Home Blog Page 1496

ഡ്രൈവ് ത്രൂ വാക്സിനേഷൻ സൗകര്യമൊരുക്കി സർക്കാർ ;ഇനി, വാഹനത്തിലിരുന്ന് വാക്സീൻ കുത്തിവയ്പ്

0
Spread the love

ഡ്രൈവ് ത്രൂ വാക്സിനേഷൻ സൗകര്യമൊരുക്കി സർക്കാർ ;ഇനി, വാഹനത്തിലിരുന്ന് വാക്സീൻ കുത്തിവയ്പ്.


തിരുവനന്തപുരം : വാഹനത്തിൽ നിന്നു പുറത്തിറങ്ങാതെ കോവിഡ് വാക്സീൻ സ്വീകരിക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ വഴുതക്കാട്ടെ ഗവ.വിമൻസ് കോളജിൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കും. ഓൺലൈനായി റജിസ്റ്റർ ചെയ്ത് ഇവിടെ എത്തുന്നവർക്കു വാഹനത്തിൽ ഇരുന്നു തന്നെ റജിസ്ട്രേഷൻ വെരിഫൈ ചെയ്യാനും വാക്സീൻ സ്വീകരിക്കാനും നിരീക്ഷണ സമയം പൂർത്തിയാക്കാനും സാധിക്കും.
പദ്ധതി വിജയമായാൽ കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നു സെന്റർ സന്ദർശിച്ച മന്ത്രി വീണാ ജോർജ് അറിയിച്ചു.  വാഹനത്തിൽ നിന്നു പുറത്തിറങ്ങാതെ കോവിഡ് വാക്സീൻ സ്വീകരിക്കാൻ സൗകര്യമൊരുക്കുന്ന കേരളത്തിലെ ആദ്യത്തെ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററാണ് തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ പ്രവർത്തനം തുടങ്ങിയത്. 

നടപടി ക്രമങ്ങൾ ഇങ്ങനെ: 

• കോവിൻ പോർട്ടലിൽ ഗവ.വിമൻസ് കോളജ് സെന്ററായി റജിസ്റ്റർ ചെയ്യുക.
• നിർദേശിക്കുന്ന സമയത്ത് കൃത്യമായി എത്തുക. മുൻകൂട്ടിയെത്തി കാത്തിരിക്കേണ്ട. 
• വാഹനങ്ങളിൽ എത്തുന്നവർക്കു പ്രധാന ഗേറ്റിലെ വോളന്റിയർമാർ ടോക്കൺ നൽകും. 
• ഓഡിറ്റോറിയത്തിനു മുൻപിൽ സജ്ജമാക്കിയ കൗണ്ടറിൽ ഈ ടോക്കണുമായി വാഹനത്തിൽ തന്നെ എത്തുക. 
• ആദ്യ കൗണ്ടറിൽ റജിസ്ട്രേഷൻ വെരിഫിക്കേഷൻ വാഹനത്തിലിരുന്നു പൂർത്തിയാക്കാം. ഉദ്യോഗസ്ഥർ വാഹനത്തിനടുത്ത് എത്തും. 
• വെരിഫിക്കേഷൻ പൂർത്തിയാക്കി തൊട്ടടുത്തുള്ള വാക്സിനേഷൻ കൗണ്ടറിലേക്ക്.
• ഉടൻ കുത്തിവയ്പ്. ആരോഗ്യ പ്രവർത്തകർ എത്തി കുത്തിവയ്പെടുക്കും.
• ഓഡിറ്റോറിയത്തിനു സമീപത്തും മറ്റുമായി അരമണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഇരിപ്പിടങ്ങൾ. വാഹനത്തിലും വിശ്രമിക്കാം. 
• സ്പോട് റജിസ്ട്രേഷൻ ഉണ്ടാവില്ല.

കുട്ടികൾക്ക് വാക്സീൻ ഒക്ടോബറോടെ; ആദ്യഘട്ടം 12–18 പ്രായക്കാർക്ക്.

0
Spread the love

കുട്ടികൾക്ക് വാക്സീൻ ഒക്ടോബറോടെ; ആദ്യഘട്ടം 12–18 പ്രായക്കാർക്ക്.


ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, രാജ്യത്ത് കുട്ടികൾക്കു വാക്സീൻ കുത്തിവയ്പ് ഒക്ടോബറിൽ തുടങ്ങിയേക്കും. വിദഗ്ധ സമിതിയുടെ അനുമതി അടുത്തമാസം ലഭിക്കുമെന്നാണു പ്രതീക്ഷ. 12-18 പ്രായക്കാർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക. ഇവരിലെ പരീക്ഷണമാണ് പൂർത്തിയായത്. 5–12, 2–6 പ്രായവിഭാഗങ്ങളിലെ ട്രയൽ തുടരുകയാണ്. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കുട്ടികൾക്കു വാക്സീൻ ലഭ്യമാകുമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. പ്രിയ ഏബ്രഹാം അറിയിച്ചു.
കുട്ടികളിൽ വൈകാതെ കുത്തിവയ്പ് തുടങ്ങാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും പറഞ്ഞിരുന്നു.
അതിനിടെ, പൂർണ ഡോസ് വാക്സീനെടുത്തവരിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള അധിക ഡോസ് (ബൂസ്റ്റർ ഡോസ്) കുത്തിവയ്പ് തൽക്കാലം പരിഗണനയിലില്ല. ഡെൽറ്റ വകഭേദത്തിന്റെ ഉൾപ്പെടെ ഭീഷണി പരിഗണിച്ചു ബൂസ്റ്റർ ഡോസിനെക്കുറിച്ചുള്ള പഠനങ്ങൾ തുടരുമെന്നു വാക്സീൻ വിദഗ്ധ സമിതിയിലെ ഉന്നതൻ പ്രതികരിച്ചു. യുഎസ്, ഇസ്രയേൽ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് ഘട്ടത്തിലേക്കു കടന്നിട്ടുണ്ട്.18 വയസ്സിനു മുകളിലുള്ളവർക്ക് 2 ഡോസ് വീതം വാക്സീൻ ഈ വർഷം തന്നെ ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

ഓണ നിറവിൽ വിപണിയും വീടുകളും ;പൊന്നോണത്തെ വരവേൽക്കാൻ തയ്യാറെടുത്ത് പ്രവാസികൾ.

0
Spread the love

ഓണ നിറവിൽ വിപണിയും വീടുകളും ;പൊന്നോണത്തെ വരവേൽക്കാൻ തയ്യാറെടുത്ത് പ്രവാസികൾ.


ദുബായ്  : പടിക്കലെത്തിയ പൊന്നോണത്തെ സമൃദ്ധിയോടെ വരവേൽക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ.  ഇന്നലെ വൈകിട്ടു മുതൽ ഒരുക്കങ്ങളുടെ തിരക്കിലാണു പ്രവാസികൾ. ഹൈപ്പർ-സൂപ്പർ മാർക്കറ്റുകളിലും പാതയോരങ്ങളിലും രാത്രി വൈകിയും വൻ തിരക്കനുഭവപ്പെട്ടു. കടകളും കെട്ടിടങ്ങളും ദീപാലംകൃതമായി. 
പൂക്കടകളിലും വൻ തിരക്കാണ്. ഫ്ലാറ്റുകളിലും ഓഫിസുകളിലും പൂക്കളമൊരുക്കാൻ കിലോ കണക്കിനു പൂക്കളാണ് പലരും വാങ്ങിയത്. ഓഫിസുകളിൽ വിവിധ രാജ്യക്കാരായ ജീവനക്കാർ ചേർന്നു പൂക്കളമൊരുക്കി. 
പല സ്ഥാപനങ്ങൾക്കും നാളെ അവധിയായതും ആഘോഷത്തിന് മാറ്റുകൂട്ടും. ജോലിക്കു പോകേണ്ടവരിൽ വലിയൊരു വിഭാഗം അവധി ഉറപ്പാക്കുകയും ചെയ്തു. നാട്ടിൽ കുടുങ്ങിയവർ മടങ്ങിയെത്താൻ തുടങ്ങിയതിനാൽ ആഘോഷത്തിന് ഇരട്ടിമധുരമാണ്.
കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും ആശങ്ക കുറഞ്ഞത് ഓണത്തിന്റെ പൊലിമ കൂട്ടുന്നു. ആഘോഷം ഗംഭീരമാക്കാനാണ് ബാച്ലേഴ്സ് അടക്കമുള്ളവരുടെ തീരുമാനം. ബാച്‌ലേഴ്സ് ഫ്ലാറ്റുകളിൽ മുറികളുടെ അതിരുകളില്ലാതെ എല്ലാവരും ചേർന്നാണ് ഇന്നും നാളെയും പാചകം. നാട്ടിൽ നിന്നു സഹമുറിയന്മാർ ഇനിയുമെത്താത്ത ഫ്ലാറ്റുകളിലുള്ളവർ വൈകിട്ടോടെ ചങ്ങാതിമാരുടെ മുറികളിലേക്ക്. തെക്കൻ, വടക്കൻ, മധ്യ കേരള രുചിക്കൂട്ടുകൾ ഒരുമിക്കുന്ന ആഘോഷം കൂടിയാണ് ഓണം.ദുബായ് അവീർ, വാട്ടർ ഫ്രണ്ട് മാർക്കറ്റുകളിലും ഇതര എമിറേറ്റുകളിലെ പ്രധാന വിപണികളിലും മുൻവർഷത്തേക്കാൾ മികച്ച കച്ചവടമാണു നടന്നതെന്നു വ്യാപാരികൾ പറയുന്നു.
യുഎഇയിലെ കൃഷിയിടങ്ങളിൽ നിന്നു ചീരയടക്കമുള്ള പച്ചക്കറികൾ ലോഡ് കണക്കിനാണ് എത്തിയത്. ഓണം പ്രമാണിച്ച് മാമ്പഴം, പൈനാപ്പിൾ എന്നിവയുടെ കച്ചവടവും കൂടി. കൂടാതെ,പ്രധാന ഹൈപ്പർ മാർക്കറ്റുകളിൽ സദ്യയ്ക്കും പായസത്തിനും ബുക്കിങ് കൂടി. പാലടയ്ക്കു പുറമേ മാമ്പഴം, ചക്ക, പൈനാപ്പിൾ, ഈന്തപ്പഴം, ഗോതമ്പ് എന്നിവ കൊണ്ടുള്ള ‘പ്രഥമന്മാർ’ ഒരുങ്ങുന്നു. റെഡി മെയ്ഡ് പായസക്കിറ്റുകളും വാങ്ങാം. ഹോട്ടലുകൾ ഇരുപതിലേറെ ഏറെ വിഭവങ്ങളുമായി ഗംഭീര സദ്യയുണ്ട്. 25 ദിർഹമാണ് ശരാശരി നിരക്ക്. പായസം മാത്രമായും വാങ്ങാം. പാഴ്സൽ സൗകര്യവുമുണ്ട്.

കായികാധ്യാപകൻ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

0
Spread the love

കായികാധ്യാപകൻ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാർ(90)അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നൽകി ആദരിച്ച വ്യക്തിയാണ് അദ്ദേഹം.

ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ൽ നടന്ന ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു അദ്ദേഹം.

1955-ൽ എയർഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എയർ ഫോഴ്സിൽ നിന്ന് പട്യാലയിൽ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാർ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ൽ കേരള സ്പോർട്സ് കൗൺസിലിൽ കോച്ചായി ചേർന്നത്.

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ 1976 ലാണ് ഒ.എം.നമ്പ്യാർ ചുമതലയേറ്റത്.1985 ൽ നമ്പ്യാർക്ക് ദ്രോണാചാര്യ അവാർഡ് ലഭിച്ചപ്പോൾ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി അദ്ദേഹം മാറി.കൗൺസിൽ വിട്ട് 1990 ൽ നമ്പ്യാർ സായ്യിൽ ചേർന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരിൽ സജീവമായിരുന്നു. അദ്ദേഹം ബീന അഗസ്റ്റിൻ, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരെയും അദ്ദേഹം പരിശീലിപ്പിച്ചിടുണ്ട്. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി പരിശീലനം നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0
Spread the love

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,99,54,145 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2851, മലപ്പുറം 2739, എറണാകുളം 2456, കോഴിക്കോട് 2377, പാലക്കാട് 1270, കൊല്ലം 1405, കണ്ണൂര്‍ 1304, ആലപ്പുഴ 1289, തിരുവനന്തപുരം 908, കോട്ടയം 874, പത്തനംതിട്ട 786, വയനാട് 711, കാസര്‍ഗോഡ് 494, ഇടുക്കി 490 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂര്‍ 19, വയനാട് 14, കാസര്‍ഗോഡ് 11, കൊല്ലം, പത്തനംതിട്ട 10 വീതം, തൃശൂര്‍ 8, എറണാകുളം 7, കോഴിക്കോട് 4, മലപ്പുറം 3, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1416, കൊല്ലം 371, പത്തനംതിട്ട 500, ആലപ്പുഴ 821, കോട്ടയം 1447, ഇടുക്കി 393, എറണാകുളം 2174, തൃശൂര്‍ 2542, പാലക്കാട് 2290, മലപ്പുറം 2712, കോഴിക്കോട് 2459, വയനാട് 594, കണ്ണൂര്‍ 1106, കാസര്‍ഗോഡ് 471 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,79,303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,67,492 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2283 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

കേരളത്തിൽ കൂടുതൽ വിവരാവകാശ കമ്മിഷണർമാർ വേണമെന്ന നിർദ്ദേശവുമായി സുപ്രീം കോടതി; സംസ്ഥാന സർക്കാരിന് വിമർശനം.

0
Spread the love

കേരളത്തിൽ കൂടുതൽ വിവരാവകാശ കമ്മിഷണർമാർ വേണമെന്ന നിർദ്ദേശവുമായി സുപ്രീം കോടതി; സംസ്ഥാന സർക്കാരിന് വിമർശനം.


ന്യൂഡൽഹി : സാക്ഷര സംസ്ഥാനമായ കേരളത്തിൽ വിവരാവകാശ കമ്മിഷണർമാരുടെ എണ്ണം കൂടുതൽ വേണമെന്നും എന്തുകൊണ്ട് എണ്ണം വർധിപ്പിച്ചില്ലെന്നും ചോദിച്ചു കേരള സർക്കാരിനു സുപ്രീം കോടതിയുടെ വിമർശനം. തസ്തിക നികത്താൻ സ്വീകരിച്ച നടപടി ഉൾപ്പെടെ വിശദീകരിക്കാനും ജഡ്ജിമാരായ എസ്. അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. വിവരാവകാശ കമ്മിഷണർമാരുടെ ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ട 2019 ലെ സുപ്രീം കോടതി വിധി സംസ്ഥാനങ്ങൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹർജിയിലാണ് നടപടി.
ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി പ്രത്യേകമായി പരിഗണിച്ചാണ് കോടതിയുടെ വിമർശനം. വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു നോട്ടിസ് നൽകിയിരുന്നു.ഒരു മുഖ്യ വിവരാവകാശ കമ്മിഷണറും 5 വിവരാവകാശ കമ്മിഷണർമാരും ഉൾപ്പെടെ മുഴുവൻ ഒഴിവുകളും നികത്തിയെന്നായിരുന്നു കേരളം നൽകിയ മറുപടി. എന്നാൽ, ഇതിൽ കോടതി തൃപ്തരായില്ല. 
എന്തുകൊണ്ട് സുപ്രീം കോടതി നിർദേശിച്ച പ്രകാരം വിവരാവകാശ കമ്മിഷണർമാരുടെ തസ്തിക 11 ആക്കിയില്ലെന്നായിരുന്നു ചോദ്യം. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമാണത്. അവിടെ വിവരാവകാശ ചോദ്യങ്ങൾ കൂടുതലായി വരാം – കോടതി നിരീക്ഷിച്ചു. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

പ്രവേശന വിലക്ക് നീട്ടി ഒമാൻ ;പ്രവാസികൾക്ക് തിരിച്ചടി.

0
Spread the love

പ്രവേശന വിലക്ക് നീട്ടി ഒമാൻ ;പ്രവാസികൾക്ക് തിരിച്ചടി.


മസ്‌കത്ത്: നാട്ടിൽ കുടുങ്ങിയ ഒമാൻ പ്രവാസികളുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി പ്രവേശന വിലക്ക് നീട്ടി.  കോവിഡ് സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനിടെ സന്ദർശനം നടത്തിയവരെയും പ്രവേശിപ്പിക്കില്ല. അതേസമയം, ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും ഇളവുണ്ട്. വിലക്ക് നീങ്ങുമെന്ന തരത്തിൽ കഴിഞ്ഞദിവസം  വാർത്ത പ്രചരിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. 
സൗദിയിലും ഇന്ത്യക്കാർക്ക് യാത്രാവിലക്ക് തുടരുകയാണ്. വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയശേഷമാണ് ഇന്ത്യക്കാർ ഇപ്പോൾ സൗദിയിലെത്തുന്നത്.കുവൈത്തിലേക്കും നേരിട്ടു വിമാനസർവീസ് ഇല്ലാത്തതിനാൽ ഈ വഴി തന്നെയാണ് ഇന്ത്യക്കാർ സ്വീകരിക്കുന്നത്.എന്നാൽ, മറ്റൊരു രാജ്യത്തു തങ്ങുന്നതുൾപ്പെടെ യാത്രാ പാക്കേജിനു വൻ തുക മുടക്കണം. കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് വിമാനമുണ്ട്.എന്നാൽ,ലണ്ടൻ സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു. ഇന്നലെ പുലർച്ചെ 3.18ന് ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി വിമാനം മടങ്ങി. 22 മുതൽ ആഴ്ചയിൽ 3 സർവീസുകളുണ്ടാകും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ.

കോവിഡാനന്തര ചികിത്സക്ക്‌ എപിഎൽ വിഭാഗം പണം നൽകണം; സർക്കാർ നടപടി വിവാദത്തിൽ.

0
Spread the love

കോവിഡാനന്തര ചികിത്സക്ക്‌ എപിഎൽ വിഭാഗം പണം നൽകണം; സർക്കാർ നടപടി വിവാദത്തിൽ.


തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ കോവിഡനന്തര ചികിത്സയ്ക്ക് എത്തുന്ന എപിഎൽ വിഭാഗത്തിൽ നിന്നു പണം ഈടാക്കാനുള്ള തീരുമാനം വിവാദത്തിൽ. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയെന്ന പതിറ്റാണ്ടുകളായുള്ള നയത്തിൽ നിന്നു മെല്ലെ പിന്മാറുന്നതിനു മുന്നോടിയാണിതെന്നും വിമർശനം ഉയർന്നു.എല്ലാ കോവിഡ് ബാധിതരെയും സൗജന്യമായി ചികിത്സിക്കുന്നതു സർക്കാരിന്റെ നേട്ടമായി രാഷ്ട്രീയ പ്രചാരണം നടക്കുമ്പോഴാണു എപിഎൽ വിഭാഗത്തിൽ നിന്നു പണം ഈടാക്കാൻ തീരുമാനിച്ചത്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) റജിസ്റ്റർ ചെയ്തവർക്കും ബിപിഎൽ വിഭാഗങ്ങൾക്കു മാത്രമേ സർക്കാർ ആശുപത്രികളിലെ കോവിഡനന്തര ചികിത്സ സൗജന്യമായിരിക്കൂ.
എല്ലാ ചികിത്സകളും സൗജന്യമായിരുന്ന സർക്കാർ ആശുപത്രികളിൽ ഇതുവരെ പേ വാർഡിനു മാത്രമാണു തുക ഈടാക്കിയിരുന്നത്. ചികിത്സയ്ക്കു പണം ഈടാക്കുന്നതു സർക്കാർ നയപരമായി എടുക്കേണ്ട വിഷയമാണെന്നിരിക്കെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണു വിവരം. കോവിഡനന്തര ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികൾക്കു പരമാവധി വാങ്ങാവുന്ന ചികിത്സ നിരക്കിനൊപ്പമുള്ള ഉത്തരവിലാണു സർക്കാർ ആശുപത്രികളിലെ നിരക്കും ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളിൽ 60 ശതമാനത്തിലേറെയും സ്വകാര്യമേഖലയിലാണ്. സംസ്ഥാനത്തെ 90.67 ലക്ഷം കുടുംബങ്ങളിൽ 51.77 ലക്ഷം പേരും എപിഎൽ വിഭാഗത്തിലാണുള്ളത്. 3.54 കോടി ജനങ്ങളുള്ള കേരളത്തിൽ കേന്ദ്ര നിയന്ത്രണം അനുസരിച്ച് 1.54 കോടി ആളുകളെ മാത്രമേ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. സർക്കാർ ജോലിയോ മറ്റോ ലഭിക്കുമ്പോൾ ഇവരിൽ ആരെങ്കിലും എപിഎൽ വിഭാഗത്തിലേക്കു മാറിയാൽ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുന്നതിനു ലക്ഷക്കണത്തിനു പേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. മാത്രമല്ല, കോവിഡ് കാലമായതിനാൽ കാസ്പിൽ അംഗത്വം എടുക്കാൻ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കു സാധിച്ചിട്ടില്ല. 
എപിഎലുകാർ കോവിഡനന്തര ചികിത്സയ്ക്ക് ജനറൽ വാർഡിൽ കഴിഞ്ഞാൽ ദിവസം 750 രൂപ നൽകണം. ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250 രൂപയും ഐസിയുവിൽ 1500 രൂപയും വെന്റിലേറ്ററിൽ 2000 രൂപയുമാണ് പ്രതിദിന നിരക്ക്. ബ്ലാക് ഫംഗസിനുള്ള ചികിത്സയ്ക്കും കോവിഡനന്തര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയകൾക്കും പണം നൽകണം. ഇതിനു 4800 രൂപ മുതൽ 27500 രൂപ വരെയാണു നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ,ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്കു ഹോമിയോപ്പതി ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദേശിക്കുകയും കോടതി ഉത്തരവുകൾ വരികയും ചെയ്തെങ്കിലും കേരളത്തിൽ മാത്രം അനുമതി നല്കാത്ത സർക്കാർ നടപടിയും ചോദ്യംചെയ്യപ്പെടുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു

0
Spread the love

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിന്‍ലിച്ചു. ഈ മാസം 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നല്‍കും.

കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്കായിരിക്കും പ്രവേശനാനുമതി.

ഞായറാഴ്ച മുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ എന്നീ കുവൈത്ത് അംഗീകരിച്ച വാക്‌സിനുകളില്‍ ഏതെങ്കിലും എടുത്തിരിക്കണം.

അല്ലെങ്കില്‍ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ എടുക്കണം.

സിനോഫാം, സ്പുട്‌നിക് തുടങ്ങി കുവൈത്ത് അംഗീകരിക്കാത്ത വാക്‌സിന്‍ എടുത്തവരും മൂന്നാം ഡോസായി അംഗീകൃത വാക്‌സിന്‍ സ്വീകരിക്കണം.

കുവൈത്തിന് പുറത്തു നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ പാസ്‌പോര്‍ട്ട്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി തേടണം.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

കുവൈത്തിലെത്തിയ ശേഷം ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം. ഒന്നര വര്‍ഷത്തിന് ശേഷമാണ് കുവൈത്ത് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് നീക്കുന്നത്. കുവൈത്തിലെത്താനാകാതെ, നാട്ടില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാര്‍ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യാക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

മുസിരിസിന്റെ തീരദേശത്തിന് ഇനി മുസിരിസ് പൈതൃക പദ്ധതിയുടെ ‘സുരക്ഷ’.

0
Spread the love

തീരത്തിന് ഇനി മുസിരിസ് ‘സുരക്ഷ’

മുസിരിസിന്റെ തീരദേശത്തിന് ഇനി മുസിരിസ് പൈതൃക പദ്ധതിയുടെ ‘സുരക്ഷ’. കാറ്റിലും കോളിലും പ്രതിസന്ധികളെ മറികടന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന അത്യാധുനിക സുരക്ഷാ ബോട്ടുകൾ നീറ്റിലിറക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ നാല് പേർക്ക് വീതമിരിക്കാവുന്ന സ്പീഡ് ബോട്ടുകളിലൊന്ന് കോട്ടപ്പുറം കായലിൽ ഇറക്കിക്കഴിഞ്ഞു. 90 എച്ച് പി എഞ്ചിനും 25 നോട്ട് വേഗതയോട് കൂടിയതുമായ ബോട്ടാണ് നീറ്റിലിറങ്ങിയത്. കേരള ഷിപ്പിങ് ഇന്‍ലാൻ്റ് നാവിഗേഷന്‍ കേര്‍പറേഷന്‍ കമേഴ്‌സ്യൽ മാനേജർ സിറിൽ എബ്രഹാമിൽ നിന്ന് സുരക്ഷാ ബോട്ട് അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഏറ്റുവാങ്ങി.

രണ്ട് ഘട്ടങ്ങളിലായി എട്ട് ബോട്ടുകളാണ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നത്. ആദ്യഘട്ടത്തിൽ 3.13 കോടി ചെലവഴിച്ച് നാല് ബോട്ടുകളാണ് നീറ്റിലിറക്കുക. സുരക്ഷാപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചാരികൾക്കും യാത്രചെയ്യാൻ സൗകര്യപ്രദമായ രീതിയിലാണ് ഇതിന്റെ നിർമാണം. കേരള ഷിപ്പിങ് ഇന്‍ലാൻറ് നാവിഗേഷന്‍ കേര്‍പറേഷനാണ് നിർമാണച്ചുമതല.

2018ലെ പ്രളയം മുസിരിസിന്റെ പ്രാന്തപ്രദേശങ്ങളെ ഗണ്യമായി ബാധിച്ചിരുന്നു. വാട്ടർ ടാക്സികളടക്കം 11 ബോട്ടുകളാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ജലപാതയിലുള്ളത്. മേഖലയിൽ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളും സമീപത്തെവിടെയും ഇല്ല. അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത മീൻപിടിത്ത ബോട്ടും അഴീക്കോട് തീരദേശ പൊലീസിന്റെ രണ്ട് നിരീക്ഷണ ബോട്ടുകളും മാത്രമാണുള്ളത്. ഈ സന്ദർഭത്തിലാണ് സുരക്ഷാ ബോട്ടുകൾ എന്ന ആശയത്തിന് അധികൃതർ രൂപം നൽകുന്നത്. മുസിരിസിന്റെ പുതിയ സുരക്ഷാ ബോട്ട് കടലിലെ അപകടങ്ങളിലും ഉപയോഗപ്പെടുത്തുവാൻ കഴിയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ മുസിരിസ് ജലപാതയിലെ മുഴുവൻ ബോട്ടുകളും അറ്റകുറ്റപ്പണികളും പെയിൻ്റിങും നടത്തി ആകർഷകമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts