Home Blog Page 1456

ഡാഡ് വാങ്ങിത്തന്ന പാവാട ഇപ്പോഴാണ് ധരിക്കാന്‍ കഴിഞ്ഞത് അന്ന് തടി കൂടുതലായിരുന്നു; ശാലിന്‍ സോയ

0
Spread the love

തന്റെ അച്ഛന്‍ പണ്ട് വാങ്ങിത്തന്ന പാവാട തനിക്ക് ഇപ്പോഴാണ് ധരിക്കാന്‍ സാധിച്ചതെന്ന് നടി ശാലിന്‍ സോയ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. പണ്ട് താന്‍ ഹോളിവുഡ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഒരു വലിയ ആരാധികയായിരുന്ന തനിക്ക് അവര്‍ ധരിച്ചിരുന്നത് പോലെയുള്ള ഒരു സ്കേര്‍ട്ട് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ശാലിന്‍ തന്റെ കുറിപ്പിലൂടെ പറയുന്നു.

സെലീനയോടുള്ള തന്റെ ഇഷ്ടം അറിയാമായിരുന്ന തന്റെ അച്ഛന്‍ ഈ സ്കേര്‍ട്ട് തനിക്ക് സമ്മാനിച്ചതെന്നും അന്ന് തടി കൂടുതലായിരുന്നതിനാല്‍ അത് ധരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ശാലിന്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച്‌ തടി കുറയ്ക്കാന്‍ സാധിച്ചതിനാല്‍ ഇപ്പോള്‍ വസ്ത്രം തനിക്ക് പാകമാണെന്നും നടി സന്തോഷത്തോടെ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഈ മൈക്രോ സ്കേര്‍ട്ട് ധരിച്ച്‌ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ശാലിന്‍ സോയ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ശാലിന്റെ ചിത്രങ്ങള്‍ക്ക് ‘സൂപ്പര്‍’ എന്നും ‘അഡോറബിള്‍’ എന്നും മറ്റുമാണ് ആരാധകര്‍ കമന്റിടുന്നത്.

ടിവി താരം ലീന ആചാര്യ അന്തരിച്ചു, വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

0
Spread the love

വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി ലീന ആചാര്യ അന്തരിച്ചു. ക്ലാസ് ഓഫ് 2020, സേത് ജി എന്നീ ടിവിപരിപാടികളിലെ അഭിനേതാവായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടിയുടെ സഹോദരന്‍ അസുഖത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. കുറച്ചു വര്‍ഷങ്ങളായി അസുഖം അലട്ടുന്നുണ്ടായിരുന്നു. അമ്മ ദാനം നല്‍കിയ ഒരു വൃക്കയുമായാണ് ജീവിച്ചിരുന്നതെന്ന് നടന്‍ ആയുഷ് പറഞ്ഞു.

ലീന രോഗബാധിതയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആയുഷ് ആനന്ദ് പറഞ്ഞു. എപ്പോഴും ഉത്സാഹത്തോടെ മാത്രം കണ്ടിരുന്ന അവരുടെ വിയോഗം കനത്ത നഷ്ടമാണെന്നും ആയുഷ് പറഞ്ഞു. വിവിധ മേഖലയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

എല്ലാത്തിനും സമയമുണ്ട് ദാസാ എന്ന് അമ്മ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലായി: ഉത്തര ശരത്ത്

0
Spread the love

മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്ത്തകിയുമായ ആശാ ശരത്തിന്റെ മകള് ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില് അരങ്ങേറ്റം കുറിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ‘കെഞ്ചിര’ യ്ക്കു ശേഷം സംവിധായകന് മനോജ് കാന ഒരുക്കുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്. ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് ബെന്സി നാസര് നിര്മ്മിക്കുന്ന ‘ഖെദ്ദ’ യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില് തുടങ്ങി.

അമ്മയ്ക്കൊപ്പം അഭിനയരംഗത്തേക്കുള്ള തന്റെ വരവിനെക്കുറിച്ച്‌ ഉത്തര അമ്മ ആശാ ശരത്തിനൊപ്പം വിശേഷങ്ങള് പങ്കിടുന്നു. ‘ അമ്മയുടെ സിനിമകള് കാണുമ്ബോഴൊക്കെ എനിക്ക് സിനിമയില് അഭിനയിക്കാന് വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും അക്കാര്യം പറയുമ്ബോഴെല്ലാം അമ്മയാണ് എതിര്ത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം. ഉത്തര പറയുന്നു. ഇപ്പോള് വളരെ യാദൃശ്ചികമായിട്ടാണ് ‘ഖെദ്ദ’യില് അഭിനയിക്കാന് അവസരം കിട്ടിയത്. ലോക്ഡൗണിന് മുന്പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി.

അങ്ങനെ ലോക്ഡൗണില് ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്. മുഴുവന് സമയം പഠനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള് മെക്കാനിക്കല് എഞ്ചിനീയറിംഗ് കഴിഞ്ഞതുകൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു. അമ്മയും അച്ഛനും ഇടപെട്ടിട്ടേയില്ല. തീരുമാനം എന്റേത് മാത്രം. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്റെ അര്ത്ഥം എനിക്ക് മനസ്സിലായത്. വളരെ നല്ല ക്യാരക്ടറാണ് ഈ ചിത്രത്തില് എനിക്കുള്ളത്. അമ്മ എനിക്ക് ആര്ട്ടിസ്റ്റ് മാത്രമാണ് .അമ്മയോടൊപ്പം ഒത്തിരി തവണ വേദികളില് നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില് അഭിനയിക്കുന്നത് ആദ്യമാണ്’. പ്രേക്ഷകരുടെ മനസ്സില് നിറഞ്ഞുനില്ക്കുന്ന നല്ല കഥാപാത്രങ്ങള് ചെയ്യാനാഗ്രഹമുണ്ടെന്നും ഉത്തര ശരത്ത് പറഞ്ഞു.

വിവാഹത്തിനും ഹണിമൂണിനുംശേഷം കാജൽ അഗർവാൾ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്

0
Spread the love

വിവാഹശേഷം കാജൽ അഗർവാൾ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്. മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ആചാര്യയുടെ ചിത്രീകരണ സംഘത്തിനൊപ്പം നടി അടുത്താഴ്ച ചേരും. ഇപ്പോൾ മുംബൈയിലുള്ള കാജൽ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് എത്തും. രണ്ടാഴ്ച മുമ്പ് ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി പരിശോധന നടത്തിയ ചിരഞ്ജീവി പോസിറ്റീവായിരുന്നു. എന്നാൽ ടെസ്റ്റിൽ പിഴവ് പറ്റിയെന്ന് പിന്നീട് കണ്ടെത്തി.

കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷൻ കമ്ബനിയും മാറ്റിനി എന്റർടെയിൻമെന്റ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. മണി ശർമ്മയാണ് സംഗീത സംവിധാനം. കാജൽ അഗർവാൾ ഒക്ടോബർ 30ന് ആയിരുന്നു വിവാഹിതയായത്. മാലിയിലെ ആഢംബര റിസോർട്ടിലാണ് ഹണിമൂൺ കാലത്ത് ഇരുവരും തങ്ങിയത്. അതിന്റെ ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കോവിഡ് കാരണം വിവാഹത്തിന്റെയും നിശ്ചയത്തിന്റെയും ചടങ്ങുകൾ ലളിതമാക്കിയിരുന്നു. മാലിയിൽ നിന്ന് മുംബയിലേക്ക് പറന്നിറങ്ങിയ ദീപാവലിയും ആഘോഷിച്ചിരുന്നു.ആചാര്യയിൽ തൃഷയെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് തൃഷ പിൻമാറി. അങ്ങനെയാണ് കാജലിന് നറുക്ക് വീണത്.

ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസില്ല; സനല്‍കുമാര്‍ ശശിധരന്‍

0
Spread the love

ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ അടുത്ത ബന്ധു സന്ധ്യയുടെ മരണത്തിനു പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൻറെ അടുത്ത ബന്ധു കൊവിഡ് ബാധിതയായിരുന്നു എങ്കിലും സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടെന്നുണ്ടായ മരണം സംശയാസ്പദമാണെന്നു ആവർത്തിച്ച സംവിധായകൻ സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്പോൾ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ സഹായിച്ചില്ല എന്ന ചോദ്യങ്ങൾ ചോദിച്ചവർക്ക് തക്കതായ മറുപടി നൽകുകയാണ്.

തീരെ പരിതാപകരമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നും വന്നവരാണ്‌ ഞങ്ങൾ. എങ്ങനെ പിന്നെ ഞാൻ ഇതുവരെ എത്തി എന്ന് ചോദിച്ചാൽ നടന്നു തേഞ്ഞുപോയ ചെരുപ്പുകളും മുറുകെ പിടിച്ച മുള്ളുകളുമാണ്‌ മറുപടി പറയേണ്ടത്. സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോൾ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ സഹായിച്ചില്ല എന്ന ചോദ്യങ്ങൾ കാണുന്നുണ്ട്. സിനിമാക്കാരെല്ലാം വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അൽപബുദ്ധികളായ ചിലർ അങ്ങനെ പറയുന്നത് മനസിലാക്കാൻ കഴിയും. ജീവിച്ചിരുന്നപ്പോൾ എന്തുചെയ്തെന്നും മരിച്ചപ്പോൾ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസുമില്ല.

മരിച്ചവളുടെ ബന്ധുക്കൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്ത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. ആ ചോദ്യം ചോദിച്ചവരിൽ നിങ്ങളാരെങ്കിലും ഉണ്ടെങ്കിൽ സുഹൃത്തേ, നിങ്ങൾ തിരുത്താൻ സമയമായിട്ടുണ്ട് എന്ന് മനസിലാക്കണം. ബന്ധുക്കളില്ലാത്തവരെയും ചോദിക്കാൻ ആരുമില്ലാത്തവരെയുമാണ്‌ പണവും സ്വാധീനവും അധികാരവും ആവോളമുള്ളവർ എന്നും ലക്ഷ്യമിടുന്നത്. ചോദിക്കാൻ വരുന്ന ബന്ധുക്കളെ എങ്ങനെ കാണേണ്ട രീതിയിൽ കാണണമെന്നും അവർക്കറിയാം. അതിനു പണമെങ്കിൽ പണം ഭീഷണിയെങ്കിൽ ഭീഷണി.

സന്ധ്യയുടെ ജീവിതത്തിൽ നടന്ന ദൌർഭാഗ്യകരമായ ഒരു സംഭവമാണ്‌ അവളുടെ മരണം വരെ ഞാൻ അറിയാതെ പോയിരുന്ന അവയവക്കച്ചവടം. അവൾ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തെങ്കിൽ പിന്നെ നിങ്ങൾക്ക് എന്ത്? എന്ന് ചോദിക്കുന്നവരിൽ സുഹൃത്തായ ഒരു പത്രപ്രവർത്തകനും കവിയുമുണ്ട് എന്നത് എന്നെ കൂടുതൽ അമ്ബരപ്പിച്ചു. തനിക്ക് സങ്കൽപിക്കാൻ കഴിയാത്ത അളവിലുള്ള ഒരു തുക പറഞ്ഞുകേൾക്കുമ്ബോൾ വരും വരായ്കകൾ ചിന്തിക്കാതെ കരളെങ്കിൽ കരൾ വൃക്കയെങ്കിൽ വൃക്ക എന്ന് എടുത്തു ചാടുന്ന പാവം പിടിച്ച മനുഷ്യരുടെ പ്രതിനിധിയായിരുന്നു അവൾ.

ഉള്ളവന്‌ വിലയില്ലാത്തതും ഇല്ലാത്തവന്‌ സങ്കൽപാതീതമായ വിലയുള്ളതുമായ വസ്തുവാണ്‌ പണം. പണം കൊടുത്ത് ബ്രോയിലർ ചിക്കൻറെ കരളും കാലിൻറെ കഷണവും വാങ്ങുന്നപോലെ പണമില്ലാത്തവൻറെ കിഡ്‍നിയും ലിവറുമൊക്കെ വാങ്ങാൻ പണമുള്ളവർക്ക് ഒരു പ്രയാസവുമില്ല. ഈ ചൂഷണം തടയുന്നതിനാണ്‌ നമ്മുടെ നാട്ടിൽ അവയവ കൈമാറ്റം ശക്തമായ നിയമം കൊണ്ട് നിയന്ത്രിച്ചിരിക്കുന്നത്. പണം കാണിച്ച്‌ പ്രലോഭിപ്പിച്ചോ മറ്റേതെങ്കിലും രീതിയിൽ വഞ്ചിച്ചോ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കൃത്യമായ ധാരണയില്ലാതെ ആളുകളെ ചാടിക്കാതിരിക്കാനാണത്. അതിലൊന്നാണ്‌ അവയവ ദാനം ചെയ്യാൻ തയ്യാറെന്ന് മുന്നോട്ട് വരുന്ന ആളുകളുടെ സ്ഥലത്തെ പോലീസ് സ്റ്റേഷൻ മുഖാന്തിരം കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തിരിക്കണം എന്നുള്ള വ്യവസ്ഥ. സന്ധ്യയുടെ കാര്യത്തിൽ അത്തരം ഒരു അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നതാണ്‌ ഏറ്റവും ആദ്യത്തെ ക്രമക്കേട്. സ്ത്രീകളാണ്‌ ദാതാവ് എങ്കിൽ അക്കാര്യത്തിൽ കൂടുതൽ കഠിനമാണ്‌ നിയമം. പക്ഷേ ചോദിക്കാൻ ആരുമില്ലാത്തവരുടെ കാര്യത്തിൽ എത്ര കഠിനമായ നിയമവും വളയും.

ഇന്ന് സുഹൃത്തായ Niranjan TG യുടെ ഒരു പോസ്റ്റ് വായിച്ചു കരൾ മാറ്റ ശസ്ത്രക്രിയ കാത്തുകിടന്നിരുന്ന തൻറെ ഉറ്റ സുഹൃത്ത് മാനസ മോഹൻറെ മരണവും സ്വന്തം ഇഷ്ടപ്രകാരം കരൾ പകുത്തുകൊടുത്ത സന്ധ്യയുടെ മരണവും കൂട്ടിച്ചേർത്ത് വെച്ചുകൊണ്ടാണ്‌ ആ പോസ്റ്റ്. എങ്ങനെയാണ്‌ നമ്മുടെ നാട്ടിലെ നിരാലംബരായ സ്ത്രീകൾക്ക്, അശരണർക്ക് സ്വന്തം ഇഷ്ടമുണ്ടാകുന്നത്? കന്നുകാലികൾക്ക് സ്വന്തം പാലും ഇറച്ചിയും എന്ത് ചെയ്യണമെന്ന് സ്വന്തം ഇഷ്ടം ഉണ്ടാകുന്നതിനെക്കാൾ കഷ്ടമാണ് പാവങ്ങളുടെ അവസ്ഥ. ഈ അവസ്ഥ അറിയാവുന്നതുകൊണ്ടാണ്‌ പഴുതുകളില്ലാത്ത നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നത്. എന്നാൽ പണത്തിനു മുകളിൽ പരുന്തും പറക്കാത്ത നാട്ടിൽ റിപ്പോർട്ടുകൾ മുങ്ങും.

പാവങ്ങളുടെ കരളും കിഡ്നിയും പാൻക്രിയാസുമൊക്കെ ഇറച്ചിക്കഷണങ്ങൾ പോലെ പണമുള്ളവർ കൈക്കലാക്കും. അത് മഹത്തായ അവയവ ദാനമെന്ന് വാഴ്ത്തപ്പെടും. സ്വന്തം ഇഷ്ടപ്രകാരം എന്ന് പറയുന്നതിനുമുൻപ് പണത്തോടുള്ള നിവൃത്തികേടുകൊണ്ടുള്ള ഇഷ്ടമല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവൾ പണം വാങ്ങി വിറ്റാൽ നിനക്കതിലെന്ത് എന്ന വരട്ട് ചോദ്യമുണ്ടാകും. (നിരഞ്ജൻ അങ്ങനെ ചോദിച്ചു എന്നല്ല. എന്റെ ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകളിൽ വന്ന കമെന്റുകൾ ആണ് വിവക്ഷ)

എൻറെ അന്വേഷണങ്ങളിൽ നിന്ന് മനസിലാകുന്നത് സന്ധ്യ കരൾ കൊടുത്തയാൾ മൂന്നു മാസത്തിനുള്ളിൽ മരിച്ചെന്നാണ്‌. ‌പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണങ്ങളാൽ രണ്ടു വർഷങ്ങൾക്കിപ്പുറം അവളും മരിച്ചു. അപ്പോൾ ഈ കൈമാറ്റം കൊണ്ട് തടിച്ചു കൊഴുത്തത് ആരാണെന്ന് ഞാൻ പറയാതെ നിങ്ങൾക്ക് മനസിലാവുമല്ലോ. അവർക്ക് സമൂഹത്തിൻറെ പൊതുബോധത്തെയും പൊലീസിനേയും ആരോഗ്യരക്ഷാ സംവിധാനങ്ങളെയും നിയമത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ കഴിയും. എനിക്കിപ്പോൾ മനസിലാകുന്നത് ഞാൻ നിൽക്കുന്നത് ഇരുട്ടു വായ് പിളർന്ന പോലെ ഒരു വലിയ ഗുഹാ മുഖത്താണ്‌ എന്നാണ്‌. ഉള്ളിലേക്ക് കയറിയാൽ തിരിച്ചിറങ്ങാൻ ആവുമോ എന്ന് തന്നെ അറിയില്ല.. കയറാൻ കാലു തരിച്ചാലും വേണ്ട എന്ന് എന്നെ ആശ്രയിച്ച്‌ ജീവിക്കുന്നവർ തിരികെ വിളിക്കുന്നു.

ഒന്നു ഞാൻ പറയാം. നാം വലിയ അപകടത്തിലേക്ക് പോവുകയാണ്‌. തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ നമ്മുടെ മൌനം നമ്മെ ആ ഇരുട്ടു നിറഞ്ഞ ഗുഹയിലേക്ക് ഇന്നല്ലെങ്കിൽ നാളെ കൊണ്ടുചെന്ന് തള്ളും. ഈ കേസെന്നല്ല ഇതുമായി ബന്ധപ്പെട്ട ഒരു കേസും തെളിയുമെന്ന് എനിക്ക് ഒരു തോന്നലുമില്ല. അവയവദാനം എന്ന മഹത്തായ കർമത്തെ അട്ടിമറിക്കാനുള്ള ശ്രമമായി കേസുകൾ തെളിയിക്കാനുള്ള ശ്രമങ്ങളെപ്പോലും ഒതുക്കിത്തീർക്കാൻ അതിനു കഴിയും.

ജീവിക്കാൻ പുതിയ വഴി കണ്ടെത്തി കിന്നാരതുമ്പികളുടെ നിർമ്മാതാവ്

0
Spread the love

കിന്നാരതുമ്പികൾ ചിത്രത്തിന്റെ നിർമ്മാതാവ് ജീവിതത്തിന്റെ പ്രയാസങ്ങൾക്കിടയിൽ പുതിയ തൊഴിലിൽ ആരംഭിച്ചിരിക്കുകയാണ്. 49 രൂപയ്ക്ക് സിനിമ ബിരിയാണി എന്ന പേരിൽ കൊച്ചിയിൽ ബിരിയണി വിൽക്കുയാണ് ജാഫർ. കൊവിഡ് പ്രതിസന്ധി മൂലം സിനിമ മേഖലയുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം അറിയിച്ചു.

35 വർഷമായി ജാഫറിന്റെ സിനിമ ജീവിതം തുടങ്ങിയിട്ട്. സിനിമ തീയറ്റർ ഓപ്പറേറ്റർ മുതൽ നിർമ്മാതാവ് വരെ നീണ്ടു നിൽക്കുന്നതാണ് സിനിമയിലെ അദ്ദേഹത്തിന്റെ യാത്ര. അതിന് പുറമെ 12 വർഷമായി ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ, ഫെഫ്ക മെസ് വർക്കേഴ്‌സ് യൂണിയന്റെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ഭക്ഷണം വിൽക്കുന്നത് ഉപജീവന മാർഗ്ഗമാക്കുന്നത് ജാഫറിന് പുത്തരിയല്ല. ഏകദേശം 17 വർഷത്തോളമായി സിനിമ, സീരിയൽ ലൊക്കേഷനുകളിൽ ഭക്ഷണം നൽകി വരുന്നത് ജാഫറാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിയോടെ വരുമാന മാർഗ്ഗം നിൽക്കുകയായിരുന്നു. ജീവിക്കാൻ മറ്റൊരു വഴിയുമില്ലെന്ന സാഹചര്യത്തിലാണ് അദ്ദേഹം 49 രൂപയ്ക്ക് ബിരിയാണി കച്ചവടം ആരംഭിക്കുന്നതെന്ന് മനോരമക്ക് നൽകിയ അഭിമുഖത്തിൽ ജാഫർ പറയുകയുണ്ടായി.

ജാഫറും ഭാര്യയുമാണ് ആദ്യം കച്ചവടം തുടങ്ങുന്നത്. പിന്നീട് ബിരിയാണിയുടെ ഡിമാന്റ് കൂടിയതോടെ ജോലിക്കാരെ വെക്കേണ്ടതായി വരികയുണ്ടായി. എറണാകുളത്താണ് ജാഫർ കച്ചവടം നടത്തുന്നത്. തമ്മനം, വാഴക്കാല, വെണ്ണല, കലൂർ, പാലാരിവട്ടം എന്നീ പ്രദേശങ്ങളിലാണ് സിനിമ ബിരിയാണിയുടെ കച്ചവടം.

വേട്ടക്കാരെപ്പോലെ പ്രവര്‍ത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയില്‍ സ്ത്രീകളായ അംഗങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന്‌ ഷമ്മി തിലകന്‍

0
Spread the love

ബിനീഷ് കോടിയേരി വിഷയത്തില്‍ താരസംഘടനയായ അമ്മയില്‍ വാക്കേറ്റം ഉണ്ടായി. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെയോ ബിനീഷിനെയോ അല്ല പുറത്താക്കേണ്ടത്, മറിച്ച്‌ സ്ഥാനത്ത് ഇരിക്കുന്ന ചിലരെയാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

ഷമ്മി തിലകന്റെ വാക്കുകള്‍: ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങള്‍ വേറെയുണ്ട്. തിലകന്റെ പ്രശ്‌നം, പാര്‍വതി തിരുവോത്തിന്റെ രാജി, എന്റെ പ്രശ്‌നം അങ്ങനെ ഒരുപാട് ഉണ്ട്. ബിനീഷ് കോടിയേരിയുടെ വിഷയത്തില്‍ നിയമപരമായി എല്ലാവരോടും ചെയ്യുന്നത് എന്താണോ അത് ചെയ്യുക. കെടുകാര്യസ്ഥതയാണ് അമ്മ എന്ന സംഘടനയിലെ ഏറ്റവും വലിയ പ്രശ്‌നം.

തിലകന്‍ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം. രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്ബോഴും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കില്‍ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റര്‍പാഡ് അടിച്ചത്.

ഞാന്‍ ഒരിക്കലും രാജിവയ്ക്കില്ല, പാര്‍വതി രാജി വച്ചപ്പോഴും ഞാന്‍ ഇത് തന്നെ ആണ് പറഞ്ഞത്. പാര്‍വതി രാജി വയ്‌ക്കേണ്ട ആവശ്യമില്ല. രാജി വച്ച്‌ പുറത്തുപോവേണ്ടവര്‍ വേറെ എത്രയോ ഉണ്ട്. ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല. കാരണം അവര്‍ കുറ്റവാളികളാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. കുറ്റാരോപിതര്‍ മാത്രമാണ്. നിയമപരമായി, എവിടെയാണ് ഒരാള്‍ രാജിവയ്ക്കണമെന്ന് പറയുന്നത്. കോടതി കുറ്റവാളികളെന്ന് പറയുമ്ബോള്‍ മാത്രമാണ്. ഏതെങ്കിലും നേതൃപദത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം രാജി വയ്ക്കാം. പക്ഷേ അംഗത്വം തുടരാമല്ലോ. രാഷ്ട്രീയത്തിലൊക്കെ അങ്ങനെയല്ല?. നമ്മുടെ ഭരണഘടന പോലും ഇതാണ് വ്യക്തമാക്കുന്നത്.

ഇവരെ എങ്ങനെ പുറത്താക്കുമെന്നതാണ് അമ്മയിലെ പ്രധാന പ്രശ്‌നം. എന്തുകൊണ്ട്, എങ്ങനെ, ആരെ പുറത്താക്കണം എന്നതാണ് ഇവിടെ വിഷയം. കാരണം പുറത്താക്കാന്‍ അധികാരമില്ലാത്തവരാണ് അവിടെ സ്ഥാനത്ത് ഇരിക്കുന്നത്. അവരാണ് പുറത്താകേണ്ടത്. അത് തെളിവു സഹിതം ഞാന്‍ അമ്മയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം

ആശ ശരത്തിന് പിന്നാലെ മകളും സിനിമയിലേയ്ക്ക്

0
Spread the love

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച്‌ പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഖെദ്ദ’ എഴുപുന്നയില്‍ തുടങ്ങി. മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആശാ ശരത്തും മകളും സിനിമയില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ സിനിമ. അഡ്വ. എ എം ആരിഫ് എം പി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, നടന്‍ സുധീര്‍ കരമന തുടങ്ങിയ പ്രമുഖര്‍ചടങ്ങില്‍ പങ്കെടുത്തും.

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്തിന്റെ സിനിമാ പ്രവേശനം. ‘ഖെദ്ദ’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എഴുപുന്നയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്.

വിവാഹ വാർഷികം ആഘോഷിച്ച് ​ജ​ഗതിയുടെ മകൾ.ചിത്രങ്ങൾ വൈറൽ

0
Spread the love

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ വർഷമാണ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്നത്. അഞ്ചുവർഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിൻ ജഗാംഹീർ ശ്രീലക്ഷ്മിയുടെ കഴുത്തിൽ മാല ചാർത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങിൽ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവർക്കും നോവായിരുന്നു. പക്ഷേ ഒന്നിനും ഒരു കുറവില്ലാതെയാണ് ഏക മകളുടെ വിവാഹം അമ്മ കല ആഘോഷമാക്കി മാറ്റിയത്.

ഇപ്പോളിതാ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശ്രീലക്ഷ്മി.നവംബർ 17നാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ആയത് എന്ന് പറഞ്ഞുകൊണ്ട് വളരെ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. നിരവധി കമൻ്റുകളും ആശംസകളും ചിത്രത്തിനു താഴെ എത്തി.

ജഗതിശ്രീകുമാറിൻ്റെ മൂന്നാം ഭാര്യയായ കലയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി. മലയാളികൾക്ക് ശ്രീലക്ഷ്മിയെ ഏറെ ഇഷ്ടമാണെങ്കിലും ജഗതിയുടെ കുടുംബം ഇതുവരെ ശ്രീലക്ഷ്മിയെ മകളായി അംഗീകരിച്ചിട്ടില്ല. പൊതുസമൂഹത്തിന് മുൻപിൽ ശ്രീലക്ഷ്മി തൻ്റെ മകളാണ് എന്ന് ജഗതി പറഞ്ഞിട്ടുണ്ട്.

കാത്തിരുപ്പിന് വിരാമം, ദുൽഖറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കുറുപ്പ് ഓടിടി റിലീസിന്

0
Spread the love

സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ വർഷങ്ങൾക്ക് ശേഷം വീണ്ടും ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് കുറുപ്പ്. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ കുറുപ്പ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേ എല്ലാ വിശേഷങ്ങളും മാധ്യമങ്ങളിലൂടെ സിനിമാപ്രേമികൾ അറിയുന്നുണ്ടായിരുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എൻറർടൈൻമെൻറ്സും ചേർന്നാണ് കുറുപ്പ് നിർമ്മിക്കുന്നത്.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസത്തോളം കാലം ഷൂട്ടിങ് നീണ്ടുനിന്നിരുന്നു.ദുൽഖറിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ചിത്രത്തിന്റെ മുടക്കുമുതൽ 40 കോടിയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് എന്ന പുതിയ വിവരമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻറെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിൻ്റെ വരവ് കാത്തിരിക്കുന്നത്. നാൽപ്പത് കോടി മുതൽ മുടക്കിലൊരുക്കിയിരിക്കുന്ന ചിത്രം ഓടിടി റിലീസായി എത്തുന്നത് റെക്കോർഡ് തുകയ്ക്കാണ് എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ന മറ്റൊരു കാര്യം.ചിത്രത്തിൻ്റേതായി ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts