Home Blog Page 1506

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3585, തൃശൂര്‍ 2907, കോഴിക്കോട് 2383, എറണാകുളം 2310, പാലക്കാട് 1476, കൊല്ലം 1539, ആലപ്പുഴ 1219, കണ്ണൂര്‍ 1043, തിരുവനന്തപുരം 1031, കോട്ടയം 1036, കാസര്‍ഗോഡ് 667, വയനാട് 665, പത്തനംതിട്ട 520, ഇടുക്കി 520 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കണ്ണൂര്‍ 14, കാസര്‍ഗോഡ് 11, പത്തനംതിട്ട, തൃശൂര്‍ 6 വീതം, കൊല്ലം, എറണാകുളം 4 വീതം, വയനാട് 3, തിരുവനന്തപുരം, കോട്ടയം, ഇടുക്കി 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂര്‍ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂര്‍ 964, കാസര്‍ഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,799 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2607 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാല് പതിറ്റാണ്ടുകൾക്ക് ശേഷം പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

0
Spread the love

നാല് പതിറ്റാണ്ടുകൾക്ക് ശേഷം പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

ഒളിംപിക്‌സ് ഹോക്കിയില്‍ നാലുപതിറ്റാണ്ടിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ലൂസേഴ്‌സ് ഫൈനലില്‍ ജര്‍മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ചരിത്ര വിജയം. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.

3–1ന് പിന്നിലായിരുന്ന ഇന്ത്യ മികച്ച തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കുന്നത്. സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ലക്ഷ്യം കണ്ടത്. ഹാർദിക് സിങ് , ഹർമൻപ്രീത് സിങ്, രൂപീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ജർമനിക്കായി ഹെർബ്രൂഷ് (രണ്ട്), നിക്കളാസ് വെല്ലെൻ , ബെൻഡിക്ട് ഫുർക് , ലൂക്കാസ് വിൻഡ്ഫെഡർ എന്നിവർ സ്‌കോര്‍ ചെയ്തു.

തിമൂര്‍ ഒറൂസ് നേടിയ ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. എന്നാല്‍ ഗോള്‍ മടക്കി ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തിയതാണ് മത്സരത്തില്‍ വിജയം കുറിച്ചത്. നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980ലെ മോസ്‌കോ ഒളിംപിക്‌സിലെ സ്വര്‍ണമാണ് ഹോക്കിയില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ അവസാനത്തെ മെഡല്‍ നേട്ടം.

നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്.

0
Spread the love

നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്.ഇന്നുമുതൽ തമിഴ്നാട്ടിൽ എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നേരത്തെ കർണാടകയും നിയന്ത്രണങ്ങൾ കടുപിച്ചിരുന്നു. പിന്നാലെയാണ് തമിഴ്നാടും നിയന്ത്രണങ്ങൾ ഏർപ്പെടുതിയത്. ട്രെയിനിൽ വരുന്നവരെ റയിൽവേ സ്റ്റേഷനിൽ പരിശോധനകൾക്ക് ശേഷം മാത്രമേ കടത്തിവിടു. റോഡ് മാർഗം വരുന്നവരെ അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമേ കടത്തിവിടൂ.എന്നാല് കോവിഡ് വാക്സിന് എടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് ഇളവുകൾ ഉണ്ട് അവർക്ക് പരിശോധന സമയത്ത് വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ;”ശനിയാഴ്ച ലോക്ഡൗൺ ഇല്ല; ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ.

0
Spread the love

തിരുവനന്തപുരം : സംസ്ഥാനത്തു ശനിയാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി.

The Complete Lockdown in the State was excluded.

കടകളും വ്യാപാര സ്ഥാപനങ്ങളും ഞായർ ഒഴികെ ആഴ്ചയിൽ 6 ദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാൻ അനുമതി നൽകും. ഇനി മുതൽ ഞായറാഴ്ചകളിൽ മാത്രമേ ലോക്ഡൗൺ ഉണ്ടാകൂ.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. വിശദാംശങ്ങൾ ഇന്നു നിയമസഭയിൽ ആരോഗ്യമന്ത്രി പ്രഖ്യാപിക്കും. നാളെ മുതലാണ് ഇളവുകൾ നിലവിൽ വരിക. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.

നിലവിലെ ലോക്ഡൗൺ രീതി അടിമുടി മാറും. കോവിഡ് സ്ഥിരീകരണ നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തീരുമാനിക്കുന്ന രീതിക്കു പകരം ഓരോ മേഖലയിലും കഴിഞ്ഞ 7 ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിന് അനുസരിച്ച് ആയിരിക്കും മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തീരുമാനിക്കുക. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ പൂർണമായി അടച്ചിടാനാണ്
സർക്കാർ തീരുമാനം.നിയന്ത്രണം ഓരോ ജില്ലയിലും 7–8 സ്ഥലങ്ങളിൽ മാത്രമായിരിക്കും.ജനസംഖ്യയുടെ ഒരു ശതമാനത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളേ അനുവദിക്കൂ. ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിയന്ത്രണം വരുന്നതോടെ ഓരോ ജില്ലയിലും ഏഴോ എട്ടോ പ്രദേശങ്ങളാകും പൂർണമായും അടച്ചിടേണ്ടി വരികയെന്നു സൂചനയുണ്ട്. 

മറ്റു പ്രദേശങ്ങളിൽ കടകളും വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കാം. എന്നാൽ പൊതുസ്ഥലങ്ങളിലും കടകളിലും നിയന്ത്രണം വരും. ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവർ, കോവിഡ് ഭേദമായവർ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ തുടങ്ങിയവർക്കായി പ്രവേശനം പരിമിതപ്പെടുത്താനാണ് ആലോചന.

പാർലമെന്റ് ബഹളം തുടരുന്നു ;പെഗസസ് പ്രതിഷേധത്തിൽ പ്രതിപക്ഷം,ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രം.

0
Spread the love

ന്യൂഡൽഹി :പാർലമെന്റിൽ പെഗസസ് വിഷയത്തിൽ പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നതിനിടെ ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്നത് ഇന്നലെയും തുടർന്നു.

During continuing the opposition agitation in Pegasus, bills were passing yesterday after the opposition agitation in Parliament continues.

ലോക്സഭ 2 ബില്ലുകളും രാജ്യസഭ ഒരു ബില്ലും പാസാക്കി. ബഹളത്തെത്തുടർന്ന് ഇരു സഭകളും 3 തവണ വീതം നിർത്തിവച്ചു. ഇരുസഭകളും ശബ്ദകോലാഹലങ്ങളോടെയാണു തുടങ്ങിയത്. ലോക്സഭയിൽ സീറ്റിലേക്കു മടങ്ങാൻ പലവട്ടം സ്പീക്കർ ഓം ബിർല ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷാംഗങ്ങൾ മാറിയില്ല. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ മുദ്രാവാക്യം വിളികളുയർന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ മറുപടി പറയുമ്പോൾ ‘കർഷകരുടെ വിഷയങ്ങൾ ഉന്നയിക്കാനുള്ള സമയമാണെന്ന് സ്പീക്കർ പ്രതിപക്ഷത്തോടു പറഞ്ഞു. ബഹളം തുടർന്നപ്പോൾ സഭ നിർത്തിവച്ചു. 

എന്നാൽ,പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സമരം വിലക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന അവശ്യ പ്രതിരോധ സേവന ബിൽ അവതരിപ്പിച്ചു. ബില്ലിനെ എതിർത്ത എൻ.കെ. പ്രേമചന്ദ്രൻ ഇത് ആയുധഫാക്ടറികളുടെ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണെന്നും ചർച്ചകൾ നടക്കണമെന്നും നിർദേശിച്ചു. ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തൃണമൂൽ നേതാവ് സൗഗത് റോയിയും പറഞ്ഞു. പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോൾ ഒരു വർഷത്തേക്കു മാത്രമേ ബില്ലിനു പ്രാബല്യമുണ്ടാകൂവെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. തുടർന്നു ശബ്ദവോട്ടോടെ ബിൽ പാസാക്കിയ ശേഷം വൈകിട്ടത്തേക്കു പിരിഞ്ഞു. 

വൈകിട്ട് വിവിധ ട്രൈബ്യൂണലുകൾ ഇല്ലാതാക്കുന്ന ട്രൈബ്യൂണൽ പരിഷ്കരണ ബില്ലും ശബ്ദവോട്ടോടെ പാസാക്കി. പാർലമെന്റിന്റെ അധികാരങ്ങൾ കേന്ദ്രസർക്കാർ കവരുകയാണെന്നു ബില്ലിനെ എതിർത്ത പ്രേമചന്ദ്രൻ പറഞ്ഞു. കോർപറേറ്റുകൾക്ക് സഹായകരമായ നിർധനത്വ ബിൽ രാജ്യസഭയും പാസാക്കി. ബിനോയ് വിശ്വവും ജോൺ ബ്രിട്ടാസും എതിർത്തു. ബ്രിട്ടാസ് ബില്ലിനെ എതിർത്ത് പെഗസസ് വിഷയത്തിലേക്കു കടന്നപ്പോൾ ധനമന്ത്രി നിർമല സീതാരാമനടക്കം ട്രഷറി ബെഞ്ചുകൾ ഒന്നടങ്കം എതിർത്തു. രാജ്യസഭയിൽ രാവിലെ ബഹളം തുടങ്ങിയപ്പോൾ ഭരണഘടനയെ അവഹേളിക്കുകയാണെന്ന് ചെയർമാൻ എം. വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.

ഇതിനു പുറമെ,സങ്കീർണവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്ന സാഹചര്യത്തിൽ സഭയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭാ സ്പീക്കർക്കു നോട്ടിസ് നൽകി. എല്ലാ ബില്ലുകളും സ്ഥിരം സമിതിക്കു വിടണമെന്നും സഭാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ,
പ്രതിരോധ സേവനനിയമം രാജ്യസുരക്ഷയ്ക്കെന്ന് കേന്ദ്രം അവകാശപ്പെട്ടു.ലഡാക്കിലടക്കം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ നേരിടേണ്ടതു കൊണ്ടാണ് അവശ്യ പ്രതിരോധ സേവന നിയമം കൊണ്ടുവരുന്നതെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി.

3
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ;”ശനിയാഴ്ച ലോക്ഡൗൺ ഇല്ല; ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ.

തിരുവനന്തപുരം : സംസ്ഥാനത്തു ശനിയാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി.

ഇന്ത്യക്കാർക്കായി വാതിൽ തുറന്ന് യുഎഇ; നിബന്ധനകളോടെ പ്രവേശനാനുമതി.

0
Spread the love

അബുദാബി :ഇന്ത്യക്കാർക്കായി വാതിൽ തുറന്ന് യുഎഇ.

Open the door for Indians and UAE.

കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസയുള്ള ആറു രാജ്യക്കാർക്ക് നിബന്ധനകളോടെ ഈ മാസം അഞ്ചു മുതൽ യുഎഇയിലേക്കു തിരിച്ചുവരാം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ) യാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിലേക്കു തിരിച്ചെത്താം.
യുഎഇ അംഗീകരിച്ച വാക്സീൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. കൂടാതെ, വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈയിൽ കരുതണം.യുഎഇയുടെ പുതിയ നിയമം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകും. അതേസമയം, വിമാനങ്ങൾ ഇതുവരെ തങ്ങളുടെ സർവീസ് പ്രഖ്യാപിച്ചിട്ടില്ല.

പ്രവേശനാനുമതി ആർക്കൊക്കെ?

•നഴ്സുമാർ, സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യമേഖലയിലെ ജീവനക്കാർ
• യൂണിവേഴ്സിറ്റി, കോളജ്, സ്കൂൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങി യുഎഇ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ.
• യുഎഇയില്‍ പഠിക്കുന്ന വിദ്യാർഥികൾ
•മാനുഷിക പരിഗണന അർഹിക്കുന്ന താമസ വീസയുള്ളവർ
• ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ ജോലി ചെയ്യുന്നവർ

നേരത്തെ യുഎഇ പ്രവേശനാനുമതി നൽകിയ വിഭാഗങ്ങൾ.
• യുഎഇ സ്വദേശികൾക്കും അവരുടെ അടുത്ത കുടുംബത്തിനും.
• യുഎഇയും– ഇന്ത്യയുമടക്കമുള്ള ആറു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ
•ഔദ്യോഗിക സന്ദർശകർക്ക്
• വിമാന ജീവനക്കാർ, കാർഗോ ജീവനക്കാർ, വിദേശകമ്പനികളുടെ ട്രാൻസിറ്റ് വിമാനങ്ങൾ.
• എക്സ്പോ2020യുമായി ബന്ധപ്പെട്ടുള്ള രാജ്യാന്തര പങ്കാളികൾക്കും പ്രദർശനക്കാർക്കും. സംഘാടകരുടെ വീസയിലുള്ളവർ.
• യുഎഇ ഗോൾഡ് –സിൽവർ വീസയുള്ളവർ.

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3572, തൃശൂര്‍ 2894, എറണാകുളം 2622, കോഴിക്കോട് 2470, പാലക്കാട് 1406, കൊല്ലം 1521, കണ്ണൂര്‍ 1158, കോട്ടയം 1155, തിരുവനന്തപുരം 1120, കാസര്‍ഗോഡ് 921, ആലപ്പുഴ 868, വയനാട് 679, പത്തനംതിട്ട 632, ഇടുക്കി 360 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, പാലക്കാട് 15, പത്തനംതിട്ട 10, കാസര്‍ഗോഡ് 9, എറണാകുളം 7, കൊല്ലം, കോഴിക്കോട് 6 വീതം, തൃശൂര്‍ 5, കോട്ടയം 4, തിരുവനന്തപുരം, മലപ്പുറം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂര്‍ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂര്‍ 1449, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,056 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,009 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,047 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2836 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മാനസികാവസ്ഥ മാറണമെന്ന് ഉദ്യോഗാർഥികളോട് ഹൈക്കോടതി

0
Spread the love

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മാനസികാവസ്ഥ മാറണമെന്ന് ഉദ്യോഗാർഥികളോട് ഹൈക്കോടതി

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മാനസികാവസ്ഥ മാറണമെന്ന് ഉദ്യോഗാർഥികളോട് ഹൈക്കോടതി.
പഠിച്ചവര്‍ക്കും ആടിനെ വളര്‍ത്താമെന്നും കോടതി.

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവതീ യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (എല്‍.ജി.എസ്.) റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണെന്നും കേന്ദ്രസര്‍ക്കാറിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.

പഠിച്ചവര്‍ക്കും ആടിനെ വളര്‍ത്താമെന്നും പക്ഷേ നമ്മള്‍ ആരും അതിന് തയ്യാറാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടിനല്‍കണമെന്ന ഉത്തരവിനെതിരേ പി.എസ്.സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാകുമെന്നാണ് പി.എസ്.സി പറഞ്ഞത്.

ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എല്‍.ജി.എസ് റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്.

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4219, തൃശൂര്‍ 2886, എറണാകുളം 2651, കോഴിക്കോട് 2397, പാലക്കാട് 1572, കൊല്ലം 1828, ആലപ്പുഴ 1250, കോട്ടയം 1160, കണ്ണൂര്‍ 1087, തിരുവനന്തപുരം 1051, കാസര്‍ഗോഡ് 774, വയനാട് 767, പത്തനംതിട്ട 555, ഇടുക്കി 333 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, പാലക്കാട് 18 വീതം, എറണാകുളം, വയനാട്, കാസര്‍ഗോഡ് 12 വീതം, തൃശൂര്‍ 10, കണ്ണൂര്‍ 9, തിരുവനന്തപുരം 7, കൊല്ലം 6, കോട്ടയം, മലപ്പുറം 3 വീതം, ആലപ്പുഴ 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 797, കൊല്ലം 1199, പത്തനംതിട്ട 451, ആലപ്പുഴ 730, കോട്ടയം 877, ഇടുക്കി 299, എറണാകുളം 2000, തൃശൂര്‍ 2293, പാലക്കാട് 1014, മലപ്പുറം 2277, കോഴിക്കോട് 1864, വയനാട് 394, കണ്ണൂര്‍ 748, കാസര്‍ഗോഡ് 683 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,58,310 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ക്രിക്കറ്റിൽ സ്വന്തം പ്രീമിയർ ലീഗ് ഒരുക്കാൻ യുഎഇ.

0
Spread the love

ദുബായ്∙ ഐപിഎല്ലിനടക്കം ഒട്ടേറെ വിദേശ ടൂർണമെന്റുകള്‍ക്ക് സൗഹൃദവേദിയാകാറുള്ള  യുഎഇ സ്വന്തമായി പ്രിമിയർ ലീഗ് സംഘടിപ്പിക്കുന്നു. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അവതരിപ്പിക്കുന്ന പ്രഥമ യുഎഇ പ്രിമിയർ ലീഗ് ട്വന്റി 20യുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. 

The UAE hosts its own Premier League, which hosts a number of foreign tournaments, including the IPL. The Emirates Cricket Board has announced the details of the inaugural UAE Premier League Twenty20.

പ്രീമിയർ ലീഗ് നടത്തുന്നത് സംബന്ധിച്ച് സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അംഗീകാരം നൽകിയിട്ടുണ്ട്.അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ടൂർണമെന്റിൽ 6  ടീമുകൾ പങ്കെടുക്കും.  ഏറ്റവും കൂടുതൽ രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻ്റായിരിക്കും ഇത്. പ്രശസ്ത താരങ്ങൾക്കൊപ്പം യുവ പ്രതിഭകൾക്കും അവസരം ലഭിക്കും.ഡോ.തായബ് കമാലിയാണ് സിലക്ഷൻ കമ്മിറ്റി ചെയർമാൻ.

പ്രഫഷനൽ ഫ്രാഞ്ചൈസി–സ്റ്റൈൽ ടൂർണമെന്റിനു സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അംഗീകാരം നൽകി. ടൂർണമെന്റിന്റെ ലോഗോയും ശ്രദ്ധേയമാണ്. ചതുർവർണച്ചിറകുള്ള ഫാൽക്കനാണ്   ലോഗോ. ദുബായിൽ നടന്ന ചടങ്ങിൽ പിഎൽടി20 യുടെ ലോഗോ പ്രകാശനം ചെയ്തു. യുഎഇ ദേശീയ പതാകയുടെ ചതുർവർണ ചിറകുള്ള ഫാൽക്കനാണ് ലോഗോയുടെ പ്രധാന ആകർഷണം. ക്രിക്കറ്റിനെ സൂചിപ്പിക്കാൻ ബാറ്റേന്തിയ കളിക്കാരനും ബോളും നീല നിറത്തിൽ ഇതിന് മോടി കൂട്ടുന്നു. യുഎഇയുടെ സംസ്കാരവും കായികരംഗത്തിന്റെ ശക്തിയും വിളംബരം ചെയ്യുന്ന ലോഗോയാണ് പുറത്തിറക്കിയതെന്ന് പിഎൽടി 20 ചെയർമാൻ ഖാലിദ് അൽ സറൂനി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts