Home Blog Page 1503

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,654 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3335, തൃശൂര്‍ 2483, കോഴിക്കോട് 2193, പാലക്കാട് 1473, എറണാകുളം 2051, കൊല്ലം 1413, കണ്ണൂര്‍ 1122, ആലപ്പുഴ 1069, കോട്ടയം 959, തിരുവനന്തപുരം 867, കാസര്‍ഗോഡ് 651, വയനാട് 640, പത്തനംതിട്ട 545, ഇടുക്കി 420 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

83 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, വയനാട് 12, പാലക്കാട് 11, കാസര്‍ഗോഡ് 10, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം, മലപ്പുറം, കോഴിക്കോട് 4 വീതം, പത്തനംതിട്ട 3, തിരുവനന്തപുരം, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 979, കൊല്ലം 1205, പത്തനംതിട്ട 457, ആലപ്പുഴ 1456, കോട്ടയം 1271, ഇടുക്കി 368, എറണാകുളം 2308, തൃശൂര്‍ 2418, പാലക്കാട് 1337, മലപ്പുറം 3560, കോഴിക്കോട് 2388, വയനാട് 546, കണ്ണൂര്‍ 1121, കാസര്‍ഗോഡ് 851 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,37,579 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഇന്ത്യയ്ക്ക് അഭിമാനമായി നീരജ് ചോപ്ര: ജാവലിന്‍ ത്രോയില്‍ സ്വര്‍ണം

0
Spread the love

ഇന്ത്യയ്ക്ക് അഭിമാനമായി നീരജ് ചോപ്ര ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരിക്കുകയാണ്. ഇന്ത്യയുടെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്. രണ്ടാം ശ്രമത്തിൽ 87.58 മീറ്ററിലാണ് ഈ ഇരുപത്തിമൂന്ന് കാരൻ സ്വർണം നേടിയത്.ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെ‌സ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.

കൊക്കൂൺ 2021 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

0
Spread the love

കൊക്കൂൺ 2021 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

  • രജിസ്ട്രേഷൻ സൗജന്യം

*നവംബർ 12- 13 തീയതികളിൽ ഇത്തവണയും വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടക്കും

തിരുവനന്തപുരം; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 2021ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 12, 13 തീയതികളിൽ വെർച്വൽ ഫ്ലാറ്റ് ഫോമിൽ ആണ് ഇത്തവണയും കോൺഫറൻസ് നടക്കുന്നത്. കോൺഫറൻഫിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും രജിസട്രേഷൻ സൗജന്യമാണ്.

എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും, വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാ​ഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകൾക്ക് ശേഷം കഴി‍ഞ്ഞവർഷം നടന്ന 13 ആം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തിയതിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ആറായിരത്തിൽ അധികം പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ വർഷം വെർച്വൽ രം​ഗത്ത് നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്. കൊവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊക്കൂൺ 2021 രാജ്യാന്തര വെർച്വൽ കോൺഫറൻസ് ചർച്ച ചെയ്യുന്നത്.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും; https://india.c0c0n.org/2021/home

ഇനി ഒറ്റ ഡോസ് വാക്സിനും ഇന്ത്യയിൽ; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് അനുമതി

0
Spread the love

ഇനി ഒറ്റ ഡോസ് വാക്സിനും ഇന്ത്യയിൽ; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് അനുമതി

പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്.

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇയാണ് രാജ്യത്ത് ജോണ്‍സണ്‍സ് വാക്‌സിന്‍ ലഭ്യമാക്കുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിന്‍ ആണിത്. നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കു നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

കോതമംഗലം കൊലപാതകം: രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശി പിടിയിൽ

0
Spread the love

കോതമംഗലം കൊലപാതകം: രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശി പിടിയിൽ

തൊടുപുഴ: കോതമംഗലത്ത് യുവ ഡോക്ടര്‍ മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നല്‍കിയയാളെ പോലീസ് പിടികൂടി. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് ബിഹാറില്‍ അറസ്റ്റിലായത്. കോതമംഗലം പോലീസ് ബീഹാറിലെത്തി ബിഹാര്‍ പോലീസിന്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ സോനുവും സംഘവും ശ്രമിച്ചെങ്കിലും പോലീസ് വെടിയുതിര്‍ത്തതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു.

രഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന.അറുപതിനായിരം രൂപക്കാണ് രഖില്‍ തോക്ക് വാങ്ങിയതെന്നാണ് അറിയുന്നത്.

പ്രതിയെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങി. തുടര്‍ന്ന് ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. രാഖിലിനെ പട്‌നയില്‍ നിന്ന് മുന്‍ഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ പോലീസ് അന്വേഷിച്ചുവരികയാണ്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു.

34 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിസിക്ക് മൂന്ന് കണ്മണികൾ…

0
Spread the love

34 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിസിക്ക് മൂന്ന് കണ്മണികൾ…

ഇരിങ്ങാലക്കുടക്കാരൻ ജോർജ് ആൻ്റണിക്കും ഭാര്യ സിസിക്കുമാണ് വിവാഹം കഴിഞ്ഞ് 34 വർഷങ്ങൾക്ക് ശേഷം മൂന്ന് കണ്മണികൾ പിറന്നത്. ഒരു പെണ്ണും രണ്ടാണ്കുട്ടുകളും ആണ് അവരുടെ സന്തോഷങ്ങൾക്ക് കൂട്ടായി എത്തിയത്. മൂന്നു കുഞ്ഞുങ്ങൾക്കും ഒന്നര കിലോയിലും അതികം തൂക്കമുണ്ട്. 1987ൽ ആണ് സിസിയുടെയും ജോർജിൻ്റെയും വിവാഹം കഴിയുന്നത്.

18 വർഷം ഗൾഫിൽ ജോലി ചെയ്ത ജോർജ് പിന്നീട് നാട്ടിൽ സ്ഥിരതാമസമാക്കുകയും സ്വന്തമായി ബിസിനസ് തുടങ്ങുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ ഗൾഫിലും നാട്ടിലുമായി ചികിത്സകളും മറ്റും നടന്നിരുന്നു എങ്കിലും കുഞ്ഞുങ്ങൾ എന്ന സന്തോഷം അവരെ ഇപ്പോളാണ് തേടിയെത്തിയത്.മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിലെ ഡോക്ടർ സബൈൻ ശിവദാസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു ചികിത്സകൾ.

“ഒരു നാടൻ പ്രേമം” മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.

0
Spread the love

“ഒരു നാടൻ പ്രേമം” മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.

മൂവി ഗാങ് പ്രൈവറ്റ് ലിമിറ്റഡ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന
അച്ചുസ് മൂവി ഫാക്ടറിയുടെ “ഒരു നാടൻ പ്രേമം” മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.രാജു മണ്ണൂരിൻ്റെ സംവിധാനത്തിൽ, റിഥിക് സ്റ്റാലിൻ്റേ വരിക്കൾക് രാജു മണ്ണൂർ സംഗീതം നൽകി അദ്ദേഹം തന്നെയാണ് ആലഭിച്ചിരിക്കുന്നത്. വീഡിയോയിൽ രഞ്ജിത്ത് ,സർഗ്ഗ കൃഷ്ണ, ആദർശ്, കീർത്തന,രാധിക, ശബരി പ്രിയാ പ്രശാന്ത്,ജയസൂര്യ, രാജേഷ്, സുമേഷ്, പ്രണവ് എം ഹരി തുടങ്ങിയവർ അഭിനയിക്കുന്നു.

ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ ടീസറിന് വളരെയേറെ പ്രേക്ഷക ശ്രദ്ധാ നേടി കൊണ്ടിരിക്കുകയാണ്. പ്രണയത്തിൻ്റെ മനോഹാരിതയെ ഈ മ്യൂസിക്ക് വീഡിയോയിൽ നിങ്ങള്ക് കാണാൻ സാധിക്കുമെന്നുറപ്പാണ്.

  

കാലിക്കറ്റ് സർവകലാശാലയുടെ പ്രവേശനവിഭാഗത്തിന് പുതിയ വെബ്സൈറ്റ്

0
Spread the love

കാലിക്കറ്റിലെ പ്രവേശനവിഭാഗത്തിന് പുതിയ വെബ്സൈറ്റ്

കോഴ്സും കോളേജും എളുപ്പം തിരഞ്ഞെടുക്കാം

കാലിക്കറ്റ് സർവകലാശാലയുടെ പ്രവേശനവിഭാഗത്തിന് വിദ്യാർഥി സൗഹൃദവും സമഗ്രവുമായ പുതിയ പോർട്ടൽ തുറന്നു. https://admission.uoc.ac.in എന്നതാണ് വിലാസം. ബിരുദം, പി.ജി., പി.എച്ച്.ഡി. എന്നിവയുൾപ്പെടെ മുഴുവൻ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷൻ ഇനി ഇതുവഴിയാകും. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന പുതുക്കിയ പോർട്ടലിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ എം.കെ. ജയരാജ് നിർവഹിച്ചു. സർവകലാശാലക്കു കീഴിലുള്ള മുഴുവൻ കോളേജുകളുടെയും കോഴ്സുകളുടെയും വിവരങ്ങൾ അനുയോജ്യമായ രീതിയിൽ സെലക്ട് ചെയ്യുന്നതിന് ഒന്നിലധികം ഫിൽറ്ററുകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവ., എയ്ഡഡ്, അൺഎയ്ഡഡ്, വനിത, കമ്മ്യൂണിറ്റി കോളേജ് എന്നിവ ജില്ലാ അടിസ്ഥാനത്തിൽ ഫിൽറ്റർ ചെയ്ത് അനുയോജ്യമായ കോളേജ് തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. ഓരോ കോളേജിലെയും കോഴ്സുകൾ, സീറ്റുകളുടെ എണ്ണം, കാറ്റഗറി ടൈപ്പ് (എയ്ഡഡ്/സ്വാശ്രയം) എന്നിവയും തരം തിരിച്ചു ലഭ്യമാണ്. കോളേജുകളുടെ ഗൂഗിൾ മാപ്പ് ലൊക്കേഷനുകൾ, ഹോസ്റ്റൽ സൗകര്യങ്ങൾ, വെബ്സൈറ്റ് വിലാസം എന്നിവയുമുണ്ട്. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ കോഴ്സുകളെ മുൻനിർത്തി കോളേജുകളെയും തിരിച്ചും കോഴ്സുകളുടെ യോഗ്യതകൾ അലോട്ടുമെന്റിന് ആധാരമായ ഇന്ഡക്സിങ് മാനദണ്ഡങ്ങൾ എന്നിവ മുൻകൂട്ടി തീരുമാനിക്കാനും പ്രവേശനടപടികൾ എളുപ്പത്തിലാക്കാനും പോർട്ടൽ സഹായകമാവും. കഴിഞ്ഞ വർഷത്തെ അലോട്ടുമെന്റിലെ അവസാന ഇൻഡക്സ് മാർക്ക് വിവരങ്ങൾ റിസർവേഷൻ കാറ്റഗറി അനുസരിച്ച് അറിയാനും സൗകര്യമുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വിദ്യാർഥികൾക്കും കോളേജധികൃതർക്കും കൂടുതൽ സൗകര്യമായ തരത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ പോർട്ടൽ തയ്യാറാക്കിയതെന്ന് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. വി.എൽ. ലജീഷ് അറിയിച്ചു. അഡ്മിഷൻ സംബന്ധിച്ച മുഴുവൻ ഫീസുകളും ഓൺലൈൻ വഴി അടയ്ക്കാനുള്ള സംവിധാനവും പോർട്ടലിലുണ്ട്. കോളേജുകളുടെയും നോഡൽ ഓഫീസർമാരുടെയും ഇ-മെയിൽ, ഫോൺ നമ്പർ ഉപയോഗപ്പെടുത്തികൊണ്ട് കോളേജിൽ നേരിട്ടു വരാതെ തന്നെ പ്രവേശനാവശ്യങ്ങൾ നിറവേറ്റാനാവും.

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍കാലിക ഒഴിവ്

0
Spread the love

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ, പ്രോജക്ട് ഫെലോ എന്നീ തസ്തികകളിലേക്ക് താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 4 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയുമായി ബിസിന്ധപ്പെട്ടാണ് ഒഴിവ്. ‘മോര്‍ഫോ -മോളിക്യുലാര്‍ ക്യാരക്ടറൈസേഷന്‍ ആന്റ് എക്‌സ് -സിതു കണ്‍സര്‍വേഷന്‍ ഓഫ് ഫൈറ്റോപാത്തോജെനിക് ഫഞ്ചൈ ഓഫ് ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി, കേരള ആന്റ് ഇവാലുവേഷന്‍ ഓഫ് ആന്റിഫഞ്ചല്‍ എഫിക്കസി ഓഫ് ഫൈവ് സെലക്റ്റഡ് മെഡിസിനല്‍ പ്ലാന്റ്‌സ് ലീഫ് എക്‌സ്ട്രാക്റ്റ്‌സ് എഗെയിനിസ്റ്റ് ഐസൊലേറ്റഡ് മോസ്റ്റ് ഫൈറ്റോപാത്തോജനിക്ക് ഫഞ്ചൈ’ എന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഒഴിവുകള്‍. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക.

രോഗീ സൗഹൃദമാവാന്‍ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

0
Spread the love

രോഗീ സൗഹൃദമാവാന്‍ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

രോഗി സൗഹൃദമാവാന്‍ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.മെഡിക്കല്‍ കോളേജില്‍ ട്രോമാകെയര്‍ ട്രയാജ് പൂര്‍ത്തിയാക്കുന്നതിന് എമര്‍ജന്‍സി മെഡിസിന്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, അനുബന്ധ വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പൂര്‍ത്തിയാക്കുന്നതിനും നിയോനാറ്റോളജി, കാര്‍ഡിയോളജി റേഡിയോ ഡയഗ്‌നോസിസ് വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ ഉന്നയിച്ച സബ്മിഷന് മറുപടിയായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. ഏത് പ്രതിസന്ധിയിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ പുതുതായി 10 കിലോ ലിറ്റര്‍ ശേഷിയുള്ള ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കുക, സാധാരണ ജനങ്ങള്‍ക്ക് പരിശോധന നടത്തുന്നതിനായി സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ കുറഞ്ഞ ചെലവില്‍ ഗുണനിലവരമുള്ള എച്ച്.ഡി.എസ് ലാബ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സബ്മിഷനിലൂടെ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ചിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, മാതൃ – ശിശു ചികിത്സക്കായുള്ള പ്രത്യേക ബ്ലോക്ക് എന്നിവ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രോമ കെയര്‍ ട്രയാജ് ബില്‍ഡിങ് കാലതാമസം കൂടാതെ 4 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കാമെന്ന് കണ്‍സള്‍ട്ടന്‍സിയായ എച്ച് എല്‍ എല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.എന്‍ എം സി (നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍) നിബന്ധനകള്‍ പ്രകാരം നിലവില്‍ കോഴിക്കോട്, കോട്ടയം തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലുള്ളത് പോലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തൃശൂര്‍ മെഡിക്കല്‍ കോളേജിലും ആരംഭിക്കുന്നതാണ്. ഇതിനായിപ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം കിഫ്ബിയുടെ സാമ്പത്തിക അനുമതിയോടെ നടപ്പില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ ഫൈനല്‍ പ്ലാന്‍ കിഫ്ബി അംഗീകാരം ലഭിക്കാനായി സമര്‍പ്പിച്ചിരിക്കുകയാണ്. നിയോനാറ്റോളജി വിഭാഗത്തിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ രണ്ട് സീനിയര്‍ റെസിഡന്റ് തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കി ഉയര്‍ത്തുവാനാണ് സര്‍ക്കാരിന്റെ ശ്രമം. മധ്യകേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ സുപ്രധാന ആശുപത്രിയെന്ന നിലയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജിനെ രോഗീ സൗഹൃദ ആശുപത്രിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ച് വരികയാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts