Home Blog Page 1448

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ പ്രിയദര്‍ശനി രാമദാസായി പ്രിയാമണി എത്തുന്നു

0
Spread the love

മോഹൻ ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രം ലുസിഫർ തെലുങ്കിലും റീമേക്ക് ചെയ്യുകയാണ്.

ചിത്രത്തിൻറെ നിർമ്മാണം സംബന്ധിച്ചുള്ള വാർത്തകൾ ഇതിനോടകം പുറത്തുവന്നിരുന്നു. ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കു സൂപ്പർ സ്റ്റാർ ചിരഞ്‍ജീവിയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മഞ്ജുവാര്യരുടെ കഥാപാത്രമായ പ്രിയദർശനി രാമദാസിനെ അവതരി പ്പിക്കുന്നത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്ത ഇല്ലായിരുന്നു. എന്നാൽ, പ്രിയദർശനി രാമദാസിനെ അവതരിപ്പിക്കാൻ പ്രിയാമണി എത്തുന്നതായാണ് റിപ്പോർട്ട്.ഈ വേഷം അഭിനയിക്കാൻ പ്രിയാമണിയെ നിർമ്മാതാക്കൾ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിൽ ഉൾപ്പടെ നിരവധി ഭാഷകളിൽ തിളങ്ങിയ നടി വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

ധനുഷ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം അസുരൻ, നാരപ്പ എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിൽ നടൻ വെങ്കടേഷ് ദഗുബാടിയുടെ നായികയായി പ്രിയാമണി ആണ് എത്തുന്നത്.നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്; പുതിയ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ, ആവേശത്തിൽ ആരാധകർ

ലൂസിഫറിൻറെ തെലുങ്ക് റീമേക്ക് ഉടൻ ചിത്രീകരണം ആരംഭിക്കും. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യദേവ് സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തും.പ്രിയാമണിയും ചിരഞ്ജീവിയും ഇതുവരെ ഒന്നിച്ച്‌ അഭിനയിച്ചിട്ടില്ല. ലൂസിഫർ ആയിരിക്കാം ഇരുവരുടെയും ഒന്നിച്ചുള്ള സുപ്പർ ഹിറ്റ്‌ ചിത്രം…!!

ഫ്ലാറ്റ് ഒഴിഞ്ഞില്ല; ആരാധകര്‍ക്ക് നേരെ നിയമ നടപടിയുമായി നടന്‍ വിജയ്

0
Spread the love

ഫ്ലാറ്റ് ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി നടന്‍ വിജയ് രംഗത്ത്. രവിരാജയ്ക്കും എ.സി കുമാറിനുമെതിരേയാണ് വിജയുടെ വക്കീല്‍ പരാതിയുമായി വിരു​ഗംബക്കം പോലീസ് സ്റ്റേഷനെ സമീപിച്ചിരിക്കുന്നത്. ഇരുവരും സാലി​ഗ്രാമത്തില്‍ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. എന്നാല്‍ ഫ്ലാറ്റ് ഒഴിയാനുള്ള വിജയുടെ ആവശ്യം ഇവര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരായാണ് വിജയ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

മുന്‍പ് വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. മാത്രമല്ല വിജയിയുടെ അച്ഛന്‍ എസ്.ഏ ചന്ദ്രശേഖറിന് രാഷ്ട്രീയ പാര്‍ട്ടി നിര്‍മാണത്തിന് സഹായവുമായി കൂടെ നില്‍ക്കുകയും ചെയ്തിരുന്നു. പോലീസ് പരാതി സ്വീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജയ് മക്കള്‍ ഇയക്കത്തിലെ മുന്‍ അം​ഗങ്ങളെ ചേര്‍ത്ത് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാണ് നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’, പോസ്റ്റര്‍ പുറത്തുവിട്ടു

0
Spread the love

നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ എത്തുന്ന ‘ആറാട്ടി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച്‌ കസേരയിലിരിക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററില്‍. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ബി. ഉണ്ണിക്കൃഷ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തള്ളക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കെട്ടാ; ബൈബിളും വായിച്ച്‌ വീട്ടിലിരുന്നുകൂടെ; രജനി ചാണ്ടിയുടെ കിടിലന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ കുറിപ്പും

0
Spread the love

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രജനി ചാണ്ടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുന്നത് താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങളാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ത്രീയായി പോയതിന്റെ പേരില്‍ രാജിനിക്കു നേരെ വരുന്ന വിമര്‍ശനങ്ങള്‍ ദുഖകരമാണെന്ന് കുറിക്കുകയാണ് നിഖില്‍ നരേന്ദ്രന്‍. രാജിനി ചാണ്ടിയുടെ ചിത്രങ്ങള്‍ മമ്മൂട്ടിയില്‍ തുടങ്ങി മാമുക്കോയ വരെയുള്ള താരങ്ങളുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കണ്ട് പുളകിതരാകുന്നവര്‍ കണ്ട് അസ്ഥരാകുന്നതെന്തിനാണെന്ന് നിഖില്‍ ചോദ്യമുയര്‍ത്തുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മമ്മൂട്ടി, ഇന്ദ്രന്‍സ് മുതല്‍ മാമുക്കോയയുടെ വരെയുള്ള സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുകള്‍ക്ക് താഴെയുള്ള കമന്റുകള്‍ Age is Just a number, attitude is everything, ഇജ്ജാതി പവര്‍ , ഇജ്ജാതി എനര്‍ജി.ഈയിടെ മുത്തശ്ശിഗഥ ഫെയിം രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനു താഴെ വന്ന കമന്റുകള്‍ തള്ളക്ക് വയസ്സാം കാലത്ത് എന്തിന്റെ സൂക്കെട്ടാ , ബൈബിളും വായിച്ച്‌ വീട്ടിലിരുന്നുകൂടെ . ഇത് ഏറ്റവും മാന്യമായ കമന്റുകളില്‍ ഒന്നാണ് , ബാക്കി കമന്റ്സ് ഇതിലും പുരോഗമനപരമായവ ആണ്.And they said എന്തിനാണ് ഫെമിനിസം, Equality വരട്ടെ

ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് രജനി ചാണ്ടി. ചിത്രത്തിലെ മുത്തശ്ശി കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇടയില്‍ താരത്തെ ഏറെ ശ്രദ്ധേയമാക്കി. പിന്നാലെ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടി ആയി എത്തിയതോടെ നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. രജനി ചാണ്ടി തന്നെ ആയിരുന്നു ബിഗ്‌ബോസിലെ മലയാളം രണ്ടാം സീസണില്‍ ഏറ്റവും പ്രായം ഏറിയ മത്സരാര്‍ത്ഥിയും.

പരിയേറും പെരുമാള്‍ നായിക ആനന്ദി വിവാഹിതയായി, വരന്‍ സോക്രട്ടീസ്

0
Spread the love

തമിഴ് നടി ആനന്ദി വിവാഹിതയായി. സോക്രട്ടീസ് ആണ് വരന്‍. വാരങ്കലില്‍വച്ച്‌ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

സഹ സംവിധായകന്‍ കൂടിയാണ് സോക്രട്ടീസ്. അഗ്നി സിറഗുകള്‍, അലീദ്ദീനിന്‍ അര്‍പുത കാമറ എന്നീ ചിത്രങ്ങളിലെ സഹസംവിധായകനായിരുന്നു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. നിര്‍മാതാവും നടനുമായ ജെഎസ്‌കെ സതീഷ് കുമാറാണ് വിവാഹ ചിത്രം പങ്കുവെച്ചത്.

കായല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് കായല്‍ ആനന്ദി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ നായികാ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ്, തെലുങ്ക് സിനിമ മേഖലയില്‍ സജീവമായി നില്‍ക്കുന്നതിനിടയിലായിരുന്നു വിവാഹം. സോമ്ബി റെഡ്ഡിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കൂടാതെ അഞ്ച് സിനിമകള്‍ കൂടി തിയറ്ററില്‍ എത്താനുണ്ട്. ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെ തിരക്കേറിയ നായികയായി മാറി.

ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍

എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു, ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രയും അസഹിഷ്ണുത: കൃഷ്ണകുമാര്‍

0
Spread the love

നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകൾ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നടൻ കൃഷ്ണകുമാർ. ഞാൻ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാൻ പിന്തുണയ്ക്കുന്നു. ഇതിൽ മറ്റുള്ളവർക്ക് എന്താണ് ഇത്രയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല.

അറുപത് കൊല്ലത്തോളം കോൺഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടർന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ മുഴുവൻ മാറ്റങ്ങൾ ആയിരുന്നു സംഭവിച്ചത്. കമ്മ്യൂണിസ്റ് പാർട്ടിയിലെയും കോൺഗ്രസ് പാർട്ടിയിലെയും നേതാക്കളുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്.

രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോൾ അതിൽ സുഖം കിട്ടുന്നവർക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവർക്കു നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം പറഞ്ഞു.

ഒറ്റ ക്ലിക്കില്‍ രണ്ടു സൂപ്പര്‍ താരങ്ങള്‍ ; മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രം വൈറലാകുന്നു

0
Spread the love

വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച്‌ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം. നേരത്തെ ആന്‍റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ റിസപ്ഷന്‍ വേദിയില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങളുടെ ചിത്രം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്‌, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച്‌ പുഞ്ചിരി തൂകി നില്‍ക്കുകയാണ് തൊട്ടരികെ മോഹന്‍ലാല്‍. പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ് ഇരുവരുടെ ചിത്രം. പുതിയ പ്രഖ്യാപനം വല്ലതും പിറകേയുണ്ടോ എന്നാണ് ഇരുവരുടെയും ആരാധകരില്‍ പലരും കമന്‍റ് ബോക്സുകളില്‍ ചോദിക്കുന്നു.

ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്- രചന നാരായണന്‍കുട്ടി

0
Spread the love

നടി രചന നാരായണന്‍കുട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. പതിവ് നാടന്‍ സ്റ്റൈലില്‍ നിന്നും മാറി മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറ്റില്‍ ചുവപ്പ് പൂക്കളുള്ള ഷോര്‍ട്ട് ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. ഗരീഷ് ഗോപിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നോബിള്‍ പൗലോസ് ആണ് മേക്കപ്പ്.

‘സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്’ എന്ന ക്യാപ്ഷനോടെയാണ് രചനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ലവ് റിയാക്ഷന്‍ നല്‍കി കൊണ്ട് അശ്വതി ശ്രീകാന്ത്, പാരിസ് ലക്ഷ്മി അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ രാജരവി വര്‍മയുടെ ചിത്രങ്ങളെ പോലെ എത്തിയ രചനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാജാരവി വര്‍മയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിനെ പുനരാവിഷ്‌കരിച്ചുള്ള ഫോട്ടോഷൂട്ടാണ് താരം പങ്കുവെച്ചത്.

‘ഒരു രാത്രിക്ക് എത്ര വേണം?’ അശ്ലീല സന്ദേശമയച്ച ആളോട് നടി നീലിമ പറഞ്ഞത്; കയ്യടിച്ച്‌ ആരാധകര്‍

0
Spread the love

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം പറഞ്ഞയാള്‍ക്ക് മറുപടിയുമായി നടി നീലിമ റാണി. ഇന്‍സ്റ്റ​ഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മോശം സന്ദേശം എത്തിയത്. എന്നാല്‍ ഇത് അവ​ഗണിക്കുകയോ അയാളെ ബ്ലോക്ക് ചെയ്യുന്നതിനും പകരമായി മികച്ച മറുപടിയാണ് താരം നല്‍കിയത്. ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

‘ഒരു രാത്രിയ്ക്ക് എത്ര വേണം’ എന്നായിരുന്നു ചോദ്യം. ഇതിന് നീലിമ നല്‍കിയ മറുപടി ഇങ്ങനെ; അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.’

എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് നിലിമയുടെ മറുപടി. ഇത്തരത്തിലുള്ളവരോട് നിശബ്ദത പാലിക്കരുതെന്നും തുറന്നു കാട്ടണമെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല കുറച്ചു കൂടി രൂക്ഷമായ മറുപടി നല്‍കാമെന്ന് പറയുന്നവരും നിരവധിയാണ്.

സിനിമ സീരിയല്‍് രം​ഗത്ത് സജീവ സാന്നിധ്യമാണ് നീലിമ റാണി. മൊഴി, നാന്‍ മഹാന്‍ അല്ലെ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിശാല്‍ നായകനായ ചക്രയാണ് റിലീസിനൊരുങ്ങുന്ന നീലിമയുടെ പുതിയ ചിത്രം. സോഷ്യല്‍ മീഡിയയിലും ആക്റ്റീവാണ് താരം.

കോവിഡ് നെഗറ്റീവ് ആയ സന്തോഷം പങ്കുവെച്ച്‌ അഹാന കൃഷ്ണ

0
Spread the love

കോവിഡ് 19 സ്ഥിരീകരിച്ച്‌ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവനടി അഹാന കൃഷ്ണ കോവിഡ് നെഗറ്റീവ് ആയി. 20 ദിവസത്തെ ക്വാറന്റീന് ശേഷം തനിക്ക് കോവിഡ് നെഗറ്റീവ് ആയെന്ന വാര്‍ത്ത നടി തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

20 ദിവസം നീണ്ടുനിന്ന ക്വറന്റീന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് നടി പറയുന്നു. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കാനും താരം ഇന്‍സ്റ്റയില്‍ കുറിച്ചു. ഒപ്പം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നവര്‍ എന്ന അടിക്കുറിപ്പില്‍ ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മൂന്നാമത്തെ ചിത്രമായി തന്റെ ടെസ്റ്റുകള്‍ എടുത്ത ഡിഡിആര്‍സി ലാബിലെ ജീവനക്കാരുടെ ചിത്രവും താരം പങ്കുവെച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts