Home Blog Page 1491

ഹോം ക്വാറന്റീനിലും ശ്രദ്ധവേണം;നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്.

0
Spread the love

ഹോം ക്വാറന്റീനിലും ശ്രദ്ധവേണം;നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്.


തിരുവനന്തപുരം : അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം ചുറ്റുപാടും ഉള്ളതിനാൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരും വീട്ടുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വീട്ടിലെ ഒരു മുറിയിൽ തന്നെ കഴിയുന്നതാണു ഹോം ക്വാറന്റീൻ.
കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റു രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കാണു ഹോം ക്വാറന്റീൻ അനുവദിക്കുന്നത്. ഇവർ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും. ഒരു കാരണവശാലും വീട്ടിലുള്ള മറ്റുള്ളവരുമായി ഇവർ ഇടപഴകരുത്. ഗുരുതരാവസ്ഥ വന്നാൽ ആശുപത്രികളിൽ എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങൾ ഉണ്ടെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹോം ക്വാറന്റീനു സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർ സെന്ററുകൾ ലഭ്യമാണ്. 
ഹോം ക്വാറന്റീനായി ശുചിമുറിയോടു കൂടിയതും വായു സഞ്ചാരമുള്ളതുമായ മുറി തിരഞ്ഞെടുക്കുക. എസി വേണ്ട. സന്ദർശകരെ അനുവദിക്കരുത്. മുറിക്കു പുറത്തിറങ്ങരുത്. ഇറങ്ങേണ്ടി വന്നാൽ സ്പർശിച്ച പ്രതലങ്ങൾ അണുമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിൾ മാസ്‌കും രോഗീപരിചണം നടത്തുന്നവർ എൻ 95 മാസ്‌കും ഉപയോഗിക്കണം. 
ഒപ്പം ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായവ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും സ്വയം കഴുകുന്നതാണു നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്ലീച്ചിങ് ലായനി (1 ലീറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കണം.
കൂടാതെ സ്വയം നിരീക്ഷിക്കണവും അത്യാവശ്യമാണ്.ദിവസവും സ്വയം നിരീക്ഷിക്കണം. പൾസ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റു രോഗ ലക്ഷണങ്ങളും ദിവസവും കുറിച്ചു വയ്ക്കുക. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണു രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. സാധാരണ ഗതിയിൽ, ഇത് 96 നു മുകളിലായിരിക്കും. 94 ൽ കുറഞ്ഞാലും നാഡിമിടിപ്പ് 90 നു മുകളിലായാലും ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. 6 മിനിറ്റ് നടന്ന ശേഷം ഓക്‌സിജന്റെ അളവു നേരത്തേയുള്ളതിൽ നിന്നു 3 ശതമാനമെങ്കിലും കുറഞ്ഞാലും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കുക. ചെറു ചൂടുള്ള വെള്ളം ഉപയോഗിച്ചു പലതവണ തൊണ്ട ഗാർഗിൾ ചെയ്യാം. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിത ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യം തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറിൽ ഓക്‌സിജൻ കാര്യമായി എത്താത്തതാകാം കാരണം. ആരോഗ്യ പ്രവർത്തകരെയോ ദിശയിലോ (104, 1056 ) ഉടൻ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മാർഗ്ഗരേഖയിൽ പറയുന്നു.

സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു

0
Spread the love

സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു.സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ഉള്ള ശ്രമമാണ് ഇത്.

ഈ ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും.

രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങൾ നല്ല പ്രകടനം നടത്തുന്നവർക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കും.അവലോകനങ്ങൾ നിരീക്ഷിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേൽനോട്ടം വഹിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘എന്റെ ജില്ല’ ആപ്പ് ഡൗൺലോഡ് ചെയ്യുക, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കുക. മൊബൈൽ നമ്പർ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ അത് വെളിപ്പെടുത്തൂ.

താഴെ കാണുന്ന ലിങ്കിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.

https://play.google.com/store/apps/details?id=org.nic.entejilla&hl=en_IN&gl=US

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3926, തൃശൂര്‍ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂര്‍ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസര്‍ഗോഡ് 577 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 18, പാലക്കാട്, കാസര്‍ഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂര്‍ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,30,198 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,69,946 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി.

0
Spread the love

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂര്‍ത്തീകരിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു.

വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,00,04,196 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 56.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.26 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,41,75,570 ഡോസ് സ്ത്രീകള്‍ക്കും, 1,30,72,847 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 88,66,476 ഡോസുമാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,158 സര്‍ക്കാര്‍ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1,536 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്.

നോർക്കയുടെ പ്രവാസി ഭദ്രത സംരംഭക സഹായ പദ്ധതികൾക്കു തുടക്കം കുറിച്ച് കേരളം.

0
Spread the love

നോർക്കയുടെ പ്രവാസി ഭദ്രത സംരംഭക സഹായ പദ്ധതികൾക്കു തുടക്കം കുറിച്ച് കേരളം.


തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നു കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തി മടങ്ങിപ്പോകാൻ കഴിയാത്ത മലയാളികൾക്കായി നോർക്ക ആവിഷ്കരിച്ച 49 കോടി രൂപയുടെ നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നാനോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്കീം (പ്രവാസിഭദ്രത-നാനോ), മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്കീം (പ്രവാസി ഭദ്രത- മൈക്രോ), കെഎസ്ഐഡിസി മുഖേന നടപ്പാക്കുന്ന സ്പെഷൽ അസിസ്റ്റൻസ് സ്കീം (പ്രവാസിഭദ്രത- മെഗാ) എന്നിവയ്ക്കാണു തുടക്കമായത്.‌ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി എം.വി.ഗോവിന്ദൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

പുതിയ പദ്ധതികൾ ഇങ്ങനെ

• നാനോ: അവിദഗ്ധ തൊഴിൽ മേഖലകളിൽ നിന്നുള്ള, കുറഞ്ഞ വരുമാന പരിധിയിലുള്ള പ്രവാസി മലയാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പ. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ. ആകെ 30 കോടി രൂപ.
• മൈക്രോ: കേരള ബാങ്ക് ഉൾപ്പെടെ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സഹകരണ സംഘങ്ങൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയവ വഴി സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി. 5 ലക്ഷം രൂപ വരെ വായ്പ. ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി. ആകെ 10 കോടി രൂപ.
• മെഗാ: 25 ലക്ഷം മുതൽ 2 കോടി രൂപ വരെയുള്ള വായ്പകൾ പലിശ സബ്സിഡിയോടെ ലഭിക്കും. 8.25%–8.75% വരെ പലിശ ഈടാക്കുന്ന വായ്പകളിൽ ഗുണഭോക്താക്കൾ 5% മാത്രം നൽകിയാൽ മതി.ആകെ 9 കോടി. ഗുണഭോക്താക്കൾക്കുളള പലിശ സബ്സിഡി നോർക്ക റൂട്സ് വഴി വിതരണം ചെയ്യും.

വീസ പുതുക്കലിന് വാക്സീന്‍ നിര്‍ബന്ധമാക്കി ഒമാൻ ;സെപ്റ്റംബർ 1 മുതല്‍ പുതിയ വീസ.

0
Spread the love

വീസ പുതുക്കലിന് വാക്സീന്‍ നിര്‍ബന്ധമാക്കി ഒമാൻ ;സെപ്റ്റംബർ 1 മുതല്‍ പുതിയ വീസ.

മസ്‌കത്ത് : പുതിയ വീസകള്‍ സെപ്റ്റംബർ 1 മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടിയതായും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹര്‍തി അറിയിച്ചു.ഒമാന്‍ – യുഎഇ കരാതിര്‍ത്തികള്‍ സെപ്റ്റംബർ ഒന്നു മുതല്‍ തുറക്കമെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രി അറിയിച്ചു. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും പിസിആര്‍ പരിശോധനാ ഫലം ഉള്ളവര്‍ക്കും യാത്ര അനുവദിക്കും.
ജിസിസി പൗരന്‍മാർക്ക് പിസിആര്‍ പരിശോധനയില്‍ ഇളവ് അനുവദിക്കുന്നത് ചര്‍ച്ച ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഒമാനില്‍ വീസ പുതുക്കുന്നതിന് വാക്സീനേഷന്‍ നിര്‍ബന്ധമാണെന്ന് ഡോ. സൈഫ് അല്‍ അബ്രി പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ എങ്കിലും സ്വീകരിച്ചിരിക്കണം. പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി പഠിച്ചുവരികയാണ്. അടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ഡോ. സൈഫ് അല്‍ അബ്രി പറഞ്ഞു.

വാക്സീൻ സമയപരിധി പാലിക്കണം; നിർദ്ദേശവുമായി കേന്ദ്രം.

0
FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic/File Photo
Spread the love

വാക്സീൻ സമയപരിധി പാലിക്കണം; നിർദ്ദേശവുമായി കേന്ദ്രം.

ന്യൂഡൽഹി : കോവിഷീൽഡ്, കോവാക്സിനുകളുടെ രണ്ടാം ഡോസിന് അനുവദിച്ചിരിക്കുന്ന സമയപരിധി കഴിയാതെ നോക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് 3 കോടിയിലധികം ആളുകൾക്ക് രണ്ടാം ഡോസ് സമയത്തു കിട്ടാത്ത പ്രശ്നമുണ്ടെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. കോവിഷീൽഡിന് 12 മുതൽ 16 ആഴ്ച വരെ അനുവദിച്ചിട്ടുണ്ട്. 16 ആഴ്ചയ്ക്കു മുൻപു വാക്സീനെടുക്കണം. കോവാക്സിന്റെ കാര്യത്തിൽ 4 മുതൽ 8 ആഴ്ച വരെയാണ് സമയപരിധി. അതേസമയം, പല രാജ്യങ്ങളും ഓക്സ്ഫഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള ഇടവേള കുറച്ചിട്ടും ഇന്ത്യ ഇതിനു തയാറാകുന്നില്ലെന്ന ആരോപണമുണ്ട്. നേരത്തെ, യുകെ ഇടവേള നീട്ടിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയും രണ്ടാം ഡോസ് 12 – 16 ആഴ്ച കഴിഞ്ഞു മതിയെന്നു തീരുമാനിച്ചത്. എന്നാൽ, ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം ഭീഷണിയായതോടെ യുകെ ഇടവേള 8 ആഴ്ച ആക്കി. ഇന്ത്യയും ഈ മാറ്റം ആലോചിച്ചെങ്കിലും വാക്സീൻ ലഭ്യതക്കുറവാണ് തടസ്സമായതെന്നാണു വിവരം.പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നു കേന്ദ്രം വിശദീകരിക്കുമ്പോഴും ചില വിഭാഗങ്ങൾക്ക് ഇളവു നൽകിയിട്ടുണ്ട്. പ്രത്യേകിച്ചു വിദേശ ജോലിക്കു പേകേണ്ടവർക്കും കായിക താരങ്ങൾക്കും വിദ്യാർഥികൾക്കും. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാൽ ഇവർക്കു രണ്ടാം ഡോസ് നൽകാമെന്നതാണ‌ു കേന്ദ്ര തീരുമാനം. എന്നാൽ,കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസ് എടുക്കാൻ 84 ദിവസ ഇടവേള നിശ്ചയിച്ചിരിക്കുന്നതു ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 84 ദിവസം എന്ന നിയന്ത്രണം വാക്സീന്റെ ഫലപ്രാപ്തിയുമായാണോ ലഭ്യതയയുമായാണോ ബന്ധപ്പെട്ടിരിക്കുന്നതെന്ന് അറിയിക്കാൻ കിറ്റെക്സ് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  ദേശീയതല വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണു 84 ദിവസമെന്ന ഇടവേള നിശ്ചയിച്ചതെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശിച്ചു. തൊഴിലാളികൾക്കു രണ്ടാമത്തെ ഡോസ് വാക്സീൻ നൽകുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണു കിറ്റെക്സ് ഹർജി നൽകിയത്.  ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

സിനിമാ നിർമാതാവും പാചക വിദഗ്ദനും ആയ നൗഷാദ് അന്തരിച്ചു.

0
Spread the love

സിനിമാ നിർമാതാവും പാചക വിദഗ്ദനും ആയ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു അദ്ദേഹം.രണ്ടാഴ്ച മുൻപ് അദ്ദേഹത്തിൻ്റെ ഭാര്യ മരണപ്പെട്ടിരുന്നു.ഇവർക്ക് ഒരു മകൾമാത്രമാണ് ഉള്ളത്.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. കാഴ്ച സംവിധാനം ചെയ്തതിലൂടെയാണ് സിനിമാ രംഗത്തേക്ക് നൗഷാദ് എത്തിയത്.ടെലിവിഷന്‍ ചാനലുകളില്‍ വിവിധ പാചക പരിപാടികളുടെ അവതാരകനുമായിരുന്നു അദ്ദേഹം. ‘നൗഷാദ് ദി ബിഗ് ഷെഫ്’ എന്ന കാറ്ററിംഗ് റസ്റ്ററൻ്റ് ശൃംഖലയുടെ ഉടമയാണ്.

ജീവിതത്തിലും സുജാതയുടെ നായകനാകാൻ ടോഷ് ക്രിസ്റ്റി.

0
Spread the love

ജീവിതത്തിലും സുജാതയുടെ നായകനാകാൻ ടോഷ് ക്രിസ്റ്റി.

നടി ചന്ദ്ര ലക്ഷ്മണൻ വിവാഹിതനാവുന്നു. നീണ്ട ഇടവേളക്ക് ശേഷം ചന്ദ്ര അഭിനയിച്ച സ്വന്തം സുജാത സീരിയലിൽ കൂടെ അഭിനയിച്ച ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര വിവാഹം കഴിക്കാൻ പോവുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ചന്ദ്ര ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

”കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങൾ പുതിയ ജീവിത യാത്ര തുടങ്ങുകയാണ്. ഞങ്ങൾ ജീവിതത്തിൽ കൈകോർത്തു പിടിക്കുമ്പോൾ ഞങ്ങളെ സ്നേഹിക്കുന്നവരും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നു. എന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഇവിടെ അവസാനമാകുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തുകയും വേണം,” ചന്ദ്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.നിരവധി ആളുകളാണ് ചന്ദ്രക്കും ടോഷിനും ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,650 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3810, കോഴിക്കോട് 3425, തൃശൂര്‍ 3134, മലപ്പുറം 2877, കൊല്ലം 2608, പാലക്കാട് 1548, തിരുവനന്തപുരം 1890, കോട്ടയം 1848, കണ്ണൂര്‍ 1825, ആലപ്പുഴ 1705, പത്തനംതിട്ട 1357, വയനാട് 1141, ഇടുക്കി 889, കാസര്‍ഗോഡ് 593 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, വയനാട് 14, കാസര്‍ഗോഡ് 13, പാലക്കാട് 11, തൃശൂര്‍ 10, കൊല്ലം 8, പത്തനംതിട്ട 7, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂര്‍ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂര്‍ 1341, കാസര്‍ഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,59,821 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 68 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 346 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts