Home Blog Page 1492

വടകര സാന്‍റ് ബാങ്ക്സ് വിപുലീകരണ പ്രവൃത്തി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

0
Spread the love

വടകര സാന്‍റ് ബാങ്ക്സ് വിപുലീകരണ പ്രവൃത്തി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.. 2.27 കോടി രൂപ ഉപയോഗിച്ചാണ് വിപുലീകരണ പ്രവൃത്തി നടത്തുന്നത്. നിലവിലുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ലാന്‍ഡ്സ്കേപ്പിങ്, ബോട്ട് ജെട്ടി നിര്‍മാണം, ശുചിമുറി, ജലവിതരണം, ഓപ്പണ്‍ ജിം, നടപ്പാതകള്‍, വെളിച്ച സംവിധാനം തുടങ്ങിയവ ആരംഭിക്കും. പ്രദേശത്തെ മറ്റ് വിനോദകേന്ദ്രങ്ങളുമായി സാന്‍റ് ബാങ്ക്സിനെ ബന്ധിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.

കോവിഡാനന്തരം കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രങ്ങളാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ള, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് വടകര. ആഭ്യന്തര ടൂറിസം രംഗത്ത് വലിയ സാധ്യതകളുണ്ട്. കളരിയുമായി ബന്ധപ്പെട്ട് വടകരയുടെയും തലശേരിയുടെയും ആയോധനകലാ സാധ്യതകള്‍കൂടി ടൂറിസം രംഗത്ത് ഉപയോഗപ്പെടുത്താനാകും.

ഉദ്ഘാടന ചടങ്ങില്‍ കെ.മുരളീധരന്‍ എം.പി. കെ.കെ.രമ എം.എല്‍.എ, സി.എന്‍.അനിതകുമാരി, എ.ഡി.എം മുഹമ്മദ് റഫീഖ്, വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, കൗണ്‍സിലര്‍മാരായ പി.വി.ഹാഷിം, പി.വിജയി, ഡി.ടി.പി.സി മെമ്പര്‍ പി.കെ. ദിവാകരന്‍ മാസ്റ്റര്‍, കോസ്റ്റല്‍ പോലീസ് ഇന്‍സ്പക്ടര്‍ എ.ഉമേഷ്, ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

വീടുകളില്‍ നിന്നും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. ആരോഗ്യ വകുപ്പിൻ്റെ ജാഗ്രത നിർദ്ദേശം

0
Spread the love

വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

· ശരിയായി മാസ്‌ക് ധരിക്കുക
· രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക
· സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ വൃത്തിയാക്കുക
· കോവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്. കോവിഡ് കാലം കഴിഞ്ഞിട്ട് നേരിട്ട് പോകാം.
· പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുക.
· രോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്റൈനിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.
· കടകളില്‍ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്റ്റം ഉപയോഗിക്കുക.
· മുതിര്‍ന്ന പൗരന്മാര്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം.
· ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകള്‍ ആശാ വര്‍ക്കര്‍മാര്‍ വഴി വീടുകളിലെത്തിക്കുന്നു.
· ഈ ദിവസങ്ങളില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ പോകുന്നത് ഒഴിവാക്കുക. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്.
· വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദര്‍ശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
· ഓഫീസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.
· പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചാല്‍ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ കഴിയുക.
· പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദര്‍ശിക്കരുത്.
· അനുബന്ധ രോഗമുള്ളവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
· അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം.
· ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.

ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ?

0
Spread the love

ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ?


സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ* ഒരേ ആവശ്യത്തിനായി ഒന്നിലധികം വൈദ്യുതി കണക്ഷൻ നൽകുകയില്ല. എന്നാൽ ഒന്നിലധികം താമസക്കാർ വെവ്വേറെ താമസിക്കുന്ന കെട്ടിടങ്ങളിൽ, ഓരോന്നിലും ഉടമസ്ഥർ/താമസക്കാർ വ്യത്യസ്തരാണെന്നും വ്യത്യസ്തമായ പ്രവേശന കവാടവും ഭൗതികവും വൈദ്യുതിപരവുമായ വേർതിരിവും (physical & Electrical segregation) പുലർത്തുന്നു എന്നും ബോധ്യപ്പെട്ടാൽ അപേക്ഷാനുസരണം ഒരേ ആവശ്യത്തിനായി ഒന്നിലേറെ വൈദ്യുതി കണക്ഷൻ നൽകുന്നതാണ്. ഇതിന് ആധാരത്തിന്റെയോ പാട്ടക്കരാറിന്റെയോ സർട്ടിഫൈഡ്/ അറ്റസ്റ്റ് ചെയ്ത പകർപ്പ്, തദ്ദേശ ഭരണകൂടം നൽകുന്ന ഉടമസ്ഥാവകാശ രേഖ, അംഗീകൃത വാടക/പാട്ടക്കരാർ, തദ്ദേശ ഭരണകൂടം നൽകുന്ന കൈവശാവകാശ രേഖ എന്നിവയിലൊന്നോ ഓരോ കുടുംബത്തിനും വ്യത്യസ്ത റേഷൻ കാർഡുകളുണ്ടെന്നതിന്റെ രേഖാമൂലമുള്ള തെളിവോ ഹാജരാക്കണം.
വ്യത്യസ്ത കുടുംബങ്ങൾ വെവ്വേറെ താമസിക്കുന്ന തറവാട് വീടുകളിൽ പ്രവേശനകവാടം പൊതുവാണെങ്കിലും അപേക്ഷാനുസരണം വ്യത്യസ്ത വൈദ്യുതി കണക്ഷനുകൾ നല്കാവുന്നതാണ്. അതിന്, ഓരോ വ്യത്യസ്ത താമസ ഇടത്തിനും വ്യത്യസ്ത കെട്ടിട നമ്പരുകൾ ഉണ്ടായിരിക്കേണ്ടതും, അവ വൈദ്യുതിപരമായി വേർതിരിവ് (Electrical segregation)പുലർത്തേണ്ടതുമാണ്.
(*വൈദ്യുത പരിസരം – Premise: അപേക്ഷയിൽ/ വൈദ്യുതി കണക്ഷനുള്ള എഗ്രിമെന്റിൽ/ കണക്റ്റഡ് ലോഡ് അഥവ കോൺട്രാക്റ്റ് ഡിമാൻഡ് പുതുക്കുവാനുള്ള രേഖയിൽ വ്യക്തമാക്കിയിട്ടുള്ള വിശദാംശങ്ങളിലും സ്കെച്ചുകളിലും ഉൾപ്പെടുന്ന സ്ഥലമോ കെട്ടിടമോ നിർമ്മിതിയോ.)

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

0
Spread the love

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

28-08-2021: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്

29-08-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്

30-08-2021: ഇടുക്കി, തൃശൂർ, വയനാട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

26-08-2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി

27-08-2021:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്

28-08-2021:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

29-08-2021:ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

30-08-2021:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

സിനിമാ നിർമാതാവും പാചക വിദഗ്ദനും ആയ നൗഷാദ് ഗുരുതരാവസ്ഥയിൽ.

0
Spread the love

സിനിമാ നിർമാതാവും പാചക വിദഗ്ദനും ആയ നൗഷാദ് ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുൻപ് അദ്ദേഹത്തിൻ്റെ ഭാര്യ മരണ പെട്ടിരുന്നു.ഇവർക്ക്ഒരു മകൾമാത്രമാണ് ഉള്ളത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ് അദ്ദേഹം.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ വിവിധ പാചക പരിപാടികളുടെ അവതാരകനുമായഅദ്ദേഹം അദ്ദേഹം.അദ്ദേഹത്തിൻ്റെ സുഹൃത്ത് ആലത്തൂർ നൗഷാദ് ആണ് ഇക്കാര്യം ഫേസ്ബുക്കിൽ കൂടി അറിയിച്ചത്.

അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം.

എൻറെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം?
രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത് ?

എംപി, എംഎൽഎ ഉൾപ്പെട്ട കേസുകൾക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല ; സുപ്രിം കോടതി.

0
Spread the love

എംപി, എംഎൽഎ ഉൾപ്പെട്ട കേസുകൾക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല ; സുപ്രിം കോടതി.


ന്യൂഡൽഹി : എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾക്കു മുൻഗണനയോ പ്രത്യേക പരിഗണനകളോ പാടില്ലെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇവർക്കെതിരായ കേസുകളിൽ വിചാരണ വേഗം പൂർത്തിയാക്കണമെന്ന മുൻ ഉത്തരവിൽ വ്യക്തത വരുത്തിയാണു പുതിയ നിർദേശം. അപ്പീൽ ഹർജികളുമായി എത്തുമ്പോൾ അവ നേരത്തേ പരിഗണിക്കാനുള്ള വളഞ്ഞ വഴിയായി തങ്ങളുടെ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടരുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെ‍ഞ്ച് ഹൈക്കോടതികളെ ഓർമിപ്പിച്ചു.
എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾ കെട്ടിക്കിടക്കുകയാണെന്നും വേഗം തീർപ്പാക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.
കൊലപാതകക്കേസിൽ 2 വർഷമായി ജയിലിലുള്ള മുൻ എംപിക്കായി ഹാജരായ മുകുൾ റോഹത്ഗിയാണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. എംപിയായിരുന്നുവെന്ന പരിഗണനയിൽ ഹർജി നേരത്തേ പരിഗണിക്കണമെന്ന ആവശ്യമാണ് റോഹത്ഗി ഉന്നയിച്ചത്.എന്നാൽ, സുപ്രീം കോടതി വിധിയുടെ പേരിൽ ഹർജി നേരത്തേ പരിഗണിക്കണമെന്ന ആവശ്യത്തെ അഭിഭാഷക കാമിനി ജയ്സ്വാൾ എതിർത്തു. തുടർന്നാണ് മുൻഗണന നൽകുന്ന പ്രശ്നമില്ലെന്നു കോടതി വ്യക്തമാക്കിയത്. എംഎൽഎമാർ ഉൾപ്പെടുന്ന കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികൾ പ്രത്യേക ബെഞ്ചുകൾ സ്ഥാപിക്കണമെന്നു കഴിഞ്ഞവർഷം സുപ്രീം കോടതി നിർദേശിച്ചിരുന്നു.
കൂടാതെ,രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതെന്ന പേരിൽ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്ന രീതിയോടും സുപ്രീം കോടതി വിയോജിച്ചു. എംപിമാർക്കും എംഎൽഎമാർക്കും (മുൻ ജനപ്രതിനിധികൾ ഉൾപ്പെടെ) എതിരായ കേസുകൾ പിൻവലിക്കും മുൻപ് ഹൈക്കോടതികൾ മുൻകൂർ അനുമതി തേടണമെന്ന നിർദേശം ആവർത്തിച്ചു. കെട്ടിച്ചമച്ച കേസുകളാണെങ്കിൽ പിൻവലിക്കുന്നതിന് എതിരല്ല. എന്നാൽ, അതുമാത്രമാണെന്ന കാരണം പറഞ്ഞ് കേസുകൾ പിൻവലിക്കാനാകില്ല. അങ്ങനെ വന്നാൽ, ഒരു മടിയും കൂടാതെ സംസ്ഥാന സർക്കാരുകൾ കേസുകൾ പിൻവലിക്കുമെന്നും ചൂണ്ടിക്കാട്ടി. 
കേസുകൾ പിൻവലിക്കാനുള്ള സാധ്യത നിരന്തരം ദുരുപയോഗം ചെയ്യുകയാണെന്നും ഇക്കാര്യത്തിൽ മാർഗരേഖ നൽകണമെന്നും അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ അഭ്യർഥിച്ചെങ്കിലും തൽക്കാലം നിർദേശങ്ങൾ നൽകുന്നില്ലെന്ന് കോടതി വിശദീകരിച്ചു.

യാത്രാനുമതി ലഭിച്ചതോടെ യാത്രകൾ ക്രമീകരിച്ച് സൗദി പ്രവാസികൾ.

0
Spread the love

യാത്രാനുമതി ലഭിച്ചതോടെ യാത്രകൾ ക്രമീകരിച്ച് സൗദി പ്രവാസികൾ.

റിയാദ് : സൗദിയിൽ നിന്നു സമ്പൂർണ വാക്സീൻ സ്വീകരിച്ചവർക്കു നേരിട്ട് തിരിച്ചെത്താൻ അനുമതിയായതോടെ യാത്രകൾ ക്രമീകരിക്കുകയാണ് സൗദി പ്രവാസികൾ. ഗൾഫ് മേഖലയിലെ ഖത്തർ വഴി മാത്രമാണ് നിലവിൽ സൗദിയിലേയ്ക്ക് പ്രവേശനം സാധ്യമായിരുന്നത്. ഇവിടെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ഉൾപ്പെടെ ഭാരിച്ച ചെലവായതിനാൽ സെർബിയ, മാലിദ്വീപ് പോലുള്ള രാജ്യങ്ങളും ഇടത്താവളമായി സൗദി പ്രവാസികൾ തിരഞ്ഞെടുത്തിരുന്നു. എന്നാൽ സൗദിക്ക് പുറമെ ഒമാനും കുവൈത്തും യാത്രാ വിലക്ക് നീക്കിയത് നിലവിൽ സൗദിയിൽ നിന്നു നാട്ടിൽ പോക്ക് ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്നലെവന്ന നിർദേശം  അനുസരിച്ച് സെപ്റ്റംബർ ഒന്നു മുതൽ വിമാന സർവീസ് ആരംഭിക്കുമെന്നാണു നിലവിൽ കണക്കാക്കുന്നത്.
പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  യാത്രകളിൽ പാലിക്കേണ്ട നടപടിക്രമങ്ങളും  നിർദേശങ്ങളും ലംഘനങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുമായി സൗദി ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികൾക്ക് സർക്കുലർ നൽകിക്കഴിഞ്ഞു. സൗദിയിൽ നിന്നു രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവരായിരിക്കുക, സ്ഥിരതാമസ രേഖ (ഇഖാമ) ഉള്ളവരായിരിക്കുക എന്നതാണ് നിലവിൽ രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാനുള്ള നിബന്ധനകൾ. ഇവ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും സർക്കുലറിലൂടെ ആവർത്തിച്ചു. ഒരു ഡോസ് സൗദിയിൽ നിന്നു സ്വീകരിച്ചതിന് ശേഷം അവധിക്ക് പോകുകയും രണ്ടാം ഡോസ് രാജ്യത്തിനു പുറത്തു നിന്നു സ്വീകരിക്കുകയും ചെയ്തവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാൻ ഇതുവരെ വഴി തെളിഞ്ഞിട്ടില്ല. 
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നു തിരിച്ച് വരാൻ കാത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും ഇത്തരക്കാരാണ്. ഇവർക്കായി സൗദി അധികൃതരുമായി ചർച്ചകൾ തുടരുന്നതായി എംബസി നേരത്തേ അറിയിച്ചിരുന്നു.
അതേ സമയം, കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം തീരെ നാട്ടിൽ പോകാതെ സൗദിയിൽ കഴിയുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ് പുതിയ യാത്രാനുമതി. പ്രതിസന്ധി ഘട്ടത്തിൽ നാടണയാനുള്ള ആഗ്രഹം പിടിച്ചടക്കി നിന്നവവർക്ക് ഇപ്പോൾ ആശ്വസിക്കാൻ . രാജ്യത്ത് രണ്ടാം ഡോസ് ലഭ്യമായിട്ട് അധികമായിട്ടില്ലെങ്കിലും യാത്രാവശ്യം മുന്നിൽ കണ്ട് പൂർണ  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കുന്നവരാണധികവും. ഇവർ ട്രാവൽ ഏജൻസികളിൽ യാത്രക്കുള്ള അന്വേഷണങ്ങളും ബുക്കിങ് ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ,ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബ്ൾ കരാർ ഇല്ലാത്തതിനാലും ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര യാത്രകൾക്ക് നിലവിൽ നിയന്ത്രണം തുടരുന്നതിനാലും വിമാന ലഭ്യത ഒരു പ്രതിസന്ധിയായി തുടരാനാണു സാധ്യത. സൗദിയിൽ നിന്നു സർവീസ് നടത്തുന്ന ചാർട്ടേഡ് വിമാനങ്ങളിലാണ് നിലവിൽ നേരിട്ട് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ സൗദിയിൽ എത്തിക്കൊണ്ടിരുന്നത്. ഇതേ വഴി തന്നെയാണ്  ഇവിടെ നിന്ന് രണ്ട് വാക്സീൻ സ്വീകരിച്ച് സൗദിയിൽ നിന്നു പുറത്തു പോകുന്നവർക്ക് തിരിച്ചു വരാനും പിന്തുടരാവുന്ന മാർഗം.
സൗദിയിൽ നിന്നു വാക്സീൻ സ്വീകരിച്ചവർക്ക് തിരിച്ചു വരാൻ അനുമതി നൽകിയതിനോടൊപ്പം അവരുടെ കൂടെ കുട്ടികൾക്കു കൂടി പ്രവേശനം സാധ്യമാകുമെന്നതാണു മറ്റൊരു ആശ്വാസം. എന്നാൽ കുടുംബം നേരത്തെ നാട്ടിൽ പോകുകയും സൗദിക്ക് പുറത്തു നിന്നു വാക്സീൻ സ്വീകരിക്കുകയും ചെയ്ത പ്രവാസികൾക്ക് അവരെ കൂടെ കൂട്ടാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. സമ്പൂർണ വാക്‌സീൻ നേടുന്നത് സൗദിയിൽ നിന്നായിരിക്കണം എന്ന നിബന്ധന നീങ്ങുന്നതു വരെ ഇത്തരക്കാർ കാത്തിരിക്കേണ്ടി വരും. കോവിഡിന്റെ തുടക്കം മുതൽ മഹാമാരിയെ നേരിടുന്നതിൽ തികഞ്ഞ ശ്രദ്ധ പുലർത്തുകയും പ്രതോരോധ- മുൻകരുതൽ നടപടികൾ വിട്ടുവീഴ്ചയില്ലാതെ പിൻതുടരുകയും ചെയ്ത രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടു തന്നെ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. സ്‌കൂളുകളിൽ അടുത്ത ആഴ്ച മുതൽ ഇരുന്ന് പഠനവും ആരംഭിക്കുന്നു. ഏറ്റവും അടുത്ത സമയം പൂർണമായും വിലക്കുകൾ നീങ്ങി തടസങ്ങളില്ലാത്ത യാത്ര ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണു മുഴുവൻ പ്രവാസികളും.12 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ ദൗത്യവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

കോവിഡ് രണ്ടാം തംരംഗം: സാമ്പത്തിക ആഘാതം പഠിക്കാനൊരുങ്ങി സർക്കാർ.

0
Spread the love

കോവിഡ് രണ്ടാം തംരംഗം: സാമ്പത്തിക ആഘാതം പഠിക്കാനൊരുങ്ങി സർക്കാർ.


തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗവും തുടർന്നു നടപ്പാക്കിയ ലോക്ഡൗണും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തു സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ തീരുമാനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെയാണു പഠനത്തിനായി ധനവകുപ്പ് ചുമതലപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങൾ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്തു എന്നു കൂടി പഠനത്തിൽ വിലയിരുത്താൻ നിർദേശിച്ചു. 
കോവിഡ് ഒന്നാം തരംഗത്തിനും ലോക്ഡൗണിനും പിന്നാലെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സംസ്ഥാന ആസൂത്രണ ബോർഡ്, കെ.എം.ഏബ്രഹാം സമിതി എന്നിവ പഠനം നടത്തി സർക്കാരിനു റിപ്പോർട്ട് സമർ‌പ്പിച്ചിരുന്നു.
വരുമാനം വർധിപ്പിക്കുന്നതിനും ചെലവു ചുരുക്കുന്നതിനുമായി ഒട്ടേറെ നിർദേശങ്ങളും ഇവർ മുന്നോട്ടു വച്ചിരുന്നു. ചെലവു ചുരുക്കൽ നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. പെൻഷൻ‌ പ്രായം വർധിപ്പിക്കുകയെന്ന പ്രധാന നിർദേശം സർക്കാർ തള്ളുകയും ചെയ്തു. ഫീസും നികുതിയും കൂട്ടി വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ജനരോഷം ഭയന്നു സർക്കാർ ഒഴിവാക്കി. ഈ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ പാസാക്കിയ പുതുക്കിയ ബജറ്റിലും ജനങ്ങൾക്കു മേൽ അധികഭാരം ചുമത്തിയിരുന്നില്ല.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനു പിന്നാലെ വരുമാന വർധനയ്ക്കുള്ള നടപടികൾക്കു തുടക്കമിടുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യ പടിയായാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ പഠനത്തിനു നിയോഗിച്ചതെന്നാണു സൂചന.റിപ്പോർട്ടിലെ നിർദേശങ്ങൾ വരുന്നതോടെ മദ്യം, ലോട്ടറി, ഭൂമി റജിസ്ട്രേഷൻ, വാഹന നികുതി, കെട്ടിട നികുതി തുടങ്ങി സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ളവയിൽ നിരക്കു വർധനയ്ക്കും സാധ്യതയുള്ളതായാണ് സൂചന.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-സര്‍വീസ് ബുക്ക്; ഉത്തരവിറക്കി ധനവകുപ്പ്

0
Spread the love

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-സര്‍വീസ് ബുക്ക്; ഉത്തരവിറക്കി ധനവകുപ്പ്

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-സര്‍വീസ് ബുക്ക് നടപ്പാക്കി ധനവകുപ്പ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ സര്‍വീസില്‍ കയറിയവര്‍ക്ക് ഇ-സര്‍വീസ് ബുക്ക് മാത്രമാവും ഉണ്ടാവുകയെന്ന് ഉത്തരവില്‍ ധനവകുപ്പ് വ്യക്തമാക്കി. 2023 ഡിസംബര്‍ 31നോ അതിന് മുന്‍പോ വിരമിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ സര്‍വീസ് ബുക്ക് തുടരാമെന്നാണ് നിര്‍ദേശം.

ഇന്‍ക്രിമെന്റ്, സ്ഥാനക്കയറ്റം, ഗ്രേഡ് എന്നീ മാറ്റങ്ങള്‍ വഴി ശമ്ബളത്തില്‍ ഉണ്ടാകുന്ന വ്യത്യാസം അടുത്ത മാസം ഒന്നു മുതല്‍ ഇ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തും. കഴിഞ്ഞ ജനുവരിയില്‍ സര്‍വീസില്‍ കയറിയവരോ 2023 ഡിസംബറില്‍ സര്‍വീസ് അവസാനിക്കുന്നവരോ അല്ലാത്തവര്‍ക്ക് സാധാരണ സര്‍വീസ് ബുക്കും ഇ-സര്‍വീസ് ബുക്കും ഉണ്ടാകും. ഇവരുടെ ഇപ്പോഴത്തെ സര്‍വീസ് ബുക്കിലുള്ള എല്ലാ വിവരങ്ങളും 2022 ഡിസംബര്‍ 31നു മുന്‍പായി ഇ-സര്‍വീസ് ബുക്കില്‍ ചേര്‍ക്കണം.

ഇ-സര്‍വീസ് ബുക്കിലെ വിവരങ്ങള്‍ ജീവനക്കാര്‍ക്ക് അവരുടെ സ്പാര്‍ക് ലോഗിന്‍ വഴി കാണാന്‍ കഴിയും. സ്പാര്‍ക്കില്‍ മൊബൈല്‍ നമ്ബറും ഇ-മെയിലും അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് ലോ​ഗിന്‍ തയ്യാറാക്കേണ്ടത്. ധന വകുപ്പിലെ (പെന്‍ഷന്‍ ബി) വിഭാഗത്തിനാണ് ഇ സര്‍വീസ് ബുക്കിന്റെ ചുമതല. ഇ-സര്‍വീസ് ബുക്കിലെ മാറ്റങ്ങള്‍ രണ്ട് മാസം കൂടുമ്ബോള്‍ ധനവകുപ്പ് വിലയിരുത്തും.

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3987, തൃശൂര്‍ 3846, കോഴിക്കോട് 3615, മലപ്പുറം 3401, പാലക്കാട് 1396, കൊല്ലം 2469, കോട്ടയം 1951, കണ്ണൂര്‍ 1825, ആലപ്പുഴ 1847, തിരുവനന്തപുരം 1591, ഇടുക്കി 1155, പത്തനംതിട്ട 987, വയനാട് 940, കാസര്‍ഗോഡ് 598 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, വയനാട് 15, തൃശൂര്‍ 13, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട് 10 വീതം, കൊല്ലം 8, ആലപ്പുഴ 7, കോഴിക്കോട് 6, എറണാകുളം 4, കോട്ടയം, ഇടുക്കി 2 വീതം, തിരുവനന്തപുരം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1272, കൊല്ലം 2582, പത്തനംതിട്ട 258, ആലപ്പുഴ 1094, കോട്ടയം 850, ഇടുക്കി 492, എറണാകുളം 1872, തൃശൂര്‍ 2517, പാലക്കാട് 1881, മലപ്പുറം 2929, കോഴിക്കോട് 2426, വയനാട് 647, കണ്ണൂര്‍ 1032, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,70,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,92,628 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,860 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,278 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2439 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts