Home Blog Page 1489

ഇന്ത്യയുമായുള്ള ബന്ധം സുദൃഢമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി.

0
Spread the love

ഇന്ത്യയുമായുള്ള ബന്ധം സുദൃഢമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി.


മനാമ : ബഹ്‌റൈനിൽ വികസന പ്രക്രിയയിൽ ഇന്ത്യൻ സമൂഹത്തിന്റെ സേവനം മഹത്തരമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. രാജ്യം അത് അംഗീകരിക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബഹ്‌റൈൻ ബന്ധം എല്ലാ തലത്തിലും സുദൃഢമാണ്. ചരിത്രപരമായ ബന്ധം സംയുക്ത കരാറുകളിലൂടെയും മറ്റും കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. സാമ്പത്തിക,നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല വളർച്ച പ്രാപിച്ചു. വ്യാപാര ബന്ധവും മെച്ചപ്പെട്ട അവസ്ഥയിലാണ്.
പരസ്പര നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി വികസന രംഗത്ത് പുരോഗതി കൈവരിക്കാനുള്ള പ്രവർത്തനങ്ങളും സജീവമാണ്. കോവിഡ് മഹാമാരിക്കെതിരെ സഹകരിച്ചുള്ള പ്രവർത്തനമുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ സുരക്ഷയിലും സ്ഥിരതയിലും ഇന്ത്യ സ്വീകരിക്കുന്ന നിലപാട് സൗഹൃദത്തിൽ ഊന്നിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.ബഹ്‌റൈൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ബഹ്‌റൈൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയും എന്നിവർ കാണിക്കുന്ന താൽപര്യത്തിന് മന്ത്രി വി.മുരളീധരൻ നന്ദി അറിയിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിന്  മന്ത്രി വി.മുരളീധരൻ തിങ്കളാഴ്ച വൈകിട്ടാണ് ബഹ്‌റൈനിൽ എത്തിയത്. ബഹ്‌റൈൻ ഇന്ത്യൻ എംബസി സന്ദർശിച്ച മന്ത്രി മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളുകളുടെ പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ഇന്ത്യയുടെ മഹത്തായ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്താൻ സ്കൂളുകൾ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ചട്ടലംഘനം ;ഡൽഹിയിലും ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി.

0
Spread the love

ചട്ടലംഘനം ;ഡൽഹിയിലും ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി.


ന്യൂഡൽഹി : ദേശീയ തലസ്ഥാന മേഖലയിലെ നോയിഡയിൽ സൂപ്പർടെക് റിയൽ എസ്റ്റേറ്റ് കമ്പനി നിർമിച്ച ഇരട്ട ഫ്ലാറ്റ് സമുച്ചയം 3 മാസത്തിനുള്ളിൽ പൊളിച്ചുനീക്കാൻ സുപ്രീം കോടതി വിധിച്ചു. കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണു ഫ്ലാറ്റ് പണിതതെന്നു ചൂണ്ടിക്കാട്ടി ഇവ പൊളിച്ചു നീക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് ശരിവച്ചത്.
2014 ഏപ്രിൽ 11നായിരുന്നു അലഹാബാദ് ഹൈക്കോടതി വിധി. 4 മാസത്തിനുള്ളിൽ പൊളിച്ചുനീക്കണമെന്നായിരുന്നു അന്നത്തെ വിധി.നോയിഡ വികസന അതോറിറ്റി ഉദ്യോഗസ്ഥരും സൂപ്പർടെക് കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണു നിയമലംഘനത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണു ഫ്ലാറ്റ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടത്. 40 നിലകളിലായി ആകെ ആയിരത്തോളം ഫ്ലാറ്റുകളുള്ള 2 കെട്ടിടങ്ങളുടെ സമുച്ചയമാണ് പൊളിച്ചു നീക്കേണ്ടത്. പൊളിച്ചുനീക്കുന്നതിന്റെ ചെലവുൾപ്പെടെ കമ്പനി വഹിക്കണമെന്നും ഫ്ലാറ്റുടമകൾക്ക് 12% പലിശയോടെ മുടക്കിയ പണം തിരികെ നൽകണമെന്നും കോടതി വിധിച്ചു. 
ഇരട്ട സമുച്ചയം നിലനിൽക്കുന്ന ‘എമറാൾഡ് കോർട്ടിലെ’ ഫ്ലാറ്റുകളിലെ ഓണേഴ്സ് റസിഡന്റ് വെൽഫെയർ അസോസിയേഷനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പദ്ധതി ആരംഭിക്കുമ്പോൾ ഇരട്ട സമുച്ചയം ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, നിയമലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വാദം.
ഹർജിക്കാർക്ക് 2 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു നിർദേശിച്ച കോടതി ഫ്ലാറ്റ് പൊളിക്കലിന് കേന്ദ്ര ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി. 633 പേർ ആദ്യം ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 133 പേർ പിന്നീട് മറ്റു പ്രോജക്ടുകളിലേക്കു മാറി. 248 പേർ മുടക്കിയ പണം നേരത്തെ മടക്കി വാങ്ങി. 252 പേരുടെ ബുക്കിങ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നു കമ്പനി വ്യക്തമാക്കി. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കമ്പനി പ്രതികരിച്ചു.

പാചക വാതക വില വീണ്ടും കൂട്ടി, ഇന്ധന വിലയില്‍ കുറവ്

0
Spread the love

പാചക വാതക വില വീണ്ടും കൂട്ടി, ഇന്ധന വിലയില്‍ കുറവ്

രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവിശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് വര്‍ധിച്ചത്. എല്ലാ മാസവും പാചക വാതക വില പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വില വര്‍ധന. ഇതോടെ, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില 867 രൂപയായി ഉയര്‍ന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 1623.50 എന്ന നിലയിലെത്തി.

കഴിഞ്ഞ മാസനും രാജ്യത്ത് പാചക വാതക വില എണ്ണകമ്പനികള്‍ പുതുക്കിയിരുന്നു. ജൂലായ് ഒന്നിന് നടത്തിയ വില പുനര്‍നിര്‍ണ്ണയത്തില്‍ ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപ വര്‍ദ്ധിച്ച് 841.50 രൂപയിലെത്തിയിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 80 രൂപ കൂടി 1550 രൂപയുമായിരുന്നു.

അതിനിടെ, രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 15 പൈസയും കുറഞ്ഞു. ഇതോടെ കോഴിക്കോട് പെട്രോള്‍ വില 101.78 രൂപയിലെത്തി. ഡീസല്‍ വില 93.89 രുപയാണ്.

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3425, എറണാകുളം 3466, കൊല്ലം 3179, കോഴിക്കോട് 3030, തൃശൂര്‍ 2788, പാലക്കാട് 1628, തിരുവനന്തപുരം 1878, കോട്ടയം 1812, കണ്ണൂര്‍ 1846, ആലപ്പുഴ 1786, പത്തനംതിട്ട 1229, വയനാട് 1022, ഇടുക്കി 874, കാസര്‍ഗോഡ് 456 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 17, പാലക്കാട് 15, ഇടുക്കി 12, കാസര്‍ഗോഡ് 10, കൊല്ലം, എറണാകുളം 8 വീതം, തിരുവനന്തപുരം, പത്തനംതിട്ട 7, തൃശൂര്‍ 6, കോഴിക്കോട് 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1194, കൊല്ലം 1765, പത്തനംതിട്ട 743, ആലപ്പുഴ 1049, കോട്ടയം 1428, ഇടുക്കി 422, എറണാകുളം 2020, തൃശൂര്‍ 2602, പാലക്കാട് 2417, മലപ്പുറം 2532, കോഴിക്കോട് 2709, വയനാട് 526, കണ്ണൂര്‍ 875, കാസര്‍ഗോഡ് 405 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,18,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,17,004 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,393 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,686 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,707 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2698 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിന്റെ തടിക്ക് ഈ പാത്രത്തിലെ ബിരിയാണി മതിയാകില്ലല്ലോ… നെഞ്ചിൽ തൊടുന്ന കുറിപ്പ്

0
Spread the love

ബോഡി ഷെയിമിംഗ് ചെയ്യുന്നത് ചിലർക്ക് തമാശ മാത്രമാണ്.. പക്ഷെ അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാൻ നിങ്ങളുടെ ആ തമാശ മാത്രം മതിയാകും.ബോഡി ഷെയിമിംഗ് പലപ്പോഴും പറയുന്നവർക്ക് തമാശയാണ് എന്നാൽ കേൾക്കുന്നവർക്കാവട്ടെ അവരുടെ മനസ്സിനെ തന്നെ തകർക്കാൻ ഉള്ളത്രയും ഉണ്ട്.തനിക്ക് ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെ പറ്റി എഴുതുകയാണ് ആഷ്മി സോമൻ എന്ന യുവതി.

ആഷ്മിയുടെ കുറിപ്പ് വായിക്കാം:

“നിന്റെ തടിക്ക് ഈ പാത്രത്തിലെ ബിരിയാണി മതിയാകില്ലല്ലോ…”

12 വർഷം മുൻപ് ഒരു പെരുന്നാൾ കാലത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ എന്റെ നെഞ്ചിൽ ആഞ്ഞു കുത്തിയ വാക്കുകളാണ്..

ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും…

ആവശ്യത്തിലധികം തടിയുണ്ടായിരുന്ന പത്താംക്ലാസ്കാരിയുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ മാത്രം ശക്തിയുണ്ടായിരുന്നു കൂട്ടുകാരിയുടെ മാമന്റെ ആ തമാശക്ക്..

ഇഷ്ടപ്പെട്ട വസ്ത്രമൊന്നും തുണി കടയിൽ നിന്ന് കിട്ടാതെ, തുണികടകൾ മാറി മാറി നടന്ന് ക്ഷീണിച്ച് അവസാനം തുണി വാങ്ങി തയ്‌ച്ച് ഇടേണ്ടി വന്നിരുന്ന കൗമാരക്കാരിക്ക്, ആള് കൂടുന്നിടത്ത് പോകാൻ പോലും തോന്നാത്തവിധത്തിൽ ആഴത്തിൽ ഉണ്ടാക്കിയ മുറിവായിരുന്നു അയാളുടെ ആ തമാശ…

എന്റെ കൗമാരകാലത്തെ ഫോട്ടോകളിൽ അധികവും ഞാൻ ചിരിക്കാതെ നിൽക്കുന്നതാണ് കൂടുതൽ കണ്ടിട്ടുള്ളത്.. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അന്ന് മടി ആയിരുന്നു…

പിന്നെയും എത്ര കാലങ്ങൾ എടുത്താണ് ഈ ബോഡി ഷെയിമിങ്ങുകളെ നേരിടാനുള്ള ധൈര്യമെങ്കിലും കിട്ടിയത്.. ഞാൻ ചിരിക്കാൻ തുടങ്ങിയത്…

കാലമിത്ര കഴിഞ്ഞിട്ടും ഞാനിന്നും ആ ദിവസം മറക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അന്ന് ആ 15 വയസ്സുകാരി എത്ര വേദനിച്ചിട്ടുണ്ടാകും…

ചെറുപ്രായത്തിൽ മനസ്സിലേൽക്കുന്ന മുറിവ് എത്ര കാലം കഴിഞ്ഞാലും ഉണങ്ങാൻ പാടാണ്…

ഇന്നിങ്ങനെ ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഞാൻ ഓർക്കും അന്ന് ആ ഭക്ഷണ മേശയിൽ തലകുനിഞ്ഞിരിക്കേണ്ടി വന്ന ആ 15 വയസ്സുകാരിയെ…

തടിച്ചവളെന്നും, മെലിഞ്ഞവനെന്നും, വെള്ളപ്പാറ്റ എന്നും,കറുത്തവനെന്നുമൊക്കെ നമ്മൾ കളിയാക്കി ചിരിക്കുമ്പോൾ എത്ര മനുഷ്യരുടെ ചിരി ആയിരിക്കും നഷ്ടപ്പെട്ടിട്ടുണ്ടാകുക…

ബോഡി ഷെയിമിംഗ് ചെയ്യുന്നത് ചിലർക്ക് തമാശ മാത്രമാണ്.. പക്ഷെ അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാൻ നിങ്ങളുടെ ആ തമാശ മാത്രം മതിയാകും..

കൃഷിഭൂമിയിൽ വീടു വയ്ക്കാൻ അനുവതിക്കുന്ന നടപടികൾ ഓൺലൈനിലാക്കാൻ സർക്കാർ ;നടപടികൾ അന്തിമഘട്ടത്തിൽ.

0
Spread the love

കൃഷിഭൂമിയിൽ വീടു വയ്ക്കാൻ അനുവതിക്കുന്ന നടപടികൾ ഓൺലൈനിലാക്കാൻ സർക്കാർ ;നടപടികൾ അന്തിമഘട്ടത്തിൽ.

തിരുവനന്തപുരം : കൃഷിഭൂമി പരിവർത്തനം ചെയ്തു വീടുവയ്ക്കാൻ അനുവദിക്കുന്ന നടപടികൾ ഓൺലൈനാക്കുന്നത് അന്തിമഘട്ടത്തിൽ. 1967ലെ ഭൂവിനിയോഗ നിയമം (കെഎൽയു), 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണു വീടുവയ്ക്കാൻ പഞ്ചായത്തിൽ 10 സെന്റും നഗരസഭകളിൽ 5 സെന്റും കൃഷിഭൂമി പരിവർത്തനം ചെയ്യാൻ അനുമതി ലഭിക്കുന്നത്. കൃഷി, വില്ലേജ് ഓഫിസുകളും പഞ്ചായത്ത് അധികൃതരും നൽകുന്ന അനുമതി പരിശോധിച്ച് ആർഡിഒമാരാണ് ഇതിന് ഉത്തരവിടുന്നത്.
റവന്യു ഡിവിഷനൽ ഓഫിസ്, കൃഷി, താലൂക്ക്–വില്ലേജ് ഓഫിസുകൾ എന്നിവയെ ബന്ധപ്പെടുത്തി റവന്യു വകുപ്പിന്റെ സോഫ്റ്റ്‌വെയറായ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) ലാൻഡ് കൺവേർഷൻ എന്ന മൊഡ്യൂൾ വികസിപ്പിച്ചു നടപ്പാക്കുന്നതാണ് അന്തിമഘട്ടത്തിലായത്.
കൃഷിഭൂമി പരിവർത്തനം ചെയ്യുന്നതിന്റെ രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചു പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്നു 2 വർഷം മുൻപ് സർക്കാരിനു നിവേദനം ലഭിച്ചിരുന്നു. ഇതിന്റെ പുരോഗതിയെക്കുറിച്ച് ലാൻഡ് റവന്യു കമ്മിഷണറേറ്റ്, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിലാണ് മൊഡ്യൂളിന്റെ കാര്യം വ്യക്തമാക്കിയത്.2018 മുതൽ ഇ ഓഫിസ് സംവിധാനം നിലവിൽ വന്നെങ്കിലും റവന്യു വകുപ്പിൽ ഇത്തരം രേഖകൾ ഡിജിറ്റലായി ലഭ്യമല്ല. ഇ ഓഫിസ് നിലവിൽ വരുന്നതിനു മുൻപുള്ള ഉത്തരവുകൾ വില്ലേജ്, സബ് ഡിവിഷൻ തലങ്ങളിൽ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്.
2019ൽ ആലുവ ചൂർണിക്കരയിൽ 21.21 സെന്റ് സ്ഥലം നികത്താൻ ലാൻഡ് റവന്യു കമ്മിഷണറേറ്റിന്റെ പേരിൽ വ്യാജരേഖ സൃഷ്ടിച്ചതു പുറത്തുവന്നതോടെയാണു രേഖകൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറം ഫോർ സോഷ്യൽ ആക്‌ഷൻ എന്ന സംഘടന നിവേദനം നൽകിയത്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സ്വീകരിക്കുന്ന നടപടികളുടെ റജിസ്റ്റർ ആർഡിഒ, വില്ലേജ് ഓഫിസുകളിൽ സൂക്ഷിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ, നവംബർ മാസങ്ങളിലായി രണ്ടു തവണ നിർദേശിച്ചിട്ടും പല ഓഫിസുകളും നടപടി സ്വീകരിച്ചില്ല. റജിസ്റ്ററുകൾ സൂക്ഷിക്കുന്നുണ്ടോ എന്നു പരിശോധന നടത്താൻ ലാൻഡ് റവന്യു കമ്മിഷണറോട് കഴിഞ്ഞ മേയിൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ ഓൺലൈൻ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.

നടൻ ടൊവിനോ തോമസിന് ഗോൾഡൻ വീസ സമ്മാനിച്ച് യുഎഇ.

0
Spread the love

നടൻ ടൊവിനോ തോമസിന് ഗോൾഡൻ വീസ സമ്മാനിച്ച് യുഎഇ.


ദുബായ് : നടൻ ടൊവിനോ തോമസ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് എമിഗ്രേഷൻ അധികൃതരിൽ നിന്നാണു ടൊവിനോ 10 വർഷത്തെ വീസ പതിച്ച പാസ്പോർട് കൈപ്പറ്റിയത്. യുഎഇ ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നു താരം പിന്നീട് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. യുഎഇയുമായി ചേർന്ന് ഭാവിയിൽ കൂടുതൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ടൊവിനോ പറഞ്ഞു.സർക്കാർ സേവന ദാതാക്കളായ ഇ ഫസ്റ്റ് ആണ് ടൊവിനോയ്ക്ക് ഗോൾഡൻ വീസ ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.  ഉടമ ജമാദ് ഉസ്മാനും ചടങ്ങിൽ സംബന്ധിച്ചു. വീസ വാങ്ങിക്കാന്‍ ഇന്നലെയാണ് ടൊവിനോ ദുബായിലെത്തിയത്. 
ടോവിനോക്ക് പുറമെ കഴിഞ്ഞ ദിവസം മമ്മുട്ടിയും മോഹൻലാലും അബുദാബിയിൽ നിന്ന് ഗോൾഡൻ വീസ കരസ്ഥമാക്കിയിരുന്നു. നേരത്തെ സഞ്ജയ് ദത്ത് അടക്കം ചില ബോളിവുഡ് താരങ്ങൾക്കും ഗോൾഡൻ വീസ ലഭിച്ചിരുന്നു. മലയാളത്തിൽ നിന്ന് ആദ്യമായി മമ്മുട്ടിക്കും മോഹൻലാലിനുമാണ് ഈ ബഹുമതി ലഭിക്കുന്നത്.  കലാരംഗത്ത് പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അടക്കം വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണു യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.
വരുംദിവസങ്ങളിൽ മലയാളത്തിലെ കൂടുതൽ അഭിനേതാക്കൾക്കു ഗോൾഡൻ വീസ ലഭിച്ചേക്കും. പലരും അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

കൊറോണക്ക് പുതിയ വകഭേദം: സി.1.2 അതിവേഗം പകരും; വാക്‌സീന്‍ സംരക്ഷണവും ഗുണം ചെയ്യില്ലന്നും പുതിയ പഠനം.

0
Spread the love

കൊറോണക്ക് പുതിയ വകഭേദം: സി.1.2 അതിവേഗം പകരും; വാക്‌സീന്‍ സംരക്ഷണവും ഗുണം ചെയ്യില്ലന്നും പുതിയ പഠനം.

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സീനുകളെ അതിജീവിക്കുന്നതാണെന്നും കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.വാക്‌സീന്റെ സംരക്ഷണം പുതിയ വകഭേദത്തില്‍ ലഭിക്കില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് (എന്‍ഐസിഡി) നടത്തിയ പഠനത്തില്‍ പറയുന്നു.
ഈ വര്‍ഷം മെയിലാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സി.1.2 വകഭേദം കണ്ടെത്തിയത്.
ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 13 വരെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാള്‍ പുതിയ വേരിയന്റിന് കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ വകഭേദത്തിന് മ്യൂട്ടേഷന്‍ നിരക്ക് 41.9 ആണ്. പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള പരിവര്‍ത്തനങ്ങളാണ് വൈറസിന്റെ സ്‌പൈക് മേഖലയില്‍ കണ്ടെത്തിയിരിക്കുന്നതെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി

0
Spread the love

സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സര്‍വയലന്‍സ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കുന്നു. ഇതിലൂടെ കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കും.

ദേശീയ തലത്തില്‍ 4 പ്രാവശ്യം സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം. അവസാനമായി ഐ.സി.എം.ആര്‍. നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്കാണ് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചത്. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് വിലയിരുത്തി. കേരളത്തിന്റെ മികച്ച പ്രതിരോധമാണ് ഇത് കാണിച്ചത്. അതിനുശേഷം വാക്‌സിനേഷനില്‍ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനത്തിന് ഏറെ പ്രധാന്യമുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി (IgG) ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വെയിലൂടെ ചെയ്യുന്നത്. കോവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാന്‍ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനും സാധിക്കുന്നു.

എക്സ്പോ ; ഒരേസമയം 30 വാഹനങ്ങൾ ചാർജ് ചെയ്യാനാകുന്ന ചാർജിങ് സ്റ്റേഷനുകൾ ഒരുക്കി ദീവ.

0
DEWA Logo
Spread the love

എക്സ്പോ ; ഒരേസമയം 30 വാഹനങ്ങൾ ചാർജ് ചെയ്യാനാകുന്ന ചാർജിങ് സ്റ്റേഷനുകൾ ഒരുക്കി ദീവ.


ദുബായ് : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ എക്സ്പോ വേദികളോടനുബന്ധിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) 15 ഗ്രീൻ ചാർജർ സ്റ്റേഷനുകൾ തുറന്നു. ഓപർച്യൂണിറ്റി, സസ്റ്റൈനബിലിറ്റി, മൊബിലിറ്റി മേഖലകളിലെ പവിലിയനുകളിൽ 5 സ്റ്റേഷനുകൾ വീതമാണു സ്ഥാപിച്ചത്.
ഒരേസമയം, 30 വാഹനങ്ങൾ ചാർജ് ചെയ്യാനാകും. എക്സ്പോ ഓഫിസിനോടനുബന്ധിച്ച്  2 സ്റ്റേഷനുകൾ വേറെയും ഒരുക്കിയിട്ടുണ്ട്. ഇതോടെ ദുബായിലെ ആകെ സ്റ്റേഷനുകളുടെ എണ്ണം 300 ആയി.
ഇലക്ട്രിക് ബസുകളും മറ്റു വാഹനങ്ങളും വയലർലെസ് സംവിധാനം ഉപയോഗിച്ചു ചാർജ് ചെയ്യാനും സംവിധാനമുണ്ട്.ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റസൊണൻസ് (എസ്എംഎഫ്ഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. ദീവയുടെ ഗ്രീൻ ചാർജർ സർവീസിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾക്ക് ഡിസംബർ 31വരെ സൗജന്യമായി ചാർജ് ചെയ്യാം. സൗജന്യ പാർക്കിങ്, കുറഞ്ഞ റജിസ്ട്രേഷൻ ഫീസ് എന്നിങ്ങനെ ആർടിഎയുടെ ആനുകൂല്യങ്ങളുമുണ്ട്.
ഈ വർഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,473 ഇലക്ട്രിക് വാഹനങ്ങളും 6,016 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്. എക്സ്പോ വേദിയോടനുബന്ധിച്ച് 426 കോടി ദിർഹത്തിന്റെ  വൈദ്യുതി-ജല പദ്ധതികൾ പൂർത്തിയാകുകയാണെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts