Home Blog Page 1504

മലബാര്‍ ദേവസ്വം ബോര്‍ഡിന് 6.72 കോടി അനുവദിച്ചു

0
Spread the love

മലബാര്‍ ദേവസ്വം ബോര്‍ഡിന് 6.72 കോടി അനുവദിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിന് 2021-22 സാമ്പത്തികവര്‍ഷം
6.72 കോടി കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടപ്പു സാമ്പത്തിക വര്‍ഷം അനുവദിച്ച 5.10 കോടി പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രാന്‍ഡ് ഇന്‍ എയ്ഡായി സര്‍ക്കാര്‍ വീണ്ടും ധനസഹായം അനുവദിച്ചത്. കോവിഡ് സാഹചര്യത്തില്‍ 5 കോടി രൂപ ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് അധിക സഹായമായി അനുവദിച്ചതിന് പുറമേയാണിത്.ബോര്‍ഡിന് കീഴിലെ ക്ഷേത്രം ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്‍കാന്‍ തുക ഉപയോഗിക്കും. ഓണത്തിന് മുമ്പ് കുടിശ്ശികയടക്കം വിതരണം ചെയ്തു തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡെന്നും കമ്മീഷണര്‍ അറിയിച്ചു.

കെട്ടിടനിർമാണ രംഗത്തത്തും 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ വിപുലമാക്കാനൊരുങ്ങി ദുബായ്.

0
Spread the love

ദുബായ് : കെട്ടിടനിർമാണ രംഗത്ത് 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ വിപുലമാക്കുന്നു.

Dubai: 3D printing technology is expanding in the field of construction.

2030 ആകുമ്പോഴേക്കും ദുബായിലെ കെട്ടിടങ്ങളിൽ 25% ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ചതാകും.ഇതുസംബന്ധിച്ച സമഗ്ര കർമപരിപാടികൾക്കു രൂപം നൽകാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുനിസിപ്പാലിറ്റിയോട് നിർദേശിച്ചു. സംരംഭകർ ആദ്യം റജിസ്റ്റർ ചെയ്യണം. പ്രത്യേക ലൈസൻസ് ഉള്ളവർക്കു മാത്രമാണ് ഈ രംഗത്തു പ്രവർത്തിക്കാൻ അനുമതി.3ഡി പ്രിന്റിങ്ങിന്റെ രാജ്യാന്തര കേന്ദ്രമായി ദുബായിയെ മാറ്റുകയാണു ലക്ഷ്യം. ഭാവിമാറ്റങ്ങൾ മുന്നിൽ കണ്ടുള്ള പദ്ധതിയിലൂടെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാമെന്നാണ് പ്രതീക്ഷ.

3ഡി പ്രിന്റിങ് വികസനം, പരീക്ഷണം, വിവിധ ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്ക് പ്രത്യേക ഡിസ്ട്രിക്ട് രൂപവൽകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഗവേഷണ കേന്ദ്രങ്ങൾ, രാജ്യാന്തര സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ എന്നിവയുടെ ആസ്ഥാനം കൂടിയായിരിക്കും ഇത്. ഉൽപന്നങ്ങൾ സംഭരിക്കാനും മറ്റുമായി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വെയർഹൗസും ഇവിടെ സജ്ജമാക്കാനൊരുങ്ങുകയാണ് അധികൃതർ.

കേരളത്തിൽ നിന്ന് വീണ്ടും ഷാർജ, ദുബായ് വിമാന സർവീസുകൾ പുനരാരംഭിച്ചു.

0
Spread the love

ലോക്ഡൗണിനു ശേഷം കേരളത്തിൽനിന്നു യുഎഇയിലേക്കുള്ള വിമാനയാത്ര പുനരാരംഭിച്ചു. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നാണ് ഇന്നലെ സർവീസ് നടത്തിയത്.

After the lockdown, flights from Kerala to the UAE resumed. The service was operated from Kochi and Kozhikode airports yesterday.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനം പുലർച്ചെ 3.50ന് 69 യാത്രക്കാരുമായി ഷാർജയിലേക്കും എമിറേറ്റ്സ് രാവിലെ 10.30ന് 99 യാത്രക്കാരുമായി ദുബായിലേക്കും പറന്നു.യുഎഇ അധികൃതർ കർശനമായ ഉപാധികളോടെയാണ് യാത്രാനുമതി നൽകിയിട്ടുള്ളത്. താമസ വീസ ഉള്ളവരും 2 ഡോസ് വാക്‌സീൻ യുഎഇയിൽ നിന്ന് എടുത്തവരുമാകണം. ഇവർ ജിഡിആർഎഫ്എ, ഐസിഎ പോർട്ടലുകളിൽ റജിസ്റ്റർ ചെയ്യണം.

48 മണിക്കൂർ പ്രാബല്യമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. നിലവിൽ, എയർ അറേബ്യ കൊച്ചിയിൽനിന്നു പ്രതിദിനം 2 സർവീസുകൾ നടത്തും. ആദ്യ വിമാനം ഉച്ചയ്ക്ക് 3.30ന് എത്തി 4.40ന് മടങ്ങും. രണ്ടാമത്തെ വിമാനം വൈകിട്ട് 6.40ന് എത്തി 7.20 ന് മടങ്ങും. എമിറേറ്റ്സ് എല്ലാ ദിവസവും സർവീസ് നടത്തും. രാവിലെ 8.44ന് എത്തി 10.30ന് മടങ്ങും. ഇത്തിഹാദ് , ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയും ഉടനെ സർവീസുകൾ ആരംഭിക്കും.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാളെ ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. 15ന് ദുബായിലേക്കുള്ള സർവീസിനു എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങി. അബുദാബി ബുക്കിങ് ഇന്നോ നാളെയോ ആരംഭിച്ചേക്കും.

വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് 10 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ യുഎഇയിലേക്കു സർവീസ് നടത്തിയില്ല. എന്നാൽ,മാർഗനിർദേശങ്ങൾ പാലിക്കാത്തതുമൂലം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ഷാർജയിലേക്കു പോകാനെത്തിയ 19 പേർക്കു മടങ്ങേണ്ടിവന്നു. 2 ഡോസ് വാക്സീൻ യുഎഇയിൽ നിന്നു കുത്തിവച്ചവർക്കു മാത്രമാണു യാത്രാനുമതിയെന്ന് അറിയാതെ വന്നവരാണു മടങ്ങിയവരിലേറെയും.

പെഗസസ് ; ഫോൺ ചോർത്തൽ നടന്നിട്ടുണ്ടെങ്കിൽ പ്രശ്നം ഗുരുതരമെന്ന് സുപ്രീം കോടതി‌.

0
Spread the love

ന്യൂഡൽഹി : പെഗസസ് ഫോൺ ചോർത്തൽ റിപ്പോർട്ടുകൾ ശരിയെങ്കിൽ, വിഷയം ഗൗരവമുള്ളതാണെന്നു വ്യക്തമാക്കി സുപ്രീം കോടതി.

If the Pegasus phone leak reports are true, the Supreme Court has made it clear that the matter is serious.

പട്ടികയിൽ ആരൊക്കെയുണ്ടെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും സത്യം പുറത്തുവരണമെന്നും ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.അതേസമയം, മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വേണമെന്നും കോടതി ആവശ്യപ്പെട്ടു. നോട്ടിസയയ്ക്കുന്നതിനു മുൻപു കേന്ദ്ര സർക്കാരിനു പറയാനുള്ളതു കേൾക്കണമെന്നു കോടതി വ്യക്തമാക്കി. ഹർജികളുടെ പകർപ്പ് കേന്ദ്ര സർക്കാരിനു നൽകാനും നിർദേശിച്ചു. ഫോൺ ചോർത്തൽ ആരോപണങ്ങൾ ഗൗരവമുള്ളതു തന്നെയാണ്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നൽകിയതൊഴികെയുള്ള ഹർജികളെല്ലാം മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്. ഇത്ര വിശാലമായ വിഷയങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ പത്ര റിപ്പോർട്ടുകൾക്കപ്പുറം പരിശോധിച്ചുറപ്പിക്കാവുന്ന ചില തെളിവുകൾ കൂടി വേണം. ഇത്തരം വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന, രാജ്യാന്തര ബന്ധമുള്ളവരാണ് ഹർജിക്കാരെല്ലാം.

കോടതിക്കു മുൻപിൽ കൂടുതൽ ശക്തമായ വാദങ്ങളും തെളിവുകളും കൊണ്ടുവരാൻ ഹർജിക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും കഠിനാധ്വാനം ചെയ്യണമെന്നും കോടതി പറഞ്ഞു. പെഗസസുമായി ബന്ധപ്പെട്ട ഹർജികൾ ഒരുമിച്ചു പരിഗണിക്കുമെന്നു വ്യക്തമായിരുന്നെങ്കിലും കേന്ദ്ര സർക്കാരിനു വേണ്ടി ഇന്നലെ ആരും ഹാജരായില്ല. ‘പെഗസസുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹർജികൾ വന്നിട്ടുണ്ട്. അതിൽ ചിലതു പൊതുതാൽപര്യ സ്വഭാവമുള്ളതും ചിലത് ബന്ധപ്പെട്ട കക്ഷികൾ നൽകിയതുമാണ്. ഐടി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ വരെയുണ്ട്. അതുകൊണ്ടു കേന്ദ്ര സർക്കാരിനു വേണ്ടി ആരെങ്കിലും ഹാജരാകട്ടെ. അവർക്കു പറയാനുള്ളതു കേൾക്കാതെ കേസ് മുന്നോട്ടു പോകില്ല’ – ജസ്റ്റിസ് സൂര്യ കാന്ത് കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.വിഷയത്തിൽ 10നു വീണ്ടും വാദം കേൾക്കും.

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,82,27,419 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3307, എറണാകുളം 2267, തൃശൂര്‍ 2150, കോഴിക്കോട് 2090, പാലക്കാട് 1384, കൊല്ലം 1295, ആലപ്പുഴ 1144, തിരുവനന്തപുരം 998, കണ്ണൂര്‍ 885, കോട്ടയം 908, കാസര്‍ഗോഡ് 726, പത്തനംതിട്ട 656, വയനാട് 539, ഇടുക്കി 425 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, പാലക്കാട്, കാസര്‍ഗോഡ് 9 വീതം, തിരുവനന്തപുരം 8, തൃശൂര്‍ 7, പത്തനംതിട്ട 6, എറണാകുളം, കോഴിക്കോട്, വയനാട് 5 വീതം, കൊല്ലം 4, ആലപ്പുഴ, കോട്ടയം 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1175, കൊല്ലം 2055, പത്തനംതിട്ട 267, ആലപ്പുഴ 1294, കോട്ടയം 993, ഇടുക്കി 387, എറണാകുളം 1353, തൃശൂര്‍ 2584, പാലക്കാട് 1641, മലപ്പുറം 3674, കോഴിക്കോട് 1270, വയനാട് 239, കണ്ണൂര്‍ 1356, കാസര്‍ഗോഡ് 1192 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,17,314 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,492 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2326 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കിരണിനേ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.

0
Spread the love

കിരണിനേ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.

സ്ത്രീധന പീഡനത്തിൻ്റെ പേരിൽ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരണിനേ ആണ് സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിട്ടത്.ഇക്കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ പോരുവഴിയിലെ കിരണിൻ്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഗതാഗതവകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍. സ്ത്രീധന പീഡനത്തിൻ്റേ പേരിൽ ഒരാളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഇതാദ്യമാണ്. അന്വേഷണംപൂർത്തിയാകുന്നതിനു മുൻപ് ഒരാളെ പിടിച്ചു വിടുന്നത് അപൂർവമായാണ്. സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസ് ഉണ്ട് കിരനിനെതിരെയുള്ള കേസുകൾ തെളിഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. സിവിൽസർവീസ് ചട്ടം 8 അനുസരിച്ചാണ് കിരണിനെ പിരിച്ചുവിട്ടത് ഇനിയൊരിക്കലും കിരണിന് സർക്കാർ ജോലി ലഭിക്കില്ല.

രാജീവ് ഗാന്ധിയുടെ പേര് മാറ്റി; ഖേല്‍ രത്‌ന ഇനി ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിൽ

0
Spread the love

രാജീവ് ഗാന്ധിയുടെ പേര് മാറ്റി; ഖേല്‍ രത്‌ന ഇനി ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിൽ

രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ഇനി മുതൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

“ഖേൽ രത്‌ന അവാർഡിന് മേജർ ധ്യാൻചന്ദിന്റെ പേര് നൽകണമെന്ന് നിരവധി അഭ്യർത്ഥനകൾ ലഭിച്ചിരുന്നു. അവരുടെ കാഴ്ചപ്പാടുകൾക്ക് ഞാൻ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടും! ജയ് ഹിന്ദ്! ” പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ബിരുദത്തിന് 70 സീറ്റും പി.ജി.ക്ക് 30 സീറ്റും വര്‍ധിപ്പിക്കാമെന്ന് ഉത്തരവ്

0
Spread the love

ബിരുദത്തിന് 70 സീറ്റും പി.ജി.ക്ക് 30 സീറ്റും വര്‍ധിപ്പിക്കാമെന്ന് ഉത്തരവ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ബിരുദബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് വർധിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.

2021-22 അക്കാദമിക വർഷത്തിൽ ബിരുദ കോഴ്സുകൾക്ക് പരമാവധി 70 സീറ്റുവരെ വർധിപ്പിക്കാം. സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിയിലും ആർട്സ്, കൊമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിയിലും ബിരുദാനന്തരബിരുദ കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കും. അധിക സീറ്റ് വേണമോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.

സർവകലാശാലകൾ എത്രയും വേഗം കോളേജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സർക്കാരിന് ബാധ്യതയുണ്ടാകാത്തവിധത്തിലും അധികസീറ്റുകൾ ഈ അക്കാദമിക വർഷം തന്നെ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മെസ്സി ബാഴ്‌സലോണ വിട്ടു

0
Spread the love

മെസ്സി ബാഴ്‌സലോണ വിട്ടു

ബാഴ്സലോണ: എഫ്.സി ബാഴ്സലോണയുമായുള്ളനീണ്ട പതിനെട്ട് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണൽ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിനാൽ ലയണൽ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള കരാർ പുതുക്കുമെന്ന തരത്തിൽ നേരത്തെവാർത്തകൾ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതൽ ഇതുവരെയും ബാഴ്സയിൽ ചെലവഴിച്ച മെസ്സി തുടർന്നും കരാറിലേൽപ്പെടുമെന്നുതന്നെയാണ് ആരാധകരുൾപ്പടെ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.എഫ്.സി ബാഴ്സലോണയും ലയണൽ മെസ്സിയും ഒരു ധാരണയിലെത്തിയിട്ടും,ഇന്നുതന്നെ കരാർ പുതുക്കാനുള്ള വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നിട്ടും സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ (സ്പാനിഷ് ലീഗ് നിയന്ത്രണങ്ങൾ) കാരണം അത് സാധ്യമായില്ല, ക്ലബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

എഫ്.സി ബാഴ്സലോണയുടെ പുരോഗതിയിൽ മെസ്സി നൽകിയ സംഭാവനയ്ക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയിൽ എല്ലാ ആശംസകളും നേരുന്നതായും വാർത്താക്കുറിപ്പിൽ എഫ്.സി ബാഴ്സലോണ വ്യക്തമാക്കി. പതിനെട്ട് വർഷത്തിനിടെ ബാഴ്സയുടെ കുപ്പായത്തിൽ778 മത്സരങ്ങൾക്കായിമെസ്സികളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്സലോണയ്ക്കായി അദ്ദേഹംനേടിയിട്ടുണ്ട്.

മത്സ്യകൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് ദൈവിക്

0
Spread the love

മത്സ്യകൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് ദൈവിക്

ഓണ്‍ലൈന്‍ പഠനത്തിനിടയിലും മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്തിരിക്കുകയാണ് ചേര്‍പ്പിലെ കുട്ടി കര്‍ഷകനായ ദൈവിക്. കഴിഞ്ഞ
ലോക്ക്ഡൗണില്‍ തുടങ്ങി ഒന്നര വര്‍ഷത്തിനിടയില്‍ മൂന്നു തവണ മത്സ്യകൃഷി വിളവെടുപ്പ് നടത്തി ഈ മിടുക്കന്‍. വീടിന് പിറകില്‍ പ്രത്യേകം സജ്ജമാക്കിയ ചെറിയ കുളങ്ങളിലാണ് വിവിധയിനം മത്സ്യങ്ങളെ വളര്‍ത്തുന്നത്. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കരുമത്തില്‍ രാജേഷ്-മഞ്ജു ദമ്പതികളുടെ മകനാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ദൈവിക്. ചെറുപ്പം മുതലേ പക്ഷിമൃഗാദികളെ ഏറെ ഇഷ്ടം. ആദ്യം തന്റെ സ്‌നേഹം പങ്കിട്ടത് ഗപ്പികളെ വളര്‍ത്തിയാണ്. പല വര്‍ണ്ണങ്ങളിലുള്ള ഗപ്പികളുടെ കൂട്ടം നല്‍കിയ ആവേശമാണ് വീടിനോട് ചേര്‍ന്ന് ചെറിയ മത്സ്യം നിര്‍മ്മിക്കാന്‍ മുത്തച്ഛനായ രാമചന്ദ്രനോട് ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് രണ്ടുപേരും വീടിനോട് ചേര്‍ന്ന് ചെറിയ കുളം നിര്‍മിച്ചു. അമ്പതോളം ആസ്സാം വാളയിനത്തില്‍പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ആദ്യം നിക്ഷേപിച്ചു. നിരാശയായിരുന്നു ഫലം. ദൈവിക് പിന്തിരിഞ്ഞില്ല. മത്സ്യകുഞ്ഞുങ്ങള്‍ നശിച്ചു പോയതിനുള്ള കാരണം വെള്ളത്തിന്റെ പി എച്ച് കൂടിയതാണെന്ന് കണ്ടുപിടിച്ച് വീണ്ടും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇത്തവണ നൂറുമേനി വിളവെടുപ്പ് നടത്തി. ഒന്നും രണ്ടുമല്ല മൂന്നുതവണയാണ് തന്റെ കൃഷിയില്‍ വിജയം കൈവരിച്ചത്. യൂറ്റിയൂബ് ചാനലില്‍ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട വിഡിയോകള്‍ കണ്ടാണ് കൃഷിയെ സംബന്ധിച്ചുള്ള ആശയങ്ങള്‍ സ്വായത്തമാക്കുന്നത്. വിവിധ ഇനം അലങ്കാര മത്സ്യങ്ങളുടെ പ്രജനനവും ദൈവിക് ചെയ്തു വരുന്നുണ്ട്. സഹായത്തിനായി അനിയത്തി ദേവനന്ദയും ഉണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts