Home Blog Page 1494

ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി വന്‍ തുക സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്‌ദാനം നൽകി തട്ടിപ്പ്

0
Spread the love

ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി വന്‍ തുക സംഘടിപ്പിച്ചു
നല്‍കാമെന്ന് വാഗ്‌ദാനം നൽകി തട്ടിപ്പ്

ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി വന്‍ തുക സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണ്. ഇതിനായി പരസ്യം നൽകിയാണ് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉടമകളെ ആകർഷിക്കുന്നത്.
പരസ്യത്തില്‍ ആകൃഷ്‌ടരായി തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ടാല്‍ ഉടന്‍ തന്നെ തട്ടിപ്പുകാരുടെ പ്രതിനിധിയെത്തും. പിന്നിട്‌ കാര്‍ഡ്‌ നമ്പര്‍, സി.വി.വി നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അവശ്യപ്പെടും. സംശയം ഉന്നയിച്ചാല്‍ അവര്‍ ഒഴിഞ്ഞുമാറും. പിന്നീട്‌ ഫോണ്‍ എടുക്കാതാകുകയും ബ്ലോക്ക്‌ ചെയ്യുകയുമാണ്‌ പതിവ്‌.

ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വഴി അധികമായി തുകപിന്‍വലിക്കുന്നതിനു ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതു മറികടക്കാന്‍ സഹായിക്കാമെന്നും തട്ടിപ്പുകാര്‍ വാഗ്‌ദാനം ചെയ്യുന്നു.
ഇതിനായി കമ്മീഷനും നൽകണം. ഇത്തരത്തില്‍ കൈക്കലാക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡ്‌ എടുത്ത്‌ പണം തട്ടുന്ന രീതിയാണു തട്ടിപ്പ്‌ സംഘങ്ങള്‍ സ്വീകരിക്കുന്നത്. കൂടാതെ കാര്‍ഡ്‌ വിവരങ്ങള്‍ ഡാര്‍ക്ക്‌ വെബില്‍ കൈമാറുന്നവരുമുണ്ട്‌.

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,492 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 771 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1814, കോഴിക്കോട് 1601, എറണാകുളം 1531, പാലക്കാട് 1010, മലപ്പുറം 1457, കൊല്ലം 1098, തിരുവനന്തപുരം 740, ആലപ്പുഴ 768, കണ്ണൂര്‍ 639, കോട്ടയം 629, വയനാട് 372, പത്തനംതിട്ട 352, കാസര്‍ഗോഡ് 252, ഇടുക്കി 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പാലക്കാട് 13, തൃശൂര്‍ 10, പത്തനംതിട്ട 7, തിരുവനന്തപുരം, എറണാകുളം, വയനാട് 5 വീതം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,942 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 601, കൊല്ലം 1549, പത്തനംതിട്ട 629, ആലപ്പുഴ 1044, കോട്ടയം 786, ഇടുക്കി 484, എറണാകുളം 4553, തൃശൂര്‍ 2117, പാലക്കാട് 2055, മലപ്പുറം 3175, കോഴിക്കോട് 2527, വയനാട് 706, കണ്ണൂര്‍ 1170, കാസര്‍ഗോഡ് 546 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,54,563 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,53,008 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,71,921 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,45,342 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,579 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1647 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രത, നാളെ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേരും

0
Spread the love

സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രത, നാളെ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചു.

പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വാക്‌സീന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വാക്‌സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ടിപിആറിൽ മാറ്റമില്ല,ഉയർന്നുതന്നെ; നിയന്ത്രണം കടുപ്പിച്ചേക്കും.തീരുമാനം നാളെ.

0
Spread the love

ടിപിആറിൽ മാറ്റമില്ല,ഉയർന്നുതന്നെ; നിയന്ത്രണം കടുപ്പിച്ചേക്കും.തീരുമാനം നാളെ.


തിരുവനന്തപുരം :കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ കൂടുതൽ കർശന നടപടികൾക്കു സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഓൺലൈനായി അവലോകന യോഗം ചേർന്നേക്കും. പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിലും ടിപിആറിലും കാര്യമായ കുറവില്ലാത്തതിനാൽ ഇനിയുള്ള നടപടികൾ എങ്ങനെ വേണമെന്നതാണു സർക്കാരിനു മുന്നിലുള്ള ചോദ്യം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കൂടുതലുള്ള ജില്ലകളിൽ നിയന്ത്രണം കർശനമാക്കുന്നതിനുള്ള സാധ്യതകളാകും പരിഗണിക്കുക.
ടിപിആർ ശനിയാഴ്ച 86 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 17.73% ആയത് ആശങ്കയോടെയാണു സർക്കാർ കാണുന്നത്. ഇന്നലെ 16.41 ആയി കുറഞ്ഞെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല.
അതേസമയം, പൂർണമായി അടച്ചിടുന്നതു പോലെയുള്ള നടപടികളോടു ജനങ്ങൾക്കും കടയടപ്പ് പോലുള്ള നിയന്ത്രണങ്ങളോടു വ്യാപാരിസമൂഹത്തിനുമുള്ള എതിർപ്പ് കണക്കിലെടുക്കേണ്ടി വരും. സംസ്ഥാനത്താകെ 4,85,017 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 26,586 പേർ ആശുപത്രികളിലാണ്. 1704 പേരെയാണു പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ചില ജില്ലകളിൽ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.രാജ്യത്തു കോവിഡ് കേസുകളിൽ നേരിയ കുറവുള്ളപ്പോഴാണു സംസ്ഥാനത്ത് ടിപിആർ കൂടുന്നത്. മറ്റു സംസ്ഥാനങ്ങൾ സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകളിലേക്കു കടക്കുകയാണ്.

ടൂറിസ്​റ്റ്​ വീസയിലും ഇന്ത്യക്കാർക്ക്​ ദുബൈയിലേക്ക്​ വരാം.

0
Spread the love

ടൂറിസ്​റ്റ്​ വീസയിലും ഇന്ത്യക്കാർക്ക്​ ദുബൈയിലേക്ക്​ വരാം.


ദുബൈ: ഇന്ത്യൻ പാസ്​പോർട്ടുള്ള യാത്രക്കാർക്കും ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ വരാം. എന്നാൽ 14ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ്​ യാത്ര ചെയ്യാൻ അനുമതി. എമിറേറ്റ്​സ്​ എയർലൈനും ഫ്ലൈദുബൈയും ​യാത്രക്കാരുടെ സംശയത്തിന്​ മറുപടി നൽകിക്കൊണ്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.ഇന്ത്യക്ക്​ പുറമെ പാക്കിസ്ഥാൻ,നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച്​ പി.സി.ആർ ടെസ്​റ്റ്​ അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ പാലിക്കണം.
പുതിയ നിർദേശം അനുസരിച്ച്​ നാട്ടിൽ കുടുങ്ങിയവർക്ക്​ ഖത്തർ, അർമീനിയ പോലുള്ള രാജ്യങ്ങളിൽ 14ദിവസം തങ്ങിയ ശേഷം ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ എത്താനാകും.നിലവിൽ റെഗുലർ വിസയുള്ളവർക്ക്​ ദുബൈയിലേക്ക്​ യാത്ര ചെയ്യാൻ ഡി.ജി.ആർ.എഫ്​.എ അനുമതി, 48മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ എന്നിവയും യാത്രക്ക്​ ആറു മണിക്കൂർ മുമ്പുള്ള റാപിഡ്​ ടെസ്​റ്റും നടത്തണം. സന്ദർശകവിസക്കാർക്കും അബൂദബിയിലേക്ക്​ വരാമെന്ന്​ നേരത്തെ ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്​റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്ന്​വരുന്നവർ 10 ദിവസം ക്വാറൻറീനിൽ കഴിയണമെന്നതാണ്​ നിബന്ധന പറഞ്ഞിരുന്നത്​. അതേസമയം, ടൂറിസ്റ്റ്, സന്ദർശക വീസക്കാർ വൈകാതെ നേരിട്ട് തന്നെ യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ – യുഎസ് സ്വതന്ത്ര വ്യാപാര കരാർ അനിശ്ചിതത്വത്തിൽ ;യുഎസിനു താൽപര്യമില്ലെന്ന് കേന്ദ്രമന്ത്രി.

0
Spread the love

ഇന്ത്യ – യുഎസ് സ്വതന്ത്ര വ്യാപാര കരാർ അനിശ്ചിതത്വത്തിൽ ;യുഎസിനു താൽപര്യമില്ലെന്ന് കേന്ദ്രമന്ത്രി.
……………..
ന്യൂഡൽഹി : ഇന്ത്യയും യുഎസുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അനിശ്ചിതത്വത്തിലായി. കരാറുണ്ടാക്കാൻ യുഎസിനു താൽപര്യമില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണു വ്യക്തമാക്കിയത്. യുഎസിന്റെ തണുപ്പൻ സമീപനമാണ് ഈ വിലയിരുത്തലിനു മന്ത്രിയെ പ്രേരിപ്പിച്ചതെന്നാണു സൂചന. ഇക്കാര്യത്തിൽ പുതുതായി യുഎസിന്റെ പ്രസ്താവനയുണ്ടായിട്ടില്ല.ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിനു മുൻപു കരാറുണ്ടാകുമെന്ന നിലയിലായിരുന്നു മോദി സർക്കാർ കാര്യങ്ങൾ നീക്കിയത്. എന്നാൽ, പല വിഷയങ്ങളിലും ധാരണ സാധ്യമായില്ല. ആദ്യം പരിമിതമായ കരാറും പിന്നീട് വിശാല കരാറും എന്ന രീതിയിലും ശ്രമമുണ്ടായി. എന്നാൽ, പരിമിത കരാർ സാധ്യമല്ലെന്ന നിലയിലേക്കു കഴിഞ്ഞ ഫെബ്രുവരിയിൽ കാര്യങ്ങളെത്തി. വിശാല ധാരണയ്ക്കു ശ്രമിക്കുന്നതായി അന്നു പീയുഷ് ഗോയൽ പറഞ്ഞിരുന്നു. അതും സാധിക്കുന്നില്ലെന്നാണ് ഇപ്പോൾ അദ്ദേഹം തന്നെ പറയുന്നത്.
പല രാജ്യങ്ങളുമായുമുള്ള വ്യാപാര ഇടപാടുകളിൽ യുഎസിനു വലിയ നേട്ടമില്ലെന്ന വിലയിരുത്തലാണു ട്രംപിനുണ്ടായിരുന്നത്. യുഎസിലുള്ളവരുടെ തൊഴിൽ സംരക്ഷണത്തിനു നടപടി വേണമെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കാർ നിലപാടെടുത്തത് ഡമോക്രാറ്റുകൾക്കിടയിൽ ചാഞ്ചല്യമുണ്ടാക്കി. ഈ സാഹചര്യം കൂടി നേരിടാനാണ് യുഎസിന്റെ താൽപര്യങ്ങൾക്കു ഗണ്യമായ മേൽക്കയ്യില്ലാത്ത കരാറുകളിൽ ഏർപ്പെടേണ്ടെന്ന നിലപാടിലേക്കു ബൈഡൻ ഭരണകൂടം മാറിയതെന്നാണ് സൂചന. ഒപ്പം, ആമസോൺ ഉൾപ്പെടെ ചില കമ്പനികളോടു മോദി സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളിലും യുഎസിൽ വിമർശനമുയർന്നിട്ടുണ്ട്. ആമസോണും ഫ്ലിപ്കാർട്ടും കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടണമെന്ന് ഈ മാസം 9നു സുപ്രീംകോടതി പറഞ്ഞതിനെ ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെടുത്തിയാണ് ഗോയൽ സ്വാഗതം ചെയ്തത്. കാർഷികോൽപന്നങ്ങളുടെ വ്യാപാരം, ബൗദ്ധിക സ്വത്തവകാശം, ഇ–കൊമേഴ്സ് തുടങ്ങിയവയിൽ യുഎസ് ആവശ്യപ്പെടുന്ന ഇളവുകൾ നൽകുക സാധ്യമല്ലെന്ന് ഇന്ത്യ നിലപാടെടുത്തതും ഈ പിന്മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ യുകെയുമായും യുഎഇയുമായും വ്യാപാര കരാറിനുള്ള നടപടികൾ പുരോഗമിക്കുന്നെന്നാണു മന്ത്രി സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചർച്ച തുടങ്ങാനാകുമെന്ന് യുകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി, തൊഴിൽ സാഹചര്യം തുടങ്ങിയവ സംബന്ധിച്ച യൂറോപ്യൻ യൂണിയന്റെ കർശന നിലപാട് ആ കൂട്ടായ്മയുമായുള്ള വ്യാപാര കരാർ ചർച്ചകളുടെ പുരോഗതിയെ ബാധിച്ചിരുന്നു.
രണ്ടു വിഷയങ്ങളിലും യുകെയ്ക്കും സമാന നിലപാടുകളുണ്ട്. അതുകൊണ്ടുതന്നെ യുകെയുമായുള്ള കരാറിൽ എത്രത്തോളം പ്രതീക്ഷ വയ്ക്കാമെന്ന സംശയം സർക്കാർ വൃത്തങ്ങൾ തന്നെ ഉന്നയിക്കുന്നുണ്ട്.

മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന; പത്ത് ദിവസത്തിനിടെ നടന്ന് 750 കോടിയുടെ വിൽപന

0
Spread the love

മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന; പത്ത് ദിവസത്തിനിടെ നടന്ന് 750 കോടിയുടെ വിൽപന

തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ഈ പത്ത് ദിവസങ്ങൾക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലും 30 ശതമാനം വിൽപ്പന നടന്നത് ബാറുകളിലുമാണ്. ഉത്രാടത്തിന് 85 കോടിയുടെ മദ്യവില്പന നടന്നു. ആദ്യമായി ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റുവെന്നും അധികൃതർ പറഞ്ഞു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാടത്തിന് വിറ്റത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ വിൽപനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചു. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു.

സംസ്ഥാനത്ത് ഓണദിവസങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിനും റെക്കോര്‍ഡ് വ്യാപാരം നടന്നു. ഓണം തുടങ്ങി ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളില്‍ മാത്രം 150 കോടി രൂപയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഇതില്‍ ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പനയും മദ്യഷോപ്പുകള്‍ വഴി 60 കോടിയുടെ വില്‍പ്പനയുമാണ് ഉണ്ടായത്.

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ വിപണി എന്നിവയിലൂടെ അന്‍പത് ശതമാനത്തോളം വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങള്‍ വിറ്റത്. ഈ ഇനത്തില്‍ ലഭിച്ചതാണ് 45 കോടിയും. ബാക്കി നാല്‍പത്തിയഞ്ചുകോടി രൂപയും മറ്റ് അവശ്യവസ്തുക്കള്‍ക്ക് പത്തുമുതല്‍ 30 ശതമാനം വരെ ഇളവ് നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ഇരുപതിനായിരം ഓണവിപണികളാണ് സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിച്ചത്.

വിദേശമദ്യ വില്‍പനയില്‍കഴിഞ്ഞ തവണ കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത് 36 കോടിയായിരുന്നു. അത് ഇത്തവണ 60 കോടിയിലേക്കെത്തി. ആകെ 39 വിദേശമദ്യഷോപ്പുകളാണ് ഇത്തരത്തിലുള്ളത്. കുന്നംകുളത്തെ മദ്യഷോപ്പിലാണ ഉത്രാടദിനത്തില ഏറ്റവും ഉയര്‍ന്ന വില്‍പന നടന്നത്. അറുപത് ലക്ഷമായിരുന്നു ഇത്.

“ഗ്രാമങ്ങളെ തൊട്ടറിയാം..” ടൂറിസം പാക്കേജുകൾ തിരിച്ചു വരുന്നു…

0
Spread the love

“ഗ്രാമങ്ങളെ തൊട്ടറിയാം..”
ടൂറിസം പാക്കേജുകൾ തിരിച്ചു വരുന്നു…

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാമീണ ടൂറിസം പാക്കേജുകൾ ആഗസ്റ്റ് 20 മുതൽ ആരംഭിച്ചിരിക്കുകയാണ്.

ആദ്യ ഘട്ടമായി കാസർകോട് ജില്ലയിലെ ബേക്കൽ, വയനാട് ജില്ലയിലെ തേക്കും തറ, കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, വൈക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലെ വിവിധ അനുഭവവേദ്യ പാക്കേജുകളാണ് പുനരാരംഭിച്ചത്. വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, കൾച്ചറൽ എക്സ്പീരിയൻസ്, സ്റ്റോറി ടെല്ലിംഗ്, നേറ്റീവ് എക്സ്പീരിയൻസ്, വില്ലേജ് വാക്ക് പ്രോഗ്രാമുകൾ എന്നിവ ലഭ്യമാകും.

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിൽ നിന്ന് ഭക്ഷണ വൈവിധ്യം ആസ്വദിക്കാനാകുന്ന എക്സ്പീരിയൻസ് എത്നിക്ക് ക്യുസീൻ പ്രോഗ്രാം ഇപ്പോൾ ആരംഭിക്കുന്നില്ല. എന്നാൽ പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിൽ ഭക്ഷണം ലഭ്യമാക്കും.

ഗ്രാമീണ ടൂറിസം പാക്കേജുകളുടെ ഭാഗമായ വീടുകളിലെയും മറ്റ് സംരഭങ്ങളിലേയും 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ കുടുംബാംഗങ്ങളും 100% ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർമാർ ഉറപ്പ് വരുത്തും. പാക്കേജുകൾക്ക് ഓണം പ്രമാണിച്ച് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാണ്. അന്വേഷണങ്ങൾക്ക് rt@keralatourism.org
എന്ന ഇ മെയിൽ വിലാസത്തിൽ മെയിൽ അയക്കാവുന്നതാണ്.

ഇന്ന് ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനം.

0
Spread the love

ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിൻ്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്‌മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം.

ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856-1928).” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം” എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.

  

താഴ്നന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ട നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1482, കോഴിക്കോട് 1326, പാലക്കാട് 776, എറണാകുളം 1075, തൃശൂര്‍ 998, കണ്ണൂര്‍ 717, കൊല്ലം 763, ആലപ്പുഴ 637, തിരുവനന്തപുരം 441, കോട്ടയം 370, പത്തനംതിട്ട 326, ഇടുക്കി 272, വയനാട് 256, കാസര്‍ഗോഡ് 235 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 9, വയനാട്, കാസര്‍ഗോഡ് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, കോട്ടയം, കോഴിക്കോട് 2 വീതം, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,586 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 725, കൊല്ലം 1244, പത്തനംതിട്ട 803, ആലപ്പുഴ 1170, കോട്ടയം 880, ഇടുക്കി 458, എറണാകുളം 7420, തൃശൂര്‍ 2289, പാലക്കാട് 2499, മലപ്പുറം 3092, കോഴിക്കോട് 2795, വയനാട് 542, കണ്ണൂര്‍ 1137, കാസര്‍ഗോഡ് 532 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,31,066 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,431 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,586 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts