Home Blog Page 1459

ആരാധകര്‍ക്കായി ആനക്കാട്ടില്‍ ചാക്കോച്ചിയുടെ രണ്ടാം വരവ്; ലേലം രണ്ടാം ഭാഗം സ്ഥിരീകരിച്ച്‌ സുരേഷ് ഗോപി

0
Spread the love

മലയാള സിനിമ കണ്ട സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമായ ‘ലേലം’ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു. ഇതുമായിബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ സുരേഷ്‌ഗോപി തന്നെയാണ് സ്ഥിരീകരിച്ചത്. 1997ല്‍ പ്രദര്‍ശനത്തിന് വന്ന ലേലം സംവിധാനം ചെയ്‌തത് ജോഷിയായിരുന്നു.

അപ്പോള്‍ തിരക്കഥ എഴുതിയ രഞ്ജി പണിക്കര്‍ തന്നെയായിരിക്കും ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ്ലഭ്യമാകുന്ന വിവരം. അതേസമയംരഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിതിന്‍ ആദ്യം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കസബക്ക് മുമ്ബ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ബോളിവുഡ് ചിത്രത്തിൽ നിന്നും കീർത്തി സുരേഷ് പിന്മാറി; തനിക്ക് പറ്റുന്ന വേഷമല്ല എന്ന് താരം

0
Spread the love

അജയ് ദേവ്ഗൺ നായകനായി എത്തുന്ന പുതിയ സിനിമയാണ് മൈദാൻ. ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായി അഭിനയിക്കുന്നതെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്. അജയ് ദേവ്ഗൺ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സെയ്‍ദ് അബ്‍ദുൾ റഹിം ആയി അഭിനയിക്കുന്ന ചിത്രവുമാണ് മൈദാൻ. എന്നാൽ ചിത്രത്തിൽ നിന്ന് കീർത്തി സുരേഷ് പിൻമാറിയെന്നാണ് പുതിയ വാർത്ത. ചിത്രത്തിൽ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക

തന്റെ പ്രായത്തിന് പറ്റിയ വേഷമല്ല എന്ന കാരണത്താലാണത്രെ കീർത്തി സിനിമയിൽ നിന്നും പിന്മാറിയതെന്നു സൂചന. അജയ് ദേവഗണിന്റെ നായികാ വേഷം എന്നൊക്കെ പറഞ്ഞാൽ അല്പം പ്രായക്കൂടുതൽ വേണം. അതിനാലാണ് ചിത്രം താരം ഉപേക്ഷിച്ചതെന്നൂ റിപ്പോർട്ട്. കീർത്തിയ്ക്ക് പകരം ആര് ചിത്രത്തിലെ നായികയാവും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

സത്യനേക്കാളും പ്രേം നസീറിനെക്കാളും മമ്മൂട്ടി ഇഷ്ടപ്പെട്ടിരുന്നത് മധുവിനെ

0
Spread the love

മലയാളത്തിന്റെ മെ​ഗാസ്റ്റാർ ആണ് മമ്മൂട്ടി. ഇപ്പോളിതാ താൻ തന്റെ കൗമാരകാലത്ത് ആരാധിച്ചിരുന്ന താരത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. സിനിമ ഹരമായിരുന്ന കൗമാരകാലത്ത് പ്രേംനസീറിനേക്കാളും, സത്യനേക്കാളും തനിക്ക് ആരാധന തോന്നിയത് മധുവിനോടാണെന്നും മമ്മൂട്ടി പറയുന്നു.

വാക്കുകൾ ഇങ്ങനെ

‘ഞാൻ മധു സാറുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ കൗമാര കാലത്ത് ഞാൻ പ്രേം നസീറിനേക്കാളും സത്യനേക്കാളും ഇഷ്ടപ്പെട്ടിരുന്നത് മധു സാറിനെയാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഒന്നിച്ച് അഭിനയിക്കുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായിരിക്കുമ്പോൾ തന്നെ നേരിൽ കണ്ടിട്ടുണ്ട്. അത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടിയിലേറേ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അത് ഏറ്റവും നന്നായി അറിയാവുന്നത് മധു സാറിന് തന്നെയാണ്. മധു സാർ എപ്പോഴും അത് പറയാറുണ്ട്’.

ഹോളിവുഡിൽ അരങ്ങേറാനൊരുങ്ങി ഋത്വിക് റോഷൻ

0
Spread the love

ബോളിവുഡ് സൂപ്പർ താരം ഋത്വിക് റോഷൻ ഹോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നു.മൾട്ടി മില്യൺ ബജറ്റിൽ നിർമിക്കുന്ന ഒരു സ്പൈ ത്രില്ലറിൽ നായകതുല്യ കഥാപാത്രാമായായിരിക്കും താരം ഹോളിവുഡിലെ ആദ്യ ചിത്രത്തിൽ എത്തുക.കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ അണിയറ പ്രവർത്തകർ ഓഡിഷൻ നടത്തിയിരുന്നു. അങ്ങനെ നടന്ന ഓഡിഷനിലൂടെയാണ് ഋത്വിക് റോഷന് ഹോളിവുഡിലേക്ക് ക്ഷണമൊരുങ്ങിയത്.

‘സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അതിനനുസരിച്ചുളള ചില രം​ഗങ്ങൾ ഓഡിഷനുവേണ്ടി അവർക്ക് അയച്ചു നൽകുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എല്ലാം ശരിയായാൽ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കാൽവെക്കും’ ഋത്വിക് റോഷനെ ഉദ്ധരിച്ച് ‘മിഡ് ​ഡേയ്’ റിപ്പോർട്ട് ചെയ്തു. നിലവിൽ

‘ക്രിഷ് 4’ ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്, അത് പൂർത്തിയായതിന് ശേഷമായിരിക്കും ഋത്വിക് റോഷൻ ഹോളിവുഡിലെ ആദ്യ സിനിമയിലേക്ക് കടക്കുക.

‘ആശ’ എന്ന ചിത്രത്തിലൂടെ ബാലതാരമായ് സിനിമയിലെത്തിയ ഋത്വിക് ആദ്യമായ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കഹോനാ പ്യാര് ഹെയ്’. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം മുതൽ ഏറ്റവുമധികം അവാര്‍ഡ് വാങ്ങിയ ചിത്രത്തിനുള്ള ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വരെ ഷോക്കേസില്‍ എത്തിച്ച ഋത്വിക്കിന്റെ ഭാഗ്യ ചിത്രം കൂടിയായിരുന്നു ‘കഹോനാ പ്യാര് ഹെയ്’. ആദ്യ ചിത്രത്തിന്‍റെ വരവോടെ തന്നെ വലിയൊരു ആരാധകവൃദ്ധത്തെയും ഋത്വിക് സൃഷ്ടിച്ചിരുന്നു

വിദേശത്തേക്ക് പോയ സണ്ണി ലിയോൺ മാസങ്ങൾക്ക് ശേഷം സാഹസികമായി തിരിച്ചെത്തി

0
Spread the love

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ.ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും വന്നപ്പോൾ അമേരിക്കയിലേക്കുതിരിച്ചുപോയ സണ്ണിലിയോൺ നാട്ടിൽ തിരിച്ചെത്തി.. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.നാട്ടിൽ കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ നടി ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയിരുന്നു. മാസങ്ങൾക്ക് ശേഷം വിദേശ വാസം അവസാനിപ്പിച്ച്‌ താരം കഴിഞ്ഞദിവസം മുംബയിലേക്ക് തിരിച്ചെത്തി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോൺ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.’പുതിയ സാഹസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്കു മുൻപ് മുംബയിലേക്ക് തിരിച്ചുപോകുകയാണെന്ന വിവരം സണ്ണി മറ്റൊരു പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് നടി അന്ന് പോസ്റ്റ് ചെയ്തത്.

ദൃശ്യം 2 വിന്റെ ഷൂട്ടിങ് അവസാനിച്ചു; 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു

0
Spread the love

മോഹൻലാൽ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചു. ലോക്ഡൗണിൽ 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു. സെപ്റ്റംബർ 21നാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹൻലാൽ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയിൽ നിന്നും മീന ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ തന്നെ ലൊക്കേഷനിൽ എത്തിയിരുന്നു.

കർശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് തീരുന്നത് വരെ മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാൻ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്‌ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മുതൽ മുടക്ക് 10 കോടിയിൽ താഴെയാണെന്നാണ് അറിയുന്നത്. പ്രധാന താരങ്ങൾ ഉൾപ്പടെ എല്ലാ അണിയറപ്രവർത്തകരും പ്രതിഫലം കുറച്ചിരുന്നു.

സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേശ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്; അമ്മാമ്മയെ ഒരുപാട് മിസ്സ് ചെയ്യുമെന്ന് പേളി

0
Spread the love

ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും. ഈ സന്തോഷത്തിനിടയിൽ അമ്മാമ്മ വേര്പിരിഞ്ഞതിന്റെ സങ്കടത്തിലാണ് താര കുടുംബം.കഴിഞ്ഞ ദിവസമാണ് തന്റെ അമ്മാമ്മ ഞങ്ങളെ വിട്ടുപോയി എന്ന് പേളി ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ അവർ സുരക്ഷിതമായ ഒരു സ്ഥലത്താണ്. എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ തനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു അമ്മാമ്മ എന്ന് പേളി പറയുന്നു

തന്റെ അമ്മാമ്മ ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ല.

ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേ, ഐ ലവ് യൂ

ദുരിതകാലത്തില്‍ നിന്നും കരകയറ്റിയതിന് നന്ദി, ചോറ്റാനിക്കര ക്ഷേത്രത്തിന് 500 കോടി രൂപ നല്‍കാമെന്ന് സ്വര്‍ണ വ്യാപാരി

0
Spread the love

കൊച്ചി: ജീവിതത്തിന്റെ കയ്പു നിറഞ്ഞ ദിവസങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കരയമ്മയോടുള്ള നന്ദി സൂചകമായി ക്ഷേത്രത്തിന് 500 കോടി രൂപ നല്കാമെന്ന വാഗ്ദാനവുമായി സ്വര്‍ണ വ്യാപാരി. ബംഗളൂരു സ്വദേശിയും സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഗണശ്രാവനാണ് ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തത്.

വ്യാവസായ ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ഓഫര്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഈ പണത്തില്‍ നിന്നും 300 കോടി ക്ഷേത്ര വികസനത്തിനും 200 കോടി ക്ഷേത്ര നഗരിയുടെ വികസനത്തിനുമായാണ് വിനിയോഗിക്കുക.

സാമ്പത്തികമായി തകര്‍ന്ന് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയ സമയം കൈപിടിച്ച് ഉയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണെന്നാണ് ഗണശ്രാവന്‍ പറയുന്നത്. 2016 വരെ ദുരിത കാലമായിരുന്നു. അതില്‍ നിന്നും കരകയറ്റിയതിനുള്ള നന്ദിയായാണ് ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 500 കോടി രൂപ സമര്‍പ്പിക്കുന്നതിന് പിന്നില്‍.

നസ്രിയയെ കെട്ടിപ്പിടിച്ച് മലയാളത്തിന്റെ പ്രിയനടി: കണ്‍ഫ്യൂഷനടിച്ച് ആരാധകര്‍

0
Spread the love

ക്യൂട്ട് നടി നസ്രിയ നസീമിനെ മലയാളത്തിന്റെ പ്രിയ നടി കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് ആരാധകരെ ആകെ കണ്‍ഫ്യൂഷനാക്കി. ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയാത്ത രീതിയിലാണ് മലയാളത്തിന്റെ പ്രിയ നടിയുടെ ലുക്ക്. നസ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കണ്‍ഫ്യൂഷനടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.നടി ജ്യോതിര്‍മയിക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് നസ്രിയ പങ്കുവെച്ചത്. താരം ഷോര്‍ട്ട് ഹെയറില്‍ പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ കുഴക്കിയത്.

നിറഞ്ഞ ചിരിയോടെ ജ്യോതിര്‍മയി നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ജ്യോതിര്‍മയിയുടെ ലുക്കിനെ പ്രശംസിച്ച് നടി റിമ കല്ലിങ്കലും രംഗത്തെത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറഞ്ഞു നിന്നിരുന്നനടിയാണ് ജ്യോതിര്‍മയി. 2015 ല്‍ സംവിധായകന്‍ അമല്‍ നീരദുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ സജീവമല്ല. കുറച്ചു നാളുകള്‍ക്കു മുമ്പ് ജ്യോതിര്‍മയിയുടെ തല മൊട്ടയടിച്ച ചിത്രങ്ങളും വൈറലായിരുന്നു

അച്ഛൻ​ തുടങ്ങിയ പാർട്ടിയുമായി ബന്ധമില്ല; ആരാധകർ പാർട്ടിയിൽ ചേരരുത്: വിജയ്​

0
Spread the love

ചെന്നൈ: ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി ആരാധകര്‍ക്ക് ഇടയിലും മാധ്യമങ്ങളിലും ചര്‍ച്ചയാവുന്ന വിഷയമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. വിജയ്‌യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരിക്കുന്നത്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.

”എന്റെ പിതാവ് ശ്രീ. എസ്.എ. ചന്ദ്രശേഖര്‍ അവര്‍കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ഇന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞു. അച്ഛന്‍ പാര്‍ട്ടി ആരംഭിച്ചതിനാല്‍ പാര്‍ട്ടിയില്‍ അണി ചേരാനോ പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്തുവാനോ ഞാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്നില്ല. അച്ഛന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാര്‍ട്ടിക്കും ഞാനും എന്റെ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.” എന്നാണ് വിജയ്‌യുടെ പ്രസ്താവന.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts