മലയാളി താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ടോവിനോ തോമസിനും കഴിഞ്ഞ ആഴ്ചകളിൽ ഗോൾഡൺ വിസ ലഭിച്ചിരുന്നു.ഇപ്പൊൾ മിഥുൻ രമേഷിനും നൈല ഉഷക്കും കൂടി യുഎഇ ഗോൾഡൺ വിസ ലഭിച്ചിരിക്കുന്നു. ഇവർ രണ്ടുപേരും തങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കൂടെ ആണ് ഗോൾഡൺ വിസ ലഭിച്ച വിവരം അറിയിച്ചത്.
നേരത്തെ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും 10 വർഷത്തെ ഗോൾഡൺ വിസ ലഭിച്ചിരുന്നു. പിന്നീടാണ് അത് മറ്റു രംഗങ്ങളിലേകും വ്യാപിപ്പിച്ചത്.
മിഥുൻ രമേഷിനും നൈല ഉഷക്കും കൂടി യുഎഇ ഗോൾഡൺ വിസ
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി; ട്രയല്‍ അലോട്ട്‌മെന്റ് ഈ മാസം പതിമൂന്നിന്
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി; ട്രയല്‍ അലോട്ട്‌മെന്റ് ഈ മാസം പതിമൂന്നിന്
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയം നീട്ടിയത്.
ഈ സാഹചര്യത്തില്‍ ഏഴാം തീയതി നിശ്ചയിച്ചിരുന്ന ട്രയല്‍ അലോട്ട്‌മെന്റ് പതിമൂന്നാം തീയതിയിലേക്ക് മാറ്റി. ഈ മാസം 22നാണ് ആദ്യ അലോട്ട്‌മെന്റ്. കൊവിഡ് പ്രതിരോധം സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിദഗ്ധരുടെ അഭിപ്രായവും പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകു.വിജയിച്ച കുട്ടികള്‍ക്കാവശ്യമായ പ്ലസ് വണ്‍ സീറ്റുകളില്ലെന്നത് കുട്ടികളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.വടക്കന്‍ ജില്ലകളില്‍ മാത്രം ഇരുപതിനായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ കുറവുള്ളതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 4324, എറണാകുളം 3718, കോഴിക്കോട് 3471, പാലക്കാട് 1982, കൊല്ലം 2892, മലപ്പുറം 2589, തിരുവനന്തപുരം 2330, കോട്ടയം 2012, ആലപ്പുഴ 1672, കണ്ണൂര്‍ 1543, പത്തനംതിട്ട 1238, ഇടുക്കി 1144, വയനാട് 994, കാസര്‍ഗോഡ് 547 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂര്‍ 15 വീതം, കൊല്ലം, വയനാട് 14 വീതം, പത്തനംതിട്ട 13, കാസര്‍ഗോഡ് 7, കോട്ടയം, എറണാകുളം 6 വീതം, തൃശൂര്‍ 3, ആലപ്പുഴ, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂര്‍ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂര്‍ 1855, കാസര്‍ഗോഡ് 331 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,60,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,68,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,34,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,282 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3112 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പിന് തുടക്കം കുറിച്ച് ഖത്തർ.
സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പിന് തുടക്കം കുറിച്ച് ഖത്തർ.
ദോഹ : ഖത്തറിൽ സൗജന്യ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പിന് തുടക്കമായി. പൊതുജനാരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ എന്നിവയുടെ സഹകരണത്തിലാണ് ക്യാംപെയ്ൻ.
ഇത്തവണ പകർച്ചപ്പനി സീസൺ നേരത്തെ തുടങ്ങാൻ സാധ്യതയുള്ളതിനാലും പകർച്ചപ്പനി ബാധിച്ച് ആളുകൾ ആശുപത്രികളിൽ ചികിത്സ തേടാൻ തുടങ്ങിയതുമാണ് ഒക്‌ടോബറിൽ നടത്താറുളള പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ സെപ്റ്റംബറിൽ തന്നെ തുടങ്ങിയതെന്ന് കോവിഡ്-19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്എംസി സാംക്രമിക രോഗ വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അൽഖാൽ വ്യക്തമാക്കി.കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ വിഭാഗം ആളുകൾക്കും പകർച്ചപ്പനി പിടിപെടാൻ സാധ്യതയുള്ളതിനാൽ എല്ലാവരും വാക്‌സീൻ എടുക്കണം.
രാജ്യത്തെ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും വാക്‌സീൻ സൗജന്യമായി ലഭിക്കും. 27 സർക്കാർ ഹെൽത്ത് സെന്ററുകൾ, ഹമദ് മെഡിക്കൽ കോർപറേഷന്റെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ 45 സ്വകാര്യ, അർധ സർക്കാർ ആരോഗ്യ ക്ലിനിക്കുകൾ-ആശുപത്രികൾ എന്നിവിടങ്ങളിൽ ഫ്ലൂ വാക്‌സീൻ ലഭിക്കും.
പകർച്ചപ്പനി അപകടസാധ്യത കൂടുതലുള്ള 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആറുമാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ എന്നിവർക്കാണ് വാക്‌സിനേഷൻ ക്യാംപെയ്‌നിൽ മുൻഗണന.
കോവിഡ് കാലമായതിനാൽ പകർച്ചപ്പനി സീസൺ എത്തും മുൻപേ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്. രണ്ടും ശ്വാസകോശത്തെ ബാധിക്കുന്നവയാണ്.
കോവിഡിനും പകർച്ചപ്പനിക്കും കാരണമാകുന്ന വൈറസുകൾ വ്യത്യസ്ത ഇനങ്ങളിലുള്ളതായതിനാൽ കോവിഡ് വാക്‌സീൻ പകർച്ചപ്പനിക്കെതിരെയോ പകർച്ചപ്പനി വാക്‌സീൻ കോവിഡിനെതിരെയോ സംരക്ഷണം നൽകില്ല.അതിനാൽ കോവിഡ്, പകർച്ചപ്പനി പ്രതിരോധ വാക്‌സീനുകൾ രണ്ടും എടുക്കേണ്ടത് പ്രധാനമാണെന്നും ഡോ.അൽഖാൽ ഓർമപ്പെടുത്തി.
സ്കൂളുകൾ തുറന്ന് 6 സംസ്ഥാനങ്ങൾ.
സ്കൂളുകൾ തുറന്ന് 6 സംസ്ഥാനങ്ങൾ.
ന്യൂഡൽഹി : ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇന്നലെ സ്കൂളുകൾ വീണ്ടും തുറന്നു. തമിഴ്‌നാട്ടിൽ 80 ശതമാനത്തിലേറെ കുട്ടികൾ ഹാജരായെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ പല സ്കൂളുകളിലും വളരെക്കുറച്ചു കുട്ടികൾ മാത്രമാണെത്തിയത്. വരും ദിവസങ്ങളിൽ നില മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.
ഡൽഹിയിൽ ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും തൽക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ്. വിദ്യാർഥികളെ സ്കൂളിൽ അയയ്ക്കാൻ മാതാപിതാക്കൾ തയാറാകുന്നില്ലെന്നും കോവിഡ് വ്യാപനത്തിന്റെ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഇവർ പറയുന്നു.
എന്നാൽ,സർക്കാർ സ്കൂളുകളിലെ നില വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നാണു സ്വകാര്യ സ്കൂളുകളുടെ നിലപാട്.
അതേസമയം, ഡൽഹിയിൽ സർക്കാർ സ്കൂളുകളും സംസ്ഥാന സർക്കാരിനു കീഴിലുള്ള സർവകലാശാലകളുമെല്ലാം ഇന്നലെ സാധാരണ നിലയിൽ തുറന്നു. മയൂർ വിഹാർ ഫേസ്–3യിലെ വിദ്യാബാൽ ഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ ഒരു വിദ്യാർഥി പോലും ആദ്യ ദിവസമെത്തിയില്ല. രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വിദ്യാർഥികളിൽ നിന്നു സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്.
ഡൽഹിയിൽ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളിൽ പ്രവർത്തിക്കാനാണു തീരുമാനം. രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ 50% വിദ്യാർഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസ് നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ഇന്നലെ ഉത്സവാന്തരീക്ഷത്തിലാണ് സ്കൂളുകൾ തുറന്നത്. അധ്യാപകർ പൂക്കളും മിഠായിയും നോട്ടു ബുക്കുകളുമായി വിദ്യാർഥികളെ വരവേറ്റു. 9 – 12 വിദ്യാർഥികൾക്കാണു ക്ലാസ് തുടങ്ങിയത്. ശരീരോഷ്മാവ് പരിശോധിച്ചാണു സ്കൂളിലേക്കു പ്രവേശനം. മാസ്ക് നിർബന്ധം. വിദ്യാർഥികൾക്കു ക്യാംപസിൽ വാക്സീൻ നൽകുന്നതിനും തുടക്കമായി. സംസ്ഥാനത്തെ അങ്കണവാടികളിൽ ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു.
സർക്കാർ സേവനങ്ങൾക്ക് ഏകീകൃത വിവര സംവിധാനമൊരുക്കാൻ സർക്കാർ.
സർക്കാർ സേവനങ്ങൾക്ക് ഏകീകൃത വിവര സംവിധാനമൊരുക്കാൻ സർക്കാർ.
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സേവനങ്ങൾക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനു മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതുവേദി ആയിരിക്കും ഇത്.
ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവിൽ അനുബന്ധ സോഫ്റ്റ് വെയർ, ഹാർഡ്‍വെയർ തുടങ്ങിയവ ഉൾപ്പെടുന്ന ആധാർ വോൾട്ട് സ്ഥാപിക്കും. ഇതിനു ഭരണാനുമതി നൽകാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് അനുവാദം നൽകി.
സംസ്ഥാനത്തു നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികൾ ഉണ്ട്. ഇവയുടെ നിർവഹണത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പിനും പ്രത്യേകം നടപടി ക്രമങ്ങളാണുള്ളത്.
കൂടാതെ,ഒന്നിലേറെ പദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിക്കുക, ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരത്തിലെ വ്യത്യാസം, ആവർത്തനം, പല സ്രോതസ്സുകളിൽ നിന്ന് എടുക്കുന്നതു മൂലം വിവരശേഖരണത്തിന് ഏകീകൃത രൂപം ഇല്ലാത്തത്, തീരുമാനം എടുക്കുന്നതിന് സഹായകരമായ ക്രോഡീകരിച്ച വിവരങ്ങളുടെ കുറവ് തുടങ്ങി പല പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണു ലക്ഷ്യം.കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ചു ഗുണഭോക്താക്കളുടെ ഏകീകൃത ഡേറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് റജിസ്ട്രി. ഇതിലൂടെ അർഹതയില്ലാത്തവർ ആനുകൂല്യങ്ങൾ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് സുതാര്യമാക്കും.
എല്ലാ സർക്കാർ ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഇത് ഉപയോഗിക്കാം. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുമുള്ള ഒറ്റ സ്രോതസ്സായി ഈ റജിസ്ട്രി പ്രയോജനപ്പെടുത്താം. ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയൽ നമ്പർ നൽകും. ഓരോ വകുപ്പിന്റെയും നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായ ഗുണഭോക്തൃ വിവരങ്ങൾ മാത്രമാണ് റജിസ്ട്രിയിൽ നൽകുക.ഒരു സർക്കാർ പദ്ധതിയിലും ഉൾപ്പെടാത്തവരുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും.
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ മുതല്‍;

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ മുതല്‍;
തിരുവനന്തപുരം: സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. പോസ്റ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡുകള്‍ക്ക് 25 രൂപ നല്‍കണം. ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. തുടര്‍ന്ന് മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ കാര്‍ഡ് സ്മാര്‍ട്ടാക്കി നല്‍കും. സാധാരണ കാര്‍ഡ് നടപടികളിലൂടെ തന്നെ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കി മാറ്റിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ക്യൂ ആര്‍ കോഡ്, ബാര്‍ കോഡ് എന്നിവയുള്ള കാര്‍ഡില്‍ ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്ത് രേഖപ്പെടുത്തും.
പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, എല്‍പിജി കണക്ഷന്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊണ്ടുവന്ന ഇ- റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ആക്കിയത്. ഇ- കാര്‍ഡിന് ആധാര്‍ കാര്‍ഡാണ് മാതൃകയാക്കിയത്. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് അതിന്റെ നേട്ടം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അംഗീകാരം നല്‍കുന്നതോടെ, പിഡിഎഫ് രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് പ്രിന്റെടുക്കാം. സ്മാര്‍ട്ട് കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ എത്തി കൈപ്പറ്റണം.
വാരിയംകുന്നനിൽ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി.
വാരിയംകുന്നനിൽ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി.നിർമാതാകളുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.സിനിമയുടെ പേരിൽ ആഷിഖ് അബു ഉൾപ്പെടെ ഉള്ളവർ സൈബർ ആക്രമണം നേരിട്ടുരുന്നു.2020 ഇൽ ആണ് ആഷിഖ് അബു വാരിയംകുന്നൻ പ്രഖ്യാപിച്ചത്. മലബാർ കലാപത്തെ അടിസ്ഥാനമാക്കി ഇറങ്ങുന്ന നാല് ചിത്രങ്ങളിൽ ഒന്നായിരുന്നു വാരുയംകുന്നൻ.ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറി.കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവരാണ് നിർമാതാക്കൾ.
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1161 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 4402, എറണാകുളം 4280, കോഴിക്കോട് 3209, മലപ്പുറം 2980, കൊല്ലം 2654, തിരുവനന്തപുരം 2439, പാലക്കാട് 1616, കോട്ടയം 2167, ആലപ്പുഴ 1892, കണ്ണൂര്‍ 1554, പത്തനംതിട്ട 1342, വയനാട് 1138, ഇടുക്കി 1107, കാസര്‍ഗോഡ് 600 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 26, വയനാട്, കാസര്‍ഗോഡ് 12 വീതം, കോട്ടയം 11, പാലക്കാട് 10, തിരുവനന്തപുരം, പത്തനംതിട്ട 9 വീതം, കൊല്ലം 6, കോഴിക്കോട് 5, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,610 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1683, കൊല്ലം 1776, പത്തനംതിട്ട 457, ആലപ്പുഴ 811, കോട്ടയം 2046, ഇടുക്കി 289, എറണാകുളം 2126, തൃശൂര്‍ 2597, പാലക്കാട് 2229, മലപ്പുറം 2540, കോഴിക്കോട് 2218, വയനാട് 643, കണ്ണൂര്‍ 1983, കാസര്‍ഗോഡ് 212 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,29,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,38,614 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,57,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,24,380 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,705 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3227 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇനി 6 ജില്ലയിൽ ആർടിപിസിആർ മതിയാകും;തീരുമാനം വാക്സിനേഷനിലെ പുരോഗതി ചൂണ്ടിക്കാട്ടി.
ഇനി 6 ജില്ലയിൽ ആർടിപിസിആർ മതിയാകും;തീരുമാനം വാക്സിനേഷനിലെ പുരോഗതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം : കോവിഡ് വാക്സിനേഷനിൽ മുന്നിലുള്ള 6 ജില്ലകളിൽ ഇനി ആർടിപിസിആർ പരിശോധന മാത്രം മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വാക്സിനേഷൻ 80% പിന്നിട്ട വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും 80 ശതമാനത്തോട് അടുത്ത തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലുമാണിത്. തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവരിൽ ആന്റിജൻ കിറ്റ് ഉപയോഗിച്ചു നടത്തിയിരുന്ന സെന്റിനൽ സർവൈലൻസ് പരിശോധന ഈ ജില്ലകളിൽ ഇനിയില്ല.18 വയസ്സുകഴിഞ്ഞ എല്ലാവർക്കും ഈ മാസം 30ന് അകം ആദ്യ ഡോസ് വാക്സീൻ നൽകുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
6 ജില്ലകളിലും രോഗലക്ഷണം ഉള്ളവരെയും സമ്പർക്ക പട്ടികയിലുള്ളവരെയും മാത്രമാകും ഇനി പരിശോധിക്കുക. അതേസമയം, ആശുപത്രികളിൽ ചികിത്സയ്ക്കു പ്രവേശിക്കുന്നവർക്കുള്ള ആന്റിജൻ പരിശോധന തുടരും. സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധനയ്ക്കും തടസ്സമില്ല.
എല്ലാ ജില്ലകളിലും ആർടിപിസിആർ പരിശോധന കൂട്ടാനും അവലോകന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇതിന്റെ പ്രായോഗികതയിൽ വിദഗ്ധർക്കു സംശയമുണ്ട്.
പ്രതിദിനം 75,000 ആർടിപിസിആർ പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ 1,60,152 സാംപിളുകളിൽ ആർടിപിസിആർ 54,728 മാത്രമാണ്. തമിഴ്നാട്ടിൽ സർക്കാർ മേഖലയിൽ ആർടിപിസിആർ പരിശോധന മാത്രമാണുള്ളത്.
ഇതര സംസ്ഥാനങ്ങളിലെല്ലാം പുതിയ മെഷീനുകൾ സ്ഥാപിച്ച് ഈ പരിശോധനയുടെ ഫലം 3 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നെങ്കിലും കേരളത്തിൽ 6 മണിക്കൂറെങ്കിലും കാത്തിരുന്നാലേ ഫലം ലഭിക്കൂ എന്നതും പ്രതിസന്ധിക്ക് കാരണമാവുന്നു.













