Home Blog Page 1462

കൊവിഡിനെ ഭയപ്പെട്ടിരുന്നില്ല,ന്യൂമോണിയയും ഷുഗറും സ്ഥിതി ദുരിതത്തിലാക്കി-സീമ ജി നായർ

0
Spread the love

വാനമ്പാടി എന്ന പരമ്പരയിലെ അനുമോളുടെ ഭദ്രാ മാമി എന്ന കഥാപാത്രമായെത്തിയ താരമാണ് സീമ ജി നായർ.

ജീവിതത്തിൽ ഏറെ പ്രയാസപ്പെട്ട രോഗകാലത്തിന്റെയും ആശുപത്രിവാസത്തിന്റെയും അനുഭവങ്ങൾ കുറിച്ച് നടി സീമ ജി നായർ.കോവിഡും ഞാനും എന്ന പേരിൽ താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധേയമാണ്.പല പ്രതിസന്ധിഘട്ടങ്ങൾ ജീവിതത്തിൽ വന്നപ്പോഴും തളർന്നില്ലെങ്കിലും രോഗം ബാധിച്ചപ്പോൾ കാലിടറുന്നത് പോലെ തോന്നി എന്നാണ് സീമ സോഷ്യൽ മീഡിയ വഴി പങ്കിട്ട കുറിപ്പിലൂടെ പറയുന്നത്

കുറിപ്പിങ്ങനെ,കോവിഡും ഞാനും ജീവിതം എന്ന മൂന്നക്ഷരം എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.അതുകൊണ്ട് തന്നെ ഒരറിവായതിൽ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം.ഇതിനിടയിൽ ആണ് ലോകമെമ്പാടുമുള്ള ജനങ്ങൾക്കു ഒരുപോലെ കഷ്ടകാലം വന്നത്. എല്ലാവർക്കും കഷ്ടകാലം വരും.ദൈവങ്ങൾക്ക് പോലും വന്നിട്ടുണ്ട്.പക്ഷെഅതിന് സമയവും കാലവും ഉണ്ടായിരുന്നു.ഇത് സമയവും കാലവും ഒന്നുമില്ലാതെ എല്ലാം തകർത്തെറിഞ്ഞു.ചൈനയിലെ വുഹാനിൽ നിന്നും മനുഷ്യരാശിയെ കൊന്നൊടുക്കാൻ മനുഷ്യനിർമിതമായ വൈറസ്.എങ്ങും ഭീതിജനകമായ അന്തരീക്ഷം.ലോക രാഷ്ട്രങ്ങൾ ഒന്നൊന്നായി തകർന്നടിഞ്ഞു.ലക്ഷകണക്കിന്‌ മനുഷ്യർ മരിച്ചു വീഴുന്നു. അതിലുപരി രോഗ ബാധിതർ ആവുന്നു.എങ്ങും വിലാപങ്ങൾ.പ്രാർത്ഥനകൾ.ഓരോരുത്തരും പ്രാർത്ഥിക്കുന്നു നമുക്കിതു വരല്ലേയെന്ന്.അല്ലെങ്കിൽ വന്നവർ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കുന്നു.ഈ വിവരണം തത്കാലം ഇവിടെ നിർത്തിയിട്ടു എന്റെ കാര്യത്തിലേക്കു വരാം.

സെപ്റ്റംബർ 4-ാംതീയതിയാണ് ഞാൻ കാലടിയിൽ ഒരു വർക്കിന്‌ വരുന്നത്.8നു ഒരു ചെറിയ ചുമ.ഞാൻ കോവിഡിന്റെ കാര്യം അറിഞ്ഞ നാൾമുതൽ മാക്സിമം മുൻകരുതൽ എടുക്കുന്നുണ്ടായിരുന്നു.ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും,വൈറ്റമിൻ സിയും അങ്ങനെ ഓരോന്നും.9നു രാത്രി തിരികെ ചെന്നൈയിലേക്ക് പോയി.10-ാം തീയതി ഷൂട്ടിൽ ജോയിൻ ചെയ്തു.11നു ശരീരത്തിനു നല്ല സുഖം ഇല്ലാത്ത അവസ്ഥ വന്നു.എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന് പ്രൊഡ്യൂസറിനോട് ഞാൻ പറഞ്ഞു.ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി.പ്രാഥമിക പരിശോധന,കുറച്ച് മെഡിസിൻ,CT സ്കാൻ.അങ്ങനെ ഓരോന്നും.എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്.പക്ഷെ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല.എനിക്കെത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത.ചെന്നൈയിൽ തങ്ങുന്തോറും ഞാൻ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി.ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നൽ.എത്രയും വേഗം നാട്ടിൽ എത്തണമെന്ന് ഞാൻ വാശി പിടിച്ചു

ആദ്യം ഞാൻ വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിൻ ഷിപ് യാർഡിലെ സി.എസ്.ആർ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു.പിന്നെ കാര്യങ്ങൾക്ക് വേഗം കണ്ടു.എറണാകുളത്തെ കോവിഡിന്റെ ചാർജ്ജു വഹിക്കുന്ന ഡോ.അതുലിനെ വിളിച്ച് സംസാരിക്കുന്നു.അങ്ങനെ ഞാൻ ചെന്നൈയിൽ നിന്ന് റോഡു മാർഗം കൊച്ചിയിലേക്ക് തിരിച്ചു.ഡോ.അതുലും,പാലിയേറ്റീവിലെ സ്റ്റാഫ് നഴ്സ് വിപിനും എനിക്കു വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.അങ്ങനെ 14-ാംതീയതി രാത്രി 12.45നു കളമശ്ശേരി മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റായി

ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകൾ എന്റെ കണ്മുന്നിൽ വന്നു.ചെന്നൈ അപ്പോളോ മുതൽ അങ്ങനെ പലതും.പക്ഷെ ഒന്നിലും എന്റെ കണ്ണുകൾ ഉടക്കിയില്ല.കണ്മുന്നിൽ എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് മാത്രം.പ്രതീക്ഷ തെറ്റിയില്ല.വേഗത്തിൽ ചികിത്സ തുടങ്ങി.കോവിഡിനെ ഞാൻ ഭയപ്പെട്ടിരുന്നില്ല.പക്ഷെ ന്യൂമോണിയയും ഷുഗറും ഒപ്പം വന്നു.അതാണ് എന്റെ ചികിത്സ സങ്കീർണ്ണമാക്കിയത്.ഞാൻ ഐ.സി.യുവിലാണെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങി.എന്നെ കാത്ത് എന്തു ചെയ്യണമെന്നറിയാതെ മെഡിക്കൽ കോളേജിലെ കാർ പാർക്കിങ്ങിൽ കഴിഞ്ഞു കൂടിയ എന്റെ മോൻ അപ്പു(ആരോമൽ).പക്ഷെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക്എവിടെയോ കാലിടറുന്നതു പോലെ തോന്നി

എന്നാൽ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവർത്തകർ,മെഡിക്കൽ കോളേജിലെ ആർ.എം.ഒ.ഡോ.ഗണേഷ് മോഹൻ,ഹൈബി ഈഡൻ.എം.പി എന്നിവരെ മറക്കാൻ കഴിയില്ല.എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച് പ്രാർത്ഥിച്ചവർ,എൻറ മോൻ അപ്പൂനെ വിളിച്ച് എന്തിനും കൂടെയുണ്ട് മോൻ ടെൻഷൻ ആകണ്ട എന്നു പറഞ്ഞവർ.ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്പോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷൻ, ഇടവേള ബാബു,നന്ദു,ദിനേശ് പണിക്കർ,ബിബിൻ ജോർജ്,മായ വിശ്വനാഥ്‌,ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിന്റെ ഉടമ ബാലു..അങ്ങനെ ഒരു പാടു പേർ.ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവർ.എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ.എല്ലാവരുടെയും പേരെടുത്തു പറയാൻ പറ്റില്ലല്ലോ.അവരുടെയൊക്കെ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു

എനിക്കു വന്ന മിക്ക വോയ്സ് മെസേജുകളും കരച്ചിൽ ആയിരുന്നു.എല്ലാരെയും പോലെയല്ല നിന്റെ കാര്യം, നീ ചെയ്ത നന്മകൾ ഇപ്പോൾ നിനക്ക് ഈശ്വര കടാക്ഷമായി വരും,ദൈവം കൈവിടില്ല.എന്നായിരുന്നു.എന്നെ ഓരോരുത്തരും എത്രത്തോളം സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷങ്ങൾ.ഒരപ്പൂപ്പൻ താടി പോലെ പറന്നു നടന്നപ്പോൾ ശരീരത്തിനു ഭാരം തോന്നിയിരുന്നില്ല.പക്ഷെ ഒന്ന് കിടന്നപ്പോ ഭാരം എന്താണെന്ന് ഞാൻ അറിഞ്ഞു. മനസ്സിനും ശരീരത്തിനും കഴിഞ്ഞ കുറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകർത്തെറിഞ്ഞ കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു.അതിൽ നിന്നും പുറത്തു കടക്കാൻ എനിക്കു പറ്റിയിരുന്നില്ല.തോൽപ്പാവക്കൂത്തു പോലെ ഞാൻ ആടിക്കൊണ്ടേ ഇരുന്നു.നെഞ്ചിൽ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങൾ ഉണ്ടായി.ഇപ്പോൾ ഞാൻ എല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലെ 13-ാംനമ്പർ മുറിയിൽ ഇറക്കി വെയ്ക്കുകയാണ്.13പലർക്കും നിർഭാഗ്യ നമ്പർ ആണെന്ന് പറയാറുണ്ട്.പക്ഷെ എനിക്കങ്ങനെ തോന്നിയില്ല.അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക് ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്ന ന്ദി നന്ദി

വിവാഹത്തിനുശേഷം ആദ്യമായൊരു ദൂരയാത്ര പോയി,വാ​ഗമണ്ണിലെ ദിനങ്ങൾ മനോഹരമായിരുന്ന-സ്വാതി നിത്യാനന്ദ്

0
Spread the love

പ്രേക്ഷക പ്രീതി കൊണ്ട് മലയാളികളുടെ പ്രീയതാരമായിമാറിയ താരമാണ് സ്വാതി.അടുത്തിടെയാണ് താരം വിവാഹിതയായത്.ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു.പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നു.ഇപ്പോളിതാ വിവാഹശേഷം നടത്തിയ ആദ്യയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

പ്രതീഷിനോട് ചേർന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.വിവാഹത്തിന് ഇതാദ്യമായാണ് ദീർഘദൂര യാത്ര പോയത.വാഗമണിലെ ദിനങ്ങൾ മനോഹരമായിരുന്നു.ഒരുപാട് ആസ്വദിച്ചു,ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി വാഗമൺ മാറിയെന്നും താരം കുറിച്ചിട്ടുണ്ട്.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.പ്രതീഷിന്റെ ചിരി കാണാത്തതിനെക്കുറിച്ചായിരുന്നു ചിലർ ചോദിച്ചത്.ചിത്രങ്ങളിലൊന്നും ചിരിച്ച മുഖത്തോടെ പ്രതീഷിനെ കാണാത്തതിനെക്കുറിച്ച്‌ വിമർശിച്ചും ഒരുവിഭാഗമെത്തിയിരുന്നു

പ്രണയം വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും പ്രശ്നമുണ്ടാക്കിയെന്ന് സ്വാതി പറഞ്ഞിരുന്നു.വീട്ടുകാരറിഞ്ഞതിനുശേഷമാണ് സീരിയലിൽ ഉള്ളവർ പോലും പ്രണയം അറിയുന്നത്.ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ഭ്രമണ’ത്തിൽ അഭിനയിക്കാൻ വിട്ടത്.പക്ഷേ,അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു,ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം

പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടന്നത്.അപ്പോഴേക്കും ലോക്‌ഡൗൺ വന്നു.കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു.അങ്ങനെയാണ് മേയ് 29 ന് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞു

മുടി കണ്ടപ്പോൾ ഫ്രീക്കനാണെന്ന് തോന്നി, അതുകൊണ്ട് മിണ്ടാൻ തോന്നിയില്ലെന്ന് മാളവിക

0
Spread the love

ആദ്യത്തെ മുടിയും രൂപവുമൊക്കെ കണ്ട് ഫ്രീക്കനാണെന്ന് കരുതി ആറു മാസത്തോളം കാര്യമായൊന്നും മിണ്ടാതിരുന്ന ആൾ പിന്നെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായി മാറിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്.ജനപ്രിയ സീരിയലായ ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ൻ്റെ പ്രധാനകഥാപാത്രങ്ങളായ മാളവികയും യുവകൃഷ്ണയും ഇപ്പോൾ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ രസകരമായ സൗഹൃദത്തെക്കുറിച്ച് പ്രേഷകരുമായി പങ്കുവെച്ചു.

ഞാനീ പ്രോജക്ടിലെത്തുമ്പോൾ മാളവിക ഒരു സെലിബ്രിറ്റിയാണ് നമ്മളൊരു ഫ്രഷറുമായിരുന്നെന്ന് പറയുകയാണ് യുവ. എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുമെന്നൊരു ഇൻഹിബിഷൻ സത്യത്തിലുണ്ടായിരുന്നുവെന്നും പക്ഷെ സംസാരിച്ചു വന്നപ്പോൾ വളരെ ഡൗൺ ടു എർത്തായ പേഴ്സണാണ് ഭയങ്കര ഫ്രണ്ട്‌ലി ആണ് ടോക്കറ്റീവാണെന്നും യുവി വാചാലനാകുന്നത്.

ഞാനൊരാളെ നല്ല അനലൈസ് ചെയ്തിട്ടേ ഫ്രണ്ടാക്കാറുള്ളുവെന്ന് മാളവിക മറുപടിയായി പറഞ്ഞു. എൻ്റെ ഫ്രണ്ട് ലിസ്റ്റിൽ വരണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ടാണ് പക്ഷെ വന്നു കഴിഞ്ഞാൽ കംഫർട്ടബിളാണ് ആ ലിസ്റ്റിൽ ഉണ്ടാവുവെന്നും മാളവിക തുറന്നടിച്ചി. ഷൂട്ട് തുടങ്ങി ഏകദേശം ആറു മാസം കഴിഞ്ഞാണ് ഞങ്ങൾ മിണ്ടാനൊക്കെ തുടങ്ങിയതെന്നും മാളവിക പറഞ്ഞുവെച്ചു.

ആദ്യം ഈ മുടിയും രൂപവുമൊക്കെ കണ്ടപ്പൊ ഒരു ഫ്രീക്കൻ ടൈപ്പൊരു ആളായിരിക്കുമെന്നാ കരുതിയത് അതോണ്ട് തന്നെ മിണ്ടാൻ തോന്നിയില്ലെന്നം മാളവിക പറഞ്ഞു. യുവ ഒരു മെൻ്റലിസ്റ്റ് കൂടിയാണെന്ന് മാളവിക പറയുന്നു. നമ്മൾ ബലം പിടിച്ച് മിണ്ടാതിരുന്നാലും ആള് കാര്യങ്ങളൊക്കെ പിടിച്ചെടുക്കുമോയെന്നൊരു പേടി സത്യത്തിലുണ്ടായിരുന്നുവെന്നും മാളവിക രസകരമായി പറഞ്ഞുവെച്ചു.

എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്;മനസ്സ് തുറന്ന് പേർളി മാണി

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നടിയും അവതാരികയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷും.ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇവർ.അടുത്തിടെ സോഷ്യൽ മീഡിയകളിലൂടെയാണ് ഈ സന്തോഷ വാർത്ത പേളി ആരാധകർക്കായി പങ്കുവെച്ചത്.ശ്രീനിഷിനും പേളിക്കും ആശംസകളുമായി താരങ്ങൾ അടക്കം നിരവധി പേർ രംഗത്ത് എത്തിയിരുന്നു.തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചർച്ച.പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയുന്നു.

അവന്റെ കൈകളിൽ ഞാൻ എപ്പോഴും സുരക്ഷിതയാണെന്നാണ് പേളി ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പിൽ വ്യക്തമാക്കുന്നത്.എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്.ഞാൻ സന്തോഷവതിയായിരിക്കാൻ എപോഴും ശ്രമിക്കുന്നു.നെഗറ്റീവ് സിനിമകളോ വാർത്തകളോ കാണാൻ എന്നെ അനുവദിക്കുന്നില്ലെന്നും പേളി പറയുന്നു.ആദ്യത്തെ സ്‍കാൻ കഴിഞ്ഞപ്പോൾ അവന് ആനന്ദക്കണ്ണീർ വന്നുവെന്നും.ഞാൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവൻ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നുവെന്നും പേളി ശ്രീനിയെക്കുറിച്ച് പറയുന്നു.ഞാൻ അവനെ ഹൃദയം നിറഞ്ഞ് സ്‍നേഹിക്കുന്നു.സ്‍നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നിൽ വഹിക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ്.സ്‍നേഹം ശ്രീനി എന്നാണ് പേളി കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു.2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്.

ജോർജുകുട്ടിയുടെ റാണിയകാൻ മീനയെത്തിയത് പിപിഇ കിറ്റണിഞ്ഞ്

0
Spread the love

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം2.ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രത്തിലേക്ക് മീന എത്തിയത് പിപിഇ കിറ്റണിഞ്ഞ്.കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് മീന യാത്ര നടത്തിയത്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് യാത്രയെക്കുറിച്ച്‌ ആരാധകരെ അറിയിച്ചത്.സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക.പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്.ഏഴ് മാസത്തിനുശേഷമുള്ള യാത്ര.ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോൾ അദ്ഭുതം തോന്നുന്നു.

എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു.ധരിച്ചതിൽ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം.ചൂടും ഭാരവും കൂടുതൽ.നമ്മൾ എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കും.മുഖംപോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ.ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്.ഈ ദിവസങ്ങളിൽ ഉടനീളം പിപിഇ കിറ്റ് ധരിച്ച്‌ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച്‌ അവർ നമുക്കായി കരുതൽ തരുന്നു.നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്ന് മീന പറഞ്ഞു

മോഹൻലാലിന്റെ ജൻമദിനത്തിലാണ് സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ദൃശ്യം 2പ്രഖ്യാപിച്ചത്.ദൃശ്യം ആദ്യ ഭാഗത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട് മീന,അൻസിബ,എസ്തർ,സിദ്ദിഖ്,ആശാ ശരത്ത്,സായ്കുമാർ,മുരളി ഗോപി,ഗണേഷ് കുമാർ,സുമേഷ്,ആദം അയൂബ്,അഞ്ജലി നായർ,അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം.ആദ്യ പത്ത് ദിവസം ഇൻഡോർ ഷൂട്ടിംഗും തുടർന്ന് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.

നീ ജനിക്കുന്നതിന് മാസങ്ങള്‍ക്കു മുന്നേ എല്ലാ രാത്രിയും ഞാന്‍ നിന്നോട് ഗുഡ്‌നൈറ്റ് പറയുമായിരുന്നു അഹാന

0
Spread the love

മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇളയമകൾ ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് മൂത്ത മകൾ അഹാനകൃഷ്ണ.ഇൻസ്റാഗ്രാമിലും യൂട്യുബിലും ഏറെ സജീവമായ നടിയാണ് അഹാന കൃഷ്ണ.കുഞ്ഞനുജത്തി ഹൻസികയുടെ പിറന്നാളിന് അഹാന പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കുറിപ്പിങ്ങനെ,ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു.ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച്‌ എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല.അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും.ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു.മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന​ ഒന്നായി മാറുന്നു

എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് ഇന്ന് 15വയസ്സ് തികയുന്നു.നീ ജനിക്കുന്നതിനും മാസങ്ങൾക്കു മുൻപ് തന്നെ,എല്ലാ രാത്രിയും ഞാൻ നിന്നോട് ഗുഡ്നൈറ്റ് പറയുമായിരുന്നു.നിന്റെ സാന്നിധ്യം അനുഭവിക്കുന്നതു പോലും അത്രമാത്രം ആവേശഭരിതരായിരുന്നു.നീ ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്മാത്രമല്ല ആ ദിവസം എനിക്ക് തോന്നിയ ആവേശത്തെ മറികടക്കാൻ മറ്റൊന്നിനും കഴിയുമെന്ന് കരുതുന്നില്ല

ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്-ഭാമ

0
Spread the love

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെമലയാള സിനിമക്ക് ലഭിച്ച താരമാണ് ഭാമ.പരസ്യ രംഗത്ത് നിന്നുമാണ് ഭാമ സിനിമയിലേക്ക് എത്തിയത്.ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം.പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.അടുത്തിടെയാണ് ഭാമയുടെ വിവാഹം കഴിഞ്ഞത്.കുടുംബ സുഹൃത്തായ അരുൺ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയെന്ന വാർത്തയ്ക്ക് പിന്നാലെ നടി ഭാമയ്‌ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു.സഹപ്രവർത്തകർ അടക്കം നിരവധി പേർ ഭാമയെ വിമർശിച്ച്‌ രംഗത്തെത്തി.വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കമന്റ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു. മാത്രമല്ല 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച്‌ കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയും ചെയ്തു.ഈ സംഭവങ്ങൾക്കെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഭാമ

സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോയാണ്‌ വിവാദങ്ങൾക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്.നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക,ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ് എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ഭാമ പങ്കുവച്ചിരിക്കുന്നത്. ബി ഒപ്റ്റിമിസ്റ്റിക് എന്നും ഭാമയുടെ സ്റ്റാറ്റസിൽ കാണാം.

എനിക്ക് ഷോട്സ് ധരിക്കാൻ ഇഷ്ടമാണ്, കാല് കാണുന്നേ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി ഇനി അത് ഇടേണ്ട എന്നൊന്നും കരുതില്ല-സാധിക

0
Spread the love

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്.മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ വിമർശകർക്ക് ചുട്ട മറുപടിയാണ് താരം നൽകുന്നതുംഷോട്സ് ധരിച്ച ഒരു ഫോട്ടോ ഇടുമ്പോൾ അയ്യോ കാല് കാണുന്നേ എന്നൊന്നും താൻ ചിന്തിക്കാറില്ലെന്നും മനോഭാവത്തിലും തീരുമാനങ്ങളിലും തന്റെ ശരികൾ മാത്രമാണ് താൻ പിന്തുടരുന്നതെന്നും സാധിക പറയുന്നു

വാക്കുകൾ,എനിക്ക് കുഴപ്പമില്ല എന്ന് തോന്നുന്ന ഏത് വേഷവും ധരിക്കും. അക്കാര്യത്തിൽ മറ്റൊരാൾക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാറില്ല.എനിക്ക് ഷോട്സ് ധരിക്കാൻ ഇഷ്ടമാണ്.അയ്യോ കാല് കാണുന്നേ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി ഇനി അത് ഇടേണ്ട എന്നൊന്നും കരുതില്ല.മനോഭാവത്തിലും തീരുമാനങ്ങളിലും എൻറെ ശരികൾ മാത്രമാണ് ഞാൻ പിന്തുടരുന്നത്.വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.കല്യാണത്തിനു ധരിച്ച ബ്ലൗസിന്റെ ബാക്ക്സ്ട്രാപ് നേർത്തതായിരുന്നു.അത് കണ്ട് അയ്യോ കുട്ടി എന്തിനാ ഈ ബ്ലൗസ് ഇട്ടതെന്നൊക്കെ പലരും ചോദിച്ചു.എനിക്ക് ഇഷ്ടമായത് കൊണ്ട് ഇട്ടു എന്നായിരുന്നു മറുപടി.നമുക്ക് താല്പര്യമുള്ള വസ്ത്രം ധരിക്കുകയല്ലാതെ മറ്റൊരാൾക്ക് വേണ്ടി അത് അണിയേണ്ട കാര്യമില്ല

സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതൽ തിളങ്ങിയത്.മിനിസ്‌ക്രീൻ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു

കോവിഡ്- മോഹൻലാൽ പ്രതിഫലം പകുതിയാക്കി, കുറയ്ക്കാതേ ടൊവിനോ

0
Spread the love

കൊച്ചി:കോവിഡ് പ്രതിസന്ധിയിൽ നിന്നും സിനിമാ ലോകത്തേ കര കയറ്റാൻ താര രാജാവ് മോഹൻ ലാൽ തന്റെ പ്രതിഫലം പകുതിയാക്കി കുറച്ചു.സിനിമയുടെ സാഹചര്യം നോക്കി വീണ്ടും വിട്ടുവീഴ്ച്ചകൾക്ക് മഹാ നടൻ ഒരുങ്ങുമ്പോൾ ടൊവിനോ,ജോജു ജോർജ് എന്നിവർ പ്രതിഫലം കു
റയ്ക്കുന്നില്ല…വിട്ടുവീഴ്ച്ചക്കില്ലെന്നും ഇവർ.മമ്മുട്ടിയും പ്രതിഫലം വെട്ടി കുറക്കും എന്ന് അറിയിപ്പികൾ വരുന്നു.ദൃശ്യം രണ്ടിലാണ്‌ മോഹൻലാൽ പ്രതിഫലം പകുതി മതി എന്ന് സമ്മതിച്ചത്.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളിൽ ചില അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയാറാകാത്തതിനാലാണ് നിർമാതാക്കളുടെ നടപടി. തിയറ്ററുകൾ തുറന്നാലും വിനോദനികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം.

അതേസമയം പ്രതിഫലം കുറയ്ക്കാതെ തയ്യാറാകാതെ മുൻനിര താരങ്ങളായ ടൊവിനോ തോമസും,ജോജു ജോർജ്ജും.പ്രതിഫലം കുറയ്ക്കാനാകാത്ത സാഹചര്യത്തിൽ ഇരുവരുടെയും ചിത്രങ്ങൾക്ക് അംഗീകാരം നൽകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. മെഗാ സ്റ്റാർ മോഹൻലാൽ പോലും ദൃശ്യം രണ്ടിൽ പകുതി പ്രതിഫലം വാങ്ങുന്നുള്ളു എന്നാണ് അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ.ഈ പശ്ചാത്തലത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന തീരുമാനം.

മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഫലം കൂട്ടിചോദിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് അസേസിയേഷൻ തീരുമാനിച്ചിരുന്നു.ആ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെയുള്ള നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇനിമുതൽ കരാർ പരിശോധിച്ചതിന് ശേഷം മാത്രമേ സിനിമകൾക്ക് അംഗീകാരം നൽകൂ എന്ന് വ്യക്തമാക്കിയ അസോസിയേഷൻ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി അറിയിച്ചു.നിലവിലെ സാഹചര്യത്തിൻ തിയറ്ററുകൾ നിലവിലെ സാഹചര്യത്തിൻ തിയറ്ററുകൾ തുറന്നാൽ തന്നെ ഉടനെയൊന്നും റിലീസുകളുണ്ടാകില്ലെന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്‌.

കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായി പ്രവർത്തനരഹിതമായ സിനിമാ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഷൂട്ടിംഗ് പോലും പ്രതിസന്ധിയിലായിരിക്കുന്നതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന്.
പ്രൊഡ്യൂസേഴസ് അസോസിയേഷൻ മുൻപ് അറിയിച്ചിരുന്നു.ഇതേ തുടർന്ന് താരങ്ങളും വിഷയത്തിൽ സഹകരിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ച് താര സംഘടനയായ അമ്മയും ഫെഫ്കയും രംഗത്തുവന്നിരുന്നു.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിയറ്റർ തുറന്നാലും പ്രേഷകർ കുറഞ്ഞേക്കാം.പല മേഖലകൾക്കും പാക്കേജുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമയെ സർക്കാർ അവഗണിച്ചെന്ന് നിർമാതാക്കൾക്ക് പരാതിയുണ്ട്.

ഷോര്‍ട്ട്സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ സാരിയുടുത്താല്‍ വയര്‍ കാണില്ലേ? അപര്‍ണ

0
Spread the love

നടി അനശ്വര രാജനെതിരായ സെെബര്‍ ആക്രമണം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനശ്വരയുടെ വസ്ത്രത്തിന്റെ ഇറക്കമായിരുന്നു സെെബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ യുവനടി അപര്‍ണ ബാലമുരളിയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഷോര്‍ട്ട്സ് ഇട്ടാല്‍ കാലു കാണുമെങ്കില്‍ സാരിയുടുത്താല്‍ വയര്‍ കാണില്ലേയെന്നാണ് അപര്‍ണ ചോദിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലെെന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം.

ഒരാള്‍ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫര്‍ട്ടബിള്‍ ആയ വേഷമാണ് ഓരോരുത്തരും ധരിക്കുക. ബാക്കിയുള്ളവര്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക. ഷോര്‍ട്സ് ഇട്ടാല്‍ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താല്‍ വയര്‍ കാണില്ലേ? സാരി ഒരു പരമ്ബരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്ബോള്‍ എന്തൊക്കെ കാണുന്നുണ്ട് അപര്‍ണ ചോദിക്കുന്നു.

ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന് അപര്‍ണ പറയുന്നു. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. ഇതു പോലുള്ള ക്യാംപെയ്നുകള്‍ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണെന്നും അപര്‍ണ പറയുന്നു.

നമ്മളൊക്ക മനുഷ്യരാണ്. ആരും പെര്‍ഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച്‌ മോശം പറയാന്‍ ആ‌ര്‍ക്കും അവകാശമില്ലെന്ന് അപര്‍ണ അഭിപ്രായപ്പെടുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകള്‍ ഞാന്‍ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്. കാരണം നമ്മള്‍ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകുമെന്നും അപര്‍ണ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts