Home Blog Page 1451

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ എത്തുന്നത് അഞ്ച് ഭാഷകളില്‍

0
Spread the love

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളില്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. റെക്കോര്‍ഡ് തുകക്ക് ചിത്രം ഒ ടി ടി റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഒ ടി ടി റിലീസിന് എത്തിയാല്‍ അത് തീയറ്റര്‍ അനുഭവം കൊതിക്കുന്ന ചലച്ചിത്ര പ്രേമികള്‍ക്ക് തീര്‍ക്കാനാവാത്ത ഒരു നഷ്ടം തന്നെയായിരിക്കും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങെല്ലാം പൂര്‍ത്തിയായതാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ എത്തും; പുതുവത്സര സമ്മാനമായി ടീസര്‍ പുറത്തിറങ്ങി

0
Spread the love

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ദൃശ്യം 2 തീയറ്റര്‍ റിലീസിനില്ല. ഒടിടി റലീസായി ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്

2013ല്‍ ഇറങ്ങിയ ദൃശ്യം ബ്ലോക്ക് ബസ്റ്ററായി മാറിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമായാണ് ചിത്രം എത്തുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന താരങ്ങളെ കൂടാതെ ഗണേഷ്‌കുമാര്‍, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്

ജീത്തു ജോസഫ് തന്നെയാണ് സംവിധാനം. കൊവിഡ് പ്രതിസന്ധി മാറി തീയറ്റര്‍ തുറക്കുമ്പോൾ ദൃശ്യം 2 റിലീസ് ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടി പടരുന്നത് കണക്കിലെടുത്ത് തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും കാലതാമസം എടുത്തേക്കും. ഇതാണ് ഒടിടി റിലീസിനായി അണിയറശില്‍പികളെ പ്രേരിപ്പിച്ചത്.

ശിക്ഷ ഏറ്റുവാങ്ങാനായാണ് പ്രതികള്‍ക്ക് ദൈവം ആയുസ്സ് കൊടുത്തത്; അഭയ കേസ് ഭാവി തലമുറയ്ക്കും പാഠമാണെന്ന് കൃഷ്ണകുമാര്‍

0
Spread the love

തിരുവനന്തപുരം: സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ് എന്ന് നടൻ കൃഷ്ണകുമാർ. അഭയ കേസ് ഇപ്പോൾ മാത്രമല്ല ഭാവി തലമുറയ്ക്കും പാഠമാണെന്നും എന്തെല്ലാം സംഭവിച്ചാലും ദൈവത്തിന്റെ ഒരു മൂന്നാം കണ്ണ് പ്രവർത്തിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ്. കേസ് തെളിയിക്കുവാനായി പരിശ്രമിച്ച ജോമോൻ പുത്തൻപുരയ്ക്കലും സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസും പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു. കേസുമായി ബന്ധപ്പെട്ടു സമ്മർദ്ദം സഹിയ്ക്കുവാൻ വയ്യാതെ വർഗസ്സ് സാറിന് വോളണ്ടറി റിട്ടയർമെന്റ് എടുക്കേണ്ടി വന്നു. ദൈവം നേരിട്ട് വന്നാൽ പോലും പ്രതികളെ ശിക്ഷിക്കില്ലെന്ന രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ ജോമോൻ പുത്തൻ പുരയ്ക്കൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ദൈവം തന്നെ ഇറങ്ങിവന്ന് ദൈവമായി തന്നെയാണ് അഭയ്ക്ക് നീതി നൽകിയതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞിരുന്നു.

നിയമത്തിനു പിടികൊടുക്കാതെ പ്രതികൾ 28 വര്ഷം പിടിച്ചുനിന്നിരിക്കാം. എന്നാൽ നേരത്തെ ശിക്ഷിയ്ക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ ജീവപര്യന്തം കഴിഞ്ഞു ജയിൽ മോചിതരാകുമായിരുന്നു. കുറ്റം ചെയ്തവർക്ക് ഒരു ദിവസം പോലും ഉറങ്ങുവാൻ സാധിയ്ക്കില്ല. സിനിമയുടെ സെറ്റിൽ വെച്ച്‌ മോശമായി പെരുമാറിയാൽ അവരോടു ക്ഷമ ചോദിക്കുന്നത് വരെ ഉറങ്ങുവാൻ സാധിക്കില്ല. അവരെ തോൽപ്പിച്ചു എന്നൊക്കെ തോന്നുമായിരിക്കും. എന്നാൽ നമ്മൾ തന്നെയാണ് തോറ്റതെന്നു നമ്മുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും.

ഇപ്പോൾ ഇരട്ട ജീവപര്യന്തമാണ് പ്രതികൾക്ക് കിട്ടിയത്. ഇനിയും അവർ അനുഭവിയ്ക്കും . ടെക്‌നൊളജിയൊന്നും ഇല്ലാത്ത കാലത്താണ് സിബിഐ ഉദ്യോഗസ്ഥർ പ്രതികളെ കണ്ടു പിടിച്ചത് . കുറ്റം തെളിയിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം അഭിനന്ദനം അർഹിക്കുന്നുണ്ട് . ശിക്ഷ ഏറ്റുവാങ്ങാനായാണ് പ്രതികൾക്ക് ദൈവം ആയുസ്സ് കൊടുത്തത്.

നടി അഹാന കൃഷ്ണക്ക് കോവിഡ്; അച്ഛന്‍ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബം സുരക്ഷിതര്‍

0
Spread the love

‘കുറച്ചുദിവസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച്‌ ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോൾ അറിയിക്കാം’; അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അച്ഛനും ചലച്ചിത്ര നടനുമായ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും കഴിഞ്ഞ ഒരു മാസമായി കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അഹാന കൃഷ്ണ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്‌ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത സിനിമയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. ഇതിന്‍റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായിരുന്നു. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണം പൂര്‍ത്തിയായ വിശേഷം അഹാന തന്നെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

പേളി മാണിക്ക് പുരസ്കാരം; അമ്മയാവുന്ന സന്തോഷത്തിന് ഇരട്ടി മധുരം

0
Spread the love

ഏറെ ആരാധകരുള്ള താരദമ്പതികളാണ് പേളിയും ശ്രീനിഷും.നടിയും അവതാരകയുമാണ് പേളി മാണി. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയുമായിരുന്നു നടി. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടെ പേളി പ്രണയത്തിലായി. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.അമ്മയാകാൻ തയ്യാറെടുക്കുന്ന പേളിയുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമാണ്.

പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ലൂഡോ എന്ന ചിത്രത്തിലെ നടിയപുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് പ്രേക്ഷകകരും നടിയുടെ കഥാപാത്രത്തെ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി,രാജ് കുമാർ റാവൂ, സാനിയ മൽഹോത്ര, ഫാത്തിമ സന തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമായിരുന്നു പേളിയുട ബോളിവുഡ് അരങ്ങേറ്റം.

ഒരു മലയാളി നേഴ്‌സിന്റെ വേഷമായിരുന്നു പേളി അവതരിപ്പിച്ചത്. പേളിയുടെ ആ പ്രകടനത്തിന് ഇപ്പോഴിതാ അംഗീകാരം ലഭിച്ചിരിക്കുന്നു. ഈ വർഷത്തെ മികച്ച നവാഗത താരത്തിനുള്ള ‘നെറ്ഫ്ലിക്സ്-തുടുംസ് പീപ്പിൾസ് ചോയ്സ് പുരസ്കാരമാണ്’ പേളി മാണിക്ക് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങൾ ഡിജിറ്റൽ റിലീസ് ചെയ്യപ്പെട്ട വർഷം കൂടിയാണിത്.ഈ സന്തോഷ വാർത്ത പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിടുകയാണ്. സിനിമാ മേഖലയിൽ നിന്നുമുള്ള ഒട്ടേറെപ്പേർ പേളിയെ അഭിനന്ദിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്

നിറവയറുമായി അനുഷ്ക ശര്‍മ്മ,​ വോഗ് മാസികയുടെ പുതുവര്‍ഷ പതിപ്പില്‍ തിളങ്ങി താരം

0
Spread the love

ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ടുമായി അനുഷ്ക ശര്‍മ്മ. വോഗ് മാസികയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രത്തിലാണ് നിറവയറുമായി അനുഷ്ക എത്തിയത്. ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു. . ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തില്‍ അനുഷ്കയുടെ വേഷം. വെള്ള ഷര്‍ട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. ഇതേ മാസം തന്നെയാണ് അനുഷ്‌കയും വിരാടും അവരുടെ കടിഞ്ഞൂല്‍ കണ്‍മണിയെ വരവേല്‍ക്കുന്നത്.

കിംകിംകിം മോഷണമെന്ന ആരോപണത്തിന് മറുപടിയുമായി സംഗീതസംവിധായകന്‍

0
Spread the love

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലെ കിംകിംകിം ഗാനം മോഷണമാണെന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകന്‍ രാം സുരേന്ദര്‍.പാട്ടില്‍ ക്രെഡിറ്റ് നല്‍കിയത് കാണാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ അത് ആ പാട്ടിന്റെ ക്രെഡിറ്റ് കാണാത്തതുകൊണ്ട് ആരോപിക്കുന്നതാണ്. ഈ പാട്ട് പഴയ കാന്താ പാട്ടില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണെന്ന് ക്രെഡിറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. പാരിജാത പുഷ്പാഹരണം എന്ന പഴയ കാല നൃത്തസംഗീത നാടകത്തില്‍ വക്കം മണി എന്ന കലാകാരന്‍ പാടി അഭിനയിച്ച പാട്ടിലുണ്ട് ഈ കിംകിംകിം, കാന്താ എന്നുള്ള വിളിയും. പഴയ പാട്ടിലെ ഈ വരികള്‍ക്ക് ശേഷം ബാക്കിയുള്ളതെല്ലാം ഹരിനാരായണന്‍ എഴുതി മനോഹരമാക്കിയതാണ്. ‘ അദ്ദേഹം വ്യക്തമാക്കി.

‘ജാക്ക് ആന്‍ഡ് ജില്‍’ഒരു ത്രില്ലര്‍ ചിത്രമാണ്. മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, രമേഷ് പിഷാരടി, എസ്ത്തര്‍ അനില്‍, സേതു ലക്ഷ്മി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക്; ഒപ്പം വിനായകന്‍; ‘ഒരുത്തീ’ക്ക് യു സര്‍ട്ടിഫിക്കറ്റ്

0
Spread the love

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം. ജിംഷി ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ: മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്.

ഇരുപത്തി രണ്ടാം വയസ്സിൽ അച്ഛന്റെ പ്രായമുള്ളയാളുടെ അമ്മയായി അഭിനയിച്ചു- കവിയൂർ പൊന്നമ്മ

0
Spread the love

മലയാളത്തിന്റെ പ്രിയനടിയാണ് കവിയൂർ പൊന്നമ്മ. അമ്മ കഥാപാത്രങ്ങളിലൂടെയാണ് ഇപ്പോൾ സിനമയിൽ സജീവമായിരിക്കുന്നത്. അഭിനയിച്ച സിനിമകളിലധികവും മോഹൻലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അതിനാൽ തന്നെ പലർക്കും ഞങ്ങൾ യഥാർത്ഥത്തിൽ അമ്മയും മകനുമാണോയെന്ന് പലർക്കും സംശയമുണ്ടായിരുന്നതായി കവിയൂർ പൊന്നമ്മ നേരത്തെ പറഞ്ഞിരുന്നു. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇരുപത്തി രണ്ടാം വയസ്സിൽ ചെയ്ത സിനിമയിലെ അമ്മ വേഷത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.‘ഞാൻ ഇരുപത്തി രണ്ടാം വയസ്സിൽ തന്നെ അമ്മ വേഷം ചെയ്തു, അതും എന്റെ അച്ഛന്റെ പ്രായമുള്ള സത്യൻ മാഷിന്റെ അമ്മയായിട്ട് തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ മധു സാറിന്റെയും സത്യൻ മാഷിന്റെയും അമ്മയായിട്ടാണ് ഞാൻ അഭിനയിച്ചത്. സംവിധായകൻ സേതു മാധവനായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു പൊന്നമ്മച്ചിക്ക് അമ്മയായി അഭിനയിക്കുന്നതിന് കുഴപ്പമുണ്ടോ? എന്ന്. ഞാൻ പറഞ്ഞു എന്ത് കുഴപ്പം എല്ലാത്തിനും ഞാൻ റെഡിയായിരുന്നു. നായിക എന്നതൊന്നും എന്റെ മനസ്സിൽ പോലുമില്ലായിരുന്നു. കിട്ടുന്ന വേഷങ്ങൾ ചെയ്യുക എന്നതായിരുന്നു.

‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയിൽ സത്യൻ മാഷിന്റെയും മധു സാറിന്റെയും അമ്മയായി അഭിനയിക്കാമോ എന്ന് ചോദിച്ചു ഞാൻ സമ്മതിച്ചു. പിന്നീട് നസീർ സാറിന്റെ എത്രയോ സിനിമകളിൽ ഞാൻ അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്തു. പിന്നീട് ലാലിന്റെ അമ്മയായിട്ടാണ് ഞാൻ കൂടുതലും അഭിനയിച്ചത്

തിയേറ്ററുകള്‍ തുറന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫിന്: ആരോഗ്യമന്ത്രിയോട് വിജയ് ആരാധകര്‍

0
Spread the love

ഇളയ ദളപതി വിജയുടെ മാസ്റ്റര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ തിയേറ്ററുകളും തുറക്കണമെന്ന ആവശ്യവുമായി വിജയ് ആരാധകര്‍. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്‌ബുക്ക് പേജിലാണ് കമന്റുകളുമായി വിജയ് ആരാധകര്‍ എത്തിയത്. ഇപ്പോള്‍ തിയേറ്ററുകള്‍ തുറക്കുകയാണെങ്കില്‍ കേരളത്തില്‍ എന്നും എല്‍ഡിഎഫ് തന്നെ ജയിക്കും എന്നിങ്ങനെ വാഗ്‌ദാനങ്ങളും വിജയ് ആരാധകരില്‍ നിന്നുണ്ട്.

ജനുവരി 13ന് ആണ് വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ തിയേറ്ററില്‍ റിലീസിനെത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് മാസ്റ്റര്‍ ജനുവരിയില്‍ തിയേറ്ററില്‍ റിലീസിനെത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.

അതേസമയം തിയേറ്ററുകളില്‍ നിന്ന് മാത്രം എങ്ങനെ കൊറോണ പിടിക്കും എന്ന് ഉള്ള ലോജിക് മനസിലാകുന്നില്ലെന്നും കൊവിഡ് സാഹചര്യമായതിനാല്‍ തമിഴ്‌നാട്ടില്‍ പോയി ചിത്രം കാണാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ആരാധകര്‍ കമന്റുകളില്‍ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts