Home Blog Page 1487

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം? ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം

0
Spread the love

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം?
ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം…

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം.
അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H – എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്.

കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം നമുക്ക് ഓൺലൈനായി സ്വയം ചെയ്യാം. www.parivahan.gov.in എന്ന മോട്ടോർ വാഹനവകുപ്പിന്റെ വെബ്പോർട്ടലിൽ ‘വാഹൻ’ എന്ന ഭാഗം വാഹനസംബന്ധമായും ‘സാരഥി’ എന്നത് ലൈസൻസുമായി ബന്ധപ്പെട്ടതാണ്. സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. ലൈസൻസ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നമുക്ക് ലഭ്യമാകും.

ഇതിൽ ‘ഡിഎൽ സർവീസ്’ (Driving License Service) തിരഞ്ഞെടുക്കുക. ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ആവശ്യപ്പെടുന്ന ഇടത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. വിവരങ്ങൾ കൃത്യമാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. ഉടനെ തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് അയച്ചുകിട്ടും.

ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ഇവ. ആയവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത ശേഷം അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.

ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്‌സുകളുമായി അസാപ് കേരള..

0
Spread the love

ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്‌സുകളുമായി അസാപ് കേരള..

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖല ഏതൊരു സമ്പദ്വ്യവസ്ഥയിലും ഏറ്റവും നിര്‍ണായകമായ മേഖലയാണ്, കാരണം ഇത് ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന നല്‍കുന്നു. ഇന്ത്യയില്‍, ജിഡിപിയുടെ 6% ത്തിലധികം സംഭാവന ചെയ്യുന്നത് ബിഎഫ്എസ്‌ഐ മേഖലയാണ്.ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്റെ (NSDC) ഒരു റിപ്പോര്‍ട്ട് പറയുന്നത്, ‘BFSI മേഖല 2013-2022 കാലയളവില്‍ 1.6 ദശലക്ഷത്തിലധികം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ്. പകര്‍ച്ചവ്യാധി ഈ പ്രവചിച്ച സംഖ്യയെ ബാധിച്ചേക്കാമെങ്കിലും, ഈ മേഖലയുടെ പ്രതീക്ഷ നല്‍കുന്ന വളര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് നിസ്സംശയമായും സംസാരിക്കുന്നു.

ഈ വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് കേരളത്തിലെ യുവാക്കള്‍ക്കായി അസാപ് കേരളം ബാങ്കിങ് ഡിപ്ലോമ കോഴ്‌സുകള്‍ ഒരുക്കിയിരിക്കുന്നത്.

അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സും സംയുക്തമായി ഓണ്‍ലൈന്‍ ബാങ്കിങ് ഡിപ്ലോമ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കുന്നു. നിലവില്‍ 5 ഡിപ്ലോമ കോഴ്‌സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. കോഴ്‌സിന്റെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു…

  1. ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സ്

കോഴ്‌സ് കാലാവധി: 120 മണിക്കൂര്‍ (6 മാസ കാലയളവില്‍)

കോഴ്‌സ് ഫീസ്: പരിശീലന ഫീസ് 1st Installment- Rs.10596/- (GST ഉള്‍പ്പെടെ)
പരീക്ഷാ ഫീസ് 2nd Installment – Rs 3500/- (GST ഒഴികെ)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ചേരാം)

സര്‍ട്ടിഫിക്കേഷന്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (IIBF)

  1. ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സ്

കോഴ്‌സ് കാലാവധി: 90 മണിക്കൂര്‍

കോഴ്‌സ് ഫീസ്: പരിശീലന ഫീസ് 1st Installment- Rs 8201/- (GST ഉള്‍പ്പെടെ)
പരീക്ഷാ ഫീസ് 2nd Installment – Rs 6500/- (GST ഒഴികെ)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ചേരാം)

സര്‍ട്ടിഫിക്കേഷന്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (IIBF)

  1. ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ത്ത് മാനേജ്‌മെന്റ് കോഴ്‌സ്

കോഴ്‌സ് കാലാവധി: 48 മണിക്കൂര്‍ (6 മാസ കാലയളവില്‍)

കോഴ്‌സ് ഫീസ്: പരിശീലന ഫീസ് 1st Installment- Rs.4507/- (GST ഉള്‍പ്പെടെ)
പരീക്ഷാ ഫീസ് 2nd Installment – Rs 6500/- (GST ഒഴികെ)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ചേരാം)

സര്‍ട്ടിഫിക്കേഷന്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (IIBF)

  1. ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് കോഴ്‌സ്

കോഴ്‌സ് കാലാവധി: 66 മണിക്കൂര്‍ (6 മാസ കാലയളവില്‍)

കോഴ്‌സ് ഫീസ്: പരിശീലന ഫീസ് 1st Installment- Rs.5947/- (GST ഉള്‍പ്പെടെ)
പരീക്ഷാ ഫീസ് 2nd Installment – Rs 6500/- (GST ഒഴികെ)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ചേരാം)

സര്‍ട്ടിഫിക്കേഷന്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (IIBF)

  1. ഡിപ്ലോമ ഇന്‍ ട്രഷറി ഇന്‍വെസ്റ്റ്‌മെന്റ് & റിസ്‌ക് മാനേജ്‌മെന്റ് കോഴ്‌സ്
    കോഴ്‌സ് കാലാവധി: 120 മണിക്കൂര്‍ (6 മാസ കാലയളവില്‍)

കോഴ്‌സ് ഫീസ്: പരിശീലന ഫീസ് 1st Installment- Rs.10266/- (GST ഉള്‍പ്പെടെ)
പരീക്ഷാ ഫീസ് 2nd Installment – Rs 20500/- (GST ഒഴികെ)

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം (നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ചേരാം)

സര്‍ട്ടിഫിക്കേഷന്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (IIBF)

മറ്റ് ബാങ്കിങ് കോഴ്‌സുകള്‍

  1. ജിഎസ്ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ്

കോഴ്‌സ് കാലാവധി: 106 മണിക്കൂര്‍
കോഴ്‌സ് ഫീസ്: 9000 രൂപ
യോഗ്യത: B.Com, BBA, BA Economics, B.Sc Maths

  1. Accounts Executive (Payables and Receivables)
    കോഴ്‌സ് ദൈര്‍ഘ്യം: 150 മണിക്കൂര്‍
    കോഴ്‌സ് ഫീസ്: 12,100 രൂപ
    യോഗ്യത: B.Com, BBA, BA Economics, B.Sc Maths

For more details: Kindly contact: 9495999623, 9495999709

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക:
https://asapkerala.gov.in/?q=node/1213

യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി.

0
Spread the love

യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള ‘ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി. 100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നാടിനു സമർപ്പിക്കാൻ തയാറാക്കിയത്. ഒന്നാം ഘട്ടത്തിലും 100 സമുച്ചയങ്ങളായിരുന്നു നിർമ്മിച്ചത്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘ടേക്ക് എ ബ്രേക്ക് ‘. സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും കോഫീ ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഹരിത കേരളം മിഷൻ്റേയും ശുചിത്വ മിഷൻ്റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്.

കേരളത്തിൽ നാളെ മുതൽ മഴ ശക്തി പ്രാപിക്കും.

0
Spread the love

കേരളത്തിൽ നാളെ മുതൽ മഴ ശക്തി പ്രാപിക്കും.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.04-09-2021: കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.05-09-2021: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.06-09-2021: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.07-09-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
05-09-2021 മുതൽ 07-09-2021 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

05-09-2021 മുതൽ 07-09-2021 വരെ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം 04-09-2021 & 05-09-2021: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോടുചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.04-09-2021 മുതൽ 07-09-2021 വരെ: തെക്ക്- പടിഞ്ഞാറ്, മധ്യ- പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; ക്വാറന്റെയ്ൻ ലംഘിച്ചാൽ കനത്ത പിഴ: മുഖ്യമന്ത്രി

0
Spread the love

സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; ക്വാറന്റെയ്ൻ ലംഘിച്ചാൽ കനത്ത പിഴ: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇനി പൂര്‍ണ്ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂര്‍ണ്ണമായി അടച്ചിടില്ല.

വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.

വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സിഎഫ്‌എല്‍ടിസികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍ആര്‍ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വാറന്‍റീന്‍ ലംഘകരെ കണ്ടെത്തിയാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്‍റീന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതല്‍ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ യാഥാർത്ഥ്യമായി

0
Spread the love

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/)
യാഥാർത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെൻ്റ് സമ്പ്രദായത്തിൻ്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി പോർട്ടൽ തയ്യാറാക്കിയത്.

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതുകൂടി പൂർത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കും.

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,20,65,533 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,280 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3505, എറണാകുളം 3368, കോഴിക്കോട് 3282, കൊല്ലം 2950, മലപ്പുറം 2683, പാലക്കാട് 1708, ആലപ്പുഴ 2055, തിരുവനന്തപുരം 1742, കോട്ടയം 1730, കണ്ണൂര്‍ 1401, പത്തനംതിട്ട 1058, വയനാട് 982, ഇടുക്കി 942, കാസര്‍ഗോഡ് 468 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 24, കണ്ണൂര്‍ 19, തൃശൂര്‍ 17, വയനാട് 15, പത്തനംതിട്ട 10, എറണാകുളം 8, കൊല്ലം 6, കോഴിക്കോട് 5, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,938 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1619, കൊല്ലം 3109, പത്തനംതിട്ട 442, ആലപ്പുഴ 912, കോട്ടയം 2834, ഇടുക്കി 601, എറണാകുളം 2321, തൃശൂര്‍ 2803, പാലക്കാട് 2758, മലപ്പുറം 1493, കോഴിക്കോട് 1635, വയനാട് 256, കണ്ണൂര്‍ 1707, കാസര്‍ഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,46,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,83,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,78,704 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,45,246 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,458 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2829 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ ആവശ്യമില്ല ; പുതുക്കിയ യാത്രാ നിബന്ധനകളുമായി അബുദാബി.

0
Spread the love

വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ ആവശ്യമില്ല ; പുതുക്കിയ യാത്രാ നിബന്ധനകളുമായി അബുദാബി.


അബുദാബി : വിദേശങ്ങളിൽ നിന്ന് അബുദാബിയിലെത്തുന്ന രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇൗ മാസം അഞ്ചു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, സന്ദർശകർ തുടങ്ങിയ എല്ലാവർക്കുമുള്ള യാത്രാ നിബന്ധനകളാണ് പുതുക്കിയത്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ സ്വീകരിക്കാത്ത യാത്രക്കാർ നിർബന്ധമായും 10 ദിവസം ക്വാറന്റീനിൽ കഴിയണം.  അതേസമയം, അബുദാബിയിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
എന്നാൽ,ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ സ്വീകരിച്ച യാത്രക്കാർ അബുദാബിയിലെത്തിയാൽ ക്വാറന്റീൻ വേണ്ടെങ്കിലും പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. കൂടാതെ, അബുദാബിയിൽ കഴിയുന്നതിന്റെ ആറാം ദിവസവും പിസിആർ പരിശോധന നടത്തണം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ സ്വീകരിച്ചവർ അബുദാബിയിലെത്തിയാൽ ക്വാറന്റീൻ വേണ്ടെങ്കിലും പിസിആർ പരിശോധന നടത്തേണ്ടതാണ്. കൂടാതെ, നാല്, എട്ട് ദിവസങ്ങളിലും പരിശോധന നടത്തണം.വാക്സീൻ സ്വീകരിക്കാത്ത ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യക്കാർ അബുദാബിയിലെത്തുമ്പോൾ പിസിആർ പരിശോധന നടത്തണം, ക്വാറന്റീൻ ആവശ്യമില്ല. കൂടാതെ, ആറ്, ഒൻപത് ദിവസങ്ങളിലും പരിശോധനയ്ക്ക് വിധേയരാകണം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ സ്വീകരിക്കാത്ത സ്വദേശികൾ, പ്രവാസികൾ, സന്ദർശകർ തുടങ്ങിയവർ അബുദാബിയിലെത്തിയാൽ പിസിആർ പരിശോധന നടത്തണം. ഇവർ 10 ദിവസം ക്വാറന്റീനിൽ കഴിയുകയും ഒൻപതാം ദിവസം പിസിആർ പരിശോധന നടത്തുകയും വേണം.
അൽബേനിയ, അർമേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്റൈൻ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കാനഡ, ചൈന, കോമറോസ്, ക്രയേഷ്യ, സൈപ്രസ്, ചെക് റിപബ്ലിക്, ഡെൻമാർക്ക്, ഫിൻലൻഡ്, ജർമനി, ഗ്രീസ് ,ഹോംഗ്കോങ്, ഹംഗറി, ഇറ്റലി, ജപ്പാൻ, ജോർദാൻ, കുവൈത്ത്, കിർഗിസ്ഥാൻ, ലക്സംബർഗ്,  മാൽദ്വീപ്, മാൾട്ട, മൗറീഷ്യസ്, മോൾഡോവ, മൊറോകോ, നെതർലൻഡ്സ്, ന്യൂസിലാൻഡ്, നോർവെ, ഒമാൻ, പോളണ്ട്, പോർചുഗൽ, ഖത്തർ,  റിപബ്ലിക് ഓഫ് അയർലൻഡ്, റൊമാനിയ, സാൻ മറിനോ, സൗദി അറേബ്യ, സെർബിയ, ഷൈസെൽസ്, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, തെക്കൻ കൊറിയ, സ്വീഡൻ, സ്വിറ്റ് സർലൻഡ്, തൈവാൻ, തജികിസ്ഥാൻ, തുർക്ക് മെനിസ്ഥാൻ, യുക്രെയിൻ തുടങ്ങിയവയാണ് അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങൾ.അബുദാബിയുടെ ഗ്രീൻ ലിസറ്റിൽ ഇന്ത്യ ഇതുവരെ ഉൾപ്പെട്ടിട്ടില്ല.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം യുഎഇയിലേക്കു യാത്ര ചെയ്യാനായെങ്കിലും ഭീമമായ വിമാനക്കൂലി മൂലം പ്രവാസികൾ വലയുകയാണ്. കൊച്ചി–ദുബായ് നിരക്ക് 8000 രൂപയിൽനിന്ന് ഒറ്റയടിക്കാണ് ഇരുപതിനായിരത്തിലേക്ക് ഉയർന്നത്. പലപ്പോഴും എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു നേരിട്ടു ടിക്കറ്റും ലഭ്യമല്ല. അതേസമയം യൂറോപ്പിലേക്കും യുഎസിലേക്കും മറ്റും ദുബായ് വഴി ശ്രമിച്ചാൽ ടിക്കറ്റ് ലഭിക്കുന്നുമുണ്ട്.

ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ നിലനിർത്താൻ ആലോചിച്ച് ദേശീയ നേതൃത്വം.

0
Spread the love

ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ നിലനിർത്താൻ ആലോചിച്ച് ദേശീയ നേതൃത്വം.


ന്യൂഡൽഹി : കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി അടുത്ത വർഷം നവംബർ വരെ സോണിയ ഗാന്ധിയെ നിലനിർത്താൻ ദേശീയ നേതൃത്വം ആലോചിക്കുന്നു. കോൺഗ്രസ് ഭരണഘടന പ്രകാരം 5 വർഷത്തിലൊരിക്കലാണു സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. രാഹുൽ ഗാന്ധി പ്രസിഡന്റായ തിരഞ്ഞെടുപ്പു നടന്നത് 2017 ഡിസംബറിലായതിനാൽ, അതിനു ശേഷമുള്ള 5 വർഷം കണക്കാക്കുമ്പോൾ 2022 അവസാനമാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 
അതുവരെ സോണിയ തുടരട്ടെയെന്നും സംഘടനാ തിരഞ്ഞെടുപ്പ് നടത്തി അടുത്ത വർഷമവസാനത്തോടെ പുതിയ പ്രസിഡന്റിനെയും പ്രവർത്തക സമിതിയംഗങ്ങളെയും കണ്ടെത്താമെന്നുമുള്ള ചിന്ത പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
സോണിയയെ മാറ്റി ഒരു വർഷത്തേക്കു മാത്രമായി മറ്റൊരു ഇടക്കാല പ്രസിഡന്റിനെ നിയമിക്കുന്നത് അനാവശ്യ നടപടിയാണെന്നാണു വാദം.  അതേസമയം, അനാരോഗ്യം അലട്ടുന്ന സോണിയയെ വിശ്രമിക്കാൻ അനുവദിക്കണമെന്നും എത്രയും വേഗം സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നുമുള്ള ആവശ്യം മുൻപ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന ജി 23 നേതാക്കൾ ഉന്നയിക്കുന്നു. പ്രസിഡന്റ് പദവിയിൽ സോണിയ ഇരിക്കുമ്പോഴും അണിയറയിൽ കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധി തീരുമാനിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
കോവിഡ് വ്യാപനം മൂലമാണു സംഘടനാ തിരഞ്ഞെടുപ്പ് വൈകിയതെന്നും ഇനി തിരഞ്ഞെടുപ്പ് എപ്പോൾ വേണമെന്ന് പ്രവർത്തക സമിതി യോഗം ചേർന്നു തീരുമാനിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണു രാഹുൽ ഗാന്ധി പ്രസിഡന്റ് പദം രാജിവച്ചത്. അതേ വർഷം ഓഗസ്റ്റിൽ ഇടക്കാല പ്രസിഡന്റായി സോണിയ ചുമതലയേറ്റു. 6 മാസത്തേക്ക് താൽക്കാലിക പ്രസിഡന്റ് എന്ന നിലയിൽ ചുമതലയേറ്റ സോണിയ ആ പദവിയിൽ ഇപ്പോൾതന്നെ 2 വർഷം പൂർത്തിയാക്കി. 
പുതിയ പ്രസി‍ഡന്റിനെ നിയമിക്കുന്നതിനു മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ പാർട്ടിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതും സോണിയ ഗാന്ധിയായിരിക്കും.

പെൻഷൻ പ്രായം 57 ആക്കി ഉയർത്തണം, ആഴ്ചയിൽ 5 പ്രവൃത്തി ദിവസം മാത്രം;ശുപാർശയുമായി ശമ്പള പരിഷ്കരണ കമ്മിഷൻ.

0
Spread the love

പെൻഷൻ പ്രായം 57 ആക്കി ഉയർത്തണം, ആഴ്ചയിൽ 5 പ്രവൃത്തി ദിവസം മാത്രം;ശുപാർശയുമായി ശമ്പള പരിഷ്കരണ കമ്മിഷൻ.


തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 57 വയസ്സാക്കി വർധിപ്പിക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ശുപാർശ.സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു. പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
കമ്മീഷൻ മുന്നോട്ടുവെച്ച മറ്റു പ്രധാന നിർദേശങ്ങൾ, സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണം. ഇതിനനുസരിച്ച് ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണം. പകൽ 10 മുതൽ 5 വരെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നത്. ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കി ദീർഘിപ്പിക്കണം.
സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുള്ള രണ്ടു മലയാളം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകൾ പ്രസിദ്ധീകരിക്കണം. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സമിതിയിൽ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടത്.
വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ. ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ കണ്ടെത്തണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണം.
ഭരണ രംഗത്ത് കാര്യക്ഷമതയാണ് ആവശ്യം. സാധാരണക്കാരന്റെ യഥാർഥ പ്രശ്നം എന്താണെന്ന് ഉൾക്കൊള്ളാനുള്ള മനോഭാവം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. മര്യാദയോടെയുള്ള പെരുമാറ്റമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യം.
പിഎസ്‌സി റിക്രൂട്മെന്റ് കാര്യക്ഷമമാക്കുക. അതിവേഗം റ്രിക്രൂട്മെന്റ് നടപടികൾ പൂർത്തിയാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക.
കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കേണ്ടതും അത്യാവശ്യമാണ്. കമ്മീഷൻ ശുപാർശയിൽ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts