Home Blog Page 1500

ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ ;നടപടി കരുവന്നൂർ തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിൽ.

0
Spread the love

ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ ;നടപടി കരുവന്നൂർ തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിൽ.


തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതിനു സമാനമായ തട്ടിപ്പുകൾ സഹകരണ സ്ഥാപനങ്ങളിൽ ആവർത്തിക്കാതിരിക്കാൻ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തുമെന്നു മന്ത്രി വി.എൻ.വാസവൻ. 
സഹകരണ ബാങ്കുകളിൽ ഓഡിറ്റിനായി ഡപ്യൂട്ടി അക്കൗണ്ട് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി വി.പി.ജോയി അഭ്യർഥിച്ചിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുക. ഈ സമിതിയെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ നയിക്കും. സഹകരണ വകുപ്പിൽ കോ – ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ഇൻഫർമേഷൻ സിസ്റ്റം നടപ്പാക്കും.
‘സഹകരണ വകുപ്പിലെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. നിലവിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് റീജനൽ വിജിലൻസ് ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്നത്. ഇനി എസ്പി റാങ്കിലുള്ളവരെ നിയമിക്കും.’ – മന്ത്രി വി.എൻ.വാസവൻ”പറഞ്ഞു. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഐടി സംയോജനത്തിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 
കരുവന്നൂർ കേസിലെ കുറ്റവാളികൾക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുള്ള സമീപനമാണു സർക്കാരിനുള്ളത്. നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ  നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പാക്കേജ് തയാറാക്കും. അവിടത്തെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തുന്നതിനൊപ്പം സർക്കാരിന്റെയും കേരള ബാങ്കിന്റെയും സർപ്ലസ് ഫണ്ടുള്ള സഹകരണ സംഘങ്ങളുടെയും കൺസോർഷ്യം രൂപീകരിച്ചു നിക്ഷേപം മടക്കിക്കൊടുക്കാനാണു തീരുമാനമെന്നും മന്ത്രി പറഞ്ഞു.യുവാക്കളുടെ 25 സഹകരണ സംഘങ്ങൾ 2 ആഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ആദ്യമായാണ് ഇത്തരം  സംരംഭം. കലാകാരന്മാരുടെ സഹകരണ സംഘം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. സർജിക്കൽ ഉൽപന്നങ്ങൾ നിർമിക്കാനുള്ള 12 വനിതാ സഹകരണ സംഘങ്ങളും ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കുമെന്നും വാസവൻ അറിയിച്ചു.

യുഎഇലേക്കുള്ള യാത്രാ; പുതുക്കിയ മാർഗനിർദ്ദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്‌.

0
Spread the love

യുഎഇലേക്കുള്ള യാത്രാ; പുതുക്കിയ മാർഗനിർദ്ദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്‌.


ദുബായ്: ഇന്ത്യയിൽ നിന്ന് യുഎയിലേക്ക് യാത്ര വിലക്ക് നീക്കിയതിന് പിന്നാലെ, യാത്രികർക്കുള്ള മാർഗ നിർദേശങ്ങൾ പുതുക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്‌. എയർ ഇന്ത്യയുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പറയുന്ന രേഖകൾ കൈവശമുണ്ടെങ്കിൽ യുഎഇയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.
ദുബായിൽ റസിഡൻസി വിസ ഉള്ളവർക്കും ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കും, യുഎഇക്ക് പുറത്തുള്ള താമസക്കാർക്കുള്ള റിട്ടേൺ പെർമിറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) മുഖേന വാങ്ങിക്കണം.
മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിച്ചിട്ടുള്ള റെസിഡൻസി വിസ ഉള്ളവർക്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ൽ നിന്ന് ഫോം ലഭിക്കണം.ഒപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടതാണ്.
ഐസിഎംആർ അംഗീകൃത ലബോറട്ടറിയിൽ നിന്ന് യാത്ര തിരിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തണം.
മോളിക്യുലർ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള പിസിആർ ടെസ്റ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ വച്ച് നടത്തേണ്ടതാണ്. വ്യാഴാഴ്ച പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നില്ല.
ആഗസ്റ്റ് 10 ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു.
ഓഗസ്റ്റ് അഞ്ച് മുതലാണ് ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വാക്‌സിന്‍ സ്വീകരിച്ച പൗരന്മാരെ യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കിയത്.
അബുദാബിയിലേക്കും റാസൽ ഖൈമയിലേക്കും യാത്ര ചെയ്യാനുള്ള പ്രത്യേക നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ അബുദാബിയിൽ 12 ദിവസത്തെ ഹോം/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനില്‍ കഴിയണം. റാസല്‍ ഖൈമയില്‍ ആണെങ്കില്‍ 10 ദിവസത്തെ ക്വാറന്റൈനാണുള്ളത്. ആറാം ദിവസവും, 11-ാം ദിവസവും കോവിഡ് പരിശോധന നടത്തേണ്ടതാണ്.

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3232, കോഴിക്കോട് 2491, തൃശൂര്‍ 2441, എറണാകുളം 2381, പാലക്കാട് 1554, കൊല്ലം 1334, കണ്ണൂര്‍ 1245, ആലപ്പുഴ 1224, കോട്ടയം 1130, തിരുവനന്തപുരം 832, വയനാട് 705, പത്തനംതിട്ട 613, ഇടുക്കി 579, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, പാലക്കാട് 16, തൃശൂര്‍ 15, കാസര്‍ഗോഡ് 12, മലപ്പുറം 11, എറണാകുളം 9, വയനാട് 8, കോഴിക്കോട് 7, കൊല്ലം, പത്തനംതിട്ട 4 വീതം, തിരുവനന്തപുരം 3, ആലപ്പുഴ, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1237, കൊല്ലം 690, പത്തനംതിട്ട 447, ആലപ്പുഴ 742, കോട്ടയം 1064, ഇടുക്കി 471, എറണാകുളം 2703, തൃശൂര്‍ 2847, പാലക്കാട് 1850, മലപ്പുറം 3297, കോഴിക്കോട് 2442, വയനാട് 661, കണ്ണൂര്‍ 1646, കാസര്‍ഗോഡ് 626 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,36,318 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,172 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,54,689 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,483 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2559 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

നാട്ടിൽ കുടുങ്ങിയവരുടെ താമസവീസ നീട്ടിയതായി ദുബായ്.

0
Spread the love

നാട്ടിൽ കുടുങ്ങിയവരുടെ താമസവീസ നീട്ടിയതായി ദുബായ്.


ദുബായ് ∙ യാത്രാവിലക്കിനെ തുടർന്നു നാട്ടിൽ കുടുങ്ങിയവരുടെ താമസ വീസയുടെ കാലാവധി ദുബായ് നീട്ടി. ഒരു മാസത്തെ അധിക കാലാവധി ഉൾപ്പെടെ ഡിസംബർ 9 വരെയാണു പലർക്കും നീട്ടിക്കിട്ടിയത്. ഇതനുസരിച്ച് നവംബർ ഒൻപതിനകം ദുബായിലെത്തി പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാൽ മതിയെന്നാണു സൂചന.ഔദ്യോഗിക അറിയിപ്പില്ലാതെ ഇളവ് നൽകിയതിന്റെ ആശ്വാസത്തിലാണ് പ്രവാസികൾ. കഴിഞ്ഞദിവസം ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്)യിൽ പരിശോധിച്ചവർക്കാണു വീസ കാലാവധി നീട്ടിയതായി വ്യക്തമായത്. യാത്രയ്ക്കു മുൻപ് https://amer.gdrfad.gov.ae/visa-inquiry എന്ന സൈറ്റിൽ പരിശോധിച്ചാൽ താമസവീസയുടെ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ടോ എന്ന് അറിയാനാകും. മറ്റ് ചില എമിറേറ്റിലുള്ളവരുടെയും വീസ നീട്ടിക്കിട്ടിയതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എന്നാൽ,താമസവീസക്കാർക്ക് പുറമേ എൻട്രി പെർമിറ്റ് മാത്രമുള്ളവർക്കും ദുബായിലേക്കു പ്രവേശിക്കാൻ അനുമതി നൽകി. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനത്തിൽ ഇവർക്ക് എത്താനാകും. പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ദുബായിലേക്കു പ്രവേശിക്കാൻ ലഭിക്കുന്ന അനുമതി പത്രമാണ് എൻട്രി പെർമിറ്റ്. ഇവിടെയെത്തി മെഡിക്കൽ പരിശോധനയ്ക്കു ശേഷം പാസ്പോർട്ടിൽ ഇതു സ്റ്റാംപ് ചെയ്തു ലഭിക്കുന്നതോടെയാണ് താമസവീസയാകുന്നത്.
യാത്രക്കാർ ജിഡിആർഎഫ്എയിൽ അപേക്ഷിച്ച് അനുമതി നേടിയിരിക്കണം. ഇതിനൊപ്പം 48 മണിക്കൂർ കാലാവധിയിലുള്ള ആർടിപിസിആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രയ്ക്ക് 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ നടത്തിയ പിസിആർ ടെസ്റ്റ് ഫലവും നിർബന്ധമാണ്.സന്ദർശക വീസക്കാർക്കും താമസിയാതെ പ്രവേശനം ലഭിക്കുമെന്നാണു സൂചന. 

സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി.

0
Spread the love

സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി.


കൊച്ചി : സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. സമാന്തര അന്വേഷണം കേസന്വേഷണത്തെ അവതാളത്തിലാക്കുമെന്ന് വ്യക്തമാണെന്നു ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ചൂണ്ടിക്കാട്ടി. പ്രതികൾക്കാണ് അതിന്റെ പ്രയോജനമെന്നും നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യമാണ് അനുവദിച്ചത്. സർക്കാർ നടപടി റദ്ദാക്കണമെന്ന ഇഡിയുടെ ഹർജിയിൽ ഇനി വിശദവാദം കേൾക്കും.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ജുഡീഷ്യൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വി.കെ. മോഹനനെയും കക്ഷി ചേർത്തിരുന്നെങ്കിലും ഇരുവർക്കും നോട്ടിസ് നൽകുന്നത് കോടതി ഒഴിവാക്കി.
മുഖ്യമന്ത്രിയും സ്പീക്കറും അടക്കമുള്ളവരെ സ്വർണക്കടത്തു കേസിൽ ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കാനാണ് ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. എന്നാൽ ഇക്കാര്യം അന്വേഷിക്കേണ്ടത് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന പ്രത്യേക കോടതിയാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. സരിത്ത്, സ്വപ്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും മൊഴി നൽകിയിരുന്നു. തുടർന്ന് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തെങ്കിലും ഹൈക്കോടതി ഇത് ഏപ്രിൽ 16നു റദ്ദാക്കി. എന്നാൽ ഇതിനുമുൻപു മാർച്ച് 26ന് ഇതേ വിഷയത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനനെ സർക്കാർ നിയോഗിക്കുകയായിരുന്നു. ഉന്നത സ്വാധീനമുള്ളവർ ചെയ്ത കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്ന് ഇഡി ആരോപിച്ചു.
ക്രൈം ബ്രാഞ്ചിന്റെ എഫ്ഐആറുകൾ നേരത്തേ കോടതി റദ്ദാക്കിയതും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്ര സർക്കാരിലെ ഒരു വകുപ്പു മാത്രമാണ് ഇഡിയെന്നും അവർക്ക് ഹർജി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല.

‘രണ്ട് ഡോസ് വാക്സീന്‍ എടുത്തവർക്ക് ആർടിപിസിആർ നിർബന്ധമാക്കരുത്’; സംസ്ഥനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സർക്കാർ.

0
Spread the love

‘രണ്ട് ഡോസ് വാക്സീന്‍ എടുത്തവർക്ക് ആർടിപിസിആർ നിർബന്ധമാക്കരുത്’; സംസ്ഥനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സർക്കാർ.


ദില്ലി: രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച അന്തർസംസ്ഥാന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കരുതെന്ന് ടൂറിസം മന്ത്രാലയം. യാത്രകാർക്കുള്ള പ്രോട്ടോക്കോൾ ഏകീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്തെ 50 ശതമാനത്തിലധികം പ്രതിദിന കൊവിഡ് കേസുകളും ഇപ്പോൾ കേരളത്തിലാണ്.ബംഗാൾ, ഗോവ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച അന്തർ സംസ്ഥാന യാത്രക്കാർക്കും ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ മാത്രമെ പ്രവേശനം അനുവദിക്കുന്നുള്ളു. ഇത് ടൂറിസം മേഖലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം. യാത്രാ നിയന്ത്രണങ്ങൾക്ക് ഏകീകൃത പ്രോട്ടോക്കൾ വേണമെന്നാണ് ടൂറിസം മന്ത്രാലയത്തിന്‍റെ ആവശ്യം.
സംസ്ഥാന സർക്കാരുകളുമായും, ടൂറിസം അസോസിയേഷനുകളിലെ പ്രതിനിധികളുമായും കഴിഞ്ഞ ആഴ്ച ടൂറിസം മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. ഏകീകൃതമായ പ്രോട്ടോക്കോൾ രൂപീകരിക്കാൻ ആരോഗ്യ മന്ത്രാലയവും, വ്യാമയാന മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 41195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ പകുതിയിൽ അധികവും കേരളത്തിലാണ്. പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനം. നാല് സംസ്ഥാനങ്ങളിൽ ഒരു ശതമാനത്തിൽ കൂടുതലാണ് ആർ മൂല്യം. 44 ജില്ലകളിൽ ഇപ്പോഴും ടിപിആർ 10 ശതമാനത്തിൽ അധികമാണ്.അതേസമയം ഉത്തർപ്രദേശിലും പഞ്ചാബിലുമടക്കം വൈറസിന്‍റെ വ്യാപന നിരക്ക് സൂചിപ്പിക്കുന്ന ആർ മൂല്യം കൂടുന്നത് കേന്ദ്രത്തിന് ആശങ്കയാകുകയാണ്.

സംസ്ഥാനത്ത് വാക്‌സിൻ നയത്തിൽ മാറ്റം; ഇനി സ്വന്തം വാർഡിൽ റജിസ്റ്റര്‍ ചെയ്യണം

0
Spread the love

സംസ്ഥാനത്ത് വാക്‌സിൻ നയത്തിൽ മാറ്റം; ഇനി സ്വന്തം വാർഡിൽ റജിസ്റ്റര്‍ ചെയ്യണം

സംസ്ഥാനത്തിന്റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇനി മുതല്‍ വാക്സിന്‍ ലഭിക്കുന്നതിനായി സ്വന്തം വാര്‍ഡിലായിരിക്കണം റജിസ്റ്റര്‍ ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കുത്തിവയ്പ്പെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

വാക്സിന്‍ ലഭിക്കാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. നഗരങ്ങളില്‍ വാക്സിന്‍ അതാത് വര്‍ഡില്‍ തന്നെ സ്വീകരിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിലും മുന്‍ഗണന അവിടെ ഉള്ളവര്‍ക്കായിരിക്കും. മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല.

വാക്സിനേഷന്റെ ഏകോപന ചുമതല ഇനി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും അടുത്ത നാല് ദിവസത്തിനുള്ളില്‍ വാക്സിന്‍ നല്‍കും. വാക്സിന്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരുടെ പട്ടിക തയാറാക്കാനും നിര്‍ദേശമുണ്ട്. ഇതിന്റെ ചുമതലയും തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും.

കിടപ്പ് രോഗികള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സഞ്ചരിക്കുന്ന വാക്സിനേഷന്‍ സംവിധാനം ഒരുക്കാനാണ് പദ്ധതി. പുതിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ തയാറാകുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3093, മലപ്പുറം 3033, എറണാകുളം 2760, കോഴിക്കോട് 2765, പാലക്കാട് 1563, കൊല്ലം 1622, ആലപ്പുഴ 1407, തിരുവനന്തപുരം 1152, കോട്ടയം 1188, കണ്ണൂര്‍ 1071, പത്തനംതിട്ട 676, ഇടുക്കി 624, വയനാട് 551, കാസര്‍ഗോഡ് 544 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, തൃശൂര്‍, പാലക്കാട് 14 വീതം, കാസര്‍ഗോഡ് 13, വയനാട് 10, എറണാകുളം 9, കൊല്ലം 8, പത്തനംതിട്ട, ആലപ്പുഴ 4 വീതം, ഇടുക്കി, കോഴിക്കോട് 3 വീതം, തിരുവനന്തപുരം 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1165, പത്തനംതിട്ട 532, ആലപ്പുഴ 1073, കോട്ടയം 1301, ഇടുക്കി 353, എറണാകുളം 2024, തൃശൂര്‍ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098, വയനാട് 522, കണ്ണൂര്‍ 1323, കാസര്‍ഗോഡ് 132 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,15,595 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,480 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,56,991 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2371 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

0
Spread the love

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

ന്യൂഡൽഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആർ.ബി.ഐ. പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

യഥാസമയം പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തന രഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് നടപടി. അതിനാൽ ബാങ്കുകൾ, എടിഎം ഓപ്പറേറ്റർമാർ എന്നിവർ എടിഎമ്മുകളിൽ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആർ.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കുന്നുണ്ട്.
ഒക്ടോബർ ഒന്നുമുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും. മാസത്തിൽ പത്തുമണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായാൽ പതിനായിരം രൂപ പിഴയീടാക്കും. വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ ആ ഡബ്ല്യു.എൽ.എയ്ക്ക് പണം നൽകുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക. ബാങ്കിന് അതിന്റെ വിവേചനാധികാരത്തിൽ ഡബ്ല്യു.എൽ.എ ഓപ്പറേറ്ററിൽ നിന്ന് പിഴപ്പണം ഈടാക്കാം.
രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എടിഎമ്മുകളാണ് ഉളളത്.

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്നതിൽ വീഴ്ച; ഒമ്പത് രാഷ്ട്രീയ പാർട്ടികൾക്ക് പിഴ ചുമത്തി സുപ്രീംകോടതി.

0
Spread the love

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്നതിൽ വീഴ്ച; ഒമ്പത് രാഷ്ട്രീയ പാർട്ടികൾക്ക് പിഴ ചുമത്തി സുപ്രീംകോടതി.


ന്യൂഡൽഹി ; സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്ന വിധി നടപ്പാക്കാത്തതിനു ബിജെപി, കോൺഗ്രസ്, സിപിഎം, എൻസിപി ഉൾപ്പെടെ എട്ടു പാർട്ടികൾക്കു സുപ്രീം കോടതി പിഴശിക്ഷ വിധിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോടതി ഉത്തരവു തീർത്തും ലംഘിച്ചതിനു സിപിഎമ്മിനും എൻസിപിക്കും 5 ലക്ഷം രൂപ വീതവും ബിജെപി, കോൺഗ്രസ്, ജെഡിയു, ആർജെഡി, എൽജെപി, സിപിഐ എന്നീ പാർട്ടികൾക്ക് ഓരോ ലക്ഷം രൂപയുമാണു പിഴ.
ആർഎൽഎസ്പിയും കുറ്റക്കാരെന്നു കണ്ടെത്തിയെങ്കിലും പിഴ ചുമത്തിയില്ല.സിപിഎമ്മും എൻസിപിയും നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് അംഗീകരിച്ചില്ല. മാപ്പു പറയുകയല്ല, കോടതി വിധി നടപ്പാക്കുകയാണു വേണ്ടതെന്നു ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്ന പാർട്ടികൾ തീരുമാനമെടുത്ത് 48 മണിക്കൂറിനകമോ പത്രികാസമർപ്പണം തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപെങ്കിലുമോ പത്രങ്ങളും വെബ്സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരസ്യപ്പെടുത്തണമെന്നു സുപ്രീം കോടതി 2020 ഫെബ്രുവരിയിൽ വിധിച്ചിരുന്നു. ‌ബിഹാറിലേത് ഈ ഉത്തരവിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഇളവില്ലെന്നു വ്യക്തമാക്കിയാണ് പിഴ ചുമത്തിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള 469 പേരാണ് ഈ പാർട്ടികളുടെ സ്ഥാനാർഥികളായി മത്സരിച്ചത്. അഭിഭാഷകരായ ബ്രിജേഷ് മിശ്രയും മനീഷ് കുമാറുമാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനിലാണ് പണം അടയ്ക്കേണ്ടത്.കൂടാതെ ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുംവരെ മാറ്റുന്നതും കോടതി തടഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts