Home Blog Page 1501

ഇന്ത്യയിൽനിന്ന് ഡോക്ടർ, നഴ്സ് റിക്രൂട്മെന്റിനൊരുങ്ങി കുവൈത്ത്.

0
Spread the love

ഇന്ത്യയിൽനിന്ന് ഡോക്ടർ, നഴ്സ് റിക്രൂട്മെന്റിനൊരുങ്ങി കുവൈത്ത്.


കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നു ഡോക്ടർമാരെയും നഴ്സുമാരെയും ടെക്നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്.കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ റിദയുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തു. ഇന്ത്യയിൽ കുടുങ്ങിയ ഡോക്ടർമാരെയും നഴ്സുമാരെയും ടെക്നീഷ്യന്മാരെയും കുടുംബാംഗങ്ങളെയും നേരിട്ടു കുവൈത്തിൽ എത്തിക്കുന്നതിനുള്ള തീരുമാനവും ഉടനെയുണ്ടാകും.
കൂടാതെ,വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്ന നടപടി വേഗത്തിൽ പൂർത്തിയാക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തവരുടെ പട്ടികയിൽ 18 വയസ്സ് തികയാത്തവരും ഗർഭിണികളും ഉൾപ്പെടുമെന്നും കുവൈത്ത് അറിയിച്ചു.
വിദേശത്ത് കുടുങ്ങിയ അധ്യാപകരിൽ ഇഖാമ കാലാവധി അവസാനിച്ചവരുണ്ടെങ്കിൽ താൽക്കാലിക വീസ നൽകും. സെപ്റ്റംബർ ആദ്യം സ്കൂളുകൾ തുറക്കാനിരിക്കെ‍യാണ് കുവൈത്തിന്റെ പുതിയ തീരുമാനം.

സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം;മദ്യം വാങ്ങാൻ നിയന്ത്രണം ബാധകമല്ലേ?

0
Spread the love

സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം;മദ്യം വാങ്ങാൻ നിയന്ത്രണം ബാധകമല്ലേ?


കൊച്ചി : കടകളിലും ഓഫിസുകളിലും പ്രവേശിക്കാൻ കോവിഡ് വാക്സീൻ ഒരു ഡോസ് എങ്കിലും എടുക്കണമെന്നത് അടക്കമുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിലെ വ്യവസ്ഥകൾ എന്തുകൊണ്ടു ബാറുകൾക്കും മദ്യവിൽപനശാലകൾക്കും ബാധകമാക്കുന്നില്ലെന്നു ഹൈക്കോടതി ചോദിച്ചു. ഇന്നുതന്നെ കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. ബവ്റിജസ് ഔട്‌ലെറ്റുകളിൽ കൂടുതൽ സൗകര്യമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി തൃശൂരിലെ കടയുടമ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു നിർദേശം.വാക്സീനെടുത്തവർക്കേ മദ്യം ലഭിക്കൂ എന്നുണ്ടെങ്കിൽ വാക്സീനെടുക്കാൻ പലർക്കും പ്രചോദനമാകും. ബാറുകൾക്കും മദ്യവിൽപനശാലകൾക്കും ഇളവു നൽകിയതായി സർക്കാർ ഉത്തരവിൽ കാണുന്നില്ല. അങ്ങനെയെങ്കിൽ ഈ വ്യവസ്ഥ പാലിക്കാതെ മദ്യം വാങ്ങാൻ എങ്ങനെയാണ് അനുവദിക്കുന്നത്? ഏറ്റവും കൂടുതൽ ആൾക്കാർ ഒന്നിച്ചെത്തുന്ന സ്ഥലമാണത്. അവിടെ നിയന്ത്രണങ്ങൾ ഒന്നും ഇല്ല. ജനങ്ങൾ രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് വാങ്ങുകയാണ്. വിശദീകരണം നൽകാമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണ് ഇന്നു മറുപടി നൽകാൻ നിർദേശിച്ചത്.
ലോക്ഡൗണിൽ ഇളവു വരുത്തി ഈ മാസം നാലിനു സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണു നിബന്ധനകളുള്ളത്. കടകൾ, മാർ ക്കറ്റുകൾ, ബാങ്കുകൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്സീൻ എങ്കിലും എടുത്തവരോ, അല്ലെങ്കിൽ 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവരോ ആകണമെന്നാണു നിബന്ധന.അതേസമയം, കോവിഡ് വാക്സീനെടുക്കാത്തവർക്കു കടകളിലും ഓഫിസുകളിലും പ്രവേശനം അനുവദിക്കരുതെന്ന സർക്കാരിന്റെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂർ മാള സ്വദേശി പോളി വടക്കൻ നൽകിയ ഹർജി സർക്കാരിന്റെ വിശദീകരണത്തിനായി ഹൈക്കോടതി ഇന്നു പരിഗണിക്കും.

ഐ.എഫ്.എഫ്.കെ ഡിസംബര്‍ 10 മുതല്‍ 17 വരെ; ഇത്തവണ തിരുവനന്തപുരത്ത് മാത്രം

0
Spread the love

ഐ.എഫ്.എഫ്.കെ ഡിസംബര്‍ 10 മുതല്‍ 17 വരെ; ഇത്തവണ തിരുവനന്തപുരത്ത് മാത്രം

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാകും ഇത്തവണ മേള നടത്തുക.
തിരുവനന്തപുരത്ത് മാത്രമാകും മേള സംഘടിപ്പിക്കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാല് മേഖലകളിലായി സംഘടിപ്പിച്ചായിരുന്ന കഴിഞ്ഞ തവണ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയത്.

തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയുമായിരുന്നു മേള നടന്നത്.

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,86,12,776 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1976, തൃശൂര്‍ 1743, കോഴിക്കോട് 1503, പാലക്കാട് 968, എറണാകുളം 1297, കണ്ണൂര്‍ 876, ആലപ്പുഴ 750, കൊല്ലം 734, കോട്ടയം 558, തിരുവനന്തപുരം 500, കാസര്‍ഗോഡ് 492, പത്തനംതിട്ട 360, വയനാട് 289, ഇടുക്കി 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 11, തൃശൂര്‍, കാസര്‍ഗോഡ് 9 വീതം, കണ്ണൂര്‍ 8, ആലപ്പുഴ, എറണാകുളം, കോഴിക്കോട് 5 വീതം, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1061, കൊല്ലം 1215, പത്തനംതിട്ട 590, ആലപ്പുഴ 1066, കോട്ടയം 1264, ഇടുക്കി 426, എറണാകുളം 2394, തൃശൂര്‍ 2717, പാലക്കാട് 1682, മലപ്പുറം 2801, കോഴിക്കോട് 2631, വയനാട് 690, കണ്ണൂര്‍ 840, കാസര്‍ഗോഡ് 627 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,77,691 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കാൻസർ ബാധിതയായി ചികിത്സയിൽ ആയിരുന്നു നടി ശരണ്യ അന്തരിച്ചു

0
Spread the love

കാൻസർ ബാധിതയായി ചികിത്സയിൽ ആയിരുന്നു നടി ശരണ്യ അന്തരിച്ചു.കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളായതിനെ തുടർനാണ് അന്ത്യം. ‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.മിനിസ്ക്രീനിൽ താരമായി തിളങ്ങുന്നതിനിടെ 2012 ൽ ആണ് ശരണ്യക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ശരണ്യക്ക് ട്യൂമർ സ്ഥിരീകരിച്ചത്. പിന്നീട് ഒൻപതിൽ പരം ശസ്ത്രക്രിയകൾ ശരണ്യക്ക് നടത്തിയിരുന്നു. ഇപ്പൊൾ അടുത്ത് ശരണ്യ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും തൻ്റെ വിശേഷങ്ങൾ അതിലൂടെ പങ്കുവെക്കാറുമുണ്ടായിരുന്നു.

സംസ്ഥാനത്തിൻ്റെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി മാറിയ ‘നിലാവ്’ പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്

0
Spread the love

സംസ്ഥാനത്തിൻ്റെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി മാറിയ ‘നിലാവ്’ പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്. പരമ്പരാഗത തെരുവു വിളക്കുകൾ മാറ്റി ഊര്‍ജ്ജക്ഷമതയുള്ളയതും പരിസ്ഥിതിസൗഹൃദവുമായ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2 ലക്ഷം വിളക്കുകളാണ് മാറ്റി സ്ഥാപിക്കപ്പെട്ടത്. നിലാവ് പദ്ധതിയുടെ ഭാഗമായി മൊത്തം 10.5 ലക്ഷം തെരുവു വിളക്കുകളാണ് പുന:സ്ഥാപിക്കപ്പെടുന്നത്. 411 ഗ്രാമ പഞ്ചായത്തുകളും 35 നഗരസഭകളും ഉള്‍പ്പടെ ആകെ 446 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലായത്.

പ്രതിവര്‍ഷം 185 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ പദ്ധതി വഴി ലാഭിക്കാൻ സാധിക്കും. വൈദ്യുതി ബില്‍ ഇനത്തില്‍ പ്രതിവര്‍ഷം 80 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലാഭിക്കുവാനും കഴിയും. കൂടാതെ പ്രതിവര്‍ഷം 165 കിലോ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും 10.5 കിലോഗ്രാം മെര്‍ക്കുറി ഭൂമിയില്‍ ലയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കരുതുന്നു. 298 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

യൂട്യൂബ് വ്ലോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

0
Spread the love

യൂട്യൂബ് വ്ലോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂ‍ര്‍: പ്രമുഖ മലയാളം വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂ‍ര്‍ ആര്‍ടിഒ ഉദ്യോ​ഗസ്ഥ‍ര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി തുടര്‍ നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ര്‍ഷമുണ്ടായത്.

വാന്‍ ആ‍ര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവ‍ര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു.

ഇതേ തുട‍ര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ര്‍ കണ്ണൂ‍ര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്ലോ​ഗ‍ര്‍മാരും ഉദ്യോ​ഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂ‍ര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ ത‍കര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ.

0
Spread the love

സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതിൽ 21,964 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ. 18 വയസ്സിന് മുകളിൽ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 7352 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 6975 പേർക്ക് പ്രത്യേക ട്രൈബൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്സിൻ നൽകിയത്. മൂന്നുമാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയവർ, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ തുടങ്ങിയവർ മാത്രമാണ് വാക്സിൻ സ്വീകരിക്കാത്തത്.

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്കൂളുകളിലാണ് ക്യാമ്പ് നടത്തിയത്. ട്രൈബൽ വകുപ്പിൻ്റെ നേതൃത്വത്തിൽ വാഹനങ്ങളിലാണ് ഇവരെ ക്യാമ്പുകളിൽ എത്തിച്ചത്. ഇതിന് പുറമേ ക്യാമ്പിലെത്തി വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്കും, കിടപ്പ് രോഗികൾക്കും ട്രൈബൽ വകുപ്പിൻ്റെ സഹായത്തോടെ കോളനികളിൽ നേരിട്ടെത്തിയാണ് വാക്സിൻ നൽകിയത്.

കോളനികളിൽ ആധാർ കാർഡ്, വോട്ടർ ഐ.ഡി, ഫോൺ നമ്പർ എന്നിങ്ങനെ ഒരു രേഖയുമില്ലാതെ താമസിക്കുന്നവർക്കായി കോവിൻ ആപ്പിൽ പ്രത്യേക സജ്ജീകരണം ഒരുക്കുകയും കോളനിയിലെ തന്നെ ഒരു വ്യക്തിയുടെ റഫറൻസ് ഐ.ഡി ഉപയോഗിച്ച് വാക്സിൻ ലഭ്യമാക്കുകയും ചെയ്തു.

ഗ്രാമ പഞ്ചായത്ത് സമ്പൂർണ വാക്സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസങ്ങളിൽ മോപ്പ് – അപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചു. ആർ.ആർ.ടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിൻ്റെയും സഹായത്തോടെ വാർഡ് അടിസ്ഥാനത്തിലാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,610 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2965, തൃശൂര്‍ 2436, കോഴിക്കോട് 2448, എറണാകുളം 2198, പാലക്കാട് 1056, കൊല്ലം 1071, കണ്ണൂര്‍ 920, കോട്ടയം 894, ആലപ്പുഴ 924, തിരുവനന്തപുരം 808, വയനാട് 534, കാസര്‍ഗോഡ് 511, പത്തനംതിട്ട 422, ഇടുക്കി 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 11, വയനാട് 9, കാസര്‍ഗോഡ് 8, തൃശൂര്‍ 7, എറണാകുളം, പാലക്കാട് 6 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1048, കൊല്ലം 1695, പത്തനംതിട്ട 523, ആലപ്പുഴ 1150, കോട്ടയം 790, ഇടുക്കി 400, എറണാകുളം 2339, തൃശൂര്‍ 2815, പാലക്കാട് 2137, മലപ്പുറം 2119, കോഴിക്കോട് 2397, വയനാട് 726, കണ്ണൂര്‍ 1115, കാസര്‍ഗോഡ് 854 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,57,687 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,858 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,61,530 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,328 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2328 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഒരു മാസത്തിനകം വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; വാക്സിനേഷൻ യജ്ഞവുമായി സംസ്ഥാന സർക്കാർ.

0
Spread the love


ഒരു മാസത്തിനകം വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; വാക്സിനേഷൻ യജ്ഞവുമായി സംസ്ഥാന സർക്കാർ.


കോഴിക്കോട്: സംസ്ഥാനത്ത് വാക്സിനേഷൻ ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ സംസ്ഥാനത്ത് പകുതിയിലധികം പേർക്ക് വാക്സിനേഷൻ നൽകാൻ കഴി‍ഞ്ഞു. പുതിയ കണക്കനുസരിച്ച് മൂന്നേകാൽ ലക്ഷം വാക്സീൻ കയ്യിലുണ്ട്. കേന്ദ്രം ഈ മാസം 24 ലക്ഷം ഡോസ് വാക്സീൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 
എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുന്നതിനായി നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. സർക്കാർ നൽകുന്ന സൗജന്യ വാക്സീനു പുറമേ സ്വകാര്യ ആശുപത്രികൾക്കും വാക്സിനേഷൻ നടത്താൻ സൗകര്യമൊരുക്കും. ഇതിനായി സർക്കാരും സഹായിക്കും.
ചെറുകിട ആശുപത്രികളെ വാക്സീൻ വാങ്ങാനും സൂക്ഷിക്കാനും സഹായിക്കുന്നതിനോടൊപ്പം നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷൻ ക്യാംപ് നടത്താൻ സ്ഥലവും സൗകര്യവുമൊരുക്കും. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വാക്സീൻ എത്തിക്കുന്നതിലൂടെ ഒരു മാസത്തിനകം സംസ്ഥാനം പ്രതിരോധശേഷി ആർജിച്ച സംസ്ഥാനമായി മാറും. വാണിജ്യ വ്യവസായ സ്ഥാപനങ്ങളും സംഘടനകളും സിഎസ്ആർ ഫണ്ടുപയോഗിച്ച് വാക്സീൻ വാങ്ങി നൽകാൻ സന്നദ്ധമായാൽ അവർക്ക് സ്വകാര്യ ആശുപത്രി മുഖേന വാക്സീൻ വിതരണത്തിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts