Home Blog Page 145

ഒരു പരസ്യത്തിന് വാങ്ങുന്നത് 5 കോടി, കയ്യിൽ ലംബോർഗിനിയൊക്കെയുണ്ട്; പക്ഷേ ‘തുടരും’ സെറ്റിൽ കണ്ടത് സിമ്പിളും സ്വീറ്റുമായ പ്രകാശ് വർമ്മയെ: മണിയൻപിള്ള രാജു

0
Spread the love

തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളെ ഒന്നാകെ തന്റെ ആരാധകരാക്കി മാറ്റിയ ആളാണ് സൂപ്പർ ഹിറ്റ് തരുൺ മൂർത്തി ചിത്രം ‘തുടരുമി’ലെ ജോർജ് സാർ. മലയാളികളിൽ ഭൂരിഭാഗത്തിനും ലാലേട്ടനെ കിടുകിടാ വിറപ്പിച്ച ചിത്രത്തിലെ സൈക്കോ വില്ലൻ കഥാപാത്രം ചെയ്ത പ്രകാശ് വർമ്മയായി മാത്രമായാവും അദ്ദേഹത്തെ അറിഞ്ഞിരിക്കുക. എന്നാൽ വർഷങ്ങളായി എന്റർടൈൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് പ്രകാശ് വർമ്മ.

ഇന്ന് വോഡഫോൺ ആയി മാറിയ ആദ്യകാല ഹച്ചിന്റെ പഗ്ഗ് നായ കുട്ടിയെ വെച്ചുള്ള പരസ്യം പെട്ടെന്നാരും മറന്നു പോകില്ല. 90’s കിഡ്സിന്റെ നൊസ്റ്റാൾജിയയുടെ ഭാഗം കൂടിയായിരുന്നു അത്തരം പരസ്യങ്ങൾ. പിന്നീട് വലിയ ഹിറ്റായി മാറിയ വോഡഫോണിന്റെ സൂസൂ പരസ്യം, ഷാരൂഖാൻ ബ്രാൻഡ് അംബാസിഡറായ ദുബായ് ടൂറിസത്തിന്റെ പരസ്യങ്ങൾ, പ്രസിദ്ധ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് പ്രചോദനമായ ഗ്രീൻ പ്ലൈയുടെ പരസ്യം, കാഡ്ബെറികളുടെ പരസ്യം എന്നിങ്ങനെ നമ്മൾ ടെലിവിഷനിൽ നിരന്തരം കാണുന്ന നിരവധി സൂപ്പർഹിറ്റ് പരസ്യങ്ങൾക്കു പിന്നിലെ മാസ്റ്റർ ബ്രെയിൻ പ്രകാശ് വർമ്മയുടേതാണ് നമ്മളിൽ പലർക്കും അറിയില്ല.

വർഷങ്ങളായി പരസ്യമേഖലയിൽ തിളങ്ങുന്ന പ്രകാശ് വർമ്മ, ബാംഗ്ലൂർ ആസ്ഥാനമായുള്ള നിര്‍വാണ ഫിലിംസിന്റെ തലവനെന്ന രീതിയിൽ പരസ്യലോകത്തിന് ഏറെ സുപരിചിതനാണ്. ഇപ്പോഴിതാ വലിയ പരസ്യ സംവിധായകനൊക്കെയാണെങ്കിലും പ്രകാശ് വർമ വളരെ സിമ്പിൾ ആയിട്ടുള്ള ആളാണെന്ന് പറയുകയാണ് മണിയൻപിള്ള രാജു. ആഡംബര കാറായ ലംബോർഗിനിയും ഓരോ പരസ്യ ചിത്രങ്ങൾക്കും കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ആളാണെങ്കിലും തങ്ങളോട് തുടരും സൈറ്റിൽ വളരെ വിനയത്തോടെയും സ്വീറ്റായുമാണ് അദ്ദേഹം പെരുമാറിയത് എന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ

ചോറ് വെന്തോ എന്നറിയാൻ ഒരു വറ്റെടുത്ത് ഞെക്കി നോക്കിയാൽ മതി. പ്രകാശ് വർമയുടെ കഴിവറിയാൻ ഒരു സീൻ തന്നെ മതിയായിരുന്നു. ഞാനും ശോഭനയും കൂടിയുള്ള ആദ്യത്തെ സീൻ എടുത്തുകൊണ്ടിരിക്കുമ്പോൾ മഴയുള്ള രാത്രിയിൽ ജോർജ് സാർ വന്ന് ഹായ് മോളേ, അമ്മ എന്തിയെ എന്നു ചോദിക്കുന്നൊരു സീൻ ഉണ്ട്. ആ സീൻ എടുക്കുന്നതിനു മുൻപ് അദ്ദേഹം ശോഭനയുടെയും എന്റെയും കാലിൽ തൊട്ട് വണങ്ങി. എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്നായി ഞാൻ. ഒരു പരസ്യത്തിനു 5 കോടിയൊക്കെ വാങ്ങിക്കുന്ന ആളാണ്. ലംബോർഗിനിയും ലക്ഷ്വറി വാഹനങ്ങളുമൊക്കെയുള്ള ആളാണ്. എന്നാൽ അദ്ദേഹം വളരെ സിമ്പിളും സ്വീറ്റുമാണ്

അന്ത്യമില്ലാത്ത നിങ്ങളുടെ മുടികൊഴിച്ചലിന് കാരണം വൈറ്റമിനോ ഹോർമോണോ ആയിരിക്കില്ല! ചിലപ്പോൾ പ്രശ്നക്കാർ ഈ ഭക്ഷണങ്ങളാകാം..

0
Spread the love

സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, അടിസ്ഥാന മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ പല ഘടകങ്ങളും മുടികൊഴിച്ചിലുണ്ടാക്കാം. എന്നാൽ ഇവ മാത്രമല്ല. നമ്മൾ കഴിക്കുന്ന ഭക്ഷണവും ചിലരിൽ അമിത മുടികൊഴിച്ചിലിന് ഇടയാക്കുമെന്ന കാര്യം പലരും അറിയാതെ പോകുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

മധുര പലഹാരങ്ങൾ

അമിതമായ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കും. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും പുരുഷ ഹോർമോണുകളായ ആൻഡ്രോജന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. തുടർന്ന് ഇത് മുടി കൊഴിച്ചിൽ രൂക്ഷമാക്കുക ചെയ്യുന്നു. ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം വീക്കം, പോഷകങ്ങളുടെ ആഗിരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്.

പാസ്ത, പേസ്ട്രികൾ

പാസ്ത, പേസ്ട്രികൾ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. അവ ഇൻസുലിൻ സ്പൈക്കുകൾക്ക് കാരണമാകുന്നു.

പാലുൽപ്പന്നങ്ങൾ

ചില ആളുകൾക്ക് പാലുൽപ്പന്നങ്ങൾ ഹോർമോൺ മാറ്റങ്ങൾക്ക് ഇടയാക്കും. പാലുൽപ്പന്നങ്ങൾ എണ്ണ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സെൻസിറ്റീവ് വ്യക്തികളിൽ DHT അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, ചിപ്‌സ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ തലയോട്ടിയിലെ സെബം (എണ്ണ) ഉത്പാദനം വർദ്ധിപ്പിക്കും. ഇത് മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും തലയോട്ടിയിലെ അണുബാധയ്ക്കും മുടി കൊഴിച്ചിലും ഉണ്ടാക്കുകയും ചെയ്യും

ഡയറ്റ് സോഡ

ഡയറ്റ് സോഡകളിൽ കാണപ്പെടുന്ന അസ്പാർട്ടേം പോലുള്ള കൃത്രിമ മധുരപലഹാരങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

മദ്യപാനം

അമിതമായ മദ്യം ശരീരത്തെ നിർജ്ജലീകരണം ചെയ്യുകയും മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ സിങ്ക്, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

ചിലസമയങ്ങളിൽ വായ അടച്ചുവെച്ച് കണ്ണുതുറന്നിരിക്കുകയാണ് ഏറ്റവും നല്ല കാര്യം; തട്ടിക്കൊണ്ടുപോയെന്ന യുവതികളുടെ പരാതിക്ക് പിന്നാലെ ദിയ കൃഷ്ണകുമാർ

0
Spread the love

തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും പിതാവിനുമെതിരേ കേസെടുത്തതിനുപിന്നാലെ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാക്കുകൾ ചർച്ചയാവുന്നു. ചില സമയങ്ങളിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് ദിയയുടെ സോഷ്യൽ മീഡിയാ സ്റ്റോറി പറയുന്നത്. തന്റെ സ്ഥാപനത്തെ പിന്തുണച്ച എല്ലാ ഉപഭോക്താക്കളോടും ദിയ നന്ദി പറയുന്നുമുണ്ട്.

തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ പ്രതികരിച്ചതിനുപിന്നാലെയാണ് ദിയയുടെ പ്രതികരണം വന്നത്. കേസിനുപിന്നില്‍ ആരുടെയോ കുബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കൃഷ്ണകുമാര്‍ ആരോപിച്ചത്. ശക്തമായ പിന്തുണയില്ലാതെ ഒരു ബിസിനസ് ഒന്നുമല്ലെന്നും ഓരോ ഉപഭോക്താവിനോടും നന്ദി പറയുന്നുവെന്നും ദിയ കുറിച്ചു. എന്നാൽ ഇതിന്റെ തുടർച്ചയായി ദിയ പങ്കുവെച്ച വാക്കുകളാണ് ചർച്ചയായിരിക്കുന്നത്.

വായ അടച്ചുവെച്ച് കണ്ണുതുറന്നിരിക്കുകയാണ് ചിലസമയങ്ങളിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നാണ് ദിയ എഴുതിയത്. സത്യം ഏറ്റവുമൊടുവിൽ പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു. ദിയയ്ക്കും കൃഷ്ണകുമാറിനെതിരെയും ഇവരുടെ സ്ഥാപനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഈ വരികൾ സോഷ്യൽ മീഡിയാ ഫോളോവർമാർ കൂട്ടിവായിക്കുന്നത്.

പരാതിക്കാരായ യുവതികള്‍, ദിയയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ടെന്ന് കൃഷ്ണകുമാർ നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാന്‍ കഴിയുന്ന മുഴുവന്‍ തെളിവുകളും പോലീസില്‍ കൊടുത്തു. പോലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്തുനിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയില്‍ ആരോപിക്കുന്നതുപോലെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ കെട്ടിയിട്ട് മര്‍ദിച്ചതിന്റേയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റേയോ പോലും തെളിവ് അവരുടെ കൈയിലില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു

നിങ്ങളുടെ ഉറ്റവര്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനുള്ള കമന്റുകള്‍ വന്നാല്‍ മാനസികാവസ്ഥ എന്തായിരിക്കും? ഷൈൻ ടോം ചാക്കോയുടെ കുടുംബത്തെ കുറിച്ച് ഓർക്കണമെന്ന് കുറിപ്പ്

0
Spread the love

ലഹരി വിമോചന തുടർ ചികിത്സയ്ക്കായി കുടുംബസമേതം ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോയുടെ കാർ അപകടത്തിൽപ്പെട്ടതും പിതാവ് മരണപ്പെട്ടതും വലിയ വാർത്തയായിരുന്നു. അപകടത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും അമ്മയ്ക്കും സഹോദരനും ഡ്രൈവറിനും വലിയ പരിക്കുകൾ ഏറ്റിട്ടില്ലെങ്കിലും പിതാവ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കു താഴെ സോഷ്യൽ മീഡിയയിൽ വന്നുനിറയുന്ന നെഗറ്റീവ് കമന്റുകളാണ് വീണ്ടും ചർച്ചയാകുന്നത്. താരത്തിനും കുടുംബത്തിനും എതിരെ വലിയ രീതിയിലുള്ള അധിക്ഷേപ കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ കാണാനാവുക. ഇപ്പോഴിതാ നടന്റെ കുടുംബത്തിന് സംഭവിച്ച താങ്ങാനാവാത്ത വിയോഗമോ കുടുംബത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയോ മനസ്സിലാക്കാതെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു ആമി.

വിഷ്ണു ആമിയുടെ കുറിപ്പ്‌:

മരണം പോലും ആഘോഷിക്കുന്നവരോട്…ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി…ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍… അദ്ദേഹത്തിന്റെ മരണത്തെക്കാള്‍ ഏറ്റവും വേദനിപ്പിക്കുന്നത് ഈ അപകടവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകളാണ്. ചാക്കോ എന്നയാള്‍ ഒരു വ്യക്തി എന്നതിനേക്കാള്‍ ഉപരി അദ്ദേഹം ഒരു അച്ഛനായിരുന്നു, അദ്ദേഹത്തിന് പ്രിയപ്പെട്ട മക്കളുണ്ട്, ഒരു കുടുംബമുണ്ട്. ഏതൊരു അച്ഛനെപോലെയും എത്രത്തോളം അദ്ദേഹം തന്റെ മക്കളെയും കുടുംബത്തെയും സ്‌നേഹിച്ചിരുന്നു എന്നത് മനസ്സിലാക്കാന്‍ നിങ്ങള്‍ ഓരോരുത്തരും അവരവരുടെ അച്ഛനെ പറ്റി ആലോചിച്ചു നോക്കിയാല്‍ മാത്രം മതി. ആ മക്കള്‍ക്ക് സ്വന്തം അച്ഛനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് ഓര്‍ക്കുക. നിങ്ങളുടെ ഉറ്റവര്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനുള്ള കമന്റുകള്‍ വന്നാല്‍ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മാനസികാവസ്ഥ എന്തായിരിക്കും എന്നത് ചിന്തിച്ചിട്ട് വേണം ഓരോ കമന്റും ഇടാന്‍. മനസ്സുകൊണ്ടെങ്കിലും തെറ്റ് ചെയ്യാത്തവര്‍ ആരും ഉണ്ടാവില്ല എന്നിരിക്കെ വേട്ട നായ്ക്കളെക്കാള്‍ ക്രൂരമായ ഇത്തരത്തിലുള്ള കൂട്ട ആക്രമണം ഒഴിവാക്കിക്കൂടെ നാട്ടാരെ

വിദ്യ കൊണ്ട് പ്രബുദ്ധരായ മലയാളികള്‍ക്ക് വിവേചന ബുദ്ധി കൈമോശം വന്നിരിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന ഓരോ കമന്റും. സ്വന്തം മക്കള്‍ക്ക് മാത്രമല്ല. അദ്ദേഹത്തെ സ്‌നേഹിച്ചിരുന്ന ഞങ്ങളെപ്പോലുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും ചില ഓര്‍മ്മകള്‍ വളരെ വേദനകള്‍ സമ്മാനിക്കുന്നതാണ്. ശുക്രന്‍ സിനിമയുടെ ലൊക്കേഷനില്‍ ഷൈന്റെ കൂടെ വന്ന ഡാഡി എന്റെ ഫോട്ടോ എന്തിനാ എടുക്കുന്നത് കൊച്ചേ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഡാഡീടെ ബെര്‍ത്ത് ഡേയ്ക്ക് പോസ്റ്റ് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു… പക്ഷേ ഒരിക്കലും വിചാരിച്ചില്ല ഈ ഫോട്ടോ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന്. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി പോയി എന്ന വാര്‍ത്ത രാവിലെ അറിയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പക്ഷേ യഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടല്ലേ പറ്റൂ… ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു… ഷൈന്‍ ടോം ചാക്കോ യുടെ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനകളില്‍ ഞങ്ങളും ചേരുന്നു

ചെയ്തത് 10 വിവാഹം; നിശ്ചയം കഴിഞ്ഞത് 4 പേരുമായി; വരൻ നൽകുന്ന താലിയും സ്വർണവുമായി കല്യാണ പിറ്റേന്ന് മുങ്ങുന്നത് രേഷ്മയുടെ സ്ഥിരം രീതി

0
Spread the love

മാട്രിമോണിയിൽ വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ.എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്ച്ചയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത വിവാഹത്തിനു തൊട്ടുമുമ്പാണ് തിരുവനന്തപുരത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്

ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്‌മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയൽ പരസ്യത്തിൽ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പർ നൽകി. ഫോണിൽ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളിൽ വച്ച് കണ്ടുമുട്ടി.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു

സംസ്കൃതത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂൺ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യവിവാഹമെന്നാണ് പറഞ്ഞിരുന്നത്. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ സുഹൃത്തിൻ്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. 10 പേരെ രേഷ്മ വിവാഹം ചെയ്തതായും നാല് പേരെ വഞ്ചിക്കാൻ പദ്ധതിയിട്ടിരുന്നതായുമാണ് പഞ്ചായത്ത് അംഗം പൊലീസിനെ ഉദ്ധരിച്ച് ആരോപിക്കുന്നത്.

രേഷ്മയുടെ ബാഗിൽ നിന്നും മുൻപ് നടന്ന വിവാഹങ്ങളുടെ സർട്ടിഫിക്കറ്റ് കണ്ടത്തിയിട്ടുണ്ട്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്‌മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വരൻ നൽകുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാൻ. പിറ്റേന്ന് തൊടുപുഴയിൽ പുസ്തകം വാങ്ങാൻ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു.

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ സന്തോഷ വാർത്ത, വിലയിൽ വൻ ഇടിവ്

0
Spread the love

ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71000 ലേക്ക് തിരിച്ചെത്തി.

71840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. 8980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

രണ്ടു പോലീസുകാർ! എന്താണ് ആ രാത്രി അവർക്കായി കാത്തുവച്ചിരിക്കുന്നത് ? റോന്ത്‌ ട്രെയിലർ പുറത്ത്

0
Spread the love

ഏറെ പ്രതീക്ഷയുണർത്തി ദിലീഷ് പോത്തൻ- റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോന്ത് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബനാണ് ട്രെയിലർ പുറത്തിറക്കിയത്.

ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രം യോഹന്നാൻ എന്ന എഎസ്ഐയുടേയും ദിൻനാഥ് എന്ന പോലീസ് ഡ്രൈവറുടേയും ജീവിതത്തിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നു. ട്രെയിലറിൽ പോലീസിന്റെ പട്രോളിംഗ് ജീപ്പിൽ കയറി ഒരു യാത്ര പോലെ തോന്നാം.ഒരേ സമയം ഉപദേശം നൽകുന്ന സഹോദരനായും അതേസമയം അവഹേളിക്കുന്ന സീനിയർ ഉദ്യോഗസ്ഥനായും യോഹന്നാനെ കാണാം. തന്റെ ഡ്യൂട്ടി യോഹന്നാന്റെ കൂടെയാണെന്നറിഞ്ഞ് നിരാശയിലാകുന്ന ദിൻനാഥും ട്രെയിലറിലെ കാഴ്ച്ചയാണ്. എന്നാൽ എന്തോ വലിയ ഒന്ന് ആ രാത്രി അവരെ കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞുവച്ചാണ് ട്രെയിലർ അവസാനിക്കുന്നത്.

യോഹന്നാനായി ദിലീഷ് പോത്തനും, ദിൻനാഥായി റോഷൻ മാത്യുവും എത്തുന്ന ചിത്രം ജൂൺ പതിമൂന്നിന് ചിത്രം തീയ്യേറ്ററുകളിലേക്ക് എത്തും. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്.

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ഇന്നലെ കൊച്ചി ക്രൗൺ പ്ലസയിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിൽ മലയാളസിനിമയിലെ പ്രമുഖർ പങ്കെടുത്തു. പ്രമുഖ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫെസ്റ്റിവൽ സിനിമാസിന്റെ ലോഗോ പുറത്തിറക്കി. സണ്ണിവെയിൻ, സൈജു കുറുപ്പ്, സിബി മലയിൽ, നമിത പ്രമോദ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങളും റോന്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

നിർമ്മാതാക്കളായ ഫെസ്റ്റിവൽ സിനിമാസിനു വേണ്ടി രഞ്ജിത്ത് ഇവിഎം സംസാരിച്ചു.മികച്ച മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുക എന്നതാണ് ഫെസ്റ്റിവൽ സിനിമാസിന്റെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു. ജംഗ്ലീ പിക്ചേഴ്സ് പ്രതിനിധികളാ കൽപ്പേഷ് ദമനി, സൂര്യ എന്നിവരും സംസാരിച്ചു. മറ്റ് പോലീസ് ചിത്രങ്ങളേക്കാൾ റോന്ത് ആണ് തന്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന കഥയെന്ന് സംവിധായകൻ ഷാഹി കബീർ പറഞ്ഞു. ഈ ചിത്രം ഒരു ത്രില്ലർ അല്ലെന്നും ഇമോഷണൽ ഡ്രാമ എന്ന ഗണത്തിലാണ് ഇത് വരികയെന്നും അദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ.

സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാ​ഗ്രഹണം. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മം​ഗലത്ത്, അജ്മൽ സാബുവാണ് ട്രെയിലർ കട്ട്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിം​ഗ് പ്രൊഡ്യൂസർ- സൂര്യ രം​ഗനാഥൻ അയ്യർ, സൗണ്ട് മിക്സിം​ഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ​ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിം​ഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ സ്ട്രാറ്റജി- വർ​ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്. Media Contact: Satheesh Eriyalath – PROTrailer link – https://www.youtube.com/watch?v=7BgNdP8eTkk&t=1s

‘മെസിയുടെ വരവ്’, ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് മന്ത്രി വി അബ്ദുറഹിമാൻ

0
Spread the love

ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

‘അർജൻ്റീന ടീം മാനേജ്മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തും. ഇതാണ് കരാർ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോൾ കാത്തു നിൽക്കുന്നത്’ മെസി വരുന്നതിനുളള ഒരുക്കങ്ങൾ പൂർത്തികരിക്കുന്നതിലാണ് സർക്കാർ ശ്രദ്ധയെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ അർജൻറീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‍ർ‌ത്തു.

സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.കൊച്ചിയും തിരുവന്തപുരവുമാണ് നിലവിൽ പരിഗണനയിലുള്ളതെന്നും അതിൽ തിരുവനന്തപുരം സ്റ്റേഡിയത്തിൻ്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും, കൊച്ചി ജിസിഡിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബെംഗളുരു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷയടക്കം എല്ലാ ക്രമീകരണങ്ങളും സര്‍ക്കാർ വേണ്ടവിധത്തിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒക്ടോബറിൽ തന്നെ കേരളത്തിൽ എത്തിക്കാനാണ് ശ്രമം എന്നും വി അബ്ദുറഹിമാന്‍ കൂട്ടിചേ‍‌ർത്തു. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു എന്ന് ഇന്നലെ മന്ത്രി ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

‘ഷൈനിൻ്റെ പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല, ഷൈനിൻ്റെ പരിക്ക് ഗുരുതരമല്ല’, സുരേഷ് ഗോപി

0
Spread the love

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഷൈനിന് സംഭവിച്ചിരിക്കുന്ന പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ഷൈനിൻ്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ മുണ്ടൂരിലെ വസതിയിൽ നടക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമല ൻ പള്ളിയിലാണ് നടക്കുക.

ഇന്നലെ രാവിലെ 6.10 ന് ധർമ്മപുരി കൊമ്പനഹള്ളിയിൽവെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഷൈനിൻ്റെ പിതാവ് ചാക്കോ മരിച്ചു. ഷൈനും അമ്മയ്ക്കും സഹോദരനും ഡ്രൈവർക്കും പരിക്ക് പറ്റിയിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഷൈനും കുടുംബവും കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര.

അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ തോളെല്ലിനാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അവൾ സമ്മതിച്ചില്ലെങ്കിൽ ഞങ്ങളുടെ ബന്ധം കല്യാണത്തിലേക്ക് എത്തുമായിരുന്നില്ല; സിബിൻ മകളോട് പറഞ്ഞതെന്തെന്ന് അറിയില്ലെന്ന് ആര്യ

0
Spread the love

കുറച്ച് നാളുകൾക്ക് മുമ്പായിരുമ്മു ബിഗ് ബോസ് മുൻ താരങ്ങളായ ആര്യ ബാബുവിന്റെയും സിബിന്റെയും എൻഗേജ്‌മെന്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ഒന്നിക്കാൻ പോകുന്നവിവരം ആരാധകരെ അറിയിച്ചത്. എന്നാൽ വിവാഹം എപ്പോഴുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവാഹം ഈ വർഷം തന്നെ ഉണ്ടായിരിക്കുമെന്നും മിക്കവാറും ചിങ്ങത്തിൽ കാണുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ആര്യ ഇക്കഴിഞ്ഞ ദിവസം

തങ്ങളുടെ ബന്ധത്തെക്കുറിച്ച് തന്റെ മകൾ ഖുഷിയോട് സിബിനാണ് സംസാരിച്ചതെന്ന് ആര്യ പറയുന്നു. ഖുഷി സമ്മതിച്ചില്ലെങ്കിൽ ഇങ്ങനെയൊരു പ്രപ്പോസലേ ഉണ്ടായിട്ടില്ലെന്ന് കരുതണമെന്ന് സിബിനാണ് തന്നോട് പറഞ്ഞത്. ‘എന്താണ് അവൻ ഖുഷിയോട് പറഞ്ഞത് എന്നെനിക്ക് ഇപ്പോഴുമറിയില്ല. പക്ഷേ അവൾ സന്തോഷത്തോടെയാണ് മുറിയിലേക്ക് വന്നത്. ചിരിച്ചുകൊണ്ട് തംബ്സപ്പ് തന്നു. എന്താണ് പറഞ്ഞതെന്നത് ഡാഡി – ബേബിയുടെ സീക്രട്ടാണെന്നാണ് അവർ പറയുന്നത്. അവർ ഭയങ്കര കൂട്ടാണ്. മിക്കവാറും മമ്മിയെ ഞാൻ കല്യാണം കഴിക്കട്ടെയെന്ന് ഓപ്പണായി ചോദിച്ചുകാണും.

എല്ലാവരുടെയും മുന്നിൽവച്ച് സിബിൻ എന്നെ പ്രപ്പോസ് ചെയ്തിരുന്നു. അന്ന് എല്ലാം പ്ലാൻ ചെയ്യാൻ അവന്റെ കൂടെ നിന്നത് ഖുഷിയായിരുന്നു. അന്ന് ഞാൻ യെസ് പറയുന്നതിന് മുമ്പ് അവൾ ശബ്ദത്തിൽ യെസ് പറഞ്ഞിട്ടുണ്ട്.മുൻ ഭർത്താവുമായിട്ടും ആര്യയ്ക്ക് നല്ല സൗഹൃദമാണുള്ളത്. രണ്ട് പേർക്കും ഒത്തുപോകാനാകില്ലെന്ന് മനസിലായതോടെയാണ് പിരിഞ്ഞതെന്ന് ആര്യ പറഞ്ഞു. സിംഗിൾ പാരന്റായിട്ടല്ല, കോ പാരന്റായിട്ടാണ് കുഞ്ഞിനെ നോക്കുന്നതെന്നും ആര്യ വ്യക്തമാക്കി. മകളെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മുൻ ഭർത്താവിനോട് സംസാരിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts