Home Blog Page 1502

ജാൻസെൻ വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി;ഒറ്റ ഡോസ് മതി.

0
Spread the love


ജാൻസെൻ വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി;ഒറ്റ ഡോസ് മതി.


ന്യൂഡൽഹി : യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ‘ജാൻസെൻ’ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയായി. രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സീനാണിത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ വഴിയാണു വിതരണം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1855 രൂപ വരെയായേക്കുമെന്നാണു വിവരം. യുഎസ് അധികൃതർ 66% ഫലപ്രാപ്തി ഉറപ്പു നൽകുമ്പോൾ, 85% ആണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ (2–8 ഡിഗ്രി സെൽഷ്യസ് ) 3 മാസം വരെ സൂക്ഷിക്കാം. കുത്തിവയ്പെടുത്തു 28 ദിവസത്തിനു ശേഷം പ്രതിരോധശേഷി ലഭിക്കും. അപേക്ഷ നൽകിയ വെള്ളിയാഴ്ച തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇന്നലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അന്തിമ അംഗീകാരം നൽകുകയായിരുന്നു.
ജാൻസെൻ വാക്സീന്റെ പ്രധാന സവിശേഷതയായി കണക്കാക്കുന്നത് സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാൻ കഴിയുമെന്നതും രണ്ടാം ഡോസിനു വേണ്ടിയുള്ള കാത്തിരിപ്പു ഒഴിവാക്കാമെന്നതുമാണ്. കോവിഷീൽഡ്, സ്പുട്നിക് V വാക്സീനുകളിലേതിനു സമാനമാണു ഉൽപാദനരീതി. ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോവൈറസിനെ വാഹകരാക്കി, കൊറോണയുടെ ജനിതകവസ്തു ശരീരത്തിലേക്കു വിടുന്നതാണ് ‘ജാൻസെന്റെ’ പ്രവർത്തന തത്വം
തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിനെതിരെയും ഫലപ്രദമാണ്.71% വരെ ഫലപ്രാപ്തിയുണ്ടെന്നു ദക്ഷിണാഫ്രിക്കൻ പഠനം അവകാശപ്പെടുന്നു. രോഗതീവ്രത 67% വരെയും മരണം 96% വരെയും തടയാൻ കഴിയും. 5 ലക്ഷത്തോളം ആരോഗ്യപ്രവർത്തകരിലായിരുന്നു പരീക്ഷണം. 
ഫെബ്രുവരിയിൽ യുഎസ് അംഗീകരിച്ച ജോൺസൺ ആൻഡ് ജോൺസൺ വാക്സീനെ പറ്റി ചില വിവാദങ്ങളുമുണ്ടായി. ഈ വാക്സീനെടുത്ത ചിലരിൽ രക്തം കട്ടപിടിക്കുന്നുവെന്ന റിപ്പോർട്ടായിരുന്നു ആദ്യത്തേത്. തുടർന്നു യുഎസ് കുത്തിവയ്പ് നിർത്തിവച്ചു. എന്നാൽ, ഗുണമാണു ദോഷത്തെക്കാൾ കൂടുതലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുത്തിവയ്പ് വീണ്ടും തുടങ്ങി.രക്തകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നം യൂറോപ്യൻ മെഡിസിൻസ് എമർജൻസി (ഇഎംഎ) റിപ്പോർട്ട് ചെയ്തു. വാക്സീനെടുക്കുന്നതിനു പിന്നാലെ ചെവിയിൽ അസ്വസ്ഥത, തലചുറ്റൽ എന്നിവയുണ്ടാകുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇത്തരം പ്രശ്നങ്ങൾ കൂടി പരസ്യപ്പെടുത്തി വേണം വാക്സീൻ വിൽപനയെന്ന് ഇഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സുരക്ഷ ഉറപ്പാക്കിയാണ് വാക്സീന് അംഗീകാരം നൽകിയതെന്നും ആശങ്കപ്പെടേണ്ടെന്നും ആരോഗ്യമന്ത്രാലയം വക്താവ് പ്രതികരിച്ചു. ‌ 

ബഹ്റൈനിലേക്ക് പറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും;ഇന്ത്യ റെഡ് ലിസ്റ്റിൽ തന്നെ.

0
Spread the love

ബഹ്റൈനിലേക്ക് പറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും;ഇന്ത്യ റെഡ് ലിസ്റ്റിൽ തന്നെ

മനാമ : കോവിഡ് അതിതീവ്രതയുള്ള രാജ്യങ്ങളുടെ പട്ടിക (റെഡ് ലിസ്റ്റ്) ബഹ്‌റൈൻ പുതുക്കി. ഇന്ത്യ പട്ടികയിൽ തുടരും. ജോർജിയ, യുക്രെയ്ൻ, മലാവി എന്നിവ കൂടി റെഡ്‌ ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ആകെ 25 രാജ്യങ്ങൾ ആയി. സ്വദേശികളും ബഹ്‌റൈനിൽ സ്ഥിരതാമസ വീസയുള്ളവരും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും റെഡ്‌ ലിസ്റ്റ് രാജ്യങ്ങളിൽ 14 ദിവസങ്ങൾക്കുള്ളിൽ ട്രാൻസിറ്റ് ചെയ്തവർക്കും ബഹ്‌റൈനിൽ പ്രവേശനം അനുവദിക്കില്ല. യാത്രാനുമതിയുള്ളവർ യാത്രയ്ക്ക് മുൻപുള്ള 48 മണിക്കൂറിൽ പിസി‌ആർ പരിശോധന നടത്തി ക്യു‌ആർ കോഡുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ബഹ്‌റൈനിൽ എത്തിയാൽ ഉടനെയും 10 ദിവസത്തിന് ശേഷവും പിസി‌ആർ പരിശോധന നടത്തണം.ഈ പരിശോധനകൾക്കുള നിശ്ചിത ഫീസ് ബഹ്‌‌റൈൻ വിമാനത്താവളത്തിൽ പണമായോ BeAware Bahrain ആപ്പ് വഴി ഓൺ‌ലൈനായോ മുൻ‌കൂർ അടക്കണം. ബഹ്‌റൈനിൽ സ്ഥിരം മേൽ‌‌വിലാസം ഇല്ലാത്തവർക്ക് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസുള്ള ക്വാറന്റീൻ സെന്ററുകൾ ലഭ്യമാക്കും. ബഹ്‌റൈനിൽ സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്ഥിരം വിലാസമുണ്ടെങ്കിൽ ക്വാറന്റീൻ അവിടെ അനുവദിക്കും.കൊറോണ വ്യാപനത്തിനെതിരെയുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ഉപദേശപ്രകാരമാണ് റെഡ് ലിസ്റ്റ് പട്ടികയിൽ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും. അതേസമയം സിനിമാ തിയറ്ററുകളിൽ മൊത്തം ശേഷിയുടെ 30% കാണികളെ ഉൾക്കൊള്ളാമെന്ന വ്യവസ്ഥ പ്രാബല്യത്തിൽവന്നു.

ആഗസത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം

0
Spread the love

ആഗസത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം

സംസ്ഥാനത്ത് ആഗസത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തും. ഇതിന്‍റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ഈ
യജ്ഞത്തിന്‍റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വാക്സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.
ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്സിനുകളില്‍ നിന്നും ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സിനേഷന്‍ ആഗസ്ത് പതിനഞ്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും. അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസ്സാണ് പൂര്‍ത്തീകരിക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ചെന്നാണ് വാക്സിന്‍ നല്‍കുക.

സൗദിയിലെ മാളുകളിലും സ്വദേശിവൽക്കണം;പ്രവാസികൾ ആശങ്കയിൽ.

0
Spread the love

റിയാദ് : സൗദിയിൽ ഷോപ്പിങ് മാളുകളിലെ സ്വദേശിവൽക്കരണം നിലവിൽ വന്നു. ഒരു വർഷത്തെ സാവകാശം ബുധനാഴ്ച അവസാനിച്ചതോടെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ മുഴുവൻ തൊഴിലുകളും സ്വദേശിവൽക്കരിച്ചു.

Riyadh: The localization of shopping malls has come into effect in Saudi Arabia. By the end of the one-year delay on Wednesday, all jobs, including administration, had been nationalized.

ശുചീകരണം, വിനോദ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ, കയറ്റിറക്ക് എന്നീ വിഭാഗങ്ങൾ മാത്രമേ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളൂവെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്നാൽ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മൊത്തം തൊലിലാളികളുടെ 20 ശതമാനത്തിനും കൂടാൻ പാടില്ലെന്ന നിബന്ധനയുണ്ട്. ഇവർക്ക് യൂനിഫോമും നിർബന്ധമാക്കി.

സ്വദേശിവൽക്കരണം കർശനമാക്കിയതോടെ ഈ രംഗത്ത് ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടമായി. സമസ്ത മേഖലകളിലും സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് ശക്തമായതിനാൽ ഇവർക്ക് മറ്റു ജോലി കണ്ടെത്തുക ശ്രമകരമാണ്. നിയമം ലംഘിച്ച് ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ പരിശോധനയും ശക്തമാക്കി. സെയിൽസ്മാൻ, ഷോപ്പ് ഇൻ ചാർജ്, അക്കൗണ്ടന്റ്, മാനേജർ തുടങ്ങി മാളുകളിലെ വിവിധ മേഖലകളിൽ പ്രത്യക്ഷമായും പരോക്ഷമായും മലയാളികളടക്കം ഒട്ടേറെ വിദേശികൾ ജോലി ചെയ്തിരുന്നു. സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാകുന്നതോടെ ജോലി നഷ്ടപ്പെട്ട ഇവർ തിരിച്ചുപോകേണ്ടിവരും. അല്ലെങ്കിൽ അവശേഷിക്കുന്ന തസ്തികയായ ശുചീകരണ തൊഴിലാളിയായി മാറേണ്ടിവരും.നിലവിൽ ലഭിച്ചിരുന്ന ശമ്പളവും പദവിയും കളഞ്ഞ് ഇതിന് ആരും മുതിരില്ലെന്നിരിക്കെ സൗദിയിൽനിന്ന് വിദേശികളുടെ മടക്കയാത്ര ഇനിയും വർധിക്കും. തിരിച്ചുപോകുകയോ മറ്റു രാജ്യങ്ങളിൽ തൊഴിൽ തേടുകയോ ചെയ്യാനുള്ള ഒരുക്കത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ.

വാഹനാപകട നഷ്ടപരിഹാരത്തിന് പുതിയ ഓൺലൈൻ സംവിധാനമൊരുക്കാൻ ഗതാഗത മന്ത്രാലയം.

0
Spread the love

ന്യൂഡൽഹി : റോഡപകടങ്ങളിൽ 3 മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം (വെബ്സൈറ്റും ആപ്പും) തയാറാക്കുന്നു.

The Ministry of Transport is developing an online platform (website and app) to provide compensation for road accidents within 3 months.

അപകടത്തിനിരയായവർ, പൊലീസ്, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്കെല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഓൺലൈൻ സംവിധാനം രാജ്യത്തെ അപകട നഷ്ടപരിഹാരക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഏകസ്വഭാവമുണ്ടാക്കാനും ലക്ഷ്യമിടുന്നു. എല്ലാ ഇൻഷുറൻസ് കമ്പനികളും കേന്ദ്രസർക്കാരിനെ സന്നദ്ധത അറിയിച്ചു. 

പുതിയ പ്ലാറ്റ്ഫോമിൽ ക്ലെയിം റജിസ്റ്റർ ചെയ്താൽ ട്രാഫിക് പൊലീസ് അപകടം സംബന്ധിച്ച രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഇൻഷുറൻസ് കമ്പനികൾ പെട്ടെന്നു തന്നെ നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനമെടുക്കുകയും ചെയ്യും. വാഹനാപകടക്കേസുകളിൽ ക്ലെയിമുകൾക്കുള്ള അപേക്ഷകൾ തീർപ്പാക്കാൻ വർഷങ്ങളെടുക്കുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
റോഡപകടങ്ങളിൽ നഷ്ടപരിഹാരത്തുക ഉയർത്താൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ വർഷം ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച ചട്ടങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നു മന്ത്രി കഴി‍ഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി പിടിക്കാം: ഹൈക്കോടതി

0
Spread the love

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് നികുതി പിടിക്കാം: ഹൈക്കോടതി

കൊച്ചി: സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും ശമ്പളത്തിൽനിന്ന് സ്രോതസ്സിൽനിന്നുള്ള വരുമാനനികുതി (ടി.ഡി.എസ്.) പിടിക്കാമെന്ന് ൈഹക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

2014 മുതലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തിൽനിന്ന് ടി.ഡി.എസ്. പിടിച്ചുതുടങ്ങിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്ന്യസ്തസഭയിലേക്കാണു പോകുന്നതെന്നും അതിനാൽ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

സർക്കാർശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതിവകുപ്പിെൻറ നിലപാട്. ശമ്പളം, പെൻഷൻ, ഗ്രാറ്റ്വിറ്റി തുടങ്ങിയവയെല്ലാം അവർക്കു കിട്ടുന്നുണ്ട് -നികുതിവകുപ്പ് വാദിച്ചു. വരുമാനം കിട്ടുന്ന വേളയിലാണ് ടി.ഡി.എസ്. ബാധകമാകുന്നതെന്നിരിക്കേ വിനിയോഗ രീതി നോക്കേണ്ടതില്ലെന്ന്, വരുമാനം പൂർണമായും സന്ന്യസ്തസഭയിലേക്കു പോകുന്നുവെന്ന വാദംതള്ളി കോടതി ചൂണ്ടിക്കാട്ടി.

സന്ന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനും കന്യാസ്ത്രീക്കും ‘സിവിൽ ഡെത്ത്’ സംഭവിക്കുന്നുവെന്ന കാനോനിക നിയമം എല്ലാ ജീവിതസാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാൾ പ്രാധാന്യമുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിവാഹനിയമം കലഹരണപ്പെട്ടോ?പൊതു വിവാഹനിയമം വേണമെന്ന് ഹൈക്കോടതി.

0
Spread the love

കൊച്ചി : രാജ്യത്തെ വിവാഹ നിയമങ്ങൾ ഉടച്ചു വാർക്കേണ്ട സമയമായെന്നു നിരീക്ഷിച്ച് ഹൈക്കോടതി.

The High Court observed that it was time to break the marriage laws in the country.

വിവാഹത്തിനും വിവാഹ മോചനത്തിനും എല്ലാവർക്കും പൊതുവിൽ ബാധകമായ മതനിരപേക്ഷ നിയമം കാലത്തിന്റെ ആവശ്യമാണ്. സ്വന്തം മതവിശ്വാസം അനുസരിച്ചു വ്യക്തികൾ വിവാഹം നടത്തുന്നതിനു പുറമേ ഏകീകൃത നിയമപ്രകാരമുള്ള വിവാഹ നടപടികളും നിർബന്ധമാക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു.  കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്കു വിവാഹമോചനം അനുവദിച്ചതു ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ അപ്പീൽ തള്ളിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. വിവാഹമോചന നിയമത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്ന വിധിന്യായത്തിൽ, പങ്കാളിക്കു താൽപര്യമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു ‘വൈവാഹിക പീഡനം’ (മാരിറ്റൽ റേപ്) ആണെന്നും അതു വിവാഹമോചനം അനുവദിക്കാൻ തക്ക ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹ, വിവാഹമോചന കാര്യങ്ങളിൽ ഏകീകൃത നിയമം കൊണ്ടുവരാൻ ബുദ്ധിമുട്ടില്ല. വ്യക്തി നിയമത്തിന്റെ പേരിൽ പൊതുനിയമത്തിൽ നിന്ന് ആരെയും ഒഴിവാക്കരുത്. സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം പങ്കാളിയുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും മേലെയുള്ള അതിക്രമമാണ്. ഇത്തരം കേസുകളിൽ വിവാഹമോചനം നിഷേധിച്ച് ദുരിത ജീവിതം തുടരണമെന്നു പറയാൻ കോടതികൾക്കാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.വിവാഹവും വിവാഹ മോചനവും സംബന്ധിച്ചു വ്യക്തികളുടെ കാഴ്ചപ്പാടിനു പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്.വിവാഹജീവിതം ദുസ്സഹമാണെങ്കിൽ പിരിയാൻ തീരുമാനിച്ച് ഏറെപ്പേർ മുന്നോട്ടു വരുന്നു. പക്ഷേ നിലവിലുള്ള നിയമം വ്യക്തികളുടെ ഉത്തമ താൽപര്യം സംരക്ഷിക്കാൻ പോന്നതാണോ? വ്യക്തികളുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ സാധ്യമാകുന്ന നിയമം വേണമെന്നു കോടതി പറഞ്ഞു. വിവാഹവും വിവാഹ മോചനവും മൂലമുണ്ടാവുന്ന നഷ്ടങ്ങൾക്കു പരിഹാരം നിർദേശിക്കാനും വ്യവസ്ഥ വേണം. മനുഷ്യന്റെ പ്രശ്നങ്ങൾ മനുഷ്യത്വപരമായി കൈകാര്യം ചെയ്യുന്ന നിയമവും സംവിധാനവുമാണു വേണ്ടതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

കുതിരാൻ തുരങ്കം : അവലോകന യോഗം ചേർന്നു

0
Spread the love

കുതിരാൻ തുരങ്കം : അവലോകന യോഗം ചേർന്നു

മണ്ണുത്തി കുതിരാൻ തുരങ്കത്തിൻ്റെ വലത് ടണൽ നിർമാണവും തുടർ നടപടികളും വിലയിരുത്തുന്നതിൻ്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വലത് ടണൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി സെപ്റ്റംബർ ആദ്യവാരം മുതൽ രണ്ടാഴ്ച്ചയിലൊരിക്കൽ യോഗം ചേർന്ന് അതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കാനും പരിശോധന നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ യോഗങ്ങളിലും തുരങ്ക നിർമാണ സ്പെഷ്യൽ ഓഫീസറും ജില്ലാ കലക്ടറും പങ്കെടുക്കും. നിശ്ചിത ഇടവേളകളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് മന്ത്രിമാരും ലോകസഭാ അംഗങ്ങളും പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തും.

രണ്ടാമത്തെ തുരങ്കത്തിൻ്റെ മുകൾഭാഗത്ത് ബാക്കിയുള്ള സുരക്ഷാ ജോലികൾ, ടണലിൻ്റെ ഉൾഭാഗത്തെ കോൺക്രീറ്റിങ്, ജല നിർഗമനത്തിനും കേബിൾ സ്ഥാപിക്കുന്നതിനും വേണ്ട സംവിധാനം ഒരുക്കൽ, ടണലിൻ്റെ അടിവശത്തെ കോൺക്രീറ്റിങ്, ഹാൻ്റ് റെയിലുകളുടെ നിർമാണം, വിളക്കുകൾ ഘടിപ്പിക്കൽ, അഗ്നിശമന സംവിധാനങ്ങൾ, ബ്ലോവർ, സിസിടിവി, എസ്ഒഎസ് ഫോൺ, സ്പീക്കർ തുടങ്ങിയവ ഘടിപ്പിക്കൽ, തുരങ്കത്തിൻ്റെ പെയിൻ്റിങ് പൂർത്തീകരണം, തൃശൂർ ഭാഗത്തുള്ള തുരങ്കമുഖത്തെ കലുങ്ക് നിർമാണവും തുരങ്കമുഖത്തു നിന്നുള്ള റോഡും നിലവിലെ നാഷ്ണൽ ഹൈവേയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും.

എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമാണ് ആദ്യ തുരങ്കത്തിൻ്റെ പൂർത്തീകരണമെന്നും അതേ വഴിയിലൂടെ സമയബന്ധിതമായി രണ്ടാം തുരങ്കത്തിൻ്റെ പ്രവർത്തനം പൂർത്തീകരിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. തുരങ്കത്തിൻ്റെ പ്രവർത്തനത്തിനായി നേതൃത്വം നൽകിയ എല്ലാ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും യോഗത്തിൽ മന്ത്രി അനുമോദിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജൻ, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ, മുൻ ജില്ലാ കലക്ടറും തുരങ്ക നിർമാണ സ്പെഷ്യൽ ഓഫീസറുമായ എസ് ഷാനവാസ്, ജില്ലാ വികസനകാര്യ കമ്മീഷ്ണർ അരുൺ കെ വിജയൻ, അസിസ്റ്റൻ്റ് കലക്ടർ അണ്ടർ ട്രെയിനി സൂഫിയാൻ അഹമ്മദ്, എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സേവനം അതിവേഗം; കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഇ-ഓഫീസായി തൃശൂർ ഡി ഡി ഓഫീസ്

0
Spread the love

സേവനം അതിവേഗം; കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഇ-ഓഫീസായി തൃശൂർ ഡി ഡി ഓഫീസ്

സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി തൃശൂർ വിദ്യാഭ്യാസ ഉപജില്ല ഡയറക്ടറുടെ കാര്യാലയം പൂർണമായും പേപ്പർഫയൽ രഹിതമാകുന്നു. സർക്കാരിന്റെ നൂറു ദിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി
ഇ- ഓഫീസാകാൻ തയ്യാറെടുക്കുകയാണ് ഡി ഡി എഡ്യൂക്കേഷൻ ഓഫീസ്. കേരളത്തിലെ പതിനാല് ഉപജില്ലാ ഡയറക്ടറുടെ കാര്യാലയങ്ങളും ഇത്തരത്തിൽ ഇ-ഓഫീസായി മാറും. ഇതിൽ തൃശൂർ ജില്ലയാണ് പദ്ധതി ആദ്യമായി പ്രാവർത്തികമാക്കിയത്. ഏറ്റവും കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതും ജില്ലയിലാണ്.
സർക്കാർ സംവിധാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാനിന്റെ കീഴില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴി വികസിപ്പിച്ചെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഓഫീസ്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഒരു ഫയൽ സംബന്ധിച്ച് തീരുമാനം എടുക്കണമെങ്കിൽ ഓഫീസർമാർക്ക് വീട്ടിലിരുന്നും ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രയോജനം. ലോക്ക് ഡൗൺ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ പ്രവർത്തികൾ തടസ്സമില്ലാതെ വർക്ക് ഫ്രം ഹോമിലൂടെ നടപ്പിലാക്കാൻ സാധിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഭൂരിഭാഗം ജീവനക്കാരും കമ്പ്യൂട്ടര്‍ പ്രാവീണ്യമുളളവരായതിനാല്‍ പദ്ധതി നടത്തിപ്പ് ഉദ്ദേശിച്ച രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് എം ബി പ്രശാന്ത് ലാൽ പറഞ്ഞു.
നിലവിൽ ഓഫീസിലെ പ്രധാനപ്പെട്ട സെക്ഷനുകളെല്ലാം ഇ ഫയലിലാണ്. പേപ്പർ ഫയലുകൾ സ്‌കാന്‍ ചെയ്ത് പി ഡി എഫ് ഫോര്‍മാറ്റിലാക്കി ഡാറ്റാബേസിലേക്ക് മാറ്റി സെക്ഷനുകളിലേക്കും സെക്ഷൻ സൂപ്രണ്ടിനും അടുത്ത അതോറിറ്റിയിലേക്കും ഇ ഫയലായി നൽകും. സബ് ഓഫീസുകളിൽ നിന്നും ജനങ്ങളിൽ നിന്നുമുള്ളതെല്ലാം ഈ രീതിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതിനായി ഓഫീസില്‍ പ്രത്യേക ഫയല്‍ ട്രാക്കിംഗ് സിസ്റ്റം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഒന്നര മാസം മുമ്പാണ് പണി തുടങ്ങിയത്. മാർച്ചിൽ ഇതിനായുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നെങ്കിലും ലോക്ക്ഡൗൺ മൂലം നീണ്ടു പോകുകയായിരുന്നു. 80ഓളം വരുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥർക്ക് യൂസർ നെയിമും പാസ്സ് വേർഡും നൽകി. ഇതിന്റെ 50 ശതമാനം പ്രവൃത്തികളും പൂർത്തിയായി. പുതുതായി ട്രാൻസ്ഫർ ആയി വന്ന ജോലിക്കാർക്ക് കൂടി യൂസർനെയിമും പാസ്‌വേഡും നൽകും. ഇതും ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.
ഐ ടി രംഗത്തെ നൂതന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ നടപടികളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായ രീതിയില്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ഓഫീസുകള്‍ ഇ-ഓഫീസാക്കി മാറ്റുന്നത്. കാലക്രമേണ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും കടലാസ് രഹിത ഓഫീസാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഹൈമാവതിയമ്മയ്ക്ക് സഹായവുമായി എം എൽ എ എത്തി

0
Spread the love

ഹൈമാവതിയമ്മയ്ക്ക് സഹായവുമായി എം എൽ എ എത്തി

മഴക്കെടുതിയിൽ മരം വീണ് തൊഴുത്ത് പൂർണമായും നശിച്ച പൂവത്തുശ്ശേരി സ്വദേശിയായ ഹൈമാവതി രാമകൃഷ്ണന് ക്ഷീരവികസന വകുപ്പിന്റെ സഹായം. ക്ഷീര വികസന വകുപ്പിന്റെ തൊഴുത്ത് നവീകരണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച അൻപതിനായിരം രൂപ വി ആർ സുനിൽകുമാർ എം എൽ എ ഹൈമാവതിയമ്മയ്ക്ക് കൈമാറി.
ബി ടി നമ്പൂതിരിസ് ഹരിത അഗ്രി ടെക് നൽകിയ രണ്ടായിരം രൂപയുടെ ധനസഹായവും ഹേമാവതിയമ്മക്ക് കൈമാറി. കഴിഞ്ഞ ജൂൺ പതിനാറിനാണ് ഹൈമാവതിയമ്മയുടെ തൊഴുത്തിന് മുകളിൽ മരം കടപുഴകി വീണത്. എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, വാർഡ് മെമ്പർ
ടി വി സുരേഷ് കുമാർ, ക്ഷീര വികസന ഓഫീസർ ജ്യുണി ജോസ് റോഡ്റിഗ്സ്, ഡയറി ഫാം ഇൻസ്പെക്ടർ സി നിഷ, കുമ്പിടി ക്ഷീര സംഘം സെക്രട്ടറി വി പി പ്രീതി എന്നിവർ എം എൽ എ യോടൊപ്പം എത്തിയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts