നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്.
സായി പല്ലവി 33-ാം ജന്മദിനത്തിൽ; നടിയുടെ ആസ്തിയും കൈപ്പറ്റുന്ന പ്രതിഫലവും കേട്ടാൽ ഞെട്ടും
ലക്ഷകണക്കിനു ആരാധകരുള്ള, തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. താരത്തിന്റെ 33-ാം ജന്മദിനമാണ് ഇന്ന്. ഡോക്ടർ കൂടിയായ സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ്. സായ് പല്ലവിയുടെ ആസ്തി, സിനിമകൾക്കായി കൈപ്പറ്റുന്ന പ്രതിഫലം എന്നിവയെ കുറിച്ചൊക്കെ കൂടുതൽ അറിയാം.
റിപ്പോർട്ടുകൾ പ്രകാരം, 47 കോടിയോളം രൂപയാണ് സായ് പല്ലവിയുടെ ആസ്തി. സിനിമകളിൽ അഭിനയിക്കുന്നതിനു പ്രതിഫലമായി മൂന്നു കോടി മുതൽ ആറു കോടി വരെ താരം കൈപ്പറ്റുന്നു എന്നാണ് റിപ്പോർട്ട്. രൺബീർ കപൂറിന്റെ നായികയായി സായ് പല്ലവി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം രാമായണയ്ക്ക് വേണ്ടി 6 കോടിയാണ് സായ് പല്ലവി പ്രതിഫലം കൈപ്പറ്റിയതെന്നും റിപ്പോർട്ടുണ്ട്.
നൃത്തം കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിക്കുന്ന സായ് പല്ലവി, അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു
അത്രത്തോളം സഹിച്ചു എന്നിട്ടാണ് അടിച്ചത്; അയാൾ അയച്ച മോശം മെസ്സേജുകൾ കയ്യിലുണ്ട്, സംവിധായകനെതിരെ പ്രമുഖ സീരിയൽ നടി
ഒരു സീരിയൽ സംവിധായകനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പ്രമുഖ സീരിയൽ നടിയായ ചിലങ്ക എസ് ദീപു ഇക്കഴിഞ്ഞ ദിവസം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സംവിധായകനിൽ നിന്നും തനിക്ക് വളരെ മോശം അനുഭവം ഉണ്ടായതിനെ തുടർന്ന് തുടർന്ന് തല്ലേണ്ടിവന്നു എന്നുമാണ് നടി വ്യക്തമാക്കിയത്.
മായാമോഹിനി, ആത്മസഖി, കനല്‍പൂവ് തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സീരിയലിനു പുറമേ മറ്റ് പ്രോഗ്രാമുകളും താരം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ സജീവമല്ല, ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇക്കാര്യത്തെക്കുറിച്ചെല്ലാം പ്രതികരിച്ചുകൊണ്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
താരത്തിന്റെ വാക്കുകൾ…
”ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ പ്രതികരിച്ചത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ. ഒരു ആവേശത്തിൽ ചെയ്തതല്ല. ഒന്നും കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം സഹിക്കും?. പല രീതിയിൽ അയാളിൽ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകൾ അയാൾ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്ക്രീൻഷോട്ടാക്കി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. തെളിവുകൾ എന്റെ കയ്യിലുണ്ട്.
ഷെയ്ക്ക് ഹാന്റ് തരുമ്പോൾ അയാൾ കൈവള്ളയിൽ ചൊറിയുമായിരുന്നു. ഞാൻ ഉപേക്ഷിച്ച് പോകാതെയായപ്പോൾ ജോലിയിൽ നിന്ന് സ്വമേധയ പിന്മാറാനുള്ള ടോർച്ചറായിരുന്നു പിന്നീട് അയാൾ ചെയ്തത്. സീനിന് പ്രാധാന്യം കുറഞ്ഞതിന് ഞാൻ തല്ലി, സീൻ കട്ട് ചെയ്തതിന് തല്ലി എന്നൊക്കെയാണ് അയാൾ പറഞ്ഞ് നടക്കുന്നത്. ഞാൻ അയാളെ അടിച്ചുവെന്നത് സത്യമാണ്. അതൊരു ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം സഹിച്ചു”,
തല്ലണമെന്ന് പറഞ്ഞവർക്ക് ഇനിയും സമയമുണ്ട്; പത്ത് തല വൈകുമെന്ന് വേടൻ
രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാവണനെ കുറിച്ചുള്ള തന്‍റെ പുതിയ ഗാനം പുറത്തിറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞതെന്ന് റാപ്പര്‍ വേടന്‍. പുതിയ ഗാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വേടന്‍. ‘ഒരുപാട് റീസേർച്ച് ചെയ്‌തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറങ്ങൂ. പത്ത് തലയാണ് ഇപ്പോൾ പ്രശ്നമായിക്കൊണ്ടിരിക്കുന്നത്. പാട്ട് ഇറങ്ങിയാൽ എന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഒക്കെ കണ്ടിരുന്നു, അതുകൊണ്ട് തന്നെ മർദ്ദിക്കണമെന്ന് പറഞ്ഞു നടക്കുന്നവർക്ക് അതിനുള്ള സമയമുണ്ടെന്നും’, വേടൻ പ്രതികരിച്ചു.
വരാനിരിക്കുന്ന തന്റെ പുതിയ ഗാനത്തിനെക്കുറിച്ച് വേടൻ അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയത്. ‘പത്ത് തല’ എന്നാണ് പുതിയ റാപ്പിന്റെ പേരെന്നും രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റാപ്പെഴുതുന്നതെന്നും വേടൻ പറഞ്ഞിരുന്നു.
രാവണൻ ആണ് പാട്ടിലെ നായകനെന്നും പാട്ട് ഇറങ്ങിക്കഴിഞ്ഞ് കുറച്ച് പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ അഭിമുഖത്തിലും വേടൻ പറഞ്ഞിരുന്നു. ‘പത്ത് തല’ എന്ന ഗാനമാണ് ഇനി വരാനിരിക്കുന്നത്. പാട്ട് ഇറങ്ങിക്കഴിഞ്ഞാൽ എന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആൾക്കാർക്കറിയാം. രാവണനെക്കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തിൽ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്. രാവണൻ ആണ് പാട്ടിലെ നായകൻ. ‘രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്’, എന്നാണ് വേടൻ പറഞ്ഞത്
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകി എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ മൗനം; പിന്നെന്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നുവെന്ന് ഭാഗ്യലക്ഷ്മി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഡബ്ല്യുസിസി അംഗത്തിന്റെ നടപടി ന്യായമല്ലെന്ന് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തനിക്ക് മൂന്ന് സംവിധായകരിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഈ നടി ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. എന്നാൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇക്കാര്യങ്ങൾ പറയാൻ വിസമ്മതിച്ചു. എന്നിട്ടെന്തിനാണ് സർക്കാരിനെ കുറ്റപ്പെടുത്തുന്നത്? ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ നടപടി സ്ത്രീകളുടെ താല്പര്യത്തെ മാനിക്കുന്നതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തന്നോട് മുൻപൊരു സംവിധായകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇക്കാര്യം ഹേമ കമ്മിറ്റിയോട് സൂചിപ്പിച്ചെങ്കിലും സംവിധായകന്റെ പേര് പറഞ്ഞില്ല. 13 വർഷം മുമ്പ് മരിച്ചുപോയൊരാളുടെ പേര് പറഞ്ഞിട്ട് കാര്യമില്ല എന്നുളളതുകൊണ്ടും അയാൾക്കുളള ശിക്ഷ അപ്പോൾ തന്നെ താൻ നൽകിയതുകൊണ്ടുമാണ്.
‘ഞാനൊന്ന് മനസുവച്ചാൽ’; ദിയയുടെ ബേബി ഷവറിനിടെ അഹാന പറഞ്ഞ കാര്യം വൈറലാക്കി സോഷ്യൽ മീഡിയ
മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് മക്കളും കൃഷ്ണകുമാറും ഭാര്യ സിന്ധുവും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കഴിഞ്ഞ വർഷം ആയിരുന്നു അഹാനയുടെ സഹോദരി ദിയയുടെ വിവാഹം. നിലവിൽ ഇവരുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്താനുള്ള തയ്യാറെടുപ്പാണ്. ഇതോട് അനുബന്ധിച്ച ബേബി ഷവർ ഏതാനും ദിവസം മുൻപ് ദിയയ്ക്ക് നടന്നിരുന്നു. പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഇതിനിടെ അഹാന പറഞ്ഞൊരു കാര്യം ശ്രദ്ധേയമായിരിക്കുകയാണ്
ദിയയുടെ ബേബി ഷവർ നടക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ വന്നതാണ് അഹാന കൃഷ്ണ. ഇതിനിടെ സൈഡിലേക്ക് നോക്കി ‘ഞാനൊന്ന് മനസുവച്ചാൽ എന്റെ ബേബി ഷവറും നടക്കും’, എന്ന് അഹാന പറയുകയും ചെയ്തു. ഈ ഭാഗം മാത്രം കട്ട് ചെയ്തിട്ട വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിന് പിന്നാലെ കമന്റുകളുമായും ചിലർ രംഗത്ത് എത്തി. ‘എന്നാണ് അഹാനക്കുട്ടിയുടെ വിവാഹം, ആ താരവിവാഹത്തിനായി കാത്തിരിക്കുന്നു’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, അഹാന പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ട്. ലക്കി ഭാസ്കർ അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹകനും അഹാനയുടെ ഉറ്റ ചങ്ങാതിയുമായ നിമിഷ് രവിയാണ് കാമുകൻ എന്ന തരത്തിലാണ് പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും അതിലെ പോസുകളുമൊക്കെയാണ് ഇത്തരം പ്രചരണങ്ങൾക്ക് കാരണം. എന്നാൽ ഇരുവരും ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിവരം. പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ അഹാനയോ നിമിഷോ ഇതുവരെ തയ്യാറായിട്ടുമില്ല
ബക്രീദ് അവധി നാളെയല്ല മറ്റന്നാൾ, നാളെ പ്രവൃത്തിദിനം: തീരുമാനം മന്ത്രിസഭായോഗത്തിൽ
ബക്രീദ് അവധി മറ്റന്നാൾ മാത്രം. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടത്. രണ്ട് ദിവസവും അവധി വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ബക്രീദിന് വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മാസപ്പിറവി വൈകിയതിനാൽ ബക്രീദ് ജൂൺ 7 ശനിയാഴ്ചയാണ്. പണ്ഡിതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അവധിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായത്. ഇതാണ് ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനത്താേടെ നീങ്ങിയത്
തലനിറച്ച് താരനാണോ? ഹെയർ പാക്ക് വാരിത്തേക്കാൻ വരട്ടെ! യഥാർത്ഥ കാരണം ഇതാകാം…
താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പല പല മരുന്നുകൾ, ഷാംപൂകൾ തുടങ്ങി താരൻ മാറാൻ തലയിൽ തേക്കാത്തത് ഒന്നുമില്ല എന്ന അവസ്ഥയാണ്. താരൻ ചിലർക്ക് തലയിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമാണ് ചെയ്യുക, എന്നാൽ മറ്റു ചിലർക്ക് അലർജി, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കും. വരണ്ട ചർമം, ശുചിത്വക്കുറവ്, ഇനി എവിടെ നിന്നെങ്കിലും പകർന്നതാണോ തുടങ്ങി താരൻ വരാനുള്ള പല പല സാധ്യതകൾ നമ്മൾ ചർച്ച ചെയ്യാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് താരൻ വരാനുള്ള കാരണങ്ങൾ
ശരീരം ചൂടുകൂടുമ്പോൾ വിയർപ്പ് പുറംതള്ളുന്നത് പോലെ തലയോട്ടിയുടെ ഒരുതരം പുറംതള്ളലാണ് താരൻ എന്ന് വിദഗ്ധർ പറയുന്നു. യീസ്റ്റ് പോലെയുള്ള ഒരു തരം ഫംഗസാണ് താരൻ. ചില ആളുകളിൽ ചെറിയ പൊടികളായും, ചിലർക്ക് തലയിൽ കൂടിയ അളവിൽ പുറ്റ് പോലെയും താരൻ ഉണ്ടായിരിക്കും.
വളരെ സെൻസിറ്റീവായ ചർമമുള്ള ആളുകൾക്ക് താരൻ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ സമ്മർദം കൂടുതലുള്ള ആളുകൾക്കും താരൻ കൂടുതലായി കാണപ്പെടുന്നു. സമ്മർദം കൂടുമ്പോൾ തലയോട്ടിയിലെ കോശങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നതിനാൽ, ഈ സമയങ്ങളിൽ താരൻ വർധിക്കുന്നു.ഹോർമോണിലുണ്ടാകുന്ന വ്യത്യാസങ്ങൾ താരന്റെ മറ്റൊരു കാരണമാണ്. അതുകൊണ്ട് തന്നെ യുവാക്കളിലും, കൗമാരക്കാരിലും താരൻ കൂടുതലായി കാണപ്പെടാം.
താരൻ അമിതമായി തോന്നുകയാണെങ്കിൽ ഡോക്ടറെ കാണുകയും ചികിത്സ ലഭ്യമാക്കുകയും വേണം. തലയോട്ടിയിൽ കാണപ്പെടുന്ന ഫംഗസ് ആണ് താരൻ എന്ന് നേരത്തെ പറഞ്ഞല്ലോ.. ഫംഗസുകളെ കുറയ്ക്കാനും, താരൻ ഒരു പരിധി വരെ തടയാനും, ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
തലയിൽ താരനുള്ളവർ ദിവസവും തലവൃത്തിയായി കഴുകിയിരിക്കണം. എല്ലാ ദിവസവും ഷാംപൂ ഉപയോഗിച്ചില്ലെങ്കിലും, നന്നായി തല കഴുകേണ്ടത് അത്യാവശ്യമാണ്
നന്നായെടാ മോനെ! തഗ് ലൈഫിന്റെ ഭാഗമല്ല എന്നിട്ടും ചിത്രമിറങ്ങി ആദ്യ മണിക്കൂറിൽ ദുൽഖറിന് അഭിനന്ദന പ്രവാഹം, കാര്യമിത്
വർഷങ്ങൾക്കുശേഷം സംവിധായകൻ ഉലക നായകൻ കമലഹാസനും ഒന്നിക്കുന്ന ചിത്രം ജനവിധി തേടി തിയേറ്ററിൽ എത്തി നിൽക്കുകയാണ്. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കമലഹാസനെ കൂടാതെ ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയ വലിയ താരം തന്നെ എത്തുന്നുണ്ട്. ചിത്രത്തിന്റെ താരപകിട്ടും പ്രമോഷനും ഒക്കെ അടിപൊളിയായിരുന്നു എങ്കിലും തിയേറ്ററിൽ ഇത് വേണ്ടവിധത്തിൽ പ്രതിഫലിച്ചില്ല എന്നാണ് ആദ്യ ദിവസത്തിലെ പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത്.
ചിത്രത്തിലെ കമലഹാസന്റെയും തൃഷയുടെയും പ്രകടനത്തിനും എ ആർ റഹ്മാന്റെ ബാഗ്രൗണ്ട് മ്യൂസിക്കിനുമെല്ലാം വലിയ വിമർശനങ്ങൾ ആദ്യ മണിക്കൂറിൽ തന്നെ ഏൽക്കേണ്ടി വരുന്നുണ്ട്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട് ആരാധകർ നടൻ ദുൽഖർ സൽമാന് നൽകുന്ന അഭിനന്ദനങ്ങൾ ആണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ അഭിനയിച്ചതിനല്ല താരത്തെ ആരാധകർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നത് മറിച്ച് ചിത്രത്തിന്റെ അനൗൺസ്മെന്റ് സമയത്ത് ദുൽഖർ സൽമാന്റെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും അവസാനം ഘട്ടത്തിൽ പിന്മാറിയതിനാണ്.
മണിരത്നത്തിന്റെ തഗ്‌ലൈഫിൽ ആദ്യഘട്ടത്തിൽ എല്ലാം ഉയർന്നു കേട്ട പേര് ദുൽഖർ സൽമാൻ ആയിരുന്നു. എന്നാൽ കഴിഞ്ഞവർഷത്തെ വലിയ വിജയമായിരുന്ന ലക്കി ഭാസ്കറിന്റെ വേണ്ടി താരം ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഈ പ്രവർത്തിയെ ഇപ്പോൾ അഭിനന്ദിക്കുന്ന ആരാധകർ ദുൽഖർ ചെയ്തത് വളരെ നല്ല കാര്യമാണെന്നും ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാതിരുന്നത് ഒരു ലക്കി എസ്കേപ്പ് ആണെന്നുമാണ് താരത്തെ പുകഴ്ത്തി ആരാധകർ കുറിക്കുന്നത്.
ദുൽഖറിനെ പോലെ ഒരു നടനെ ചെയ്യാൻ ചിത്രത്തിൽ പ്രത്യേകിച്ചൊന്നുമില്ല. സമാനമായി തഗ്ലൈഫിന്റെ ആദ്യ കാസ്റ്റിങ്ങിൽ നടൻ ജയൻ രവിയുടെ പേരും ഉയർന്ന കേട്ടിരുന്നു. ചിത്രത്തിൽ നിന്നും പിന്മാറിയതിന് ജയം രവിയേയും ആരാധകർ ഇപ്പോൾ അഭിനന്ദിക്കുന്നുണ്ട്.
സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം: മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അന്വേഷണം ലേഖകൻ
സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ് മാസ്റ്റർ സംഭവത്തിൽ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്. മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. പോക്സോ കേസിലെ പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുകേഷ് എം നായരാണ് പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുത്തത്














