Home Blog Page 1490

വാക്സീൻ ഉൽപാദനം ആരംഭിക്കാനൊരുങ്ങി തമിഴ്നാട്. കേരളത്തിൽ എന്ന്?

0
FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic/File Photo
Spread the love

വാക്സീൻ ഉൽപാദനം ആരംഭിക്കാനൊരുങ്ങി തമിഴ്നാട്. കേരളത്തിൽ എന്ന്?


ചെന്നൈ : വാക്സീൻ ഉൽപാദനം ആരംഭിക്കാൻ ഒരുങ്ങി തമിഴ്നാട്. ചെങ്കൽപ്പെട്ടിലെ എച്ച്‌എൽ‌എൽ വാക്സീൻ കോംപ്ലക്‌സിലും കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും കേന്ദ്രസംഘത്തിന്റെ പരിശോധനകൾ പൂർത്തിയായി. ഇനി കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണു സംസ്ഥാനം. കോവിഡ് -19 വാക്സീൻ ഉൽപാദനത്തിനായി എച്ച്‌എൽ‌എൽ വാക്സീൻ കോംപ്ലക്സ് പാട്ടത്തിന് തമിഴ്‌നാട് സർക്കാരിന് കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ സുപ്രീം കോടതിയിൽ തമിഴ്നാട് ഹർജിയും നൽകിയിട്ടുണ്ട്. ഉൽപാദനത്തിനു തയാർ
സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായി കരാറുണ്ടാക്കി വാക്സീൻ ഉൽപാദിപ്പിക്കാനാണു തമിഴ്നാടിന്റെ ശ്രമം. കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടും വാക്സീൻ ഉൽപാദനത്തിനു പര്യാപ്തമാണ്. ജീവനക്കാരുടെ എണ്ണം കുറവാണെന്നും തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി 2012 മുതൽ എച്ച്എൽഎൽ വാക്സീൻ കോംപ്ലക്സ് അടച്ചിട്ടിരിക്കുകയാണ്.
തമിഴ്നാട് സർക്കാരിന് വാക്സീൻ സമുച്ചയം കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. 
നേരത്തേ, കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഉടൻതന്നെ വാക്സീൻ ഉൽപാദനം ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തയാറാണെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യനും പറഞ്ഞിരുന്നു, എന്നാൽ, കേന്ദ്രസർക്കാർ മറുപടി വൈകുന്നതാണു തിരിച്ചടിയാകുന്നത്. ചെങ്കൽപ്പെട്ടിലെ വാക്സീൻ ഉൽപാദന കേന്ദ്രം പൂർണ സജ്ജമാണെന്നും പ്രവർത്തനം നിരീക്ഷിക്കാൻ സമിതി രൂപീകരിച്ചതായും തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. 
എന്നാൽ,കേരളത്തിൽ റഷ്യൻ വാക്സീൻ ആയ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യതയാണു സജീവ പരിഗണനയിൽ. പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം തുടർനടപടികളിലേക്കു കടക്കും. സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. ഇന്ത്യയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. 
ഇന്ത്യയിൽ സ്പുട്നിക് നിർമാണത്തിന് അനുമതി നേടിയ കമ്പനികൾക്ക് ഉൽപാദന യൂണിറ്റ് തുടങ്ങാൻ  സൗകര്യമൊരുക്കുകയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. സഹകരണത്തിനു തയാറാകുന്ന കമ്പനികളുടെ ആവശ്യപ്രകാരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. 10 കോടി രൂപ ബജറ്റിൽ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. പാർക്കിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‍ഡ് വൈറോളജിക്കായിരിക്കും പദ്ധതിയുടെ ഏകോപനച്ചുമതല. 
കേരളത്തിൽ വാക്സീൻ നിർമാണത്തിനു 3 ഘട്ട പദ്ധതി വേണമെന്നാണു സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്നാൽ, പ്രവർത്തനങ്ങൾ പതിയെ പുരോഗമിക്കുന്നതേയുള്ളൂ. ആദ്യഘട്ടത്തിൽ വാക്സീൻ ബോട്ടിലിൽ നിറച്ചു വിതരണം ചെയ്യുന്ന ഫിൽ ഫിനിഷ് കേന്ദ്രവും രണ്ടാം ഘട്ടത്തിൽ പുതിയ വാക്സീൻ നിർമാണ യൂണിറ്റുകളും മൂന്നാം ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി സഹകരിച്ചു ഗവേഷണ വികസന കേന്ദ്രവും നിർമിക്കാൻ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 8 വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച ചെയ്ത ശേഷമാണു സമിതിയുടെ നിർദേശങ്ങൾ. 
താൽപര്യപത്രം ക്ഷണിച്ചു യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളെ കണ്ടെത്തണം. ഡോ.എസ്.ചിത്രയെ ഡയറക്ടർ ആയി നേരത്തേ നിയമിച്ചിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി.സുധീർ ചെയർമാനായ സമിതിയിൽ കോവിഡ് മാനേജ്മെന്റ് സംസ്ഥാനതല വിദഗ്ധ സമിതിയംഗം ഡോ.ബി. ഇക്ബാൽ, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സീൻ വിദഗ്ധൻ ഡോ. വിജയകുമാർ, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ.എം.ജി. രാജമാണിക്യം എന്നിവർ അംഗങ്ങളാണ്.
കൂടാതെ,200 കോടി രൂപയുടെ വാക്സീൻ പ്ലാന്റിന്റെ നിർമാണ പദ്ധതി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വാക്സീൻ ഉൾപ്പെടെയുള്ളവ നിർമിക്കാവുന്ന അത്യാധുനിക പ്ലാന്റിനുള്ള പദ്ധതിയാണ് വ്യവസായ വകുപ്പ് വഴി നൽകിയത്. സർക്കാർ അംഗീകാരം ലഭിച്ചാൽ 2 വർഷത്തിനുള്ളിൽ പ്ലാന്റ് സ്ഥാപിക്കാം. വാക്സീൻ കോൺസെൻട്രേറ്റ് എത്തിച്ച് കോവിഡ് വാക്സീൻ വയലുകൾ തയാറാക്കാനുള്ള ശുപാർശയും സർക്കാരിനു മുന്നിലുണ്ട്. അതിന് 10 കോടിയോളം രൂപയാണ് ചെലവ്. വാക്സീൻ കോൺസെൻട്രേറ്റ് ഇറക്കുമതി ചെയ്ത് ഓരോ ഡോസ് ഇൻജക്‌ഷൻ കുപ്പികളിൽ (വയൽ) നിറച്ചു നൽകുന്നതാണ് പദ്ധതി.

ഇന്നുമുതൽ രാത്രികാല കർഫ്യൂ ; അവശ്യയാത്രകൾക്കുമാത്രം ഇളവ് അനുവദിക്കും.

0
Spread the love

ഇന്നുമുതൽ രാത്രികാല കർഫ്യൂ ; അവശ്യയാത്രകൾക്കുമാത്രം ഇളവ് അനുവദിക്കും.


തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ‍്യൂ. രാത്രി 10 മുതൽ രാവിലെ 6 വരെയാണു സമയം.
കർ‍ഫ്യൂ സമയത്തു വ്യക്തികളുടെ സഞ്ചാരം കർശനമായി തടയണമെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. ആശുപത്രി യാത്ര (കൂട്ടിരിപ്പിന് ഉൾപ്പെടെ), ചരക്കുനീക്കം, അവശ്യസർവീസുകൾ, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം (യാത്രാരേഖകൾ കാണിക്കണം) എന്നിവയ്ക്കു മാത്രമാണ് ഇളവുള്ളത്. മറ്റുള്ളവർ അടുത്ത പൊലീസ് സ്റ്റേഷനിൽനിന്നു യാത്രാനുമതി വാങ്ങണം.ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) 7ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക‍്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനപ്രകാരമുള്ള പട്ടിക ഇന്നു പുറത്തിറക്കും.
ലോക്ഡ‍ൗൺ ബാധകമാകുന്ന ത‍ദ്ദേശസ്ഥാപന വാർഡുകളുടെ എണ്ണം കൂടിയേക്കും. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ ഇന്നലെ കർശന പരിശോധനയാണു പൊലീസ് നടത്തിയത്. അനാവശ്യമായി പുറത്തിറങ്ങിയ‍വർക്കു പിഴ ചുമത്തി.സംസ്ഥാനത്തു പതിവു നിയന്ത്രണങ്ങളും ഇളവുകളും ഇന്നു മുതൽ തുടരും.കോവിഡ് അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം.തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ. ഈ ജില്ലകളിൽ ടിപിആർ കുറയ്ക്കാൻ കർശനമായ നടപടികളെടുക്കണമെന്നു കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി.

എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും 5 വർഷത്തിനുള്ളിൽ വീട്: വാഗ്ദാനവുമായി മുഖ്യമന്ത്രി.

0
Spread the love

എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും 5 വർഷത്തിനുള്ളിൽ വീട്: വാഗ്ദാനവുമായി മുഖ്യമന്ത്രി.


തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും 5 വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  
സർക്കാർ സർവീസിൽ പട്ടിക വിഭാഗത്തിനു മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ സമയബന്ധിത നടപടി സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കും. ആദിവാസി ഊരുകളിൽ ഉൾപ്പെടെ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൊതു പങ്കാളിത്തത്തോടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് സർവീസ് പ്രൊവൈഡർമാർ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും. തൊഴിൽ നൈപുണ്യ പരിശീലനം നൽകി 20,000 പേർക്ക് തൊഴിൽ ഉറപ്പാക്കും.
പട്ടിക വിഭാഗ സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിച്ച് കുടിശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. പോഷകാഹാരം ലഭിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. പട്ടിക വിഭാഗക്കാർക്കായി ആരോഗ്യ മേഖലയിലെ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്ന തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കും. പട്ടികജാതി സംരംഭകർക്കായി ഗ്രീൻ സ്റ്റാർട്ടപ്  പദ്ധതികൾ ആരംഭിക്കും.
കൂടാതെ,പട്ടിക വിഭാഗങ്ങളിലെ യുവ ഗവേഷകർക്ക് പ്രത്യേക ധനസഹായം നൽകും.
അധഃസ്ഥിതർക്കു നേരെ അതിക്രമവും അടിച്ചമർത്തലും വിവേചനവും വർധിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ അയ്യങ്കാളി അടക്കമുള്ളവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനു പ്രസക്തി ഏറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ അധ്യക്ഷത വഹിച്ചു. പന്തളം സുധാകരൻ,  എസ്.പ്രഹ്‌ളാദൻ, രാമചന്ദ്രൻ മുല്ലശ്ശേരി, നെയ്യാറ്റിൻകര സത്യശീലൻ, കെ.രവികുമാർ, ഐസക് വർഗീസ്, എസ്.പി.മഞ്ജു, വിളപ്പിൽശാല പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ‌വി.ശിവൻകുട്ടി,ആന്റണി രാജു, ജി.ആർ. അനിൽ, എംപിമാരായ കെ.സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എംഎൽഎമാരായ വി.ശശി, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .ഡി.സുരേഷ്‌ കുമാർ തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,12,75,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,541 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 229 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1137 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3944, കോഴിക്കോട് 3504, മലപ്പുറം 3002, എറണാകുളം 3146, പാലക്കാട് 2009, കൊല്ലം 2256, തിരുവനന്തപുരം 2073, കോട്ടയം 1731, കണ്ണൂര്‍ 1665, ആലപ്പുഴ 1462, പത്തനംതിട്ട 1153, വയനാട് 987, ഇടുക്കി 951, കാസര്‍ഗോഡ് 489 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, തൃശൂര്‍ 13, പത്തനംതിട്ട 12, വയനാട് 10, പാലക്കാട്, മലപ്പുറം 8 വീതം, എറണാകുളം 6, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് 5 വീതം, ഇടുക്കി 2, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,088 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1591, കൊല്ലം 2660, പത്തനംതിട്ട 661, ആലപ്പുഴ 1674, കോട്ടയം 493, ഇടുക്കി 485, എറണാകുളം 2022, തൃശൂര്‍ 2359, പാലക്കാട് 2057, മലപ്പുറം 3057, കോഴിക്കോട് 2822, വയനാട് 667, കണ്ണൂര്‍ 1009, കാസര്‍ഗോഡ് 531 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,12,566 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,73,754 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,33,817 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,03,762 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,055 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2666 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് വന്നവർക്ക് ഒറ്റ ഡോസ് കോവാക്സിൻ മതിയാകുമെന്ന് പുതിയ പഠനം.

0
Spread the love

കോവിഡ് വന്നവർക്ക് ഒറ്റ ഡോസ് കോവാക്സിൻ മതിയാകുമെന്ന് പുതിയ പഠനം.


ന്യൂഡൽഹി : കോവിഡ് വന്നുപോയവർക്ക് കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുമ്പോൾ തന്നെ 2 ഡോസിന്റെ ഫലം കിട്ടുന്നുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പ്രാരംഭപഠനത്തിൽ കണ്ടെത്തി. 114 പേരിലാണ് പ്രാരംഭ പഠനം നടത്തിയത്. കൂടുതൽ പേരെ നിരീക്ഷിക്കുമ്പോഴും സമാന ഫലമാണെങ്കിൽ കോവിഡ് വന്നുപോയവർക്കു കോവാക്സിന്റെ ഒറ്റ ഡോസ് മതിയാകുമെന്ന ശുപാർശ ഐസിഎംആർ നൽകും.ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്സീൻ കോവിഡ് പിടിപെട്ടവരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണു പഠിച്ചത്.
കോവിഡ് ബാധിക്കാത്തവർ 2 ഡോസ് വാക്സീനെടുക്കുമ്പോൾ ലഭിക്കുന്ന അതേ പ്രതിരോധ ശേഷി, വൈറസ് ബാധയ്ക്കു ശേഷം ഒറ്റ ഡോസ് കൊണ്ടു തന്നെ ലഭിക്കും. ആരോഗ്യപ്രവർത്തകരും കോവിഡ് മുൻനിര പോരാളികളും ഉൾപ്പെട്ടതായിരുന്നു പഠനം. ഫെബ്രുവരി മുതൽ മേയ് വരെ കോവിഡ് വന്നവരെയും കോവാക്സിൻ സ്വീകരിച്ചവരെയും വൊളന്റിയർമാരാക്കി രക്ത സാംപിൾ ശേഖരിച്ചു. ആദ്യ ഡോസ് വാക്സീൻ എടുക്കും മുൻപും ശേഷവും ആന്റിബോഡി പരിശോധിച്ചു. നേരത്തെ കോവിഡ് പിടിപെട്ടവരിൽ 2 പേരിലൊഴികെ മറ്റെല്ലാവരിലും വാക്സീനെടുക്കും മുൻപു തന്നെ ആന്റിബോഡി സാന്നിധ്യം കൂടുതലായി കണ്ടെത്തി.തുടർപഠനത്തിലും സമാനഫലം ലഭിച്ചാൽ വാക്സീൻ നയത്തിൽ മാറ്റം വരാനാണ് സാധ്യത.

ടൂറിസ്റ്റ് വീസക്കാർക്കും നേരിട്ട് പ്രവേശനം അനുവദിച്ച് യുഎഇ

0
Spread the love

ടൂറിസ്റ്റ് വീസക്കാർക്കും നേരിട്ട് പ്രവേശനം അനുവദിച്ച് യുഎഇ.


ദുബായ് : ഈ മാസം(ഓഗസ്റ്റ്) 30 മുതൽ  ടൂറിസ്റ്റ് വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്(ഐസിഎ),  ദേശീയ ദുരന്ത നിവാരണ സമിതി എന്നിവ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുളളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും.
മലയാളികളടക്കം ഒട്ടേറെ പേർക്ക് ഈ തീരുമാനം ഗുണകരമാകും.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനേഷൻ: മോഡേണ, ഫൈസർ–ബയോടെക് , ജോൺസൺ ആൻഡ് ജോൺസൺ, ഒാക്സ്ഫോർഡ്/ആസ്ട്ര സെനേക, കോവിഡ്ഷീൽഡ്  (ഒാക്സ്ഫോർഡ്/ആസ്ട്രസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക് കൊറോണ വാക്സിൻ.  ഇതിൽ കോവിഷീൽഡാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്.അതേസമയം, നേരത്തെ സന്ദർശക വീസയെടുത്ത് യാത്രാ വിലക്ക് മൂലം യുഎഇയിലേയ്ക്ക് വരാൻ സാധിക്കാതെ കാത്തിരിക്കുന്നവർ ഇന്ത്യയിലുണ്ട്. ഇവരുടെ വീസയുടെ കാലാവധി നീട്ടിക്കൊടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. താമസ വീസക്കാർക്ക് സമയം നീട്ടി നൽകിയ പോലെ സന്ദർശക വീസക്കാർക്കും ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

പ്ലസ് വണ്‍ പരീക്ഷ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി; വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി

0
Spread the love

പ്ലസ് വണ്‍ പരീക്ഷ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി; വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി. പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക.

ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. RDD മാരുടേയും AD മാരുടേയും നേതൃത്വത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പ് വരുത്തും. RDD മാര്‍ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറകടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

RDDമാര്‍, ADമാര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി ആശയവിനിമയം നടത്തി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് , പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസ്, ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ എസ് എസ് വിവേകാനന്ദന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

സിനിമാ സഹസംവിധായകൻ ജയിൻ കൃഷ്ണ അന്തരിച്ചു.

0
Spread the love

സിനിമാ സഹസംവിധായകൻ ജയിൻ കൃഷ്ണ അന്തരിച്ചു. നാൽപത്തിനാല് വയസായിരുന്നു.മോഹൻലാലിൻ്റെ ആറാട്ട് സിനിമയിലും കൂടാതെ കള,പ്രീസ്റ്റ് എന്നീ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. പി. കെ.ജയകുമാർ എന്നാണു അദ്ദേഹത്തിൻ്റെ യഥാർഥ പേര്. ഹൃസ്ഥസ്തംഭമാണ് മരണകാരണം. ഫെഫ്ക ഭരണസമിതി അംഗമായ അദ്ദേഹം ബി.ഉണ്ണികൃഷ്ണൻ, അനിൽ സി.മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്,രോഹിത് വി.എസ് ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിൻ്റെ ആറാട്ട് ആണ് അവസാന സിനിമ.

ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ദുബായ് ഭരണാധികാരിയുടെ സ്നേഹസമ്മാനം 10 ലക്ഷം രൂപവീതം.

0
Spread the love

ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ദുബായ് ഭരണാധികാരിയുടെ സ്നേഹസമ്മാനം 10 ലക്ഷം രൂപവീതം.


ദുബായ് : ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം.‌ ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശിയും അടുത്തുള്ള ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.10 ലക്ഷം രൂപ (50,000 ദിർഹം) വീതം ഇന്നലെ രാത്രി ഭരണാധികാരിയുടെ ഒാഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് സമ്മാനിക്കുകയായിരുന്നു. പ്രിയപ്പെട്ട ഭരണാധികാരിയിൽ നിന്ന് ഇത്തരമൊരു സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നസീർ മുഹമ്മദ്, അബ്ദുൽ റഷീദ് എന്നിവർ പ്രതികരിച്ചു.
ഈ മാസം 24ന് രാവിലെ ദെയ്റ നായിഫ് ഫ്രിജ് മുറാറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെയടക്കം അഭിനന്ദനത്തിന് കാരണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ റോഡിന് അഭിമുഖമായുള്ള ബാൽക്കണിയുടെ അരികിൽ കുടുങ്ങി പരുങ്ങലിലായ ഗർഭിണിയായ പൂച്ചയെ തൊട്ടടുത്ത് താമസിക്കുന്ന നസീർ മുഹമ്മദ്, അഷ്റഫ്, ആതിഫ് എന്നിവർ ചേർന്ന് തുണിയിലേയ്ക്ക് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പൂച്ച പരുക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. 
ഇത് തൊട്ടുമുൻപിൽ ഗ്രോസറി നടത്തുന്ന അബ്ദുൽറഷീദ് വിഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെ വൈറലാകാൻ ഏറെ സമയം വേണ്ടിവന്നില്ല. വിഡിയോ ശ്രദ്ധയിൽപ്പെട്ട ഷെയ്ഖ് മുഹമ്മദ് നാൽവർ സംഘത്തിന്റെ ധീരപ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതോടെ സംഭവം ലോകശ്രദ്ധ നേടി. 
അന്ന് രാത്രി തന്നെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുകയും പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു. പൂച്ച രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിനൊപ്പം അധികൃതരിൽ നിന്നുള്ള വിളിയും പ്രതീക്ഷിച്ച് കഴിയുകയായിരുന്നു സംഘം. സമ്മാനമായി ലഭിച്ച തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നാലുപേരും പറഞ്ഞു.സമ്മാനം നേടാനായത് ഭാഗ്യമാണെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നും നസീറും റാഷിദും പറയുന്നു.

സംസ്ഥാനാന്തര യാത്രയ്ക്ക് വാക്സീൻ രേഖ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

0
Spread the love

സംസ്ഥാനാന്തര യാത്രയ്ക്ക് വാക്സീൻ രേഖ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.


ന്യൂഡൽഹി : സമ്പൂർണ വാക്സീനെടുത്ത് 15 ദിവസം പിന്നിട്ടവർക്കു രോഗലക്ഷണങ്ങളില്ലെങ്കിൽ രാജ്യത്തെവിടെ സഞ്ചരിക്കാനും വാക്സീൻ സർട്ടിഫിക്കറ്റ് മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനാന്തര യാത്രയ്ക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കുന്നത് ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കുന്നതു പരിഗണിച്ചാണ് കേന്ദ്ര ഇടപെടൽ.കേരളം ഉൾപ്പെടെ കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങൾക്ക് സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ചു കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെങ്കിലും സംസ്ഥാനാന്തര യാത്ര പൂർണതോതിൽ നടക്കണമെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
വിമാനം, റെയിൽ, ജലമാർഗം, ബസ് തുടങ്ങി ഏതു മാർഗത്തിലും ബാധകമാകുന്ന പൊതു യാത്രാനിബന്ധനകളുമായി മാർഗരേഖയും ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മാസ്ക്കും ഫെയ്സ്ഷീൽഡും ഉപയോഗിക്കുന്നവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കാവു. അതും മൂക്കും വായും കൃത്യമായി മൂടിയിരിക്കണം. വിമാനയാത്രയിൽ അധികസുരക്ഷയ്ക്ക് വസ്ത്രത്തിനു മുകളിൽ  ധരിക്കുന്ന ഗൗൺ (കവർഓൾ, ഏപ്രൺ), പിപിഇ കിറ്റ് തുടങ്ങിയവ ഇനി ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts