Home Blog Page 1495

പ്ലസ് വൺ ഓൺ ലൈൻ അപേക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
Spread the love

പ്ലസ് വൺ ഓൺ ലൈൻ അപേക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*2021 ൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലാതത് കൊണ്ട് ഏകജാലക ആപ്ലിക്കേഷനിൽ ക്ലബ് സെർട്ടിഫിക്കറ്റുകൾ രേഖപ്പെടുത്താൻ പാടില്ല ICT സെല്ലിൽ നിന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

  • നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോട്സ് കൗൺസിൽ അംഗീകരിക്കുന്നത് മാത്രമെ ഏകജാലകത്തിൽ ബോണസ് പോയിൻ്റിന് അർഹതയുള്ളൂ. രാജ്യ പുരസ്കാർ നേടിയവരും, SPC, NCC യിൽ നിശ്ചിത യോഗ്യതയുള്ളവരും നിന്തൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല
  • ഒരു അപേക്ഷ നൽകുന്നതിന് ഒരു SMS അക്ടീവ് ആയ മൊബൈൽ നമ്പർ വേണം OTP യും തുടർന്നുള്ള അഡ്മിഷൻ നടപടികളും ഈ മൊബൈൽ നമ്പറിലേക്ക് വരുന്നത് കൊണ്ട് നമ്പർ തെറ്റാതെ നൽക്കണം
  • ബോണസ് പോയിൻ്റിന് അർഹതയുള്ള എല്ലാ സർട്ടിഫിക്കറ്റുകൾക്കും നമ്പറും അനുവദിച്ച തിയ്യതിയും നിർബന്ധമായും ഉണ്ടാകണം.
  • SSLC ബുക്കിൽ നിന്ന് വത്യസ്തമായ അഡ്രസ് ആണെങ്കിൽ (താലൂക്ക്, പഞ്ചായത്ത്) തെളിയിക്കുന്നതിന് റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാകണം (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പറ്റില്ല).
  • CBSE ബെയ്സിക് മാത്സ് പഠിച്ചവർക്ക് സയൻസ് (കണക്ക് ഉൾപ്പെടുന്നത് ) ഒപ്ഷൻ നൽക്കാൻ സാധിക്കില്ല.എന്നാൽ കോമേഴ്സ് മാത്സ് ഉള്ള കോമ്പിനേഷൻ അപേക്ഷിക്കാം
  • വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED)കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്
  • വിഭിന്നശേഷി സർട്ടിഫിക്കറ്റ് Upload ചെയ്യുന്നതിന്ന് 100kb PDF ഫയൽ ആകണം
  • ഏകജാലകത്തിൽ അപേക്ഷ നൽക്കേണ്ടത് മൂന്ന് ഘട്ടങ്ങളായാണ് ആദ്യഘട്ടത്തിൽ നൽകുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ സാധിക്കുകയില്ല (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയവ) വളരെ ശ്രദ്ധാപൂർവം ആദ്യഘട്ടം പൂർത്തിയാകണം
  • രണ്ടാം ഘട്ടത്തിൽ OTP മൊബൈൽ നമ്പറിലേക്ക് വന്നാൽ മാത്രമെ candidate login പൂർത്തിയാകാൻ സാധിക്കു ആയതു കൊണ്ട് എൻ്റർ ചെയ്യുന്ന മൈാബൈൽ നമ്പർ ഉള്ള ഫോൺ കൈവശമുണ്ടായിരിക്കണം.
  • എല്ലവരും ഒരു പാസ് വേഡ് തയാറാക്കി വെയക്കുന്നത് നല്ലതായിരിക്കും. one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന് അത് മറക്കാതെ എഴുതിവെയ്ക്കണം
  • മൂന്നാം ഘട്ടത്തിൽ caste& community കൃത്യമായി നൽക്കണം ഇതിൽ വരുന്ന തെറ്റുകൾ അഡ്മിഷൻ റദ്ദായി പോകുന്നതിന് കാരണമാകും. സംശമുണ്ടെങ്കിൽ സ്ക്കൂൾ ഹെൽപ് ഡെസ്കിൻ്റ സഹായം എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. EWS സർട്ടിഫിക്കറ്റ് ഉള്ളവർ അത് അപേക്ഷ സമർപ്പിക്കുമ്പോൾ കൈയിൽ കരുതണം’ മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് നമ്പറോടു കൂടിയ മറ്റ് ബോണസ് പോയിൻ്റ് നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം
  • ഓപ്ഷനുകൾ കൃത്യമായി എഴുതി വെച്ചതിന് ശേഷം മാത്രം ഒൺലൈൻ അപേക്ഷ ചെയ്ത് തുടങ്ങാം
  • രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും
  • Other Stream(Other state or Country) സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ് SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്

*CBSE/ICSE സിലബസിൽ പഠിച്ചവർ അഡ്രസ് തെളിയിക്കുന്നതിനും, സംവരണം അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ നൽക്കുന്ന രേഖകൾ ഹാജരാകണം

  • SSLC മാർക്ക് ലിസ്റ്റിൽ നിന്നും വ്യതസ്തമായി സംവരണം ആവശ്യപ്പെടുന്നുവെങ്കിൽ അപേക്ഷ സമയത്ത് അതിനുള്ള രേഖകൾ ഹാജരാക്കണം
  • അഡ്മിഷൻ ഒന്നാം ഘട്ടത്തിൽ രണ്ട് അലാട്ട്മെൻറുകളും തുടർന്ന് സപ്ലിമെൻ്ററി അലോട്ട്മെൻറും തുടർന്ന് ട്രാൻസ്ഫർ എന്ന ക്രമത്തിലായിരിക്കും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് അനുസരിച്ച്
  • കമ്യൂണിറ്റി ക്വാട്ട അപേക്ഷിക്കുന്നവർ അതത് സ്കൂളിൽ നിന്ന് അപേക്ഷ ഫോം വാങ്ങി അ സ്കൂളിൽ തന്നെ തിരിച്ചേൽപ്പിക്കേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെൻറിന് ഒപ്പം തന്നെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും പൂർണ്ണമായി ഒൺലൈനിൽ കൂടി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

*സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ

*മേനേജ്മെൻറ് ക്വാട്ട സീറ്റ് ലഭിക്കുന്നതിന് അത് ഉള്ള സ്കൂളുകളിൽ വേറെ അപേക്ഷ നൽക്കണം

ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു.

അപേക്ഷ സമർപ്പണം ഓഗസ്റ്റ് 24 മുതൽ

അപേക്ഷ നൽകാനുള്ള അവസാന തിയതി: സെപ്റ്റംബർ 3

ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7

ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 13

പ്ലസ് വൺ അപേക്ഷ സമർപ്പിക്കുമ്പോൾ ജാതി വിഭാഗം പൂരിപ്പിക്കുമ്പോൾ OBC വിഭാഗത്തിൽപ്പെടുന്ന മുപ്പതോളം (30) ജാതിയിൽപ്പെടുന്ന കുട്ടികൾ കഴിഞ്ഞ വർഷം OEC എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുകയുണ്ടായി. ഇത് തെറ്റാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആ കുട്ടികൾക്ക് അലോട്മെൻ്റ് കിട്ടിയാലും അവർക്ക് പ്രവേശനം കിട്ടില്ല. കാരണം ആ കുട്ടികൾ OEC വിഭാഗത്തിൽപ്പെടാത്തതു കൊണ്ടു തന്നെ അവർ OEC സംവരണത്തിന് അർഹരല്ല. ഈ വിഭാഗത്തിൽപ്പെടുന്ന OBC കുട്ടികൾക്ക് OEC യുടെ വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്.

  • അതുപോലെ വിശ്വകർമ്മ സമുദായത്തിൽ വരുന്ന ആശാരി മൂശാരി ,കൊല്ലൻ,തട്ടാൻ എന്നീ വിഭാഗങ്ങളുടെ കാറ്റഗറി വിശ്വകർമ്മ എന്നുതന്നെ കൊടുക്കുക.
    ഒരു കാരണവശാലും ഹിന്ദു OBC എന്ന് തെറ്റായി കൊടുക്കരുത്. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്മെന്റ് പ്രവേശന സമയത്ത് റദ്ദാക്കപ്പെട്ടേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക.

300 ചതുരശ്രമീറ്ററിൽ 300 കിലോ പൂക്കളാൽ പൂക്കളം ; വർണ്ണവിസ്മയമായ പൂക്കളമൊരുക്കി അബുദാബി.

0
Spread the love

300 ചതുരശ്രമീറ്ററിൽ 300 കിലോ പൂക്കളാൽ പൂക്കളം ; വർണ്ണവിസ്മയമായ പൂക്കളമൊരുക്കി അബുദാബി.


അബുദാബി : മഹാമാരിക്കെതിരായ പോരാട്ടത്തിൽ അക്ഷീണം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരും കോവിഡിനെ അതിജീവിച്ചവരും ഒത്തുചേർന്ന് അബുദാബിയിൽ ഒരുക്കിയത് കൂട്ടായ്‍മയുടെയും പ്രതീക്ഷയുടെയും പ്രതീകമായ ഭീമൻ പൂക്കളം. കോവിഡിന്റെ തുടക്കകാലത്ത് രോഗികൾക്കു ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിച്ച ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് വർണവിസ്മയമായ പൂക്കളം ഒരുക്കിയത്. ഒരുമയുടെ ആഘോഷമായ ഓണത്തിന് ഇത്തരമൊരു കൂട്ടായ്മയൊരുക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ ഏറെനാളത്തെ ശ്രമഫലമായാണ് 300 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളം. ഉത്രാടനാൾ ഉച്ചയ്ക്കു രണ്ടിന് തുടങ്ങിയ പൂക്കളമിടൽ 16 മണിക്കൂറിലേറെ നീണ്ടു. തിരുവോണദിനം രാവിലെ പൂർത്തിയായ പൂക്കളത്തിനായി 300 കിലോ പൂക്കളാണ് ഉപയോഗിച്ചത്. മധുരയിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് ഇതിനായി പൂക്കളെത്തിച്ചത്.
അരളി, ഇരു നിറങ്ങളിലുള്ള ചെണ്ടുമല്ലി, പനിനീർപ്പൂവ്, വാടാർമല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.  
ആശുപത്രിയിലെ നാൽപതിലേറെ  ആരോഗ്യപ്രവർത്തകർ പൂക്കളം ഒരുക്കാനായി ഒത്തുചേർന്നു. ഒപ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും കോവിഡിനെ അതിജീവിക്കുകയും ചെയ്തവരും. സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരുക്കിയ പൂക്കളം യുഎഇയിലെ ഈ ഓണക്കാലത്തെ പൂക്കളങ്ങളിൽ ഏറ്റവും വലുതായി.വിവിധ രാജ്യക്കാർ ചേർന്നു നിന്നൊരുക്കിയ പൂക്കളം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിയിൽ നിന്നവർക്കും പിന്തുണച്ചവർക്കും ത്യാഗം സഹിച്ചവർക്കുമാണ് സമർപ്പിച്ചത്.

കോവിഡ് വാക്സീനെടുത്ത യുവതി തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിലെന്ന പരാതിയുമായി ബന്ധുക്കൾ.

0
FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic/File Photo
Spread the love

കോവിഡ് വാക്സീനെടുത്ത യുവതി തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിലെന്ന പരാതിയുമായി ബന്ധുക്കൾ.


പത്തനംതിട്ട : കോവിഡ് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് നാരാങ്ങാനം സ്വദേശി യുവതി ഗുരുതരാവസ്ഥയിലായെന്നു പരാതി. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ദിവ്യ ആർ.നായരാണ് അപകടനിലയിൽ കഴിയുന്നത്. ദിവ്യയുടെ ഭർത്താവ് ജിനു ജി.കുമാർ കലക്ടർക്ക് ഇതു സംബന്ധിച്ചു പരാതി നൽകി.പരാതി തുടരന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറി. രണ്ടാഴ്ച മുൻപാണ് ദിവ്യ വാക്സീൻ സ്വീകരിച്ചത്. ഇതിനു പിന്നാലെ തലവേദന വന്നു. മറ്റു ശാരീരിക അവശതകൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് ഈ 14ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ വച്ച് മസ്തിഷ്കാഘാതമുണ്ടായി. തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി.ഇവിടെ ദിവ്യയുടെ തലച്ചോറിൽ 2 തവണ സർജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി.  തലച്ചോറിന്റെ പ്രവർത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടർമാർ അറിയിച്ചു.
ദിവ്യ ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭർത്താവ് ദിവ്യയുടെ അസുഖത്തെ തുടർന്നു നാട്ടിലെത്തി. 8 വയസുള്ള ഒരു മകളാണ് ഇവർക്കുള്ളത്. കാട്ടൂരിൽ കഴിഞ്ഞ ദിവസം യുവതി മരിച്ചതിനു പിന്നാലെ ദിവ്യ ഗുരുതരാവസ്ഥയിൽ എത്തിയതിന്റെ ആശങ്കയിലാണ് കുടുംബം. ദിവ്യയുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്സീനെ തുടർന്നുള്ള പ്രശ്നങ്ങളാണെന്നും ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ടുകൾ.

0
Spread the love

കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ടുകൾ.


കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ട്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.
ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി മുതൽ ഇവർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. മലയാളികളുൾപ്പടെയുള്ളവർ സംഘത്തിലുള്ളതായാണ് വിവരം. എന്നാൽ,കാബൂളിൽ നിന്നും യാത്രക്കാരെ എത്തിച്ച എയർ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി.കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. നിലവിൽ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ ചുമതല അമേരിക്കൻ സൈന്യത്തിനാണ്. ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അമേരിക്ക നിഷേധിച്ചിരിക്കുകയാണ്.
പ്രശ്‌നം പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തുകയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എന്നാൽ,ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാനും രംഗത്തെത്തി.ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു.
കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോർട്ട് അൽപസമയം മുൻപാണ് പുറത്തുവന്നത്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പൊന്നോണം വന്നെത്തി ;പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി.

0
Spread the love

പൊന്നോണം വന്നെത്തി ;പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി.


ദുബായ്: ഓലക്കുട ചൂടിയെത്തിയ ഓർമകളുടെ പുണ്യം പകർന്ന് പൊന്നോണം. വായ്ക്കുരവയും താളമേളങ്ങളുമില്ലെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി. മലയാളക്കരയുടെ മനസ്സറിയുന്ന മരുഭൂമിയുടെ നന്മകളും നിറങ്ങളും കണ്ടു മനം നിറഞ്ഞ് മാവേലിത്തമ്പുരാൻ… ക്രിസ്മസ് വരെ നീളുന്ന ആഘോഷത്തിന് തുടക്കം.പുതുവത്സരം വരെ ആഘോഷ വേദികളിൽ നിറഞ്ഞുനിന്നശേഷം യാത്രപറയുന്നതാണ് ഗൾഫിൽ ക്രിസ്മസ് അപ്പൂപ്പന്റെയും മാവേലിയും പതിവ്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷം ആഘോഷങ്ങൾ ഇല്ലായിരുന്നെങ്കിലും ഇത്തവണ മാറ്റങ്ങളേറെ. പൊതുപരിപാടികൾ ഒഴിവാക്കി ഫ്ലാറ്റുകളിൽ ആശ്വാസത്തിന്റെ നിറവോടെയാണ് പൊന്നോണം.
പ്രിയപ്പെട്ടവർ അടുത്തില്ലെന്ന പതിവുപല്ലവി പഴങ്കഥയായി. സ്മാർട് ഫോണുള്ളപ്പോൾ എല്ലാവരും തൊട്ടരികിൽ. വീട്ടുകാരെയും നാട്ടിലെ കൂട്ടുകാരെയും ഞെട്ടിക്കുന്ന പാചകവിദഗ്ധരായും ഗൾഫുകാർ മാറി. കോവിഡ് കാലവും ലോക്ഡൗണുമെല്ലാം ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. രുചികരമായ സദ്യ കുറഞ്ഞ ചെലവിൽ എങ്ങനെയൊരുക്കാമെന്നും അറിയാം. ഇതെല്ലാം ‘ലൈവ്’ ആയി കാണുന്ന വീട്ടുകാർക്കും സന്തോഷം. പരിമിതികളിലും ബാച്ച്ലേഴ്സ് ഫ്ലാറ്റുകളിൽ ഉത്രാടരാത്രി പൊടിപൂരമായി. വീടുകളിലും ഫ്ലാറ്റുകളുടെ വരാന്തകളിലും പൂക്കളമൊരുക്കാൻ വനിതകൾ മത്സരിച്ചു.
അവധി ദിവസമായ ഇന്നലെ രാവിലെ മുതൽ റോഡുകളിലും സൂപ്പർമാർക്കറ്റുകളിലും സെറ്റും സാരിയും ധരിച്ച മലയാളി മങ്കമാരും പട്ടുപാവാടയിട്ട പെൺകുട്ടികളും ഒഴുകി. പുരുഷന്മാർ ജൂബായും മുണ്ടും കുർത്തയുമിട്ടായിരുന്നു കറക്കം.കരാമയിലും ബർദുബായിലും മുണ്ടു മടക്കിക്കുത്തി നടക്കുന്നവരെയും കാണാമായിരുന്നു. ഓണാഘോഷത്തെക്കുറിച്ച് സ്വദേശികൾക്കും അറിയാവുന്നതിനാൽ ദുബായിൽ നാട്ടുതനിമകൾക്കു വിലക്കുകളില്ല. ഇന്നലെ ഉച്ചയോടെ ഹൈപ്പർ മാർക്കറ്റുകളിലെ പായസ കൗണ്ടറുകൾക്കു മുന്നിൽ നീളൻ നിര രൂപപ്പെട്ടു. ഇന്നും നാളെയുമെല്ലാം പായസമേളയുണ്ട്.
ഓണവിഭവങ്ങളുടെ ആദ്യഘട്ടം ഇന്നലെ രാത്രി പൂർത്തിയായി. സാമ്പാർ, കാളൻ, കിച്ചടി, പച്ചടി, അച്ചാർ എന്നിവയാണ് തയാറാക്കിയത്. പരിപ്പ്, അവിയൽ, തോരൻ, പായസം തുടങ്ങിയവ ഇന്നത്തേക്കു മാറ്റി. ഉപ്പേരി, കൊണ്ടാട്ടം, ഇഞ്ചിക്കറി, ഉണ്ണിയപ്പം, എള്ളുണ്ട തുടങ്ങിയവ കടകളിൽ നിന്നു വാങ്ങി.
ഇത്രയും വിഭവങ്ങൾ നാട്ടിലെ സദ്യകളിൽ പോലും ഉണ്ടാകാറില്ല. വേണാടും വയനാടും മലബാറുമെല്ലാം തനിമകളോടെ ഒരുമിക്കുന്ന ഓണത്തിന് കോഴിയെ മാറ്റിനിർത്താത്തവരുമുണ്ട്. വൈകിട്ടത്തെ സദ്യയ്ക്ക് ഇലയുടെ കോണിൽ കോഴിയുണ്ടാകണമെന്നു നിർബന്ധമുള്ളവരുണ്ട്. ചില സൂപ്പർമാർക്കറ്റുകളിൽ നാടൻ കോഴിയിറച്ചി വാങ്ങാം.
എന്നാൽ,കഴിഞ്ഞ ഓണത്തിനുണ്ടായിരുന്ന പ്രിയപ്പെട്ടവരിൽ പലരുമില്ലെന്നതാണ് ഈ ഓണക്കാലത്തെ ഏറ്റവും വലിയ ദുഃഖം. കോവിഡ് തരംഗത്തിൽ പല മുഖങ്ങളും ഓർമകളായി. അതുകൊണ്ടു തന്നെ ആഘോഷം ഒഴിവാക്കി നാട്ടിലെ അർഹരായവർക്ക് സഹായമെത്തിക്കാൻ തീരുമാനിച്ചവരുമേറെ. വ്യക്തികളും സംഘടനകളും ഇക്കാര്യത്തിൽ മാതൃകയായി രംഗത്തെത്തി.

സൈകോവ്-ഡി വാക്സീന് കുട്ടികൾക്കും അനുമതി;ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീൻ.

0
Spread the love

സൈകോവ്-ഡി വാക്സീന് കുട്ടികൾക്കും അനുമതി;ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീൻ.


ന്യൂഡൽഹി : അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ‘സൈകോവ്–ഡി’ കോവിഡ് വാക്സീൻ 12 വയസ്സിനു മുകളിലുള്ളവർക്കു നൽകാമെന്ന വിദഗ്ധസമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചു. കേന്ദ്ര വാക്സീൻ നയത്തിൽ ഇതിനനുസരിച്ചു മാറ്റം വരുത്തിയാൽ 12–18 പ്രായക്കാർക്കും നൽകിത്തുടങ്ങാം. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കേ കോവിഡ് വാക്സീൻ നൽകാൻ അനുമതിയുള്ളൂ.കുട്ടികള്‍ക്കും കൊടുക്കാനാകും
രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സീനാണിത്; ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനും.
ഇടക്കാല ട്രയൽ റിപ്പോർട്ട് അനുസരിച്ച് 66.6% ആണു ഫലപ്രാപ്തി. വില പ്രഖ്യാപിച്ചിട്ടില്ല.3 ഡോസ് വാക്സീനാണിത്. 2 ഡോസാണെങ്കിലും മികച്ച ഫലം ലഭിക്കുമെന്നു കമ്പനി അവകാശപ്പെട്ടെങ്കിലും കൂടുതൽ വിവരം ലഭ്യമാകേണ്ടതുണ്ടെന്നു വിദഗ്ധ സമിതി വിലയിരുത്തി. നേരത്തെ അനുമതി ലഭിച്ചവയിൽ ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസെൻ (ഒറ്റ ഡോസ്) ഒഴികെയെല്ലാം 2 ഡോസാണ്. പരീക്ഷണഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ നൽകിയ വാക്സീനാണ് സൈകോവ്–ഡി (28,000 വൊളന്റിയർമാർ). 12–18 പ്രായക്കാരായ 1000 പേരും ട്രയലിന്റെ ഭാഗമായിരുന്നു. 
3 ഡോസ് വാക്സീൻ. ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമാണ്.കുത്തിവയ്ക്കാതെ നൽകുന്ന ‘നീഡിൽ ഫ്രീ’ വാക്സീൻ. ‘ഫാർമാജെറ്റ്’ എന്ന ഇൻജക്ടിങ് ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ ഉയർന്ന മർദത്തിൽ വാക്സീൻ തൊലിക്കടിയിലേക്കെത്തും. കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാർശ്വഫലങ്ങളും കുറയും. എന്നാൽ, ഈ ഉപകരണത്തിന്റെ ലഭ്യത തുടക്കത്തിൽ പ്രശ്നമായേക്കാം.
ഡിഎൻഎ വാക്സീനാണിത്. അനുമതി ലഭിച്ച മറ്റു കോവിഡ് വാക്സീനുകളെല്ലാം ആർഎൻഎ അധിഷ്ഠിതമാണ്. എന്നിവയാണ് സൈകോവ് ഡിക്ക് വാക്‌സീന്റെ പ്രധാന സവിശേഷതകൾ .

അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം വന്നെത്തി ;കരുതലോടെ ഓണം ആഘോഷിക്കാൻ മലയാളികൾ.

0
Spread the love

അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം വന്നെത്തി ;കരുതലോടെ ഓണം ആഘോഷിക്കാൻ മലയാളികൾ.

……………………
ഇന്ന് തിരുവോണം. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല.മഹാമാരിയുടെ പിടിയിൽ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി ‘സോപ്പിട്ട്’, ‘മാസ്കിട്ട്’, ‘ജാഗ്രതയോടെ ഈ ഓണം ആഘോക്ഷിക്കാം.
മലയാളിയെ മലയാളിയായിത്തന്നെ നിലനിർത്തുന്ന വളരെ ചുരുക്കം ചില ആഘോഷങ്ങളിൽ ഒന്നാണ് ഓണം. ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാത്ത ഒരു ആഘോഷം. രാജകീയമായ ആഘോഷങ്ങൾക്ക് പേരുകേട്ട നഗരമാണ് തിരുവനന്തപുരം. എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളിയെ വിട്ടൊഴിയാതെ ഒന്നിന് പുറകെ ഒന്നായി വന്നെത്തുന്ന ദുരന്തങ്ങൾ അതിന്റെ മാറ്റ് കുറച്ചിരിക്കുകയാണ്. വർണ്ണാഭമായ ഓണാഘോഷങ്ങളും കമ്പോളങ്ങളിലെ തിരക്കുകളും മറ്റും ഓർമ്മയിൽ നിന്നും മാഞ്ഞുതുടങ്ങിയിരിക്കുന്നു. 2018ലും 19ലും ഓണം പ്രളയത്തിൽ മുങ്ങിയപ്പോൾ 2020ൽ കോവിഡിന്റെ വരവാണ് മലയാളികളെ ഓണം ആഘോഷിക്കുന്നതിൽ നിന്നും പിന്നോട്ടുവലിച്ചത്. ഇക്കൊല്ലവും സ്ഥിതി മറ്റൊന്നല്ല. കോവിഡ് അതിന്റെ പാരമ്യതയിൽ നിൽക്കുന്ന സമയമാണിത്. കോവിഡ് കാരണം ഇപ്പോൾ പൊതു ഇടങ്ങളിലെ ആഘോഷങ്ങളെല്ലാം നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ വാസ്തുശില്പകലയുടെ ചാരുത വിളിച്ചറിയിക്കുന്ന കൊട്ടാരമാണ് കനകക്കുന്ന് കൊട്ടാരം. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് കനകക്കുന്ന് കൊട്ടാരത്തിലെ ‘നിശാഗന്ധി’ ഓഡിറ്റോറിയം. ഓണത്തോടനുബന്ധിച്ച് പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാർക്കിലാണ്. ഇവിടെ ഓണകാഴ്ചകൾ കാണാൻ തടിച്ചുകൂടുന്നവർക്ക് കണക്കുണ്ടായിരുന്നില്ല. ഓണത്തോടനുബന്ധിച്ച് സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കടുത്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. വരും വർഷങ്ങളിൽ കോവിഡ് മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടി ഇനിയും പൊതു ഇടങ്ങളിലെ ഇത്തരം പ്രൗഢഗംഭീരമായ ആഘോഷങ്ങൾ നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം കൂടുതൽ കരുതലും ജാഗ്രതയും പുലർത്തി ഈ ഓണക്കാലവും സന്തോഷം നിറഞ്ഞതാക്കാം.

ലോകമെമ്പാടുമുള്ള മലയാളി മനസ്സിനെ കുളിരണിയിക്കാൻ മറ്റൊരു ഓണക്കാലം കൂടി വന്നെത്തി.

0
Spread the love

ലോകമെമ്പാടുമുള്ള മലയാളി മനസ്സിനെ കുളിരണിയിക്കാൻ മറ്റൊരു ഓണക്കാലം കൂടി വന്നെത്തി. ലോകം കാർന്നെടുത്ത കൊറോണയ്ക്കിടയിലും മാസ്കും സാനിറ്റൈസറും സോഷ്യൽ ഡിസ്റ്റൻസുമെല്ലാമായി ഓണത്തെ വരവേൽക്കാൻ മലയാളികൾ സജ്ജമായി. നീണ്ട ലോക്ക്ഡൗൺ വരുത്തിയ കുരുക്കുകളിൽ നിന്ന് മാറി വരുന്നതിനോടൊപ്പം എത്തിയ ഓണത്തെ വർണാഭമായ വരവേൽക്കാൻ ആവില്ലെങ്കിലും കാണം വിറ്റും ഓണം ഉണ്ണണം എന്ന പോലെ കൈപിടിയിൽ ഒതുങ്ങുന്ന രീതിയിൽ ലളിതമായാണ് ആഘോഷം സജ്ജമാക്കിയിരിക്കുന്നത് .

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചു.

0
Spread the love

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ്. ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോള്‍ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നല്‍കുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. നിലവില്‍ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാല്‍ കുട്ടിക്ക് 18 വയസാകുന്നതിന് മുമ്പ് രക്ഷിതാക്കള്‍ക്ക് ഈ സ്‌കീമില്‍ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണ്.

സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് 18 വയസിന് ശേഷം പിന്‍വലിക്കാവുന്ന തരത്തിലും എന്നാല്‍ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിന്‍വലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം 18 വയസ് പൂര്‍ത്തിയാക്കുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്.

ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിന്മേല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അതാതു സമയങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതാണ്.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്‌സണായും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കണ്‍വീനറായും ആരോഗ്യവകുപ്പ് ഡയറക്ടര്‍/ അഡീഷണല്‍ ഡയറക്ടറില്‍ കുറയാത്ത പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ ഒരു സ്‌കീം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മുഖാന്തിരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രസ്തുത കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂര്‍ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്‍ഗോഡ് 434 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1096, കൊല്ലം 822, പത്തനംതിട്ട 805, ആലപ്പുഴ 1346, കോട്ടയം 802, ഇടുക്കി 303, എറണാകുളം 1507, തൃശൂര്‍ 2492, പാലക്കാട് 2363, മലപ്പുറം 2115, കോഴിക്കോട് 1525, വയനാട് 292, കണ്ണൂര്‍ 1065, കാസര്‍ഗോഡ് 609 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,84,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,952 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts