Home Blog Page 1493

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചു.

0
Spread the love

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചു. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. പരിശോധനയ്ക്കായി അവരവര്‍ തന്നെ മുന്‍കയ്യെടുക്കേണ്ടതാണ്. തുടക്കത്തിലേ രോഗം കണ്ടെത്തിയാല്‍ തങ്ങളേയും കുടുംബത്തേയും ഒരുപോലെ രക്ഷിക്കാനാകും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ട്.

ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ കളക്ഷന്‍ നടത്തുന്നതാണ്. കാലതാമസമില്ലാതെ പരിശോധനാ ഫലം നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും പരിശോധന നടത്തേണ്ടതാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കില്‍ പോലും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധന നടത്തേണ്ടതാണ്.

ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിജന്‍ പരിശോധന നടത്താനാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തിവരുന്നു.

പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിദിന പരിശോധന 1,99,456 വരെ (03.08.2021) വര്‍ധിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്നോസിസ് ആന്റ് മാനേജ്‌മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്.

നേരിട്ടുള്ള ക്ലാസുകൾ അടുത്തമാസം മുതൽ ആരംഭിക്കാനൊരുങ്ങി ദുബായ്.

0
Spread the love

നേരിട്ടുള്ള ക്ലാസുകൾ അടുത്തമാസം മുതൽ ആരംഭിക്കാനൊരുങ്ങി ദുബായ്.


ദുബായ് : സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ  അടുത്തമാസം 29ന് പുനരാരംഭിക്കും. ഘട്ടംഘട്ടമായി തുടങ്ങി ഒക്ടോബർ 3 ആകുമ്പോഴേക്കും വിദൂര വിദ്യാഭ്യാസം പൂർണമായും അവസാനിപ്പിക്കാനാണ് ദുബായ് ദുരന്തനിവാരണ സമിതി തീരുമാനം.
വിനോദയാത്രകൾ, സ്കൂൾ അസംബ്ലികൾ, ക്യാംപുകൾ, കായിക പരിശീലനം, ഇതര പാഠ്യേതര പരിപാടികൾ തുടങ്ങിയവയും പുനരാരംഭിക്കും. ഒക്ടോബർ മൂന്നിന് സ്കൂളുകൾ പൂർണമായും സാധാരണ രീതിയിൽ പ്രവർത്തനം തുടങ്ങും. വാക്സീൻ എടുക്കാത്ത വിദ്യാർഥികളും ജീവനക്കാരും എല്ലാ ആഴ്ചയും വാക്സീൻ എടുത്തവർ എല്ലാ മാസവും കോവിഡ് പരിശോധന നടത്തണം.
96% അധ്യാപകരും 12– 17 പ്രായമുള്ള 70% വിദ്യാർഥികളും വാക്സീൻ സ്വീകരിച്ചതിനാൽ കർശന മാർഗനിർദേശങ്ങൾ പാലിച്ചു ക്ലാസുകൾ പുനരാരംഭിക്കുമെന്നു ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി.
കുട്ടികളുടെ വിദൂരവിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ അടുത്തമാസം 30നകം ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകണം.കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കും വിദൂരവിദ്യാഭ്യാസം തുടരാം. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക്: https://www.khda.gov.ae/CMS/WebParts/TextEditor/Documents/KHDA-Back-to-School-Protocols-2021-En.pdf
സ്കൂളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുന്നെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം. കന്റീനുകളിലും ഇതു പാലിക്കണം. സ്കൂൾ ബസുകൾക്ക് മുഴുവൻ ശേഷിയിൽ സർവീസ് നടത്താം. 
6 വയസ്സിനു മുകളിലുള്ള കുട്ടികൾ, സ്കൂൾ ജീവനക്കാർ, സന്ദർശകർ എന്നിവർ നിർബന്ധമായും മാസ്ക് ധരിക്കണം. 
സ്കൂളിൽ വിവിധയിടങ്ങളിൽ കൊച്ചുകുട്ടികൾക്ക് എടുക്കാനാകാത്ത വിധം ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.
സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മേഖലയിൽ കർശന സുരക്ഷാ നടപടികളാണ് പൊലീസ് കൈകൊണ്ടിരിക്കുന്നത്.സ്കൂൾ ബസുകൾ മാർഗനിർദേശങ്ങൾ പാലിക്കുകയും ജീവനക്കാർ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. കുട്ടികളെ സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്ന രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. സ്കൂൾ ബസുകൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിർത്തണം. കുട്ടികൾക്കു കയറാനും ഇറങ്ങാനും മതിയായ സമയം അനുവദിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു. അബുദാബി, അൽഐൻ, അൽ ദഫ്ര മേഖലകൾ, ടണലുകൾ എന്നിവിടങ്ങളിൽ പട്രോളിങ് ശക്തമാക്കും. 

നിലവിലെ നിയന്ത്രണങ്ങൾ തുടരും;പൊതുചടങ്ങുകളിൽ പുതിയ നിബന്ധന.

0
Spread the love

നിലവിലെ നിയന്ത്രണങ്ങൾ തുടരും;പൊതുചടങ്ങുകളിൽ പുതിയ നിബന്ധന.

തിരുവനന്തപുരം : സംസ്ഥാനത്തു ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും നിലവിലുള്ളതുപോലെ തുടരും. ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് വന്നാൽ ഒപ്പം പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ അവസാനത്തോടെ ആദ്യ ഡോസ് വാക്‌സീൻ നൽകും.മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗങ്ങളിലേതാണ് ഈ തീരുമാനങ്ങൾ. കൂടുതൽ നിയന്ത്രണം വേണോയെന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീരുമാനിക്കും.
ഞായർ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല.
2 ഡോസ് വാക്സീൻ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞും കോവിഡ് വന്നവർ 5 ശതമാനത്തിൽ കൂടുതലുള്ള ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകൾ വാക്സിനേഷനിൽ മുന്നിലാണ്. ഈ ജില്ലകളിൽ ഇനി രോഗലക്ഷണം ഉള്ളവരെ മാത്രമാകും പരിശോധിക്കുക. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ വ്യാപക പരിശോധന നടത്തും. 70 ശതമാനത്തിലേറെ ആദ്യ ഡോസ് വാക്‌സീൻ നൽകിയ ജില്ലകളിൽ രണ്ടാഴ്ച കൊണ്ടു കുത്തിവയ്പ് പൂർത്തിയാക്കും.

വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം

0
Spread the love

വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനേഷനായി ‘കോവിന്‍’ സൈറ്റ്​ ലോഗിന്‍ ചെയ്​ത്​ കാത്തിരുന്ന്​ മടു​ത്തിരിക്കുകയാണ്​ ജനങ്ങള്‍.

ഇപ്പോള്‍ വാക്​സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ വാക്​സിന്‍ സ്ലോട്ടുകള്‍ ‘വാട്​സ്​ആപ്പ്’​ വഴ​ി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്​ മാണ്ഡവ്യയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ്​ ഡസ്​ക്കിന്‍റെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

വാട്​സ്​ആപ്പിലൂടെ ​വാക്​സിന്‍ ​സ്ലോട്ട്​ ബുക്ക്​ ചെ​േയ്യണ്ട ഘട്ടങ്ങള്‍ ചുവടെ:

+919013151515 എന്ന നമ്ബര്‍ കേണ്‍ടാക്​ട്​ ആയി സേവ്​ ചെയ്യുക

‘Book Slot’ എന്ന്​ ഈ നമ്ബരിലേക്ക്​ സന്ദേശം അയക്കുക

SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി അടിക്കുക

വേണ്ട തീയതി, സ്​ഥലം, പിന്‍കോഡ്​, വാക്​സിന്‍ എന്നിവ തെരഞ്ഞെടുക്കുക

കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്​സിന്‍ സ്ലോട്ട്​ ബുക്ക്​ ആയി

നേരത്തെ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. പല ആവശ്യങ്ങള്‍ക്കും വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്​ ഇത്​ സൗകര്യപ്രദമായിരുന്നു.

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3099, തൃശൂര്‍ 3029, കോഴിക്കോട് 2826, മലപ്പുറം 2678, പാലക്കാട് 1321, കൊല്ലം 1754, കോട്ടയം 1359, തിരുവനന്തപുരം 1346, കണ്ണൂര്‍ 1297, ആലപ്പുഴ 1088, പത്തനംതിട്ട 1013, വയനാട് 866, ഇടുക്കി 598, കാസര്‍ഗോഡ് 501 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, പാലക്കാട് 14, കാസര്‍ഗോഡ് 12, കൊല്ലം, പത്തനംതിട്ട, വയനാട് 7 വീതം, ഇടുക്കി, എറണാകുളം, തൃശൂര്‍ 5 വീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 3 വീതം, മലപ്പുറം 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂര്‍ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂര്‍ 1187, കാസര്‍ഗോഡ് 621 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,72,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,67,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,012 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,039 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2078 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഓണത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ തീർത്ത പൂക്കളം ഏറെ വ്യത്യസ്തമാവുന്നു.

0
Spread the love

ഓണാഘോഷത്തോട് അനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് സബ്ഡിവിഷനിലെ കോഴിക്കോട് നോര്‍ത്ത്, സൗത്ത്, കുന്ദമംഗലം സെക്ഷനുകളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളം ഏറെ വ്യത്യസ്തമായിരുന്നു. റോഡും പാലവും പൂക്കളത്തിലൊരുക്കിയാണ് ജീവനക്കാരുടെ കരവിരുത് പ്രശസ്തമായത്.

ജോലിത്തിരക്കുകള്‍ക്കിടയില്‍ ജീവനക്കാരുടെ സന്തോഷമാണ് ആഘോഷങ്ങള്‍. അതിനെ ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കി എന്നതാണ് ഇവിടെയൊരുക്കിയ പൂക്കളത്തിന്‍റെ പ്രത്യേകത.ജോലി സ്ഥലങ്ങളിൽ പൂക്കളം തീർക്കുന്നത് അവിടുത്തെ ജോലിക്കാരുടെ സന്തോഷമാണ്. അതുപോലെ തന്നെയാണ് വ്യത്യസ്തമായി ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് തീർത്ത ഈ പൂക്കളം.

കേന്ദ്ര സർക്കാർ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക്; പദ്ധതിയുമായി ധനമന്ത്രി.ലക്ഷ്യം 6 ലക്ഷം കോടി.

0
The Union Minister for Finance and Corporate Affairs, Smt. Nirmala Sitharaman addressing a Press Conference, in New Delhi on June 28, 2021.
Spread the love

കേന്ദ്ര സർക്കാർ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക്; പദ്ധതിയുമായി ധനമന്ത്രി.ലക്ഷ്യം 6 ലക്ഷം കോടി.


ന്യൂഡൽഹി : കേന്ദ്ര സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്ത് 4 വർഷത്തിനുള്ളിൽ 6 ലക്ഷം കോടി രൂപ സമാഹരിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ‘ദേശീയ ധനസമ്പാദന പദ്ധതി’ (നാഷനൽ മൊണെറ്റൈസേഷൻ പൈപ്‍ലൈൻ) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽ സ്വകാര്യപങ്കാളിത്തം ഉൾപ്പെടെ ലക്ഷ്യമിടുന്നുണ്ട്.ഉടമസ്ഥാവകാശം കൈമാറാതെ ആസ്തികൾ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കാകും സ്വകാര്യസ്ഥാപനങ്ങൾക്കു നൽകുക. കാലാവധി കഴിയുമ്പോൾ തിരികെ നൽകണം. ഇക്കൊല്ലം 88,000 കോടി രൂപ ലക്ഷ്യമിടുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ സ്വകാര്യ പങ്കാളിത്തം 2023 ലാകും പരിഗണിക്കുക. 562 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്.
റോഡ്, റെയിൽ, ഊർജം ഉൾപ്പെടെ 13 മേഖലകളിലെ ആസ്തികളാകും തുറന്നുകൊടുക്കുകയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ടോൾ റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി ടവറുകൾ എന്നിവയ്ക്കാണ് ഊന്നൽ.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ എന്നിവയുടെ 210 ലക്ഷം ടൺ സംഭരണശേഷിയുള്ള വെയർഹൗസുകളും ഡൽഹി ജവാഹർലാൽ നെഹ്‍റു സ്റ്റേഡിയവും വിട്ടുകൊടുക്കും. കൽക്കരി മന്ത്രാലയത്തിനു കീഴിലുള്ള 160 പദ്ധതികളിൽ സ്വകാര്യപങ്കാളിത്തം വരും. പൊതു–സ്വകാര്യ പങ്കാളിത്തമുള്ള പിപിപി മോഡൽ അടക്കം ഓരോ മേഖലയ്ക്കും യോജിച്ച ധനസമ്പാദന രീതിയാകും തിരഞ്ഞെടുക്കുക.
എന്നാൽ,കേരളത്തിലെ റോഡുകള്‍ സ്വകാര്യമാക്കില്ല.90 ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് നൽകും.‘ദേശീയ ധനസമ്പാദന പദ്ധതി’ പ്രകാരം ഓരോ മന്ത്രാലയത്തിനും നിശ്ചിത ടാർഗറ്റ് ഉണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഉദാഹരണത്തിന് റെയിൽ മേഖലയിൽ 400 സ്റ്റേഷനുകളും 90 യാത്രാ ട്രെയിനുകളുമാണ് ടാർഗറ്റായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഓരോ വർഷവും വിലയിരുത്തും.
മന്ത്രാലയങ്ങളുമായി ചർച്ച നടത്തി നിതി ആയോഗാണ് മാർഗരേഖ തയാറാക്കിയത്. നിലവിൽ കേന്ദ്രസ്ഥാപനങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾക്കായും സമാന പദ്ധതികൾ സംബന്ധിച്ച് തീരുമാനങ്ങൾ ഉടൻ ഉണ്ടാകും.

മൂന്നാം തരംഗ ഭീഷണി; മുന്നറിയിപ്പുമായി എൻഐഡിഎം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ഇന്ന്.

0
Spread the love

മൂന്നാം തരംഗ ഭീഷണി; മുന്നറിയിപ്പുമായി എൻഐഡിഎം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ഇന്ന്.


തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം സുനിശ്ചിതമാണെന്നു സൂചിപ്പിച്ചും ഇതിനായി രാജ്യത്ത് അടിയന്തര തയാറെടുപ്പ് വേണമെന്നു മുന്നറിയിപ്പു നൽകിയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻഐഡിഎം) റിപ്പോർട്ട് നൽകി.
കോവിഡ് വ്യാപനം കുറയുന്നതിന്റെ നിരക്ക് താഴ്ന്നതും രോഗ സ്ഥിരീകരണ നിരക്ക് കൂടിയതും മൂന്നാം തരംഗം സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. വൈറസ് വ്യാപന വേഗത്തിന്റെ സൂചികയായ ആർ വാല്യു ഒന്നിനു മുകളിലാണെന്നതും അപകടകരമാണ്. കേരളത്തിന്റെ സ്ഥിതി റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി.
രണ്ടാം തരംഗം പൂർത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം.
രാവിലെ മന്ത്രി വീണ ജോർജിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ അടിയന്തര യോഗവും ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. ഓൺലൈനായാണ് ഇരു യോഗങ്ങളും ചേരുക.ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. അടുത്ത  നാലാഴ്ച്ച സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ശുപാർശകൾ ആരോഗ്യ വകുപ്പ് സർക്കാരിന് സമർപ്പിച്ചേക്കും. മൂന്നാം തരംഗ ഭീഷണിയുടെ സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മൂന്നാം തരംഗ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ചികിത്സാ മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊളും. പരമാവധി രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്ത് രോഗവ്യാപനം പിടിച്ചുനിർത്തുന്നതിനായി പ്രതിദിന പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. വാക്സിനേഷനും വേഗത്തിലാക്കും.ടിപിആർ 15ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ പരിഗണനയിലാണ്.

യാത്രാവിലക്ക് നീക്കി ഒമാനും;ഒന്ന് മുതൽ താമസവീസക്കാർക്ക് നിബന്ധനകളോടെ യാത്രാനുമതി.

0
Spread the love

യാത്രാവിലക്ക് നീക്കി ഒമാനും;ഒന്ന് മുതൽ
താമസവീസക്കാർക്ക് നിബന്ധനകളോടെ യാത്രാനുമതി.


മസ്കത്ത് : നിശ്ചിത കോവിഡ് വാക്സീന്റെ 2 ഡോസും എടുത്ത, താമസവീസയുള്ള ഇന്ത്യക്കാർക്ക് അടുത്തമാസം 1 മുതൽ പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ അറിയിച്ചു. ഓൺ അറൈവൽ വീസ ലഭിക്കുന്നവർക്കും പ്രവേശനം നൽകുമെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വ്യക്തമാക്കി. കോവിഡ് വന്നു സുഖപ്പെട്ടവർക്ക് അതിന്റെ രേഖകളുണ്ടെങ്കിൽ വാക്സീനെടുക്കാതെ യാത്ര ചെയ്യാമെന്നു സൂചനയുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മറ്റു വീസക്കാരുടെ കാര്യവും വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 24ന് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് പിൻവലിച്ചതു മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾക്ക് ആശ്വാസമാകും.
അസ്ട്രസെനക (കോവിഷീൽഡ്), ഫൈസർ, സ്പുട്നിക്, സിനോവാക് എന്നിവയിൽ ഏതെങ്കിലും വാക്സീൻ എടുത്തതിന്റെ ക്യുആർ കോഡ് സഹിതമുള്ള സർട്ടിഫിക്കറ്റ് കരുതണം.  കുത്തിവയ്പെടുത്തു 14 ദിവസം കഴിഞ്ഞവരേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.യാത്രയ്ക്ക്  72 മണിക്കൂറിനകമുള്ള ആർടി പിസിആർ പരിശോധനയുടെ ക്യുആർ കോഡ് സഹിതമുള്ള നെഗറ്റീവ് റിപ്പോർട്ട് വേണം.  8 മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട സ്ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിൽ 96 മണിക്കൂറിനകമുള്ള റിപ്പോർട്ട് മതിയാകും.
യാത്രക്കാർ തരാസുദ് പ്ലസ് ആപ്പിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം റജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണ്.ഒമാനിലെ വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നടത്താനുള്ള ഫീസും അടയ്ക്കണം. പരിശോധനയ്ക്ക് 19 റിയാലും (ഏകദേശം 3658 രൂപ) ഐസലേഷനിൽ കഴിയുമ്പോഴുള്ള ട്രാക്കിങ് ബ്രേസ്‌ലറ്റിന് 6 റിയാലും (ഏകദേശം 1155 രൂപ)ആണു നിരക്ക്. 
വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ 10 ദിവസമാണ് ഐസലേഷൻ.  
കോവിഡിൽ നിന്നു സുഖം പ്രാപിച്ച ശേഷം എത്തുന്നവർ, മസ്കത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ, ഐസലേഷൻ പൂർത്തിയാക്കിയതിന്റെ രേഖ കാണിച്ചാൽ വീണ്ടും ഐസലേഷനിൽ കഴിയേണ്ടതില്ല.
എന്നാൽ,ഇന്ത്യയിൽ നിന്നു കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്ന തീയതി തീരുമാനമായില്ല. കോവിഡ് സാഹചര്യത്തിലുള്ള മാനദണ്ഡങ്ങളിൽ തീർപ്പാകാത്തതാണു കാരണം. പ്രതിദിനം കുവൈത്തിൽ ഇറങ്ങാ‍വുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. ഓരോ രാജ്യത്ത് നിന്നും എത്താവുന്നവരുടെയും ഓരോ വിമാനക്കമ്പനിക്കും അനുവദിക്കേണ്ട യാത്രക്കാരുടെയും എണ്ണവും നിജപ്പെടുത്തണം. അതേസമയം, കോവിഡ് നില മോശമായി തുടരുന്ന രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള സർവീസ് ആരംഭിക്കാൻ തിടുക്കം കൂട്ടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

0
Spread the love

യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മാദി ഇരുവർക്കും വീസ പതിച്ച പാസ്പോർട്ട് കൈമാറി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കലാരംഗത്തെ സംഭാവനകൾ അൽ ഷൊറാഫ പ്രകീർത്തിച്ചു. രണ്ട് പ്രതിഭകൾക്ക് ഗോൾഡൻ വീസ നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.

10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. മലയാള സിനിമയ്ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് കാണുന്നത്. ഇതൊരു വലിയ മാറ്റമാണ്. മലയാള സിനിമാ വ്യവസായത്തിന് ഗുണകരമായ കാര്യങ്ങൾ നൽകുമെന്ന് യുഎഇ അധികൃതർ വാഗ്ദാനം നൽകിയതായും അദ്ദേഹം പറഞ്ഞു. മലയാളികളാണ് തങ്ങൾക്ക് നൽകിയ സമ്മാനമാണ് ഗോൾഡൻ വീസയെന്ന് മമ്മൂട്ടി പറഞ്ഞു. ഗോൾഡൻ വീസ ലഭ്യമാക്കാൻ പ്രയത്നിച്ച പ്രമുഖ വ്യവസായി എം.എ. യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു.

രാവിലെ ചുവന്ന റോൾസ് റോയ്സ് കാറിൽ എം.എ. യൂസഫലിയോടൊപ്പമായിരുന്നു മമ്മൂട്ടിയും മോഹൻലാലും അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ എത്തിയത്. നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും ഗോൾഡൻ വീസ നൽകിവരുന്നു. നേരത്തെ സഞ്ജയ് ദത്ത് അടക്കം ചില ബോളിവുഡ് താരങ്ങൾക്ക് ഗോൾഡൻ വീസ ലഭിച്ചിരുന്നെങ്കിലും മലയാളത്തിൽ നിന്ന് ഇതാദ്യമായാണ് രണ്ട് താരങ്ങൾക്ക് ഈ ബഹുമതി ലഭിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts