Home Blog Page 1505

സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി

0
Health workers carry the body of a person, who died from complications related to the coronavirus disease (COVID-19), for cremation at a crematorium in New Delhi, India, June 10, 2021. REUTERS/Danish Siddiqui
Spread the love

സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി

പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.

ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്. നിലവില്‍ 22.07.2021 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

പോര്‍ട്ടലിന്റെ ലിങ്ക്:
https://covid19.kerala.gov.in/deathinfo/

ഒറ്റ ക്ലിക്കില്‍ ജോലിയും ജോലിക്കാരും; പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജ്ജം

0
Spread the love

ഒറ്റ ക്ലിക്കില്‍ ജോലിയും ജോലിക്കാരും;
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജ്ജം

തൊഴിലും സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍. ഒറ്റ ക്ലിക്കില്‍ ജോലിയും ജോലിക്കാരെയും കിട്ടുന്ന സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ നിലവില്‍ വന്നു. വ്യാവസായിക പരിശീലന വകുപ്പിന്റെയും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും
(കെഎഎസ്ഇ) സംയുക്താഭിമുഖ്യത്തില്‍ സാങ്കേതിക തൊഴില്‍ പരിജ്ഞാനമുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിനും സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാണ് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ്. തെങ്ങുകയറ്റക്കാര്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കാര്‍പെന്റര്‍, പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍ മുതലായ ദൈനംദിന സേവന വിഭാഗത്തില്‍പ്പെടുന്ന 42 വിവിധ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. തൊഴിലവസരങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് സാധ്യമാക്കുന്നതിന് ആപ്പ് സഹായകരമാണ്. മൊബൈലിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സ്‌കില്‍ രജിസ്ട്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് കസ്റ്റമര്‍ എന്ന നിലയിലും തൊഴില്‍ െൈവദഗ്ധ്യം ഉള്ളവര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ എന്ന നിലയിലും വിവരങ്ങള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന്
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഹെല്‍പ് ഡെസ്‌ക്കില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പഞ്ചായത്ത് അംഗങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കോവിഡ് കാലത്ത് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഉപയോഗപ്രദമാണെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് അതത് വാര്‍ഡ് കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടാം.

പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

0
Spread the love

പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി പീച്ചി ഡാം. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 21നാണ് പീച്ചി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പീച്ചി ഡാമിന്റെയും ഉദ്യാനത്തിന്റെയും സുന്ദര കാഴ്ചകളുടെ വാതില്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്. ബുധനാഴ്ച്ച കാലത്ത് 8 മണി മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങി.

പുതിയ മാനദണ്ഡം അനുസരിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനം നടത്താം. രാവിലെ എട്ടു മണി മുതല്‍ 6 മണി വരെയാണ് സന്ദര്‍ശനസമയം. നിലവില്‍ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു പേരും ടിക്കറ്റ് കൗണ്ടറില്‍ രണ്ടുപേരും ഗാര്‍ഡനില്‍ അഞ്ചുപേരുമാണ് ജീവനക്കാരായുള്ളത്. ടിക്കറ്റ് കൗണ്ടറില്‍വിനോദസഞ്ചാരികളുടെ ശരീര താപനില പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസ് ചെയ്തതിനുശേഷമാണ് പ്രവേശനം. ജൂലൈ 27ന് ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് വീതം തുറന്നിരുന്നു. എന്നാല്‍ പിന്നീട് മഴ ദുര്‍ബ്ബലമായതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ട് ഇഞ്ചുവീതം രണ്ട് ഷട്ടറുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ട്. മഴ ശക്തിപ്പെട്ടാല്‍ മറ്റ് രണ്ട് ഷട്ടറുകളും വീണ്ടും തുറക്കാന്‍ സാധ്യതയുണ്ട്.

കേരള മദ്രസാധ്യാപക ക്ഷേമ നിധി ബോര്‍ഡ് : അംശാദായം സബ് പോസ്റ്റ് ഓഫീസുകള്‍ വഴി

0
Spread the love

കേരള മദ്രസാധ്യാപക ക്ഷേമ നിധി ബോര്‍ഡ് : അംശാദായം സബ് പോസ്റ്റ് ഓഫീസുകള്‍ വഴി

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ് നേരിട്ട് അംശാദായം സ്വീകരിക്കുന്നില്ലെന്നും അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ ഏജന്‍സികളെയോ നാളിതുവരെ ഏല്‍പ്പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ എം പി അബ്ദുള്‍ ഖഫൂര്‍ അറിയിച്ചു.
ക്ഷേമനിധിയില്‍ അംഗങ്ങളായ അവരുടെ അംശാദായം കേരളത്തില്‍ സബ് പോസ്റ്റ് ഓഫീസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ സബ് പോസ്റ്റ് ഓഫീസുകള്‍ വഴി മാത്രം അംശദായം അടയ്ക്കാവുന്നതാണ്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ഓഫീസാണ് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാനം. കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് വേണ്ടി പ്രത്യേക യൂണിയനോ ഏജന്‍സിയോ ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷേമനിധിയില്‍ അംശാദായം അടക്കുന്നതിനായും യൂണിയനില്‍ ചേര്‍ക്കുന്നതിനായും ചില തല്‍പരകക്ഷികള്‍ കമ്മീഷനായി വന്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അംഗങ്ങള്‍ അംശാദായ തുക മാത്രമേ അറിയേണ്ടതുള്ളൂ എന്നും വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ക്ക് വശംവദരാവാതിരിക്കാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.

യോഗ ടീച്ചർ ട്രെയിനിങ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

0
Spread the love

യോഗ ടീച്ചർ ട്രെയിനിങ്
ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്റർ, എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല.

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ‘സർട്ടിഫിക്കറ്റ് ഇൻ യോഗ’ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ അഡ്മിഷൻ എടുത്താൽ മതിയാകും.

അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്ന് ലഭിക്കും. www.srccc.in എന്ന വെബ്സൈറ്റിൽ നിന്നും വിശദവിവരങ്ങൾ അറിയാനാകും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷ ഫോമുകൾ ഡൗൺലോഡ് ചെയ്യാം.
അപേക്ഷകൾ അയക്കേണ്ട വിലാസം-ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം -33
അപേക്ഷ ഫോമുകൾ ലഭിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 31
ഫോൺ -9645800795, 9074608360
9846594508

മരിച്ചവരുടെ ആധാർ റദ്ദാക്കൽ ;നിയമഭേദഗതിയുമായി കേന്ദ്രം.

0
Spread the love

ന്യൂഡൽഹി : മരിച്ചവരുടെ ആധാർ റദ്ദാക്കാൻ നിയമഭേദഗതിക്ക് ഒരുങ്ങുന്നുവെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി.

The central government has made it clear in the Lok Sabha that it is preparing an amendment to the law to cancel the Aadhaar of the dead.

മരണ റജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണു നീക്കം.മരിച്ചവരുടെ ആധാ‍ർ റദ്ദാക്കാൻ നിലവിൽ സംവിധാനമില്ല. ഒരാൾ മരിച്ചശേഷം ബന്ധുക്കൾക്ക് ആ വിവരം ആധാർ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല. ഇക്കാരണത്താൽ മരിച്ചവരുടെ കാർഡുകൾ ദുരുപയോഗിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. 1969ലെ ജനന – മരണ റജിസ്ട്രേഷൻ നിയമത്തിലാണു ഭേദഗതിക്കു ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആധാർ അതോറിറ്റിയോട് നിർദേശങ്ങൾ തേടിയെന്ന് അടൂർ പ്രകാശിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഭേദഗതിക്കു ശേഷം മരണ റജിസ്ട്രേഷനിൽ ആധാർ നമ്പറും ഉൾപ്പെടുത്തും. റജിസ്ട്രാർ ഈ വിവരം ആധാർ അതോറിറ്റിക്കു കൈമാറുകയും കാർഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ജനന – മരണ റജിസ്ട്രേഷനുകൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടിവരാനാണ് കേന്ദ്ര തീരുമാനം.

യുഎഇ യാത്ര ഇന്നുമുതൽ; എല്ലാ യാത്രക്കാരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

0
Spread the love

ദുബായ് : യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്ത, താമസവീസയുള്ള ഇന്ത്യക്കാർ ഇന്നു മടക്കയാത്ര തുടങ്ങും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി.

Resident Indians who have been vaccinated against covid from the UAE will begin their return journey today.

ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്. ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) https://smart.gdrfad.gov.ae/homepage.aspx എന്ന സൈറ്റിലാണ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐസിഎ) https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals വെബ്സൈറ്റിൽ അപേക്ഷ നൽകണം.

48 മണിക്കൂർ സമയപരിധിയിലെ ആർടിപിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാഫലമാണു സമർപ്പിക്കേണ്ടത്.നാട്ടിലെ വിമാനത്താവളത്തിൽ യാത്രയ്ക്കു മുൻപു റാപ്പിഡ് പരിശോധന നടത്തും. യുഎഇയിൽ എത്തുമ്പോൾ വീണ്ടും ആർടിപിസിആർ പരിശോധനയുണ്ട്. തുടർന്ന്, ട്രാക്കിങ് വാച്ച് ധരിച്ച് 10 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. ഇതിനിടെ 4, 8 ദിവസങ്ങളിൽ പിന്നെയും പിസിആർ ടെസ്റ്റ് നടത്തണം. യാത്രയ്ക്ക് 48 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ പിന്നീട് വളരെ കരുതലോടെ വേണം മറ്റുള്ളവരുമായി ഇടപെടാനെന്നും അല്ലെങ്കിൽ റാപ്പിഡ് പരിശോധനയിൽ പോസിറ്റീവ് ആകാനും യാത്ര മുടങ്ങാനും ഇടയുണ്ടെന്നും മൈക്രോ ഹെൽത് ലാബ് കമ്പനി സിഇഒ നൗഷാദ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ വാക്സീനെടുത്ത താമസവീസക്കാരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നു ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ മനോരമയോടു പറഞ്ഞു. ഇതു സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. എന്നാൽ,താമസവീസ (റസിഡന്റ് വീസ) കാലാവധി തീർന്നവർക്കു പ്രവേശനാനുമതിയില്ല. അതേസമയം, ആരോഗ്യം, വിദ്യാഭ്യാസം, സർക്കാർ സർവീസ് ര‌ംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, യുഎഇയിൽ പഠിക്കുന്നവർ, ചികിത്സ പൂർത്തിയാക്കാനുള്ളവർ എന്നിവർക്ക് വാക്സീൻ എടുക്കാതെയും എത്താം. ഇവരിൽ ദുബായ് വീസക്കാർ ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്)വെബ്സൈറ്റിലും മറ്റുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലും (ഐസിഎ) അപേക്ഷ സമർപ്പിച്ച് അംഗീകാരം നേടണം.12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ചു പ്രത്യേക നിർദേശമില്ല. ഇവർക്കു മാതാപിതാക്കൾക്കൊപ്പം എത്താമെന്നാണു നേരത്തേയുള്ള അറിയിപ്പ്.

പുതുയ കടമ്പ;കടയിൽ പോകാൻ വാക്സീൻ വേണമെന്ന് സർക്കാർ.

0
Spread the love

തിരുവനന്തപുരം : ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ, കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി.

The government announced exemptions from lockdown restrictions and imposed new conditions on shops and other establishments.

കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എങ്കിലും വാക്സീൻ എടുത്ത‍വരോ അല്ലെങ്കിൽ 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നാണു പുതിയ നിബന്ധന. എന്നാൽ,കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ വാക്സീൻ രേഖ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് മുക്തി രേഖ ഇവയിലൊന്ന് വേണമെന്ന നിബന്ധന ‘അഭികാമ്യമാണ്’ എന്നാണു നിയമസഭയിൽ മന്ത്രി പറഞ്ഞത്.  എന്നാൽ പിന്നീടു ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയപ്പോൾ ‘അഭികാമ്യം’ എന്നതു കർശന നിബന്ധനയായി മാറി”.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി; ഇവ അർധരാത്രി മുതൽ പ്രാബല്യത്തിലായി.ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. എന്നാൽ സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ കാരണം 15, 22 തീയതികളിൽ ലോക്ഡൗൺ ഉണ്ടാകില്ല. ബാങ്കുകൾക്ക് ആഴ്ചയിൽ 6 ദിവസം (തിങ്കൾ മുതൽ ശനി വരെ) പ്രവർത്തനാനുമതി. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കമ്പനികൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസം പ്രവർത്തിക്കാം. 

മറ്റു പുതിയ നിർദേശങ്ങൾ

• കടകൾ, ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ആഴ്ചയിൽ 6 ദിവസം രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം. 
• സ്കൂൾ, കോളജ്, ട്യൂഷൻ സെന്റർ, സിനിമ തിയറ്ററുകൾ എന്നിവ തുറക്കാൻ പാടില്ല. ഓൺലൈൻ പഠനത്തിനു മാത്രമായി വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കാം. ഓൺലൈൻ ഡെലിവ‍റിക്കു മാത്രമായി മാളുകൾ തുറക്കാം. 
• ആരാധനാലയങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 40 പേർ മാത്രം. വിസ്തീർണം കുറഞ്ഞ മേഖലകളിൽ  എണ്ണം ആനുപാതികമായി കുറയ്ക്കണം.
• വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങി‍ന‍ും 20 പേർക്കു മാത്രം അനുമതി.

കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

0
Spread the love

കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.

അംഗങ്ങള്‍ പരീക്ഷ തീയതിയ്ക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തികരിച്ചിരിക്കണം. കൂടാതെ പരീക്ഷ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയും പാടില്ല.

കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ പാസ്സായവരും ആയിരിക്കണം.

2021 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി പരീക്ഷയില്‍ ചുരുങ്ങിയത് 80 ശതമാനവും പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 90 ശതമാനവും പോയന്റ് നേടിയിരിക്കണം.

അപേക്ഷാ ഫോറം www.agriworkers fund.org എന്ന സൈറ്റില്‍ ലഭ്യമാണ്.

ആഗസ്റ്റ് 31 വരെ അപേക്ഷാ സമര്‍പ്പിക്കാം.

ഫോണ്‍: 04936204602

ട്രാഫിക് ലൈറ്റിനും ദിന മോ? അറിയാം സിഗ്നൽ ലൈറ്റുകളുടെ ചരിത്രം… ആഗസ്റ്റ് 5: അന്തർദേശീയ ട്രാഫിക് ലൈറ്റ് ദിനം.

0
Spread the love

ട്രാഫിക് ലൈറ്റിനും ദിന മോ? അറിയാം സിഗ്നൽ ലൈറ്റുകളുടെ ചരിത്രം…
ആഗസ്റ്റ് 5: അന്തർദേശീയ ട്രാഫിക് ലൈറ്റ് ദിനം.
International Traffic Light Day

ആദ്യത്തെ ഇലക്ട്രിക് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിട്ട് ഇന്ന് 105 വർഷം പൂർത്തിയാവുകയാണ്. അമേരിക്കയിലെ നഗരമായ ഒഹയോയിലെ ക്ലീവ്‌ലാന്റിലെ യൂക്ലിഡ് അവന്യൂവിൽ 1914 ആഗസ്റ്റ് 5 -നാണ് ഇത് ആദ്യമായി സ്ഥാപിച്ചത്. ജെയിംസ് ഹോഗ് രൂപകൽപന ചെയ്തതും 1918-ൽ പേറ്റന്റ് നേടിയതുമായ ലോകത്തിലെ ആദ്യത്തെ ട്രാഫിക് സിഗ്നലിന്റെ വാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ആഗസ്റ്റ് 5 -ന് അന്താരാഷ്ട്ര ട്രാഫിക് ലൈറ്റ് ദിനമായി ആചരിക്കുകയാണ്.
ക്ലീവ്‌ലാൻഡിലെ ജെയിംസ് ഹോഗിന്റെ ലൈറ്റുകൾക്ക് മുമ്പും ശേഷവും മറ്റ് ആദ്യകാല ട്രാഫിക് സിഗ്നലുകളും ട്രാഫിക് ലൈറ്റുകളും ഉണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ ട്രാഫിക് സിഗ്നലിനെക്കുറിച്ചു നിരവധി അവകാശവാദങ്ങളും നിലവിലുണ്ട്. 1868-ൽ ലണ്ടനിൽ ഒരു ഗ്യാസ്-ലൈറ്റും സ്വമേധയാ പ്രവർത്തിക്കുന്ന ട്രാഫിക് ചിഹ്നവും സ്ഥാപിച്ചു. ഇതിന് രണ്ട് കൈകളുണ്ടായിരുന്നു: ഒരാൾ “നിർത്തുക” (STOP) എന്നും മറ്റേയാൾ “ജാഗ്രത” (Caution) എന്നും പറഞ്ഞു. ദൗർഭാഗ്യവശാൽ, ഇത് സ്ഥാപിച്ച് ഒരു മാസത്തിനുള്ളിൽ അത് പൊട്ടിത്തെറിക്കുകയും ചെയ്തു. 1910 ൽ ആദ്യത്തെ ഓട്ടോമേറ്റഡ് ട്രാഫിക് കൺട്രോൾ സിസ്റ്റം സൃഷ്ടിച്ചു. അത് പ്രകാശിച്ചില്ല, പക്ഷേ അത് “നിർത്തുക”(Stop), “തുടരുക” (proceed) എന്നിവ പ്രദർശിപ്പിച്ചു. 1912 -ൽ സാൾട്ട് ലേക്ക് സിറ്റിയിൽ, ഒരു തൂണിൽ ഒരു മരപെട്ടിയിൽ ചുവപ്പും പച്ചയും വിളക്കുകളുടെ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചു. മിഷിഗണിലെ ഡിട്രോയിറ്റിൽ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായ വില്യം പോട്ട്സ് 1920-ൽ നാല്-വേ സ്റ്റോപ്പുകളിൽ ഉപയോഗിക്കേണ്ട ത്രീ-കളർ ട്രാഫിക് ലൈറ്റ് കണ്ടുപിടിച്ചു. 1923-ൽ, ഗാരറ്റ് മോർഗൻ ഒരു ടി-ആകൃതിയിലുള്ള ഒരു ട്രാഫിക് സിഗ്നൽ കണ്ടുപിടിച്ചു; അദ്ദേഹം അത് പേറ്റന്റ് ചെയ്യുകയും പിന്നീട് അത് ജനറൽ ഇലക്ട്രിക്കിന് വിൽക്കുകയും ചെയ്തു. ഈ തർക്കങ്ങൾക്കിടയിലും, ആഗസ്റ്റ് 5 ലോകത്തിലെ ആദ്യത്തെ ട്രാഫിക് സിഗ്നലിന്റെ ഔദ്യോഗിക ദിനമായി തുടർന്നു. കാലാകാലങ്ങളിൽ ട്രാഫിക് ലൈറ്റുകൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 1950 കളിൽ കമ്പ്യൂട്ടറുകൾ അവയെ നിയന്ത്രിക്കാൻ തുടങ്ങി. കമ്പ്യൂട്ടറുകൾ ഡിറ്റക്ഷൻ പ്ലേറ്റുകളും സ്ഥാപിക്കാൻ അനുവദിച്ചു, അത് വാഹനങ്ങൾ ഉള്ളപ്പോൾ മനസ്സിലാക്കുന്ന തരത്തിലായിരുന്നു. അടിസ്ഥാന ചുവപ്പ്, മഞ്ഞ, പച്ച വിളക്കുകൾക്കപ്പുറം ട്രാഫിക് ലൈറ്റുകളും കാലക്രമത്തിൽ വികസിച്ചു,

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts