Home Blog Page 146

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

0
Spread the love

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്

കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. പോലീസും ബോംബ് സ്ക്വാഡും പരിശോധനയ്ക്കായി സ്ഥലത്തെത്തി.

ഇൻഫോപാർക്ക് പോലീസിന്റെയും സി എസ് എഫിന്റെയും നേതൃത്വത്തിലാണ് കേന്ദ്രീയഭവനിൽ പരിശോധന നടത്തിയത്. ഇരുവിഭാഗത്തിന്റെയും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. 27 ഓളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ് കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ഇന്നത്തെ ദിവസം അവധി നൽകി.

ഇക്കാരണം കൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം ഒരു സ്ത്രീയും പരാതിയുമായി മുന്നോട്ടുപോകാത്തത്; സാന്ദ്ര തോമസ്

0
Spread the love

വധഭീഷണിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് നിർമാതാവ് സാന്ദ്രാ തോമസ്. കുടുംബത്തോടെ വെട്ടി കാനയിലിടും എന്നാണ് പറഞ്ഞതെന്നും ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശം കാര്യമാണെന്നും അവർ പറഞ്ഞു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെതിരെ രൂക്ഷവിമർശനവും അവർ ഉന്നയിച്ചു. ജനറൽ സെക്രട്ടറിക്ക് ഇതെല്ലാം അറിയാം. അദ്ദേഹത്തിനുകീഴിൽ ഒരു ​ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. പരാതിയുമായി ഈ മേഖലയിലെ ഒരു സ്ത്രീയും മുന്നോട്ടുവരരുത്. കാരണം അങ്ങനെ മുന്നോട്ടുവന്ന തനിക്ക് നേരിടേണ്ടിവന്നത് വളരെ മോശം അനുഭവങ്ങളാണെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി

“ഭീഷണി നേരിട്ടവരും ഉപദ്രവിക്കപ്പെട്ടവരുമായി ഒരുപാട് സ്ത്രീകൾ ഈ മേഖലയിലുണ്ട്. അതുകൊണ്ടൊക്കെയാണ് ഒരു സ്ത്രീകളും മുന്നോട്ടുവരാത്തത്. ഞാനും പറയുന്നത് മുന്നോട്ട് വരരുതെന്നാണ്. കാരണം വന്ന എന്റെ അനുഭവം വളരെ മോശമാണ്. പോലീസിന്റെ ഭാ​ഗത്തുനിന്നുപോലും പിന്തുണ കിട്ടുന്നില്ല. ഞാൻ തുടർച്ചയായി മീഡിയയിൽ വന്ന് സംസാരിക്കുന്നതുകൊണ്ടുമാത്രമാണ് ഫെഫ്ക ഒരു നടപടിയെടുത്തത്. ഫെഫ്കയുടെ കപടമുഖമാണ് പുറത്തുകാണിച്ചിരിക്കുന്നത്. സ്വന്തം മുഖം രക്ഷിക്കാൻവേണ്ടി മാത്രമാണ് രണ്ടു പേരെ സസ്‌പെൻഡ് ചെയ്തത്

കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വേണമെന്ന് ഒരഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. ടെക്നോളജി മാറുന്നതിനനുസരിച്ച് പല തസ്തികകളിലും മാറ്റം വരേണ്ടതുണ്ട്. പ്രൊഡക്ഷൻ കൺട്രോളിങ് എന്നതിലുപരി ആർട്ടിസ്റ്റ് മാനേജ്മെന്റാണ് ഇപ്പോൾ നടക്കുന്നതെന്നത് വാസ്തവമാണ്. ഞാൻ നിർമിച്ച അവസാന സിനിമ മൂന്നരക്കോടിയിൽ പ്ലാൻചെയ്ത സിനിമ തീർന്നപ്പോൾ ഏഴുകോടിയിലാണ് വന്നവസാനിച്ചത്. സിനിമ കണ്ടാൽ ഇതിലെവിടെയാണ് ഏഴരക്കോടി ചെലവായതെന്ന് അതിശയിച്ചുപോകും. ഈ പൈസയൊക്കെ എങ്ങോട്ടാണ് പോകുന്നതെന്ന് നിർമാതാവെന്ന നിലയിൽ ചിന്തിച്ചിട്ടുണ്ട്.

പ്രൊഡക്ഷൻ കൺട്രോളർമാരിൽ നല്ല ആളുകളുമുണ്ട്. എനിക്ക് കൂടുതലും മോശം അനുഭവങ്ങളാണുണ്ടായിട്ടുള്ളത്. പ്രൊഡക്ഷൻ കൺട്രോളർമാരെന്ന തസ്തിക മാറ്റേണ്ടതാണെന്ന രീതിയിലുള്ള ചർച്ചകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നടക്കാറുണ്ട്. ഓഡിയോ സന്ദേശം വരുന്നതിനുമുൻപ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഞാനദ്ദേഹത്തെ ബ്ലോക്ക് ചെയ്തതിനുശേഷമാണ് ഭീഷണി സന്ദേശം വാട്ട്സാപ്പ് ​ഗ്രൂപ്പിലേക്കിടുന്നത്. അതിനുശേഷം ​ഗ്രൂപ്പം​ഗങ്ങളായ പല കൺട്രോളർമാരും ഈ സന്ദേശം എനിക്കയച്ചുതന്നു. തമാശയായി ആദ്യം വിട്ടുകളഞ്ഞു. എതിരഭിപ്രായങ്ങളുണ്ടാവാം. പക്ഷേ ഇതുപോലെ കൊല്ലും തിന്നും കുടുംബത്തോടെ വെട്ടി കാനയിലിടും എന്നൊക്കെ പറയുന്നത് ഭയങ്കര മോശമായിട്ടുള്ള കാര്യമാണ്.

എന്നേയും അച്ഛനേയുംകുറിച്ച് വളരെ മോശമായി സംസാരിച്ചു. എന്റെ അച്ഛൻ ഡ്രൈവറായിരുന്നെന്നും ഇവരുടെ കയ്യിൽനിന്ന് അഞ്ഞൂറ് രൂപ വാങ്ങിയിട്ടുണ്ടെന്നും ആ പൈസയ്ക്കാണ് ഞാൻ വളർന്നതെന്നുമുള്ള കള്ളത്തരങ്ങൾ പറഞ്ഞു. അത് ഇത്രയും ഒഫീഷ്യലായ ​ഗ്രൂപ്പിലാണിട്ടത്. താൻ കൊടുത്ത കേസിനേക്കുറിച്ചറിയാൻ അന്വേഷണസംഘത്തെ വിളിച്ചപ്പോൾ കിട്ടിയില്ല. കിട്ടിയപ്പോൾ അവർ പറഞ്ഞത് തിരക്കായിരുന്നു എന്നാണ്. ഇതിനിടയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറഞ്ഞേനേ?സംഘടനയുടെ ജനറൽ സെക്രട്ടറി എന്നുപറയുന്നത് വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ടുതന്നെയാണ് പോലീസിന്റെ ഭാ​ഗത്തുനിന്നുള്ള മെല്ലെപ്പോക്കിന് കാരണമായത്. ജനറൽ സെക്രട്ടരി ഇതിനെക്കുറിച്ചെല്ലാം അറിയുന്നയാളാണ്. കാരണം ഫെഫ്കയാണല്ലോ മാനനഷ്ടത്തിന് കേസുകൊടുത്തിരിക്കുന്നത്. അഞ്ചുലക്ഷം കോടതിയിൽ കെട്ടിവയ്ക്കാതെ അമ്പതുലക്ഷത്തിന് കേസ് കൊടുക്കാൻ പറ്റില്ലല്ലോ. ഇത് അദ്ദേഹത്തിനുകീഴിൽ നടക്കുന്ന ​ഗുണ്ടാ സംഘമാണ്. അത് ഇത്രയും നാൾ ആളുകൾ അറിഞ്ഞില്ലെന്നേയുള്ളൂ. എന്തുകൊണ്ട് ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം ഒരു സ്ത്രീകളും പരാതിയുമായി മുന്നോട്ടുപോയില്ല. അതിന്റെ കാരണം ഇതാണ്.” സാന്ദ്രാ തോമസ് പറഞ്ഞവസാനിപ്പിച്ചു.

രേണു സുധിയുടെ ഭാര്യയല്ല! ലിവിങ്ങ് ടുഗെദര്‍ ബന്ധമോ? തനിക്കെതിരെ രംഗത്തെത്തിയ യുവതിക്ക് തെളിവ് കാട്ടി രേണുവിന്റെ മറുപടി

0
Spread the love

നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു ചെയ്യുന്ന ഫോട്ടോഷൂട്ടുകളുടെയും ആല്‍ബങ്ങളുടെയുമൊക്കെ പേരിലായിരുന്നു മുന്‍പ് വിമര്‍ശനങ്ങളെങ്കില്‍ ഇപ്പോള്‍ രേണുവിന്റെയും സുധിയുടെയും വിവാഹത്തിന്റെ പേരിലാണ് പുതിയ വിവാദങ്ങള്‍. രേണു സുധിയെ ഒദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല എന്നും ലിവിങ്ങ് ടുഗെദര്‍ ആയിരുന്നെന്നും പറഞ്ഞ് ഒരാള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് രേണു രംഗത്ത് എത്തിയിരിക്കുന്നത്. സ്പെഷല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരായത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രേണുവിന്റെ പ്രതികരണം

രേഷ്മ തങ്കച്ചന്‍ എന്നാണ് എന്റെ ഒഫീഷ്യല്‍ പേര്. ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിലും ഈ പേരു തന്നെ കാണാം. ഇപ്പോള്‍ ഞാനിതു കാണിക്കാന്‍ കാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിവാദങ്ങളാണ്. ഞങ്ങള്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല എന്ന് പറയുന്നവര്‍ ഇതു കാണണം. നിയമപരമായി എന്നെ മാത്രമേ സുധിചേട്ടന്‍ കല്യാണം കഴിച്ചിട്ടുള്ളൂ. അതിന്റെ തെളിവാണ് ഈ വിവാഹ സര്‍ട്ടിഫിക്കേറ്റ്. ഇതില്‍ വരന്റെ പേര് സുധി എന്നും വധുവിന്റെ പേര് രേഷ്മ എന്നുമാണ്. എന്റെ ചേച്ചിയുടെ ഭര്‍ത്താവും എന്റെ അമ്മയുടെ അനുജത്തി ബിന്ദു സെബാസ്റ്റ്യനും അമ്മയുടെ ബന്ധു ആശിഷ് ജോയിയുമാണ് സാക്ഷികള്‍. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. സുധിച്ചേട്ടന്റെ ഭാര്യയാണെന്ന് പറയാന്‍ ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ടല്ലോ. ഈ രേഷ്മ തന്നെയാണ് രേണു സുധി. വീട്ടുകാര്‍ ഇട്ട പേരാണ് രേണു. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു ടീച്ചര്‍ ഇട്ട പേരാണ് രേഷ്മ. സുധിച്ചേട്ടന് രേണു എന്ന പേരാണ് ഇഷ്ടം. അതുകൊണ്ട് ഞാന്‍ രേണു സുധി എന്ന പേര് തന്നെ എല്ലായിടത്തും പറയുന്നു”, -രേണു പറഞ്ഞു

കഴിഞ്ഞ ദിവസം സുധിയുടെ രണ്ടാം ഭാര്യയാണെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താതെ ഒരു സ്ത്രീ രംഗത്ത് എത്തിയിരുന്നു. സുധിയുടെ രണ്ടാം ഭാര്യ താന്‍ ആണെന്നും,തന്നെ മാത്രമാണ് സുധി നിയപരമായി വിവാഹം കഴിച്ചതെന്നും അവര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ രേണു പ്രതികരണവുമായി എത്തിയിരിക്കുന്നത്

പിതാവിന്റെ മരണത്തിനിടയാക്കിയ അപകടം ഷൈൻ ടോം ചാക്കോയുടെ തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ

0
Spread the love

നടൻ ഷൈൻ ടോം ചാക്കോയുടെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടയിലാണ് കുടുംബം അപകടത്തിൽപ്പെട്ടതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ആഴ്ചകളായി ഷൈൻ, തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സയക്കായാണ കുടുംബത്തോടൊപ്പം ബെഗളൂരുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്.

തമിഴ്‌നാട് സേലത്തിനടുത്ത് ധർമ്മപുരിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി ഇടിച്ച് അപകടം ഉണ്ടാകുന്നത്. കർണാക രജിസ്‌ട്രേഷനിലുള്ള ലോറിയുമായാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാർ ഇടിച്ചത്. അപകടത്തിൽ ഷൈനിന്റെ അച്ഛൻ സിബി ചാക്കോ തൽക്ഷണം മരിച്ചു. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നുവെന്നത് അറിവായിട്ടില്ല.

അപകടത്തെതുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് കാറിലുള്ളവരെ ആശുപത്രിയിൽ എത്തിച്ചത്. സിബി ചാക്കോയുടെ മൃതദേഹം ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നിലവിലുള്ളത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അടുത്തിടെ ഷൈൻ ടോം ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് സജീവമായി ഇടപെട്ടിരുന്നു അച്ഛൻ സിബി ചാക്കോ. അടുത്തിടെ ഷൈനിനൊപ്പം ചില അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു.

ഷൈനിനെയും പിതാവിനെയും കൂടാതെ അമ്മയും സഹോദരനും കാറിൽ ഉണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തായിരുന്നു സിബി ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്. ഷൈനിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും പരിക്ക് നിസാരമാണെന്നാണ് വിവരം.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും

0
Spread the love

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ജീവനക്കാര്‍ക്ക് നുണ പരിശോധന. ക്ഷേത്രം ജീവനക്കാരായ ആറ് പേരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുന്നത്

ഇതിനായി ഫോര്‍ട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. 108 പവന്‍ സ്വര്‍ണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയതിലാണ് നടപടി. സ്വര്‍ണം കാണാതായതിന് പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ഭിന്നതയാണോയെന്നാണ് സംശയം.

സംഭവത്തില്‍ വിശദീകരണവുമായി ഭരണസമിതി രംഗത്തെത്തി. സ്വര്‍ണം ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ നിന്ന് തന്നെയാണ് തിരിച്ചു കിട്ടിയത്. ബാഗിനുള്ളില്‍ നിന്നും താഴെ വീണു എന്നാണ് അറിയുന്നത്. മനപ്പൂര്‍വമായി എടുത്തുകൊണ്ടുപോയി ഒളിച്ചുവയ്ക്കാന്‍ സാധ്യതയില്ലെന്ന് ഭരണസമിതി അംഗം ആദിത്യ വര്‍മ്മ പറഞ്ഞു.

പ്രതിഫലത്തിലും സൂപ്പർസ്റ്റാറായി മഞ്ജു വാര്യർ; വാങ്ങുന്ന പ്രതിഫലം കേട്ടാൽ കണ്ണുതള്ളി പോവും, പരസ്യങ്ങൾക്കും വലിയ ശമ്പളം

0
Spread the love

പ്രായത്തിന്റെ ക്ലോക്കിൽ സമയം പിന്നോട്ട് കറങ്ങുന്ന രണ്ടു താരങ്ങളാണ് മലയാളത്തിന്റെ മമ്മൂക്കയും മഞ്ജു വാര്യറും. കാലത്തിനൊത്ത അല്ലെങ്കിൽ കാലത്തിനു മുന്നേ പോകുന്ന സ്റ്റൈലും ആറ്റിറ്റ്യൂഡും ആണ് രണ്ടുപേരുടെയും പ്രത്യേകത. മമ്മൂക്ക ഉരക്കുംതോറും മാറ്റുകൂടുന്ന സ്വർണ്ണം ആണെങ്കിൽ മലയാളത്തിൽ തിരിച്ചു വരവ് നടത്തിയ ഏതൊരു നടിക്കും നടനും നൽകുന്നതിലും കൂടുതൽ പ്രേക്ഷകർ വരവേൽപ്പ് നൽകിയ കലാകാരിയായിരുന്നു മഞ്ജുവാര്യർ.

വലിയൊരു ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളും പല പല ഉയർന്ന ബ്രാൻഡുകളുടെ പരസ്യങ്ങളും ആണ് താരത്തെ തേടിയെത്തിയിരുന്നത്. ഏറ്റവും ഒടുവിൽ താരം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയായി വേട്ടയനിൽ വരെ അഭിനയിച്ചു. മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നിലനിർത്തുന്ന മഞ്ജു പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പർസ്റ്റാർ തന്നെയാണ്. താരം സിനിമകൾക്കും പരസ്യങ്ങൾക്കും വാങ്ങിക്കുന്ന പ്രതിഫലവും ആസ്തിയും അറിയാം.

മഞ്ജു 50 ലക്ഷം മുതൽ ഒരു കോടി വരെയാണ് മകൾക്ക് പ്രതിഫലമായി മാറുന്നത്. ഇത് തമിഴിലോ മറ്റു ഭാഷകളിലോ ആണെങ്കിൽ പിന്നെയും കൂടും. സമാനമായി മറ്റു താരങ്ങളിൽ നിന്നും കൂടിയ പ്രതിഫലമാണ് താരം പരസ്യ ചിത്രങ്ങൾക്കും വാങ്ങിക്കുന്നത് എന്നാണ് റിപ്പോർട്ട്. 150 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

‘കൂടുതൽ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടിൽ കളയും’; സാന്ദ്ര തോമസിനെതിരെ പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണി, ഓഡിയോ പുറത്ത്

0
Spread the love

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ (Sandra Thomas) വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രൊഡക്ഷൻ കൺട്രോളറായ റെനി ജോസഫിന്റെ ഭീഷണി സന്ദേശം. സാന്ദ്ര തോമസിനെ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കിയെന്നും റെനി ജോസഫ് സന്ദേശത്തിൽ പറയുന്നു.

അതേസമയം തനിക്കും പിതാവിനും വധഭീഷണി ഉണ്ടെന്ന് സാന്ദ്ര ആരോപിച്ചു. മാർച്ച് 25 ന് സാന്ദ്ര പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ഇതുവരെ നടപടിയെടുക്കാത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസിനും വിജിലൻസ് വകുപ്പിനും പരാതി കൈമാറുമെന്ന് സാന്ദ്ര.

“പ്രൊഡക്ഷൻ കൺട്രോളർമാർക്കും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും എതിരെ ഞാൻ സംസാരിച്ചതിന് ശേഷം പ്രൊഡക്ഷൻ കൺട്രോളർ റെന്നി ജോസഫ് എന്റെ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് ഞാൻ ആദ്യം ജി. പൂങ്കുഴലി മാഡത്തിന് ഒരു വോയ്‌സ് നോട്ട് അയച്ചു. പ്രശ്നം ഗുരുതരമാണെന്ന് അവർ എന്നെ അറിയിച്ചു, അതാണ് പോലീസ് കമ്മീഷണർക്ക് പരാതി നൽകാൻ എന്നെ പ്രേരിപ്പിച്ചത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മാർച്ച് 20 ന് എനിക്കും എന്റെ പിതാവിനും വധഭീഷണി ലഭിച്ചു, മാർച്ച് 25 ന് ഞാൻ പരാതി നൽകി. ഇപ്പോൾ രണ്ടര മാസമായി, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ഡിജിപിയെയും വിജിലൻസ് വകുപ്പിനെയും സമീപിക്കാൻ ഞാൻ തീരുമാനിച്ചു.”

അതേസമയം, സാന്ദ്ര തോമസിനെതിരെ ഫെഫ്കയിലെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ സംഘം പരാതി നൽകിയിരുന്നു. തങ്ങളുടെ അംഗങ്ങളുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന തരത്തിൽ അപകീർത്തികരവും ദോഷകരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ചലച്ചിത്ര നിർമ്മാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാർ വഹിക്കുന്ന നിർണായക പങ്കിനെ സാന്ദ്രയുടെ പരാമർശങ്ങൾ ദുർബലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യൂണിയൻ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയെ സമീപിക്കുകയായിരുന്നു.

ഭീഷണി സന്ദേശത്തില്‍ പറയുന്നത്..

‘ഞാന്‍ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ… നീ കൂടുതല്‍ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ കളയുമെന്ന് ഞാന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാടിയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മിണ്ടാട്ടം മുട്ടി. നിന്റെ അപ്പന്‍ തോമസിനെ എടുക്കുമെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് സാന്ദ്രാ തോമസ്. ഇവള്‍ വേദനിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും. ആരാ ഇവള്‍. സാന്ദ്രാ തോമസിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും. എഴുതി ഒപ്പിട്ട് വെച്ചോ.

നമ്മളല്ലല്ലോ നവ്യയുടെ കുടുംബത്തെ സംരക്ഷിക്കുന്നത്! പിന്നെ എന്തിനാണ് ആവശ്യമില്ലാത്ത അസൂയ; നവ്യക്കെതിരെ ആരാധകർ, മോശം കമന്റുകൾ

0
Spread the love

ഒരു സമൂഹത്തിലെ മറ്റെല്ലാ വ്യക്തികളെയും പോലെ സെലിബ്രിറ്റിസും മനുഷ്യരാണെന്ന ഏറ്റവും കുറഞ്ഞ പരിഗണന പോലും നൽകാതെ രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളും ഏൽപ്പിക്കുക എന്നത് സോഷ്യൽ മീഡിയ സാധാരണക്കാർക്കിടയിൽ പോലും സജീവമായതോടെ പലരുടെയും പൊതു വിനോദമാണ്. നാലാൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു പ്രമുഖ വ്യക്തി ചുറ്റുമുള്ള ആളുകൾക്കെല്ലാം മാതൃകയായി മാത്രമേ ജീവിക്കാൻ പാടുള്ളൂ എന്ന അമിതഭാരം അവരെ ഏൽപ്പിക്കും പലപ്പോഴും സിനിമക്കാരാണ് ഇതിന് ഇരയാകാറ്. വേഷത്തിന്റെ പേരിലും സ്വഭാവത്തിന്റെ പേരിലും പൊതുയിടത്തിലെയും വെള്ളിത്തിരയിലേയും പെരുമാറ്റത്തിന്റെ പേരിലുമെല്ലാം സ്വന്തം ശരികൾ വെച്ച് കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നതാണ് ഇക്കാലത്തെ സോഷ്യൽ മീഡിയ രീതി.

ഇത്തരത്തിൽ ഏറ്റവും ഒടുവിൽ അപ്രതീക്ഷിത സൈബർ ആക്രമണത്തിന് വിധേയയായിരിക്കുകയാണ് നടി നവ്യ നായരും. താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ ധരിച്ച വസ്ത്രമാണ് ആരാധകരെ പ്രകോപിച്ചത് എന്ന് വേണം കരുതാൻ. പറയാത്ത കുഴപ്പങ്ങളൊന്നും ഇല്ലാത്ത സ്ലീവ് ലെസ് വൈറ്റ് ഫ്രോക്ക് ആണ് താരം വീഡിയോയിൽ ധരിച്ചിരിക്കുന്നത്. ഇതിനു താഴെ താരത്തെ വിമർശിച്ച് വ്യാപക കമന്റുകളാണ് വന്നുനിറയുന്നത്.

‘നവ്യയെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല. ഇൗ വസ്ത്രം നിങ്ങൾക്ക് ചേരുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതുകൊണ്ടായിരിക്കാം’ എന്ന് പരിഭവത്തിൽ പൊതിഞ്ഞ് ചിലർ കമന്റ് ചെയ്യുമ്പോൾ നവ്യ പങ്കുവെച്ച വീഡിയോയിലെ ഉള്ളടക്കത്തെയും കൂടി കടന്നാക്രമിച്ച് മറ്റു ചിലർ ‘മോട്ടിവേഷൻ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അർഹത ഉണ്ടെന്നും കൂടി നോക്കണം. ഇത് നമ്മുടെ കൊച്ചുകേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആർട്ടിസ്റ്റ് എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്’ എന്നും കമന്റുകൾ ആയി പോസ്റ്റ് ചെയ്യുന്നു.

അതേസമയം വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകൾ പോസ്റ്റ് ചെയ്യുന്നവരെ തിരുത്തുന്ന മറ്റുചില ആരാധകരെയും കാണാം. ‘ഒരാളുടെ വസ്ത്രം തീർത്തും അവരുടെ ചോയ്സ് ആണെന്നും അത് തെറ്റാണെന്നോ ശരിയാണെന്നോ പറയാൻ മറ്റൊരാൾക്ക് അവകാശമില്ല’ എന്നാണ് ഇത്തരക്കാരുടെ വാദം.’അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അല്ലേ. അവർക്ക് ശരിയെന്നു തോന്നുന്നത് അവർക്ക് ചെയ്യാം. നമ്മൾ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ’ ഇന്ന് മറ്റുചിലരും ചോദിക്കുന്നു

നീനുവിന്റെ കല്യാണം കഴിഞ്ഞ വാർത്ത എനിക്കറിയില്ല; ഞാൻ ആർക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല, കെവിന്റെ പിതാവ്

0
Spread the love

കേരള മനസ്സിൽ ഇന്നും നോവായി അവശേഷിക്കുന്ന ദുരന്ത പ്രണയ കഥയാണ് കെവിൻ-നീനു. മനുഷ്യർ പരസ്പരം അദൃശ്യമായി വരച്ചുവച്ച ജാതിമത സങ്കല്പങ്ങൾക്കപ്പുറം പ്രണയിച്ചൊരുമിച്ചതിന് കെവിനെ നീനുവിന്റെ സഹോദരനും സംഘവും ചേർന്ന് ഇല്ലാതാക്കുകയാണ്. സാക്ഷരരെന്നും പ്രബുദ്ധരെന്നും സ്വയം പൊങ്ങി മതമൈത്രിയുടെയും ജാതി വിവേചനമില്ലായ്മയുടെയും മറപറ്റി ദുരഭിമാന കൊലയടക്കമുള്ള പൈശാചിക കുറ്റകൃത്യങ്ങൾ ചെയ്യാൻ കൈമടിക്കാത്ത കേരളത്തിന്റെ തനി ഗുണമാണ് കെവിന്റെ മരണത്തിലൂടെ പിന്നീട് വെളിപ്പെട്ടത്.

2018 മേയ് ഇരുപത്തിയെട്ടിനാണ് പുഴയിൽ നിന്നും കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം പത്ത് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. തന്റെ പിതാവ് അടക്കമുള്ളവർക്കെതിരെ കേസ് നടക്കുന്ന വേളയിൽ നീനു മൊഴിയും നൽകിയിരുന്നു.

കെവിന്റെ മരണശേഷം കെവിന്റെ കുടുംബത്തോടൊപ്പം ആയിരുന്നു നീനു നിന്നിരുന്നത്. പിന്നീട് എം എസ് ഡബ്ല്യു പഠിക്കാനായി ബാംഗ്ലൂരിലേക്ക് മാറുകയും ചെയ്തു. എന്നാൽ ഈ ഇടയ്ക്ക് നീനു വയനാട് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. കെവിന്റെ പിതാവ് മുൻകൈയെടുത്താണ് വിവാഹം നടത്തിയത് എന്നും പ്രചരണമുണ്ടായിരുന്നു. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട കെവിന്റെ പിതാവ് ഇപ്പോൾ

അദ്ദേഹത്തിന്റെ വാക്കുകൾ..

‘നീനുവിനെ ഞാൻ ആർക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാർത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം’- അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. എം എസ് ഡ ബ്ല്യൂ പൂർത്തിയാക്കിയ നീനു ഇപ്പോൾ ജോലിയിൽ പ്രവേശിച്ചെന്നാണ് വിവരം.

വായ്പക്കരാർ ലംഘിച്ചു; നടൻ വിശാലിനോട് 21.90 കോടി 30% പലിശസഹിതം തിരിച്ചു കൊടുക്കാൻ, ഹൈക്കോടതി

0
Spread the love

വായ്പക്കരാർ ലംഘിച്ചെന്നകേസിൽ സിനിമാനിർമാണക്കമ്പനിക്ക് നടൻ വിശാൽ 21.90 കോടി രൂപ 30 ശതമാനം പലിശസഹിതം തിരിച്ചുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. പരാതിക്കാരായ ലൈക്ക പ്രൊഡക്‌ഷൻസിന് കോടതിച്ചെലവും വിശാൽ നൽകണമെന്ന് ജസ്റ്റിസ് പി. ആശ ഉത്തരവിട്ടു.

തന്റെ നിർമാണക്കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്കുവേണ്ടി ജി.എൻ. അൻപു ചെഴിയന്റെ ഗോപുരം ഫിലിംസിൽനിന്ന് വിശാൽ രണ്ടുവർഷം മുൻപ്‌ 21.29 കോടി രൂപ വായ്പവാങ്ങിയിരുന്നു. ഗോപുരം ഫിലിംസിനെ പിന്നീട് ലൈക്ക പ്രൊഡക്‌ഷൻസ് ഏറ്റെടുത്തു. വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതുവരെ വിശാൽ നിർമിക്കുന്ന സിനിമകളുടെ അവകാശം ലൈക്കയ്ക്ക് ആയിരിക്കുമെന്ന് കരാറുണ്ടാക്കി. എന്നാൽ, ഈ കരാർ മാനിക്കാതെ വിശാൽ സിനിമകൾ സ്വന്തമായി പുറത്തിറക്കിയതിനെത്തുടർന്നാണ് ലൈക്ക കോടതിയെ സമീപിച്ചത്.

ഈ കേസിൽ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ട കോടതി 15 കോടി രൂപ കെട്ടിവെക്കാൻ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. പണം കെട്ടിവെക്കുന്നതുവരെ സിനിമകൾ പുറത്തിറക്കാൻപാടില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts