Home Blog Page 1449

ചീ​പ്പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല, ചു​രു​ണ്ട​മു​ടി നി​ല​നി​ർ‌​ത്താ​ൻ ചെയ്യുന്ന കാര്യത്തെക്കുറിച്ച് അനുപമ

0
Spread the love

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല‍​യാ​ള​ത്തി​നു പു​റ​മേ തെ​ലു​ങ്കി​ലും നി​റ​സാ​ന്നി​ധ്യ​മാ​കാ​ൻ ന​ടി​ക്ക് ക​ഴി​ഞ്ഞു.ഇ​പ്പോ​ൾ ത​ൻറെ പ്രി​യ​പ്പെ​ട്ട ചു​രു​ണ്ട​മു​ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​പ​മ.

ചു​രു​ണ്ട മു​ടി സം​ര​ക്ഷി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​ത്യേ​കം സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന് ശേ​ഷം മു​ടി​യി​ൽ ചീ​പ്പു​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ചു​രു​ണ്ട​മു​ടി അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണി​ത്. അ​തു​പോ​ലെ​ത​ന്നെ പൊ​തു​വേ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ലെ​ന്നും അ​നു​പ​മ പ​റ​യു​ന്നു.വാ​ക്സിം​ഗും ത്രെ​ഡി​ങു​മൊ​ക്കെ ചെ​യ്യു​ന്ന​ത് സ്വ​ന്ത​മാ​യാ​ണ്.

ചു​രു​ക്കം അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ർ​ല​റു​ക​ളി​ൽ പോ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. പു​രി​ക​ങ്ങ​ൾ ത്രെ​ഡ് ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. അ​വ​യെ വ​ള​രാ​ൻ അ​നു​വ​ദി​ക്കും. എ​ക്സ്ട്രാ വ​രു​ന്ന​വ പ്ല​ക് ചെ​യ്യാ​റാ​ണ് പ​തി​വെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

‘എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു, അയാളുടെ പേരോ സ്ഥലമോ ആയി ഇതിന് ബന്ധമില്ല’; അഹാന കൃഷ്ണ

0
Spread the love

തന്റെ വീട്ടില്‍ മലപ്പുറം സ്വദേശിയായ യുവാവ് അതിക്രമിച്ച്‌ കയറിയ സംഭവത്തില്‍ പ്രതികരിച്ച്‌ നടി അഹാന കൃഷ്ണ. സംഭവം വളരെ വിചിത്രമായിരുന്നുവെന്നും വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ ഫസല്‍ ഉള്‍ അക്ബറിന് മാനസികമായ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണു താന്‍ കരുതുന്നതെന്നും നടി പറയുന്നു. അതേസമയം പ്രതിയുടെ പേരോ സ്ഥലമോ ആയി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇക്കാര്യത്തെ വര്‍ഗീയവത്കരിക്കരുതെന്നും അഹാന പറയുന്നുണ്ട്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ വഴിയാണ് നടി ഈ പ്രതികരണം നടത്തിയത്. സംഭവം നടക്കുന്ന വീട്ടിലുണ്ടായിരുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നാണ് ഫസല്‍ ഉള്‍ അക്ബര്‍ പൊലീസിനോട് പറഞ്ഞതെന്ന് മനസിലാക്കുന്നതെന്നും നടി പറയുന്നു.

‘അത് വളരെ വിചിത്രമായ സാഹചര്യം തന്നെയായിരുന്നു. ഇത്തരം സിനിമാറ്റിക് സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്റെ കുടുംബം മുഴുവന്‍ ഇതുകാരണം ഭയന്നുവിറച്ചിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ട് കടന്നുകളയാമെന്ന് കരുതരുത്. സ്വന്തം ജീവിതം നശിപ്പിക്കരുത്. സ്വകാര്യതാ ലംഘനത്തിനും ഏറെ അപ്പുറമാണിത്. ഇത് വേണ്ടവിധം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയോ വര്‍ഗീയവത്കരിക്കുകയോ ചെയ്യരുതെന്ന് എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളോടും വ്യക്തികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ സംഭവത്തിന് പ്രതിയുടെ പേരുമായോ സ്ഥലവുമായോ യാതൊരു ബന്ധവുമില്ല.’-അഹാന പറയുന്നു.

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫസല്‍ ഉള്‍ അക്ബറാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടി കടക്കുകയും വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തത്. കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെയാണ് പ്രതി ആക്രമണ ശ്രമം നടത്തിയത്. സംഭവസമയത്ത് അഹാന കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല. പ്രതിയുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചുവെങ്കിലും ഫസലിനെ ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ് അവരുടെ നിലപാട്. ഫസലിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും ഇയാള്‍ ലഹരിക്കടിമയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടന്റെ വീടിനു നേരെയുണ്ടായ അതിക്രമ ശ്രമത്തിന്‌ പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.

തീയേറ്ററുകളുമായി കരാറില്ല; ദൃശ്യം 2 ഒടിടി റിലീസ് തന്നെ, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആന്റണി പെരുമ്പാവൂർ

0
Spread the love

കൊച്ചി: ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യം റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ തീയേറ്ററുടമകളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകില്ല എന്നും ആന്റണി വ്യക്തമാക്കി.

കുഞ്ഞാലിമരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. സാമ്പത്തിക ലാഭം മാത്രമായിരുന്നു തന്റെ ലക്ഷ്യമെങ്കില്‍ മോഹന്‍ലാലിനെ വച്ച്‌ പത്ത് പടം നിര്‍മിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടുന്ന സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്.

കെജിഎഫ് 2 കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്

0
Spread the love

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്. ചിത്രം കേരളത്തില്‍ എത്തിക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

എല്ലാവരെയുംപോലെ കെജിഎഫ് ഫ്രാഞ്ചൈസിന്റെ വലിയൊരു ആരാധനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

‘ലൂസിഫര്‍ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് എന്നെ സമീപിക്കുന്നത്. ഞാനും സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് പറയാം. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്.’-പൃഥ്വിരാജ് പറഞ്ഞു.

യഷ് നായകനാകുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

പരസ്യം കണ്ട് ധാത്രി ഹെയര്‍ ഓയില്‍ വാങ്ങിച്ചു, മുടി വളരാതായപ്പോള്‍ ഉപഭോക്താവ് കോടതിയില്‍; പെട്ടത് ‘അനൂപ് മേനോന്‍

0
Spread the love

ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കണം.

മുടി വളരുമെന്ന പരസ്യം കണ്ട് 2013 മുതല്‍ ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ഓയില്‍ വാങ്ങുന്നത് പതിവാക്കിയിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന് പരസ്യം കണ്ടായിരുന്നു വാങ്ങിയത്. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് 2014ല്‍ കോടതിയെ സമീപിച്ചു. അതിലാണ് 2020 ഡിസംബര്‍ അവസാനം വിധി വന്നത്. അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഫ്രാന്‍സിസ് നോട്ടീസ് അയച്ചത്.

പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചുവെന്നും ഫ്രാന്‍സിസ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും അനുപ് മേനോന്‍ പറഞ്ഞു. തുടര്‍ന്നാണ് അനൂപ് മേനോന് പിഴയിട്ടത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്ബ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു

ഷൂട്ടിംഗിനിടയില്‍ അപകടം ; നടി ഹണി റോസ് പുഴയിലേക്കു വീണു

0
Spread the love

ഫോട്ടോ ഷൂട്ടിനിടയില്‍ നടി ഹണി റോസ് കാല്‍ വഴുതി പുഴയിലേക്കു വീണു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പുഴ വക്കില്‍ നടക്കുന്ന ഫോട്ടോ ഷൂട്ടില്‍ സാരി ധരിച്ചു തലയില്‍ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പുഴ വക്കിലെ പാറയില്‍ ചവിട്ടി കാല്‍ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. താരത്തിന് എന്തു സംഭവിച്ചെന്നത് സസ്പെന്‍സാക്കിക്കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്.

യുവാവ് അതിക്രമിച്ച്‌ കയറിയത് അഹാനയെ കാണാനാണെന്ന് പൊലീസ്

0
Spread the love

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച്‌ കയറിയ യുവാവ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെന്ന് പൊലീസ്. ഫസിലുള്‍ അക്ബര്‍ എന്ന പേരുള്ള യുവാവ് വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണെന്നും രാഷ്ട്രീയ വൈരാഗ്യമല്ലെന്നും പൊലീസ് പറഞ്ഞു.

കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഞായറാഴ്ച രാത്രി  ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച്‌ കയറിയത്. ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറങ്ങാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്ന് ഇവര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. പിടിയിലായ ആള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളോ ലഹരിക്കടിമയോ ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

0
Spread the love

ന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകീട്ട് ആറുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു പോസ്റ്റ്്മോര്‍ട്ടം. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിവരം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമായതിനാല്‍ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു.

രക്തം ഛര്‍ദ്ദിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെയാണ് അനില്‍ തലകറങ്ങി വീഴുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അന്ത്യം. 51 വയസായിരുന്നു.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്ബതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍

അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

0
Spread the love

തിരുവനന്തപുരം: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും . പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കുടുംബം സമ്മതം അറിയിച്ചു. ഇന്നലെ രാത്രിയാണ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്.

മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും. കായംകുളത്ത് നിന്ന് പൊലീസ് എത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയ അനില്‍ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

മാവേലിക്കര വി എസ് എം ആശുപത്രിയിലും തുടര്‍ന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അനില്‍ പനച്ചൂരാന് വിട

0
Spread the love

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.കോവിഡ് രോഗ ബാധിതനായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്ബതരയ്ക്കായിരുന്നു അന്ത്യം.

രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടായതിനെ തുടര്‍ന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ അവിടെയെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഗാനരചയിതാവായി അരങ്ങേറിയത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts