Home Blog Page 1447

‘മരട് 357’ ഈ മാസം 19 ന് തീയേറ്ററുകളില്‍ എത്തും

0
Spread the love

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357ന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു. സംസ്ഥാനത്തെ തീയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ് മരട് 357 പറയുന്നത്.

ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്.

‘പട്ടാഭിരാമന്‍’ എന്ന സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കിയ ചിത്രം ‘വാങ്കിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു

0
Spread the love

സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘വാങ്കിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29നാണ് റിലീസ് ചെയ്യുന്നത്. തിയേറ്ററിലാണ് റിലീസ്.

ഷബ്ന മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹണം ചെയ്യുന്നത്. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു കുഞ്ഞതിഥി കൂടി എത്തിയ സന്തോഷം പങ്കുവച്ച്‌ അപ്പാനി ശരത്

0
Spread the love

‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടനാണ് അപ്പാനി ശരത്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശരത് ഇപ്പോള്‍. ഒരു ആണ്‍കുട്ടിയ്ക്കാണ് രേഷ്മ ജന്മം നല്‍കിയിരിക്കുന്നത്.

അവന്തിക എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. പ്രളയത്തിനെയും അതിജീവിച്ചായിരുന്നു മൂത്തമകള്‍ അവന്തികയുടെ ജനനം. പ്രളയസമയത്ത് ചെന്നൈയില്‍ ഷൂട്ടിങ് തിരക്കുകളില്‍ പെട്ടുപോയ ശരത് ലൈവില്‍ വന്ന്, പൂര്‍ണഗര്‍ഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവര്‍ത്തകരാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.

വില്ലന്‍ അപ്പാനിയാണെങ്കില്‍, വില്ലന് എന്തിനാ സിക്സ് പാക്കും മസിലും എന്നു മലയാളികളെ കൊണ്ട് ചോദിപ്പിച്ചാണ് മെലിഞ്ഞ ശരീരവും നീട്ടി വളര്‍ത്തിയ മുടിയുമായി അങ്കമാലിയെ തോട്ടയെറിഞ്ഞ് വിറപ്പിച്ചു കൊണ്ട് ശരത് മലയാള സിനിമയിലേക്ക് കയറി വന്നത്. മലയാളത്തിനു പുറത്ത് തമിഴിലും തിരക്കേറുകയാണ് ശരത്തിന്. മണിരത്നം ചിത്രം ‘ചെക്ക ചിവന്തവാനം’, വിശാലിന്റെ ‘സണ്ടക്കോഴി 2’ എന്നീ ചിത്രങ്ങളിലെല്ലാം ശരത്തുണ്ട്.

നാളെ റിലീസിനിരിക്കെ മാസ്റ്ററിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു; ഷെയര്‍ ചെയ്യരുതെന്ന് സംവിധായകന്‍

0
Spread the love

കോവിഡ് കാലത്തെ കാത്തിരിപ്പിനൊടുവില്‍ നാളെ റിലീസ് ചെയ്യുന്ന തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ‘മാസ്റ്റര്‍’ സിനിമയിലെ ചില രംഗങ്ങള്‍ ചോര്‍ന്നു. ക്ലൈമാക്സ്​ രംഗങ്ങളാണ്​ കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ആരും ഷെയര്‍ ചെയ്യരുതെന്ന്​ സംവിധായകന്‍ ലോകേഷ്​ കനകരാജ്​ അഭ്യര്‍ഥിച്ചു.

‘ഒന്നര വര്‍ഷത്തെ കഠിനപ്രയത്​നത്തിലൂടെയാണ്​ മാസ്റ്റര്‍ നിങ്ങളുടെ മുന്നിലേക്ക്​ എത്തിക്കുന്നത്​. സിനിമ തിയറ്ററില്‍ നിങ്ങള്‍ ആസ്വദിക്കുമെന്നാണ്​ ഞങ്ങളുടെ പ്രതീക്ഷ. സിനിമയിലെ ലീക്കായ ഭാഗങ്ങള്‍ നിങ്ങള്‍ക്ക്​ കിട്ടുകയാണെങ്കില്‍ അത്​ പങ്കുവെക്കരുത്​’ -ലോകേഷ്​ കനകരാജ്​ ട്വിറ്ററില്‍ കുറിച്ചു.

ഇളയദളപതി വിജയിയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമ കോവിഡിന്​ ശേഷം തിയറ്ററുകളില്‍ റിലീസ്​ ചെയ്യുന്ന ആദ്യ സിനിമയാണ്​. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. കേരളത്തിലടക്കം ചിത്രത്തിന്‍റെ റിലീസുണ്ട്​. 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020 ഏപ്രില്‍ ഒമ്ബതിനായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്, വിജയ് സേതുപതി എന്നിവരെ കൂടാതെ മാളവിക മോഹനന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ ജെറമിയ, ശാന്താനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അവള്‍ വന്നതോടെയാണ് എന്റെ ലോകം മാറിയത്: ടൊവിനോ തോമസ്

0
Spread the love

മകള്‍ ഇസയുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാറുണ്ട് യുവതാരം ടൊവിനോ തോമസ്. ലോക്ക്‌ഡൗണ്‍ കാലത്തും ഇരിങ്ങാലക്കുടയിലെ വീട്ടില്‍ മകള്‍ക്കും കുടുംബത്തിനൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ ടൊവിനോ പങ്കുവച്ചിരുന്നു. മകള്‍ ഇസയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇസയുടെ അഞ്ചാം പിറന്നാളാണ് ഇന്ന്.

ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് ടൊവിനോ കുറിക്കുന്നത്.അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാന്‍ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാന്‍ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞു. View this post on Instagram

A post shared by Tovino Thomas (@tovinothomas)

മകള്‍ ഇസയുടെ വിശേഷങ്ങളും ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയര്‍ ചെയ്തിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗണ്‍ അവളുടെ വിനോദങ്ങളിലേക്കുള്ള വാതില്‍ അടച്ചപ്പോള്‍, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിള്‍ ക്രോസ് ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു.

വി​രാ​ടി​നും അ​നു​ഷ്ക​യ്ക്കും കു​ഞ്ഞ് പി​റ​ന്നു

0
Spread the love

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി​യ്ക്കും ബോ​ളി​വു​ഡ് താ​രം അ​നു​ഷ്കാ ശ​ര്‍​മ്മ​യ്ക്കും പെ​ണ്‍​കു​ഞ്ഞ്. ട്വി​റ്റ​റി​ലൂ​ടെ വി​രാ​ട് കോ​ഹ്ലി​യാ​ണ് വി​വ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച്‌ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് അ​നു​ഷ്ക പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ല്‍​കി​യ​ത്.

പെ​ണ്‍​കു​ഞ്ഞി​നാ​ല്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ജീ​വി​ത​ത്തി​ല്‍ പു​തി​യ ഒ​രു അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു​വെ​ന്നും വി​രാ​ട് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ആ​ശം​സ​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും നേ​ര്‍​ന്ന ആ​രാ​ധ​ക​ര്‍​ക്കും കോ​ഹ്ലി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു

തിയേറ്റര്‍ തുറക്കും; ‘മാസ്റ്റര്‍’ വരും; പ്രദര്‍ശനസമയ നിയന്ത്രണത്തില്‍ ഇളവ്

0
Spread the love

സംസ്ഥാനത്ത് തുറക്കാൻ തീരുമാനം. തീയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയ കുമാർ, ഫിയോക്ക് ജനറൽ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്.

സംഘടനാ പ്രതിനിധികൾ മുന്നോട്ടു വച്ച ഉപാധികൾ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനമെന്നാണ് വിവരം. എന്റർടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാൽ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയറ്റർ ഉടമകൾക്ക് ലൈസൻസ് പുതുക്കാൻ സാവകാശവും നൽകിയിട്ടുണ്ട്. 9 മണി വരെ തിയേറ്റർ പ്രവർത്തനമെന്നതിൽ മാസ്റ്ററിന് ഇളവ് നൽകും. വിജയ് സിനിമയുടെ ദൈർഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തീയറ്ററുകളിൽ പരീക്ഷണ പ്രദർശനം നടത്തും.

ഇന്ന് കൊച്ചിയിൽ വെച്ച്‌ നിർമ്മാതാക്കളുടെ സംഘടമന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിർമ്മാതാക്കളെയാണ് യോഗത്തിൽ വിളിച്ചിരിക്കുന്നത്. സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്ന കാര്യങ്ങൾ ഇവരുമായി ചർച്ച ചെയ്യും.ജനുവരി അഞ്ചുമുതൽ സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നു. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രം ആളുകളെ പ്രവേശിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

മാസ്കില്ല, സാമൂഹിക അകലവുമില്ല, മാസ്റ്റര്‍’ അഡ്വാന്‍സ് ബുക്കിംഗിന് തളളിക്കയറി ആരാധകര്‍

0
Spread the love

‘മാസ്റ്ററിന്റെ’ അഡ്വാന്‍സ് ബുക്കിംഗിന് തളളിക്കയറി ആരാധകര്‍. നൂറു കണക്കിനു ആരാധകരാണ് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ തിയറ്ററുകളിലെത്തുന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഇതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ജനുവരി 13 നാണ് ‘മാസ്റ്റര്‍’ തിയറ്ററുകളിലെത്തുക. ഇളയദളപതിയുടെ പൊങ്കല്‍ റിലീസാണ് ചിത്രം. തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവ് കേന്ദ്രം തിരുത്തി. നിലവില്‍ 50 ശതമാനം പേരെ മാത്രമേ തിയേറ്ററുകളില്‍ അനുവദിക്കൂ.

ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്‌ക്ക് പുറമേ വിജയ് സേതുപതി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

0
Spread the love

പ്രശസ്ത ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. 80 വയസായിരുന്നു. പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു.300 ലധികം സിനിമകളില്‍ അഭിനയിക്കുകയും അന്യഭാഷാ സിനിമകളടക്കം മുന്നൂറിലധികം സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത പ്രതിഭയായിരുന്നു.

ഭാസ്‌ക്കരന്‍ മാഷിന്റെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ഇന്നല്ലങ്കില്‍ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ചിത്രങ്ങളില്‍ ശബ്ദം നല്‍കുകയും ചെയ്തിരുന്നു. ബോബനും മോളിയും സിനിമയില്‍ ബോബന്‍, കൃഷ്ണാ ഗുരുവായൂരപ്പായില്‍ ബേബി ശാലിനി എന്നിവര്‍ക്കു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്.

ഡബ്ബിംങ് ആര്‍സ്റ്റ് ആയിരുന്ന മകള്‍ അമ്പിളി ക്യാന്‍സര്‍ ബാധിതയായാണ് മരിച്ചത്.

‘ആറാം പാതിര’: അടുത്ത സൈക്കോ ത്രില്ലര്‍ പ്രഖ്യാപിച്ച്‌ മിഥുന്‍ മാനുവല്‍

0
Spread the love

‘അഞ്ചാം പാതിര’യുടെ സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘ആറാം പാതിര’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇന്നാണ് അഞ്ചാം പാതിര പുറത്തിറങ്ങി ഒരു വര്‍ഷം തികച്ചത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്. ആറാം പാതിരയുടെ ടൈറ്റില്‍ പോസ്റ്ററും മിഥുന്‍ പുറത്തുവിട്ടിട്ടുണ്ട്.

‘അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു.. ആറാം പാതിരാ.. ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്’ എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസ് വിജയം നേടിയ മലയാളത്തിലെ മികച്ച സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റിനെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്‍, ഉണ്ണിമായ, രമ്യ നമ്ബീശന്‍, അഭിരാം തുടങ്ങിവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്നത്. ഇവരും രണ്ടാം ഭാഗത്തില്‍ അതേ വേഷങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts