Home Blog Page 1452

താരങ്ങളുടെ കാലു പിടിക്കാൻ വയ്യ; പൃഥ്വിരാജും നിവിൻ പോളിയും തനിയ്ക്ക് ഡേറ്റ് തരില്ലെന്ന് ശ്രീകുമാരൻ തമ്പി

0
Spread the love

അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൾ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നു സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് അദ്ദേഹം തുറന്നടിച്ചത്.

സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ പുതിയ ഒരു സിനിമ എടുക്കുമ്പോൾ ഇപ്പോഴത്തെ താരങ്ങൾ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒടിടിയിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂൺ വിറ്റുപോയത്. അപ്പോൾ വെല്ലുവിളികളും ഉണ്ടാകും. എങ്കിലും സിനിമ ചെയ്യും’.

‘അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടര്‍ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല

0
Spread the love

നെയ്യാറ്റിന്‍ കരയില്‍ വീട് ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ മരണത്തിന് കീഴടങ്ങി. രാജനും ഭാര്യയും മരിച്ചതോടെ അനാഥരായത് രണ്ട് ആണ്‍മക്കളാണ്. സംഭവത്തില്‍ പോലീസിനെതിരെ രോഷം ഉയരുകയാണ്. പലരും പോലീസ് നടപടിക്ക് എതിരെ രംഗത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യു ആണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ജോയ് മാത്യുവിന്റെ കുറിപ്പ്

കിടപ്പാടങ്ങള്‍ ശവമാടങ്ങള്‍ ആക്കരുത്, ‘നെയ്യാറ്റിന്‍കര വീണ്ടും കേരളത്തെ കരയിക്കുന്നു .മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ള നിര്‍ദ്ദാക്ഷിണ്യ നിയമത്തില്‍ വെന്ത് പോയത് രാജനും അമ്ബിളിയും ;അനാഥരായതോ രണ്ടുമക്കളും !കോടതിവിധി നടപ്പാക്കാന്‍ പോലീസിന്നധികാരമുണ്ട് ,പ്രത്യേകിച്ചും വിപ്ലവ ഗവര്‍മെന്റിന്റെ പൊലീസിന് .അതുകൊണ്ടാണ് സ്റ്റേ ഓര്‍ഡര്‍ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പൊലീസിന് സമയമില്ലാതെപോയത് !ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു ഭീഷണി മുഴക്കിയപ്പോഴേക്കും പൊലീസിന് അവരെ അനുനയിപ്പിക്കാനോ തിരിച്ചുപോകാനോ സാധിക്കാത്തത്ര ധൃതിയായിരുന്നു.

അതുകൊണ്ടാണ് തീയുളള ലൈറ്റര്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചതും അത് ദുരന്തമായി മാറിയതും .പൊലീസുകാരന്‍ ബോധപൂര്‍വ്വം അവരെ അഗ്‌നിക്കിരയാക്കി എന്ന് ഞാന്‍ കരുതുന്നില്ല, അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാം.പക്ഷെ ഒരു നിമിഷം പൊലീസുകാരനും മനുഷ്യനാകാമായിരുന്നു. കുടിയിറക്ക് എന്ന ദുഷ്ടതയുടെ കാവലാള്‍ ആകുന്ന പൊലീസ് സേനയുടെ ശുഷ്‌കാന്തിയെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത് . മരടിലെ ഫ്‌ളാറ്റിലെ ‘ദരിദ്രരായ’ അന്തേവാസികളെ ഒഴിപ്പിക്കുവാന്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനില്‍ക്കാന്‍ കഴിയുന്നത്ര സഹനശേഷിയുള്ള പൊലീസിന് ഇപ്പോഴെന്തുപറ്റി ?(സുപ്രീം കോടതി പക്ഷെ ബോംബുമായാണ് വന്നത് .അന്ന് മരടില്‍ നിന്നും ഓടി രക്ഷപ്പെട്ടതാണ് മരട് സംരക്ഷണ വിപ്ലവകാരികളും പൊലീസും ).

പള്ളിത്തര്‍ക്കത്തില്‍ കണ്ട തമാശകളില്‍ ഒന്നാണല്ലോ ഒരുവന്‍ പെട്രോള്‍ ആണെന്ന് പറഞ്ഞു പച്ചവെള്ളംനിറച്ച ടിന്‍ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തി ചാടും എന്ന് ആക്രോശിച്ചാടിയതുമായ നാടകം ! ഒരു ആത്മഹത്യാ ശ്രമത്തിനുള്ള കേസോ അവന്റെ ചന്തിക്ക് നാലുപെടയോ നല്കാനാവാത്ത പൊലീസിനു മൂന്നു സെന്റുകാരന്റെ ചട്ടിയും കലവും എറിഞ്ഞുടക്കാനാണ് ഇപ്പോള്‍ വീര്യം !.പൊലീസ് ജോലിചെയ്യുന്ന വ്യക്തികളെ കുറ്റപ്പെടുത്തുകയല്ല ,പൊലീസിനെ നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ചെയ്തികളാണ് ഇവിടെയും വില്ലന്‍ എന്ന് പറയുകയാണ് .

പൊലീസുകാരില്‍ത്തന്നെ മനുഷ്യത്വമുള്ളവരുമുണ്ട് എന്ന് നമുക്ക് കാണിച്ചുതന്ന ഒരു പോലീസുകാരനെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ അന്‍സല്‍. രോഗിയായ അമ്മയേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളേയും ഒറ്റ മുറി വീട്ടില്‍ നിന്നും 2017 ല്‍കോടതി വിധി നടപ്പാക്കാനായി മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവര്‍ക്ക് പുതിയൊരു അഭയം കണ്ടെത്തി നല്‍കിയ എസ് ഐ അന്‍സല്‍ കേരളാപൊലീസ് സേനയുടെ അഭിമാനമാണ് .

കിടപ്പാടം നഷ്ടപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകള്‍ സൈബയ്ക്കും അന്‍സല്‍ അഭയം നല്‍കിയത് എങ്ങനെയാണെന്നോ ?അയാള്‍ മുന്‍കൈയെടുത്ത് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക് ബബിതയെയും മകള്‍ സൈബയെയും മാറ്റിപാര്‍പ്പിച്ചിട്ടാണ്.അത്തരം മഹത് കര്‍മ്മങ്ങള്‍ ഏറ്റെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും നമുക്കുണ്ട് എന്നതും മറക്കാന്‍ പാടില്ല . എന്നാല്‍ അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടര്‍ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല എന്ന് പോലീസ് മുതലാളിമാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക. ദയവായി കിടപ്പാടങ്ങള്‍ ഇനിയെങ്കിലും ശവമാടങ്ങള്‍ ആക്കാതിരിക്കുക. നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവര്‍ക്ക് കണ്ണുവേണം’.

രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് പിന്മാറി രജനീകാന്ത്

0
Spread the love

രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റം. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ട്വിറ്ററില്‍ കൂടി അറിയിച്ചു. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച്‌ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് മൂന്ന് പേജുള്ള ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.

പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരം അറിയിക്കുന്നത്. ഈ മാസം 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ രജനീകാന്ത് പറഞ്ഞത്.

അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ, രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സ തേടിയ രജനികാന്ത് കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്നാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നല്‍കിയ ഉപദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ രജനികാന്തിന്റെ തീരുമാനം വരാന്‍ വൈകിയിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനികാന്ത് വ്യക്തമാക്കിയത്.

എനിക്ക് ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു, ഇപ്പോള്‍ സിംഗിളാണ്; ഇനിയ

0
Spread the love

മലയാളികളുടെ പ്രിയ നടിയാണ് ഇനിയ. നിരവധി സിനിമകളിലൂടെ നടി പ്രേക്ഷക ശ്രദ്ധ നേടി. ഗ്ലാമര്‍ വേഷങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ നടി നടത്തിയ വെളിപ്പെടുത്തലുകളാണ് വാര്‍ത്തയാകുന്നത്. താന്‍ നേരത്തെ പ്രണയത്തിലായിരുന്നെന്നും ഇപ്പോള്‍ സിംഗിള്‍ ആണെന്നും നടി പറയുന്നു. മാത്രമല്ല ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും നടി പറയുന്നു.

ഇനിയയുടെ വാക്കുകള്‍;

ഇപ്പോള്‍ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുകയാണ് ‘എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് നന്നായി സംസാരിച്ച്‌ എനിക്ക് കമ്ബനി തരുന്ന ആളാവണം. ഹെല്‍ത്തി സംഭാഷണമാണ് ഏറെ ഇഷ്ടം.

ആദ്യമായി ക്രഷ് തോന്നിയത് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോടായിരുന്നു. ക്രഷ് ഒന്നുമല്ല, യഥാര്‍ഥ പ്രേമമായിരുന്നു. എനിക്ക് ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. 2014 ല്‍ അത് ബ്രേക്കപ്പായി. വീട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാമായിരുന്നു. സിനിമയില്‍ നിന്നുള്ള ആളായിരുന്നില്ല അത്.

മലയാളത്തിനെക്കാളും തമിഴിലാണ് എനിക്ക് കൂടുതല്‍ ഫാന്‍സ് ഉള്ളത്. താന്‍ കൂടുതല്‍ സമയവും തമിഴ്‌നാട്ടിലാണ്. കൂടുതല്‍ പ്രതിഫലം കിട്ടുന്നത് തമിഴിലാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കേണ്ടി വരുന്നത് കേരളത്തിലാണ്. എപ്പോഴും ഒരു വിലപേശല്‍ ഉണ്ടാവാറുണ്ട്. ഇത്ര കഴിവുള്ള താരമാണെന്ന് പറഞ്ഞാലും പിറകേട്ട് ഒരു വലിക്കലുണ്ടാവും.

താരരാജാക്കന്മാര്‍ ഒരേ ഫ്രെയിമില്‍; ചിത്രങ്ങള്‍ വൈറല്‍

0
Spread the love

മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ വളരെവേഗം സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണെങ്കില്‍ അതിന് സ്വീകാര്യതയേറും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിനെത്തിയതായിരുന്നു ഇരുവരും.

കറുത്ത കുര്‍ത്തയും മുണ്ടും ഉടുത്ത് സ്റ്റൈലില്‍ മീശപിരിച്ച മമ്മൂട്ടിയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹന്‍ലാല്‍ എത്തിയത്. രമേശ് പിഷാരഡി ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. നിര്‍മ്മാതാവ് ആന്റോ ജോസഫും താരങ്ങള്‍ക്കൊപ്പമുണ്ട്. ആന്റോ ജോസഫും കറുത്ത വസ്ത്രമാണ് ധരിച്ചത്. സ്ഥിരമായി വെള്ള വസ്ത്രം ധരിക്കുന്നയാളാണ് ആന്റോ ജോസഫ്.

ഇന്നലെയാണ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ എമിലും തമ്മിലുള്ള വിവാഹം നടന്നത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും ആദ്യാവസാനം വരെ മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. കല്യാണത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

സംഗീത് ശിവന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്ന് സന്തോഷ് ശിവന്‍

0
Spread the love

കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് സഹോദരന്‍ സന്തോഷ് ശിവന്‍. സംഗീതിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സുഖം പ്രാപിക്കുകയാണെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഗീത് ശിവന്‍ ചികിത്സയില്‍ കഴിയുന്നത്. നാല് ദിവസം മുമ്ബാണ് സംഗീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംവിധായകന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സന്തോഷ് ശിവന്റെ പ്രതികരണം.

വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സന്തോഷ് ശിവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങള്‍ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്.

സംഗീത് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വ്യൂഹം ആണ്. യോദ്ധാ, ഗാന്ധര്‍വം, നിര്‍ണയം എന്നിവയാണ് പ്രധാന സിനിമകള്‍.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് മോഹൻലാൽ ; വീഡിയോ

0
Spread the love

മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ സന്തോഷ നിമിഷങ്ങളില്‍ താരരാജാവും പങ്കാളിയാണ്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് അനീഷയെ വിവാഹം ചെയ്തത്. കുടുംബസുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹനിശ്ചയത്തില്‍ മാത്രമല്ല വിവാഹ ചടങ്ങിലും മോഹന്‍ലാല്‍ കുടുംബസമേതമായി എത്തിയിരുന്നു. പ്രണവവും വിസ്മയയും ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാളുകള്‍ക്ക് ശേഷമാണ് വിസ്മയയെ കുടുംബത്തിനൊപ്പം കാണുന്നത്. പ്രണവിന്റെ കൈ പിടിച്ചാണ് വിസ്മയ ചടങ്ങിനെത്തിയത്. ഇവരുടെ പിന്നാലെയാണ് മോഹന്‍ലാലും സുചിത്രയും എത്തിയത്. സ്റ്റൈലിഷ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരകുടുംബം എത്തിയത്.

അപൂര്‍വ്വമായി മാത്രമാണ് പ്രണവും വിസ്മയയും പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. നേരത്തെ ശരീരഭാരം കുറച്ചതിനെ കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. പ്രണവിന് പിന്നാലെയായി വിസ്മയയും അഭിനയ രംഗത്തേക്ക് എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ സംവിധാന സഹായിയായി വിസ്മയയും പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു.

‘ വര്‍ത്തമാനത്തില്‍ ദേശ വിരുദ്ധത’യെന്ന് ആരോപണം; പ്രദര്‍ശനാനുമതി നിഷേധിച്ച്‌ സെന്‍സര്‍ ബോര്‍ഡ്

0
Spread the love

ദേശ വിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടി സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച്‌ സെന്‍സര്‍ ബോര്‍ഡ്.

സിനിമയില്‍ ജെഎന്‍യു, കാശ്മീര്‍ സംബന്ധമായ രംഗങ്ങള്‍ ഉള്ളതാണ് നിഷേധ കാരണമെന്നാണ് റിപ്പോര്‍ട്ട് . നിലവില്‍ കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്.

പാര്‍വ്വതി തിരുവോത്താണ് ‘വര്‍ത്തമാനത്തിലെ’ കേന്ദ്ര കഥാപാത്രം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്താണ്. റോഷന്‍ മാത്യൂ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. അളഗപ്പന്‍ നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍Dailyhunt

ഭീമന്റെ വഴിയുമായി കുഞ്ചാക്കോ ബോബന്‍

0
Spread the love

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടന്‍ ചെമ്ബന്‍ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇന്നാരംഭിച്ചു.

‘തമാശ’ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഒരുക്കുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍, ചെമ്ബന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചെമ്ബന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

സംഗീത് ശിവന്റെ ആരോഗ്യ നിലയില്‍ പുരോഗതി ; എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദി പറഞ്ഞ് സന്തോഷ് ശിവന്‍

0
Spread the love

കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്‍ സുഖം പ്രാപിക്കുന്നുവെന്ന് സഹോദരനും സംവിധായകനുമായ സന്തോഷ് ശിവന്‍. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും സന്തോഷ് ശിവന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

നാല് ദിവസം മുന്‍പ് തുരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത് ശിവനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സഹോദരനെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സുഖം പ്രാപിച്ചുവരികയാണെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts