്നില്ല. ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നതോടെ അനുഗ്രഹീതന്‍ ആന്റണി ഉടന്‍ റിലീസിനൊരുങ്ങുകയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts