Home Blog Page 1446

പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; താന്‍ കോവിഡ് നെഗറ്റീവാണെന്ന് ലെന

0
Spread the love

തനിക്ക് കോവിഡ് പോസിറ്റീവാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി ലെന. യുകെയില്‍ നിന്ന് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായിട്ടാണ് താന്‍ വന്നതെന്ന് ലെന ഫറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലെന ഇക്കാര്യം അറിയിച്ചത്. നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന ജീനോം സീക്വന്‍സിംഗ് ടെസ്റ്റ് പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് താനെന്നും ബംഗളൂരുവിലെ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും ലെന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

‘ഞാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദയവായി ഈ വാര്‍ത്ത പങ്കിടരുത്. ഞാന്‍ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി’. ലെന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ നടി ലെന എനിക്ക് കൊവിഡ് പോസിറ്റീവ് ( UK Strain) ആണെന്നും ബാംഗ്ലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തുവെന്ന് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഒരു വാര്‍ത്ത പ്രചരിക്കുന്നു. ഇത് തീര്‍ത്തും വ്യാജമാണ്, ഞാന്‍ യുകെയില്‍ നിന്ന് വന്നത് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന ഫലവുമായിട്ടാണ്.

നിലവിലെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന ഴലിീാല ലെൂൗലിരശിഴ ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോള്‍ ബാംഗ്ലൂര്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദയവായി ഈ വാര്‍ത്ത പങ്കിടരുത്. ഞാന്‍ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി.

സ്‌നേഹപൂര്‍വ്വം, ലെന.

ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നു, പണ്ട് ഓജോബോര്‍ഡ് കളിക്കുമായിരുന്നു, ശ്രീദേവി

0
Spread the love

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമായിരുന്നു നമ്മളെ വീട്ടുപോയ മോനിഷ. മോനിഷ സ്ഥിരമായി ഓജോബോര്‍ഡ് കളിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരി ക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ ശ്രീദേവി ഇപ്പോള്‍.’ ഞാനും മകളും ചേര്‍ന്ന് ഓജോ ബോര്‍ഡ് കളിക്കുമായിരുന്നു. മോനിഷ ചെയ്യുമ്പോൾ ബോര്‍ഡില്‍ കോയിന്‍ ഒക്കെ നീങ്ങുമായിരുന്നു. എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല. ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പണ്ട് ഓജോബോര്‍ഡ് കളിക്കുന്നതിനിടെ മോനിഷ പറഞ്ഞു അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ. വേറെ പണിയില്ലെന്ന് മറുപടി.

പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതു ലോകത്തു നിന്നും ഞാന്‍ വരും. കുറച്ചു ദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ വഴക്കു പറഞ്ഞു. കാറിന്റെ ഡോറിലിടിച്ച്‌ തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി’ പ്രമുഖ മാധ്യമത്തോട് ശ്രീദേവി പറയുന്നു.

’14 വര്‍ഷം. എന്നന്നേക്കും ഗുരു’ ; മണിരത്നം ചിത്രം ഗുരുവിന്റെ ഓര്‍മ്മകളില്‍ ഐശ്വര്യ റായ്

0
Spread the love

ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും ഒന്നിച്ച്‌ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’. മണിരത്‌നത്തിന്റെ സംവിധാനത്തിൽ പിറന്ന ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നത്. ഗുരുവിന്റെ പ്രീമിയറിനായി ന്യൂയോർക്കിലെത്തിയ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഐശ്വര്യ. ‘അന്ന് ഈ ദിവസം. 14 വർഷം. എന്നന്നേക്കും ഗുരു..’ താരം കുറിച്ചു.

സംവിധായകൻ മണിരത്നത്തിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിരക്കിലാണ് ഐശ്വര്യ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. വിക്രം നായകനാകുന്ന ചിത്രത്തിൽ കാർത്തി, ജയം രവി, ജയറാം, റഹ്മാൻ, തൃഷ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റെക്കോര്‍ഡിട്ട് മാസ്റ്റര്‍ ; ഒറ്റ ദിവസം കൊണ്ട് വിതരണക്കാര്‍ക്ക് ലഭിച്ചത് രണ്ടരക്കോടി

0
Spread the love

വിജയ് ചിത്രം മാസ്റ്ററിന് റെക്കാര്‍ഡ് കളക്ഷന്‍. ഒറ്റ ദിവസത്തെ പ്രദര്‍ശനം കൊണ്ട് സിനിമയിലെ വിതരണക്കാര്‍ക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്.

അതെ സമയം ലോകമെമ്പാ‌ടും മാസ്റ്ററിന് വന്‍ വരവേല്‍പ്പ് ലഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് .സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. മാസ്റ്റര്‍ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

കേരളത്തിലെ തീയറ്ററുകളില്‍ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്റ്റര്‍ ഒരു മാസ്സ് ആണെന്നാണ് പ്രേക്ഷക പ്രതികരണം .

കുഞ്ഞിന്റെ ഫോട്ടോ എടുക്കരുത്; അഭ്യര്‍ത്ഥനയുമായി അനുഷ്കയും വിരാടും!

0
Spread the love

വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരസുന്ദരി അനുഷ്ക ശര്‍മ്മയ്ക്കും ആദ്യത്തെ കണ്‍മണി ജനിച്ചത് തിങ്കളാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. തങ്ങളുടെ പ്രിയ താരങ്ങളുടെ മകളെ കാണാനായും അവളുടെ പേര് അറിയാനുമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ മാധ്യമങ്ങള്‍ക്കൊരു മുന്നറിയിപ്പും അറിയിപ്പുമായി എത്തിയിരിക്കുകയാണ്

തങ്ങളുടെ മകളുടെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്നാണ് വിരാടും അനുഷ്കയും അഭ്യര്‍ത്ഥിക്കുന്നത്. ഞങ്ങള്‍ക്ക് ഇതുവരെ നല്‍കിയ സ്നേഹത്തിന് നന്ദി. ഈ സന്തോഷ നിമിഷം നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നിങ്ങളോടൊരു അഭ്യര്‍ത്ഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണം.

അതിന് നിങ്ങളുടെ സഹായം വേണം എന്നായിരുന്നു ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചത്. മുംബെെയിലെ മാധ്യമങ്ങളോടാണ് വിരാടും അനുഷ്കയും അഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങളെ കുറിച്ച്‌ പ്രസിദ്ധീകരിക്കാനുള്ള കണ്ടന്റ് നിങ്ങള്‍ക്ക് എപ്പോഴും ലഭിക്കുമെന്ന് ഉറപ്പ് തരുന്നു. എങ്കിലും ഞങ്ങളുടെ കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തരുത്. എന്നായിരുന്നു വിരാടും അനുഷ്കയും അഭ്യര്‍ത്ഥിച്ചത്. എന്തുകൊണ്ടാണ് തങ്ങളിത് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും ഇരുവരും പത്രക്കുറിപ്പില്‍ പറയുന്നു.

‘ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവര്‍ക്ക് നെറുകുംതലയില്‍ കിട്ടിയ അടി’; ഒമര്‍ ലുലു

0
Spread the love

സ്റ്റൈലിഷ് ഫോട്ടോഷൂട്ടിന്റെ പേരില്‍ നടി രജനി ചാണ്ടി രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരയായത്. വളരെ മോശം ഭാഷയിലാണ് ഇവര്‍ വിമര്‍ശിക്കപ്പെട്ടത്. തന്റെ പഴയ സ്വിംസ്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അതിന് താരം മറുപടി നല്‍കിയത്. ഇപ്പോള്‍ രജനി ചാണ്ടിയെ പിന്തുണച്ചുകൊണ്ട് രം​​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് പുതിയ ചിത്രങ്ങള്‍ എന്നാണ് ഒമര്‍ ലുലു ഫേയ്സ്ബുക്കില്‍ കുറിച്ചത്.

ഒമര്‍ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

“ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….”
“ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന്
പറഞവരോട്….”
രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജില്‍ ഇട്ടപ്പോള്‍ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് ഇന്ന് അവര്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവര്‍ പറയാതെ പറഞ്ഞ ഒരു
ഡയലോഗും ഉണ്ട്….
“നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയില്‍ ആധിപാപം കാണുംമ്ബോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്…..

സാംസ്‌ക്കാരിക മന്ത്രിയ്ക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായി;കമല്‍

0
Spread the love

തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ‘അക്കാദമിയുടെ ഇടത് സ്വഭാവം’ എന്നെഴുതിയത് ശരിയായില്ലെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍ പറഞ്ഞു. ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ എഴുതിയ കത്തിനെ സംബന്ധിച്ചാണ് ഇപ്പോള്‍ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തു വന്നിരിക്കുന്നത്.

ചലച്ചിത്ര അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹം കമലെഴുതിയ കത്ത് വായിക്കുകയും ചെയ്തിരുന്നു.

ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നി സാംസ്‌കാരിക രംഗത്ത് നിലകൊള്ളുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമാണ് എന്നാണ് കത്തില്‍ പറയുന്നത്

വിവാഹത്തിന് പിന്നാലെ അഭിനയത്തോട് വിടപറയും; നമിത പ്രമോദ്

0
Spread the love

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച്‌ കൊണ്ട് യുവ നായികയായി വളര്‍ന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും ഇല്ലെങ്കിലും നമിതയുടെ മിക്ക ചിത്രങ്ങളും വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

നമിതയുടെ വാക്കുകളിലൂടെ ….

ഉടനെ വിവാഹം ഉണ്ടാകില്ല. ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം.

നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് താമസം മാറി എന്നതാണ്. ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്‌റ്റൈല്‍ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും. അങ്ങനെ കുറേ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ വരുത്തി.

നടി എന്നതിനെക്കാളും വ്യക്തിപരമായി ഞാന്‍ സംതൃപ്തയാണ്. ഒരു കാര്യത്തെ കുറിച്ച്‌ അധികം ചിന്തിക്കാറില്ല. ഇവിടെ വരെ എത്തിയതിന് നന്ദിയെന്ന് മാത്രമേ കരുതാറുള്ളു. സിനിമയില്ലാതായാല്‍ വേറെ ജോലി ചെയ്ത് ജീവിക്കുമെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു.

അന്യഭാഷയില്‍ സംതൃപ്തി കിട്ടുന്ന സിനിമകളുണ്ടോന്ന് ചോദിച്ചാല്‍ കൃത്യമായി പറയാനാവില്ല. പല ചിത്രങ്ങളും വാണിജ്യ വിജയം മാത്രം കണ്ടാണ് നിര്‍മ്മിക്കുന്നത്. ആ ചിത്രങ്ങളിലൊന്നും നായികയ്ക്ക് പ്രധാന്യം ഉണ്ടാവണമെന്നില്ല. നല്ല കളര്‍ഫുള്‍ ചിത്രങ്ങളാണ് അവര്‍ ഒരുക്കുന്നത്. ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നാദിര്‍ഷയുടെ ഗാന്ധഇ സ്‌ക്വയര്‍ എന്ന ചിത്രത്തിലാണ്.

ബിഗ്‌ബോസ് മലയാളം മൂന്നാം സീസണിലേക്കോ? വ്യക്തമാക്കി ദിയ കൃഷ്ണ

0
Spread the love

ബിഗ്‌ബോസ് മലയാളം മൂന്നാം സീസണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്ന ചര്‍ച്ച സോഷ്യല്‍ ലോകത്ത് സജീവമാണ്. നടന്‍ കൃഷ്ണകുമാറിന്‍രെ മകള്‍ ദിയ കൃഷ്ണയും ഇഷാനിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയ.

പ്രചരിക്കുന്നതെല്ലാം റൂമറുകള്‍ മാത്രമാണെന്നും താനോ അനിയത്തി ഇഷാനിയോ ഷോയുടെ ഭാഗമായിരിക്കില്ലെന്നും ദിയ പറഞ്ഞു. പലരും ഈ ചോദ്യവുമായി തന്നെ സമീപിച്ചെന്നും അതിനാലാണ് വ്യക്തത വരുത്തുന്നതെന്നുമാണ് വിഡിയോയില്‍ ദിയ പറയുന്നത്.

ഏറെ വിജയകരമായ ബിഗ് ബോസ് ആദ്യ സീസണുശേഷം രണ്ടാം സീസണ്‍ നടത്തിയിരുന്നെങ്കിലും കോവിഡ് കാരണം ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 100 ദിവസത്തെ ഷോ ഏകദേശം 60 ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും അവസാനിപ്പിക്കുകയായിരുന്നു.

സ്വിം സ്യൂട്ട് ചിത്രങ്ങളുമായി രജനി ചാണ്ടി

0
Spread the love

നടി രജനി ചാണ്ടിയുടെ മേക്കോവര്‍ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണവും താരത്തിന് നേരെ എത്തിയിരുന്നു. എന്നാല്‍ അറുപത് വയസ് കഴിഞ്ഞപ്പോഴല്ല പണ്ടേ താന്‍ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് സീന്‍ വിട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനി.

സ്വിം സ്യൂട്ടിലുള്ള പഴയ കാലത്തെ ചിത്രങ്ങളാണ് രജനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 1970 മുതല്‍ ഈ വേഷങ്ങള്‍ ധരിച്ചിരുന്ന ആളാണ് താന്‍. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നു പറയുന്നത് ചട്ടയും മുണ്ടുമാണ് എന്നാണ് രജനി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. ‘കുഴിയിലേക്ക് കാലും നീട്ടി ഓരോരോ അഭ്യാസങ്ങള്‍…’ എന്നിങ്ങനെയുള്ള കമന്റുകളാണ് രജനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെയെത്തിയത്.

പ്രേക്ഷകര്‍ തന്നെ കാണുന്നത് അറുപത് വയസ് കഴിഞ്ഞ് ചട്ടയും മുണ്ടും ധരിച്ച്‌ സിനിമയിലേക്ക് വന്ന ആന്റി എന്ന നിലയിലാണ്. എന്നാല്‍ 1970ല്‍ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍ത്താവിനൊപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും പോയിരുന്നു. അവിടുത്തെ ലൈഫ്‌സ്‌റ്റൈല്‍ അനുസരിച്ച്‌ വേഷം ധരിച്ചിരുന്നതായും രജനി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ ധരിച്ചിരുന്നു. അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ താജിലും ഒബ്റോയ് ഹോട്ടലിലും ഒക്കെ കോക്ക്‌ടെയ്ൽ ഡിന്നറും മറ്റും ഉണ്ടായിരുന്നു. ഇപ്പോഴും താൻ ജീൻസ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട് എന്നും രജനി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts